Aksharathalukal

The Witch🖤 03

തലക്ക് നല്ല കനം തോന്നി , ഫെഡെറിക്ക് തലക്ക് കൈകൊടുത്തു എണീറ്റിരുന്നു . താനിപ്പോൾ എവിടെയാണ് ? അവൻ അവിടെനിന്നും എഴുന്നേറ്റ് നടന്നു . ഇരുട്ടായതുകൊണ്ട് ഒന്നും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല .
 

" സാം ...? അവനെവിടെ ? ഞാനെങ്ങനെ ഇവിടെ വന്നു ? "
 

മുകളിൽ കെട്ടിതൂക്കിയിരിക്കുന്ന വലിയൊരു വിളക്കിലേക്ക് നോക്കി അവൻ ചോദിച്ചു . തലക്ക് കൈകൊടുത്തു ആലോചിച്ചുനോക്കി . താഴെ സാമിനൊപ്പം സംസാരിച്ചു നിന്നതാണ് .
 

'' ഹാ ..."
 

തലപൊട്ടിപിളർക്കുന്ന വേദനയിൽ അവൻ അലറി . നിലത്തു മുട്ടുമടക്കി ഇരുന്നു . ആരോ നടന്നു വരുന്ന ശബ്‌ദം കേട്ട് അവൻ ശബ്‌ദം കേട്ട ഭാഗത്തേക്ക് നോക്കി .
 

" അയോട്ടാ ....? "
 

" നീ നീയെങ്ങനെ ഇവിടെ എത്തി .റോസും സാമും എവിടെ ? "
 

അയോട്ടയെ  കണ്ട സന്തോഷത്തിൽ അവളെ വാരിപുണർന്നുകൊണ്ട് ഫെഡെറിക്ക് ചോദിച്ചു . അവന്റെ സ്പര്ശനം ആസ്വദിച്ചുകൊണ്ട് അവൾ വശ്യമായി ചിരിച്ചു .
 

" അവർ എവിടെയെന്നു എനിക്കറിയില്ല ഫ്രെഡറിക് ...പുഴക്കരയിൽ വച്ചു നിങ്ങളുടെ ഒപ്പം ഓടിയെത്താൻ  ഞങ്ങൾക്ക് കഴിഞ്ഞില്ല . അവിടെവച്ചു നമ്മൾ തമ്മിൽ പിരിഞ്ഞു . പിന്നീട് വഴിയിൽ വച്ച് റോസിനെയും എനിക്ക് നഷ്ടമായി . ഈ കാട്ടിൽ എന്തൊക്കെയോ മായകൾ  നടക്കുന്നുണ്ട് ഫെഡെറിക്ക് . എനിക്ക് പേടിയാകുന്നു . "
 

ഫെഡെറിക്കിനോട് ചേർന്ന് നിന്നുകൊണ്ട് അവൾ പറഞ്ഞു . ഇതേ സമയം അവളുടെ വിളിയിൽ സംശയിച്ചു നിൽക്കുകയായിരുന്നു ഫെഡെറിക്ക് . അവനെ അയോട്ട വിളിക്കുന്നത് ഫ്രഡ്‌ഡി എന്നായിരുന്നു . ചെറിയൊരു സംശയത്തോടെ അവളെ അവൻ ചേർത്തു നിർത്തി .
 

" നീ പിന്നെ എങ്ങനെ ഇവിടെയെത്തി അയോട്ടാ ...? നിനക്ക് ഞാൻ ഇവിടെ ഉണ്ടെന്നു അറിയാമായിരുന്നോ ?  "
 

" ഞാൻ വഴിതെറ്റി വന്നതാണിവിടെ ...ഈ കോട്ട കണ്ടപ്പോൾ ആരെങ്കിലും ഉണ്ടെങ്കിൽ സഹായം ചോദിക്കാമല്ലോ എന്ന് കരുതി . അപ്പോഴാണ് നിന്നെ കണ്ടത് . വേഗം വരൂ ഫെഡെറിക്ക് നമ്മുക്ക് പുറത്തേക്ക് പോകാം . "
 

" മ്മ് ..."
 

ഫെഡെറിക്കിനെ പിടിച്ചു വലിച്ചുകൊണ്ട് അയോട്ട മുന്നോട്ട് നടന്നു . അവളെ തന്നെ നോക്കികൊണ്ട് അവൻ പിറകെ നടന്നു . വൃത്താകൃതിയിൽ പണികഴിച്ചു വച്ചിരിക്കുന്ന സ്റ്റെയർകേസ് . അതിന്റെ അറ്റം കാണാൻ കഴിയുന്നുണ്ടായിരുന്നില്ല . അയോട്ട അതിവേഗം അതിലൂടെ ഇറങ്ങുന്നു . ഫെഡെറിക്കിന് കുറച്ചു നടന്നപ്പോൾ തന്നെ തലകറങ്ങും പോലെ തോന്നി .
 

" അയോട്ടാ ...നിൽക്ക് എനിക്ക് തലകറങ്ങുന്നു ...പതിയെ പോകാം ..."
 

ഫെഡെറിക്ക് നടക്കുന്നതിനിടയിൽ വിളിച്ചു പറഞ്ഞു . അവൾ നിന്നു . തലയിൽ പൊത്തിപിടിച്ചിരിക്കുന്ന ഫെഡെറിക്കിന്റെ കൈ  എടുത്തുമാറ്റി അവിടെ ചെറുതായി തഴുകി . അവളുടെ കൈയ്യുടെ മാർദ്ദവത്തിൽ തന്റെ വിഷമതകൾ മാറുന്നത് അവനറിഞ്ഞു .
 

" ഇപ്പൊ കുറഞ്ഞില്ലേ ...നീ വേഗം വന്നേ ഫെഡെറിക്ക് ....സമയം തീരാൻ പോവുകയാണ് . "
 

അത്രയും പറഞ്ഞുകൊണ്ട് അവൾ വേഗം അവന്റെ കൈ പിടിച്ചു . പഴയ വേഗതയിൽ തന്നെ പടികൾ ഇറങ്ങി . ഇറങ്ങുന്നതിനിടയിൽ അവൻ പിന്നെയും താഴേക്ക് നോക്കി . ഇനിയും ഒരുപാട് താഴേക്ക് പോകണം . എണ്ണിയാലൊടുങ്ങാത്തത്ര സ്റ്റെപ്പുകൾ . ഇവളിത് എത്ര വേഗതയിലാണ് കടന്നുപോകുന്നത് . ഒന്നുറപ്പാണ് ഇതെന്റെ അയോട്ടയല്ല . ഫ്ലാറ്റിന്റെ രണ്ടാം നിലയിൽ കയറുന്നതെ തലകറങ്ങുന്നതാണ് അവൾക്ക് .  അതുകൊണ്ട് തന്നെ വാശിപിടിച്ചു  ഗ്രൗണ്ട് ഫ്ലോറിൽ തന്നെയൊരു മുറിയെടുത്തു . ഇതിനി ആ വൃദ്ധൻ പറഞ്ഞ മന്ത്രവാദിനി ആകുമോ ? എങ്കിൽ ഇവളിത് എന്നെ എവിടേക്കാണ് കൊണ്ടുപോകുന്നത് ? ബലി കൊടുക്കാൻ ആയിരിക്കും . എങ്ങനെയെങ്കിലും രക്ഷപ്പെടണം .
 

ചിന്തിച്ചുകൊണ്ട് ഇറങ്ങുന്നതിനിടയിൽ വളരെ വേഗത്തിൽ ഞങ്ങൾ താഴെയെത്തി . അരനിമിഷം കൊണ്ട് ഇവിടെ എത്തിയിരിക്കുന്നു . അയോട്ടയെ നോക്കിയപ്പോൾ അവൾ മുന്നോട്ട് നോക്കി നടക്കുകയാണ് . തന്റെ കൈയിലെ പിടി വിട്ടിരുന്നില്ല . പെട്ടെന്ന് അവൾ നിന്നു . തന്നെയും കൊണ്ട് അടുത്തുള്ള കർട്ടന്റെ മറവിലേക്ക് മാറിനിന്നു .
 

ശൂ ...
 

അവൾ ചുണ്ടിനു മുകളിൽ കൈവച്ചു ശബ്‌ദിക്കരുതെന്നു ആംഗ്യം  കാണിച്ചു . എന്താണെന്ന് ചോദിയ്ക്കാൻ വന്ന ഞാൻ വായടച്ചു അവളെ നോക്കി . അപ്പോഴാണ് അവളുടെ കൈയിലെ  കൂർത്ത നഖങ്ങൾ കണ്ടത് . ഭയപ്പാടോടെ അത് നോക്കിനിന്നപ്പോൾ അവൾ തന്നെ പിടിച്ചു പുറകിലേക്ക് നീങ്ങിനിന്നു .
 

" ഇത് ദുര്മന്ത്രവാദിനി തന്നെ ..."
 

മനസ്സിൽ ഉറപ്പിച്ചു പറഞ്ഞു മുന്നോട്ട് നോക്കി . ആരോ അവിടേയ്ക്ക് നടന്നു വരുന്ന ഒച്ചകേട്ടു . ഒരു വൃദ്ധൻ ആ പടികൾ ചവുട്ടിക്കയറി പോകുന്നതാണ് കണ്ടത് . അയാളുടെ രൂപം പേടിപ്പെടിത്തുന്നതായിരുന്നു . അവൻ ഒന്നും കൂടെ അയാളെ നോക്കി . പാദങ്ങൾ നിലത്തുറപ്പിക്കാതെ അയാൾ പടികളിലൂടെ നടന്നുപോകുന്നു . അത് നോക്കി നിന്നപ്പോഴേക്കും അയോട്ട തന്റെ കയ്യും പിടിച്ചു വലിച്ചുകൊണ്ട് നടന്നു . വലിയൊരു മുറിക്കകത്തെത്തിയപ്പോഴേക്കും അവൾ തന്റെ കൈവിട്ടു .
 

" ഈ തുരങ്കത്തിലൂടെ പോകാം ...എങ്കിൽ പെട്ടെന്ന് പുറത്തെത്താം . "
 

മുറിയുടെ സൈഡിൽ ഉണ്ടായിരുന്ന വലിയൊരു വാതിൽ തുറന്നുകൊണ്ട് അവൾ പറഞ്ഞു . അവനോടൊപ്പം അവന്റെ കൈയും പിടിച്ചു അവൾ നടന്നു . വളരെ വേഗത്തിൽ തന്നെ അവർ പുറത്തെത്തി . ഇപ്പോൾ അവർ നിൽക്കുന്നത് കോട്ടയുടെ മുന്നിലാണ് .
 

"'നീ ഇവിടെ നിൽക്ക് ...ഞാനിപ്പോൾ വരാം ..."
 

അവന്റെ കൈപിടിച്ച് അടുത്തുള്ള മരച്ചുവട്ടിൽ കൊണ്ട് നിർത്തിക്കൊണ്ട് അയോട്ട പറഞ്ഞു . അവൾ പെട്ടെന്ന് തന്നെ മരത്തിന്റെ പുറകിലേക്ക് പോയി . അവൾ പോയ ഉടനെ നെഞ്ചിൽ കൈവച്ചുകൊണ്ട് ഫെഡെറിക്ക് നിലത്തേക്കിരുന്നു  .
 

" ജീസസ് ...ഞങ്ങളെ എത്രയും പെട്ടെന്ന് രക്ഷിക്കണേ ...അവരെയെല്ലാവരെയും എനിക്ക് പെട്ടെന്ന് കണ്ടെത്താൻ കഴിയണേ .... "
 

" ഈ കോട്ടക്കകകത്തു നിന്നുകഴിഞ്ഞാൽ എനിക്ക് നിന്നെ രക്ഷിക്കാൻ കഴിയില്ല ബർണോൻ . ഒരു പക്ഷേ ഞാൻ തന്നെ നിന്നെ കടിച്ചുകീറും . നിന്നെ രക്ഷിക്കാൻ എനിക്കിതെ വഴിയുള്ളൂ ..."
 

ഫെഡെറിക്കിനെ നോക്കി നിൽക്കെ അയോട്ടാ  മനസ്സിൽ പറഞ്ഞു . ശേഷം അവൾ ബൈലയുടെ രൂപം ധരിച്ചു കോട്ടക്കകത്തേക്ക് പറന്നു .
 

കോട്ട മുകളിലെ തന്റെ മുറിയിലെ ജാലകത്തിനരികിൽ ഇരുന്നുകൊണ്ട് ബൈല ഫെഡെറിക്കിനെ നോക്കി . അവനിപ്പോഴും താഴെ മരച്ചുവട്ടിൽ ഇരിക്കുകയാണ് .
 

സയറോറ സാമിന്റെ അടുത്തേക്ക് അദൃശ്യനായി നടന്നു ചെല്ലുന്നതു കണ്ടപ്പോഴേക്കും തനിക്ക് മനസിലായി സയറോറക്ക് അവനെ പിടിച്ചിട്ടുണ്ടെന്നു . അതുകൊണ്ട്  അവന്റെ അടുത്ത് നിന്നിരുന്ന ഒരുവനെ തനിക്കുള്ള ഇരയാക്കാമെന്നു കരുതി . അവനിപ്പോഴും അവന്റെ മുന്നിൽ നിൽക്കുന്ന തന്റെ പോക്സിന്റെ പ്രതിമയിലേക്ക് നോക്കി നിൽക്കുകയായിരുന്നു . മന്ത്രശക്തികൊണ്ട് അവനെ ചെന്നായയുടെ വായിലൂടെ തന്റെ അടുത്തെത്തിച്ചു . മന്ത്രം പ്രയോഗിച്ചു മയക്കി കിടത്തി . മയങ്ങി വീഴുമ്പോഴാണ് ശരിക്കും ആ മുഖമൊന്നു ശ്രദ്ധിക്കുന്നത് . വർഷങ്ങൾക്ക് മുൻപ് താൻ കണ്ട അതെ മുഖമായിരുന്നു അവന് .
 

മന്ത്ര ശക്തിയിലൂടെ മനസ്സിലായിരുന്നു അത് ബർണോൻ ആണെന്ന് . താൻ കാരണം പണ്ടവന് മരണത്തെ പുല്കേണ്ടിവന്നു . അന്ന് സയറോറയെ ബന്ധനത്തിൽ ആക്കിയപ്പോൾ താൻ അവനെ വധിച്ചു . സയറോറയുടെ നിലവിളികൾ മാത്രമേ അന്ന് ചെവിയിൽ മുഴങ്ങിയുള്ളൂ . ബർണോനോട് തോന്നിയ പ്രണയമെല്ലാം സയറോറയുടെ നിസ്സഹായാവസ്ഥയിൽ പ്രതികാരമായി പ്രതിഫലിച്ചു . ഇന്നു അവനു ആ ഗതി വരരുത് . ഒരിക്കലും അവൻ എനിക്ക് സ്വന്തമാവില്ലായിരിക്കാം . എങ്കിലും അവൻ ജീവനോടെ കാണണം .
 

മനസ്സിൽ പറഞ്ഞുകൊണ്ട് പിറകിലേക്ക് തിരിഞ്ഞു . തന്നെ തന്നെ സാകൂതം നിരീക്ഷിച്ചു സയറോറ പുറകിൽ നിൽപ്പുണ്ടായിരുന്നു . അയാളെ അവിടെ കണ്ടപ്പോഴുണ്ടായ ഞെട്ടൽ മാറ്റിവച്ചുകൊണ്ട് ബൈല പുഞ്ചിരിച്ചു . ഫെഡെറിക്കിനെ താൻ കോട്ടക്ക് പുറത്തെത്തിച്ചത് അദ്ദേഹം അറിഞ്ഞു കാണുമോ ?
 

"'ബൈല ...ഞാൻ നേരെത്തെ ഇവിടെ വന്നപ്പോൾ നീ എവിടെയായിരുന്നു ? "
 

കടുപ്പമേറിയ ചോദ്യം . അവൾ പതർച്ച മറച്ചു വച്ചുകൊണ്ട് മറുപടി പറഞ്ഞു .
 

" ഞാൻ പോക്സിന്റെ കൂടെയായിരുന്നു . "
 

"'മ്മ് ..."
 

" അടുത്തയാമത്തിൽ രണ്ടെണ്ണത്തിനെയും ബലികൊടുക്കാനുള്ളതാണ് . "
 

'' മ്മ് ..."
 

സയറോറ പറഞ്ഞതുകേട്ട് അവൾ മൂളി . കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ സയറോറയുടെ അടുത്ത് നിന്നും അവൾ നടഞ്ഞുനീങ്ങി . ഇതേ സമയം ഫെഡെറിക്കിലേക്ക് ദൃഷ്ടി പായിച്ചു നിൽക്കുകയായിരുന്നു സയറോറ .
 

" ഒരു തവണകൂടി നീയെന്നെ ചതിച്ചു
ബൈല ...ഇതിനു നീ അനുഭവിക്കും . "
 

തന്റെ മാന്ത്രികദണ്ഡ് ഉയർത്തി മന്ത്രം ജപിച്ചുകൊണ്ട് സയറോറ ഫെഡെറിക്കിന് നേരെ നീട്ടി . അവനെ ബോധം കെടുത്തി തന്റെ അരികിലേക്ക് എത്തിച്ചു . കുനിഞ്ഞു നിൽക്കുന്ന അവന്റെ മുഖം തന്റെ കയ്യിലെക്കെടുത്തുകൊണ്ട് സയറോറ പറഞ്ഞു .
 

" എന്നെങ്കിലും ഒരിക്കൽ നീയെന്റെ അരികിൽ എത്തും എന്ന് എനിക്കറിയാമായിരുന്നു ബർണോൻ . പക്ഷെ നമ്മുടെ വാക്ക് കേട്ട് ബൈല നിന്നെ കൊല്ലുമെന്ന് ഞാൻ കരുതിയില്ല . അവൾക്ക് അത്രയും ജീവനല്ലായിരുന്നോ നീ ...അതിനുള്ള ഇളവ് ഞാൻ ബൈലക്ക് കൊടുക്കുന്നുണ്ട് . നീയിപ്പോൾ വാ .....നിന്റെ സുഹൃത്തിന്റെ അടുത്തേക്ക് നിന്നെ ആക്കിത്തരാം . അവനവിടെ കൂട്ടില്ലാതെ ഇരിക്കുകയായിരുന്നു . നിന്നെ മാത്രമല്ല നിന്റെ കൂടെയുണ്ടായിരുന്ന ആ രണ്ടു പെൺപിള്ളേരെ കൂടെ ബലിയാടാക്കുന്നുണ്ട് . അവർക്കുള്ള അവസരം ഇന്നല്ലന്ന് മാത്രം ..."
 

ഉറക്കെ ചിരിച്ചുകൊണ്ട് സയറോറ ബർണോനെയും കൊണ്ട് നടന്നു . ഫെഡെറിക്കിനെയും സാമിന്റെ അടുത്തേക്കാക്കിയിട്ട് അഴിയുടെ വാതിലടച്ചു .

                                    തുടരും ....🖤

The Witch🖤 04

The Witch🖤 04

4.8
2155

ഉറക്കെ ചിരിച്ചുകൊണ്ട് സയറോറ ബർണോനെയും കൊണ്ട് നടന്നു . ഫെഡെറിക്കിനെയും സാമിന്റെ അടുത്തേക്കാക്കിയിട്ട് അഴിയുടെ വാതിലടച്ചു .   നിലത്തേക്ക് ഫെഡെറിക്കിനെ തള്ളിയിട്ടുകൊണ്ട് തങ്ങളെ നോക്കി ഗൂഢമായി ചിരിച്ചുകൊണ്ട് പോകുന്ന വൃദ്ധനെ നോക്കികൊണ്ട് സാം ഫെഡെറിക്കിനെ തട്ടിവിളിച്ചു . ഫെഡെറിക്ക് ഞരങ്ങികൊണ്ട് കണ്ണുകൾ തുറന്നു . തന്റെ മുന്നിൽ നിൽക്കുന്ന സാമിനെ കണ്ടു അവൻ സന്തോഷിച്ചു . സന്തോഷത്തോടെ അവനെ കെട്ടിപിടിച്ചു .   " സാം ..."   " ഫെഡറി ...നീ.... നീ ഇത്രെയും നേരം എവിടെയാരുന്നെടാ ....? "   സാം ഉദ്ധ്വേഗത്തോടെ ചോദിച്ചു .   " അറിയില്ലെടാ ...ഞാൻ കണ്ണ് തുറന്നപ്പോൾ