Aksharathalukal

പ്രണയവർണ്ണങ്ങൾ - 4

 കൃതി ഒരു മടിയോടെ സ്റ്റെയർ കേറി മുകളിലെത്തി എബിയുടെ മുറിക്കു മുന്നിലെത്തിയതും അവളൊന്നു നിന്നു. 
 
 
 പിന്നീടവൾ ഒരു മടിയോടെ പതുക്കെ വാതിൽ തുറന്ന് അകത്തേക്ക് കയറി .അവൾ നേരെ ചെന്നത് കണ്ണാടിക്കു മുന്നിലേക്ക് ആയിരുന്നു.
 
 
 അമ്മ തന്നെ സിന്ദൂരച്ചെപ്പ് നിന്നും ഒരു നുള്ള് സിന്ദൂരം എടുത്ത് അവൾ നിറുകിൽ  ചാർത്തി. കുറച്ചുനേരം അവർ ആ കണ്ണാടിയിലെ  തൻ്റെ പ്രതിബിംബത്തിലേക്ക് നോക്കി നിന്നു .
 
 
ഒപ്പം അമ്മ പറഞ്ഞ വാക്കുകളും അവളുടെ മനസ്സിലേക്ക് കയറി .
 
 
 
 അവൾ നേരെ  ബാത്ത്റൂമിലേക്ക് നടന്നു. ബാത്റൂമിലെ ഷെൽഫിൽ സെൽഫിനു സൈഡിലായി വച്ചിരുന്ന താലി കൈയിലെടുത്തു .
 
 
 
അവൾ കുറച്ചുനേരം അതിലേക്ക് തന്നെ നോക്കി നിന്നു. ശേഷം അത് കഴുത്തിൽ ഇട്ടു.
 
 
 തിരിച്ച് റൂമിലേക്ക് അവൾ വന്നതും മുറിയിലാകെ പരന്നുകിടക്കുന്ന പുസ്തകങ്ങളിലേക്കും മറ്റു സാധനങ്ങൾ ലേക്കും മാറി മാറി നോക്കി.
 
 
 കുറച്ചുനേരം മടിയോടെ ആ ബെഡിൽ അവൾ  ഇരുന്നു.  
 
 
ഇനിയെന്ത്? എത്രനാൾ ഇവിടെ ഇങ്ങനെ താമസിക്കാൻ കഴിയും .എങ്ങനെയെങ്കിലും അവരുടെ കണ്ണിൽ നിന്നും രക്ഷപ്പെട്ടു ഒരു സുരക്ഷിത സ്ഥലത്തേക്ക് മാറണം .
 
 
ഇത്രയും സ്നേഹമുള്ള ഒരു കുടുംബത്തിൽ എന്നെപ്പോലെ ഒരാളുടെ വരവോടുകൂടി അത് ഇല്ലാതാവാൻ പാടില്ല .
 
 
 
ഉടൻ തന്നെ ഇവിടെ നിന്നും പോവണം. പക്ഷേ എങ്ങോട്ട് ?അവൾ ഓരോന്ന് ആലോചിച്ചു ബെഡിൽ തന്നെയായിരുന്നു .
 
 
"ഏട്ടത്തി " ആദിയുടെ വിളിയാണ് അവളെ ഓർമ്മകളിൽ നിന്നും ഉണർത്തിയത് .
 
 
"ചേച്ചി എന്താ ഇവിടെ ഒറ്റക്കിരിക്കുന്നത് താഴേക്ക് വാ " ആദി അവളെ താഴേക്ക് വിളിച്ചു.
 
 
" ഞാൻ കുറച്ചു കഴിഞ്ഞു വരാം ആദി ഇതൊക്കെ ഒന്ന് ഒതുക്കി വെയ്ക്കട്ടെ "അവൾ താഴെ പരന്നുകിടക്കുന്ന പുസ്തകങ്ങളിലേക്കും മറ്റും നോക്കി കൊണ്ട് പറഞ്ഞു.
 
 
" അതൊന്നും വേണ്ട ഏട്ടത്തി. ഏട്ടനല്ലേ അതൊക്കെ വലിച്ചുവാരിയിട്ടത് .അപ്പോ എട്ടൻ തന്നെ എടുത്തു വയ്ക്കട്ടെ ."
 
 
അവൻ ചെറിയൊരു ദേഷ്യത്തോടെ ആണ് അത് പറഞ്ഞത്.
 
 
 
" അത് സാരല്യ ആദി ഞാൻ ഒതുക്കി വച്ചിട്ട് വേഗം വരാം നീ നടന്നോ "
 
 
"ഏട്ടത്തിയുടെ ഇഷ്ടം " അത് പറഞ്ഞ് ആദി താഴേക്കു നടന്നു .
 
 
കൃതി താഴത്തെ പരന്നുകിടക്കുന്ന പുസ്തകങ്ങൾ അടുക്കി സെൽഫിൽ എടുത്തു വയ്ക്കാൻ തുടങ്ങി .
 
 
ശേഷം മറ്റ് സാധനങ്ങളും ഓരോന്നായി ഒതുക്കിവെച്ച ശേഷം റൂം മുഴുവൻ അവൾ വൃത്തിയാക്കി .
 
 
 കുറച്ചുകഴിഞ്ഞ് അവൾ നേരെ താഴേക്ക് ചെന്നു. താഴെ അച്ഛനും, അമ്മയും ,ആദിയും കാര്യമായി എന്തോ സംസാരത്തിൽ ആണ് കൃതി താഴേക്ക് എത്തിയതും അവർ സംസാരം നിർത്തി.
 
 
 "ഒതുക്കി വെക്കൽ ഒക്കെ കഴിഞ്ഞോ ഏട്ടത്തി" കൃതിയെ കണ്ടതും ആദി ഒരു പുഞ്ചിരിയോടെ ചോദിച്ചു .
 
 
" ഉം "അവളും തിരിച്ച് ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു .
 
 
"മോളു ഇവിടെ വന്നിരിക്ക് " അച്ഛൻ അവളെ കണ്ടതും പറഞ്ഞു .
 
 
അവൾ ഒരു പുഞ്ചിരിയോടെ അമ്മയുടെ അടുത്ത് വന്നിരുന്നു .
 
 
"നിങ്ങളുടെ കല്യാണം എങ്ങനെ കഴിഞ്ഞു എന്നതിനെ കുറിച്ച് ഒന്നും അച്ഛനിപ്പോൾ അന്വേഷിക്കുന്നില്ല. ചോദിക്കുന്നുമില്ല .
 
 
എന്നുവച്ച് ഇത് അധികകാലം മറച്ചുവെക്കാൻ കഴിയില്ലല്ലോ .മോൾക്ക് എബിയെ കുറിച്ച് എന്തൊക്കെയാണ് അറിയുന്നത് എന്നും അച്ഛൻ അറിയില്ല.
 
 
 
 മോൾക്ക് ഇതെല്ലാം മനസ്സിലാക്കുന്നതിനുവേണ്ടി കുറച്ച് സമയം തരാം. മോൾ എല്ലാ കാര്യങ്ങളും മനസ്സിലാക്കി അതിനോട് പൊരുത്തപ്പെട്ടു വരാൻ സമയം എടുക്കും." 
 
 
 അച്ഛൻ പറയുന്നത് കേട്ട് എന്തു മറുപടി പറയണം എന്നറിയാതെ അറിയാത്തതുകൊണ്ട്  അവൾ അച്ഛനെ നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
 
 
" മോളേ ഞാൻ വൈകുന്നേരം അമ്പലം വരെ പോകുന്നുണ്ട്. മോൾ വരുന്നോ അമ്മയുടെ ഒപ്പം "അവളുടെ മുഖത്തെ പരിഭ്രമം കണ്ടതും വിഷയം മാറ്റാനായി അമ്മ പറഞ്ഞു.
 
 
" ഉം വരാം അമ്മേ " മങ്ങിയ അവളുടെ മുഖം അത് കേട്ടതും സന്തോഷം കൊണ്ട് നിറഞ്ഞു. "
 
 
***
 
 
സ്റ്റേഷനിൽ എത്തിയ എബി പുറത്ത് തന്നെ കാത്ത് നിൽക്കുന്ന വ്യക്തിയെ കണ്ട് ഒന്ന് ഞെട്ടി.
 
 
 
" ആൻവി " അവൻ്റെ മുഖം ആകെ അസ്വസ്ഥമായി.
 
 
 
സത്യങ്ങൾ അറിഞ്ഞിട്ടാവുമോ അനു ഇവിടേക്ക് വന്നത്.
 
 
എബിയുടെ മനസിൽ ഒരായിരം ചോദ്യങ്ങൾ നിറഞ്ഞു വന്നു.
 
 
അവൻ ജീപ്പിൽ നിന്നും ഇറങ്ങി. തൻ്റെ അടുത്തേക്ക് ആൻവി നടന്ന് അടുക്കുന്തോറും എബിയുടെ ഹൃദയമിടിപ്പ് വർദ്ധിക്കാൻ തുടങ്ങി.
 
 
" ഇച്ചായാ " അവൾ ഓടി വന്ന് കേട്ടി പിടിച്ചു.
 
 
" Miss you lot  ഇച്ചായാ'' അവൾ അവനെ ഇറുക്കെ പുണർന്നു കൊണ്ട് പറഞ്ഞു.
 
 
എന്നാൽ എബി ഒരു പ്രതികരണവും ഇല്ലാതെ ഒരു വിറയലോടെ നിന്നു.
 
 
"എന്താ എബിച്ചായ എന്താ പറ്റി " അവൻ്റെ നിൽപ്പ് കണ്ട് ആൻവി ചോദിച്ചു .
 
 
" ഒന്നൂല്ല. നീ എന്താ ഇവിടെ അനു" ആൻവിയെ തന്നിൽ നിന്നും അടർത്തി മാറ്റി കൊണ്ട് എബി  ചോദിച്ചു .
 
 
" ഇത് എന്ത് ചോദ്യമാ ഇച്ചായ. ഞാൻ എത്ര തവണ കോൾ ചെയ്യ്തു. എന്താ അറ്റൻ്റ്‌ ചെയ്യാഞ്ഞത്. അതല്ലായോ ഞാൻ ഇങ്ങോട്ടേക്ക് വന്നേ "
 
 
" ഉം നീ തിരിച്ച പൊയ്ക്കോ.എനിക്ക് കുറച്ച് തിരക്കുണ്ട്." എബി അവളെ നോക്കി പറഞ്ഞു.
 
 
ശേഷം അവളെ ഒന്നു നോക്കുക പോലും ചെയ്യാതെ അവൻ സ്റ്റേഷനകത്തേക്ക് വേഗത്തിൽ നടന്ന് കയറി.
 
 
(തുടരും)
 
★ APARNA ARAVIND ★

പ്രണയവർണ്ണങ്ങൾ - 5

പ്രണയവർണ്ണങ്ങൾ - 5

4.6
9783

കൃതി ഒരു ഭയത്തോടെയാണ് സ്റ്റയർ കയറി മുകളിൽ എത്തിയത്. അവൾ കുറച്ച് നേരം പേടിയോടെ എബിയുടെ മുറിക്ക് മുന്നിൽ തന്നെ നിന്നു.   ശേഷം പതിയെ വാതിൽ തുറന്ന് അകത്ത് കയറി.എബിയെ മുറിയിൽ ഒന്നും കാണാനില്ല. അവൾ ഒരു ആശ്വാസത്തോടെ ഡോർ അടച്ച് തിരിഞ്ഞതും എബി ബാത്ത് റൂമിൽ നിന്നു ഇറങ്ങി വന്നതും ഒരുമിച്ചായിരുന്നു.     കൃതിയെ കണ്ടതും എബിയുടെ മുഖം ദേഷ്യത്താൽ ചുവന്നു.     "ഡീ " അവൻ അലറി കൊണ്ട് അവൾക്കരികിലേക്ക് നടന്നു.     " ആരോട് ചോദിച്ചിട്ടാടീ നീ ഈ ഡ്രസ്സ് എടുത്തത് " എബി അവൾക്ക് നേരെ കൈ ചൂണ്ടി കൊണ്ട് ചോദിച്ചു.     " അത് ...അത് പിന്നെ അമ്മ തന്നപ്പോ ഞാൻ " അവ