Aksharathalukal

ദേവദർശൻ...🖤 - 1

*ദേവദർശൻ...🖤*

പാർട്ട്‌ --1

✍ അർച്ചന

 

""ഡീ... പുല്ലേ...ദർശൻ പണ്ടേ വെടക്ക് ആണ്... അത് നീയെന്നല്ല സാക്ഷാൽ ദൈവം തമ്പുരാൻ നേരിട്ട് വന്നു പറഞ്ഞാൽ പോലും മാറാൻ പോകുന്നില്ല.... അതുകൊണ്ട് സമയം മെനകെടുത്താതെ വന്ന വഴി വിട്ടോ...""

 

അലറി കൊണ്ട് അവൻ പറയുന്നത് കേട്ട് അവൾ കയ്യിൽ ഉണ്ടായിരുന്ന ബാഗ് എടുത്തു മുറ്റത്തേക്ക് ഇറങ്ങി.. പിറകെ അവനും...

 

""""ഇനി മേലിൽ നിന്നെ ഈ പരിസരത്തു കണ്ടുപോയാൽ നിന്റെ മുട്ട്കാൽ ഞാൻ തല്ലി ഓടിക്കും....കേട്ടോടി.. """

 

അത് കൂടെ കേട്ടതും അവൾ ചുണ്ടും കോട്ടി കുറച്ചു കൂടെ മുന്നോട്ട് നടന്നു...

 

അടുത്ത വീടിന്റെ മതിൽകെട്ടുകൾക്കു മുകളിലൂടെ എത്തിനോക്കുന്ന തലകളുടെ എണ്ണം എടുത്തു കൊണ്ട് അവൾ തിരിഞ്ഞു നിന്നു....

 

അകത്തേക്ക് കയറി പോകാൻ നിന്ന അവനെ നീട്ടി വിളിച്ചു....

 

""""ഡാ പൊട്ടൻ ക്ണാപ്പാ.... നീ എന്താടാ വിചാരിച്ചേ... ഇയാൾ വല്യ ഗുണ്ട ആണെന്ന് കരുതി ഞാൻ പേടിച്ചു പോകുമെന്നോ... തന്നെ എനിക്ക് ശെരിക്ക് അറിയില്ല.... ശേ... അതല്ല... എന്നെ ശെരിക്ക് തനിക്ക് അറിയില്ല...ഹാ...ഇപ്പൊ ഓക്കേ ആയി....

 

നമ്മൾ എന്താ പറഞ്ഞു വന്നത്... ഇയാൾ എന്റെ മുട്ടുകാൽ തല്ലി ഓടിക്കുമെന്ന് അല്ലേ.... ഇയാൾ ഒടിക്കാൻ വരുമ്പോൾ ഞാൻ എന്റെ രണ്ടു കാലും നീട്ടി വച്ചു തരുവല്ലേ.... ഒന്ന് പോടാപ്പാ.... """"

 

ബാക്കി പറയാൻ വായ തുറന്നതും കയ്യിൽ ഒരു വെട്ടുകത്തിയും ആയി ഉറഞ്ഞു തുള്ളി വരുന്നവനെ കണ്ടു അവൾ തന്റെ ബാഗും മുറുകെ പിടിച്ചു തിരിഞ്ഞ് നോക്കാതെ ഓടി...

 

അത് കണ്ടു ദേഷ്യത്തിൽ വെട്ടുകത്തി നിലത്തേക്ക് ഊക്കോടെ വലിച്ചു എറിഞ്ഞു കൊണ്ട് അകത്തേക്ക് കയറി വാതിൽ കൊട്ടി അടച്ചു....

 

""""എന്നാലും ആ പെണ്ണിനെ സമ്മതിക്കണം.... എന്ത് ധൈര്യത്തിലാ ആ ചെക്കന്റെ അടുത്തേക്ക് കയറി പോയത്.... എപ്പോഴും കള്ളും കഞ്ചാവും ആയി നടക്കുന്ന അവന്റെ ഒക്കെ മുന്നിൽ പെട്ടു പോയാൽ ഉള്ള കാര്യം..... """""

 

"""അത് കഴ്ഞ്ഞ ദിവസവും ഇങ്ങോട്ട് വരുന്നത് കണ്ടല്ലോ.... പറഞ്ഞിട്ട് കാര്യമില്ല.... ഇന്നത്തെ പെൺപിള്ളേർക്ക് ഇങ്ങനെ ഉള്ളവന്മാരെ ആണല്ലോ പിടിക്കുക... ""

 

""അവന്റെ കൊച്ച് എങ്ങാനും വയറ്റിൽ ഉണ്ടാകും...വീട്ടുകാർ ഇറക്കി വിട്ടപ്പോൾ കൂടെ കൂട്ടണം എന്ന് പറഞ്ഞു വന്നത് ആയിരിക്കും... """

 

""അപ്പൊ പിന്നെ ആ പെണ്ണിനെ പറഞ്ഞിട്ടും കാര്യമില്ല..... ഇത്രേം നാളും അടിയും കുത്തും വെട്ടും കള്ളും കഞ്ചാവും ഒക്കെയേ ഉണ്ടായിരുന്നുള്ളൂ... ഇപ്പോ പെണ്ണ് പിടി കൂടെ തുടങ്ങി.... വല്യ അതിശയം ഒന്നും വേണ്ട..."".

 

""അതേ.... ഇതുപോലെ എത്ര എണ്ണത്തിന്റെ കൂടെ കിടന്നിട്ടുണ്ടാകുമെന്ന് ആരറിഞ്ഞു....""

 

മതിലുകൾക്ക് അപ്പുറത്ത് നിന്നും പരിഹാസവും പുച്ഛവും നിറഞ്ഞു തുളുമ്പുന്ന വാക്കുകൾ പുറത്തേക്ക് വന്നുകൊണ്ടേയിരുന്നു.... പിന്നെ സ്വന്തം വീട്ടിൽ അടുപ്പ് എരിഞ്ഞില്ലെങ്കിലും അടുത്ത വീട്ടിൽ എന്ത് നടക്കുന്നു എന്ന് അറിയാതെ ഉറക്കം കിട്ടാത്ത കുറച്ചു ടീംസ് ആയത് കൊണ്ട് അവർ അവരുടെ ജോലി തുടർന്നു..

 

അല്പസമയം കഴിഞ്ഞതും അവൻ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി വരുന്നത് കണ്ട് മതിലുകൾക്ക് മുകളിൽ പൊങ്ങിയ തലകൾ ഒക്കെ താഴാൻ തുടങ്ങി....

 

മുറ്റത് നിർത്തിയിരിക്കുന്ന ബ്ലാക് കളർ ജിപ്സിയിലേക്ക് അവൻ കയറി.... വണ്ടി മുന്നോട്ടു എടുക്കുമ്പോഴും അവന്റെ മനസ്സ് കലുഷിതമായിരുന്നു...

 

-------------------------------------------------------------

 

എന്റെ പൊന്ന് മാതാവേ....ഇനി ഞാൻ എങ്ങോട്ട് പോകും.... രണ്ട് ദിവസം ആയി മര്യാദക്ക് ആഹാരം കഴിച്ചിട്ട്..... ഇന്നും ആ പള്ളിയിൽ തന്നെ കിടക്കേണ്ടി വരുവോ... സത്യം പറയാലോ മാതാവേ... പള്ളി ഒക്കെ പ്രാർഥിക്കാൻ മാത്രേ കൊള്ളത്തുള്ളൂ... മര്യാദക്ക് കിടന്ന് ഉറങ്ങാൻ ഒന്നും അവിടെ പറ്റുകേലെന്നെ..... ഇന്ന് ആ ക്ണാപ്പന്റെ വീട്ടിൽ വീണ്ടും പോയി.... ചെക്കൻ വെട്ടുകത്തിയും എടുത്തു വന്നതും ഞാൻ ഇറങ്ങി ഓടി.... തലക്ക് സുഖമില്ലാത്ത ചെക്കൻ ആണ്... എന്താ എങ്ങനാ എന്നൊന്നും പറയാൻ പറ്റുകേല.... അല്ല... ഞാൻ ഇതൊക്കെ വന്നു പറയുന്നുണ്ടല്ലോ... വല്ല കാര്യവും ഉണ്ടോ... ആകെ ഉണ്ടായ ഇരുപത് രൂപക്ക് വാങ്ങിയ മെഴുക് തിരിയും ഇവിടെ കത്തിച്ചു വച്ചിട്ടുണ്ട്..... മാതാവേ.... ഒന്ന് വിശാലമായി കിടന്നുറങ്ങാനും ഭക്ഷണം കഴിക്കാനും മാത്രം സൗകര്യം ഒരുക്കി തന്നാൽ മതി..... നെറ്റിയിൽ നല്ല വേദന ഉണ്ട്ട്ടോ.... ഇടക്ക് ഇടക്ക് പനിയും വരുന്നുണ്ട്.... രണ്ടു ദിവസം കൂടി ഇങ്ങനെ പോയാൽ ഞാൻ എന്തായാലും സ്വർഗത്തിൽ എത്തും.... അതിനു മുന്നേ വല്ല മാർഗവും കാണിച്ചു തരണേ....പ്ലീസ്.... പ്ലീസ്... പ്ലീസ്......

 

റോഡ് സൈഡിൽ ഉള്ള മാതാവിന്റെ രൂപകൂടിന് മുന്നിൽ മുട്ട് കുത്തിയിരുന്നു അവൾ പ്രാർഥിച്ചു തീരുമ്പോഴേക്കും അവന്റെ ജിപ്സി പൊടിപറത്തികൊണ്ട് അവിടെ എത്തിയിരുന്നു.....

 

ജിപ്സിയിൽ ഇരിക്കുന്ന അവനെ കണ്ടതും പെണ്ണ് ബാഗും കയ്യിൽ എടുത്തു തിരിഞ്ഞു ഓടാൻ നോക്കി എങ്കിലും വിശപ്പിന്റെ വിളി കാരണം കണ്ണ് കാണാതെ മുന്നിൽ ഉള്ള കല്ല് തട്ടി അന്തസ് ആയി വീണു....

 

വീണ്ടും പിടഞ്ഞു എഴുന്നേൽക്കാൻ നോക്കി എങ്കിലും അതേ പോലെ അവിടെ വീണു....

അത് കണ്ടതും അവൻ ജിപ്സിയിൽ നിന്നും ഇറങ്ങി ഉടുത്തിരുന്ന കാവിമുണ്ടിന്റെ ഒരറ്റം പിടിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു വന്നു...

അവന്റെ കാൽപെരുമാറ്റം കേട്ടതും പെണ്ണ് പിടഞ്ഞു എഴുന്നേറ്റിരുന്നു....
കൈമുട്ടിലെ തോൽ ഉരഞ്ഞു ചോര വരുന്നത് കണ്ടതും അവൻ അവൾക്ക് മുന്നിൽ മുട്ട് കുത്തിയിരുന്നു.....

 

അത് കണ്ടതും അല്പം പേടിയോടെ അവൾ തല പിന്നിലേക്ക് വലിച്ചു... കൈയിലെ മുറിവ് നീറ്റൽ ഉണ്ടാക്കിയതും പതിയെ അതിലേക്ക് ഊതാൻ തുടങ്ങി.... ഇടംകണ്ണിട്ട് അവനെ നോക്കിയതും മുറിവ് ഉണ്ടായത് അവന്റെ കയ്യിൽ ആണെന്ന പോലെ എക്സ്പ്രഷൻ ഇടുന്നുണ്ട്....... അത് കണ്ടു ചിരി വന്നെങ്കിലും നേരത്തെ പോലെ വെട്ടുകത്തിക്ക് പകരം വല്ല വടിവാളും എടുക്കുവോന്ന് അറിയാത്തത് കൊണ്ട് അവനിൽ നിന്നും ഉള്ള നോട്ടം മാറ്റി....

 

കുറച്ചു നേരം കൂടെ ആ വെറും നിലത്ത് ഇരുന്ന്... ഇനിയും ഇങ്ങനെ ഇരുന്നാൽ ശെരിയാവില്ലെന്ന് അറിഞ്ഞതും അവൾ എഴുന്നേൽക്കാൻ നോക്കി....കാൽമുട്ട് വേദന എടുത്തതും അതുപോലെ അവിടെ തന്നെ ഇരുന്നുപോയി....

""""മാതാവേ..... """

രൂപക്കൂടിലേക്ക് നോക്കി ഒന്ന് അമർത്തി വിളിച്ചു വീണ്ടും എഴുന്നേൽക്കാൻ നോക്കി...പക്ഷേ വീണ്ടും വീഴുന്നതിന് മുന്നേ അവൻ അവളുടെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു...

ഒരു പകപ്പോടെ അവൾ അവനെ നോക്കി എങ്കിലും അതൊന്നും കാര്യമാക്കാതെ താഴെ വീണിരുന്ന അവളുടെ ബാഗും എടുത്തു അവളുടെ കയ്യിൽ കൊടുത്തു ഷിർട്ടിന്റെ പോക്കറ്റിൽ നിന്നും അഞ്ഞൂറ് രൂപയുടെ ഒരു നോട്ടും എടുത്തു അവളുടെ ഉള്ളം കയ്യിൽ വച്ചു കൊടുത്തു....

ഒന്നും മിണ്ടാതെ അവൻ തിരിഞ്ഞു നടന്നു ജിപ്സിയിലേക്ക് കയറി....അത് കണ്ട് ആകെ ഉണ്ടായിരുന്ന പ്രതീക്ഷയും പോയല്ലോ എന്നുള്ള ഭാവത്തോടെ അവൾ വേച്ചു വേച്ചു രൂപക്കുടിന് മുന്നിലേക്ക് നടന്നു..... ചെറിയ സ്റ്റെപ് പോലെ കെട്ടിയ അവിടെ ഇരുന്നു അവൻ വച്ചു തന്ന അഞ്ഞൂറിന്റെ നോട്ടിലേക്ക് ഒരു പുച്ഛത്തോടെ നോക്കി.... ശേഷം അത് രൂപക്കൂടിനോട് ചേർന്നുള്ള ഭണ്ഡാരപ്പെട്ടിയിലേക്ക് ഇട്ടു.....

ജിപ്സി മുന്നോട്ട് എടുക്കുമ്പോൾ മിററിൽ കൂടെ അവൾ ചെയ്യുന്നത് കണ്ടു അവൻ വണ്ടി സ്ലോ ആക്കി റോഡ് സൈഡിലേക്ക് ഒതുക്കി....

തിരിഞ്ഞു അവളെ നോക്കിയതും കയ്യിലെ ബാഗിൽ നിന്നും എന്തോ ഒന്ന് എടുത്തു ചുംബിക്കുന്നത് കണ്ടു..... ഡ്രെസ്സിന്റെ പോക്കറ്റിൽ ഉള്ള ചില്ലറതുട്ടുകളും ആ ഭണ്ഡാരത്തിലേക്ക് ഇട്ടു കൊണ്ട് മുഖം അമർത്തി തുടച്ചു കൊണ്ട് അവൾ റോഡിന്റെ ഓരത്തേക്ക് വേച്ചു നടന്നു....

അവൻ മുഖം ചുളിച്ചു കൊണ്ട് അവളെ നോക്കി.... റോഡിലേക്ക് കാലെടുത്തു വയ്ക്കുന്നത് കണ്ടതും അവൻ ഞെട്ടലോടെ അവളെ നോക്കി.... പിന്നീട് ഒരുനിമിഷം പോലും പാഴാക്കാതെ അവളുടെ അടുത്തേക്ക് ഓടുകയായിരുന്നു....

കണ്ണുകൾ ഇറുക്കി അടച്ചു പാഞ്ഞു പോകുന്ന വാഹനങ്ങൾക്ക് മുന്നിലേക്ക് വേച്ചു വേച്ചു കാലെടുത്തു വയ്ക്കുമ്പോഴും അവളുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു....

നിറഞ്ഞു വരുന്ന കണ്ണുകൾ ഒന്ന് തുടക്കാൻ പോലും ആകാതെ നടുറോഡിൽ ജീവച്ഛവം പോലെ നിൽക്കുന്ന അവളുടെ നേരെ സ്പീഡിൽ വരുന്ന ലോറിയിലേക്ക് അവന്റെ ശ്രദ്ധ പോയി....

അവൻ അവളുടെ അടുത്തേക്ക് ഓടി അടുത്തു.... കണ്ണടച്ചു തുറക്കുമ്പോഴേക്കും ആ ലോറി അവളെ കടന്നു പോയിരുന്നു.....

ഒരുനിമിഷം അവൻ സ്തബ്ധനായി നിന്നു.... കണ്ണിൽ നിന്നും അവൻ പോലും അറിയാതെ ഒരു തുള്ളി കണ്ണീർ അടർന്നു നിലത്തേക്ക് പതിച്ചു.....എന്താ സംഭവിച്ചത് എന്ന് പോലും അറിയാതെ ആ റോഡ് സൈഡിൽ അവൻ മുട്ട് കുത്തിയിരുന്നു..... കണ്ണുകൾ നിറഞ്ഞൊഴുകി..........
 

(തുടരും)

*ദേവദർശൻ...🖤*‌- 2

*ദേവദർശൻ...🖤*‌- 2

4.5
31505

*ദേവദർശൻ...🖤* പാർട്ട്‌ - 2   ✍ അർച്ചന   കണ്ണടച്ചു തുറക്കും മുന്നേ ഇടത്തെ കവിളിലേക്ക് ഒരു കൈ നല്ല ശക്തിയിൽ വന്നു പതിച്ചതും അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു പോയി..... കവിളിൽ നീറ്റൽ തോന്നി തുടങ്ങിയതും കണ്ണുകൾ വലിച്ചു തുറന്നു... മുന്നിൽ ചുവന്ന കണ്ണുകളുമായി നിൽക്കുന്ന ഒരുവനെ കണ്ട് പേടിയോടെ രണ്ടടി പിറകിലേക്ക് നീങ്ങി... അപ്പൊ തന്നെ ഷോൾഡറിൽ പിടിച്ചു വലിച്ചു റോഡിന്റെ ഒരു സൈഡിലേക്ക് അവൻ തള്ളിയിരുന്നു..... കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടെങ്കിലും എന്താ ഇപ്പൊ സംഭവിച്ചത് എന്നതിന്റെ പകപ്പ് മാറാതെ അവൾ അവനെ തന്നെ നോക്കി.... """"രാവിലെ തന്നെ മനുഷ്യനെ മെനക്കെടുത്താൻ ഇ