Aksharathalukal

When a flower blooms

                   When a flower blooms
           ഒരു പൂവ് വിരിഞ്ഞപ്പോൾ

 

ഒരിടത്ഒരിടത്ത് ഒരു പൂന്തോട്ടം ഉണ്ടായിരുന്നൂ.ഒരു പാട് പൂക്കൾ നിറഞ്ഞ മനോഹരമായ ഒരു ഉദ്യാനം...അവിടേക്കു ഒരിക്കൽ ഒരു ചിത്രശലഭം എത്തി.ആരുടേയും കണ്ണുകളിൽ പ്രണയം നിറക്കുന്ന മനോഹരമായ നിറങ്ങളുള്ള ചിറകുകൾ ഒരു ചിത്രശലഭം..ഈ ചിത്രശലഭമാണ് നമ്മുടെ കഥാനായിക.

 

അങ്ങനെ ഒരു ദിവസം,ഈ ചിത്രശലഭം പൂക്കളുടെ ഇടയിലൂടെ പോകുകയായിരുന്നു.എന്താണെന്നു അറിയില്ല ബാക്കിയുള്ള ശലഭങ്ങളെ പോലെ ആയിരുന്നില്ല നമ്മുടെ ആൾ, പൂക്കളോടും തേനിനോടും ഒന്നും ഒരു താല്പര്യം ഇല്ലാത്തത് പോലെ,എന്തിനെയോ തേടി പോകുന്ന പോലെയായിരുന്നു അതിൻ്റെ യാത്ര.

 

അങ്ങനെയിരിക്കെ ഒരു ദിവസം ഉദ്യാനത്തിൽ ഒരു പൂവ് വിടർന്നു..ആരേയും മോഹിപ്പിക്കുന്ന ഒരു മനോഹരമായ സൃഷ്ട്ടി.ശലഭം എല്ലാവരും പറയുന്നത് കേട്ട് വലിയ ആകാംഷയൊന്നുമില്ലാതെ പൂവിനെ കാണാൻ പോയി.

 

എന്ത് പറയാൻ കണ്ട നിമിഷം എന്തോ നമ്മുടെ ആളിന് ഒരു പൂവിനോടും ഇന്നുവരെ തോന്നാത്ത ഒരു വികാരം ആ പൂവിനോട് തോന്നി.രാത്രി മുഴുവൻ ശലഭത്തിൻ്റെ മനസ്സിൽ ആ പൂവ് വന്നു നിറഞ്ഞു.പിറ്റേ ദിവസം അവൾ പൂവിനെ കാണാൻ പോയി,അന്നു മാത്രമല്ല പിന്നീടുള്ള എല്ലാദിവങ്ങളിലും ശലഭം ഉണരുന്നത് തന്നെ ആ പൂവിനെ ഓർത്തുകൊണ്ടായിരുന്നു.അങ്ങനെ അവർ രണ്ടുപേരും സുഹൃത്തുക്കളായി മാറി.

 

അങ്ങനെ ശലഭത്തിൻ്റെ മനസ്സിൽ മുഴുവനും പൂവിനോടുള്ള സ്നേഹമാണ്.പക്ഷേ,ആ ശലഭത്തിൻ്റെ മനസ്സിലുള്ളത് എന്താണെന്ന് പൂവ് മനസ്സിലാക്കിയില്ല.

 

അങ്ങനെ ഒരു ദിവസം നമ്മുടെ ഉദ്യാനത്തിലേക്ക് പുതിയൊരു ശലഭം എത്തി. അവനു കണ്ട നിമിഷം മുതൽ നമ്മുടെ നായികയോട് മുടിഞ്ഞ പ്രണയം,അവൻ വേറൊന്നും നോക്കിയില്ല നേരെ ചെന്നു അങ്ങ് പാഞ്ഞു....

 

"എനിക്ക് നിന്നെ ഇഷ്ട്ടമാണ്,നീ മറ്റാരെയെങ്കിലും പ്രണയിക്കുന്നുണ്ടോ?അല്ലെങ്കിൽ നിന്നെ ആരെങ്കിലും ഇഷ്ടപെടുന്നുണ്ടോ എന്നു എനിക്കറിയില്ല, പക്ഷെ ഒരു കാര്യം മാത്രമേ എനിക്ക് നിൻ്റെ മനസ്സിൽ കുറിച്ചിടാൻ ഒള്ളൂ...എനിക്ക് ഒരു വാക്ക് മാത്രമേ ഒള്ളൂ,എൻ്റെ വാക്കാണ് എൻ്റെ ദൈവം അതുകൊണ്ടു മരണം വരെ എൻ്റെ നിറങ്ങൾ നിനക്കുള്ളതാണ്."

 

നമ്മുടെ നായികക്ക് എന്ത് പറയണം എന്നു അറിയാതെ പോയ നിമിഷം....

 

ശലഭത്തിൻ്റെ മനസ്സ് ഇപ്പോൾ അസ്വസ്ഥമായിക്കൊണ്ടിരിക്കുകയാണ്.ഒരു വശം ഉദ്യാനത്തിൽ വിടർന്നു നിൽക്കുന്ന രാജകുമാരൻ,മുന്നിൽ ജീവൻ പോലും കളഞ്ഞു പ്രണയിക്കാൻ തയാറായി മറ്റൊരു ശലഭം...എന്ത് ചെയ്യണമെന്ന് എനിക്ക് ഒന്നും അറിയില്ല..ശലഭം മനസ്സിൽ പിറുപിറുത്തൂ.

 

കാര്യങ്ങൾ തുറന്നു പറയാൻ ശലഭത്തിനു ആകെയുള്ള സുഹൃത്ത് നമ്മുടെ പൂവും....

 

പറയണോ അതോ വേണ്ടയോ,ചോദ്യങ്ങൾ ശലഭത്തിൻ്റെ മനസ്സിൽ അലയടിച്ചു

 

ഒടുവിൽ അവൾ പറയാൻ തീരുമാനിച്ചു..അങ്ങനെ ആ രാത്രി പൂവിൻ്റെ അടുത്തെത്തി...അവൾ എല്ലാം ആ പൂവിനോട് പറഞ്ഞൂ...

 

അവൾ പറയുന്നതെല്ലാം കേൾക്കുന്നുണ്ടെങ്കിലും ആ പൂവ് നക്ഷത്രങ്ങളിൽ എന്തോ തിരയുകയായിരുന്നൂ...ഒടുവിൽ ശലഭം പറഞ്ഞു "എനിക്കറിയില്ല എന്തു ചെയ്യണമെന്നു?"

 

ഒരു ചെറിയ ചിരിയോടെ അവൻ പറഞ്ഞൂ"പ്രണയിക്കാൻ ആർക്കും കഴിയും,പക്ഷേ അത് അതേ അളവിൽ തിരിച്ചു കിട്ടുക ഭാഗ്യം ചെയ്യിതവർക്ക് ആയിരിക്കും."അവൻ ഒരു നക്ഷത്രത്തെ അവൾക്ക് കാണിച്ചു കൊടുത്തു "നീ ആ നക്ഷത്രത്തെ കണ്ടോ,ഞാൻ വിടർന്ന നാൾ മുതൽ അവളുമായി പ്രണയത്തിലാണ്,ഓരോ പകലും ഞാൻ രാത്രിയായിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോകും അവളെ കാണാൻ,എൻ്റെ മനസ്സിൽ അവളുടെ വെളിച്ചംകൊണ്ട് നിറക്കാൻ,പക്ഷേ ഒരിക്കലും നേടാൻ ആവില്ല എന്നു മനസ്സ് നൂറുവടം പറയുന്നുണ്ടെങ്കിലും അവളാണ് എൻ്റെ ചെറിയ മനസ്സിൻ്റെ ഉടമ.. എൻ്റെ ജീവൻ അവൾക്കുള്ളതാണ്..."

 

ശലഭത്തിൻ്റെ മനസ്സ് ഒരു ചില്ല് നിലത്തു വീണ് ഉടയും പോലെ ചിന്നി ചിതറി.പക്ഷേ,വേദന ഉള്ളിൽ ഒതുക്കി അവൾ അവനോടു പറഞ്ഞു "ഞാൻ ജനിച്ച നാൾ മുതൽ പ്രണയം, സൗഹൃദം,സ്നേഹം,ചെറിയ ചെറിയ പിണക്കങ്ങൾ,സന്തോഷം ഇതൊന്നും എന്താണെന്നു അറിഞ്ഞിട്ടില്ല...അതൊക്കെ എൻ്റെ ജീവിതത്തിൽ ഉണ്ടാവില്ല എന്നു കരുതിയ നിമിഷത്തിൽ നീ ഈ ഉദ്യാനത്തിൽ അല്ല എൻ്റെ മനസ്സിലാണ് വിടർന്നത്..."

 

ഞാൻ അറിഞ്ഞിരുന്നില്ല എപ്പോഴും ഒരു ചെറിയ ചിരിയോടെ വിടർന്നു നിൽക്കുന്ന നിൻ്റെ മനസ്സിൽ കണ്ണുനീർ കൊണ്ട് ഒരു സമുദ്രം അലയടിക്കുന്നുണ്ടെന്ന്......

 

സ്നേഹം പിടിച്ചു വാങ്ങാൻ ആവില്ല പക്ഷേ നമ്മൾ പ്രണയിക്കുന്ന വ്യക്തിയോട് പ്രണയം തുറന്നു പറയാൻ മനസ്സ് ഉണ്ടാവണം.വേദനയാണ് തിരിച്ചു കിട്ടുന്നതെങ്കിൽ അത് മനസ്സിൽ അടക്കി നമ്മുടെ ഹൃദയത്തെ വീണ്ടും വീണ്ടും കുത്തി നോവിക്കാതെ അവരോടു ഒരു ചെറുചിരിയോടുകൂടി വിട പറയുക നമ്മുടെ ശലഭത്തെ പോലെ

 

അല്ലെങ്കിൽ പൂവിനെ പോലെ ആകുക,വിരഹത്തിൻ്റെ നിറങ്ങൾ മനസ്സിൽ സൂക്ഷിച്ചു എന്നും ആത്മാർത്ഥതയോടെ ഒരു വ്യക്തിയുടെ മുഖം മാത്രം മനസ്സിൽ സൂക്ഷിക്കുക.അപ്പോൾ നമ്മുക്ക് മരണത്തെപ്പോലും കണ്ണൂനീരിൻ അലിഞ്ഞ ഒരു ചെറു പുഞ്ചിരിയോട തോൽപ്പിക്കാനാകും...

 

💖💖💖💖💖💖💖💖💖💖💖💖💖
ഈ കഥ വായിച്ചതിനു ശേഷമുള്ള നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
💖💖💖💖💖💖💖💖💖💖💖💖💖