Aksharathalukal

CHAMAK OF LOVE - Part 21

CHAMAK OF LOVE✨

 (പ്രണയത്തിന്റെ തിളക്കം )

Part:21
_______________________

Written by :✍️salva🌻✨
              :salva__sallus 
_______________________
ഹായ് guys
    ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി.
(NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )

  പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.

         എന്ന് തങ്കപ്പെട്ട salva എന്ന njan😌
____________🌻_____________
  
  "ROOM NO:122"

 എന്റെ ചുണ്ടിൽ ഒരു പുച്ഛചിരി വിരിഞ്ഞു..

   നീ ചതിക്കാൻ നോക്കിയത് എന്നെയാണ് saja.. ഇത്തു....എന്ന് വിളിച്ചു നിന്നെ പരിചയപ്പെട്ടു. പലപ്പോഴും നീ എന്നെ അർത്ഥം വെച്ച് നോക്കുമ്പോൾ ഞാൻ എനിക്ക് തോന്നിയതാണെന്ന് വിചാരിക്കും..

   എനിക്കറിയണം എന്റെ ജീവിതവും എന്റെ ഉമ്മാന്റെ ജീവിതവും ആയിട്ട് നിനക്കെണ്ടാ ബന്ധമെന്ന്. എനിക്കറിയണം നീ എന്തിന് നാലാളെ കൊന്നു എന്ന്...


   Ahna... ഇത് നോക്....

 ദിൽഖിസ് എന്നെ വിളിച്ചപ്പോൾ ഞാൻ അകത്തു കയറി.

   അവന് എനിക്ക് നേരെ ഒരു ആൽബം നീട്ടി...

   ഞാനത് കൈയിൽ എടുത്ത് തുറന്നു... അത്യാവശ്യം പഴക്കിയത് ആണ് ഫോട്ടോസിന്റെ clear കണ്ടാൽ മനസ്സിലാവും 20 പതം നൂറ്റാണ്ടിൽ എങ്ങാനുള്ളത് ആണെന്ന്.

   ആദ്യത്തെ പേജിൽ തന്നെ ഒരു ഫാമിലി photo ആയിരുന്നു.
   ഒരു നീല കണ്ണുള്ള സ്ത്രീയും അവരുടെ ഭർത്താവ് ആണെന്ന് തോന്നുന്നു ഒരു പുരുഷനും അയാളുടെ കൈയിൽ ഒരു ആണ് കൊച്ച് ഉണ്ട്. ആ നീല കണ്ണുള്ള സ്ത്രീയുടെ കൈ പിടിച്ചു ഒരു 6 വയസ്സൊക്കെ തോന്നുന്ന ഒരു പെൺകുട്ടിയും ഉണ്ട്. അവൾക് നീല കണ്ണുകൾ ആയിരുന്നു.

   ആ 6 വയസ്സുകാരി ആയിരിക്കും saja ഞാൻ ഊഹിച്ചു..

ഇവരൊക്കെ ഉള്ള saja എങ്ങനെ orphan ആയി....

    അത് ചിന്തിച്ചോണ്ട് ഞാൻ ബാക്കി നോക്കി.

   എല്ലാത്തിലും അവർ തന്നെ ആയിരുന്നു. അതിലെ ഒരു പേജിൽ ഉള്ള ഫോട്ടോ കണ്ട് ഞാൻ ഞെട്ടി.
   ആ നീലകണ്ണുള്ള സ്ത്രീയോടൊപ്പം കറുപ്പിൽ grey കലർന്ന കണ്ണുള്ള ഒരു സ്ത്രീ നിൽക്കുന്ന ഫോട്ടോ ആയിരുന്നു. അതിലും എളുപ്പം എന്റെ ഉമ്മ ഹസീന ലൈലാ ജൗഹർ എന്ന് പറയുന്നതാണ്..

  അങ്ങനെ ആണെങ്കിൽ ഈ നീലകണ്ണള്ള സ്ത്രീ "അൽഫ ഷെഹാൻ " ആണോ... അപ്പൊ saja അൽഫയുടെ മകൾ ആണോ.... അൽഫ വർഷങ്ങൾക് മുൻപ് മരിച്ചെങ്കിൽ ziam ഉം അവരുടെ കൂടെ ഉണ്ടായിരുന്ന ആ കൊച്ച് പയ്യനും എവിടെ പോയി... അങ്ങനെ ഒരുപാട് സംശയങ്ങൾ എന്നിൽ പൊട്ടി മുളച്ചു.

  ഞാൻ അടുത്ത ഭാഗം എടുത്തു അതിൽ ഒരു ഗ്രൂപ്പ്‌ ഫോട്ടോ ആയിരുന്നു. എന്റെ ഉപ്പയും ഉമ്മയും റസീനമ്മയും ജമാലുപ്പയും.. പിന്നേ IG സർ, കമ്മിഷണർ, പിന്നേ അൽഫ and ziam... ഇവരെ അല്ലാതെ വേറെ ആരൊക്കെയോ ഉണ്ട് ഒന്ന് DGP സർ ആണ് അവരുടെ അടുത്തായി കാണാൻ എന്റെ ഫ്രണ്ട് alhina യെ പോലെ ഉള്ള ഒരാളും ഉണ്ട്... അതായിരിക്കാം അവളുടെ ഉമ്മ.. അവസാനം എന്റെ ശ്രദ്ധ പോയത് എന്റേത് പോലത്തെ കറുപ്പിൽ grey കലർന്ന കണ്ണുകൾ ഉള്ള ഒരു പുരുഷനിൽ ആയിരുന്നു. ആ ചിത്രത്തിന് ചുറ്റും ഒരു റെഡ് മാർക്കർ കൊണ്ട് റൗണ്ട് ചെയ്തിട്ടുണ്ട്.ഇതായിരിക്കാം അലി അഹമ്മദ്‌. പക്ഷെ സജ എന്തിന് ഇയാളെ ഫോട്ടോ റൗണ്ട് ചെയ്തു വെച്ചു.. അങ്ങനെ ഒരു സംശയവും എന്നിൽ എത്തി...

   വേറെ എന്തിങ്കിലും എവിഡൻസ് കിട്ടിയോ.....

  ഞാൻ അക്തറിനോട് ചോദിച്ചു...

  ഇല്ലാ.....

മ്മ്... എന്നാ പിന്നേ പോവാം...

   ഞങ്ങൾ രണ്ട് പേരും പുറത്തിറങ്ങിയപ്പോൾ മീഡിയക്കാർ ഞങ്ങളെ വളഞ്ഞു...

  Maam... എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് സജ സിയാം നെ അറസ്റ്റ് ചെയ്തത്.....

  ഒരു reporter എന്റെ നേരെ വന്ന് ചോദിച്ചു..

  സംഭവത്തിന് ദൃക്‌സാക്ഷി ഉണ്ട്....

  ഞാൻ അയാൾക് മറുപടി പറഞ്ഞു...

  "സജ സിയാം പോലെ ഒരു ഡാൻസർ.. അഥവാ സമൂഹത്തിൽ ഇത്രയും സ്ഥാനമുള്ള ഒരാൾ 4 ആളെ കൊന്നു എന്ന് പറഞ്ഞാൽ ഞങ്ങൾ എങ്ങനെ വിശ്വസിക്കും....

  ഒരു reporter അത് ചോദിച്ചപ്പോൾ ഞാൻ ഞെട്ടി... സജ ഡാൻസർ ആയിരുന്നോ... ഞാൻ സ്വയം ചോദിച്ചു...

   "വലിയ മന്ത്രിമാർ വരെ ആൾക്കാരെ കൊല്ലാറുണ്ട്. എന്നിട്ടാണോ ഒരു ഡാൻസർ ".

   ഞാൻ അയാളോട് തിരിച്ചു ചോദിച്ചു..

  "സജ സിയാം ആണ് ഇത് ചെയ്‌തെതെങ്കിൽ എന്തിന് ചെയ്തു... "

   മറ്റൊരു reporter അക്തറിന് നേരെ ചെന്നു ചോദിച്ചു...

  "അവളെ അറസ്റ്റ് ചെയ്തിട്ട് അല്ലേ ഉള്ളു... ചോദ്യം ചെയ്യലിന് ശേഷം.. നിങ്ങൾക് വിശദ വിവരം തരുന്നതായിരിക്കും.."

  അവൻ അതിന് മറുപടി പറഞ്ഞു.. എന്റെ കൈ പിടിച്ചു കാറിൽ കയറി..

   എന്റെ ശ്രദ്ധ മുഴുവൻ അവൻ പിടിച്ച എന്റെ കൈകളിൽ ആയിരുന്നു. എന്തോ ഒരു സുരക്ഷിതത്വം പോലെ തോന്നി..

  ഡീ.......

  ഏതോ ലോകത്ത് എന്നപോലെ നിന്ന ഞാൻ അവന്റെ വിളി കേട്ടു അവനെ നോക്കി...

  നീ അവിടെന്ന് കുറേ ഡയലോഗ് അടിച്ചല്ലോ... ദൃക്‌സാക്ഷി എന്നൊക്കെ... എവിടെ നിന്റെ ദൃക്‌സാക്ഷി... അവൻ എന്നോട് ചോദിച്ചു..

  നിന്റെ പെങ്ങൾ ദിൽറുബ മെഹ്റിൻ... ഞാൻ അവനോട് മറുപടി പറഞ്ഞു..

  താൻ നേരത്തെ തൊട്ടേ പറയാൻ തുടങ്ങീട്ട് അവൾ ദൃക്‌സാക്ഷി ആണെന്ന്... അവൾ incident നടന്ന ദിവസം missing ആയിരുന്നു..

   അവൻ എന്നോട് പറഞ്ഞത് കേട്ടു ഞാൻ ഒന്ന് പുച്ഛിച്ചു ചിരിചോണ്ട് എന്റെ ഫോൺ തുറന്നു. അതിൽ ഒരു വീഡിയോ പ്ലേ ചെയ്തു അവന് കാണിച്ചു കൊടുത്തു.

   ഇത് aksa ബീച്ചിന്റെ അടുത്തുള്ള ഒരു ഷോപിന്റെ cctv ഫുടേജ് ആണ്.. The ഫസ്റ്റ് എവിഡൻസ്, ഈ കൊലപാതകം ചെയ്തതിന്റെ.. അതിൽ മുഖം വ്യക്തമല്ലാത്തത് കൊണ്ടാണ് ഞാൻ ഇത് കാണിച്ചു തരാനത്.. ഇതിൽ നിനക്ക് നല്ലോണം കാണാം.. നിന്റെ പെങ്ങൾ ഇത് കണ്ടിട്ടുണ്ടെന്ന്..

   അവൻ വിശ്വാസം വരാത്ത മട്ടിൽ എന്നെ നോക്കി..

   പിന്നേ എന്തോക്കെയോ ചിന്തിച്ചു... അവന്റെ ഫ്ലാറ്റിന് മുന്നിൽ വണ്ടി നിർത്തി..

  അവൻ മുന്നോട്ട് നടന്നു കൂടെ ഞാനും..

  ഞങ്ങൾ അങ്ങോട്ട് ചെന്നു ഡോർ നോക്ക് ചെയ്തപ്പോൾ ദിൽറുബ വന്നു ഡോർ തുറന്നു...

  എന്നെ കണ്ടതും അവൾ എന്നെ ഒന്ന് പുച്ഛിച്ചു വലിയ mind ആകാതെ പോയി....

   ദിൽറുഭാ..........

  അക്തറിന്റെ ആ വിളിയിൽ ദേഷ്യം കലർന്നിരുന്നു...

  അക്തർ ശാന്തമാവ്.....

  ഞാൻ അവന്റെ പുറത്ത് തട്ടിക്കൊണ്ടു പറഞ്ഞു.

  ദിൽറുബ ഞങ്ങളെ മുന്നിൽ വന്നു നിന്നു..

  ഞാൻ എന്റെ ഫോണിൽ സജയുടെ ഒരു ഫോട്ടോ എടുത്ത് അവൾക് നേരെ നീട്ടി..

  ഇവളെ നിനക്കറിയുമോ....

   ഞാൻ അവളോടായിട്ട് ചോദിച്ചത് കേട്ടിട്ട്.. അവൾ ഭയക്കുന്നു എന്നത് അവളുടെ ഓരോ ചലനത്തിലും എനിക്ക് മനസ്സിലായി..

  ഇല്ലാ.......

 അവൾ അവളുടെ ഉള്ളിലെ ഭയം ഒളിപ്പിച്ചു വെച്ചോണ്ട് മറുപടി പറഞ്ഞു..

   ഇല്ലലേ........

 അപ്പൊ ഇത് നീ ആണോ.....

  ഞാൻ എന്റെ ഫോണിൽ ആ ഫുടേജ് പ്ലേ ചെയ്തു കാണിച്ചോണ്ട് ചോദിച്ചു..

  അല്ലാ....

 അവളുടെ മറുപടി കേട്ടിട്ട് എന്റെ ഉള്ളിലെ ദേഷ്യത്തെ ഞാൻ പരമാവതി കടിച്ചു പിടിച്ചു..

  ഓക്കേ... നീ അല്ല ഇത്... നിനക്ക് ഇവനെ അറിയുമോ....

  അവളോട് അങ്ങനെ ചോദിച്ചു...

  കാകു.........

  എന്ന് നീട്ടി വിളിച്ചു.

  അകത്തേക്ക് കയറി വരുന്ന ആളെ കണ്ട് അവൾ ഞെട്ടിയിട്ടുണ്ട് എന്നുള്ളത് അവളുടെ ഓരോ ഭാവത്തിലും വ്യക്തമാണ്..

ഇതാരാ.....

  ദിൽഖിസ് കാകുവിനെ ചൂണ്ടി ചോദിച്ചു..

  "Ahqil Ali Haq " my brother and soldier of indian army.
  ഞാൻ അവന് പരിചയപ്പെടുത്തി കൊടുത്തു.

  ചതിക്കാരുന്നല്ലേ..........

 അവളുടെ ചോദ്യം കേട്ടു കാകു ഓന്റെ നുണക്കുഴി കാണിച്ചു പുഞ്ചിരിച്ചു.

  ഞാൻ ആരെയും ചതിച്ചിട്ടില്ല. നീയാണ് ഇപ്പോൾ ഇവരെ ചതിക്കാൻ നോക്കുന്നത്.. കണ്ടത് എന്താണെന്ന് പറഞ്ഞു കൊടുക്ക് ദിലു...

   ഞാൻ പറയാം....

 അവൾ അത്ര മാത്രം പറഞ്ഞോണ്ട് ശ്വാസം വലിച്ചു വിട്ടു...

  കാകു നിങ്ങളൊക്കെ വിചാരിക്കുന്നത് പോലെ മലപ്പുറത്തു നിന്ന് എന്നെ ഇങ്ങോട്ട് ആരും കൊണ്ട് വന്നതല്ല.. ഞാൻ സോമേതായ വന്നതാണ്.. എനിക്ക് ahqil നെ ഇഷ്ടമായിരുന്നു. അവനെ കാണാൻ വേണ്ടി കാകു നാട്ടിൽ പോവുമ്പോയൊക്കെ ഞാൻ മുംബൈയിൽ വരാറുണ്ടായിരുന്നു... അങ്ങനെ ഈ തവണ വന്നു കാകു എത്തുന്നതിനു മുൻപ് അങ്ങോട്ട് തിരിച്ചു പോവാൻ വേണ്ടി എയർപോർട്ടിലേക്ക് പോവുന്ന വഴിക്കാണ് aksa ബീച്ചിൽ ചെന്നത്...

  ആ...........

പിന്നിൽ നിന്നൊരു അലർച്ച കേട്ടായിരുന്നു ഞാൻ തിരിഞ്ഞു നോക്കിയത്.. അവിടെ കണ്ട കായ്ച് കണ്ട് ഞാൻ ഞെട്ടി തരിച്ചു..

   ഒരു കത്തിയുമായി ഒരു സ്ത്രീ ഒരാളെ ശരീരം മുഴുവൻ വരച്ചു കൊണ്ടിരിക്കുന്നു അയാൾ വേദന കൊണ്ട് അലരുന്നുണ്ട്..

  ഈ കാഴ്ച കണ്ട ഞാൻ അവിടെ നിന്ന് ഓടി..
   ഒരു കൊലപാതകം നേരിൽ കണ്ട ഷോക്കിൽ ഞാൻ എങ്ങോട്ടാണ് ഓടുന്നത് എന്നറിയാതെ ഏതോ ദിശയിലേക്ക് ഓടി..

  പെട്ടെന്നാണ് ഞാൻ എന്തിലോ പോയി തട്ടിയത്. ഞാൻ തലയുയർത്തി നോക്കിയപ്പോൾ കണ്ടത് ഒരു മനുഷ്യ രൂപത്തെയാണ്.. ഞാൻ പേടിച്ചോണ്ട് മുന്നോട്ട് നീങ്ങി...

  പെട്ടെന്നായിരുന്നു അയാൾ എന്റെ മുഖത്തേക്ക് എന്തോ സ്പ്രേ ചെയ്തത്..

  പിന്നേ ഞാൻ എണീറ്റത് ഇന്നലെ വൈകുന്നേരം ആയിരുന്നു. ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ കണ്ടത് ഒരു ഫിലമെന്റ് ബൾബ് മാത്രമുള്ള ഒരു room ആയിരുന്നു.

  ട്ടേഹ് എന്തോ ചിഞ്ഞി ചിതരുന്ന സൗണ്ട് കേട്ടു ഞാൻ മുന്നോട്ട് നോക്കിയപ്പോൾ കണ്ടത് ഗുണ്ടകളെ ഒക്കെ അടിച്ചു തെറിപ്പിക്കുന്ന ahqil നെ ആണ് അവൻ എന്നെ രക്ഷിച്ചു. ഇവിടെ കാകുന്റെ ഫ്ലാറ്റിന് മുന്നിൽ കൊണ്ടാക്കി തന്നു..

  ട്ടേഹ്.........

 അവൾ പറഞ്ഞു തീരും മുൻപ് അക്തർ അവളുടെ മോണ്ടായ്ടക്കി ഒന്ന് കൊടുത്തു..

  വെറുതെ മനുഷ്യനെ തീ തീറ്റിച്ചു...

  അതും പറഞ്ഞു അവൻ പോയി കാകുനെ കെട്ടി പിടിച്ചു.

  താങ്ക്യൂ അളിയാ......

  ഇവനെ അളിയൻ എന്ന് വിളിക്കണ്ട കാകു ഓൻ എന്നെ ഇഷ്ടമല്ല.... എന്നെ രക്ഷിച്ചത് അവൻ കാരണമാണ് ഞാൻ അകപ്പെട്ടത് എന്നതിലെ കുറ്റബോധം കൊണ്ട് മാത്രമാണ്. അതും പറഞ്ഞിട്ടാ അവൻ എന്നെ ഇവിടെയാക്കി പോയത്...

  അവൾ മുഖം കൊട്ടി കൊണ്ട് പറഞ്ഞു..

  എന്നാലും ഇവൻ എന്റെ അളിയനാ.....

  അക്തർ അത് പറഞ്ഞത് എന്നെ നോക്കിയാണ്.

  അത് കേട്ടു ആ കൂക്കു തെണ്ടി എന്നെ അർത്ഥം വെച്ചാമട്ടിൽ നോക്കി ചിരിച്ചു..

  ഞാൻ അവനെയും ആക്താറിനെയും കണ്ണുരുട്ടി നോക്കി.....

  നോക്കി നിൽക്കാണ്ട് സ്റ്റേഷനിലേക് വാ.....

  ഞാനും വരട്ടെ......

കാകു എന്നോട് ചോദിച്ചു....

  ആഹ്... ഞാൻ മുന്നോട്ട് നടന്നു. അവരും എന്റെ പിന്നാലെ ഉണ്ടായിരുന്നു..

  കാകു എന്റെ നേരെ വന്നു നിന്നു..

 ഡീ പ്രേമ വിരോധി ആയ നിനക്ക് കാമുകനോ... അതും എന്റെ അളിയൻ.... 

  ആ കൂക്കു തെണ്ടി എന്നെ നോക്കി പറഞ്ഞു...

  അയിന് എനിക്ക് ഓനെ ഇഷ്ടല്ല... ഓന് എന്നെയാ ഇഷ്ടം...
   ഞാൻ അവന്റെ കാൽ ചവിട്ടി നേരിച്ചോണ്ട് പറഞ്ഞു..

  ഉവ്വുവ്വേ......

 ഓ പിന്നേ.... പറയുന്ന ആളെ കാമുകിനെ ആണെല്ലോ ഞാൻ ഇപ്പൊ കണ്ടത്... എന്നാലും താൻ എന്തിനാ അവളെ ഇഷ്ടമല്ലെന്ന് പറഞ്ഞത്.....

  ഞാൻ സംശയരൂപനേ അവനോട് ചോദിച്ചു...

  അത്... നീ അല്ലേ പറഞ്ഞത് നിനക്ക് ഞങ്ങൾ പ്രേമിക്കുന്നത് ഇഷ്ടമല്ലെന്ന്....

   അവൻ പറയുന്നത് കേട്ടു ഞാൻ അവന്റെ തലക്കൊരു കൊട്ട് കൊടുത്തു.

  എടോ പൊട്ടാ... ഞാൻ അങ്ങനെ പലതും പറയും നീ അതൊക്കെ എന്തിനാ സീരിയസ് ആക്കി എടുക്കുന്നത്....

   അവൻ ഒന്ന് ഇളിച്ചു തന്നു...

  പെട്ടെന്നായിരുന്നു ദിൽറുബ വീയാൻ പോയത്.. അവൻ പോയി അവളെ തങ്ങി പിടിച്ചു..

   അവൾ നേരെ നിന്ന് അവനെ പിടിച്ചുന്തി.

  താൻ എന്നെ തൊടുകയും വേണ്ട.... എന്നോടുന്നും സംസാരിക്കുകയ വേണ്ട....

  അവളുടെ ശബ്ദം ഉറച്ചതായിരുന്നു...

  കാകു എന്നെ ദയനീയ ഭാവത്തോടെ നോക്കി...

  ഞാൻ കണ്ണിറുക്കി കാണിച്ചു. വണ്ടിയിൽ കയറി.. അക്തർ ആയിരുന്നു drive ചെയ്തത്...

   സ്റ്റേഷൻ എത്തുന്ന വരെ ദിൽറുബ മുഖം തിരിച്ചായിരുന്നു ഇരുന്നത്.

  അവിടെ എത്തി ഞങ്ങൾ പുറത്തിറങ്ങി... ഉള്ളിൽ കയറി.. അവിടെ ശിഖ സജയെ അടിക്കുന്നതായിരുന്നു കാഴ്ച..

  ശിഖ നിർത്ത്.......

 ഞാൻ ശബ്ദം ഉയർത്തി പറഞ്ഞതും ശിഖ നിർത്തി എന്നെ നോക്കി..

  ഇവൾ സമാധാനത്തോടെ കാര്യങ്ങൾ പറയും.. അല്ലേ ഇത്തു.....

   ഞാൻ സജയെ നോക്കി പറഞ്ഞു..

  അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ആ നീലകണ്ണുകൾ ഒരു പ്രത്യേക തിളക്കം തിളങ്ങി..

  ഞാൻ പറയാം... അത് പറയുമ്പോഴും അവളുടെ മുഖത്ത് ആ പുഞ്ചിരി ഉണ്ടായിരുന്നു.

  27 വർഷങ്ങൾക് മുൻപ് ഞങ്ങളുടെ കുടുംബവും ഒരു സന്തുഷ്ട കുടുംബമായിരുന്നു.. ഉമ്മയും ഉപ്പയും അനിയനും ഞാനും ചേർന്ന ഒരു സന്തുഷ്ട കുടുംബം. ഉമ്മ ആക്ടറും ഉപ്പ ബിസിനസ്‌ മാനും ആയത് കൊണ്ട് പൈസക്കും ഒരു തടസവുമില്ലായിരുന്നു. അങ്ങനെ ഇരിക്കേ ആണ് ഒരു ദിവസം ആ ദുരന്തം ഞങ്ങളെ തേടിയെത്തിയത്....

   അവൾ പറഞ്ഞു തുടങ്ങി....

__________________🌻__________________

  എടീ നീ ക്ലാസ്സിന് വരുന്നില്ലേ.....

   തന്റെ ഫ്രണ്ടിന്റെ വിളി കേട്ടു. അവൾ ലാപ്ടോപ്പിൽ നിന്ന് മുഖം മാറ്റി തിരിഞ്ഞു നോക്കി....

  ഞാൻ വരാം... കുറച്ച് കഴിയട്ടെ.....
   തന്റെ ഫ്രണ്ട് ലാപ്ടോപ്പിൽ ഉള്ളത് കാണാതിരിക്കാൻ വേണ്ടി ലാപ്ടോപ് മറച്ചു പിടിച്ചു കൊണ്ട് അവൾ പറഞ്ഞു..

  ഫ്രണ്ട് പോയതും അവൾ വീണ്ടും നോട്ടം ലാപ്ടോപിലേക് പോയി..

  താൻ എഴുതിയത്... ശെരി ആണോ എന്ന് നോക്കാൻ അത് വായിച്ചു നോക്കി.

  To ദിൽഖിസ് അക്തർ....

    എന്ന് തുടങ്ങി അവൾ അവൾക് പറയാനുള്ളതൊക്കെ അതിൽ കുറിച്ചു.അവസാനം.

   From LIA.... എന്ന് കൂടി എഴുതി അവൾ അത് send ചെയ്തു..
 
  ശേഷം ഒരു പ്രത്യേക ചിരി ചിരിച്ചു..
______________🌻______________

    അയാൾ തന്റെ വാഹനം ആ കൊച്ച് ആശ്രമത്തിന് മുന്നിൽ നിർത്തി..
   ആ ആശ്രമം മുഴുവൻ കർപ്പൂരത്തിന്റെ ഗന്ധമായിരുന്നു...

    അയാൾ അതിനുള്ളിൽ കയറി....

  അയാളെ കണ്ടതും അതിനുള്ളിൽ ഉള്ള വെളുത്ത നീണ്ട താടികളും നീണ്ട വെളുത്ത മുടികളും ഉള്ള ആ വൃദ്ധന്റെ കണ്ണുകൾ തിളങ്ങി...

  അലി......

  അയാളുടെ ചുണ്ടുകൾ മൊഴിഞ്ഞു....

  എന്താണ് മകനേ......

  അത് ബാബാ.... Chamak imarat നുള്ളിൽ അവളുടെ ദുരത്മാവുണ്ട്. ഹസീനയുടെ....
   അലി അഹമ്മദ്‌ ബാബയോട് പറഞ്ഞു..

  ബാബ ഒരു പ്രത്യേക ചിരി ചിരിച്ചു..

  നിർത്തു.....
.
 ബാബ തനിക്ക് വീശി തരുന്ന തോയിമാരോട് അങ്ങനെ പറഞ്ഞു അലി യുടെ അടുത്തേക് നടന്നു.

  നിനക്ക് വേണ്ടി ഞാൻ എന്തും ചെയ്യുമെന്നറിയാലോ അലി... നിനക്ക് എന്ത് സഹായമാണ് വേണ്ടത്...

 അയാൾ വിനീതതയോടെ ചോദിച്ചു.

   അവളെ ഇല്ലാതാകണം.. അതിന് നിങ്ങൾക് കഴിവുണ്ടാവുമെന്നെനിക്കറിയാം... 

  അലി അഹമ്മദിന്റെ ആവശ്യം കേട്ടു ബാബ ഒന്ന് ഞെട്ടി. കർപ്പൂരം പുകച്ചതിന്റെ നേരിയ തോതിലുള്ള പുക ബാബ കൈ കൊണ്ട് വകഞ്ഞു മാറ്റി.

  അലി അത് നടക്കില്ല..... ദുർആത്മാവിനെ ഒഴിവാക്കാൻ എന്നെ കൊണ്ട് പറ്റും... പക്ഷെ അവൾ ദുരാത്മാവ് അല്ല. മാലകയുടെ ജന്മത്തിന്റെ ആത്‍മവ് ആണ്. അവൾ അവളുടെ പ്രതികാരം നടത്താതെ ഈ ലോകം വിട്ടു പോവില്ല. അതിന് അവൾ നിയോഗിച്ച ചമക്കുകളുടെ കണ്ണുകൾകുടമയായ ആൾകാർ അത് നടത്തിയിരിക്കും. Chamak കുടുംബത്തിന്റെ ആരെയും കൊല്ലില്ല എന്ന നിയമം പാലിച്ചു കൊണ്ട് തന്നെ.. അവളുടെ കൊലയാളിയുടെ അന്ത്യം അവർ കാണും...

   ബാബ പറയുന്നത് കേട്ടു അലി അഹമ്മദിൽ ഒരു ഭയം ഉടലെടുത്തു.

  എന്നാലും ബാബ ഒന്ന് ശ്രമിച്ചു നോക്കാമോ....

   അലി അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു.

  ഞാൻ അവിടെ പോവാം...

   ബാബ പറഞ്ഞത് കേട്ടു അലി അഹമ്മദിന് ഒരല്പം ആശ്വാസം തോന്നി.

  അലി അഹമ്മദ്‌ അവിടെ നിന്ന് പോയതും... ബാബ തന്റെ വായിൽ നിന്ന് മുറുക്കാൻ തുപ്പുന്നത് പോലെ ആ drug തുപ്പി കളഞ്ഞു....

  തന്റെ തോയിമാരിൽ ഒരാളുടെ കൈയിൽ പിടിച്ചു ഉയിയുന്നത് പോലെ ആക്കി.. അവളുടെ ശരീരഭാഗങ്ങളിൽ കൂടി എല്ലാം അയാൾ കൈയോടിച്ചു.അയാളെ കണ്ണിൽ കാമമായിരുന്നു. അവൾ മെല്ലെ അവിടെ നിന്ന് ഒഴിഞ്ഞു മാറി.

  അത് അയാളിൽ ഒരു അരിശം ഉണ്ടാക്കി എങ്കിലും അയാൾ ഒന്നും പറഞ്ഞില്ല.

  അയാൾ അവിടെ നിന്ന് Chamak imarat ലേക്ക് തന്റെ വാഹനത്തിൽ കയറി പോയി.

  അയാൾ അവിടെ നിന്ന് പോയതും ആ സ്ത്രീയുടെ മുഖഭാവം മാറി..

  എന്റെ ahna മോൾ പറഞ്ഞത് കൊണ്ടാ ഞാൻ തന്റെ തോന്നിവാസങ്ങൾ എല്ലാം സഹിക്കുന്നത്. അവൾ നിന്റെ ഈ ആശ്രമത്തിന് പിന്നിൽ നീ ചെയ്യുന്ന drug ബിസിനസ്സും സ്ത്രീകളോടുള്ള മോശമായ പെരുമാറ്റവും നിർത്തി തരും..

   ആ സ്ത്രീ മനസ്സിൽ പറഞ്ഞു.

   ഇതേ സമയം chamak imarat ലേക്ക് പുറപ്പെട്ട ബാബ അവിടെ എത്തി. പുറത്തിറങ്ങിയ ശേഷം കവാടത്തിനരികിലേക് നടന്നു. അയാൾ തന്റെ കൈയിൽ ഒരു പെട്ടിയിൽ സൂക്ഷിച്ച നിധിയേക്കാൾ മൂല്യമുള്ള ആ സാധനം കൈയിൽ എടുത്ത്. അതായിരുന്നു chamak imarat ന്റെ താക്കോൽ കാലന്തരമായി chamak കുടുംബത്തിന്റെ തലമുറകൾക് കൈ മാറുന്നതായിരുന്നു അത്. ചമക്ക്കളുടെ കറുപ്പിൽ grey കലർന്ന കണ്ണുകൾ അല്ലാതെ ചമക് ഇമറാത് തുറക്കാൻ ഉള്ള ഏക മാർഗം ആ താക്കോൽ ആയിരുന്നു.അയാൾ അത് 4 മത്തെ ലൈലയിൽ നിന്നും അക്തറിൽ നിന്നും വഞ്ചനകൊണ്ട് തട്ടിയെടുത്തതാണ് അയാൾ ഓർത്തു.

  അയാൾ ആ താക്കോൽ വെച്ചു അതിന്റെ പൂട്ട് തുറന്നു. അയാൾ അത് തള്ളി തുറക്കാൻ നോക്കിയിട്ടും അത് തുറന്നില്ല. ഏതോ ശക്തി അയാളെ തടയുന്നത് പോലെ അയാൾക് തോന്നി. ആ താക്കോൽ പൂട്ടിൽ നിന്ന് സ്വയം തെറിച്ചു ദൂരെ പോയി...

  ബാബ ഭയന്നു വിറച്ചു....

    തുടരും............

Written by Salva Fathima 🌻


CHAMAK OF LOVE - Part 22

CHAMAK OF LOVE - Part 22

4.5
2578

CHAMAK OF LOVE✨  (പ്രണയത്തിന്റെ തിളക്കം ) Part:22 _______________________ Written by :salwaah... ✨️               :salwa__sallus  _______________________ ഹായ് guys     ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി. (NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )   പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.          എന്