Aksharathalukal

പ്രണയ വർണ്ണങ്ങൾ - 7

'' അങ്ങനെ ചെന്നു കയറാൻ എനിക്ക് ഒരു വീടോ വീട്ടുക്കാരോ ഇല്ല. ഞാൻ അനാഥയാണ്"
 
"എന്ത് " അമ്മ ഒരു ഞെട്ടലോടെ ചോദിച്ചു.
 
കുറച്ച് നേരത്തെ മൗനത്തിനു ശേഷം കൃതി പറയാൻ തുടങ്ങി.
 
 
" പാലക്കാട്ടിലെ ഒരു വലിയ കോവിലകം ആയിരുന്നു ഞങ്ങളുടേത്.ആ വീട്ടിലെ രാജകുമാരി തന്നെയായിരുന്നു ഞാൻ 
 
 
എല്ലാ സൗകര്യങ്ങളും ഉള്ള വീട് ,ചുറ്റും സ്നേഹിക്കാൻ ഒരു പാട് പേർ.അങ്ങനെ ഒരു സ്വർഗ്ഗമായിരുന്നു ഞങ്ങളുടെ വീട് .
 
പക്ഷേ അത് അധിക കാലം ഒന്നും ഉണ്ടായിരുന്നില്ല. എൻ്റെ ആറാമത്തെ വയസിൽ ഒരു ആക്സിഡൻ്റിൽ അച്ഛനും അമ്മയും മരിച്ചു.
 
പക്ഷേ മുത്തശ്ശനും, മുത്തശ്ശിയും എന്നേ അച്ഛൻ്റെയും അമ്മയുടേയും സ്നേഹം തന്ന് വളർത്തി.
 
അച്ഛൻ്റെയും അമ്മയുടേയും മരണത്തിന് ശേഷം ആറ് മാസം കഴിഞ്ഞതും മുത്തശ്ശനും പോയി.
 
അതോടെ കുടുംബത്തിലെ എല്ലാവരുടേയും ശരിക്കും ഉള്ള സ്വഭാവം പുറത്ത് വന്നത്. സ്വത്ത് ഭാഗം വക്കുന്നതിനായി വഴക്ക് ആയി.
 
സ്വത്തുക്കൾ എല്ലാം ഭാഗം വച്ചതോടെ ഞാൻ അവിടെ ഒരു അതികപറ്റായി മാറി. മുത്തശിയുടെ ഒരു വാക്കിനും വിലയില്ലാതായി.
 
 
അച്ഛൻ്റെയും, അമ്മയുടേയും, മുത്തശ്ശൻ്റെയും മരണത്തിന് കാരണം എൻ്റെ ജാതകദോഷം ആണ് എന്ന് പറഞ്ഞ് എല്ലാവരും കുറ്റപ്പെടുത്താൻ തുടങ്ങി.
 
 
അങ്ങനെ അവസാനം എന്നേ അനാഥാലയത്തിൽ ആക്കാൻ തിരുമാനിച്ചു.മുത്തശ്ശി എതിർത്തെങ്കിലും അതൊന്നും ഫലം കണ്ടില്ല.
 
പക്ഷേ ആരുടേയോ കരുണ കൊണ്ട് എന്നേ അനാഥാലയത്തിൽ ആക്കാതെ കലാമണ്ഡലത്തിൽ ചേർത്തു.
 
 
ആറ് വയസുള്ള ആരാരും ഇല്ലാത്ത ഒരു പെൺകുട്ടിയെ അവിടെ ചേർക്കാൻ ആദ്യം സമ്മതിച്ചില്ല എങ്കിലും അവരുടെ കാല് പിടിച്ച് അമ്മാവൻ എന്നേ അവിടെ ചേർത്തു.
 
അമ്മാവന് എന്നേ അവരുടെ വീട്ടിലേക്ക് കൊണ്ട് പോവണം എന്ന് ഉണ്ടായിരുന്നു. പക്ഷേ അമ്മായി കാരണം അതിന് കഴിഞ്ഞില്ല.
 
അങ്ങനെ ഞാൻ കലാമണ്ഡലത്തിൽ ചേർന്നു.കലാമണ്ഡലത്തിൽ തന്നെയായി മക്കൾ ഉപേക്ഷിച്ച അച്ഛനമ്മമാരുടെ ഒരു ആശ്രമം ഉണ്ടായിരുന്നു.
 
അവിടത്തെ അച്ഛനമ്മമാർ ആണ് എന്നേ വളർത്തിയത്.ഒപ്പം കലാ മണ്ഡലത്തിൽ നൃത്തം പടിക്കാനും തുടങ്ങി.
 
അങ്ങനെ അവരുടെ എല്ലാമെല്ലാം ആയി ഞാൻ മാറി.തറവാട്ടിൽ നിന്നും പിന്നീട് ആരും എന്നേ അന്വേഷിച്ചു വന്നില്ല.
 
അങ്ങനെ +2 കഴിഞ്ഞതും ഞാൻ അവിടെ തന്നെ നൃത്ത അധ്യാപികയായി ജോലി ചെയ്യാൻ തുടങ്ങി.ഒപ്പം പഠനവും തുടർന്നു പോന്നു.
 
ഡിഗ്രി കഴിഞ്ഞപ്പോൾ  കലാമണ്ഡലത്തിലെ ടീച്ചറമ്മയുടെ സഹായത്തോടെ എനിക്ക് ബാഗ്ലൂരിൽ ജോലി ശരിയാക്കി തന്നു.
 
 
ബാഗ്ലൂർക്ക് പോവുന്നതിന് ഒരാഴ്ച്ച മുൻപ് എൻ്റെ തറവാട്ടിൽ നിന്നും വല്ല്യഛൻമാരും ചെറിയച്ഛനും കലാമണ്ഡലത്തിൽ എന്നേ കാണാൻ വന്നു.
 
 
ചെയ്തതിനെല്ലാം മാപ് പറഞ്ഞ് എന്നേ തറവാട്ടിലേക്ക് തിരിച്ച് കൊണ്ടു പോവാനാണ് വന്നത് പോലും.
 
 
പക്ഷേ എനിക്ക് അറിയാം അവർക്ക് എന്നേ കൊണ്ട് എന്തോക്കെയോ അവശ്യങ്ങൾ നടത്താൻ ഉണ്ട്.
 
 
അതിനാണ് അവർ വന്നത്. ഞാൻ അവരുടെ ഒപ്പം പോവാൻ തയ്യാറായില്ല .ആദ്യം ഒക്കെ അവർ നല്ല രീതിയിൽ ആണ് പെരുമാറിയത്.
 
 
എന്നാൽ പിന്നീട് അത് ഭീഷണിയായി മാറി. ഞാൻ ആദ്യം ഒന്നും കാര്യമാക്കിയില്ല .പക്ഷേ ഞാൻ ബാഗ്ലൂർക്ക് പോവുന്ന ദിവസം റെയിൽവെ സ്റ്റേഷനിൽ വച്ച് അവർ എന്നേ ബലമായി കൊണ്ടുവാൻ ശ്രമിച്ചു.
 
 
പക്ഷേ ഞാൻ അവരുടെ കൈയ്യിൽ നിന്നും രക്ഷപ്പെട്ട് ഓടി കിട്ടിയ ബസിൽ കയറി.അങ്ങനെയാണ് ഞാൻ വയനാട്ടിൽ എത്തിയത്.
 
അവിടെ വച്ച് അമ്മയുടെ മകൻ്റെ വാഹനം എന്നേ വന്ന് ഇടിക്കുകയായിരുന്നു. അവിടെ വയനാട്ടിൽ വച്ചാണ് ഞങ്ങളുടെ കല്യാണം കഴിഞ്ഞത്.
 
പക്ഷേ അവർ എന്നേ അന്വോഷിച്ച് നടക്കുന്നുണ്ടായിരിക്കും. അവരുടെ കണ്ണിൽ പെടാതെ എനിക്ക് രക്ഷപെടണം.
 
 
എങ്ങനെയെങ്കിലും ബാഗ്ലൂർ എത്തിയാൽ പിന്നെ എനിക്ക് പേടിയില്ല .അതുകൊണ്ട് എനിക്ക് ഇവിടെ നിന്നും പോവണം."
 
 
അവൾ പറയുന്നതെല്ലാം കേട്ട് കൊണ്ട് ഇരിക്കുന്ന അമ്മ മറുപടി ഒന്നും പറയാതെ റൂമിൽ നിന്നും താഴേക്ക് പോയി.
 
 
അത് കൃതിയെ കൂടുതൽ വേദനിപ്പിച്ചു.
 
 
" അല്ലെങ്കിലും അമ്മ എന്ത് ചെയ്യാൻ ആണ്. എന്നേ പോലെ ഒരുത്തിയെ ഇവിടെ താമസിപ്പിക്കുന്നത് ഈ കുടുബത്തിനുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാവുന്നതിന് കാരണമാവുകയേ ഉള്ളൂ."
 
 
ഉച്ചക്ക് അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചില്ല. മറിച്ച് എനിക്കുള്ള ഭക്ഷണം മുറിയിൽ കൊണ്ട് വന്ന് വച്ചു.
 
 
പക്ഷേ ഒരു വാക്കു പോലും അവളോട് മിണ്ടിയില്ല.
 
 
 " ഇനിയും ഇവിടെ നിന്ന് ഇവരെ കഷ്ടപ്പെടുത്തരുത് .ഇന്ന് തന്നെ ഇവിടെ നിന്നും ഇറങ്ങണം" അവൾ മനസിൽ ഓരോന്ന് തിരുമാനിച്ച് ഉറപ്പിച്ചു.
 
 
രാത്രിയും അമ്മ അങ്ങനെ തന്നെയാണ് ചെയ്തത്. അവളും അമ്മയോട് ഒന്നും സംസാരിക്കാൻ വന്നില്ല.
 
****
 
 
രാത്രി ഒരു പതിനൊന്നു മണിയോടെ എബി വീട്ടിലേക്ക് തിരിച്ച് വന്നു.കഴിഞ്ഞ ദിവസം മുഴുവൻ സ്റ്റേഷനിൽ കഴിച്ചു കൂട്ടി.
 
 
അമ്മ പല തവണ വിളിച്ചെങ്കിലും കോൾ എടുത്തില്ല. അമ്മ ഒരുപാട് വിഷമത്തിൽ ആയിരിക്കും എന്ന് അവന് അറിയാമായിരുന്നു.
 
 
എന്തായാലും അമ്മയെ കണ്ടിട്ട് മുറിയിലേക്ക് പോകാം എന്ന് കരുതി അവൻ നേരെ അമ്മയുടെ മുറിയിലേക്ക് നടന്നു.
 
 
അമ്മയുടെ മുറിയിലെ ലൈറ്റ് ഓൺ ആണ്. അവൻ നേരെ മുറിയുടെ അരികിലേക്ക് നടന്നു.
 
അകത്ത് സംസാരിക്കുന്നത് കേട്ട് എബി ഒരു നിമിഷം മുറിക്ക് പുറത്ത് നിന്നു. അകത്ത് സംസാരിക്കുന്നതിനായി കാതോർത്തു.
 
 
" നീ ഒന്ന് കരച്ചിൽ നിർത്ത് എൻ്റെ ദേവു .എന്നിട്ട് കാര്യം എന്താ എന്ന് വച്ചാൽ പറയ്." 
 
" എട്ടാ കൃതി മോള് .... അവൾ ഈ വീട്ടിൽ നിന്നും പോവാൻ നിൽക്കാ" അമ്മ ഒരു തേങ്ങലോടെ പറഞ്ഞു.
 
 
" അതിന് നമ്മുക്ക് എന്ത് ചെയ്യാൻ കഴിയും ദേവു .ആ കുട്ടിയെ നമ്മുക്ക് ഇവിടെ പിടിച്ച് വക്കാൻ ഒന്നും പറ്റില്ല ലോ "
 
'' വേണം എട്ടാ എൻ്റെ സ്വന്തം മോളായി എനിക്ക് കൃതിയെ വേണം. ഇവിടെ വന്നിട്ട് രണ്ട് ദിവസം ആയിട്ടേ ഉള്ളു എങ്കിലും അവൾ എൻ്റെ സ്വന്തം മോൾ ആണ് "
 
 
" എന്ന് പറഞ്ഞിട്ട് എന്താ കാര്യം ദേവു . ആ കുട്ടിയുടെ വീട്ടുകാർ ആ കുട്ടിയെ കാണാതെ അന്വേഷിക്കുന്നുണ്ടാവില്ലേ. അപ്പോ നമ്മൾ എങ്ങനെ .... അതും എന്ത് അവകാശത്തിൽ "
 
 
''എബിയുടെ ഭാര്യ എന്ന അവകാശത്തിൽ .എൻ്റെ എബി കെട്ടിയ താലിയാണ് അവളുടെ കഴുത്തിൽ കിടക്കുന്നത്. അപ്പോൾ അവൾക്കു മേൽ എല്ലാ അവകാശവും എൻ്റെ എബിക്കാണ് "അമ്മ വാശിയോടെ പറഞ്ഞു.
 
"ദേവു നീ ഒന്ന് കരയാതെ ഇരിക്ക്. നമ്മുക്ക് നാളെ ആ കുട്ടിയോട് സംസാരിക്കാം." അച്ഛൻ അമ്മയെ സമാധാനിപ്പിച്ചു.
 
 
" ഞാൻ ഇതുവരെ എട്ടനോട് ഒരു ആഗ്രഹവും പറഞ്ഞിട്ടില്ലലോ. പക്ഷേ കൃതി അവളെ എനിക്ക് എൻ്റെ മോൾ ആയി വേണം" അച്ഛൻ്റെ തോളിലേക്ക് ചരിഞ്ഞു  കിടന്നു കൊണ്ട് അമ്മ പറഞ്ഞു.
 
 
ഇതെല്ലാം കേട്ട് നിന്ന എബി പെട്ടെന്ന് തന്നെ വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങി.ശേഷം ജീപ്പ് എടുത്ത് ഗേറ്റ് കടന്ന് പോയി.
 
 
"മതി ദേവു നിൻ്റെ അഭിനയം .എബി പോയി " റൂമിന് പുറത്തേക്ക് നോക്കി കൊണ്ട് അച്ഛൻ പറഞ്ഞു.
 
 
അത് കേട്ടതും അമ്മ കണ്ണുകൾ തുടച്ച് കൊണ്ട് എഴുന്നേറ്റു.
 
 
"ഈ അമ്മയുടെ സങ്കടം കാണാൻ എൻ്റെ മോന് പറ്റില്ല. അവൻ കൃതിയെ ഉപേക്ഷിക്കില്ല എന്ന് മാത്രമല്ല അവളെ സ്നേഹിക്കുകയും ചെയ്യും"
 
 
" എന്നാലും നീ എൻ്റെ മോനെ പറ്റിക്കാൻ എന്നേ കൂടി കൂട്ടു പിടിച്ചല്ലോ " അച്ചൻ സങ്കടത്തോടെ പറഞ്ഞു.
 
 
"അവൻ്റെ നല്ല തിന് വേണ്ടി അല്ലേ എട്ടാ. അപ്പോൾ സാരി ല്ല്യാ "അമ്മ ഒരു ചിരിയോടെ പറഞ്ഞു.
 
***
 
ജീപ്പുമായി എബി നേരെ പോയത് ഒരു കുന്നിൻ മുകളിലേക്ക് ആണ് .എത്ര സങ്കടം വന്നാലും സന്തോഷം വന്നാലും ഇവിടെയാണ് വന്നിരിക്കാറുള്ളത്.
 
 
ആൻവി പലവട്ടം ഇവിടേക്ക് വരാൻ നിർബന്ധം പിടിച്ചിട്ടുണ്ടെങ്കിലും ഞാൻ അവളെ കൊണ്ടു വരാറില്ല.
 
 
സമയമാവുമ്പോൾ കൊണ്ട് വരാം എന്ന് പറയാറുണ്ട്. പക്ഷേ ഇനി ...
 
 
എബി ഒന്ന് നെടുവീർപ്പിട്ടു. ശേഷം പാറ പുറത്ത് ഇരുന്ന് അകലേക്ക് നോക്കി. ആകാശത്ത് നല്ല മഴക്കാർ ഉണ്ട്.ഒപ്പം നല്ല ഇടിയും.
 
 
അവൻ ആ പാറമുകളിലേക്ക് കിടന്നു.ഞായറാഴ്ച്ച അനുവിൻ്റെ കല്യാണം ആണ്.
 
 
ഇന്നലെ വരെ തനിക്ക് സ്വന്തമായവൾ നാളെ വേറൊരാളുടെ ആണ് എന്ന് ഓർക്കുമ്പോൾ മനസിനുള്ളിൽ ഒരു വിങ്ങൽ.
 
 
അതൊടോപ്പം അമ്മയുടെ വാക്കുകളും കാതിൽ അലയടിച്ചു.
 
 
അമ്മയെ സങ്കടപ്പെടുത്താൻ കഴിയില്ല .പക്ഷേ അവളെ എനിക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല.
 
അവളെ മാത്രം അല്ല .ആൻവിയുടെ സ്ഥാനത്ത് മറ്റൊരാളെ എനിക്ക് കാണാൻ കഴിയില്ല.
 
എന്നാൽ എനിക്ക് വലുത് അമ്മയാണ്.അമ്മയുടെ സന്തോഷമാണ്. ജീവിതത്തിൽ ഇന്ന് വരെ അമ്മ കരഞ്ഞ് ഞാൻ കണ്ടിട്ടില്ല.. അതു കൊണ്ട് അമ്മക്ക് വേണ്ടി ഞാൻ എന്തും ചെയ്യും .
 
 
***
 
രാത്രി എല്ലാവരും ഉറങ്ങി എന്ന് മനസിലായതും കൃതി ബാഗുമായി ആ വീട് വിട്ട് പുറത്തിറങ്ങി.
'
 
ആ വീട്ടിൽ നിന്നും അകന്ന് പോകുന്തോറും മനസിനുള്ളിൽ ആകെ ഒരു സങ്കടം നല്ല മഴ വരുന്നുണ്ട്.
 
 
അവൾ റോഡിലൂടെ വേഗത്തിൽ നടക്കാൻ തുടങ്ങി.സ്ട്രീറ്റ് ലൈറ്റിൻ്റെ വെളിച്ചത് അവൾ മുന്നോട്ട് നടന്നു.
 
 
പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങിയതും അവൾ ഒരു മരത്തിനു ചുവട്ടിലേക്ക് കയറി വന്നു.
 
 
മഴ കുറയുന്ന വരെ കാത്തു നിന്നാൽ സമയം പോവും എന്നതിനാൽ അവൾ വീണ്ടും റോഡിലേക്ക് ഇറങ്ങി നടക്കാൻ തുടങ്ങി.
 
 
ഒരു കാർ പെട്ടെന്ന് വന്ന് അവളുടെ മുന്നിൽ വന്നതും കാറിനുള്ളിൽ നിന്നും ഒരാൾ അവളെ അതിനുള്ളിലേക്ക് വലിച്ചിട്ടതും ഒരുമിച്ച് ആയിരുന്നു.
 
 
 
ആ കാർ നേരെ ചെന്ന് നിർത്തിയത്  "നാഗമഠം" തറവാട്ടിന് മുന്നിൽ ആണ് .
 
 
 
(തുടരും)
 
 
 
★ APARNA ARAVIND ★
 
 
എബി, കൃതി മാരേജ് വരും പാർട്ടുകളിൽ പറയാം ട്ടോ.

പ്രണയ വർണ്ണങ്ങൾ - 8

പ്രണയ വർണ്ണങ്ങൾ - 8

4.5
9970

ഒരു കാർ പെട്ടെന്ന് വന്ന് അവളുടെ മുന്നിൽ വന്നതും കാറിനുള്ളിൽ നിന്നും ഒരാൾ അവളെ അതിനുള്ളിലേക്ക് വലിച്ചിട്ടതും ഒരുമിച്ച് ആയിരുന്നു.   ആ കാർ നേരെ ചെന്ന് നിർത്തിയത്  "*നാഗമഠം*" തറവാട്ടിന് മുന്നിൽ ആണ് .     " കാറിൽ നിന്നും അവളെ ആരോ പുറത്തേക്ക് വലിച്ചിറക്കി "     "അമ്മേ.... " അവൾ അലറി വിളിച്ചു.     "എന്താ മോളേ എന്താ പറ്റിയെ " അടുത്തിരുന്ന അമ്മ ഞെട്ടി എണീറ്റു.     " ഞാൻ... അവര് അവര് എന്നേ " അവൾ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്.     " മോള് പേടിക്കണ്ട സ്വപ്നം കണ്ടത് ആണ്" അമ്മ അവളുടെ നെറ്റിയിൽ നന്നച്ചിട്ടിരിക്കുന്ന തുണി എടു