Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️39

❤️കലിപ്പന്റെ വായാടി❤️

                                 Part-39

ഡാ എന്താടാ അവർ പറഞ്ഞതൊക്കെ...ഫിദയുടെ അവന്റെ ഒന്നിച്ചുള്ള ഫോട്ടോ നിനക്കു എവിടെ നിന്ന കിട്ടിയത്...

തുടരുന്നു..............

കല്യാണത്തിന് അന്ന് ഈവെനിംഗ് ഞാൻ മെയിൽസ് ചെക്ക് ചെയ്യുമ്പോഴാണ് ഒരു അണ് നോൺ അഡ്രസ്ൽ നിന്ന് മെയിൽ വന്നത് കണ്ടേ...എടുത്തു നോക്കിയപ്പോൾ ഇത് പോലെ കുറച്ചു പിക്സ് പിന്നെ ഒരു കമന്റും
"ബിസ്സിനെസ്സ്ൽ മാത്രം പെർഫെക്ട് ആയാൽ പോരാ ഭാര്യനെയും പെർഫെക്ട് ആക്കാൻ ടൈമ് കണ്ടെത്തണം എന്ന്"

ഇതാരായിരിക്കും അയച്ചത്...അവർ അവളെ കുറിച്ച് പറഞ്ഞതൊക്കെ സത്യം ആണോ..

നിനക്ക് എന്ത് തോന്നുന്നു..

അവളെ മിനുന്റെ അനിയത്തിയ അവൾ ഒരിക്കലും അങ്ങനെ ഒന്നും ചെയ്യില്ല..പിന്നെ ആ ചെക്കനും ആയി വല്ലതും ഉണ്ടോ എന്നെ സംശയമുള്ളു...

ഹ്മ്മ് 

നിനക്ക് എന്ത് തോന്നി നിന്റെല്ലേ ഭാര്യ...🤭

അവർ അവിടെ നമ്മുടെ വരവും പ്രതീക്ഷിച്ചു ഇരുന്നവരാണ്...അവർ ആദ്യം പറഞ്ഞ കാര്യങ്ങൾ മുഴുവനും ആരാണോ ഇതിനു പിന്നിൽ കളിച്ചത് അവർ പറഞ്ഞത് പോലെ പറഞ്ഞു..ബിസ്സിനെസ്സ് മെയിലിൽ ഒരിക്കലും ഇങ്ങനെ ഒരു കാര്യം വരാൻ വഴിയില്ല...എന്നെ ബിസ്സിനെസ്സ്ൽ മാത്രം അറിയുന്ന ഏതോ ആൾ കളിച്ച കാളിയ ഇത്..
ബിസ്സിനെസ്സ്ൽ നിന്നും എന്റെ ശ്രദ്ധ മാറ്റി നിറുത്താൻ....

😲😲അപ്പൊ നിനക്ക് അവിടെ പോകുന്നതിന് മുന്നേ ഇതൊക്കെ അറിയാമായിരുന്നോ...

എനിക്ക് ഏകദേശം കാര്യം പിടികിട്ടിയിരുന്നു അതൊന്നു ഉറപ്പിക്കാൻ വേണ്ടിയാ അവിടെ പോയത്...

ഹ്മ്മ് ഇനിയെന്ത നിന്റെ പ്ലാൻ..

ആദ്യം അന്വേഷിച്ചു നോക്കട്ടെ ഏത് പുന്നാര മോനാ എനിക്ക് എതിരെ കളിച്ചത് എന്ന്..

ഹ്മ്മ് 


മെഹ്‌ഫി തിരിച്ചു വീട്ടിൽ എത്തിയത് ഈവെനിംഗ് ആയിരുന്നു...
മുറിയിൽ എത്തുമ്പോയേക്കും പിറകെ തന്നെ ഫിദ അവനുള്ള കോഫിയുമായി വന്നിരുന്നു...

ഇന്ന കോഫി....

എന്തോ തിരയുമ്പോളാണ് ഫിദയുട ശബ്ദം കേട്ടത്...

അവിടെ വെച്ചേക്ക്...

ഹ്മ്മ് ...

എന്നിട്ടും അവൾ പോകാത്തത് കണ്ടു അവളെ നോക്കിയപ്പോൾ അവൾക്ക് എന്തോ ചോദിക്കാൻ ഉള്ളത് പോലെ തോന്നി അവൻ...

എന്താ എന്തെങ്കിലും പറയാൻ ഉണ്ടോ 

എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു 

എന്താ...?

അത് ഇയാൾക്കു ഞാനുമായിട്ടുള്ള മാര്യേജ്ൻ താല്പര്യമില്ലായിരുന്നോ....?

എന്തെ ഇപ്പൊ ഇത് ചോദിക്കാൻ കാരണം

എല്ല എന്നെ കാണാൻ വരുമ്പോൾ ഇയാൾ വന്നില്ല എൻഗേജ്മെന്റ് നും ഉണ്ടായില്ല....ഇന്നലെ മുതൽ എന്നോട് മര്യാദക്ക് ഒന്ന് സംസാരിച്ചത് പോലുമില്ല അത് കൊണ്ട് ചോദിച്ചതാ ഇയാൾക്ക് വേറെ പ്രണയം എന്തേലും ഉണ്ടോ...

ഫിദയുടെ ചോദ്യം കേട്ട് ചിരി വന്നെങ്കിലും അവൻ ഗൗരവം വിടാതെ അവൾക്ക് മറുപടി നൽകി..

ഉണ്ടെങ്കിൽ നീ ഒഴിഞ്ഞു തരുമോ 

പ്രതീക്ഷിക്കാത്തത് എന്തോ കേട്ട പോലെ അവൾ ഞെട്ടി അവനെ നോക്കി...

അവളിൽ നിന്ന് ഉത്തരം ഒന്നും കിട്ടാത്തത് കൊണ്ട് നോക്കിയപ്പോൾ മെഹ്‌ഫിക്ക് ചിരി വന്നു...എന്നിട്ടും അവൻ പിടിച്ചു നിന്നു

പിന്നെ എന്നെ എന്തിനാ ഇയാൾ കെട്ടിയത് ആദ്യമേ അവളെ പോയി കെട്ടിയ പോരെ...

എനിക്ക് ഒരു പ്രണയവും ഇല്ല നിന്നെ കാണാൻ വരാതിരുന്നത് എന്റെ എല്ലാം ഇഷു ആണ് അവൾക്ക് ഇഷ്ടമായാൽ എനിക്ക് അത് മതി അത് കൊണ്ട് വന്നില്ല പിന്നെ എൻഗേജ്മെന്റ് ന്റെ അന്ന് എനിക്ക് അർജന്റ് ആയിട്ട് ബാംഗ്ലൂർ പോവേണ്ടി വന്നത് കൊണ്ടാണ്...പിന്നെ ഇപ്പൊ നിന്നോട് മര്യാദക്ക് സംസാരിക്കാത്തതു എന്താണെന്നു എല്ലേ 

ഹാ ...

അത് നമ്മൾ അന്ന് നടു റോഡിൽ വെച്ച് അടിപൊളി ആയിട്ട് സംസാരിച്ചിരുന്നെല്ലോ അത് കൊണ്ട് ...ഇനിയെന്തെങ്കിൽ ചോദിക്കാൻ ഉണ്ടോടി...

ഫിദ ഞെട്ടി കൊണ്ട് ഇല്ല എന്നും പറഞ്ഞു മുറിയിൽ നിന്നും ഇറങ്ങി ഓടി ....
ഓട്ടം നിന്നത് മൂളി പാട്ടു പാടി വരുന്ന അജുവിന് മുന്നിലും..

ഫിദ ആദ്യം നെഞ്ചിൽ കൈ വെച്ച് ശ്വാസഗതി നേരെ ആക്കി പിന്നെ അജുവിനെ നോക്കി ക്ലോസ് അപ്പിന്റെ ചിരി ചിരിച്ചു..

എന്ത് പറ്റി പെങ്ങളെ വല്ല ഓട്ടോ മത്സരത്തിനും പേര് കൊടുത്തിനോ .....

ഏയ്‌ ഞാൻ ചുമ്മാ ഓടി നോക്കിയതാ..😁

ഹ്മ്മ് 

അപ്പൊ പിന്നെ കാണവേ 

അതും പറഞ്ഞു ഫിദ മുങ്ങി 

അജു അവളുടെ പോക്കും നോക്കി ചിരിച്ചു കൊണ്ട് മെഹ്ഫിടെ അടുത്ത് ചെന്നു നോക്കുമ്പോയോ അവിടെ നേരത്തെ ഫിദന്റെ എക്ക്സ്പ്രെഷൻ ആലോചിച്ചു സ്വപ്നം കണ്ടു ചിരിക്കുന്ന മെഹ്‌ഫിയെ ആണ് കണ്ടത്..

ഫിദന്റെ പിടി ഉഷനെ തോല്പ്പിക്കും വിധമുള്ള ഓട്ടവും മെഹ്ഫിടെ സ്വപ്ന ചിരിയും ഒക്കെ കണ്ടു അജുവിന് എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി..

ഡാ മതിയെട സ്വപ്നം കണ്ടത്..

ഹേ എന്താ നീ എപ്പോ വന്നു .

ഞാൻ ജനിച്ചിട്ട്  ഇരുപത്തി നാല് കൊല്ലം ആയി പിന്നെ ഇപ്പൊ ഇങ്ങോട്ടു വന്നിട്ട് ഒരു 2 മിനുട്ട് ആയി കാണും നിന്റെ സ്വപ്നം കാണലിൻ തടസമായോ..

എന്ത് സ്വപ്നം 

എല്ല ഞാൻ ഇങ്ങോട്ടു വരുന്ന വഴി നിന്റെ ഫാര്യ പിടി ഉഷന തോല്പ്പിക്കും വിധം ഓടുന്നു നീ ആണേൽ ചിരിച്ചു കൊണ്ട് സ്വപ്നം കാണുന്നു എന്താ മോനെ മെഹ്‌ഫി ഇതിനൊക്കെ അർത്ഥം നീ വല്ലതും അതിനെ ചെയ്തോ..

അതിനു മെഹ്ഫിടെ കൂർപ്പിച്ചുള്ള നോട്ടം ആയിരുന്നു മറുപടി..
പിന്നെ തടി കേട് വരുത്തണ്ട എന്ന് വെച്ച് അജു പിന്നെ വിഷയം മാറ്റി


എടാ നമ്മുടെ ഇഷു ആ കോളേജ്ൽ തന്നെ എല്ലേ നമ്മുക്ക് അവളോട് ചോദിച്ചാലോ ആ ചെക്കനെ കുറിച്ച്..

അത് വേണോ 

നീ ചോദിക്കണ്ട അത് പോലെ ഈ കാര്യങ്ങൾ ഒന്നും തന്നെ അവളോട് പറയുകയും വെണ്ട.

ഹ്മ്മ് 

എന്താണ് കാക്കുമാരെ ഒരു ഗൂഢാലോചന 
അങ്ങോട്ട് വന്ന ഇഷു രണ്ടു പേരോടുമായ് ചോദിച്ചു 

ഹാ എത്തിയോ കാന്താരി... അജു


അജുക്ക.. ഇഷു

എന്തോ അജു

ഒലക്ക ഇഷു

രണ്ടും തല്ല് കൂടാനാണ് പ്ലാൻ എങ്കിൽ രണ്ടിനും എന്റെ കയ്യിൽ നിന്നു കിട്ടും മെഹ്‌ഫി

ഏയ്‌ ഞങ്ങൾ ചുമ്മാ ഓരോന്നു പറഞ്ഞതെല്ലേ ഇഷു അജു

ആ അതെന്നെ അപ്പോയെക്കും ഈ കാക്കു സീരിയസ് ആക്കി ഇഷു

മെഹ്‌ഫി രണ്ടിനെയും ഒന്ന് ഇരുത്തി നോക്കി അവൻ ചെയ്തു കൊണ്ടിരിക്കുന്ന ജോലിയിൽ ഏർപ്പെട്ടു 

ഇഷു ഞാൻ നിന്നെ വന്നു കാണാൻ ഇരിക്കയായിരുന്നു എനിക്ക് നിന്റെ കോളേജ്ലെ ഒരാളെ കുറിച്ച് അറിയാനുണ്ട്...ഇതാണ് ആൾ നിനക്ക് അറിയുമോ അജു

ഇത് റയാൻക്ക എല്ലേ 
ഇഷു

ആഹാ കോഴിമോൾക്ക് പേരൊക്കെ അറിയാമോ അജു

കോയി ഞാൻ എല്ല ഇങ്ങളെ കാമുകി 😠 ഇഷു

😬ഇവനെ എങ്ങനെ നിനക്ക് പരിജയം ... അജു

എനിക്ക് എല്ല എന്നേക്കാൾ ഭാബിക്ക പരിജയം..ഇത് എന്റെയും ഭാബിടെയും സീനിയർ ആണ് പേര് റയാൻ...പിന്നെ എന്റെ ഫ്രണ്ട്‌മായി അടുത്ത് കല്യാണം ഉണ്ടാവും അങ്ങനെ ഒക്കെ പരിജയം ഉണ്ട് ഇതിനേക്കാൾ കൂടുതൽ അറിയണമെങ്കിൽ ബാബിയോട് ചോദിച്ചു നോക്ക് ഭാബിടെ കാക്കു ആണ്..

ഇത്ര അറിഞ്ഞാൽ മതി എന്ന നീ പോയിക്കോ അജു

ഹ്മ്മ് ഇഷു

ഇഷു പോയപ്പോൾ അജു മെഹ്‌ഫിക്ക് നേരെ തിരിഞ്ഞു...ഞാൻ പറഞ്ഞില്ലെടാ അവളെ വളർത്തിയത് മിനു ആണ് ആ ഗുണം എന്നും അവളിൽ ഉണ്ടാവും...വെറുതെ ഓരോ ആളുടെ വാക്കും കേട്ട് ആ പാവത്തിനെ ഒരു നിമിഷത്തേക്ക് എങ്കിലും അവിശ്വസിച്ചു പോയി...

അതും പറഞ്ഞു അജു അവിടെ നിന്നും പോയി എന്നാൽ മെഹ്‌ഫി ആ ഫോട്ടോയിലേക്ക് തന്നെ നോക്കി ഇരുന്നു പിന്നെ കുളിക്കാൻ പോയി....

ഈ സമയത്താണ് ഫിദ മുറിയിലേക്ക് വന്നത്..
നേരത്തെ മെഹ്‌ഫിക്ക് കൊടുത്ത കോഫീ കപ്പ്‌ ടേബിളിൽ ഇരിക്കുനത് കണ്ടപ്പോൾ അവൾ അത് എടുത്തു തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ആണ് അതിനടിയിൽ വെച്ച ഫോട്ടോ അവളുടെ കണ്ണിൽ ഉടക്കിയത് അത് പാറി പോകാതിരിക്കാൻ അവൾ അതെടുത്തു ഫോൺ ന്റെ അടിയിൽ വെക്കാൻ നോക്കിയപ്പോൾ ആണ് അത് താനും റയാനും ഒന്നിച്ചുള്ള ഫോട്ടോ ആണെന്ന് അവൾ ശ്രദ്ധിച്ചത്...ബാക്കി എല്ലാം നോക്കിയപ്പോൾ തല കറങ്ങുന്നത് പോലെ തോന്നി അവൾക്ക് വീഴാതിരിക്കാൻ മിറർ ടേബിളിൽ പിടിച്ചു നിന്ന്..പിന്നെ മെഹ്‌ഫി വരുന്നതിന് മുന്നേ അതും എടുത്തു അവിടെ നിന്നും ഇറങ്ങി...


മെഹ്‌ഫി കുളി കഴിഞ്ഞു വന്നു ലാപ്പിന് മുന്നിൽ ഇരുന്നപ്പോഴാണ് ആ ഫോട്ടോ ന്റെ കാര്യം ഓർമ വന്നത് അവൻ അപ്പോൾ തന്നെ അവിടെ എല്ലാം നോക്കി എങ്കിലും എവിടെയും അത് കണ്ടില്ല പിന്നെ അജു എടുത്തു കാണുമോ എന്ന് വിചാരിച്ചു അവൻ അത് വിട്ടു...

ഫിദ ബാൽക്കണിയിൽ പോയി ഇരുന്നു ഒരുപാട് കരഞ്ഞു..

അപ്പൊ ഈ ഫോട്ടോ കണ്ടിട്ട് ആകും ഇന്നലെ തന്നോട് അങ്ങനെ ഒക്കെ പറഞ്ഞത് .....റബ്ബേ എന്നോട് എന്തിനാ ഇങ്ങനെ ഞാൻ എന്ത് തെറ്റാ ചെയ്തത് ഇതെങ്ങാനും കാക്കു അറിഞ്ഞാൽ...
അങ്ങനെ പല കാര്യവും ആലോചിച്ചു കുറച്ചു സമയം അവിടെ ഇരുന്നു പിന്നെ മുറിയിലേക്കു വന്നു...
അവൾ വരുമ്പോൾ മെഹ്‌ഫി ബാൽക്കണിയിൽ ആയിരുന്നു അത് കൊണ്ട് അവൾ ഫോട്ടോ ഷെൽഫ് തുറന്നു അതിൽ വെച്ചു എന്നിട്ട് ബെഡിൽ പോയി കിടന്നു...

കുറച്ചു സമയം കരഞ്ഞത് കാരണം അവൾക്ക് തല വേദനിക്കാൻ തുടങ്ങിയിരുന്നു...

വയികുന്നേരം ചായ കുടിക്കുമ്പോൾ മാത്രമേ ഇഷു ഫിദയെ കണ്ടുള്ളു അങ്ങനെ അവളെ അന്വേഷിച്ചു റൂമിൽ എത്തിയപ്പോൾ കണ്ടത് ബെഡിൽ കിടക്കുന്ന ഫിദയെയാണ്..അവൾ വേഗം തന്നെ അവള്കരികിൽ പോയി ഇരുന്നു വിളിച്ചു നോക്കി 

ഭാഭി എന്ത് പറ്റി വയ്യേ...

ഇഷു വിന്റെ വിളി കേട്ട് ഫിദ എഴുനേറ്റ് ഇരുന്നു 

ഫിദയുടെ കണ്ണെല്ലാം കരഞ്ഞത് കാരണം വല്ലാണ്ടായിരുന്നു....

ഏയ്‌ കാര്യമായി ഒന്നുമില്ല ചെറിയൊരു തല വേദന...

അയ്യോ എന്നിട്ട് ബാം വല്ലതും തേച്ചോ ഞാൻ ഉമ്മാനോട് പറഞ്ഞു കട്ടൻ കാപ്പി ഇപ്പൊ കൊണ്ട് വരാം...

എന്റെ മോളെ എനിക്ക് ഇപ്പൊ കുഴപ്പമില്ല അത് മാറി നീ വാ ഞാനും തയേക്കാ..

ഭാഭി വരണ്ട റസ്റ്റ്‌ എടുക്ക് ഉമ്മാന്റെ അടുത്ത് ഞാൻ പറഞ്ഞോളാം .....

അവസാനം ഫിദയുടെ വാശിക്ക് മുന്നിൽ ഇഷു പിന്നെ ഒന്നു പറഞ്ഞില്ല അവളെയും കൂട്ടി കിച്ചണിൽ ചെന്നു..


യാത്രയിൽ ഫുഡ്‌ കഴിഞ്ഞു മുറിയിലോട്ട് പോകുന്നതിൻ മുന്നേ മെഹ്‌ഫി അജുവിനോട് ഫോട്ടോന്റെ കാര്യം ചോദിച്ചു..

എടാ നീ ആ ഫോട്ടോസ് എടുത്തിരുന്നോ...

ഏയ്‌ ഞാൻ ഇഷുവിന് കാണിച്ചിട്ട് അപ്പൊ തന്നെ അവിടെ കോഫി കപ്പിന്റെ അടിയിൽ വച്ചിരുന്നു എന്തെ 

ഏയ്‌ ഒന്നുല്ല ഞാൻ അവിടെ നോക്കിയപ്പോൾ കണ്ടില്ല അത് കൊണ്ട് ചോദിച്ചതാ 

നീ ശെരിക്കും നോക്ക് അപ്പൊ കാണും 

ഹ്മ്മ് എന്ന ശെരി മോനെ ഗുഡ് നൈറ്റ് 

ഹാ ...

മെഹ്‌ഫി ആലോചനയോട് കൂടെ മുറിയിൽ ചെല്ലുമ്പോൾ ഫിദ സോഫയിൽ ഇരിപ്പുണ്ടായിരുന്നു...അവൻ അവളെ പോലും കണ്ടില്ലായിരുന്നു...അവൻ ഒന്നും കൂടെ അവിടെ എല്ലാം ശെരിക്കും നോക്കി കൊണ്ടിരുന്നു 
അപ്പോഴാണ് പിറകിൽ നിന്നും ഫിദയുടെ ശബ്ദം കേട്ടത് 

താൻ കുറെ നേരമായെല്ലോ തിരയാൻ തുടങ്ങീട്ട് എന്താ കാണാതെ പോയത്...എന്താണ് എന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാനും നോക്കി തരാം...

ഏഹ് അതിന്റവാശ്യം ഒന്നുല്ല ഞാൻ ഒന്ന് രണ്ടു ഡിസൈൻ പിക്സ് വെച്ചിരുന്നു അത് നോക്കിയതാ...

ഓഹ് ഇത് എപ്പോഴാ ഡിസൈൻ പിക്സ് ആയത് നഖവും കടിച്ചു ആലോചനയോട് ഫിദ പറയുന്നത് കേട്ട് മെഹ്‌ഫി ഞെട്ടി കൊണ്ട് അവളെ നോക്കി...

അവളുടെ കയ്യിലുള്ള ഫോട്ടോ കണ്ടപ്പോൾ അവൻ എന്തോ വല്ലാതായി...
ഫിദയുടെ മുഖത്തുള്ള ഭാവം എന്തെന്ന് അവൻ മനസ്സിലാക്കാൻ സാധിച്ചില്ല...


തുടരും.................

✍️Mufi❣️


കഴിഞ്ഞ പാർട്ടിൽ ഫിദയെ പറ്റി അങ്ങനെ ഒക്കെ എഴുതിയത്  ഫിദ ഫാൻസിന് വിഷമായി...അവൾക്ക് പോലും ഫാൻസ്‌ ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ല എങ്കിൽ അങ്ങനെ ഒരു സാഹസത്തിന് മുതിരില്ലായിരുന്നു..😇😇😇😇
അവരുടെ പരാതി കണക്കിലെടുത്തു ഫിദയുടെ നിരപരാധിത്യം തെളിയിച്ചിട്ടുണ്ട്...


❤️കലിപ്പന്റെ വായാടി 💕❣️40

❤️കലിപ്പന്റെ വായാടി 💕❣️40

4.4
17042

   ❤️കലിപ്പന്റെ വായാടി❤️ ഓഹ് ഇത് എപ്പോഴാ ഡിസൈൻ പിക്സ് ആയത് നഖവും കടിച്ചു ആലോചനയോട് ഫിദ പറയുന്നത് കേട്ട് മെഹ്‌ഫി ഞെട്ടി കൊണ്ട് അവളെ നോക്കി... അവളുടെ കയ്യിലുള്ള ഫോട്ടോ കണ്ടപ്പോൾ അവൻ എന്തോ വല്ലാതായി... ഫിദയുടെ മുഖത്തുള്ള ഭാവം എന്തെന്ന് അവൻ മനസ്സിലാക്കാൻ സാധിച്ചില്ല... തുടരുന്നു........ ഇങ്ങനെ നോക്കിയാൽ ആ കണ്ണ് പുറത്തോട്ട് വരും മനുഷ്യ... ഫിദയുടെ കമന്റ്‌ കേട്ടപ്പോഴാണ് മെഹ്‌ഫി സ്വാബോധത്തിലോട്ട് വന്നത് അത് വരെയും അവൻ ആ പിക് എങ്ങനെ അവൾക്കു കിട്ടിയത് എന്നും ചിന്തിച്ചു നിൽക്കായിരുന്നു...😅😅 അത്... കോനിഷ്ട്ട് പറഞ്ഞു ബുദ്ധിമുട്ടണ്ട...സത്യം മാത്രം അറിഞ്ഞാ