Aksharathalukal

❤️കലിപ്പന്റെ വായാടി💕❣37

    ❤️കലിപ്പന്റെ വായാടി❤️

                             പാർട്ട്‌-37
 

ഇന്നാണ് മെഹന്ദി നൈറ്റ

ഫിദ റെഡ് കളർ ലെഹങ്ക ആയിരുന്നു വേഷം..

മിനുവും ഹെന്നയും സെയിം കളർ ഉള്ള ഡ്രസ്സ്‌ ആയിരുന്നു റയീസും റിഷാലും നിയയും വൈറ്റ് കളർ ആണ് എടുത്തത്...

ആ സംഭവത്തിന്‌ ശേഷം നിയ റയീസ് ന്റെ മുന്നിൽ പോയി നിന്നിട്ടില്ല അത് കണ്ടു റയീസ് ഉള്ളിൽ ചിരിച്ചു കൊണ്ട് നടന്നു...

മേലെക്കൽ വീട്ടിൽ അതി ഗംഭീരം ആയി തന്നെ മെഹന്ദി നൈറ്റ്‌ ആഘോഷിച്ചു....
അവരുടെ സന്തോഷരാവിൽ പങ്കെടുക്കാൻ റിയയും എത്തി ചേർന്നു...

റിയയെ കണ്ട് അജു ഒന്ന് രണ്ടു തവണ കണ്ണ് തിരുമ്മി നോക്കി എന്നിട്ടും മുന്നിൽ ഉള്ള കയ്ച്ച വിശ്വാസം വരാതെ അവൻ അടുത്ത് നിൽക്കുന്ന മെഹ്‌ഫിയെ വിളിച്ചു ....

എന്താടാ അജു മെഹ്ഫി

ഡാ മെഹ്ഫി നീ എന്നെ ഒന്ന് നുള്ളിക്കെ അജു

ഏഹ് മെഹ്‌ഫി

എടാ ഒന്ന് നുള്ളെട

ഓഹ് വേദനിക്കുണ്ട് അപ്പൊ ഇത് സ്വപ്നമെല്ല യാഥാർഥ്യം ആണോ അജു

എന്താടാ പിച്ചും പേയും പറയുന്നേ മെഹ്‌ഫി

നീ ഒന്ന് അങ്ങോട്ട്‌ നോക്കിയേ അതാരാ വന്നേക്കുനെന്നു..
അജു

അജുവിന്റെ സംസാരം കേട്ട് മെഹ്‌ഫി നോക്കിയപ്പോൾ തങ്ങളെ ലക്ഷ്യം വെച്ച് വരുന്ന റിയയെ ആണ് അതും നല്ല അസ്സൽ ഉമ്മച്ചി കുട്ടിയായി....
മെഹ്‌ഫി മുന്നിൽ ഉള്ളത് റിയ തന്നെ ആണോ എന്ന് പോലും തോന്നി പോയി....

ബാംഗ്ലൂർ നഗരത്തിലോട്ട് പോവുന്നതിനു മുന്നേ ഉള്ള റിയയെ ഓർമിപ്പിച്ചു ഇപ്പോൾ അവളെ കണ്ടപ്പോൾ...

എടാ മെഹ്‌ഫി

ഹാ ഡാ ഇത് സ്വപ്നം എല്ലല്ലേ .....അജു

ഏയ്‌ അവളിതാ ഇങ്ങെത്തി... മെഹ്‌ഫി

എന്താണ് കാക്കുമാരെ വായും പൊളിച്ചു നോക്കുന്നെ ഇത് ഞാൻ തന്നെയാണോ എന്നായിരിക്കും എല്ലേ ...... റിയ

അജു ഒന്ന് ഇളിച്ചു കാട്ടി അതെന്ന് തലയാട്ടി

ചെയ്തത് എന്താണ് എന്ന് തിരിച്ചറിയാൻ ഇത്തിരി സമയം വേണ്ടി വന്നു...എന്റെ ബുദ്ധിയില്ലായിമ കൊണ്ട് പല ചതികളിലും പെട്ട് പോയി ഇപ്പോൾ അതെല്ലാം ആലോചിക്കുമ്പോൾ എനിക്ക് തന്നെ എന്നോട് വെറുപ്പ് തോന ...ഹാ അതെല്ലാം കഴിഞ്ഞില്ലേ ഇനി അതിലേക്ക് ഒരു മടങ്ങി പോക്കില്ല...ഹാ ഇനി ഞാനും ഉണ്ടാവും നിങ്ങളുടെ കൂടെ ആ പഴേ റിയ ആയി ....വിശ്വസിക്കാം വഞ്ചിക്കാൻ എല്ല...ഇത് ഒരു പുതിയ ജീവിതം ആണ്...

അത്രയും പറഞ്ഞു തങ്ങളുടെ അടുക്കൽ നിന്നിം പോയ റിയയെ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ആവാതെ അവർ അവൾ പോയ വഴിയേ നോക്കി നിന്നു ....പിന്നെ എല്ലാ ചിന്തകളെയും മാറ്റി നിറുത്തി ആഘോഷം പൊടി പൊടിച്ചു...

                            ***************

ഫിദക്ക് ആ യാത്രി ഉറങ്ങാൻ കഴിഞ്ഞില്ല .....ഈ രാവ് പുലർന്നാൽ തന്റെ കല്യാണം ആണ്...നാളെ ഈ വീടിന്റെ പടി ഇറങ്ങിയാൽ പിന്നെ ഞാൻ ഈ വീട്ടിൽ എന്നും ഒരു വിരുന്നു കാരി മാത്രമാണ്...നാളെ മുതൽ ശാസിക്കാൻ ഉമ്മ ഉണ്ടാവില്ല എന്റെ എല്ലാ കളികൾക്കും കൂട്ട് നിന്ന് ഉപ്പാന്റെ അടുത്ത് വക്കാലത്ത്‌ പറയുന്ന കാക്കുവും എനിക്ക് അന്യമാവാൻ വെറും നിമിഷങ്ങൾ മാത്രം...പലതും ആലോചിച്ചു തല പെരുകുന്നത് പോലെ തോന്നി അവൾക്ക്...അപ്പുറവും ഇപ്പറവുമായി കിടക്കുന്ന നിയയും ഹെന്നയും അറിയാതെ അവൾ എഴുനേറ്റ് മുറിയ്ക്ക് വെളിയിൽ ഇറങ്ങി...മിനുവിന്റെ മുറിയിൽ നോക്കിയപ്പോൾ അവൻ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല അവൾ അകത്തു കയറി അവനടുത്തു പോയി ഇരുന്നു പിന്നെ പതിയെ അവനെ വിളിച്ചു കാക്കു...

മുഖത്തു കൈ വെച്ച് ഇരിക്കുന്ന മിനു ഫിദയുട വിളി കേട്ട് അവളെ നോക്കി..

അപ്പോഴാണ് ഫിദ അവന്റെ കണ്ണുകൾ ശ്രദ്ധിച്ചത് കരഞ്ഞത് കാരണം കണ്ണുകളിൽ ചുവപ്പ് വന്നിരുന്നു...

എന്തിനാ കാക്കു കരയാണത് ...

ഏയ്‌ ഒന്നുമില്ല കാന്താരി എനിക്ക് നാളെ മുതൽ എന്റെ ഈ കാന്താരിടെ കൂടെ വഴക്ക് കൂടാൻ കഴിയില്ലല്ലോ അതൊക്കെ ആലോചിച്ചു ഇരുന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞത...

അവൾ പിന്നെ ഏങ്ങലടിച്ചു കൊണ്ട് അവനെ ഇറുക്കെ പുണർന്നു പൊട്ടി കരഞ്ഞു...അവസാനം അവന്റെ നെഞ്ചിലെ ചൂട് പറ്റി അവൾ ഉറക്കിലോട്ട് പോയി...അവളെ അവൻ മെല്ലെ അപ്പുറത് കിടത്തി വാത്സല്യത്തോടെ നെറുകയിൽ ചുംബിച്ചു അവളുടെ ഇപ്പുറം അവനും കിടന്നു....***

രാവിലെ മിനു തന്നെയാണ് അവളെ വിളിച്ചുണർത്തിയത്....ആദ്യം എഴുനേൽക്കാൻ മടി കാണിച്ചെങ്കിലും ഇന്നാണ് കല്യാണം എന്ന് ഓർമ വന്നപ്പോൾ ഒരു ഓട്ടമായിരുന്നു മുറിയിൽ നിന്നും...

പിന്നെ ബ്യൂട്ടിഷിയൻ വന്നു അവളെ ഒരുക്കി...എല്ലാ ഒരുക്കങ്ങൾ കഴിഞ്ഞു അവൾ പുന്നാര ആങ്ങളമാർടെ കൂടെ നിന്ന് ഫോട്ടോ ഷൂട്ട് നടത്തി...കുറച്ചു കഴിഞ്ഞു നികാഹ് കഴിഞ്ഞു ചെക്കൻ എത്തിയെന്നു ആരോ വന്നു പറയുന്നത് കേട്ട്...അപ്പോയെക്കും ഫിദയുടെ ഹാർട്ട്‌ ഡിജെ കളിക്കാൻ തുടങ്ങിയിരുന്നു...

ഫിദയെ മുറിയിൽ തനിച്ചാക്കി എല്ലാവരും മുറിവിട്ടിറങ്ങി അപ്പൊ തന്നെ എന്തിനാണെന്ന് അവൾക്ക് മനസ്സിലായി...
അല്പസമയതിനുള്ളിൽ തന്നെ ആരോ മുറിയിൽ കയറിയതും വാതിൽ അടയുന്ന ശബ്ദവും എല്ലാം ഫിദ കേട്ടു....എന്നിട്ടും അവൾ മുഖമുയർത്തി നോക്കിയില്ല...

അതേയ് ഇയാൾ ഒന്ന് മുഖമുയർത്തി നോക്കുമോ ഞാൻ തന്നെ പിടിച്ചു തിന്നോന്നും ഇല്ല..
ആ ശബ്ദം എവിടെയാ കേട്ട് പരിജയം ഉള്ളത് പോലെ ഫിദക്ക് തോന്നി അവൾ മുഖം ഉയർത്തി നോക്കുമ്പോയേക്കും ക്ഷമ നശിച്ചു മെഹ്ഫി അവളുടെ കഴുത്തിൽ മഹർ അണിയിച്ചിരുന്നു...

അവൾ മുഖം ഉയർത്തി നോക്കിയപ്പോൾ ആണ് തന്റെ കഴുത്തിൽ മഹർ അണിയിച്ചവന്റെ മുഖം കണ്ടത് അവൾ ഞെട്ടി കൊണ്ട് അവനെ നോക്കിയപ്പോൾ അവനും തന്റെ അതെ അവസ്ഥയിൽ ആണെന്ന് കണ്ടത്..

താനോ താൻ എന്താ ഇവിടെ....

നീ നീ ആണോ മിനുവിന്റെ പെങ്ങൾ...

അതെ അപ്പൊ താൻ ......

ഞെട്ടലിന് മേലെ ഞെട്ടി കൊണ്ട് രണ്ടു പേരും പരസ്പരം ചോദ്യം എറിയുമ്പോയേക്കും വാതിൽ തുറന്നു അജുവും മിനുവും ഒക്കെ അകത്തോട്ടു കയറിയിരുന്നു..

മതിയെടാ അളിയാ കുറച്ചു കഴിഞ്ഞ ഇവൾ അങ്ങോട്ട്‌ തന്നെ യെല്ലേ വരുന്നത് ബാക്കി ഒക്കെ അവിടെ ചെന്ന് സംസാരിച്ചാൽ മതി ഇപ്പൊ നീ ചെല്ല്...മിനുവും അജുവും ഒക്കെ കൂടെ മെഹ്‌ഫിയെ കളിയാക്കി കൊല്ലുന്നുണ്ട് എന്നാൽ ഫിദയെ ആണ് താൻ മഹർ അണിയിച്ചത് എന്നത് അവന്റെ ഉളിൽ വലിയൊരു സംഘർഷം തന്നെ നടത്തി ......

ഫിദയുടെ അവസ്ഥയും മറിച്ചായിരുന്നില്ല...അവരെല്ലാം മുറിവിട്ടിറങ്ങിയപ്പോൾ തന്നെ പെണ്ണ് പടകൾ ഉള്ളിലോട്ടു എത്തി...

ഹെന്ന നീ കണ്ടില്ലേ അവനെ .... ഫിദ

കണ്ടു കണ്ടു നിനക്കു ഉള്ള പണി ഏത് വഴിയിൽ കൂടിയ വരുന്നത്... ഹെന്ന

ഹാ പറഞ്ഞിട്ട് ഇനിയെന്ത് കാര്യം നടക്കാനുള്ളത് നടന്നു ഇനി പറന്നിട്ടേന്താ കാര്യം ...... ഫിദ

നിങ്ങൾ രണ്ടും എന്താ സ്വകാര്യം പറയുന്ന് എനിക്കു കൂടെ കേൾക്കാൻ പാകത്തിൽ പറഞ്ഞൂടെ.... നിയ

ഹാ അതു നിനക്കു ഇവൾ പറഞ്ഞു തെരും ഫിദ അതും പറഞ്ഞു അവളെ വന്നു സ്കാൻ ചെയ്യുന്ന നാട്ടുകാരുടെ മുന്നിൽ വളരെ നിഷ്കു ആയി ചിരിച്ചു നിന്നു...

പിന്നെ ഫുഡ്‌ ന്റെ ടൈമ് ആയി ഫുഡ്‌ കഴിച്ചു വന്നപ്പോയെക്കും മെഹ്ഫിടെ വീട്ടിൽ നിന്നും മാറ്റിക്കാൻ കുറച്ചാളുകൾ വന്നിട്ടുണ്ടായിരുന്നു...

സ്കൈ ബ്ലു കളർലുള്ള ഹെവി വർക്ക്‌ ലെഹങ്ക ആയിരുന്നു അവർ അവൾക്ക് വേണ്ടി കൊണ്ട് വന്നത്..

ഡ്രസ്സ്‌ ഒക്കെ മാറ്റി ഇറങ്ങാം എന്ന് അവരിൽ ആരോ പറഞ്ഞപ്പോൾ തന്നെ ഫിദയുടെ കണ്ണിൽ നീർതുള്ളികൾ സ്ഥാനം പിടിച്ചു...
അവൾ എല്ലാവരെയും കെട്ടിപിടിച്ചു യാത്ര പറഞ്ഞു എത്ര മാത്രം നിയന്ത്രിച്ചിട്ടും കണ്ണുകൾ അവളെ ചതിച്ചു അവസാനം മിനുവിനെ കെട്ടിപിടിച്ചു കരഞ്ഞു...അവൻ കുറെ സമദനിപ്പിച്ചു ഒരുവിധത്തിൽ അവളെ ഇഷുവിന്റെ കൂടെ കാറിൽ കയറ്റി...

അവളെയും കൊണ്ട് കാർ അകലുന്നതും നോക്കി അവൻ അവിടെ നിന്നു പിന്നെ ആർക്കും മുഖം കൊടുക്കാതെ മുറിയിലോട്ട് പോയ്‌...അവന്റെ മനസ്സിന്റെ പിടപ്പ് അറിയാവുന്നത് കൊണ്ട് തന്നെ അവനെ ആശ്വസിപ്പിക്കാൻ ഹെന്നയും അവൻ പിറകെ പോയ്‌...

കാർ നഗരത്തിലൂടെ ഓടുമ്പോഴും ഫിദയുടെ മനസ്സിൽ മുഴുവൻ അവൾ ജനിച്ചു വളർന്നത് മുതലുള്ള ഓർമ്മകൾ ആയിരുന്നു...കാർ ഒരു ഇരുനില വീടിന് മുന്നിൽ നിറുത്തിയപ്പോൾ ആണ് അവൾ ചിന്തകളിൽ നിന്നും ഉണർന്നത്...തറവാട് പ്രൗഢി എടുത്തു കാണിക്കും വിധമുള്ള ഒരു നാല് കേട്ട് രീതിയിൽ ആയിരുന്നു മേലെക്കൽ വീട്...

റിനു വന്നു ഡോർ തുറന്നു കൊടുത്തപ്പോൾ ലെഹങ്ക പൊക്കി കൊണ്ട് അവൾ ഇറങ്ങി...പലരുടെയും കണ്ണുകൾ തന്നിൽ ആണെന്ന് കണ്ടതും അവൾക്കെന്തോ ചടപ്പ് തോന്നി എല്ലാവർക്കും അവൾ ഒരു പുഞ്ചിരി സമ്മാനിച്ച റിനുവിന്റെ കയ്യും പിടിച്ചു നടന്നു..അവളെ സ്വീകരിക്കാൻ ഉമ്മറത്തു തന്നെ ഉമ്മാമയും ഉമ്മമാരും ഉണ്ടായിരുന്നു...ചിരിച്ചു കൊണ്ട് വലതു കാൽ വെച്ച് ഉമ്മാമയുടെ കയ്യും പിടിച്ചു ഫിദ ആ വീടിന്റെ പടി ചവിട്ടി...ഇതെല്ലാം അപ്പുറം മാറി നിന്ന് മെഹ്‌ഫി വീക്ഷിക്കുനുണ്ടായിരുന്നു....

മധുരം കൊടുക്കലും മറ്റുമൊക്കെ കഴിയുമ്പോൾ തന്നെ ഫിദ നന്നേ ഷീണിച്ചിരുന്നു...ഒന്നാമത് ആ ലെഹങ്കയുടെ വെയിറ്റ് താങ്ങാനുള്ള ശേഷി ഒന്നും ആ പാവം നീർ കോലിക്ക് ഇല്ലേ ....😂

മോളെ ഇഷു നീ മോളെ മെഹ്ഫി മോന്റെ മുറി കാണിച്ചു കൊടുത്തു അതിനെ ഒന്ന് സഹായിക്കു അതൊക്കെ ഒന്ന് അയിച്ചു മാറ്റാൻ...
ഉമ്മാമ

അപ്പൊ തന്നെ ഫിദയെയും കൂട്ട് ഇഷു മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി....

ഫിദ
പടച്ചോനെ ആ കാലമാടൻ അതിനുള്ളിൽ ഉണ്ടാവാതിരുന്നാൽ മതിയായിരുന്നു...

അവളുടെ പ്രാർത്ഥന പോലെ തന്നെ അവിടെ ആരും ഉണ്ടാരുന്നില്ല ....ഇഷു അവളെ ഒർണമെന്റ്സും മറ്റുമൊക്കെ അഴിക്കാൻ സഹായിച്ചു...മഹർ മാത്രം അവൾ അഴിച്ചില്ല...

പിന്നെ അവൾക്ക് ഫ്രഷ് ആവാൻ ഉള്ള ഡ്രസ്സ്‌ അലമാരയിൽ ഉണ്ടെന്ന് പറഞ്ഞു ഇഷു മുറിവിട്ടിറങ്ങി...അവൾ ഷെൽഫ് തുറന്നു ലൈറ്റ് പീച്ച് കളർ ഉള്ള ഒരു സിമ്പിൾ ചുരിദാർ എടുത്തു ഫ്രഷ് ആവാൻ കയറി..

ഇതേ സമയം അജുവിനെയും വലിച്ചു മെഹ്‌ഫി സ്വിമ്മിംഗ് പൂളിന് അടുത്തേക്ക് നടന്നു...

ഡാ മെഹ്‌ഫി നീ എന്തിനാ എന്നെ വലിച്ചു ഇപ്പൊ ഇങ്ങോട്ടു വന്നേ....

നിനക്ക്‌ അറിയില്ലേ

നീ പറയാതെ ഞാൻ എങ്ങനെ അറിയാന..

എടാ അവളെ നീ പെണ്ണ് കാണാൻ പോയപ്പോൾ കണ്ടായിരുന്നില്ലേ..

ഹാ കണ്ടു അത് ഞാൻ അന്നേ പറഞ്ഞതെല്ലേ നിന്നോട്

അവളെ അതിനു മുമ്പ് എവിടേലും കണ്ടിരുന്നോ നീ

എവിടെയോ കണ്ടു പരിജയം ഉള്ളത് പോലെ തോന്നിയിരുന്നു പിന്നെ എവിടെ വെച്ചാണെന് എനിക്കു ശെരിക്ക് ഓർമ കിട്ടില പിന്നെ എവിടേലും വെച്ച് കണ്ടിട്ടുണ്ടാവും എന്ന് കരുതി ഞാൻ ആ കാര്യം വിട്ടു ....ഇപ്പൊ എന്തിനാടാ അതൊക്കെ ചോതിക്കുന്നെ .....

നിനക്കു ഓർമ ഇല്ലല്ലോ ഞാൻ ഓർമിപ്പിച്ചേരാം...എടാ അന്ന് റിയ ഇവിടേക്ക് വന്ന ദിവസാം നിനക്ക് ഓർമയില്ലേ നമ്മൾ ബാംഗ്ലൂർ മീറ്റിംഗ്ൻ പോവാൻ വേണ്ടി ഇറങ്ങി ലേറ്റ് ആയതു കാരണം വണ്ടി സ്പീഡിൽ ഓടിച്ചു പോയ്‌ ഒരുത്തിടെ സ്കൂട്ടിക്ക് ഇടിച്ചതു..

അജു ഒരു നിമിഷം അത് ആലോചിച്ചു പിന്നെ അവൻ അത് ഓർത്തെടുത്തു ആ പെണ്ണ് കുട്ടീടെ മുഖം മനസ്സിലായതും അവൻ കിടന്നു ചിരിക്കാൻ തുടങ്ങി...

ഡാ അത് ഇവളല്ലേ ഞാൻ പറഞ്ഞില്ലേ എവിടെയോ കണ്ടു പരിജയം ഉണ്ടെന്ന്...
നിനക്ക് പറ്റിയ കൂട്ട് തന്നെ ....

അതിനു ശേഷവും ഇത് എന്റെ വണ്ടിടെ മുന്നിൽ വന്നു പെട്ടിട്ടുണ്ട്...മെഹ്‌ഫി അന്ന് വഴിയരികിൽ വെച്ചുണ്ടായ പ്രശ്നവും പറഞ്ഞതോടെ അജുവിന്റ ചിരിയുടെ വോളിയം കൂടി...

ദേഷ്യം വന്ന മെഹ്‌ഫി അവനെ പൂളിലോട്ട് തള്ളിയിട്ടു പിറുപിറുത്തു അവിടെ നിന്നും പോന്നു...

തുടരും.................

✍️Mufi❣️

പറഞ്ഞതിലും നേരത്തെ തന്നെ സ്റ്റോറി പോസ്റ്റ് ചെയ്തിട്ടുണ്ട്...അപ്പൊ റിവ്യൂസും റേറ്റിംഗ് സും  പോന്നോട്ടെ....

പിന്നെ റിയയെ ഒരു വിധത്തിൽ നന്നാക്കിയിട്ടുണ്ട്... മെഹ്ഫിയിടെ ഫിദന്റെ മാര്യേജ്ൻ ആരെയും വിളിക്കാൻ പറ്റിയില്ല കാരണം കൊറോണ ആയത് കൊണ്ടാണ്... പിന്നെ ഞാൻ അവർ വിളിച്ചില്ലെങ്കിലും പോയി എല്ലാണ്ട് അവിടെ നടക്കുന്ന കാര്യങ്ങൾ ഒന്നും അറിയാൻ പറ്റില്ലല്ലോ അത് കൊണ്ട് അപ്പൊ സ്റ്റോറിയെ കുറിച്ച് അഭിപ്രായം പോന്നോട്ടെ...

 


❤️കലിപ്പന്റെ വായാടി💕❣️38

❤️കലിപ്പന്റെ വായാടി💕❣️38

4.4
16158

❤️കലിപ്പന്റെ വായാടി❤️                                  Part-38 ദേഷ്യം വന്ന മെഹ്‌ഫി അവനെ പൂളിലോട്ട് തള്ളിയിട്ടു പിറുപിറുത്തു അവിടെ നിന്നും പോന്നു... തുടരുന്നു....... ഫിദ ഡ്രസ്സ്‌ ഒക്കെ kk എല്ലേ എന്ന് ഉറപ്പ് വരുത്തി മുറിയിൽ നിന്നും ഇറങ്ങുമ്പോഴാണ് അങ്ങോട്ട്‌ മെഹ്‌ഫി കയറി വന്നത്... ആദ്യം അവളൊന്നു ഞെട്ടി എങ്കിലും പിന്നെ അവനെ പുച്ഛിച്ചു കൊണ്ട് അവനെ മറികടന്നു പൊയി.. ഇതെന്താ ഇങ്ങനെ പടച്ചോനെ എന്നും ചിന്തിച്ചു മെഹ്‌ഫി ഫ്രഷ് ആവാനും പോയി....*** ഇഷു എന്തോ തിരഞ്ഞു നടക്കുമ്പോഴാണ് നനഞ്ഞ കോഴിയെ പോലെ അജു വരുന്നത് കണ്ടത്... എല്ല അ