Aksharathalukal

നാഗകന്യക പാർട്ട്‌ :-6

            🐍നാഗകന്യക 🐍
 
പാർട്ട്‌ :-6
 
''രുദ്രാക്ഷൻ  ..."
 
 
 
ശിവ അപ്പോഴും മായിക ലോകത്ത് എന്ന പോലെ അവന്റെ പേര് ഉച്ചരിച്ചു.
 
 
 
"രുദ്രൻ...."
 
 
 
💢💢💢💢💢💢💢💢💢💢💢💢💢
 
 
 
ശിവയുടെ കണ്ണിൽ നോക്കി കൊണ്ട് തന്നെ അവൻ ഒന്നും കൂടി പുഞ്ചിരിച്ചു..
 
 
മനുഷ്യരൂപം സ്വികരിച്ച് ശിവയുടെ അടുത്ത് വന്ന് ഇരുന്നു എന്നാൽ അവളെ സ്പർശിക്കാതെ ഇരിക്കാൻ അവൻ ശ്രദ്ധിച്ചിരുന്നു.
 
 
"പറ ആരാ നീ അറിയണം എനിക്ക്.."
 
 
 
ആരെയും മയക്കുന്ന അവന്റെ കണ്ണുകളിലെ പച്ച നിറം ഒന്നും കൂടി തിളങ്ങി
 
 
 
"ഇക്ഷാകുവിന്റെ നാഗവംശത്തിലെ രാജാവ് ആയ
 
അഷ്‌ടനാഗങ്ങളിലെ തക്ഷകന്റെ പുത്രൻ രുദ്രാക്ഷൻ..
 
"
 
 
"തക്ഷകൻ ആരാ..."
 
 
സംശയദൃഷ്ട്ടിയോടെ ഉള്ള ശിവയുടെ ചോദ്യത്തിന് അവൻ ഉത്തരം നൽകി.
 
 
 
''പാർവതി ദേവിയുടെ സഹോദരി കദ്രുവിന്റെയും കശ്യപന്റെയും
 
പുത്രമാരിൽ  ഒരുവൻ..
 
നാഗപ്രമാണി മാരിൽ മുഖ്യൻ ആയവൻ.
 
മഹാതലത്തിലെ പ്രമാണി
 
ഇന്ദ്രന്റെ ഉറ്റ ചെങ്ങാതി...
 
നാഗ ദൈവങ്ങളിൽ ഒരുവൻ
 
അസുര ഗുരുവിന്റെ അരുമ ശിക്ഷൻ... "
 
 
തന്റെ പിതാവിനെ കുറിച്ച് പറയുന്നത് എല്ലാം സൂക്ഷ്‌മതയോടെ കേട്ട് ഇരിക്കുന്ന ശിവയുടെ കണ്ണിന് നേർക്ക് രുദ്രൻ തന്റെ കൈയ് കാണിച്ചു.
 
100 തലയോട് ഉയർന്ന് നിൽക്കുന്ന നാഗത്തെ കണ്ടതും ഭയപടോടെ ശിവ കുറച്ച് പുറകിലേക്ക് നീങ്ങി...
 
 
 
"ഇ... ഇതാണോ രുദ്രന്റെ അച്ഛൻ..."
 
 
 
"മ്മ്  അതെ..."
 
 
 
"അല്ല എന്തിനാ അവരെ ഉപദ്രവിച്ചേ.. എന്തിനാ ഇവിടെ വന്നെ ..."
 
 
 
ശിവയുടെ ചോദ്യങ്ങൾക്ക് അവളെ ചേർത്ത് പിടിച്ച് അതിന് ഉത്തരം നൽകണം എന്ന് ഉണ്ടായിരുന്നു...
 
പക്ഷേ തനിക്ക്‌ ഇപ്പോൾ അതിന് സാധിക്കില്ല....
 
മനുഷ്യരൂപത്തിൽ നിന്ന് ശിവ തന്റെ ശരിയായ രൂപത്തിൽ എത്തുമ്പോൾ മാത്രമെ തനിക്ക്‌ അവളെ തന്നോട് ചേർക്കാൻ കഴിയു എന്ന് ഓർക്കേ രുദ്രനിൽ ഒരു വേദന ഉണ്ടാക്കി.
 
 
 
" പറ രുദ്ര.... പിന്നെ താൻ എങ്ങനെ മനുഷ്യരൂപം സ്വികരിക്കാൻ കഴിയുന്നു... "
 
 
 
"ആദ്യം ചോദ്യത്തിന് ഉത്തരം എനിക്ക് തന്നെ ഇഷ്ട്ടം ആണ് ഒരുപാട് ഒരുപാട്..
 
അത് കൊണ്ടാണ് തന്നെ ദ്രോഹിച്ചവർക്ക് ഉള്ള ശിക്ഷ നൽകിയത്...
 
 
പിന്നെ മനുഷ്യരൂപം... ശിവ ഭാഗവന്റെ അനുഗ്രഹം... 
 
 
കുടുതൽ ഒന്നും ചോദിക്കരുത് ഒന്നും ഇപ്പോൾ പറയാൻ എനിക്ക് കഴിയിലെ...
 
 
നാളെ നീ തറവാട്ടിൽ പോകുമ്പോ എന്നെ കാണണം എന്ന് ആഗ്രഹം ഉണ്ടെങ്കിൽ എന്നെ വിളിക്കുക...
 
നീ വിളിച്ചില്ല എങ്കിൽ പിന്നെ ഞാൻ വരില്ല നിന്റെ മുൻപിലേക്ക്... ഒരിക്കലും....
 
 
""
 
 
 
 
ശിവയുടെ വാക്കുകൾ നാവിൽ നിന്ന് ഉച്ചരിക്കും മുൻപ് തന്നെ അവൻ അപ്രതീക്ഷിതമായിരുന്നു.
 
 
 
ശിവ അവിടെ ചുറ്റും നോക്കിയിട്ടും അവനെ കാണാൻ കഴിഞ്ഞില്ല...
 
 
അത്ര നേരം മനസിൽ ഉണ്ടായിരുന്ന സന്തോഷം എല്ലാം പെട്ടന്ന് തന്നെ അവളിൽ നിന്ന് മാഞ്ഞു അവൻ നൽകിയ ഓർമ്മകളെ ഓർത്ത് കൊണ്ട് ശിവ മയങ്ങി...
 
 
 
***
 
 
ഇതേ സമയം കാവിൽ ആദിത്യൻ തന്റെ ദേഷ്യത്തെ നിയന്ത്രിക്കുകയായിരുന്നു  ...
 
 
തന്റെ നാഗപ്രജകൾ വഴി രുദ്രനെ ഗരുഡന്റെ മുന്നിൽ എത്തിച്ചിരുന്നു..
 
 
എന്നിട്ടും തന്റെ ദേഷ്യം തീരാതെ അവിടെ ഉള്ള സസ്യങ്ങളിൽ പോലും വിഷം നിറച്ച് കൊണ്ടേ ഇരുന്നു.
 
 
 
****
 
 
ശിവയുടെ അടുത്ത് നിന്ന് തന്റെ വാസസ്ഥലത്തേക്ക് മടങ്ങവേ
രുദ്രന് ആപത് സൂചന ലഭിച്ചിരുന്നു.
 
 
പക്ഷേ അവയെ വക വെക്കാതെ മുന്നോട്ട് സഞ്ചാരിക്കവേയാണ്
 
പരുന്ത് അവന്റെ മുന്നിൽ  പറന്ന് ഇറങ്ങിയത്...
 
പരുന്തകൾക്ക് നടുവിൽ തന്റെ ജീവന് വേണ്ടി പിടിച്ച് നിൽക്കാൻ കഴിയാതെ രുദ്രൻ അവരുടെ അക്രമണത്തിന് ഇരയായി തീർന്നു..
 
 
ഒരു വിധത്തിൽ അവരിൽ നിന്ന് രക്ഷപെട്ട് അടുത്ത് ഉള്ള മാളത്തിൽ അഭയം പ്രാപിച്ചു..
 
 
മഹാദേവന്റെ കൃപയാൽ ജീവൻ ബാക്കി ലഭിച്ചിരുന്നു.
 
 
 
 
രുദ്രൻ ജീവനോടെ ഉണ്ടെന്ന് അറിവ് ആദിയിൽ കുടുതൽ പക വർധിപ്പിച്ചു..
 
 
 
 
തുടരും...
 
 
✍️ ചെമ്പരത്തി

നാഗകന്യക പാർട്ട്‌ :-7

നാഗകന്യക പാർട്ട്‌ :-7

4.8
4678

            🐍നാഗകന്യക 🐍   പാർട്ട്‌ :-7   രുദ്രൻ ജീവനോടെ ഉണ്ടെന്ന് അറിവ് ആദിയിൽ കുടുതൽ പക വർധിപ്പിച്ചു..       💢💢💢💢💢💢💢💢💢💢💢💢💢     തന്റെ ക്രോധം നിയന്ത്രിക്കാൻ കഴിയാതെ ...   തന്റെ യഥാർത്ഥ രൂപം സ്വികരിച്ചു....     500 ൽ പരം ശിരസ്സുകളായിമായി...കാവിലെ മരങ്ങൾക്ക്‌ ഒപ്പം തന്റെ ഉയരം താഴ്ത്തി കൊണ്ട് ആദി നിന്നും..   അവന്റെ ശിരസ്സുകളിൽ വെള്ളി നിറത്തിൽ ഉള്ള കിരീടങ്ങൾ സ്ഥാനം പിടിച്ചിരുന്നു...     വെള്ളനിറത്താൽ തിളങ്ങി നിന്നിരുന്ന കണ്ണുകളിൽ ചുവപ്പിന്റെ രാശി നിറഞ്ഞ് നിന്നിരുന്നു....     അവന്റെ രൗദ്രഭാവത്തിൽ പാതാളവും ഭൂമിയും.. 14 ല