Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️34

❤️കലിപ്പന്റെ വായാടി❤️

                                   Part -34

ഇത് നടക്കില്ല..........

ഹാളിൽ മുഴുവൻ അത് എക്കോ പോലെ അലയടിച്ചു...

അത്രയും സമയം തല തായ്തി ഇരുന്ന അജു മെല്ലെ തല ഉയർത്തി നോക്കി മുന്നിൽ ദേഷ്യം അങ്ങേ അറ്റം എത്തി നിൽക്കുന്ന റീനുവിനെ കണ്ടപ്പോൾ അവൻ ഒന്നും പറയാൻ കഴിഞ്ഞില്ല....അവൻ മെഹ്ഫിടെ കയ്യിൽ മുറുക്കെ പിടിച്ചു....

തുടരുന്നു.......

എന്ത് കൊണ്ട് നടക്കില്ല റിനു...

ഉമ്മാമ ഞാനും അജുക്കയും ഒരിക്കലും കണ്ടാൽ നല്ല രീതിയിൽ എല്ല..എന്തെങ്കിലും കാരണം നോക്കി അടി ഉണ്ടാകുന്ന ആൾക്കാർ ആണ് ഞങ്ങൾ പിന്നെ ഞാൻ അജുക്കയെ ഒരു ഇക്കാന്റെ സ്ഥാനത്ത കണ്ടിട്ടുള്ളു...അപ്പൊ പിന്നെ എങ്ങനെയ ....

റിനു പറഞ്ഞു കൊണ്ട് എല്ലാവരെയും നോക്കി.....

മോളെ നീ ...

ഉമ്മാമ മതി വെണ്ട അവൾക്ക് ഇതിൽ താല്പര്യമില്ല എങ്കിൽ നിർബന്ധിക്കണ്ട അവളുടെ ഇഷ്ട്ടം നടത്തികൊടുത്തോ എനിക്കു വിഷമം ഒന്നുമില്ല ...

അത്രയും പറഞ്ഞു നിറഞ്ഞ കണ്ണാലെ അജു മുകളിലോട്ട് പോയി...

ഇഷു റിനുവിനെയും വലിച്ചു അജു പോയതിനു പിറകെ പോയി പൂട്ടി കിടക്കുന്ന റൂമിലോട്ട് കയറി...

ഇഷു നീ ഇതെന്തിനാ ഇപ്പൊ ഇങ്ങോട്ടു വന്നത് ഇത് തുറന്നത് ആരും അറിയണ്ട നിനക്ക് എന്താ പറ്റിയത് മുഖമൊക്കെ വെല്ലാതിരിക്കുന്നു ....റിനു ഒന്നിന് പിറകെ ഒന്നായി ഇഷുവിനോട് പലതും ചോദിച്ചു കൊണ്ടിരുന്നു അവൾ ഒന്നും മിണ്ടാതെ കുറച്ചു സമയം നിന്ന് മൈൻഡ് ഒന്ന് റിലാക്സ് ആക്കി...

അപ്പോയെക്കും തായെ നിന്ന് എല്ലാവരും എത്തിയിരുന്നു...

ഇഷു തെ എല്ലാരും നമ്മളെ നോക്കി വരുന്നുണ്ട് അന്ന് അറിയാതെ ഇതിനുള്ളിൽ കയറാൻ പോയപ്പോൾ കിട്ടിയത് ഇപ്പോഴും ഞാൻ മറന്നിട്ടില്ല നീ വരുന്നുണ്ടോ
റിനു ഇഷുവിനെ പിടിച്ചു വലിക്കാൻ നോക്കി എന്നാൽ അവൾ നിന്നിടത്തു നിന്ന് ഒന്നനങ്ങിയത് പോലുമില്ല

റിനു ഇന്ന് നമ്മളെ ആരും ഒന്നും പറയില്ല നിനക്ക് കുറച്ചു സാധനങ്ങൾ കാണിച്ചു തേരാനുണ്ട് അത് കഴിഞ്ഞു നീ തീരുമാനിക്ക്

അവൾ പറഞ്ഞു കൊണ്ട് അവിടെ പൊതിഞ്ഞു വെച്ച തുണി എടുത്തു മാറ്റി

ആ ക്യാൻവാസിൽ ഉള്ള ചിത്രം കണ്ടതും വിശ്വാസം വരാതെ റിനു അതിൽ തന്നെ നോക്കി നിന്നു..

നീ ഇനി ഞാൻ പറയുന്നത് ശെരിക്ക് കേൾക്കണം സ്ട്രെസ് കൊടുക്കാൻ പാടില്ല നീ ഈ കണ്ട ചിത്രം നീ വരച്ചതാണ്...
നിന്റെ പതിനെട്ടാം പിറന്നാളിന്റ അന്ന് എല്ലാവരെയും സാക്ഷി ആക്കി കൊണ്ട് അജുക്ക നിന്നെ പ്രൊപ്പോസ് ചെയ്തതാണ് ആ ചിത്രത്തിൽ ഉള്ളത്

(അജു മുട്ട് കുത്തി നിലത്തു ഇരുന്നു ഒരു റിങ് റീനുവിന് നേർക്ക് നീട്ടുന്നു അവൾ ചിരിച്ചു കൊണ്ട് കൈ നീട്ടുന്നു ഇതായിരുന്നു അതിൽ വരച്ചത് അടിയിൽ മയിൻ എന്നും എഴുതിയിട്ടുണ്ടാര്നു...)

അവിടെ നിന്ന് തുടങ്ങുക ആയിരുന്നു നിങ്ങളുടെ രണ്ടാളുടെയും പ്രണയകാലം...അന്ന് തന്നെ മെഹ്ഫിക്കാടെ കൂടെ നിങ്ങളുടെയും നടത്താം എന്ന തീരുമാനം ആയി.....

എല്ലാവരും ഒരുപാട് സന്തോഷിച്ച ദിനങ്ങൾ ആയിരുന്നു എന്നാൽ അതിനെല്ലാം അല്പായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു...

നീ എന്നും പോവുന്നത് പോലെ കോളേജ്ലോട്ട് പോയി പക്ഷെ നീ വരുന്ന ടൈമ് ആയിട്ടും നി എത്തിയില്ല അജുക്കയും മെഹ്‌ഫിക്കയും കൂടെ നിന്നെ അന്വേഷിച്ചു കോളേജ്ൽ എത്തി...അവിടെ മുഴുവൻ തിരിഞ്ഞു നോക്കിയപ്പോൾ ആയിരുന്നു കണ്ടത് പുതിയതായി എടുത്തു കൊണ്ടിരിക്കുന്ന ബ്ലോക്ക്‌ൽ നിന്നും നീ താഴെ വീണു കിടക്കുന്നു തല കമ്പിയിൽ ഇടിച്ചു ഒരുപാട് രക്തം ഒഴുകിയിട്ടുണ്ടായിരുന്നു...പെട്ടന്ന് ആരും ശ്രദ്ധിക്കാൻ പറ്റാത്ത സ്ഥലം ആയിരുന്നു അത് അത് കൊണ്ട് തന്നെ നിന്നെ ആരും കണ്ടതുമില്ല...
എടുത്തു കൊണ്ട് ഓടുക ആയിരുന്നു അവർ രണ്ടു പേരും...

ഒരു പാട് ബ്ലഡ്‌ പോയത് കൊണ്ടും തല ശക്തിയിൽ കമ്പിയിൽ അടിച്ചത് കൊണ്ട് നിനക്കു ഒരു മേജർ സർജറി തന്നെ വേണം അത് കഴിഞ്ഞാൽ മാത്രമേ എന്തും പറയാൻ പറ്റുകയുള്ളു എന്നും പറഞ്ഞപ്പോൾ തകർന്നു പോയിരുന്നു എല്ലാവരും എന്നാൽ എല്ലാവരേക്കാളും കൊച്ചു കുട്ടിയെ പോലെ കരഞ്ഞിരുന്നിട്ടുണ്ട് ഒരാൾ നിനക്കു ബോധം വരുന്നത് വരെ നിന്നടത് നിന്ന് ഒന്ന് അനങ്ങുക പോലും ചെയ്യാതെ നിനക്കു എന്തെങ്കിലും പറ്റിയാൽ പിന്നെ ഈ അജുവും കാണില്ല ഡോക്ടറെ അവളെ എനിക്കു ജീവനോടെ തിരിച്ചു തെരണമേ എന്നും പറഞ്ഞു കരഞ്ഞു ആ പാവം...കണ്ടവരുടെ എല്ലാം കണ്ണ് നിറച്ചതായിരുന്നു ആ കയ്ച്ച...

എന്നിട്ട് നിനക്കു ബോധം വന്നപ്പോൾ ഏറ്റവും ആദ്യം നിന്നെ കാണൻ വന്നു നിന്നെ സ്നേഹത്തോടെ റിനു എന്ന് വിളിച്ചപ്പോൾ നീ തിരിച്ചു ചോദിച്ചു ആരാ എന്ന്...എനിക്ക് എന്താ പറ്റിയത് എനിക്ക് ഒന്നും ഓർക്കാൻ കഴിയുന്നില്ല എന്ന് നീ പറഞ്ഞപ്പോൾ വീണ്ടും ആ മനുഷ്യൻ അവിടെ തകരുക ആയിരുന്നു

അന്ന് ഡോക്ടർ നിന്നെ പരിശോദിച്ചു പറഞ്ഞു നിന്റെ ഓർമ്മകൾ നഷ്ടപെട്ടിട്ട ഉള്ളത് പലതും നീ മറന്നിരിക്കുന്നു നിന്നെ പോലും എന്ന്...
അന്ന് ആ ഹോസ്പിറ്റലിൽ നിന്ന് ആരോടും ഒരു വാക്ക് പോലും മിണ്ടാതെ ഇറങ്ങിപ്പോയത യാത്രി ആയിട്ടും തിരിച്ചു വന്നില്ല...വിളിച്ചിട്ട് ഫോണും എടുത്തില്ല....പോകാൻ സാധ്യത ഉള്ള എല്ലാ സ്ഥലത്തും പോയി നോക്കി എവിടെയും കണ്ടില്ല...അവസാനം എന്ന പോലെയാ കുന്നിൻ ചെരുവിൽ പോയത് .....അപ്പൊ കണ്ടു അവിടെ നിന്റെ ഓർമ്മകൾ കൊപ്പം ഇരുന്നു കരയുന്ന അജുക്കയെ...അവിടെ നിന്ന് കൂട്ടി കൊണ്ട് വന്നപ്പോൾ ശെരിക്കും സഹിക്കാൻ പറ്റിയില്ല ആ കോലം കണ്ടിട്ട് അത്രയും ആയത്തിൽ ആ മനസ്സിൽ നീ സ്ഥാനം പിടിച്ചിരുന്നു...

ഡോക്ടർടെ നിർദേശ പ്രകാരം പല തവണ നിന്റെ ഓർമ്മകൾ തിരിച്ചു കൊണ്ട് വരാൻ ശ്രമിച്ചു എന്നാൽ എല്ലാം പരാജയമായി തീർന്ന് ഇനി അവസാനമായി ഒന്നും കൂടെ ട്രൈ ചെയ്യാൻ പറ്റുള്ളൂ അതിൽ ചിലപ്പോൾ നിനക്കു എല്ലാം ഓർമ വരാം എല്ലെങ്കിൽ നിനക്ക് എന്തും സംഭവിക്കും എന്ന് പറഞ്ഞു അതു കൂടെ ട്രൈ ചെയ്യാൻ ഇവിടെ ഉള്ളവർ എല്ലാവരും മനസില്ല മനസോടെ സമ്മതിച്ചിട്ടും നിന്റെ അജു സമ്മതിച്ചില്ല നിനക്കു ഓർമ ഇല്ലെങ്കിലും അവൾ അവളുടെ ഇഷ്ട്ടം പോലെ ഹാപ്പി ആയിട്ടിരുന്നോട്ടെ എന്നും പറഞ്ഞു ....

ഇനിയും ഞാൻ പറഞ്ഞത് ഒന്നും നിനക്കു മനസ്സിലായില്ല എന്നുണ്ടെങ്കിൽ ഇതാ നിന്റെ ഓൾഡ് ഫോൺ തുറന്നു നോക്ക് അതിൽ ഉണ്ട് ബാക്കിയൊക്ക..
അതും പറഞ്ഞു ഇഷു അവിടെ ഉള്ള ടേബിൾ ടോപ്പിൽ നിന്നും ഒരു ഫോൺ എടുത്തു റിനുവിന്റെൽ കൊടുത്തു ആ മുറി വിട്ടിറങ്ങി .....

എല്ലാവരും പ്രതീക്ഷയോടെ അവളെ നോക്കി വാതിൽക്കൽ ഉണ്ടായിരുന്നു....
മോളെ ഇഷു അവൾ ..

ഒന്നും സംഭവിക്കില്ല എന്ന് നമ്മുക്ക് ആശ്വസിക്കാം അവൾ ഇത് വരെ മൈൻഡ് സ്ട്രെസ് കൊടുത്തിട്ടില്ല ഒരു കൊച്ചു കുട്ടി കഥ കേൾക്കുന്ന പോലെ ഞാൻ പറയുന്നത് മുഴുവൻ കേട്ടിട്ടുണ്ട് നോക്കാം കാക്കു വാ അജുക്ക എന്തായീ എന്ന് നോക്കണ്ടേ..

ഹ്മ്മ്

അവർ നടക്കാൻ തുടങ്ങുമ്പോൾ ആണ് ഉമ്മാമന്റെ മോളെ റിനു എന്ന ശബ്ദം കേട്ടത് ....മെഹ്‌ഫിയും ഇഷുവും വേഗം തന്നെ അങ്ങോട്ട്‌ പോയി..

റിനു ബോധം ഇല്ലാതെ കിടക്കുന്നത് കണ്ടപ്പോൾ മെഹ്‌ഫിയുടെ ഉള്ളിലുടെ ഒരു വിറയൽ കടന്നു പോയി അവൻ വേഗം തന്നെ അവളെ കയ്യിൽ എടുത്തു കാർ ലക്ഷ്യം വെച്ച് കുതിച്ചു അപ്പോയെക്കും റിനുവിന്റെ ഉപ്പ കാർ സ്റ്റാർട്ട്‌ ചെയ്ത് വന്നിരുന്നു...വേഗത്തിൽ ആ കാർ അവളെയും കൊണ്ട് നഗരത്തിലൂടെ അതിവേഗം ഹോസ്പിറ്റൽ ലക്ഷ്യമാക്കി കുതിച്ചു

എന്നാൽ അജു ഇതൊന്നു തന്നെ അറിയാതെ അവരുടെ രണ്ടു പേരുടെയും ഒന്നിച്ചുള്ള ഫോട്ടോയും നോക്കി ഇരിക്കുകയായിരുന്നു....താൻ ഏറെ സ്നേഹിച്ചവൾ ഇന്ന് മുതൽ എനിക്ക് അന്യമാണ് എന്ന തോന്നലിൽ അവൻ ഓരോ നിമിഷവും ഉരുകുക ആണ്...

അവന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാവുന്നത് കൊണ്ട് തന്നെ ആരും അവനോടു ഒന്നും പറയാൻ പോയില്ല......****
 

                         *********************

ഫിദ

ഹാ എന്താ ഹെന്നൂസ്

എടി ഇന്ന് നമ്മുക്ക് ക്ലാസ്സിൽ പോവാതെ മുങ്ങിയാലോ

അതെന്താ ഇപ്പൊ ഒരു മുങ്ങൽ നീ ഈയിടെ ആയി നല്ലോണം മടിച്ചി ആയി വരുന്നുണ്ട് മിനുക്ക കേൾക്കണ്ട...

അതിനു നിന്റെ കാക്കു ഇവിടെ ഇല്ലടി മോർണിംഗ് ബാംഗ്ലൂർ പോയി ഉപ്പാന്റെ ക്കൂടെ ...😁

ഓഹോ വെറുതെ എല്ല ...ഹാ വാ പോരാളിയെ സോപ്പിട്ട് നോക്കാം കിട്ടിയാൽ ഇന്ന് ഔട്ടിങ് എല്ലെങ്കിൽ ഡയറക്റ്റ് ക്ലാസ്സിലോട്ട്...

ഹാ kk

അങ്ങനെ പോരാളിയെ സോപ്പിട്ടു രണ്ടും കൂടെ കറങ്ങാൻ ഇറങ്ങി കൂട്ടത്തിൽ നിയയെയും വിളിച്ചു വരാൻ പറഞ്ഞു ....മൂന്നാളും കൂടെ ബീച് റോഡിനു അടുത്തായുള്ള കഫെ ഹൌസിൽ ഒത്തു കൂടി.
കുറച്ചു സമയം വിശേഷം ചോദിച്ചു പിന്നെ ഓർഡർ കൊടുത്ത ഐറ്റംസ് മുന്നിൽ നിരന്നപ്പോൾ മൂന്നും കൂടെ അറ്റാക്ക് തുടങ്ങി...

ഒക്കെ കഴിഞ്ഞു ബീച്ചിൽ മണലിൽ പോയി ഇരുന്നു...

ടി നിയ ഞാൻ അന്നേ നിന്നോട് ഒരു കാര്യം ചോദിക്കാൻ വിചാരിച്ചിരുന്നു അന്നത്തെ ഓരോ തിരക്ക് കാരണം വിട്ടു പോയി...

ഹാ എന്തായാലും നീ ഇപ്പൊ ചോദിക്കു മുത്തേ ഞാൻ പറയാലോ .....

അത് പിന്നില്ലേ നിനക്ക് റയീക്കാനെ ഇഷ്ടമാണോ.....

അപ്രതീക്ഷിതമായിട്ടുള്ള ഫിദയുടെ ചോദ്യത്തിൽ നിയ ഒന്ന് ഞെട്ടി പിന്നെ എന്ത് മറുപടി കൊടുക്കും എന്നറിയാതെ പരുങ്ങാൻ തുടങ്ങി

ആ അത് പിന്നെ ..

അധികം കിടന്നു ഉരുളണ്ട മോൾ പറയുന്നോ

ഞാൻ പറയാം എനിക്കു അങ്ങേരെ ഒടുക്കത്തെ ഇഷ്ട്ടമാണ് എന്നാൽ ആ പൂച്ചക്കണ്ണൻ എന്നെ കാണുമ്പോൾ വരും മുഖത്തു കലിപ്പ് എന്താണാവോ അങ്ങനെ....

😂😂😂😂അപ്പൊ one സൈഡ് ലവ് ആണെല്ലോ സാരല്യ കുട്ടി വിഷമിക്കാതെ എല്ലാത്തിനും ഒരു പ്രതിവിധി ഉണ്ടാവു ...

എന്തുവാടെ പോയി സത്തുടെ 🤧🙄🙄

😁ഇനിയും ഇവിടെ ഇരുന്നാൽ പണി കിട്ടും നമ്മുക്ക് പോയാലോ

ഹാ ഞാനും ഇന്ന് നിങ്ങളുടെ അവിടെയ അപ്പൊ വാ നമ്മുക്ക് പോകാം

അതും പറഞ്ഞു മൂന്നും കൂടെ എണീറ്റ് നടന്നു...

എന്നാൽ അവർക്ക് പുറകെ ഉള്ള ആ പ്രതികാരം നിറഞ്ഞ കണ്ണുകളെ അവർ കണ്ടില്ല.....****

                            
                            *************

മെഹ്‌ഫി ഹോസ്പിറ്റൽ എത്തുന്നതിനു മുന്നേ തന്നെ ഡോക്ടറെ വിളിച്ചു എല്ലാ കാര്യവും അറിയിച്ചിരുന്നു അത് കൊണ്ട് തന്നെ അവളെ ഒബ്സെർവഷൻലോട്ട് കയറ്റി

അതിനു പുറത്തു ഇഷുവും മെഹ്‌ഫിയും റിനുവിന്റെ ഉപ്പയും നിന്നു...

കുറച്ചു സമയത്തിനു ശേഷം ഡോക്ടർ പുറത്തോട്ട് വന്നു  ...

ഡോക്ടർ അവൾക്ക് ....മെഹ്‌ഫി അത്യധികം ആധിയോട് കൂടെ ചോദിച്ചു

ശീ ഈസ്‌ ആൾറൈറ്...അവൾ എല്ലാ കാര്യവും ഇപ്പോൾ ഓർക്കാൻ പറ്റുന്നുണ്ട് നമ്മൾ പേടിച്ചത് പോലെ ഒന്നും തന്നെ ഉണ്ടായിട്ടില്ല ഗോഡ് നോട് നന്ദി പറയാ അവളെ തിരിച്ചു തന്നതിൽ..

ഇപ്പോൾ തന്നെ അവളെയും കൂട്ടി പോകാം kk

അത്രയും പറഞ്ഞു നടന്നകലുന്ന ഡോക്ടറെ നന്ദി പൂർവ്വം അവർ നോക്കി നിന്നു...

കുറച്ചു സമയത്തിനുള്ളിൽ തന്നെ റിനുവിനെയും കൂട്ട് അവർ വീട്ടിലോട്ട് തിരിച്ചു....

അവർ വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ടെൻഷൻ അടിച്ചു ഹാളിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു ....

മെഹ്‌ഫി എല്ലാവരോടും കാര്യം പറഞ്ഞു അപ്പോഴും റിനുവിന്റെ കണ്ണുകൾ ആരെയോ തേടി കൊണ്ട് ചുറ്റുപാടും നോക്കികൊണ്ടിരുന്നു...ആ നോട്ടം ആരെ തിരഞ്ഞു കൊണ്ടാണ് എന്ന് അറിയുന്നത് കൊണ്ട് ഉമ്മാമ അവളെ അരികിലോട്ട് വിളിച്ചു
മോളെ ni നേരത്തെ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ മുതൽ മുറിയിൽ ഇരുപ്പ അവൻ ഇപ്പോഴും പുറത്തു വന്നിട്ടില്ല മോൾ തന്നെ പോയി നോക്ക്....

അവൾ ചിരിച്ചു കൊണ്ട് അജുവിന്റെ മുറിയിലോട്ട് വെച്ച പിടിച്ചു ....

ഡോറിന് മുന്നിൽ ഒരു നിമിഷം ചിന്തിച്ചു നിന്ന് പിന്നെ വേരുന്നിടത് വെച്ച് കാണാം എന്നതിൽ വാതിലിൽ മുട്ടി മൂന്നു നാല് മുട്ടലിന് ശേഷം അജു വന്നു ഡോർ തുറന്നു മുന്നിൽ റീനുവിനെ കണ്ടപ്പോൾ അവൻ ഒന്ന് നിന്ന് പിന്നെ എന്താ എന്ന് ചോദിച്ചു ....

അവൾ ഉള്ളിലോട്ടു കയറി ഡോർ ലോക്ക് ആക്കി ....
അജു അവളെ പിരികമുയർത്തി നോക്കി...

എന്താ....

എനിക്കു കുറച്ചു സംസാരിക്കാൻ ഉണ്ട്

ഈ കല്യാണം മുടക്കാൻ എല്ലേ അത് ഇനിയു നീ പറയണം എന്നില്ല ഞാൻ പറഞ്ഞോളാം എല്ലാവരോടും കൂടെ നിനക്ക് ഇഷ്ടമുള്ള ആ സീനിയർ ഉണ്ടെല്ലോ എന്താ അവന്റെ പേര് ഞാൻ മറന്നു പോയി

ആബി

ഹാ അവന്റെയും നിന്റെയും എൻഗേജ്മെന്റ് എത്രയും പെട്ടന്ന് നടത്താൻ പറയാം ഹാപ്പി ആയില്ലേ .....അജു വാടിയ പുഞ്ചിരിയോട് കൂടെ റിനുവിനോട് ചോദിച്ചു...

പിന്നെ ഞാൻ ഇപ്പോൾ എത്ര ഹാപ്പി ആണെന്ന് അറിയോ അജുക്ക .....ഇങ്ങള് മുത്താണ് അതും പറഞ്ഞു അജുവിനെ ഇറുക്കെ പുണർന്നു അവന്റെ കവിളിൽ ഒരു കിസ്സും കൊടുത്തു അവൾ ഓടി പോയി ഡോർ തുറന്നു പുറത്തോട്ട് ഇറങ്ങി വാതിൽക്കൽ നിന്നും തിരിഞ്ഞു കൊണ്ട് ഒന്ന് കൂടെ പറഞ്ഞു അജുക്ക ഇത് ഇപ്പോൾ തന്നെ എല്ലാവരെയും അറിയിക്കണേ പ്ലീസ് ....അതും പറഞ്ഞു പോകുന്ന അവളെ വേദനയാൽ അജു നോക്കി നിന്നു....പിന്നെ മനസിനെ കല്ലാക്കി കൊണ്ട് അവൻ തായെ ഹാളിലോട്ട് പോയി...

തായെ എല്ലാവർക്കും മുന്നിൽ അജു കാര്യം അവതരിപ്പിച്ചു .....

കുറച്ചു സമയം എല്ലാവരും മൗനമായി ഇരുന്നു പിന്നെ ഉമ്മാമ തന്നെ സംസാരത്തിന് തുടക്കം കുറിച്ച് ...

അപ്പൊ ഇവർക്ക് രണ്ടു പേർക്കും ഇങ്ങനെ ആണ് ഇഷ്ടമെങ്കിൽ പിന്നെ നമ്മുക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ അത് കൊണ്ട് ഇവൻ പറഞ്ഞത് പോലെ എല്ലാം ചെയ്യാം റിനു നീ അവന്റെ നമ്പർ നിന്റെ ഡാഡിക്ക് കൊടുക്ക്‌ ...നീ വിളിച്ചു സംസാരിക്ക് എന്നിട്ട് അവന്റെ ഫാമിലിയോട് വന്നു ഇവളെ കാണാൻ പറയ്....

ഹാ ഉമ്മാമ..

എല്ലാവരും അവിടെ നിന്നും പിരിഞ്ഞു പോയി അജു മാത്രമായി മെഹ്‌ഫി പോയി അവനെ തട്ടി വിളിച്ചു അവൻ പരിസരം മറന്നു അവനെ ഇറുകെ പുണർന്നു കരഞ്ഞു....

എടാ ഞാൻ സംസാരിക്കട അവളോട് നീ ഇങ്ങനെ സ്വയം ഇല്ലാതാവുന്നത് കാണാൻ വയ്യ

ഏയ്‌ അതൊന്നും വേണ്ടന്നെ ഞാൻ മറക്കും എല്ലാം ...അതു പറഞ്ഞു അജു മുകളിലോട്ട് പോയി അവൻ പോയെ വഴിയേ നോക്കി നിൽക്കുമ്പോഴാണ് തൂണിന് മറവിൽ നിന്നും റിനു വന്നത് മെഹ്ഫി aval ദെയ്ഷ്യത്തിൽ നോക്കി തിരിഞ്ഞു നടക്കാൻ പോയപ്പോൾ അവൾ മുന്നിൽ കയറി തടസ്സമായി നിന്നു

കാക്കു എന്നോട് ദെയ്ഷ്യമാണോ

പിന്നെ ദെയ്ഷ്യ പെടാതെ അവന്റെ അവസ്ഥ നീയും കണ്ടതല്ലേ...

കാക്കു കൂടെ എന്നെ ഒറ്റയ്കാക്കല്ലേ ഞാൻ സംസാരിക്കാൻ പോയതെല്ലേ എനിക്ക് എന്താ പറയാൻ ഉള്ളത് എന്ന് പോലും കേൾക്കാതെ എല്ലേ ഇങ്ങോട്ട് ഇത്രയും പറഞ്ഞത് 😒😒അങ്ങേർക്ക് പ്രേമിച്ച പെണ്ണിനെ വേറൊരുത്തൻ വിട്ടു കൊടുക്കാൻ പറ്റുമോന്നു ഞാൻ ഒന്ന് നോക്കട്ടെ...അങ്ങേര് ഒരു ത്യാഗി വന്നേക്കുന്നു കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ ...

ആദ്യം സെന്റി അടിയിൽ തുടങ്ങി പിന്നെ അസ്സൽ കാന്താരി സ്റ്റൈലിൽ പറഞ്ഞു കൊണ്ട് ചവിട്ടി തുള്ളി പോകുന്ന റീനുവിനെ മെഹ്ഫി ഇമചിമ്മാതെ നോക്കി നിന്നു....
 

                   ************************

സാം മെഹ്‌ഫിക്ക് ഈ ഫോട്ടോസ് കൊറിയർ വഴി നാളെ തന്നെ നീ സെൻറ് ചെയ്തു കൊടുക്കണം അവന് അന്വേഷിച്ചു നോക്കുമ്പോൾ നമ്മുക്ക് എതിരായി തന്നെ കാര്യങ്ങൾ നടക്കണം പറഞ്ഞത് ഒന്നും തന്നെ മറക്കണ്ട kk റിയ കാൾ കട്ട്‌ ചെയ്ത് മെഹ്‌ഫിയെയും സ്വപ്നം കണ്ട് ഉറക്കിലോട്ട് പോയി...***

                            ************

തുടരും...........

✍️Mufi❣️

❤️കലിപ്പന്റെ വായാടി💕❣️35

❤️കലിപ്പന്റെ വായാടി💕❣️35

4.3
13803

   ❤️കലിപ്പന്റെ വായാടി❤️                                  Part-35 സാം മെഹ്‌ഫിക്ക് ഈ ഫോട്ടോസ് കൊറിയർ വഴി നാളെ തന്നെ നീ സെൻറ് ചെയ്തു കൊടുക്കണം അവന് അന്വേഷിച്ചു നോക്കുമ്പോൾ നമ്മുക്ക് എതിരായി തന്നെ കാര്യങ്ങൾ നടക്കണം പറഞ്ഞത് ഒന്നും തന്നെ മറക്കണ്ട kk റിയ കാൾ കട്ട്‌ ചെയ്ത് മെഹ്‌ഫിയെയും സ്വപ്നം കണ്ട് ഉറക്കിലോട്ട് പോയി...*** തുടരുന്നു.............. ഡാ എന്തായി ഞാൻ പറഞ്ഞത് നീ പറഞ്ഞത് പോലെ ചെയ്തിട്ടില്ല കാരണം ഇപ്പോൾ നമ്മൾ ഇത് അയച്ചു കൊടുത്താൽ അവൻ അന്വേഷിച്ചു സത്യാവസ്ഥ കണ്ടെത്തും അത് കൊണ്ട് എന്താ കാര്യം ഹാ അതു ശെരിയാണെല്ലോ ഞാൻ