Aksharathalukal

രണ്ടാംക്കെട്ട് - 1

മുൻ ഭർത്താവ് അനിയത്തിയായ അമ്മുവിനെ ചേർത്തു പിടിച്ചു ചുംബിക്കുന്നത് കാണുന്നത് പെണ്ണു കാണാൻ വരുന്നവരുടെ മുന്നിലേക്ക് ഞാൻ ഒരുങ്ങി ഇറങ്ങുമ്പോളായിരുന്നു....!!!

 

അവരുടെ നല്ല നിമിഷങ്ങൾ നശിപ്പിക്കണ്ട എന്ന് ഒാർത്ത് തൊണ്ടക്കുഴിയിൽ വിങ്ങിയ കരച്ചിൽ അടക്കി മുകളിലെ മച്ചിന്റെ വശത്തേക്ക് ഒാടുമ്പോളാണ് അടുക്കളയിൽ നിന്നും അമ്മയുടെ വിളി വരുന്നത്..

 

 

'അവർ വന്നിട്ടുണ്ടെന്ന്...!!!'
 

 

ഒരിക്കൽ കൂടി ഒരു വിവാഹ പരീക്ഷണം..
 

 

ശബ്ദം പുറത്ത് വരാതിരിക്കാനായി വാ പൊത്തി കരയുമ്പോൾ രാവിലെ അനിയത്തിയായ അമ്മു അണിയിച്ച ചായങ്ങളെല്ലാം കണ്ണീരിൽ കുതിർന്ന് ഒലിച്ചിറങ്ങുന്നത് ഞാൻ അറിഞ്ഞു..


 

അല്പ നേരം ശബ്ദമില്ലാതെ കരഞ്ഞപ്പോൾ മനസ്സിന് ഒരു ആശ്വാസം കിട്ടി..

 

കണ്ണുകൾ തുടച്ചു,
രാവിലെ ഉടുത്ത സാരി ഒന്നും കൂടി നേരെയാക്കി അമ്മുവിന്റെ മുറിയുടെ മുന്നിലൂടെ പോകാതെ പതിയെ പുറക് വശത്തൂടെ അടുക്കളയിലേക്ക് നടന്നു..

 

അല്ലെങ്കിൽ ഒരിക്കൽ കൂടി ഞാൻ രണ്ട് ദിവസം മുൻപ് വരെ എന്റെ ഭർത്താവായിരുന്ന ആൾ എന്റെ സ്വന്തം അനിയത്തിയെ ചേർത്തു പിടിക്കുന്നത് കാണേണ്ടി വരും...
 

അടുക്കളയുടെ ചായ്പ്പിലേക്ക് കയറിയപ്പോളെ കേട്ടു,അടുക്കളയിൽ നിന്ന് അമ്മായിയുടെ അടക്കി പിടിച്ച ശബ്ദത്തിലുളള പറച്ചിൽ..

"എന്റെ കല്യാണി നിനക്ക് പിടിപ്പില്ലാത്തത് കൊണ്ടാ ഇവിടെ ഇങ്ങനൊക്കെ നടക്കുന്നേ..

ഡിഗ്രി ഉണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം വെറും ഒരു സെയിൽസ് ഗേൾ അല്ലേ അമൃത..??

അവളെ രാഹുലിന് കെട്ടിച്ചു കൊടുത്തത് തന്നെ അബദ്ധമായി പോയി...

അല്ലെങ്കിലും ഡോക്ടറായ അഹല്ല്യ മോൾക്ക് തന്നെയാ എഞ്ചീനിയറായ രാഹുൽ ചേരുന്നേ..

ഇവളെ വരുന്ന ആർക്കെലൂം പിടിച്ചു കൊടുത്തിട്ട് അഹല്യ മോളുടെ കല്യാണം ഗംഭീരായിട്ട് നടത്താൻ നോക്ക്...!!"

"ഞാനും അങ്ങനെയാ ഒാർക്കുന്നേ രാധേച്ചി..

ഞാൻ ആദ്യം ഒാർത്തേ രാഹുൽ മോന്റെയും അമ്മു മോളുടെയും കല്യാണം നടത്തിയതിന് ശേഷം പതിയെ അമൃതയെ കെട്ടിക്കാന്നാ..

പക്ഷേ, മാധവേട്ടൻ അമ്പിനും വില്ലിനും അടുക്കുന്നില്ല..

പണ്ട്,മാധവൻ തളർന്ന് കിടന്നപ്പോൾ അമൃത പഠിത്തം നിർത്തി ജോലിയ്ക്ക് ഇറങ്ങിയതിന്റെ ഒരു സെന്റിമെന്റ്സാ പുളളിയ്ക്ക് ഇപ്പോളും...

അമ്മു മോളുടെ ജോലിയുടെ സ്റ്റാറ്റസ് ഒന്നും പുളളിയ്ക്ക് നോട്ടമില്ലന്നേ..!!"
 

അമ്മയുടെ വാക്കുകൾ കേട്ടതും ചെവിയിൽ ഈയം ഉരുക്കി ഒഴിച്ചത് പോലെ തോന്നി പോയി...
 

കുറച്ചു നാൾ കുടുംബം നോക്കി പോലും..

ഡിഗ്രി രണ്ടാം വർഷം പഠിക്കുമ്പോൾ ഒരു ആക്സിഡന്റ് പറ്റിയാണ് അച്ഛൻ വീണു പോയത്..

വീട്ടൂ പണി മാത്രം അറിയാവുന്ന അമ്മ രണ്ട് പെൺമക്കളെയും കൂട്ടി മരിക്കാം എന്ന് അച്ഛനോട് പറയുന്ന കേട്ടതിന്റെ പിറ്റേന്ന് മുതൽ ജോലിയ്ക്ക് ഇറങ്ങിയതാണ്..

ആദ്യമൊക്കെ ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടി മുട്ടിക്കാൻ ജോലിയ്ക്ക് നിന്നിരുന്ന ടെക്സ്റ്റയിൽ ഷോപ്പ് തൂത്തു തുടച്ചിട്ട് വരെയുണ്ട്..
 

എല്ലു മുറിയെ പണി എടുത്താണ് താൻ കുടുംബം കരകയറ്റിയത്..

അച്ഛൻ പഴയ പോലെ ജോലിയ്ക്ക് പോകാൻ തുടങ്ങിയിട്ടും താൻ ജോലി വിട്ടിരുന്നില്ല..

അമ്മുവിന്റെ നല്ല ഭാവി മാത്രമായിരുന്നു അപ്പോൾ ലക്ഷ്യം..

കിട്ടുന്ന ശംബളത്തിൽ നിന്നും ഒരു രൂപ പോലും മാറ്റി വെയ്ക്കാതെ മുഴുവനായി അവളുടെ കെെയ്യിൽ ഏൽപ്പിക്കുകയായിരുന്നു പതിവ്..

ആ അവളാണ് തന്നെ ചതിച്ചത്..!!!!

ഇതിനിടയിൽ പ്രെെവറ്റായി ഡിഗ്രി എഴുതിയെടുക്കുകയും പിജിയ്ക്ക് ജോയിൻ ചെയ്യുകയും ചെയ്തു...

പക്ഷേ........!!

"വല്ല്യമ്മേ...."
 

ഒാർമകളെ മുറിച്ച് അരികിലേക്ക് കിച്ചൂട്ടൻ വന്നപ്പോളാണ് താൻ കരയുകയായിരുന്നുവെന്ന് ഞാൻ തന്നെ അറിഞ്ഞത്..

അവൻ കാണാതെ കണ്ണുനീർ തുടച്ചു വാരിയെടുത്തു നെറ്റിയിൽ ചുണ്ടമർത്തുമ്പോൾ ആ കൊച്ചരി പല്ലുകൾ കാട്ടീ അവൻ എന്നെ നോക്കി പുഞ്ചിരി തൂകീ..
 

അവനുമായി സമയം ചെലവഴിക്കുമ്പോൾ ദുഃഖം അലിഞ്ഞില്ലാതാകുന്നത് ഞാൻ അറിഞ്ഞു..

അവന്റെ ചാര നിറ കണ്ണുകൾ കാണുമ്പോൾ അറിയാതെ ഞാൻ എന്റെ മുൻ ഭർത്താവിനെ ഒാർത്തു പോയി..

ഉളളിൽ ഒരു വിങ്ങൽ തുടങ്ങിയപ്പോൾ കല്യാണം മുതൽ അനുഭവിച്ച പീഡനങ്ങളിൽ നിന്നും രക്ഷപ്പെട്ടുവല്ലോ എന്ന് ഒാർത്ത് സ്വയം ആശ്വസിച്ചു..

ഞാൻ വീണ്ടും കിച്ചൂട്ടനിൽ ശ്രദ്ധ കേന്ദ്രീകരിച്ചു...

അദ്ദേഹത്തിന്റെ തനി പകർപ്പാണ് അവൻ..
 

അമ്മുവിന്റെ അതെ മനം മയക്കുന്ന ചിരിയുമാണ്..

പക്ഷേ, നിർഭാഗ്യം കൊണ്ട് തന്നെ പോലെ തന്നെ അവനും ഈ കുടുംബത്തിന് ഒരു അധികപറ്റാണ്..

ഇവൻ പഠന കാലത്ത് അമ്മുവിനും അദ്ദേഹത്തിനും പറ്റിയ ഒരു തെറ്റാണെന്ന സത്യം എല്ലാവർക്കും അറിയാമെങ്കിലും അമ്മുവിന്റെ മഹാമനസ്കത കൊണ്ട് ആരോരുമില്ലാത്ത ഒരു അനാഥക്കുട്ടിയെ വളർത്തുവെന്ന് പറഞ്ഞു നടക്കുന്നു..!!!
 

എന്നിട്ടും ഇപ്പോഴും മനസിലാകാത്തത് തന്റെ കാമുകനായിട്ടും അമ്മു എന്തിന് അയാളെ എന്നെ കൊണ്ട് കല്യാണം കഴിപ്പിച്ചു എന്നതാണ്...

എന്തിനായിരിക്കും അവൾ എന്നോട് അങ്ങനെ ചെയ്തത്...??

തനിക്ക് തന്നതാണെങ്കിൽ പിന്നെ എന്തിനാണ് വീണ്ടും എന്നിൽ നിന്നും അദ്ദേഹത്തെ അടർത്തി മാറ്റിയത്...?
 

"മോളേ,നീ ഉമ്മറത്തേക്ക് വാ..

അവർക്ക് പോകാൻ ധൃതിയുണ്ടെന്ന്...!!!"
 

ചിന്തകളെ കീറി മുറിച്ച് അമ്മ അടുത്തൂ വന്നു പറഞ്ഞപ്പോൾ കുഞ്ഞിനെയും കൊണ്ട് തന്നെ ഉമ്മറത്തേക്ക് നടന്നു..

തന്റെ കെെയ്യിലിരുന്നു കുറുമ്പു കാട്ടുന്ന കിച്ചൂട്ടനെ ചേർത്തു പിടിച്ചു നടക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു ധെെര്യം നിറയുന്നത് ഞാൻ അറിഞ്ഞു..
 

ഉമ്മറത്തെത്തി തലക്കുനിച്ചു നിൽക്കുമ്പോൾ അച്ഛൻ അഭിമാനത്തോടെ പറയുന്നത് കേട്ടു..

"ഇതാണ് എന്റെ മോൾ...!!"
 

പാവം..അച്ഛന് മാത്രമാണ് തന്നോട് അല്പമെങ്കിലും കരുണയുളളത്..

"ഡിവോഴ്സ്ഡായിട്ട് എത്ര നാളായി...??"
 

"2 ദിവസം..!!"
 

ആരോ ചോദിച്ചതിന് ജാള്യതയോട് കൂടി അച്ഛൻ മറുപടി പറയുമ്പോൾ അവിടെ ഒരു കൂട്ടച്ചിരി ഉയരുന്നത് കേട്ട് അപമാനം കൊണ്ട് ഞാൻ ഉരുകി പോയി..

"കൊളളാം അമൃതേ..

തന്നെ ഇങ്ങനെ ഒരിക്കൽ കാണേണ്ടി വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു..

പക്ഷേ, ദെെവം ഇത്ര പെട്ടെന്ന് അത് സാധിച്ചു തരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും ഒാർത്തില്ല കേട്ടോ...!!"
 

പെട്ടെന്ന് തന്നെ ആ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു..

മിഥുൻ...!!

ജോഷ്വായുടെ ഉറ്റ സുഹൃത്ത്...!!

പുച്ഛത്തോടെയുളള അവന്റെ ചിരി കണ്ടതും പഴയ ഒാർമകൾ എന്നിലേക്ക് ഇരച്ചു കയറി..

ഉമീ തീയിലെന്ന പോലെ ഉരുകുന്ന എന്റെ മനസ്സിൽ ജോഷ്വായുടെ നിറവോടെയുളള ചിത്രം തെളിഞ്ഞു വന്നു..

ഒാർമകൾ അത്രത്തോളമായപ്പോഴേക്കും വീഴാതിരിക്കാനായി ഞാൻ ഉമ്മറ കതകിലേക്ക് ചാരിയെങ്കിലും പിടുത്തം കിട്ടിയില്ല..

പക്ഷേ,കുഞ്ഞിനെയും കൊണ്ട് താഴേക്ക് വീഴാൻ തുടങ്ങിയ എന്നെ എന്റെ മുൻ ഭർത്താവ് കെെകളിൽ താങ്ങി..
 

അപ്പോൾ ആ മുഖത്ത് വിരിഞ്ഞ ഭാവം എന്തായിരുന്നു..??
 

 

 

 

(തുടരും)


രണ്ടാംക്കെട്ട് (part-2)

രണ്ടാംക്കെട്ട് (part-2)

4.2
63355

✍🏻SANDRA C.A#Gulmohar❤️ Part-2   കണ്ണുകൾ തുറക്കുമ്പോൾ ഹാളിലെ സോഫയിൽ കിടക്കുകയായിരുന്നു ഞാൻ.. ഉറക്കെ കരയുന്ന കിച്ചൂട്ടന്റെ ശബ്ദമാണ് എന്നെ സ്വബോധത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത്.. മുന്നിൽ വേവലാതിപ്പെട്ട് അച്ഛനും അമ്മയും അമ്മായിയും മുൻ ഭർത്താവും..!!! എല്ലാവരും എന്റെ മുഖത്തേക്ക് നോക്കുമ്പോൾ എന്റെ കണ്ണിൽ തെളിഞ്ഞത് വെറും നിലത്തിരുന്നു കരയുന്ന കുഞ്ഞ് മാത്രമായിരുന്നു.. നിലത്തെ പൊടിയും അഴുക്കും ദേഹത്ത് പറ്റി,ഒരു പാംമ്പെഴ്സ് മാത്രം ധരിച്ചു, കുഞ്ഞി കണ്ണുകളിൽ നിന്നും ഉതിർന്നു വീണ നീർ മണികളാൽ നനഞ്ഞിരിക്കുന്ന അവനെ കണ്ടതും അവനെ ഒന്നു എടുക്കുക പോലും ചെയ്യാതെ നിൽക്കു