Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️33

❤️കലിപ്പന്റെ വായാടി❤️

Part 33

 

    ഹെന്ന പറയുന്നത് കേട്ട് കുടിച്ചു കൊണ്ടിരുന്ന ചായ തരിപ്പിൽ കയറി ചുമക്കാൻ തുടങ്ങി

 

നോകിട്ടൊക്കെ കുടിക്ക് റിഷു മോനെ ഞാൻ എന്റെ കെട്ടിയോൻ ഈ ചായ കൊടുത്തിട്ടും വരാം അപ്പൊ മോൻ ആലോചിച്ചു നോക്കി എന്താ വിളികണ്ടതെന്...

 

അതും പറഞ്ഞു ഹെന്ന പോയപ്പോൾ തലക്ക് അടി കിട്ടിയ പോലെ റിഷു അവിടെ ഇരുന്നു...

 

തുടരുന്നു

 

ഹന്ന മുറിയിൽ ചെല്ലുമ്പോൾ മിനു കുളി കഴിഞ്ഞു ഇറങ്ങിയിരുന്നു...

 

ഇന്നാ ചായ....

 

എടി ഒരു ഇത്തിരി സ്നേഹത്തോടെ ഒക്കെ പറഞ്ഞൂടെ ഇത് ആരോടോ ഉള്ള ദേഷ്യം ആ പാവം ചായയോട് എന്തിനാ തീർക്കുന്നെ.....

 

മുടി ചീകുന്നതിനിടയിൽ ഹെന്നയുടെ ശബ്ദം കേട്ട് മിനു പറഞ്ഞു....

 

ആ അത് മനസ്സിലായെല്ലോ അത് മതി ഇന്നാ വേണെങ്കിൽ വാങ്ങിക്ക് എല്ലെങ്കി ഞാൻ ഇവിടെ വെച്ച് പോകും....

 

ഇങ് തന്നേക്ക് ഭാര്യയുടെ കൈ കൊണ്ട് ആദ്യമായി കിട്ടിയ ചായ എല്ലേ വെറുതെ എന്തിനാ ...😁😁

 

ഞാൻ പോന്നു  ..

 

അതു പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയ ഹെന്നയെ മിനു പിറകിൽ നിന്ന് വിളിച്ചു...

 

ഹേയ് അങ്ങനെ പോവല്ലേ....നീ ഒന്നിങ്ങു വന്നേ...

 

എന്താ മനുഷ്യ ഇങ്ങക്ക് വേണ്ടത്....

 

ഫാര്യ രാവിലെ തന്നെ ചൂടിലാണല്ലോ എന്ത് പറ്റി എന്റെ പ്രിയതമക്ക്....

 

ഒരു കള്ളചിരിയോട് കൂടെ മിനു പറഞ്ഞപ്പോൾ ഹെന്ന അവനെ കൂർപ്പിച്ചു നോക്കി...

 

എന്റെ പൊന്നോ സോറി ഞാൻ ഇന്നലെ നീ കൂക്കിയപ്പോൾ അവരൊക്കെ വന്നത് കൊണ്ട് പെട്ടന്ന് ദെയ്ഷ്യ പെട്ട് പോയതാ ഇയ്യ് ഒന്ന് ഷെമിക്കെടി...

 

ആഹാ നല്ല രസമുണ്ട് കേൾക്കാൻ എന്നാൽ ഞാൻ ക്ഷമിക്കാൻ തല്ക്കാലം ഉദ്ദേശിച്ചിട്ടില്ല...😏😏😏

 

എടി ഒരു കിസ്സ് എങ്കിലും താടി ഞാൻ പാവല്ലേ....😒😒

 

അയ്യോ ആയിരുന്നോ ഞാൻ അറിഞ്ഞില്ല...കിസ്സ് എല്ല എന്നെ കൊണ്ട് അധികം പറയിക്കരുത്...

 

ഞാൻ പോക..

 

അതു പറഞ്ഞു  ഹെന്ന പോയ  വഴിയേ നോക്കി നിൽക്കുമ്പോഴാണ് റിഷു വന്നത്...

 

എന്ത് പറ്റിയെടാ മിനു അവളുടെ പിണക്കം ഇനിയും മാറിയില്ലേ...

 

ഇല്ലെടാ ആ കുരുപ്പ് രണ്ടും കല്പിച്ച ഇറങ്ങിയേക്കുന്നെ എന്തായാലും ഇന്ന് നൈറ്റ് അവളെ ഞാൻ പൂട്ടും...

 

അവൾ നിന്നെ പൂട്ടാതിരുന്നാൽ മതി...ഇവിടെ ഉള്ള രണ്ടിനും പറ്റിയ കൂട്ട് തന്നെ .....എന്നാലും നിനക്കു നിന്റെ പെങ്ങളെ ഫ്രണ്ടിനെ മാത്രാണോടാ കിട്ടിയുള്ളൂ പ്രേമിക്കാൻ...

 

എല്ല മോനെ നിനക്കു ഏതോ വഴിയിൽ കൂടി പണി കിട്ടിയത് പോലെ ഉണ്ടെല്ലോ നിന്റെ സംസാരം കേട്ടിട്ട്...മോൻ കോനിഷ്ട്ട് പറഞ്ഞു മുങ്ങാം എന്ന് വിചാരിക്കണ്ട മര്യാദക്ക് പറഞ്ഞോ...

 

എടാ അതു .......റിഷു ഹെന്ന പറഞ്ഞ കാര്യം അവനോടു പറഞ്ഞു കൊടുത്തു.

 

അതു കേട്ടപ്പോൾ മുതൽ മിനു ചിരിക്കാൻ തുടങ്ങി ....

 

ഡാ തെണ്ടി നീ എന്തിനാ ഇങ്ങനെ കിടന്നു ചിരിക്കൂന്നേ .....

 

ഞാൻ ചിരിക്കും നീ ഇന്നലെ എനിക്കിട്ട് ആക്കിയതിന് കണക്കുണ്ടോ അപ്പൊ പിന്നെ ഇത്തിരി എങ്കിലും ചിരിച്ചില്ലെങ്കിൽ മോശമെല്ലെ 😆😆

 

എനിക്കും കിട്ടുമെടാ അവസരം നിന്നെ ഞാൻ അപ്പൊ എടുത്തോളാം ഇപ്പൊ പോയി നിന്റെ കെട്ടിയോളെ സോപ്പ് ഇടട്ടെ എല്ലെങ്കി എന്റെ കാര്യത്തിൽ തീരുമാനം ആകും...

 

ഹ്മ്മ് ചെല്ല് നടന്നത് തന്നെ... മിനു

 

😬😬 പോടാ റിഷു

 

😁 മിനു

 

പിന്നെ പതിവ് പോലെ എല്ലാ കാര്യവും അതിന്റെ വഴിക്ക് നടന്നു ....

 

നടക്കാതെ പോയ ഫസ്റ്റ് നെറ്റിന് പകരം മിനു സെക്കന്റ്‌ നൈറ്റ് ആഘോഷിച്ചു....

 

റിഷു ഹെന്നയുടെ പിറകെ നടന്നു അവസാനം ചെരുപ്പ് തഴഞ്ഞു എന്നയപ്പോൾ അവൾ പറഞ്ഞു കൊടുത്തു...

 

നിനക്കു അറിയേണ്ടത് അവളെ എനിക്കു എങ്ങനെ പരിജയം എന്നല്ലേ ഞാൻ എങ്ങനെ ഇത് അറിഞ്ഞതെന്നും...

 

ഹാ അതെന്നെ

 

അവളെ എന്റെ കസിൻ ആയിട്ട് വരും...😁😁

 

എൻഗേജ്മെന്റ്ൻ നിന്റെ ഫോട്ടോ കണ്ടപ്പോൾ അവൾ നിന്നെ കുറിച്ച് എന്നോട് ചോദിച്ചു ഞാൻ അതെ ചോദ്യം തിരിച്ചു ഓളോടും ചോദിച്ചു...ആദ്യമൊക്കെ ഒന്നും പറഞ്ഞില്ല...പിന്നെ ഒന്ന് സ്ട്രോങ്ങ്‌ ആയിട്ട് ചോദിച്ചപ്പോൾ എല്ലാം മണി മണിയായി പറഞ്ഞു തന്നു...ഞാൻ തന്നെയാ അവളോട് പറഞ്ഞത് നിന്നോട് എന്നെ അറിയുന്നത് പറയരുത് എന്ന് ...ഇപ്പൊ മോനിക്ക്‌ എല്ലാം മനസ്സിലായെല്ലോ ...

 

ഓഹ് എല്ലാം തിരിഞ്ഞു..

 

എന്താ ബാബി നിങ്ങൾ തമ്മിൽ ഒരു സ്വകാര്യം പറച്ചിൽ....

 

ഏയ്‌ എന്ത് സ്വകാര്യം ഞങ്ങൾ ചുമ്മ നാട്ടു വർത്താനം ഒക്കെ പറഞ്ഞത എല്ലേ ഹെന്ന....

 

പിന്നെല്ലാതെ...

 

ആണോ കാക്കു എന്നാ പിന്നെ ഞങ്ങളോട് കൂടെ പറഞ്ഞു തന്നെ ഈ നാട്ടു വർത്താനം.... നിയ ഒരു ആക്കലോട് കൂടെ പറഞ്ഞു...

 

ഹാ ഇനി ഇപ്പൊ അത് പറയാൻ ഒന്നും സമയമില്ല എനിക്കു അത്യാവശ്യം ആയി പുറത്തു പോണം...

 

ഹ്മ്മ് ഫിദയോയ് നിനക്കു വല്ലതും സ്മെൽ അടിക്കുന്നുണ്ടോ...

 

ഹാ എന്തോ ഒരു ചുറ്റി കളിടെ മണം അടിക്കുന്നുണ്ട്...

 

ഇങ്ങള് രണ്ടിന്റെയും മൂക്കിന്റെ ഫങ്ങ്ഷൻ  ഒക്കെ നിന്നോ..

 

എന്താ

 

എല്ല അടുക്കളയിൽ നിന്നും ഉമ്മാന്റെ സ്പെഷ്യൽ ചിക്കൻ ഫ്രൈഡേ മണം അടിക്കുന്നില്ലേ പൊട്ടാതികളെ ഇവിടെ ചുറ്റി കളിയും മണപ്പിച്ചു നിന്നോ ഞാൻ പോയി കഴിക്കട്ടെ

 

ഞങ്ങളും ഉണ്ട്

 

അതു പറഞ്ഞു ഹെന്നയെക്കാൾ മുന്നിൽ ഫിദയും നിയയും കിച്ചണിൽ ലാൻഡ് ആയി...

 

ഹാ എത്തിയോ രണ്ടും...കെട്ടിച്ചു വിടാറായി എന്നിട്ടും കുട്ടികളിക്ക് ഒരു കുറവുമില്ല....

 

നിയടെ ഉമ്മാന്റെ വക കൌണ്ടർ അടി കിട്ടിയപ്പോൾ രണ്ടും കൂടെ പിറകിലോട്ട് ഒന്ന് തിരിഞ്ഞു നോക്കി...

 

ഹെന്ന മെല്ലെ ഇളിച്ചു കൊണ്ട് വരുന്നത് കണ്ടപ്പോൾ രണ്ടും അവളെ നോക്കി പല്ല് കടിച്ചു അതിനു ഒന്ന് ചിരിച്ചു കൊടുത്തു ഹെന്ന മെല്ലെ അവിടെ നിന്നും മുങ്ങി....

 

ദിവസങ്ങൾ ശര വേഗത്തിൽ ഓടി മറിഞ്ഞു അതിനിടയിൽ തറവാട്ടിൽ ഉള്ളവർ എല്ലാം തിരിച്ചു പോയി...ഒന്ന് രണ്ടു ദിവസം ഇവിടെ ഉള്ളവർ അങ്ങോട്ട്‌ പോയി നിന്നു...മിനുക്ക് പിന്നെ ബിസ്സിനെസ്സ് ഇന്റെ പല ആവശ്യ തിരക്കിലുമായി അത് കൊണ്ട് തന്നെ ഹണിമൂൺ എന്ന സ്വപ്നം നടന്നില്ല എന്നാൽ അത് ഫിദന്റെ കൂടെ കഴിഞ്ഞാൽ ഒന്നിച്ചു ഒരു ലോങ്ങ്‌ ലീവ് എടുത്തു പോകാം എന്നതിൽ ആശ്വാസം കണ്ടെത്തി...ഇത്തിരി ഇടവേളയ്ക്ക് ശേഷം ഹെന്നയും ഫിദയും കോളേജ്ലോട്ട് പോയി തുടങ്ങി...

 

റയാനെ നിഹാലിനെ വെറുപ്പിച്ചും മിനുവിനെ സോയ്പ്പിട്ട ക്ലാസ്സ്‌ കട്ട്‌ ചെയ്തും അവന്റെ കയ്യിൽ നിന്നും പോക്കറ്റ് മണി വാങ്ങി കാന്റീൻൽ പോയി ഫുഡ്‌ തട്ടിയും ഒക്കെ കോളേജ് ലൈഫ് രണ്ടു പേറും അടിപൊളി ആക്കി...

 

                        ******************

 

എടി നീ ഒന്ന് എന്റെ ക്കൂടെ വരുമോ....

 

എഴുതി കൊണ്ടിരിക്കുന്ന ഇഷു മുഖമുയർത്തി നോക്കി...

 

മുന്നിൽ ഇളിച്ചു നിൽക്കുന്ന നൂറയെ കണ്ടപ്പോൾ അവൾ സംശയരൂപേനെ അവളെ നോക്കി...

 

ഇഷുവിന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ നൂറ പറഞ്ഞു

 

എടി കണ്ടിട്ടും സംസാരിച്ചിട്ടും കുറെ ആയെടി ഒന്ന് വാ അവിടെ നിന്റെ ഭാവി ബാബി ഒക്കെ ഉണ്ട് നീ പോസ്റ്റൊന്നും ആവില്ല എനിക്കു ഒന്ന് കണ്ടാൽ മാത്രം മതിയെടി എന്റെ മുത്തല്ലേ....

 

കെഞ്ചിയുള്ള നൂറായുടെ സംസാരത്തിന് മുന്നിൽ അവൾക്ക് നോ പറയാൻ തോന്നിയില്ല ചിരിച്ചു കൊണ്ട് kk പറഞ്ഞു അവളുടെ ഒപ്പം നടന്നു...

 

എല്ലെടി ആ കാക്കുൻ നിന്നെ ഇഷ്ടമെല്ലെ

 

ഹാ എല്ലാതെ ഞാൻ ഇങ്ങനെ പോകുമോ ധൈര്യത്തിൽ

 

എല്ല പിന്നെന്താ ഈ ക്യാമ്പസ് ലവ് പോലെ ഒന്നുമെല്ലല്ലോ നിങ്ങൾ ....

 

എപ്പോ എങ്കിലും നിനക്കു കാണൻ തോന്നിയൽ ഇങ്ങനെ പോയി ദർശനം നടത്തി വരും എന്നല്ലാതെ ഒരു വാക്ക് പോലും രണ്ടാളും മിണ്ടുന്നില്ല...പലതരം ലവും കണ്ടിട്ട് ഈ ഒരു വേർഷൻ ആദ്യമായി കാണുന്നെ 🤭😅

 

ഹാ ഞാൻ നിന്നോട് പറഞ്ഞതെല്ലേ എല്ല കാര്യവും അതിനു ശേഷം മൂപ്പർ ഇങ്ങനെയ...നബീൽ കാക്കൂനോട് ഞാൻ പലപ്പോഴും സങ്കടം പറഞ്ഞിട്ടുണ്ട് അപ്പൊ കാക്കു പറഞ്ഞു അവൻ kk ആവാൻ കുറച്ചു ടൈമ് എടുക്കും അതു വരെ കാത്തിരിക്കാൻ...

 

ഹാ നന്നായി...എല്ല ആ നബീൽ കാക്കു ആള് പൊളിയാണെല്ലേ.....

 

എന്താണ് മോളെ ഇഷു ഒരു പ്രേമത്തിനുള്ള കാറ്റ്‌ വീശുന്നുണ്ടല്ലോ സീരിയസ് ആണോ...

 

ഓഹ് ഒന്ന് പോടീ ഞാൻ കാര്യം പറഞ്ഞതാ

 

ഹ്മ്മ് ഹ്മ്മ്

 

അപ്പോയെക്കും അവർ അഞ്ചങ്ക സംഘത്തിന്റെ അടുത്ത് എത്തിയിരുന്നു...

 

ഇഷു വേഗം തന്നെ ഫിദനെ വലിച്ചു അവളോട് കത്തി അടിക്കാൻ തുടങ്ങി നൂറ റയാനെ നോക്കി വെള്ളമിറക്കി കൊണ്ട് നബീലിനോട് സംസാരിച്ചു..

 

ഹെന്ന ഇഷുവിനോട് സംസാരിക്കുന്നുണ്ടെങ്കിലും ഇടയ്ക്ക് നബീലിനെയും ഇഷുവിന്റെയും കണ്ണ് കൊണ്ടുള്ള കഥ കളിയും നോട്ട് ചെയ്തു...

 

കുറച്ചു സമയം എല്ലാവരും ഒന്നിച്ചിരുന്നു കത്തി അടിച്ചു പിന്നെ ലോങ്ങ്‌ ബെൽ കേട്ടപ്പോൾ അവരവരുടെ ക്ലാസ്സുകളിലോട്ട് പോയി....

 

വഴികുനേരം വീട്ടിൽ എത്തിയപ്പോൾ തന്നെ രണ്ടും അടുക്കളയിൽ പോയി പഴം പൊരി എടുത്തു കഴിക്കാൻ തുടങ്ങി അങ്ങോട്ട്‌ വെള്ളം ചോദിച്ചു വന്ന മിനു കണ്ടത് കോളേജ്l നിന്നും വന്ന് ബാഗ് പോലും കഴിക്കാതെ രണ്ടു ബസന്തിye ആയിരുന്നു...

 

പിന്നെ രണ്ടിനെയും വഴക്ക് പറഞ്ഞാൽ നന്നാവില്ല എന്ന് നന്നായിട്ട് അറിയാവുന്നത് കൊണ്ട് അവൻ അവന്റെ പണിയും നോക്കി പോയി....***

 

                   **********************

 

യാത്രി ഫുഡ്‌ കഴിഞ്ഞു എല്ലാവരെയും വിളിച്ചു ഉമ്മാമ കാര്യമായി കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത് പ്രകാരം മേലെക്കൽ എല്ലാവരും സെൻട്രൽ ഹാളിൽ ഒത്തു കൂടിയിട്ടുണ്ട്...

 

എന്താ ഉമ്മാ കാര്യം എല്ലാവരും എത്തിയില്ലേ...

 

ഹാ ഇവിടെ മെഹ്‌ഫി മോന്റെ കല്യാണം ഉറപ്പിച്ചല്ലോ അജുവും മെഹ്ഫി എന്തിനും ഏതിനും ഒന്നിച്ചായത് കൊണ്ട് കല്യാണവും ഒന്നിച്ചു വേണമെന്ന് എനിക്കു അതിയായ ആഗ്രഹമുണ്ട്...

 

അതിനു ഉമ്മാ അത്

 

മതി റസിയ നീ ഒന്നും പറയണ്ട ഞാൻ എല്ലാം തീരുമാനിച്ചു കഴിഞ്ഞു ആദ്യമേ അവന്റെ കാര്യം നമ്മൾ തീരുമാനം എടുത്തു വെച്ചിരുന്നെല്ലോ അപ്പൊ അത് തന്നെ ഒന്നും കൂടെ പറഞ്ഞു ഉറപ്പിക്കുന്നു എന്നെ ഉള്ളു .....

 

നിന്റെ മകൾ റഹിയാനയുടെയും എന്റെ രണ്ടാമത്തെ മകന്റെ മകൻ ആയ അജ്മൽ ന്റെയും വിവാഹം തീരുമാനിച്ചു കഴിഞ്ഞു..ഈ വരുന്ന തിങ്കളാഴ്ച ഇവരുടെ എൻഗേജ്മെന്റ് നടത്താൻ ഞാൻ തീരുമാനിച്ചു കഴിഞ്ഞു ഇനി എന്റെ ഈ തീരുമാനത്തിൽ ആർകെങ്കിലും എന്തെങ്കിലും വിധത്തിൽ എതിർ അഭിപ്രായം ഉണ്ടെങ്കിൽ ഇപ്പോൾ പറയാം....

 

ഇത് നടക്കില്ല..........

 

ഹാളിൽ മുഴുവൻ അത് എക്കോ പോലെ അലയടിച്ചു...

 

അത്രയും സമയം തല തായ്തി ഇരുന്ന അജു മെല്ലെ തല ഉയർത്തി നോക്കി മുന്നിൽ ദേഷ്യം അങ്ങേ അറ്റം എത്തി നിൽക്കുന്ന റീനുവിനെ കണ്ടപ്പോൾ അവൻ ഒന്നും പറയാൻ കഴിഞ്ഞില്ല....അവൻ മെഹ്ഫിടെ കയ്യിൽ മുറുക്കെ പിടിച്ചു....

 

തുടരും

 

✍️Mufi❣️

❤️കലിപ്പന്റെ വായാടി💕❣️34

❤️കലിപ്പന്റെ വായാടി💕❣️34

4.3
14976

❤️കലിപ്പന്റെ വായാടി❤️                                    Part -34 ഇത് നടക്കില്ല.......... ഹാളിൽ മുഴുവൻ അത് എക്കോ പോലെ അലയടിച്ചു... അത്രയും സമയം തല തായ്തി ഇരുന്ന അജു മെല്ലെ തല ഉയർത്തി നോക്കി മുന്നിൽ ദേഷ്യം അങ്ങേ അറ്റം എത്തി നിൽക്കുന്ന റീനുവിനെ കണ്ടപ്പോൾ അവൻ ഒന്നും പറയാൻ കഴിഞ്ഞില്ല....അവൻ മെഹ്ഫിടെ കയ്യിൽ മുറുക്കെ പിടിച്ചു.... തുടരുന്നു....... എന്ത് കൊണ്ട് നടക്കില്ല റിനു... ഉമ്മാമ ഞാനും അജുക്കയും ഒരിക്കലും കണ്ടാൽ നല്ല രീതിയിൽ എല്ല..എന്തെങ്കിലും കാരണം നോക്കി അടി ഉണ്ടാകുന്ന ആൾക്കാർ ആണ് ഞങ്ങൾ പിന്നെ ഞാൻ അജുക്കയെ ഒരു ഇക്കാന്റെ സ