Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️32

❤️കലിപ്പന്റെ വായാടി❤️


                               Part-32


എടിയേ വല്ലതും നടക്കോ നിയ

പിന്നെ നാടക്കാതെ...ഹെന്ന മിനുക്കയെ പേടിച്ചു എത്രയും വേഗം കുളിച്ചിറങ്ങും അതും കറക്റ്റ് ആൾടെ മുന്നിൽ അവളുടെ സ്വഭാവം വെച്ച് ഒരു കൂകിക്ക് ചാൻസ് ഉണ്ട്...😁😁😁 ഫിദ

ആഹാ പൊളിക്കും... നിയ

ഹെന്ന ബാത്ത് ടവൽ ചുറ്റി ഡോർ തുറന്നു ഇറങ്ങലും മിനു ബാത്ത് ടവൽ എടുത്തു തിരിയലും ഒന്നിച്ചായിരുന്നു....പെട്ടന്ന് ഹെന്നയെ കണ്ടപ്പോൾ മിനു ഞെട്ടി പണ്ടാരം അടങ്ങി എന്നാൽ ഹെന്ന അവനെ കണ്ടാപ്പോൾ തന്നെ കൂക്കി...

ഒരുനിമിഷം എന്ത് ചെയ്യും എന്ന് ചിന്തിച്ചു പിന്നെ കൂക്കി കേട്ട് സ്ഥലകാല ബോധം വന്നപ്പോൾ ഓടി പോയി അവളുടെ വായ പൊത്തി...

എടി നീ എന്തിനാ കിടന്നു കാറി പൊളിക്കുന്നെ...ആരെങ്കിലും കേട്ടാൽ എന്റെ മാനം കപ്പൽ കയറും 

അത് പറഞ്ഞു തീരലും ഡോറിനു മുട്ട് വീണതും ഒന്നിച്ചായിരുന്നു...

ഹെന്ന മോളെ ഡോർ തുറന്നെ എന്താ പറ്റിയത് മോളെ...

എല്ലാവരും ഉണ്ടെന്ന് കണ്ടപ്പോൾ മിനുവിന് സന്തോഷമായി അവൻ ഹെന്നയിൽ നിന്നും വിട്ടു നിന്ന് 

വേഗം പോയി വല്ലതും എടുത്തിട് ഞാൻ പോയി ഡോർ തുറക്കട്ടെ....

ഹെന്ന ഓടി പോയി ഡ്രസിങ് റൂമിൽ കയറി വേഗത്തിൽ ഡ്രസ്സ്‌ എടുത്തിട്ട് പുറത്തോട്ട് ഇറങ്ങി മിനു പോയി ഡോർ തുറന്നു 

വെളിയിൽ ഉള്ള ആൾക്കാരെ കണ്ട് ഇനി ഒരു കുട്ടി പോലും വേരണ്ടില്ല എന്ന് അവൻ തോന്നി..

ഓഹ് നീ ഇതിനകത്ത് ഉണ്ടായിരുന്നോ എന്ന പിന്നെ ഒന്ന് പറഞ്ഞു കൂടെ എന്താണെന്നു എല്ല എന്തിനാ മോൾ കൂക്കിയത് ... മിനു mom

ഹാ അത് എന്തോ പാറ്റയെ കണ്ട് പേടിച്ചിട്ടാ..... മിനു

അവന്റെ ഉമ്മ ഉള്ളിൽ കയറി അവളുടെ അടുത്ത് ചെന്നു ആണോ മോളെ 
അവൾ ആ എന്ന പോലെ തലയാട്ടി 

എല്ലടാ നീ ഇതിനകത്ത് ഉണ്ടായിട്ട് ഇത്രേ സമയം എന്താ ഡോർ തുറക്കാൻ എടുത്തേ റിഷാൽ

ഹാ അത് പിന്നെ ഡ്രസ്സ്‌ 
മിനു

എന്ത് .... റിഷാൽ

അത് ഞാൻ ബാത്‌റൂമിൽ ആയിരുന്നു ഇവൾ ഡ്രസിങ് റൂമിലു അപ്പൊ ഞാൻ ഡ്രസ്സ്‌ ഇട്ട് വരുമ്പോയേക്ക് ടൈമ് ആയത... മിനു

വിക്കി ഉള്ള അവന്റെ സംസാരം കേട്ട് ഫിദക്കും നിയക്കും ചിരി വന്നെങ്കിലും കടിച്ചു പിടിച്ചു നിന്നു...

റിഷാൽ അവനെ ഒന്ന് ഇരുത്തി നോക്കി റൂമിൽ നിന്നും എല്ലാവറും ഇറങ്ങി മിനു പോയി ഡോർ ലോക്ക് ഇട്ടു...

എടി നീ എന്തിനാ എന്നെ കണ്ടു കൂക്കിയത് .... മിനു

അത് പിന്നെ ഞാൻ ഹെന്ന

ഞാൻ എന്റെ റൂമിൽ ആണ് കയറിയത് എല്ലാതെ നിന്നെ പിടിക്കാനൊന്നും വന്നില്ലല്ലോ....ബാക്കി ഉള്ളവർ എന്ത് കരുതി കാണും 🤧🤧 

അതും പറഞ്ഞു കലിപ്പിൽ മിനു ഫ്രഷ് ആവാൻ കയറി

ഹെന്ന പിന്നെ വേഗത്തിൽ മുറിവിട്ടിറങ്ങി ഫിദയുടെ റൂമിലോട്ടു പോയി...

അവിടെ കണ്ട കാഴ്ചയിൽ ഹെന്നയ്ക്ക് ദെയ്‌ശ്യം വന്നു ....അവൾ ഓടി പോയി ഫിദന്റെ പുറത്തു നോക്കിട്ടു ആടാർ ചവിട്ടു കൊടുത്തു...


ഉമ്മാ .....
ഫിദ തിരിഞ്ഞു നോക്കിയപ്പോൾ കലിപ്പിൽ നിൽക്കുന്ന ഹെന്നയെ കണ്ടപ്പോൾ അവൾക്ക് കിട്ടിയത് എന്തിന്റെ വകയിൽ ഉള്ള ചവിട്ടാണെന് മനസ്സിലായി....

ബാബി ഇങ്ങനെ ഇപ്പോയെ നാത്തൂൻ പോര് എടുക്കാതെ എനിയും ടൈമ് ഇല്ലേ ഇതിനൊക്കെ ഇപ്പൊ വന്നിട്ടെല്ലേ ഉള്ളു .... 😁😌😌 നിയ

മോളെ നിയ കുട്ടി ഇത് നാത്തൂൻ പോരെല്ല ഫ്രണ്ട്ഷിപ്പ് പോരാണ് മോൾക്ക്‌ കിട്ടണ്ട എന്നുണ്ടേൽ അങ്ങോട്ട് മാറി നിന്നോ ഈ പിശാചിന് ഇന്ന് ഞാൻ എന്തേലുമൊക്കെ ചെയ്യും..... ഹെന്ന

എടി ഇയ്യ് ഇങ്ങനെ ഹീറ്റ് ആവാതെ ഞാൻ കാരണം നല്ലൊരു കിസ്സ് കിട്ടിലെ ഫിദ

ഏത് കിസ്സ് എന്ത് കിസ്സ് വയർ നിറച്ചു നല്ല വഴക്ക് കിട്ടി ഇന്റെ കാക്കൂന്റെൽ നിന്ന്....😪😪 ഹെന്ന

ഓഹ് അതാണോ സാരമില്ല മുത്തേ ഇയ്യ് ഷമി ഇത്രേ നല്ല അവസരം കിട്ടീട്ട് എന്റെ മുത്തിനെ ഒന്ന് കിസ്സ് പോലും ചെയ്യാതെ ആ അൺറൊമാന്റിക് മൂരാച്ചിയോട് ഇന്ന് യാത്രി നമ്മുക്ക് പ്രതികാരം ചെയ്യാം... ഫിദ


ഉഫ് ഇയ്യ് എന്റെ മുത്താണ് കരളാണ് ചങ്കാണ് ...😘😘😘 ഹെന്ന


ആഹാ എന്താ ഒരു നാത്തൂന്മാർ....എനിക്ക് മാത്രം കിസ്സുമില്ല അടിയുമില്ല... നിയ

എന്തെ നിനക്കു വേണോ ഇത് രണ്ടും 
ഹെന്ന പിരികമുയർത്തി ചോദിച്ചപ്പോൾ നിയ ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു

ഇങ്ങള് ആദ്യം കൊടുത്തേ വേണ്ട രണ്ടാമത്തെ തന്നാൽ ഞാൻ സ്വീകരിക്കും...😉😉

ഹെന്ന പോയി അവൾക്കും കൊടുത്തു ഒരു കിസ്സ് 

പിന്നെ മൂന്നാളും തായലോട്ട് പോയി...

മിനു കുളിച്ചു വരുമ്പോൾ ബെഡിൽ റിഷാലും റയീസും ഉണ്ടായിരുന്നു
(റയീസ് മിനുന്റെ ഉപ്പാന്റെ പെങ്ങളെ മോനാണ് അതായത് നിയടെ ഫിദെടെ ഒക്കെ മുറചെക്കൻ ആയി വെറും...നിയ അന്ന് പറഞ്ഞ പൂച്ച കണ്ണൻ ഇവനാണ്)

മിനു രണ്ടാളെ നോക്കിയപ്പോൾ മുഖത്തു ഒരു ആക്കി ചിരി ഇല്ലേ എന്ന് അവൻ തോന്നി

എന്താ രണ്ടും കിനിക്കുന്നെ...
മിനു

എല്ലടാ നിന്റെ സ്വന്തം പ്രൊപോർട്ടി നൈറ്റ് ആവാൻ ആകെ അത്ര സമയമേ ഉള്ളു എന്നിട്ടും നീ ആ കുട്ടിയെ വെറുതെ വീട്ടുടർന്നോ...
റിഷു.

എടാ ഇങ്ങള് വിചാരിച്ചത് പോലെ ഒന്നും എല്ല കാര്യം....
മിനു

പിന്നെന്താ ....😛 റിഷു

ഹോ ഞാൻ തായെന്നു ഇങ്ങോട്ടു ഫ്രഷ് ആവാൻ വെണ്ടി വന്നില്ലേ ....ഞാൻ മുറിയിൽ കയറിയപ്പോൾ ആരും ഉണ്ടാരുന്നില്ല ..........അവൻ നടന്നത് മൊത്തം പറഞ്ഞു കൊടുത്തു .... മിനു


ആഹാ അടിപൊളി എന്തായാലും ഇന്നേ പലരും തെറ്റ് ധരിച്ചു കാണും ....
റിഷു

ഹാ പറഞ്ഞിട്ട് കാര്യമില്ല...
നിങ്ങൾ വാ ...മിനു 

ഹ്മ്മ് റയീസ്

അങ്ങനെ പിന്നെ യാത്രി ഫുഡ്‌ ഒക്കെ കഴിച്ചു ഫിദയും നിയയും കൂടെ ഹെന്നയെ ഒരുക്കാൻ തുടങ്ങി...

എടി നീ എല്ലേ പറഞ്ഞത് ഇന്ന് മിനുക്ക് പണി കൊടുക്കാം എന്ന് എന്നിട്ട് ഇതെങ്ങോട്ടാ എന്നെ ഒരുക്കിട്ട് ... ഹെന്ന

ബിരിയാണി മുന്നിൽ കൊണ്ട് വെച്ചിട്ട് തിന്നാൻ കിട്ടാതിരിക്കുമ്പോൾ എങ്ങനെ ഉണ്ടാവും അവസ്ഥ അതാണ് ഇന്ന് കാക്കൂന്റെ അവസ്ഥ...
നീ ഈ പാൽ പിടിച്ചു വേഗം വാ ഇന്റെ പ്രിയതമൻ വെയ്റ്റിങ് ആയിരിക്കും... ഫിദ

ഹ്മ്മ് ഹെന്ന

അങ്ങനെ ഹെന്നയെ റൂമിൽ കയറ്റി അവർ കുറച്ചു മാറി നിന്ന് ...


ഹെന്ന മുറിയിൽ മുഴുവൻ ഒന്ന് കണ്ണോടിച്ചു....അവിടെ മിനു ഇല്ലെന്ന് അവൾക്ക് മനസ്സിലായി...


അവൾ പാൽ ഗ്ലാസ് ടേബിളിൽ വെച്ച് മുറി മുഴുവനും ഒന്ന് സ്കാൻ ചെയ്തു...ഇത്രയും നാൾ ആ വീട്ടിൽ പോയിട്ടുണ്ടെങ്കിലും ഇത് വരെ മിനുവിന്റെ മുറിയിൽ കയറിയിട്ടില്ല....

കുറച്ചു കഴിഞ്ഞു ഡോർ തുറക്കുന്ന സൗണ്ട് കേട്ട് ഹന്ന നോക്കുമ്പോൾ ചിരിച്ചു കൊണ്ട് വരുന്ന മിനുവിനെ കണ്ടു...

അവനെ കാണുമ്പോൾ തന്നെ ഉള്ളിൽ നിന്നും ഡിജെ പോലെ ഹാർട്ട്‌ ഇടിക്കാൻ തുടങ്ങി....

നീ കുറെ നേരമായോ എന്നെ വെയിറ്റ് ചെയ്യാൻ തുടങ്ങീട്ട്...
മിനു

ഏയ്‌ ഞാൻ ഇപ്പൊ വന്നതേ ഉള്ളു.... ഹെന്ന

ഹാ നിനക്ക് യാത്രി പാൽ കുടിക്കുന്ന ശീലം ഉണ്ടോ മിനു 

പാലെ കുടിക്കാറില്ല എന്നിട്ടല്ലേ യാത്രി... ഹെന്ന

😅😅എനിക്കു ഇല്ല എന്നാൽ ഇന്ന് ഇത് കുടിച്ചെല്ലേ പറ്റുള്ളൂ ഇതൊക്കെ ഒരു ചടങ്ങെല്ലേ... മിനു

ഹന്ന അവനെ ദയനീയമായി നോക്കി ... 

അതിൽ നിന്ന് തന്നെ അവൾക്ക് പാൽ തീരെ ഇഷ്ടമെല്ല എന്ന് മനസ്സിലായി അത് കൊണ്ട് പിന്നെ അവൻ അവളെ നിർബന്ധിച്ചില്ല...

നിനക്ക് വേണ്ടെങ്കിൽ കുടിക്കേണ്ട ഞാൻ കുടിച്ചോളാം...അതും പറഞ്ഞു മിനു പാൽ ഗ്ലാസ് ചുണ്ടോട് അടുപ്പിച്ചതും പുറത്തു നിന്നും ഡോറിന് മുട്ട് വീണതും ഒന്നിച്ചായിരുന്നു.....

ഇതിപ്പോ ആരാണാവോ ഈ സമയത്ത് മിനു പിറുപിറുത്തു കൊണ്ട് ഡോർ തുറക്കാൻ പോയി പിറകിൽ ഹെന്ന ചിരി കടിച്ചു പിടിച്ചു അവൻ പിറകെ പോയി...

മിനു ഡോർ തുറന്നതും മുന്നിൽ ഉള്ള മൂവർ സംഘത്തെ കണ്ട് അവൻ ഞെറ്റി ചുളിച്ചു....

കാക്കു കാക്കുന്റെ മാര്യേജ് ആയിട്ട് ഞങ്ങൾ അനിയത്തി മാരുടെ വക ഒന്നും തെരാൻ പറ്റീല്ലലോ അതിൽ ഞങ്ങൾക്ക് അതിയായ സങ്കടം ഉണ്ട്..
നിയ

നിയയു ഫിദയു മൂക്കൊക്കെ ഒലിപ്പിച്ചു പറയുന്ന കണ്ട് ഹെന്ന ഇവൾ ഇത് എന്ത് തേങ്ങയാണാവോ ഉദേശിച്ചത്‌ എന്ന നിലക്ക് നിന്നു..

ഹാ അതൊന്നും സാരമില്ല മക്കൾ അതോർത്തു വിഷമിക്കണ്ട പോയി കിടന്നു ഉറങ്ങാൻ നോക്ക് ഇന്നലെ മുതലേ പരുവാടിയുമായി തിരക്കിൽ ആയിരുന്നില്ല ഷീണം കാണും... മിനു

ഹാ കാക്കു നല്ല ഷീണമുണ്ട് നിങ്ങക്ക് രണ്ടാൾക്കും നല്ല ഷീണം ഉണ്ടെന്ന് നമ്മക്കറിയ എല്ലെടി നിയ ..ഫിദ

ഹാ അത് കൊണ്ട് ഞങ്ങൾ ബാബിയെ കൂട്ടി പോവാട്ടോ കാക്കുന്റെ കൂടെ ഇന്ന് ബാബിയെ കിടത്തിയാൽ രണ്ട് പേർക്കും ഷീണം മാറ്റാൻ കഴിയില്ല സൊ ഗുഡ് നൈറ്റ്‌ മണവാള ...

അതും പറഞ്ഞു ഫിദ ഹെന്നയെയും കൂട്ടി മുറിവിട്ടിറങ്ങി...

ഇന്ന് മണവാട്ടിക്ക് പകരം ഈ സദനത്തിന്നെ കൂട്ടിനു കിടത്തിക്കോ....പിന്നെ ഒന്നും ചെയ്യരുതേ ബാബി എല്ലാന്നുള്ളത് ഓർമ വേണം 😁😁 നിയ

അവർ പോയപ്പോൾ മിനു അടുത്ത് നിൽക്കുന്ന റിഷാലിനെ കൂർപ്പിച്ചു നോക്കി ചവിട്ടി തുള്ളി ബെഡിൽ പോയി ഇരുന്നു....

റിഷു പിന്നെ വയറും പിടിച്ചു ഹലാക്കിലെ ചിരിയായിരുന്നു....🤣🤣🤣🤣

നീ ചിരിക്കെടാ ചിരിക്ക് നിനക്കു ഒരിക്കൽ ഇത് പോലത്തെ അവസ്ഥ വരും അന്ന് ഞാനും ഇങ്ങനെ ഇരുന്നു ചിരിക്കുമെടാ നോക്കിക്കോ..

പെട്ടന്നാണ് മിനുന്റെ ഫോൺ അടിഞ്ഞത്...

ആഹാ അടുത്തത്...

📞📞എന്താടാ നിനക്കൊന്നും ഉറക്കില്ലേ..

📞📞അളിയൻ നല്ല ചൂടിലാണെല്ലോ എന്റെ കാൾ കാരണം നിങ്ങടെ റൊമാൻസ്ൻ ഡിസ്റ്റർബ് ആയോ...

📞📞റൊമാൻസ് എല്ല പുല്ല് എന്നെ കൊണ്ട് ഒന്നും പറീക്കരുത്..

📞📞എന്ത് പറ്റി മോനെ മിനുക്കുട്ട നിന്റെ ഫസ്റ്റ് നൈറ്റ്‌ കൊളമായോ...എന്ത് പണിയാട കിട്ടിയത്...

📞📞ആ മെഹ്ഫി അളിയൻ ഇല്ലേ അവിടെ ...

📞📞ഓഹ് ഇവിടുണ്ട് ഫോൺ സ്പീക്കർലാട നീ പറഞ്ഞോ ഞാൻ കേൾക്കുന്നുണ്ട്...

📞📞നിന്റെ ഒന്നും പണി ഇല്ലെന്ന് വിചാരിച്ചു സന്തോഷത്തോടെ ഇരുന്നതാ .....പക്ഷെ നിനക്കു പറഞ്ഞു വെച്ച ഒരുത്തി ഉണ്ടെല്ലോ ഇവിടെ അവൾ വന്ന് അവളെ കൂട്ടി പോയെടാ 😪😪

📞📞🤣🤣🤣🤣🤣🤣😅😅😅😅😅സന്തോഷമായി കുഞ എനിക്കു സന്തോഷമായി 

📞📞ഡാ #####ശവത്തിൽ കുത്താതെടാ 

📞📞സാരല്യഡാ നീ ഇന്ന് ഒന്ന് ഷെമി... നിനക്കു സെക്കന്റ്‌ നൈറ്റ് ആഘോഷിക്കാൻ ഉള്ള വിധി എങ്കിലും ഉണ്ടോ എന്ന് ആലോചിച്ചു നോക്ക് ...നിന്റെ പെങ്ങളെ ഞാൻ ഇന്ന് പരിജയപെട്ടിരുന്നു....
ഇവന്റെ കലിപ്പിന് പറ്റിയ ഐറ്റം ആണ് .....ആള് നല്ല കമ്പനി ആണല്ലേ 

📞📞ഹാ 

📞📞എന്ന ശെരി അളിയാ നീ കിടന്നു ഉറങ്ങാൻ നോക്ക് നല്ല ഷീണം കാണും ഗുഡ് നൈറ്റ് 

📞📞ഗുഡ് എല്ലെടാ ബാഡ് നൈറ്റ് ...😤😤😤

📞📞😂😂

അങ്ങനെ ഫോൺ വെച്ച് മിനു ബെഡിൽ പോയി കിടന്നു പിറകെ തന്നെ ചിരിച്ചു കൊണ്ട് റിഷുവും അപ്പുറത് കിടന്നു നടുക്ക് പില്ലോ എടുത്തു വെച്ച് 

മിനു നോക്കിയപ്പോൾ റിഷു വിക്കി കൊണ്ട് പറഞ്ഞു എന്റെ ഒരു സേഫ്ടിക്ക് വെച്ചെയാടാ നീ കിടന്നു ഉറങ്ങാൻ നോക്ക്...

ഹ്മ്മ് ....

മിനു ഒന്ന് മൂളി കൊണ്ട് ഉറക്കത്തിലോട്ട് വീണു...



രാവിലെ സുബ്ഹി ബാങ്കിന്റെ ഈരടികൾ കേട്ട് കൊണ്ടാണ് ഹെന്ന ഉറക്കമുണർത്....

അവൾ പോയി ഫ്രഷ് ആയി പിന്നെ നിയനെയും ഫിദനെയും വിളിച്ചുണർത്തി ....
ഫിദയു നിയയു നമസ്കാരം കഴിഞ്ഞപ്പോൾ തന്നെ ബെഡിലോട്ട് വീണു..

ഹെന്ന കിച്ചണ് ലക്ഷ്യം വെച്ച് നടന്നു പോകുമ്പോൾ മിനുവിന്റെ മുറി നോക്കി ഡോർ തുറന്നു കിടക്കുന്നത് കണ്ട് അവൾ വേഗം തായലോട്ട് ഇറങ്ങി...

ഹെന്ന കിച്ചണിൽ ചെല്ലുമ്പോൾ അവിടെ ഉമ്മയും അമ്മായിയും ഒക്കെ ഉണ്ടായിരുന്നു...

ആഹാ മോൾ എണീറ്റോ...കുറച്ചു സമയം കൂടെ കിടക്കമായിരുന്നില്ലേ...

ഏയ്‌ അതിന്റെ അവശ്യോനില്ല ഉമ്മാ ....ഞാൻ എന്താ ചെയ്യണ്ടത് ....

മോൾ തല്ക്കാലം ഒന്നും ചെയ്യണ്ട...

സ്നേഹത്തോടെ അമ്മായി പറഞ്ഞത് കേട്ട് അവൾ ഒന്ന് ചിരിച്ചു...

ബാബിയെ ഒരു കപ്പ്‌ ചായ തരുമോ....
വാതിൽക്കൽ വന്നു റിഷാൽ ചോദിക്കുന്നെ കേട്ട് ഹെന്നയ്ക്ക് ചിരി വന്നു അവൾ ഒരു കപ്പ്‌ അവൻ കൊടുത്തു എന്നിട്ട് ഇനി എന്നെ ഭാഭി എന്ന് വിളിക്കരുതെന്നും പറഞ്ഞു...

ഏയ്‌ അതെങ്ങനെ ശെരിയാവും ....

അത് ശെരിയാവും എല്ലെങ്കി മോന്റെ റിഫയേ ഞാൻ നിയക്ക് പരിചയപെടുത്തി കൊടുക്കാം എന്താ വേണോ ...

ഹെന്ന പറയുന്നത് കേട്ട് കുടിച്ചു കൊണ്ടിരുന്ന ചായ തരിപ്പിൽ കയറി ചുമക്കാൻ തുടങ്ങി 

നോകിട്ടൊക്കെ കുടിക്ക് റിഷു മോനെ ഞാൻ എന്റെ കെട്ടിയോൻ ഈ ചായ കൊടുത്തിട്ടും വരാം അപ്പൊ മോൻ ആലോചിച്ചു നോക്കി എന്താ വിളികണ്ടതെന്...

അതും പറഞ്ഞു ഹെന്ന പോയപ്പോൾ തലക്ക് അടി കിട്ടിയ പോലെ റിഷു അവിടെ ഇരുന്നു...


തുടരും...............

✍️Mufi❣️


ഈ ലെങ്ങ്തിൽ മതിയെങ്കിൽ സ്റ്റോറി ഒന്നിടവിട്ട് പോസ്റ്റ് ചെയ്യാം...അപ്പൊ സ്റ്റോറിയെ കുറിച്ചു അഭിപ്രായം കമെന്റ് ചെയ്യാൻ മറക്കണ്ട അപ്പൊ നെക്സ്റ്റ് പാർട്ടുമായി വരുന്നത് വരെ ടാറ്റാ...😁

❤️കലിപ്പന്റെ വായാടി💕❣️33

❤️കലിപ്പന്റെ വായാടി💕❣️33

4.3
14231

❤️കലിപ്പന്റെ വായാടി❤️ Part 33       ഹെന്ന പറയുന്നത് കേട്ട് കുടിച്ചു കൊണ്ടിരുന്ന ചായ തരിപ്പിൽ കയറി ചുമക്കാൻ തുടങ്ങി   നോകിട്ടൊക്കെ കുടിക്ക് റിഷു മോനെ ഞാൻ എന്റെ കെട്ടിയോൻ ഈ ചായ കൊടുത്തിട്ടും വരാം അപ്പൊ മോൻ ആലോചിച്ചു നോക്കി എന്താ വിളികണ്ടതെന്...   അതും പറഞ്ഞു ഹെന്ന പോയപ്പോൾ തലക്ക് അടി കിട്ടിയ പോലെ റിഷു അവിടെ ഇരുന്നു...   തുടരുന്നു   ഹന്ന മുറിയിൽ ചെല്ലുമ്പോൾ മിനു കുളി കഴിഞ്ഞു ഇറങ്ങിയിരുന്നു...   ഇന്നാ ചായ....   എടി ഒരു ഇത്തിരി സ്നേഹത്തോടെ ഒക്കെ പറഞ്ഞൂടെ ഇത് ആരോടോ ഉള്ള ദേഷ്യം ആ പാവം ചായയോട് എന്തിനാ തീർക്കുന്നെ.....   മുടി ചീക