Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️38

❤️കലിപ്പന്റെ വായാടി❤️

                                 Part-38

ദേഷ്യം വന്ന മെഹ്‌ഫി അവനെ പൂളിലോട്ട് തള്ളിയിട്ടു പിറുപിറുത്തു അവിടെ നിന്നും പോന്നു...

തുടരുന്നു.......

ഫിദ ഡ്രസ്സ്‌ ഒക്കെ kk എല്ലേ എന്ന് ഉറപ്പ് വരുത്തി മുറിയിൽ നിന്നും ഇറങ്ങുമ്പോഴാണ് അങ്ങോട്ട്‌ മെഹ്‌ഫി കയറി വന്നത്...

ആദ്യം അവളൊന്നു ഞെട്ടി എങ്കിലും പിന്നെ അവനെ പുച്ഛിച്ചു കൊണ്ട് അവനെ മറികടന്നു പൊയി..

ഇതെന്താ ഇങ്ങനെ പടച്ചോനെ എന്നും ചിന്തിച്ചു മെഹ്‌ഫി ഫ്രഷ് ആവാനും പോയി....***

ഇഷു എന്തോ തിരഞ്ഞു നടക്കുമ്പോഴാണ് നനഞ്ഞ കോഴിയെ പോലെ അജു വരുന്നത് കണ്ടത്...

എല്ല അജുക്ക ഇങ്ങളെ ആരാ ഇങ്ങനെ നനഞ്ഞ കോയി പോലെ ആക്കിയത്...

ചിരി അടക്കാൻ പാട് പെട്ടു കൊണ്ടുള്ള ഇഷുവിന്റെ ചോദ്യം കേട്ടപ്പോൾ അവൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി..

നിന്റെ പരട്ട കാക്കു ഇല്ലേ അവനോടു പോയി ചോദിച്ചു നോക്ക് അപ്പൊ കിട്ടും ഉത്തരം...

അതും പറഞ്ഞു പോയ അജുവിനെ ഇഷു വായും പൊളിച്ചു നോക്കി പോയി...
കല്യാണം ആയിട്ട് കാക്കു ഇങ്ങനെ ചെയ്യോ എന്തേലും കാര്യം ഉണ്ടാവു ഹാ എന്തേലും ആവട്ടെ അതു ചിന്തിച്ചു അവൾ അവളുടെ വഴിക്ക് പോയി...

പിന്നെ യാത്രി ഫുഡിന് വേണ്ടി ഡൈനിങ്ങ് ടേബിളിൽ ഇരുന്നപ്പോഴാണ് മെഹ്‌ഫി ഫിദയും വീണ്ടും കണ്ടത്..പരസ്പരം ഒന്ന് നോക്കിയതെല്ലാതെ രണ്ടാളും ഒന്നും സംസാരിച്ചില്ല..

പിന്നെ അതൊക്കെ കഴിഞ്ഞു ഉറങ്ങാൻ പോകുമ്പോൾ ആയിഷുമ്മ അവളുടെ കയ്യിൽ പാൽ ഗ്ലാസ്‌ വെച്ച് കൊടുത്തു..
അവൾ ആയിഷുമ്മനെ നോക്കി വേണോ വേണ്ടേ എന്ന പോലെ ഒന്നു ചിരിച്ചു കട്ടി വേഗത്തിൽ സ്റ്റെപ്പുകൾ കയറി...

കയ്യും കാലും വിറക്കുന്നുണ്ടേലും ഒരു വിധത്തിൽ അവൾ വാതിൽ തുറന്നു അകത്തോട്ടു ഫസ്റ്റ് തലയിട്ട് നോക്കി മെഹ്‌ഫി മുറിയിൽ ഇല്ല എന്ന് ഉറപ്പ് വരുത്തി അവൾ ഉള്ളിലോട്ടു കയറി പാൽ ഗ്ലാസ്‌ ടേബിളിൽ വെച്ചു...

അവിടെ ഒന്നഗേ സ്കാൻ ചെയ്യാൻ തുടങ്ങി അപ്പോഴാണ് അവൾ ബാൽക്കണി ഡോർ ഓപ്പൺ ആയിട്ട് കണ്ടത്...അവൾക്ക് ഒന്ന് വീട്ടിൽ വിളിക്കണം എന്ന് തോന്നി വന്നിട്ട് ഇത് വരെ ആയിട്ട് ആരെയും വിളിച്ചില്ല...

അങ്ങനെ അവൾ മെല്ലെ ബാൽക്കണിയിലോട്ട് വെച്ചു പിടിച്ചു അവിടെ സെറ്റിൽ ഇരുന്നു ലാപ്പിൽ  എന്തോ ചെയ്യുകയായിരുന്നു മെഹ്‌ഫി കാൽ പെരുമാറ്റം കേട്ട് മുഖമുയർത്തി നോക്കി...മുന്നിൽ നിൽക്കുന്ന ഫിദയെ കണ്ടു എന്താ എന്ന് പിരികമുയർത്തി ചോദിച്ചു....

അത് എനിക്കു ഒന്ന് വീട്ടിൽ വിളിക്കണമായിരുന്നു ഒന്ന് ഫോൺ തെരോ..

ഈ ടൈമിലാനോ വീട്ടിൽ ഉള്ളവരെ കുറിച്ച് ഓർമ വന്നത്...ഇനി വല്ല കാമുകന്മാരേയും വിളിക്കാൻ ആണോ...

പുച്ഛത്തോടെ ഉള്ള മെഹ്ഫിടെ സംസാരം കേട്ട് ഫിദക്ക് ചൊറിഞ്ഞു വന്നു..

ഡോ സൂക്ഷിച്ചു സംസാരിക്കണം....ഞാൻ അവരെ വിളിക്കാൻ തന്നെയാ ഫോൺ ചോദിച്ചത് പറ്റുമെങ്കിൽ തന്ന മതി...വല്ല കാമുകിമാരും വിളിക്കുന്ന ടൈമ് ആണെന്ന് ഉണ്ടെങ്കിൽ വെണ്ട...

മെഹ്ഫി പറഞ്ഞത് പോലെ തന്നെ ഫിദ തിരിച്ചു പറഞ്ഞപ്പോൾ മെഹ്‌ഫിക്ക് അവന്റെ ദേഷ്യം ഉച്ചസ്ഥാനത്തു എത്തിയിരുന്നു എന്നിട്ടും അവൻ എങ്ങനെ ഒക്കെയോ കണ്ട്രോൾ ചെയ്തു..

ടി നിന്നെ പോലെ എല്ല ഞാൻ....കണ്ടവന്മാരുടെ കൂടെ നടക്കുന്ന നീ എന്നെ ആ ഇതിൽ പെടുത്തണ്ട kk .....ഇന്ന ഫോൺ കൊണ്ട് പോയി ആരെയാണ് എന്ന് വെച്ച വിളിക്ക്‌...

അതും പറഞ്ഞു ദേഷ്യത്തിൽ മെഹ്‌ഫി മുറിയിലോട്ട് പോയി...

അവൾ അവൻ പോയെ വഴിയേ ഒന്ന് നോക്കി പിന്നെ അവൻ പറഞ്ഞ വാക്കുകൾ എന്തോ ഹൃദയത്തിൽ അയത്തിൽ മുറിവെറ്റത് പോലെ തോന്നി അവൾക്കു...
അവൾ ഒന്ന് ദീർഘ ശ്വാസം എടുത്തു മിനുന്റെ നമ്പറിലോട്ട് വിളിച്ചു...ഫസ്റ്റ് റിങ്ങിൽ തന്നെ അവൻ ഫോൺ എടുത്തു അതിൽ നിന്ന് തന്നെ അവൾക്കു അവൻ വെയിറ്റ് ചെയ്തിരികയിരുന്നു തന്റെ ഫോൺ കാൾന് വേണ്ടിയെന്ന് മനസ്സിലായ്...

ഹലോ മോളെ ഫിദ നിനക്ക് സുഖമെല്ലെ കുഴപ്പം ഒന്നും ഇല്ലല്ലോ...
(വാത്സല്യതോടുള്ള   മിനുവിന്റെ സംസാരം അവളിൽ ഇത്തിരി കുളിർമ ഏകി)

എനിക്ക് കുഴപ്പം ഒന്നുമില്ല കാക്കു ഞാൻ ഹാപ്പിയാ നിങ്ങളെ ഒക്കെ വിട്ടു നിൽക്കുന്ന ഒരു വിഷമം മാത്രമേ ഉള്ളു ഇവിടെ ഉള്ളവർ എല്ലാം നല്ല സ്നേഹമുള്ള ആളുകളാ...

ഹാ ഇപ്പോഴാ സമാദാനമായത്...സമയം ഒരുപാടായില്ലേ മോൾ എന്ന കിടന്നോ രാവിലെ മുതൽ ഉള്ള ഷീണം ഉണ്ടാവില്ലേ..

ഹാ എന്ന ശെരി ഉമ്മാനോട് ഉപ്പാനോട് ഒക്കെ ചോദിച്ചു പറഞ്ഞെ ഞാൻ പിന്നെ വിളിക്കാം ..

അതും പറഞ്ഞു ഫോൺ വെച്ചു അവൾ ബാൽക്കണിയിൽ നിന്നും ഉള്ളിലോട്ടു കയറി...മെഹ്‌ഫി അപ്പോൾ സോഫയിൽ ഇരുപ്പായിരുന്നു..അവൾ അവനടുത്തു പോയി ഇന്നാ ഇങ്ങളെ ഡിമാൻഡ് ഉള്ള ഫോൺ എന്നും പറഞ്ഞു അവന്റെ കയ്യിൽ ഫോണും കൊടുത്തു കിടക്കാൻ വേണ്ടി ബെഡിലോട്ട് പോയി...
അപ്പോയെക്കും പിറകിൽ നിന്നു മെഹ്ഫിടെ വിളി വന്നിരുന്നു ...

അങ്ങനെ അങ്ങ് കിടക്കാൻ വരട്ടെ ഒന്ന് നിന്നെ

എന്താ

ഈ പാൽ ആർക്ക് വേണ്ടിയാ കൊണ്ട് വന്നേ...

ഹാ അത് ഉമ്മ തന്നതാ ഈ ഫസ്റ്റ് നൈറ്റ് ന്റെ ചടങ്ങാണത്രെ...എനിക്ക് പാൽ കുടിക്കുന്ന ശീലം ഒന്നുമില്ല വേണെങ്കിൽ എടുത്തു കുടിച്ചോ...

അതും പറഞ്ഞു കിടക്കാൻ പോകുമ്പോൾ പിന്നെയും മെഹ്‌ഫി വിളിച്ചു..അവൾ ഇനിയു എന്താ എന്നതിൽ അവനെ നോക്കി..

അതെ എന്റെ ......ബാക്കി പറയാൻ അനുവദിക്കതെ ഫിദ ഇടയിൽ കയറി പറയാൻ തുടങ്ങി..

അത് തന്റെ ബെഡ് ആണെന്നും വേണെങ്കിൽ നി ഇവിടെ സോഫയിലോ നിലത്തോ കിടന്നോ എന്നല്ലേ താൻ പറയാൻ വരുന്നേ...

മെഹ്‌ഫി അവളെ നോക്കി വായും പൊളിച്ചു നിൽക്കായിരുന്നു...ഞാൻ പറയാൻ പോയത് മുഴുവനും ഇവൾ ഇങ്ങോട്ടു പറഞ്ഞെല്ലോ ....

ഹാ അപ്പൊ മോൾക്ക്‌ കാര്യം മനസ്സിലായെല്ലോ അപ്പൊ ബെഡിൽ നിന്ന് ഇറങ്ങി എവിടാ എന്ന് വെച്ചാൽ കിടന്നോ..അതും പറഞ്ഞു മെഹ്‌ഫി അവളെ നോക്കി പുച്ഛിച്ചു...

ആഹാ കൊള്ളാലോ....തന്റെ വിചാരം എന്താ താൻ വലിയ ആരോ ആണെന്നാണോ...ഡോ കണ്ട സീരിയലും സിനിമയിൽ ഒക്കെ കാണുന്ന പോലെ പറഞ്ഞാൽ അത് പോലെ അനുസരിക്കാൻ ഞാൻ കണ്ണിൽ സ്പ്രേയും അടിച്ചു കരഞ്ഞു കിടക്കുന്ന നടിമാർ എല്ല..😏😏😏😏താൻ വേണേൽ എന്താണ് എന്ന് വെച്ചാൽ ചെയ്തോ ഞാൻ ഉറങ്ങാൻ പോക തനിക്ക് വേണെങ്കിൽ ബെഡിൽ കിടക്കാം ഡിസ്റ്റൻസ് കീപ് ചെയ്തു എല്ലെങ്കി താൻ നേരത്തെ പറഞ്ഞത് പോലെ എവിടേലും പോയി കിടക്കാൻ നോക്ക് ടൈമ് ഒരുപാടായി...

അതും പറഞ്ഞു ഫിദ ബെഡിൽ ഒരറ്റത്തു മൂടി പുതച്ചു കിടന്നു...
മെഹ്ഫി ആണെങ്കിൽ ഇവൾ എന്താ ഇങ്ങനെ എന്നും ചിന്തിച്ചു പില്ലോയും എടുത്തു സോഫയിൽ പോയി കിടന്നു...***

ഉറക്കത്തിലോട്ട് പോകുമ്പോഴും അവന്റെ മനസ്സിൽ പേരറിയാത്ത ഇമെയിൽ വന്ന ഫിദന്റെയും റയന്റെയും ഒന്നിച്ചുള്ള ഫോട്ടോ ആയിരുന്നു....***

രാവിലെ മെഹ്‌ഫി എന്നും ഉണരുന്ന സമയം ഉണർന്നു ജോഗിങ്ങ്ൻ പോയി...

അവൻ പോയെന്ന് ഉറപ്പായപ്പോൾ ഫിദ മെല്ലെ പുതപ്പിനുള്ളിൽ നിന്നും തല വെളിയിൽ ഇട്ടു പിന്നെ എഴുനേറ്റ് ഫ്രഷ് ആയി സുബഹി നിസ്കാരം ഒക്കെ കഴിഞ്ഞു തായെ കിച്ചണിലോട്ട് പോയി..
അവൾ ചെല്ലുമ്പോൾ ആയിഷുമ്മയും അജുവിന്റെ ഉമ്മയും ഒക്കെ അവിടെ നിന്ന് സംസാരിച്ചു ചായ കപ്പിലേക്ക് ഒഴിക്കുക ആയിരുന്നു..

(പിന്നെ അവിടെ നടന്നത് സ്ഥിരം ക്ളിഷോ സ്സീൻ തന്നെ അത് കൊണ്ട് ഞാൻ ആവർത്തിക്കുന്നില്ല )

മോളെ ഇന്ന ഇത് മെഹ്‌ഫി മോനിക്ക്‌ കൊണ്ട് കൊടുക്ക് അവൻ ഇപ്പൊ ജോഗിങ് കഴിഞ്ഞു തിരിച്ചു എത്തിയിട്ടുണ്ടാവും...ഫ്രഷ് ആയി ഇറങ്ങുമ്പോയേക്ക് അവൻ ടീ കിട്ടണം അത് നിർബന്ധം ആണ്...ഇനി മോന്റെ കാര്യങ്ങൾ ഒക്കെ നോക്കേണ്ടത് മോൾ ആണെല്ലോ അപ്പോൾ ഇതിൽ നിന്ന് തുടങ്ങിക്കോ...

അവൾ ഒന്ന് ചിരിച്ചു കപ്പ്‌ വാങ്ങി മുറിയിൽ പോയി അപ്പോൾ മെഹ്‌ഫി കുളി കഴിഞ്ഞു ഇറങ്ങുക ആയിരുന്നു ബാത്ത് ടവൽ ചുറ്റി വന്ന മെഹ്‌ഫിയെ കണ്ടു ഫിദ അയ്യേ എന്നും പറഞ്ഞു തിരിഞ്ഞു നിന്നു..

പെട്ടന്ന് അവളെ കണ്ട ഷോക്കിൽ ആയിരുന്നു അവൻ...

ഡോ വല്ല ഷർട്ടും എടുത്തിട്ടേ...

അപ്പോഴാണ് മെഹ്‌ഫിക്ക് ബോധം വന്നത് അവൻ വേഗം തന്നെ ഡ്രസ്സ്‌ എടുത്തു ഡ്രസിങ് റൂമിൽ കയറി വാതിൽ അടച്ചു

വാതിൽ അടയുന്ന സൗണ്ട് കേട്ടപ്പോൾ ആണ് ഫിദ തിരിഞ്ഞു നിന്നത് പിന്നെ അവൻ വരുന്നത് വരെ അവൾ സോഫയിൽ ഇരുന്നു...
എന്തൊക്കെയോ ചിന്തകളിൽ ഏർപ്പെട്ടു...

മെഹ്‌ഫി വന്നു മുഖത്തിനു നേരെ വിരൽ നോടിച്ചപ്പോഴാണ് അവൾ ബോധത്തിലോട്ട് വന്നത്..

ഹാ എന്താ

ആരെ സ്വപ്നം കണ്ടിരിക്ക...

ഞാൻ ആരെ സ്വപ്നം കണ്ടാലും ഇയാൾക്കെന്താ...
ഫിദ പിറുപിറുത്തു...

അതെ എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ മുഖത്തു നോക്കി പറയണം...

ഫിദ അതിനു ചുണ്ട് കൊട്ടി...

അതെ ഉമ്മ ഇന്ന് വീട്ടിലോട്ടു വിരുന്നു പോവുന്നുണ്ടോ എന്ന് ചോദിച്ചിരുന്നു...

ഇന്ന് പോവാൻ പറ്റില്ല ഞാൻ കുറച്ചു തിരക്കിലാണ്..

ഹ്മ്മ്..അതിനു അവൾ ഒന്ന് മൂളുക മാത്രം ചെയ്തു...അവളുടെ മുഖം വാടിയത് കണ്ണാടിയിലൂടെ അവനും കണ്ടിരുന്നു....

പിന്നെ രണ്ടാളും പരസ്പരം ഒന്നും മിണ്ടാൻ പോയില്ല ഫുഡ്‌ ന്റെ ടൈമ് ആയപ്പോൾ റിനു വന്നു രണ്ടു പേരെയും വിളിച്ചു...

ഫുഡ്‌ കഴിക്കുമ്പോൾ ഇതേ വിരുന്നു കാര്യം അഹമ്മദ് മെഹ്‌ഫിയോട് പറഞ്ഞു അവരോടു അവൻ അതെ കാര്യം പറഞ്ഞു ഒഴിഞ്ഞു മാറി...

പിന്നെ ആരും ഒന്നും പറഞ്ഞില്ല..
മെഹ്ഫിടെ പെരുമാറ്റത്തിൽ എന്തോ കാര്യമായിട്ട് അവൻ പ്രശ്നം ഉണ്ടെന്നു അജുവിന് മനസ്സിലായി...ഫുഡ്‌ കഴിഞ്ഞു മെഹ്‌ഫി ഗാർഡനിൽ പോയപ്പോൾ പിറകെ തന്നെ അജുവും പോയി..

ഡാ മെഹ്ഫി എന്താ നിന്റെ പ്രശ്നം ഇന്നലെ മുതൽ നിന്നെ ഞാൻ ശ്രദ്ധിക്കുന്നുണ്ട് എന്തോ കാര്യായിട്ട് ഉണ്ട് അതു കൊണ്ട് മോൻ കാര്യം പറഞ്ഞോ ഒഴിഞ്ഞു മാറാൻ നോക്കണ്ട....

ഡാ അത് ഞാൻ പറയാം അതിനു മുന്നേ നമ്മുക്ക് ഒരു സ്ഥലം വരെ പോകാനുണ്ട് നീ വാ ഇപ്പൊ തന്നെ പോകാം ഒന്നു കൂടെ കൺഫേം ചെയ്തിട്ട് നിന്നോട് ഞാൻ പറയാം...

കാറിൽ മെഹ്ഫിടെ കൂടെ ഇരുന്നിട്ടും എങ്ങോട് ആണ് പോകുന്നത് എന്ന് അജു ചോദിച്ചില്ല..കുറച്ചു സമയത്തിന് ശേഷം ഇഷുവിന്റെ കോളേജ്ൻ മുന്നിൽ കാർ നിറുത്തിയപ്പോൾ അവൻ സംശയരൂപേണ മെഹ്‌ഫിയെ നോക്കി..

അവന്റെ മനസ്സിൽ ഇഷു എന്തെങ്കിലും ഒപ്പിച്ചു വെച്ചോ എന്നായിരുന്നു....

മെഹ്‌ഫിക്ക് പിറകെ അവനും ആ കോളേജ് ഗേറ്റ് കടന്നു...ക്ലാസ്സ്‌ നടക്കുന്ന ടൈമ് ആയത് കൊണ്ട് തന്നെ അധികം സ്റ്റുഡന്റസ് ഒന്നും പുറത്തു ഇല്ലായിരുന്നു..

എടാ ആരെ കാണുന്നില്ലാലോ എന്ത് ചെയ്യും ....
മെഹ്ഫി അതും ചോദിച്ചു അജുവിന് നേരെ തിരിഞ്ഞു...അജുവും ചുറ്റുപാടും ഒന്ന് വീക്ഷിച്ചു അപ്പോഴാണ് കുറച്ചപ്പുറം ഒരു ടീം ഇരിക്കുന്നത് അവൻ കണ്ടത്...

ഡാ മെഹ്‌ഫി അവിടെ അതാ കുറച്ചു പേർ വാ നമ്മുക്ക് അവരോടു ചോദിക്കാം എന്താണ് എന്ന് വെച്ചാൽ ..

ഹ്മ്മ് മെഹ്‌ഫി ഒന്ന് മൂളി കൊണ്ട് അവന്റെ ഒപ്പം നടന്നു...

എന്നാൽ അവരെ വീക്ഷിച്ചു അവരുടെ വരവും കാത്തു നിൽക്കുന്ന ആൾക്കാരിൽ ഒരു പുഞ്ചിരി വിരിഞ്ഞു...തേടിയ വള്ളി കാലിൽ ചുറ്റിയത് പോലെ...

അതേയ് ....

ആരാ എന്താ

അത് ഞങ്ങൾക്ക്‌ ഈ കോളേജ്ൽ പഠിക്കുന്ന ഒരു കുട്ടിയെ കുറിച്ച് അറിയണമായിരുന്നു...

അതിനെന്തിനാ ചേട്ടന്മാരെ ഞങ്ങൾക്ക് ഈ കോളേജ്ലെ മുഴുവൻ സ്റ്റുഡന്റസ്നെയും അറിയാം കയ്യിൽ ഫോട്ടോ ഉണ്ടെങ്കിൽ കറക്റ്റ് ആയിട്ട് പറഞ്ഞു തരാം..

ഇതാണ് ആള് അതും പറഞ്ഞു മെഹ്‌ഫി ഫിദന്റെ പിക് കാണിച്ചു കൊടുത്തു...
അത് കണ്ട അജു ഞെട്ടി കൊണ്ട് മെഹ്‌ഫിയെയും ഫോട്ടോലേക്കും മാറി മാറി നോക്കി..

ഹാ ഇവൾ പേർ ഫിദ ഇവിടെ ഇപ്പോൾ സെക്കന്റ്‌ ഇയർ പഠിക്കുന്നു ...പിന്നെ സാറേ ഇവൾ ആള് അത്ര നല്ലതെല്ല..ഇത്തിരി പോക്ക് കേസ് ആണ് സൂക്ഷിച്ചു ഇടപെട്ടാൽ സിർമാർക്ക് നല്ലത...കൊമ്പത്തെ ചെക്കൻമാര ഇവളെ മെയിൻ ഇര...

അപ്പൊ തന്നെ മെഹ്‌ഫി വേറൊരു ഫോട്ടോ എടുത്തു കാണിച്ചു...റയാനും ഫിദയും ഒന്നിച്ചുള്ളത്...ഇവർ തമ്മിൽ എന്താ ബന്ധം എന്നറിയോ..

ഞാൻ നേരത്തെ പറഞ്ഞില്ലേ സാറേ ഇവൾ കറക്കി എടുത്ത ഒരുത്തന ഇവൻ...ഇപ്പൊ കുറച്ചയിട്ട് കാണാറില്ല അവളെ...

ഹ്മ്മ് പറഞ്ഞു തന്നതിന് നന്ദി..

മെഹ്ഫിടെ ഒന്നിച്ചു തിരിച്ചു നടക്കുമ്പോൾ എന്തൊക്കെയ ഇതിന്റെ ഒക്കെ അർത്ഥം എന്ന് അജുവിന് മനസ്സിലായില്ല..

ഡാ എന്താടാ അവർ പറഞ്ഞതൊക്കെ...ഫിദയുടെ അവന്റെ ഒന്നിച്ചുള്ള ഫോട്ടോ നിനക്കു എവിടെ നിന്ന കിട്ടിയത്...

തുടരും...............

✍️Mufi❣️

റിവ്യൂ & റേറ്റിംഗ് പോന്നോട്ടെ...എന്നലെ നെക്സ്റ്റ് part പോസ്റ്റുള്ളു..😁

 

❤️കലിപ്പന്റെ വായാടി💕❣️39

❤️കലിപ്പന്റെ വായാടി💕❣️39

4.5
14527

❤️കലിപ്പന്റെ വായാടി❤️                                  Part-39 ഡാ എന്താടാ അവർ പറഞ്ഞതൊക്കെ...ഫിദയുടെ അവന്റെ ഒന്നിച്ചുള്ള ഫോട്ടോ നിനക്കു എവിടെ നിന്ന കിട്ടിയത്... തുടരുന്നു.............. കല്യാണത്തിന് അന്ന് ഈവെനിംഗ് ഞാൻ മെയിൽസ് ചെക്ക് ചെയ്യുമ്പോഴാണ് ഒരു അണ് നോൺ അഡ്രസ്ൽ നിന്ന് മെയിൽ വന്നത് കണ്ടേ...എടുത്തു നോക്കിയപ്പോൾ ഇത് പോലെ കുറച്ചു പിക്സ് പിന്നെ ഒരു കമന്റും "ബിസ്സിനെസ്സ്ൽ മാത്രം പെർഫെക്ട് ആയാൽ പോരാ ഭാര്യനെയും പെർഫെക്ട് ആക്കാൻ ടൈമ് കണ്ടെത്തണം എന്ന്" ഇതാരായിരിക്കും അയച്ചത്...അവർ അവളെ കുറിച്ച് പറഞ്ഞതൊക്കെ സത്യം ആണോ.. നി