Aksharathalukal

എന്റെ എല്ലാം..❤ 4

എന്റെ എല്ലാം...❤
 
*part_4*
 
*✍Shenu Shafana*
 
 
❣◆❣◆❣◆❣◆❣◆❣◆❣◆ ❣ ◆❣◆❣◆❣◆❣
 
 
" എന്താ അമീ.. "
 
തന്റെ അടുത്തേക്ക് വരുന്ന അമനെ നോക്കി അവൻ ചോദിച്ചു...
 
അവൻ ചെറു പുഞ്ചിരിയാലെ ഒന്നും ഇല്ലാ എന്ന രീതിയിൽ തലയാട്ടി...
 
" മോള് നീയുമായി നല്ല കൂട്ടാണല്ലെ.. "
 
അമൻ ചെറു ചിരിയോടെ അവനോട് ചോദിച്ചു... അവനും അമന് തിരിച്ചു നല്ല അഠാർ പുഞ്ചിരി തന്നെ നൽകി..
 
" മ്മ്... നീ പറഞ്ഞത് ശരിയാ.. ഇവള് ഞാനുമായി നല്ല കൂട്ടാ.. അങ്ങനെ ആരൊടും കൂട്ട് കൂടാത്ത പ്രകൃതമാ ഇവള് അത് കൊണ്ട് ഞാനോ തനുവോ ലാമി തന്നെ വേണം ഇവൾടെ അടുത്ത്.. ബാക്കില്ലവരുടെ അടുത്തേക്കും പോവും.. അവരെയോക്കെ മുൻപരിചയം വേണം.. അറിയാത്ത ആരുടെ അടുത്തേക്കും പോകില്ലാ.. പിന്നെ തനുവിനേക്കാൾ കൂടുതൽ എന്നോടാ കൂട്ട്.. "
 
അവൻ പുഞ്ചിരിച്ചു കൊണ്ട് തന്നെ പറഞ്ഞു നിർത്തി..
 
" വേണേൽ നീയോന്ന് കൈ നീട്ടിയോക്ക്യേ... വരാൻ തീരെ സാധ്യത ഇല്ലാ.."
 
അവൻ വീണ്ടും അമനെ നോക്കി പറഞ്ഞു... അമൻ പുഞ്ചിരിച്ചു കൊണ്ട് മോൾക്ക് നേരെ കൈ നീട്ടിയതും അവള് അപ്പോ തന്നെ അമന്റെ കൈയ്യിലേക്ക് ചാടി.. അത് കണ്ട് ആഷി അമനേയും കുഞ്ഞിനേയും ഒരുമാതിരി അന്യഗ്രഹ ജീവിയെ കണ്ടത് പോലെ കിളി പോയി നോക്കി നിന്നു...
 
" എന്താടാ... "
 
ആഷിടെ നോട്ടം കണ്ട് അവൻ ചിരിയോട് ചോദിച്ചു.. ആഷിടെ നിർത്തം കണ്ട് അമന് സത്യത്തിൽ ചിരിപ്പൊട്ടി വന്നതാണ്.. പക്ഷേ ചിരിച്ചില്ലാ.. വെറുതെ എന്തിനാ അവന്റെ കൈയ്യിന്ന് വാങ്ങിച്ചു കൂട്ടുന്നെ അതന്നെ കാര്യം...
 
" ഇത് ന്റെ മറിയക്കുട്ടി തന്നെയാണൊ.. റബേ ഇതിന് നല്ല ബുദ്ധി തോന്നിയാ.. "
 
" എന്തോന്നെടെ പറയുന്ന്.. "
 
ആഷിടെ അന്തോം ബോധോം ഇല്ലാത്ത സംസാരം കേട്ട് അമൻ ചോദിച്ചു..
 
" അത്.. ഇവൾ എങ്ങനെ പെട്ടന്ന് നീ കൈ നീട്ടിയ പാടെ നിന്റെ അടുത്തേക്ക് വന്നെ.. എപ്പോഴും കാണുന്ന തനുവിന്റെ ഫ്രണ്ട്സിന്റെ അടുത്തേക്ക് വരെ പോകാത്ത പെണ്ണാ.. അതാ.. അല്ലാതെ ഒന്നുല്ലാ.. "
 
" അതിനെന്താ എന്റെ കൈയ്യിൽ കുഞ്ഞ് വന്നതാണൊ പ്രശ്നം.. "
 
" ഏയ് അല്ല മോനെ.. ഞങ്ങൾ എന്തേലും ജോലിയിലായൽ ഇവളെ മാറ്റാരെ കയ്യിൽ കൊടുക്കാം എന്ന് കരുതിയാൽ ആരെടുത്തും പോകില്ലാ.. പോകുന്നേൽ തന്നെ ഒരോ സമയത്ത്... ഞങ്ങൾടെ നല്ല ഭാഗ്യത്തിന്.. "
 
ആഷി പറഞ്ഞു നിർത്തി അമൻ അവനെ തന്നെ നോക്കി നിൽക്കായിരുന്നു.. അമന് ആഷിയോട് തനുവിനെ കുറച്ചു ചോദിക്കണം എന്നുണ്ടായിരുന്നു...
 
താൻ അറിഞ്ഞ കാര്യങ്ങളും താൻ ഇപ്പോൾ ഇവിടെ കണ്ട കാര്യങ്ങളും രണ്ടും രണ്ടാണ്... രണ്ടും തമ്മിൽ ഒരുപാട് വ്യത്യസമുണ്ട്.. പക്ഷേ അവന്റെ മനസനുവതിച്ചില്ല അവനോട് ആ കാര്യങ്ങൾ ഒക്കെ ചോദിക്കാൻ.. ഒന്ന് ഇതവന്റെ ഫാമിലി പ്രോബ്ളം ആണ്.. അതിൽ താൻ ഇടപടുന്നത് ശരിയല്ല.. രണ്ട് തനിക്കെങ്ങനെ തനുവിനെ കുറച്ച് അറിയാം എന്ന ചോദ്യം അവനിൽ നിന്ന് ഉണ്ടാകും...
 
" എന്താ അമി നീ ഇങ്ങനെ ചിന്തിക്കുന്നേ.. "
 
" ഒന്നുല്ലഡാ... "
 
അമന്റെ ചിന്ത കണ്ട് കാര്യം ചോദിച്ച ആഷിയോട് അങ്ങനെ പറഞ്ഞു അവൻ ആമിയുടെ അടുക്കലേക്ക് പോയി...
 
അന്നേരം ആഷിയുടെ മനസ്സിൽ ഒരു തരം സന്തോഷം ആയിരുന്നു... അമൻ പോകുന്നതും നോക്കി അവൻ പുഞ്ചിരിയോടെ നിന്നു...
 
♥♥♥♥♥♥☆♡☆♥♥♥♥♥♥
 
" ആമി.."
 
അകത്ത് കയറിയ അമൻ ചിന്തയിൽ ആണ്ട് നിക്കുന്ന ആമിയുടെ അടുത്ത് ചെന്ന് അങ്ങനെ വിളിച്ചു... അപ്പോൾ തന്നെ ഒരു ഞെട്ടലോടെ ആമി അമന്റെ മുഖത്തേക്ക് നോക്കി പുഞ്ചിച്ചു...
 
" എന്താ കാക്കു... "
 
"മ്മ്ഹും.. ഒന്നുമില്ല.. നീ ഇങ്ങനെ ചിന്തിക്കുന്നത് കണ്ട് വിളിച്ചതാ.."
 
" മ്മ്ഹ്..."
 
ആമി അവനെ നോക്കി പുഞ്ചിച്ചുകൊണ്ട് ഒന്ന് മൂളി...
 
അപ്പോഴാ ആമി അമന്റെ കൈയ്യിലേ കുഞ്ഞിനെ കണ്ടത്.. അപ്പോ തന്നെ ചിരിച്ച് കൊണ്ട് കുഞ്ഞിന് നേരെ കൈ നീട്ടി.. 
 
അപ്പോ അവളൊന്ന് ആമിയെ നോക്കി ന്നിട്ട് അമനെ നോക്കി.. പിന്നേം ആമിയെ നോക്കി.. അപ്പോ ആമി വാ,,, എന്ന രീതിയിൽ കൈ അവളെ നേരെ നീട്ടി... ആമിടെ കയ്യിലേക്കും മുഖത്തേക്കും ഒന്ന് നോക്കി പെട്ടന്ന് തന്നെ അമന്റെ തോളിലേക്ക് ചാഞ്ഞു.. വെറും ചാഞ്ഞത് മാത്രമല്ലാ... അവനെ മുറുക്കെ പാടിച്ച് ഷാർട്ടിൽ കൈ പിടിച്ച് നിക്കാ... ഇത് കണ്ട് കണ്ണും തള്ളി ആമി അമനെ നോക്കി..
 
" സെക്കന്റ് കൊണ്ട് കുഞ്ഞിനേം മയക്കി എടുത്താ... "
 
ആമി ചെറിയ കുശുമ്പോടെ തന്നെ അമനെ നോക്കി പറഞ്ഞു..
 
ഇത് കണ്ട് കൊണ്ടാണ് ആഷീടെ വരവ്... വാവൂസിന്റെ കളികണ്ട് ചെക്കൻ ശെരിക്കും വണ്ടറടിച്ച് നിക്കാ..
 
" ഇന്നെന്താ കാക്ക മലർന്നാണൊ പറന്നെ... ഡീ മറിയെ.. ഇങ്ങ് വന്നേ.. മാമന്റെ അടുത്ത്... "
 
എന്നും പറഞ്ഞ് ആഷി അകത്തേക്ക് ചെന്ന് കുഞ്ഞിന് നേരെ കൈ നീട്ടി... ഇവിടേം ആമിയോട് കാണിച്ച സെയ്മം എക്സ്പ്രക്ഷനും ഇട്ട് അമന്റെ അടുത്തേക്ക് കൂടുതൽ അടുത്ത് അവനെ പറ്റി...
 
ഇത് കണ്ട് വീണ്ടും കണ്ണും തള്ളിയാണ് ചെക്കൻ... അമനിൽ ചെറു പുഞ്ചിരി മൊട്ടുട്ടു... എന്നിട്ട് ആഷിയെ നോക്കി.. ആഷിയാണേൽ കണ്ണും തള്ളി,,, ഇതെങ്ങനാടാ,,, എന്ന ഭാവത്തിലും... ഇത് കണ്ടിട്ടാണേൽ ആമി ആദ്യം കണ്ണും തള്ളി നിന്നേലും ആഷിടെ കളി കണ്ട് ആമിക്ക് ചിരി പൊട്ടി വന്നിട്ടുണ്ടായിരുന്നു... but ചിരിച്ചില്ലാ.. ചെക്കനെ പെണ്ണിന് നന്നായി അറിയാം.. അതോണ്ട് സൂക്ഷിച്ച് നിന്നു...
 
💎💎💎💎💎💎💎💎💎💎💎💎💎💎
 
ആമിക്കുള്ള മെഡിസിനും ആയി വന്ന തനു കണുന്നത് അമന്റെ കയ്യിൽ നിന്ന് മോളെ വാങ്ങാൻ കളിക്കുന്ന ആഷിയെ ആണ്... അവരുടെ കളികളെല്ലാം തനു കാണുന്നുണ്ടായിരുന്നു...
 
അമനെ പറ്റി ചേർന്ന് കിടക്കുന്ന മോളെ കണ്ട് തനുവിൽ ചെറു നോവ് ശ്രിഷ്ടിച്ചു... അതോടൊപ്പം ഒരു ചെറു ചിരിയും... കണ്ണുകളിൽ കണ്ണിര് അടിയാൻ തുടങ്ങി... അവൾ അപ്പോൾ തന്നെ അവിടുന്ന് ദൃശ്ട്ടി മാറ്റി... അവിടെ നിന്ന് തിരിഞ്ഞു നടന്നു... പോകുന്ന വഴി തനുവിന്റെ മനസ് മൊഴിഞ്ഞു...
 
°*°രക്തം രക്തത്തെ തിരിച്ചറിയുക തന്നെ ചെയ്യും..  അത് ഏത് വിദേനയും...
ഇന്നിതാ ഇവിടേയും...°*°
 
💎💎💎💎💎💎💎💎💎💎💎💎💎💎
 
ആഷി ഒരുപാട് കൈയ്യും നീട്ടി വിളിച്ചിട്ടും പെണ്ണ് ചെക്കന്റെ കയ്യിലേക്ക് ഒരു വിദേനയും പോയില്ലാ... പോയില്ല എന്നല്ലാ... അമനിൽ നിന്ന് അകലുന്നേ ഇല്ലാ..
 
ആമിയും ആഷിയും ആണേൽ ഇതെന്താ കഥ എന്ന നിലക്ക് നിക്കാ...
 
അമന് ആണേൽ മോള് തന്റെ കൂടെ നിക്കുമ്പോൾ ഒരു പ്രത്യേക ഫീലും.. അവളെ കുടെ നിക്കുമ്പൊ ഒരു തരം സന്തോഷം... മനസിലെ വിശമങ്ങൾ മായും പോലെ...
 
" വാവൂസെ.. മാമന്റെ വാവാസ് വന്നെ... മാമൻ ഒരു സൂത്രം കാണിച്ച് തരാലോ..."
 
അവസാന പരിശ്രമം എന്ന കണക്കെ അവൻ കുഞ്ഞിനോട് പറഞ്ഞു...
 
" വല്യ DCP യോ DYSP യോ... ഓഫിസറൊ മറ്റും ആണെന്ന് കേട്ടു.. ഇപ്പൊ ഇതാ പെങ്ങടെ മോളെ കാല് പിടിക്കുന്നു..
 
ഞാൻ എവിടെയൊ കണ്ടിട്ടൊ അല്ല വായിച്ചിട്ടോ ഉണ്ട്.. ഇപ്പൊഴത്തെ മാമൻ മാര് ഒക്കെ പെങ്ങടെ മകളെ കളിപാട്ടമാണ് എന്ന്.. അത് സത്യാന്ന് ഇപ്പോഴല്ലെ മനസിലായെ... "
 
അമി ആത്മ കണം എന്ന കണക്കെ എവിടേക്കോ നോക്കി ഒരു അടക്കി പിടിച്ച ചിരിയോടെ പറഞ്ഞു...
 
ആമി തനിക്കിട്ട് താങ്ങിയതാണ് എന്ന് മനസിലായി എങ്കിലും ഒന്നും മിണ്ടാതെ കുഞ്ഞിനെ വാടാ എന്ന് പറഞ്ഞ് നിക്കലാ ആഷി.. അമനാണേൽ രണ്ടിന്റേം കളി കണ്ട് ചെക്കന് ചിരി വന്നിട്ടുണ്ട്.. ചിരിക്കാതെ നിന്ന ചെക്കൻ ആമിടെ ആ ഒറ്റ ഡയലോഗിൽ ചിരിച്ചു..  വെറും ചിരിയല്ലെ... നല്ല ഒന്നാന്തരം പൊട്ടി ചിരി...
 
" വാവ്വൂസെ... മാമന്റെ വാവൂസല്ലെ..  വാടാ മാമൻ എടുക്കലോ... നമ്മുക്ക് വിട്ടി പോവ്വാലോ.. "
 
ചെക്കന്റെ കുറേ നേരത്തെ പെർഫോമന്സ് കണ്ട് ദയ തോന്നിയത് കൊണ്ട് എങ്ങാൻ അപ്പൊ തന്നെ മോള് അവന്റെ കൂടെ പോയി... അവൻ മൊളേം എടുത്ത് ആമിനെ നോക്കി..,,, ഇപ്പൊ എങ്ങനെ ഉണ്ട്,,, ന്ന രീതിയിൽ നിന്നു...
 
" എന്താടി.. ഇത്രേം നേരം എന്നെ പുച്ചിക്കലായിരുന്നല്ലൊ... ഇപ്പൊ എവിടെ പോയി നിന്റെ നാവ്.. കളിയിക്കഡി... കളിയാക്ക്..  "
 
കുഞ്ഞ് തന്റെ കയ്യിൽ വന്നപ്പോ തന്നെ അവൻ നോക്കിയത് ആമിയെ ആയിരുന്നു...  ആമി കുഞ്ഞ് അവന്റെ കയ്യിൽ പോയപ്പോൾ തന്നെ മിണ്ടാതെ നിന്നു.. വെറുതെ എന്തിനാ വേണ്ടാത്തെ പണിക്ക് പോണെ...
 
" എന്താണ് ജേർണലിസ്റ്റ്മേഡം ഒന്നും പറയാഞില്ലെ... "
 
ആഷി വീണ്ടും ആമിടെ അടുത്ത് ചെന്ന് അവളോട് ചോദിച്ചു... അതിന് ആമീ ഒന്ന് ഇളിച്ച് കാണിച്ച്.. ചുമൽ കൂച്ചി ഇല്ലാ ന്ന നിലക്ക് തലയാട്ടി...
 
അത് കണ്ട് അവനോന്ന് ചിരിച്ച് കാണിച്ചു...
 
" ഈ തനുവിനെ എന്താ കാണാത്തെ... "
 
അവൻ സ്വയം ചോദിച്ചു...
 
" എന്തേ ഓഫീസറെ പോകാൻ ദൃതി ആയോ.. "
 
ആഷിടെ പറയുന്നത് കേട്ട് ആമി അവനോട് ചോദിച്ചു...
 
" പോകാൻ ദൃതി ആയിട്ടൊന്നും അല്ല മോളെ.. "
 
" അപ്പോ ഇവിടെ നിന്ന് പോകാൻ ദൃതി ഇല്ലേ... "
 
" നിന്നോട് തർക്കിച്ച് ജയിക്കാൻ എനിക്ക് തീരെ പൂതി ഇല്ല.. അവളെ ഞാനോന്ന് വിളിച്ചു നോക്കട്ടെ.. "
 
ആമിയോട് അങ്ങനെ പറഞ്ഞ് അവൻ ഫോണെടുത്ത് തനുവിന് വിളിച്ചു...
 
തനു ഫോൺ എടുത്ത പാടെ ചെക്കൻ തുടങ്ങി പറയാൻ...
 
`` തനു നീയിതെവിടെയാ... പോകേണ്ടെ.. വീണ്ടും നിന്നെ ഇവിടെ കൊണ്ടു വിട്ടിട്ട് വേണം എനിക്ക് അവിടെ കുറേ ജോലി ഉണ്ട്.. പെട്ടന്ന് വാ.. ``
 
`` ആ.. തേ വന്നു..``
 
എന്ന് ഫോണിലൂടെ പറഞ്ഞു ഫോൺ തനു തന്നെ കട്ട് ചെയ്തു...
ആഷീ ആമിയെ നോക്കിയപ്പോൾ തന്നെ തന്നെ നോക്കി നിൽക്കുന്ന ആമിയെ ആയിരുന്നു കണ്ടത്.. അവൻ തിരിഞ്ഞു അമനെ നോക്കിയപ്പോൾ അമൻ അവിടെ ഇല്ലായിരുന്നു.. അപ്പോൾ തന്നെ ആഷി ആമിയെ നോക്കി പുറത്തേക്കിറങ്ങാൻ നിന്നപ്പോൾ ആമി ആഷിയുടെ കൈ പിടിച്ചു നിർത്തി..
 
*" ആഷി... എന്റെ ചോദ്യത്തിനുള്ള മറുപടി ഇതുവരെ നീ തന്നില്ലാ... "*
 
*" ആമി.. ഞാൻ ഒരിക്കൽ നിന്നോട് പറഞ്ഞതാണ്.. അതിൽ നിന്ന് ഒരു മാറ്റവും ഇല്ലാ..  "*
 
*" ആഷീ.. പ്ലീസ്.. നീ എന്നെ ഒന്ന് മനസ്സിലാക്ക്... എനിക്ക്.. "*
 
*" ആമി.. നീ ഒന്ന് ആലോചിച്ചു നോക്ക്.. അമന് നീ എന്നാൽ എന്താണ് എന്ന്.. അവന്റെ ആഗ്രഹത്തിന് അനുസരിച്ച് നീ ഒന്ന് നിൽക്ക്.. പിന്നെ **എനിക്ക് ഈ ലോകത്ത് എന്തിനേക്കാളും വലുത് എന്റെ പെങ്ങളും മകളുമാ തനുവും ഇഷമോളും** ഇന്ന് ഇവർക്ക് ഒരു താങ്ങ് ഞാൻ മാത്രമേ ഉള്ളു.. അതിന്റെ ഇടയിൽ ഈ.. ഐ മീൻ.. ഇങ്ങനെ ഒരു റിലേഷൻ ഷിപ്പ് കൊണ്ടുവന്നാ അതൊരിക്കലും നടക്കില്ല.. നിനക്ക് നങ്ങൾടെ ഫാമിലിയെ കുറച്ചൊ.. ഫാമിലി ബേഗ്രൗണ്ടൊ ഒന്നും തന്നെ അറിയില്ലാ... ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായില്ല എന്നറിയാം...
 
ഒന്ന് പറയാം.. എന്റെ ജീവിതത്തിലേക്ക് ഒരാളെ ക്ഷണിക്കാൻ ഞാൻ ഇപ്പോൾ ഒരുക്കമല്ലാ... "*
 
അവൻ പുഞ്ചിരിച്ചു കൊണ്ടു ആമിയോട് പറഞ്ഞു അവിടെ നിന്ന് തിരിഞ്ഞു നിന്നപ്പോൾ പിന്നിൽ തനു ഉണ്ടായിരുന്നു... രണ്ട് പേരും ഒരു ഞെട്ടലോടെ തനുവിനെ നോക്കി...
 
*തുടരും....*

എന്റെ എല്ലാം..❤ 5

എന്റെ എല്ലാം..❤ 5

4.6
9562

*എന്റെ എല്ലാം..❤*   part_5 ✍Shenu shafana ____________________________________________ അവൻ പുഞ്ചിരിച്ചു കൊണ്ടു ആമിയോട് പറഞ്ഞു അവിടെ നിന്ന് തിരിഞ്ഞു നിന്നപ്പോൾ പിന്നിൽ തനു ഉണ്ടായിരുന്നു... രണ്ട് പേരും ഒരു ഞെട്ടലോടെ തനുവിനെ നോക്കി... " എന്താ രണ്ട് പേരും ഒരു സ്വാകാര്യം പറച്ചിൽ... " എന്ന തനുവിന്റെ ചോദ്യം കേട്ടപ്പോഴാണ് രണ്ട് പേർക്കും ശ്വാസം നേരെ വീണത്... അവളുടെ സംസാരത്തിൽ നിന്ന് ഒന്നും കേട്ടിട്ടില്ല എന്ന് അവർക്ക് മനസിലായി... തന്നെ പരിജയപെട്ടു കുറച്ച് നാൾ കഴിഞ്ഞപ്പോൾ തന്നെ ആമി തന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞ് വന്നത്... ഒരിക്കലും ആമിയെ പോലെയുള്ള ഒരു പെൺകുട്ടിയിൽ നിന്ന് ഇതുപോലെ ഉള്ള കാര്യങ്ങൾ തീര