Aksharathalukal

സഖി 💕 Part 3

ആൽവിച്ചന്റെ വീട്ടിലേക്ക് കാർ കയറിചെന്നപ്പോഴും ആ നിശബ്ദത ഞങ്ങളെ കാർന്നുതിന്നുകയായിരുന്നു. ഇച്ചായന്റെ 'ഏദൻ വില്ല 'യിൽ പതിവുള്ള കളിചിരികളും ബഹളങ്ങളും ഒരു പരിധി വരെ മൂടിക്കെട്ടിയ ആ അന്തരീക്ഷവും വീർപ്പുമുട്ടിക്കുന്ന നിശബ്ദതയേയുംപതിയെ തുടച്ചുമാറ്റി. വിശാലമായ മുറ്റത്തു ഒരു സ്റ്റേജിന്റെ പകുതിയോളം ഉയർന്നുനിൽക്കുന്നുണ്ട്. കല്യാണത്തിന്റെ റിസപ്ഷൻ വീട്ടിൽ വച്ചു തന്നെ മതിയെന്നുള്ള ഇച്ചായന്റെ കർശനനിർദേശമുള്ളതുകൊണ്ട് അതിന്റെ പാതിയോളം പൂർത്തിയായ അലങ്കാരങ്ങളിൽ മുങ്ങി കിടക്കുകയാണ് അവരുടെ ആ സ്വർഗം.

 

"ആഹാ ദേവുമോളും കൂടെ ഉണ്ടായിരുന്നോ… "

 

 

തലയിൽ കെട്ടി വച്ച തോർത്തു എടുത്ത് തോളിലേക്ക് ഇട്ടുകൊണ്ടാണ് ജോൺ ഇറങ്ങി വന്നത്. പ്രായത്തിന്റെ തളർച്ചകൾ ഉണ്ടെങ്കിലും പ്രസരിപ്പാർന്ന മുഖം. പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷം ഒരു പക്കാ കർഷകനായി തന്റെ പാതിയായ തെരെസ്സയുടെയും മക്കളായ ആൽവിന്റെയുടെയും അന്നയുടെയും കൂടെ കൂടിയതാണിവിടെ. ഹൈറേഞ്ചിന്റെ ഹരിതാഭയിൽ ബാല്യകാലം ചെലവിട്ട അയാൾ ഒരേയൊരാളുടെ കഴിവും കഠിനധ്വാനവും കൊണ്ടാണ് ഇന്നത്തെ 'ഏദൻ വില്ല ' രൂപം കൊണ്ടത്.

 

 

"ട്രീസ്സാമോ…. ഇതാരൊക്കെയാ ഈ വന്നേക്കുന്നെന്ന് നോക്കിയേ… "

 

 

അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞ ശേഷം തോളിൽ കിടന്ന തോർത്തു എടുത്ത് നെറ്റിയിലൂടെയും കഴുത്തിലൂടെയും ഒഴുകിയ വിയർപ്പുകണങ്ങളെ ഒപ്പിക്കൊണ്ട് ജോൺ തിരഞ്ഞു.

 

 

"കാർത്തും മോളും അകത്തേക്ക് ചെല്ല്. അന്നമോളും കുഞ്ഞനുമൊക്കെ വന്നിട്ടുണ്ട്… ഡോ ദേവ താൻ വായോ… ആ ഇവന്റ് മാനേജ്മെന്റിന്റെ പിള്ളേരെ ഒന്ന് കണ്ടേച്ചും വരാം…"

 

 

"അല്ല ജോയിച്ച അച്ചായൻ വിളിച്ചപ്പോ തൊട്ട് ഒരാൾ അവിടെ മുഖോം കേറ്റിപിടിച് നീക്കണതാ…. അങ്ങേരോട് ചോദിച്ചിട്ടാണേൽ ഒന്നും പറയണില്ല. എന്തെങ്കിലും പ്രശ്നോണ്ടോ…"

 

 

"എന്റെ കാർത്തുവെ അങ്ങനെ വല്യ പ്രേശ്നമൊന്നുല്ലന്നെ… പിന്നെ പള്ളിക്കാര് വന്നേച്ചു എന്നാണ്ട് പറഞ്ഞേച്ചും പോയി.ജോർജിമോൻ അതിന്റെ പിറകെ പോയേക്കുവാ… നിങ്ങൾ അകത്തേക്ക് ചെല്ല്…."

 

 

അമ്മയുടെ കൈ പിടിച്ചു അകത്തേക്ക് കയറുമ്പോൾ അന്നയുടെയും ജോർജിന്റെയും മകൻ അഞ്ചു വയസ്സുകാരൻ നോവ എന്ന കുഞ്ഞുസിന്റെ പുറകെ ഭക്ഷണവുമായി നടക്കുകയാണ് അന്ന.

 

 

"ദേ കുഞ്ഞാ ഇത് കഴിച്ചോട്ടോ… "

 

 

"നിച് വേന്താ…"

 

 

"അമ്മേടെ നല്ല കുഞ്ഞല്ലേ… നന്നായിട്ട് ഭക്ഷണം കഴിച്ചാലല്ലേ ചാച്ചനെപ്പോലെ വല്യ പട്ടാളക്കാരനാവാൻ പറ്റു… "

 

 

അതുവരെ ഓടി കളിച്ചുകൊണ്ടിരുന്ന ആൾ പെട്ടന്ന് നിന്നു. ചൂണ്ടുവിരൽ ചുണ്ടോടു ചേർത്ത് ആലോചിക്കുന്നപോലെ നിന്ന ശേഷം അവന്റെ അമ്മയെ നോക്കി "ആണോ " എന്ന ഭാവത്തിൽ നിൽക്കുകയാണ് കക്ഷി.

 

 

"ആഹ്ടാ പൊന്നേ… ഇത് വയറുനിറച്ചു കഴിച്ചേക്കണേ…. എന്നിട്ട് നമ്മക്ക് ചാച്ചനെപ്പോലെ തോക്ക് ഒക്കെ പിടിച്ചു വെടിവയ്ക്കാട്ടോ… "

 

 

പ്ലേറ്റ് അവന്റെ കയ്യിൽ വച്ചുകൊടുത്തു എഴുന്നേൽക്കുമ്പോഴാണ് വാതിൽക്കൽ നിൽക്കുന്ന ആമിയെയും അമ്മയെയും അവൾ കാണുന്നത്.

 

 

"ഇതാര് കല്യാണപ്പെണ്ണോ… ഇതെന്ന വാതിൽക്കൽ തന്നെ നിന്നുകളഞ്ഞേ...കയറി വായോ അമ്മേ…. 

 

അമ്മച്ചി ദേ കാർത്തുവമ്മയും ദേവൂവും വന്നേക്കണു…."

 

അടുക്കളയിൽ ചെയ്തുകൊണ്ടിരുന്ന ജോലിയുടെ ബാക്കിയെന്നോണം സാരിത്തുമ്പിൽ കൈ തുടച്ചുകൊണ്ട് ട്രീസ എന്ന തെരെസ്സ ഹാളിലേക്ക് വന്നു.

 

 

" കാർത്തുവെ എന്നാ ഉണ്ടെടി വിശേഷം… നീ അങ്ങ് ക്ഷീണിച്ചുപോയല്ലോ കൊച്ചേ… കല്യാണത്തിന്റെ ടെൻഷൻ ആന്നോ… "

 

(ട്രീസ്സ )

 

"പിന്നെ അതൊന്നുമല്ല അമ്മച്ചി. ചേട്ടായി വിളിക്കാത്തതിന്റെ ഏനക്കേടാന്നെ …" (അന്ന )

 

 

"ഒന്ന് പോ പെണ്ണേ… നീ പറഞ്ഞു കേട്ടാ തോന്നും ഞങ്ങൾ എന്നും വിളിച്ചു സംസാരിക്കുന്ന്… വല്ലപ്പോഴും വിളിച്ചാലായി… ഇനി അങ്ങേര് വിളിച്ചില്ലേലും കുഴപ്പമൊന്നുല്ല. ഇന്നിനി ഇങ്ങട് തന്നെയല്ലേ വരണേ…" (ആമി )

 

 

"ഹോ വായാടിമറിയത്തിന്റെ നാക്ക് ഇവിടുണ്ടാർന്നോ… ഞാൻ വിചാരിച്ചു അമ്മായിയാമ്മേനെ വളക്കാൻ നീ നിന്റെ നാക്ക് പണയം വച്ചേക്കുവർന്നുന്ന്. "

 

(അന്ന )

 

"ഒന്ന് പോടീ കുശുമ്പി…. ഇതേ എന്റേം മോളാ… നിന്നെപ്പോലെ തന്നെയാ എനിക്ക് എന്റെ ദേവു മോളും…. നിങ്ങൾ കഴിച്ചിട്ടന്നോ വന്നേ…. "

 

 

"ഞാൻ കഴിച്ചു ചേട്ടത്തി. ഈ പെണ്ണ് ഒരു വക കഴിച്ചിട്ടില്ല. രാവിലെ തൊട്ട് ദിവാസ്വപ്നം കണ്ട് ഇരിക്കുവായിരുന്നു. "

 

 

ആമി മുഖം കൂർപ്പിച്ചു അമ്മയെ നോക്കി. അമ്മ അത് കണ്ടെങ്കിലും ട്രീസ്സയോട് സംസാരിച്ചുകൊണ്ടിരുന്നു.

 

 

"എന്നാ മോള് വായോ. അമ്മച്ചി നല്ല പാലപ്പോം സ്റ്റുവും ഉണ്ടാക്കിയിട്ടുണ്ട്. ഡി അന്നു നീ ഒന്നും കഴിച്ചില്ലല്ലോ. മോളേം കൊണ്ട് ചെന്ന് രണ്ടാളും കഴിക്കാൻ നോക്ക്."

 

 

അവരുടെ കൂടെ വിശേഷങ്ങൾ പറഞ്ഞു നടക്കുമ്പോൾ അവളുടെ ഉള്ളിൽ ശേഷിച്ചിരുന്ന സങ്കടത്തിന്റെ കാർമേഘവും ഒഴിഞ്ഞു പോയിരുന്നു.

 

 

💫💫💫💫💫💫💫💫💫💫💫💫💫💫💫

 

 

അടുക്കളയിലെ കലപില കേട്ടാണ് അച്ചന്മാർ രണ്ടാളും കയറി വന്നത്. അവർ വാതിൽക്കൽ നിൽക്കുന്നത് പോലും ശ്രെദ്ധിക്കാതെ പെണ്ണുങ്ങൾ എല്ലാവരും സംസാരത്തിലും ശേഷിച്ചിരുന്ന ജോലികളിലും മുഴുകിയിരിക്കുകയാണ്.

 

 

അണ്ണാറക്കണ്ണനും തന്നാലായത് എന്നാ പോലെ കുഞ്ഞനും അന്നയുടെ വാലുപോലെ നടക്കുന്നുണ്ട്. അച്ചന്മാർ കയറിവന്നതിനു പിന്നാലെ ഇടവക മീറ്റിങ്ങിനു പോയ ജോർജും തിരികെ എത്തി.

 

 

"അപ്പേ…"

 

 

അടുക്കളയിൽ നിന്ന കുഞ്ഞന്റെ വിളിയാണ് എല്ലാവരെയും അവരവരുടെ ജോലികളിൽ നിന്ന് ഉണർത്തിയത്. കുഞ്ഞൻ ഓടിച്ചെന്ന് അവന്റെ കൈകളിക്കേറുമ്പോൾ രാവിലെ മുതൽ കാണാത്തതിന്റെ പരിഭവം കുഞ്ഞുമ്മകളായി നൽകാൻ വെമ്പൽ കൊള്ളുകയായിരുന്നു ആ പിതൃഹൃദയം.

 

 

"ജോർജിയേ… എന്തായി കാര്യങ്ങൾ…"

 

 

ജോൺ തിരക്കി.

 

 

"ഒന്നും പറയണ്ട അപ്പച്ചാ… എല്ലാരും ആകെ അങ്ങ് ഇടഞ്ഞു നിൽക്കുവായിരുന്നു. അവസാനം ജാതിം മതോം നോക്കി സ്നേഹിക്കാനാണോ കർത്താവ് പഠിപ്പിച്ചേ എന്നാ അച്ഛന്റെ ഒറ്റ ഡയലോഗിൽ എല്ലാത്തിന്റേം വായടഞ്ഞിട്ടുണ്ട്. ഇവന്മാർക്കൊക്കെ എന്നാത്തിന്റെ സൂക്കേടാന്നോ… "

 

 

അല്പനേരത്തെ നിശബ്ദത്തക്കുശേഷം ട്രീസ്സ പറഞ്ഞതുടങ്ങി.

 

 

"അതെ ഇച്ചായ… ഇപ്പൊ എല്ലാരും ഇവിടെ ഇണ്ടല്ലോ. ഇനിയിപ്പോ ഡ്രെസ്സും കൂടി അല്ലേ എടുക്കാനൊള്ളു…. നമുക്കന്ന അത് ഇന്ന് തന്നെ അങ്ങ് എടുത്തേക്കാം… "

 

 

"അത് പിന്നെ ചേട്ടത്തി… അന്ന് എടുത്ത സ്വർണ്ണത്തിന്റെ കൂടെ കുറച്ചു കൂടി എടുക്കാൻ ഉണ്ടായിരുന്നു. നിങ്ങൾ വേണ്ടന്ന് പറഞ്ഞാലും ഞങ്ങൾക്ക് കൊടുക്കാൻ ആണും പെണ്ണുമായി ഒന്നല്ലേ ഒള്ളു… അപ്പൊ ഒന്ന് ജ്വലറിയിലും കയറണം."

 

 

"എന്നാ അങ്ങനെ ചെയ്യാം അല്ലെടോ ദേവാ…"

 

 

"ആഹ്ഡോ… കാത്തു താൻ എന്നാ അളിയാനോടൊക്കെ ഷോപ്പിലേക്ക് നേരിട്ടു വരാൻ പറയ്‌…"

 

 

"ട്രീസ്സമോ നിങ്ങൾ എന്നാ ചെന്ന് അങ്ങ് റെഡി ആയിട്ട് വായോ… ഞങ്ങൾ പുറത്തുണ്ടാവും…"

 

 

ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും ആഹ്ലാദത്തിമിർപ്പിലേക്ക് ഇരുകുടുംബങ്ങളും ചുവടുവയ്ക്കുമ്പോൾ എങ്ങോ ഒരു ഹൃദയം തന്റെ പാതിയ്ക്കായി വിരഹാഗാനം മീട്ടാൻ തുടങ്ങിയിരുന്നു.

 

 

💫💫💫💫💫💫💫💫💫💫💫💫💫💫💫

 

സഖി 💕 Part 4

സഖി 💕 Part 4

4.3
15384

Part 4   "അപ്പച്ചാ… എന്തേലും പ്രേശ്നോണ്ടോ…"   സ്ത്രീജനങ്ങളെ ഷോപ്പിംഗിന് കയറ്റിയ ശേഷം ആരെയൊക്കെയോ വിളിച്ചു ടെൻഷൻ അടിക്കുന്ന ജോണിനെയും ദേവനെയും കണ്ടുകൊണ്ടാണ് ജോർജ് വന്നത്.     " അത് മോനെ…."     എന്തോ പറയാൻ വന്നപ്പോഴേക്കും ജോണിന്റെ ഫോൺ അടിച്ചു. കുറച്ചു മാറി നിന്ന്  സംസാരിയ്ക്കുമ്പോൾ ഉയർന്നുവരുന്ന ഭയത്തിന്റെയും പിരിമുറുക്കത്തിന്റെയും ഫലമായി ഉരുത്തിരിഞ്ഞ വിയർപ്പുത്തുള്ളികളെ അയാൾ തുടച്ചുമാറ്റി. സംശയഭാവത്തോടെ ജോർജ് ദേവനെ നോക്കിയപ്പോൾ അദ്ദേഹത്തിന്റെ മുഖത്തും ഭയം നിഴലിക്കുന്നുണ്ടായിരുന്നു.     "ദേവച്ചാ.. അച്ഛനെങ്കിലും