Aksharathalukal

സഖി 💕 Part 4

Part 4
 

"അപ്പച്ചാ… എന്തേലും പ്രേശ്നോണ്ടോ…"

 

സ്ത്രീജനങ്ങളെ ഷോപ്പിംഗിന് കയറ്റിയ ശേഷം ആരെയൊക്കെയോ വിളിച്ചു ടെൻഷൻ അടിക്കുന്ന ജോണിനെയും ദേവനെയും കണ്ടുകൊണ്ടാണ് ജോർജ് വന്നത്.

 

 

" അത് മോനെ…."

 

 

എന്തോ പറയാൻ വന്നപ്പോഴേക്കും ജോണിന്റെ ഫോൺ അടിച്ചു. കുറച്ചു മാറി നിന്ന്  സംസാരിയ്ക്കുമ്പോൾ ഉയർന്നുവരുന്ന ഭയത്തിന്റെയും പിരിമുറുക്കത്തിന്റെയും ഫലമായി ഉരുത്തിരിഞ്ഞ വിയർപ്പുത്തുള്ളികളെ അയാൾ തുടച്ചുമാറ്റി. സംശയഭാവത്തോടെ ജോർജ് ദേവനെ നോക്കിയപ്പോൾ അദ്ദേഹത്തിന്റെ മുഖത്തും ഭയം നിഴലിക്കുന്നുണ്ടായിരുന്നു.

 

 

"ദേവച്ചാ.. അച്ഛനെങ്കിലും പറയ്…."

 

 

"അത് മോനെ അൽവി… "

 

 

"ആൽവിക്കെന്നതാ…"

 

 

"അവൻ ഇന്നലെ അവിടുന്ന് പോരുമെന്നല്ലേ പറഞ്ഞെ… പക്ഷെ അവന്റെ ബറ്റാലിയൻ അവിടെ നിന്ന് ഇതുവരെ തിരിച്ചിട്ടില്ലത്രേ…  എന്തോ പേടിയാവുന്നെടാ എനിക്ക്… "

 

 

"ഇല്ല ദേവാ… അവരെക്കുറിച്ച് ഒരു വിവരവും ഇല്ല. അവർ ലാസ്റ്റ് റിപ്പോർട്ട്‌ ചെയ്ത സ്ഥലത്ത് എന്തോ ഒരു ചെറിയ അറ്റാക്ക് ഉണ്ടായിട്ടുണ്ടെന്ന്… ഒരു ഉൾഗ്രാമാമാണത്രേ…. കഴിഞ്ഞ രണ്ടാഴ്ചയായി അവിടെ കനത്ത മഞ്ഞു വീഴ്ച ആയതുകൊണ്ട് പുറത്തുനിന്നു ആർക്കും അങ്ങൊട് കയറാൻ പറ്റുന്നില്ലെന്ന്. 

 

ഇന്നേക്ക് ആറുദിവസമായി എന്തെങ്കിലും അറിഞ്ഞിട്ട്… "

 

" എന്റെ അച്ഛന്മാരെ.. നിങ്ങൾ ഇതിനായിരുന്നോ ഇത്രേം ടെൻഷൻ അടിച്ചു ആളെ പേടിപ്പിച്ചത്. അവൻ ഇതിനേക്കാൾ അപകടം പിടിച്ച എത്രയോ സ്ഥലത്ത് ജോലി ചെയ്തിട്ടുണ്ട്…. ഒരു മാസത്തോളം ആളെക്കുറിച്ച് ഒരു വിവരവും ഇല്ലാതിരുന്നിട്ടുണ്ട്… അവൻ വരുന്നേ… നിങ്ങളായിട്ട് ചുമ്മാ ബാക്കിയുള്ളവരെ പേടിപ്പിക്കാതിരുന്നതി…അല്ലേലെ ദേവു നല്ല മൂഡ് ഔട്ടന്നാ അന്നമ്മ പറഞ്ഞെ… നിങ്ങൾ മുഖോം ഇങ്ങനെ പിടിച്ചോണ്ട് നടക്കണ കണ്ടിട്ട് വേണം ഇനി എല്ലാരും വെറുതെ പേടിക്കാൻ… എന്തെങ്കിലും വിവരം കിട്ടാതിരിക്കില്ല… നിങ്ങൾ തലക്കാലം എന്റെ കൂടെ വാ… അവർ ജ്വലറിയിൽ ഉണ്ട്… നിങ്ങളെ കണ്ടെങ്കിൽ കൂട്ടിക്കൊണ്ട് വരാൻ പറഞ്ഞു ഇപ്പൊ വിളിച്ചോള്ളൂ…."

 

 

അവർ പറഞ്ഞതുകേട്ട് ഉള്ളിൽ ചെറിയൊരു ആധി തോന്നിയെങ്കിലും അതുള്ളിലൊതുക്കിയാണ് ജോർജ് അവരെയും കൂട്ടിച്ചെന്നത്.

 

 

"അന്നമ്മോ… എന്തായെടി… ഇന്ന് വല്ലോ തീരുമാനം ഇണ്ടാവോ… "

 

 

"ആ ഇച്ചായ… ഇപ്പൊ തീരും…"

 

 

"അല്ലെടി… മിന്ന് കാണിച്ചേ… "

 

 

" അത് ചേട്ടായി നേരത്തെ എടുത്തതാ… എൻഗേജ്മെന്റ് കഴിഞ്ഞപ്പൊത്തന്നെ അത് പണിയാൻ കൊടുത്തായിരുന്നു…."

 

 

"എന്നിട്ടത് അവൻ എന്നെ കാണിച്ചില്ലല്ലോ… കഷ്ടമുണ്ട്…. ഒന്നുലെലും അവന്റെ ഒരേ ഒരു അളിയൻ അല്ലെടി ഞാൻ…. "

 

 

" ഉവ്വ… ഇതരോടാ ഈ പറയണേ… ആ പണിഞ്ഞ ചേട്ടനും എന്റെ ചേട്ടായിയും അല്ലാതെ ആ മിന്ന് ഒരു മനുഷ്യൻ കണ്ടിട്ടില്ല… എല്ലാരും കല്യാണത്തിന്റെ അന്ന് കണ്ടാൽ മതിന്നും പറഞ്ഞോണ്ട ഇത്തവണ പോയെ…. "

 

 

" എല്ലാം ആയില്ലേ മക്കളെ… നമുക്കന്ന ഇറങ്ങിയാലോ… " (ട്രീസ്സ)

 

 

"ആ അമ്മച്ചി.. പോവാം…" ( ദേവു )

 

 

" മന്ത്രകോടി എടുത്തില്ലയോ ട്രെസ്സേ…" (ജോൺ )

 

 

"അതൊക്കെ എപ്പോഴേ എടുത്തു…. അതെങ്ങനെയാ അന്വേഷിക്കുമ്പോ ആളെ കാണണ്ടേയോ … അല്ലാ… ഞങ്ങളെ ഇറക്കിവിട്ടിട്ട് നിങ്ങൾ രണ്ടാളും എവിടെ ആയിരുന്നു…"

 

 

" ഓ അതോ… ഒരു കാൾ വന്നിരുന്നു… പിന്നെ കയറി വരാൻ നേരത്താ ഒരു പരിചയക്കാരനെ കണ്ടേ… പിന്നെങ്ങ് സംസാരിച്ചുനിന്നു… "(ജോൺ )

 

 

" എന്റെ ദേവേട്ടാ… ഇങ്ങേര് അങ്ങനെയാ…

 

ആരെയെങ്കിലും കിട്ടിയ അങ്ങ് കത്തിവച്ചോണ്ടിരിക്കും… "

 

"എടി എടി… കിട്ടിയ തക്കത്തിനു നീ കെട്ടിയോന്നിട്ട് വയ്ക്കുന്നോ… 

 

 

മനസിലെ സംഘർഷം ഒളിച്ചുവച്ചു അവർ അവിടെ നിന്ന് ഇറങ്ങി. തന്റെ കുടുംബത്തിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലും ആമി താൻ കണ്ട സ്വപ്നത്തെ പാടെ മറന്നിരുന്നു. തന്റെ പ്രാണനായവന്റെ കൂടെയുള്ള പുതിയ തുടക്കത്തിനായി അവളുടെ മനം തുടിക്കുകയായിരുന്നു…

 

 

 വർഷങ്ങളായുള്ള അവളുടെ കാത്തിരിപ്പിന്റെ വിരാമമെന്ന പോലെ മഴ കാത്ത ഭൂമിയെ ഒരു ചാറ്റൽ മഴ ചുംബിച്ചുണർത്തി… തിരിച്ചു പുണരാൻ വെമ്പിയ ഭൂമിയെ തനിച്ചാക്കി മഴ മേഘക്കെട്ടിനുള്ളിൽ ഒളിച്ചുനിന്നു…..

 

 

💫💫💫💫💫💫💫💫💫💫💫💫💫💫💫

 

" ജോർജിയെ… അവർ രാത്രി എത്തുന്നല്ലേ പറഞ്ഞെ…."

 

"വെളുപ്പിനെ 4 മണി കഴിയും അപ്പച്ചാ… എന്തോ ഫോർമാലിറ്റി ഒക്കെയിണ്ടെന്ന്… "

 

 

"അതെന്നതാടാ ഉവ്വേ… സാദാരണ അങ്ങനെയൊന്നുമിണ്ടാവാറില്ലല്ലോ… "

 

 

" വിശ്വ വിളിച്ചപ്പോൾ പറഞ്ഞതാ… അന്ന് എന്തോ ഇഷ്യൂ ഉണ്ടായില്ലേ… അതിന്റെ ബാക്കിയെന്നാ പറഞ്ഞെ… "

 

 

" ഹ്മം… കൊഴപ്പൊന്നുണ്ടാവില്ലിയിരിക്കും അല്ലയോടാ…. "

 

 

" ഈ അപ്പച്ചൻ…. ദേ  മുൻവശത്തേക്ക് ചെന്നെ…. ആൾക്കാരൊക്കെ വരുവല്ലേ… ചെക്കന്റെ അപ്പൻ ഇവിടെ സെന്റി അടിച്ചു നിന്ന നാട്ടുകാർ എന്തോ വിചാരിക്കും… "

 

 

" നീയും വാടാ ചെക്കാ…

 

അല്ല.. ദേവന്റെ അടുത്ത് എങ്ങനെയാ…."

 

" അവിടെ എല്ലാം ഓക്കേ ആണ്… അവിടുത്തെ ആദ്യത്തെ കല്യാണല്ലേ ഇത്… അപ്പൊ അതിന്റെതായ ഇതൊക്കെ കാണും… വിശ്വയും വേണമായിരുന്നു… ഒന്നുലെലും ആമിടെ ആങ്ങളേടെ സ്ഥാനത്തു അവനല്ലേ നിൽക്കണെ…"

 

 

"എന്തായാലും അളിയനും അളിയനും കേട്ടാണെന് മുന്നേ ഇവിടെ എത്തിയാ മതിയായിരുന്നു… "

 

 

 

 

💫💫💫💫💫💫💫💫💫💫💫💫💫💫💫

 

 

 

 

" കാർത്തു… മോള് ഇതുവരെ എഴുന്നേറ്റില്ലേ… വെളുപ്പിനെ ക്ഷേത്രത്തിൽ പോണെന്നു പറഞ്ഞിട്ട്… വേഗം ഇറങ്ങാൻ പറയു… ഇനി വന്നിട്ട് വേണ്ടേ പള്ളിയിലേക്ക് പോകാൻ… "

 

 

"അച്ചേ… ഞാൻ റെഡി ആയി… പോയിട്ട് വേഗം വരാട്ടോ… "

 

 

കറുത്ത കരയുള്ള ഒരു സെറ്റ് സാരി ആണ് ആമിയുടെ വേഷം. കഴിഞ്ഞ അവധിക്ക് വന്നപ്പോൾ കിട്ടിയ അവളുടെ ആൽവിച്ചന്റെ സ്നേഹസമ്മാനം. മയിൽ‌പീലിയുടെ ചിത്രം തുന്നിയ ആ സാരി അവൾ ആദ്യമായിട്ടാണ് ഉടുക്കുന്നതെങ്കിലും അവൾക്ക് നന്നായി ഇണങ്ങുന്നുണ്ടായിരുന്നു.

 

 

" ആ അച്ചേ അവർ എപ്പഴാ എത്തിയെ… "

 

 

" ഒരു 6 മണി ആവുംമ്പോഴേ വരൂ . ഇനിയും അര മണിക്കൂർ കൂടി ഇണ്ടല്ലോ…വിശ്വ അൽവിടെ കൂടെ ഇണ്ടാവും… ജോർജിയാ അവരെ കൂട്ടിക്കൊണ്ട് വരാൻ പോയേക്കുന്നെ..."

 

 

"ഹ്മ്… വിശ്വട്ടനെ ഞാനൊന്ന് കാണട്ടെ… ആകെയുള്ള അമ്മാവന്റെ മോനാ… എന്തൊക്കെയായിരുന്നു എന്റെ കല്യാണന്ന് പറഞ്ഞപ്പോ ഇണ്ടാക്കിയ ഡയലോഗ്… ആങ്ങളേടെ സ്ഥാനത്തുനിന്ന് എല്ലാ കാര്യോം നോക്കിക്കൊള്ളാം എന്ന് പറഞ്ഞിട്ട് കല്യാണത്തിന്റെ അന്നാ വരണേ… "

 

 

" അവർക്ക് തിരക്കായിപോയതുകൊണ്ടല്ലേ മോളെ… അച്ചടെ ദേവൂട്ടി ഇപ്പൊ വേഗം അമ്പലത്തിൽ പോവാൻ നോക്ക്… "

 

 

" ആ അച്ചേ… "

 

 

💫💫💫💫💫💫💫💫💫💫💫💫💫💫💫

 

 

 

" ന്റെ മഹാദേവാ… മൂന്നുകൊല്ലത്തെ ന്റെ പ്രണയമാ ഇന്ന് പൂർത്തീകരിക്കപ്പെടുന്നേ… ന്താ പറയാ… ഒത്തിരി നന്ദിയിണ്ടാട്ടോ ന്റെ കൂടെ നിന്നേന്… ഒറ്റ പ്രാർത്ഥനെയെ എനിക്കോള്ളു… ന്റെ അവസാന ശ്വാസം വരെയും ന്റെ ഇച്ചായൻ കൂടെ ഇണ്ടാവണെ…"

 

 

 

പ്രാർത്ഥിച്ചു ഇറങ്ങുമ്പോൾ അവളുടെ നെഞ്ച് തുടികൊട്ടുകയായിരുന്നു. നാളുകൾക്ക് ശേഷം തന്റെ പ്രാണനായവനെ കാണാൻ പോകുന്നു… അവന്റെ സ്വന്തമാകാൻ പോകുന്നു…

 

 

 

സ്നേഹത്തോടെ.... ❤

മയിൽ‌പീലി 🍁 ലക്ഷ്യ


സഖി 💕 Last part

സഖി 💕 Last part

4.6
10977

Part 5     " ന്റെ മഹാദേവാ… മൂന്നുകൊല്ലത്തെ ന്റെ പ്രണയമാ ഇന്ന് പൂർത്തീകരിക്കപ്പെടുന്നേ… ന്താ പറയാ… ഒത്തിരി നന്ദിയിണ്ടാട്ടോ ന്റെ കൂടെ നിന്നേന്… ഒറ്റ പ്രാർത്ഥനെയെ എനിക്കോള്ളു… ന്റെ അവസാന ശ്വാസം വരെയും ന്റെ ഇച്ചായൻ കൂടെ ഇണ്ടാവണെ…"   പ്രാർത്ഥിച്ചു ഇറങ്ങുമ്പോൾ അവളുടെ നെഞ്ച് തുടികൊട്ടുകയായിരുന്നു. നാളുകൾക്ക് ശേഷം തന്റെ പ്രാണനായവനെ കാണാൻ പോകുന്നു… അവന്റെ സ്വന്തമാകാൻ പോകുന്നു…     സന്തോഷത്തിലും നാണത്തിലും പൊതിഞ്ഞ ഒരു പുഞ്ചിരി അവളുടെ ചൊടികളെ അലങ്കരിക്കുമ്പോഴാണ് ക്ഷേത്രമുറ്റത് അമ്മാവൻ കാത്തുനിൽക്കുന്നത് കണ്ടത്… സമയം 7 മണ