Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️43

            ❤️കലിപ്പന്റെ വായാടി❤️
                                   Part-43

റിയ വേഗം തന്നെ ഫോൺ എടുത്തു സാം നെ വിളിച്ചു...

📞📞ഹലോ

📞📞ഹാ റിയ പറയെടാ എന്തുണ്ട് വിശേഷം...സുഖമാണോ നിനക്ക്...

📞📞i am fine..ഞാൻ വിളിച്ചത് ഒരു കാര്യം ചോദിക്കാൻ വേണ്ടിയാ ....അന്ന് ഞാൻ നിന്നോട് അയക്കണ്ട എന്ന് പറഞ്ഞ ഫോട്ടോ നീ മെഹ്‌ഫിക്ക് അയച്ചു കൊടുത്തോ...?

തികച്ചും ശാന്തമായി എന്നാൽ ദൃഡമായ ശബ്ദത്തിൽ ആയിരുന്നു റിയയുട ചോദ്യം..


📞📞എടാ അത് ഞാൻ ....

📞📞സാം i want a correct answer...yes or no ?

📞📞yes  ഞാൻ അയച്ചു കൊടുത്തു..

📞📞എന്തിന് ? ഞാൻ പറഞ്ഞതെല്ലേ നിന്നോട് ഒന്നും വെണ്ട എന്ന് ഞാൻ അവനെ മറക്കാൻ തീരുമാനിച്ചത്....

📞📞നീ അങ്ങനെ പറഞ്ഞെങ്കിലും നിന്റെ ഉള്ളിൽ അവൻ മാത്രമാണെന്ന് എനിക്ക് അറിയാം...നിന്റെ സന്തോഷം ഞാൻ കാരണം എല്ലേ നിനക്ക് അവനെ നഷ്ടമായത്..അത് കൊണ്ട് ഇങ്ങനെ ചെയ്താൽ അവളെ അവൻ ഒഴിവാക്കിയാൽ നിനക്ക് നിന്റെ മെഹ്‌ഫിയെ തിരിച്ചു തെരാൻ വേണ്ടിയാ ഞാൻ അത് അയച്ചു കൊടുത്തത്...

വിഷമത്തോട് കൂടെയുള്ള സാംന്റെ സംസാരത്തിൽ റിയക്ക് ഇല്ലാത പോയ കൂടപ്പിറപ്പിന്റെ സ്നേഹവും കരുതലും കണ്ടു...

📞📞മെഹ്‌ഫി നിന്നെ കാണാൻ വന്നിരുന്നു എല്ലേ..

📞📞ഹാ ആദ്യം ഞാൻ അറീല പറഞ്ഞപ്പോൾ അവന്റെ വാൽ പോലെ നടക്കുന്ന ഒരുത്തൻ ഇല്ലേ അവന്റെ കയ്യിൽ നിന്നും കിട്ടി..ഇനിയും കിട്ടിയാൽ താങ്ങാനുള്ള ശേഷി എന്റെ ശരീരത്തിൽ ഇല്ലാത്തത് കൊണ്ടാണ് ഞാൻ നിന്റെ പേര് പറഞ്ഞത് പിന്നെ എന്നോട് ഒന്നും ചോദിച്ചില്ല..

📞📞മ്മ് ..ഇവിടെയും വന്നിരുന്നു..

📞📞എന്നിട്ട് നിന്നെ തല്ലൊ മറ്റോ ചെയ്തോ..

📞📞തല്ലില്ല കുറെ ചീത്ത പറഞ്ഞു പോയി....

📞📞ഹ്മ്മ് 

📞📞എന്ന ശെരി ഞാൻ വെക്ക..പിന്നെ ഇനി ഒന്നിനും നിൽക്കണ്ടാട്ടൊ ഞാൻ എല്ലാം മറന്നു...

📞📞ഹ്മ്മ് ശെരി എന്ന..


റിയ ഫോൺ വെച്ച് ജനലിനരികിൽ പോയി ഇരുന്നു..ഓർമ്മകൾ ഓരോന്നും അയവിറക്കി കൊണ്ടിരുന്നു...


                    ***********************

മെഹ്‌ഫിയും അജുവും നേരത്തെ തന്നെ പോയത് കാരണം ഫിദയും ഇഷുവും തനിച്ചാണ് കോളേജ്ലോട്ട് പോയത്..അതും അവിടെ ഉള്ള സ്കൂട്ടിയിൽ ആയിരുന്നു...കോളേജ്ൻ അടുത്ത് എത്തുന്നതിനു മുന്നേ ഒരു സ്കോർപിയോ ഫിദന്റെ വണ്ടിക്ക് മുന്നിൽ ക്രോസ്സ് ആയി വന്നു നിന്ന്....

ഫിദ എങ്ങനെ ഒക്കെയോ ബാലൻസ് ചെയ്തു നിന്നത് കൊണ്ട് രണ്ടാളും നിലത്തു പോയില്ല...
ആ നിറുത്തിയ വണ്ടിയിൽ നിന്നും രണ്ടാളുകൾ ഇറങ്ങി വന്നു...

ഡോ താനൊക്കെ എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നെ...ഫിദ അലറി കൊണ്ട് ചോദിച്ചു..

അതിൽ ഒരുവൻ പുച്ഛിച്ചു കൊണ്ട് അവൾക്കടുത്തു വന്നു നിന്നു...

ഡേവിയെ ഇവൾ അവനിക്ക് പറ്റിയ കൂട്ട് തന്നെയാണല്ലോ...

ഹാ അത് അങ്ങനെ എല്ലേ വരുള്ളൂ...

എന്തായാലും അവന്റെ സെലെക്ഷൻ അടിപൊളി എന്ന ഒരു ചേലാണെന്നു നോക്കിയേ....
ഫിദയെ ചുഴിഞ്ഞു നോക്കി കൊണ്ട് ഡേവിഡ് കൂടെ ഉള്ള സാമുവേൽ എന്ന സാം നോട് പറഞ്ഞു...

ഫിദക്ക് അവന്റെ നോട്ടവും സംസാരവും ഒക്കെ കൂടെ കേട്ട് ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു...എന്നാൽ പിറകിൽ ഉള്ള ഇഷു പേടി കാരണം ഫിദയെ പിറകിൽ നിന്നും പിടിച്ചിരുന്നു...

തനിക്ക് എന്താഡോ വേണ്ടത്...വഴിയിൽ നിന്ന് മാറ്റഡോ തന്റെ ആ പാട്ട വണ്ടി..

ആഹഹാ... ഡേവിഡ് പൊട്ടി ചിരിച്ചു...

എനിക്ക് വേണ്ടത് എന്താണെന്നു പറഞ്ഞാൽ കൊച്ചു തരുമോ....

ഇച്ചായോ അവൾ തെരും എന്നുണ്ടെങ്കിൽ പിന്നെ നമ്മുക്ക് പണി ഇച്ചിരി കുറഞ്ഞു കിട്ടുമെല്ലോ....

ഹാ അത്‌ ശെരിയാ അപ്പൊ കൊച്ചു എന്താ ചോദിച്ചത് എനിക്ക് എന്താ വേണ്ടത് എന്നല്ലേ..ഹാ എന്നാൽ ചെവി തുറന്നു വെച്ച് കേട്ടോ എനിക്ക് നിന്നെ വേണം എന്താ വരാൻ കൊച്ചു റെഡി ആണോ എങ്കിൽ നീ നേരത്തെ പട്ട വണ്ടി എന്ന് വിളിച്ച എന്റെ രഥത്തിൽ പോകാമായിരുന്നു...


ഡോ വൃത്തികേട് പറയുന്നോ...അതും പറഞ്ഞു ഫിദ അവനെ അടിക്കാൻ വേണ്ടി കയ്യോങ്ങി എന്നാൽ അത് മുൻ കൂട്ട് കണ്ട് കൊണ്ട് ഡേവിഡ് ആ കയ്യിൽ പിടുത്തമിട്ടു...


ഡാ ചെറ്റേ കയ്യിൽ നിന്ന് വിടാടാ...
അവൾ കൈ വിടുവിക്കാൻ ആവതും ശ്രമിച്ചെങ്കിലും അതെല്ലാം ഡേവിഡ്ന്റെ കരുത്തിന് മുന്നിൽ മുട്ട് മടക്കി...

ഹാ അടങ് കൊച്ചേ നീ ചോദിച്ചിട്ടല്ല ഞാൻ പറഞ്ഞത്....

ഫിദ അവനെ രൂക്ഷമായി നോക്കി..

ഡേവിഡ് കയ്യിൽ നിന്നു വിട്ടു...

എന്തായാലും നിന്നെ എനിക്ക് ഒത്തിരി അങ്ങോട്ട്‌ ഇഷ്ടമായി...അപ്പൊ മോൾ പോയി നിന്റെ കണവനോട് ഒന്ന് പറഞ്ഞേക്ക് എന്താന്ന് വെച്ചാൽ ഇപ്പൊ അവൻ ഏറ്റെടുക്കാൻ പോകുന്ന ഡീലിൽ നിന്നും പിന്മാറാൻ എല്ലെങ്കി മറ്റു പലതും നടക്കും എന്ന് ഒന്ന് പറഞ്ഞേക്ക്...

അതും പറഞ്ഞു തിരിഞ്ഞു നടന്ന ഡേവിഡ് ഒന്ന് കൂടെ റിവേഴ്‌സ് അടിച്ചു ഫിദകരികിൽ എത്തി..ഇനിയില്ലെ കൊച്ചേ അവൻ അതിൽ നിന്നും പിന്മാറാൻ തീരുമാനം ഇല്ലെങ്കിൽ നമ്മുക്ക് ഒന്ന് വിശദമായി കൂടാം...

ഫിദ അറപ്പോടെ മുഖം തിരിച്ചു...

ഡേവിഡ് സാമുവേൽ നെയും കൂട്ടി അവിടെ നിന്നും പോയി...

ഫിദ ഒന്ന് ശ്വാസം വിട്ടു കോളേജ്ലേക്കും വിട്ടു..
ഇഷു ഇപ്പോഴും അതിൽ നിന്നും മുക്തമായിട്ടില്ലായിരുന്നു..

ഫിദ മിറർ ലുടെ കണ്ടിരുന്നു പേടിച്ചു ഇരിക്കുന്ന ഇഷുവിനെ...

കോളേജ് പാർക്കിംഗ് ഏരിയയിൽ സ്കൂട്ടി പാർക്ക്‌ ചെയ്തു ഇഷുവിനെ കൂട്ടി ആദ്യം തന്നെ കാന്റീൻൽ പോയി ജ്യൂസ്‌ ൻ ഓർഡർ ചെയ്തു..

ഭാഭി അവർ ആരാ എന്താ എന്ന് അറിയാമോ ..

ഇല്ല ഞാൻ ആദ്യമായി കാണുന്നത..നിനക്ക് പരിജയം ഉണ്ടോ..

ഇല്ല പക്ഷെ ഡേവിഡ് എന്ന പേര് കേട്ട് പരിജയം ഉണ്ട് എവിടെ ആണെന്ന് മാത്രം ഓർമ കിട്ടുന്നില്ല...

ഹ്മ്മ് നടന്നത് നടന്നു ഇതൊന്നും ഞാനോ നിയോ എല്ലാതെ മൂന്നാമതൊരാൾ അറിയണ്ട...

അപ്പൊ ഭാഭി കാക്കുനോട് ഇതൊന്നും പറയുന്നില്ലേ...അയാൾ പറഞ്ഞതെല്ലേ...

പിന്നെ ഒരുത്തൻ വന്നു രണ്ടു വർത്താനം പറഞ്ഞു പേടിക്കാൻ എന്നെ കിട്ടില്ല...കാക്കുനോട് പറയാൻ സമയം ആയീന്നു തോന്നിയാൽ ഞാൻ പറഞ്ഞോളാം ഇപ്പൊ തത്കാലം ആരും ഒന്നും അറിയണ്ട kk 

ഇഷു സമ്മതം മൂളി കൊണ്ട് ജ്യൂസ്‌ കുടിച് ക്ലാസ്സിൽ പോയി...


ഫിദയുട മനസ്സിൽ അപ്പോഴും ഡേവിഡ് ന്റെ വാക്കുകൾ മുഴങ്ങി കൊണ്ടിരുന്നു..


ഹെന്നയ്ക്കൊപ്പം ക്ലാസ്സിൽ ഇരുന്നിട്ടും അവൾക്ക് ഒന്നിലും ശ്രദ്ധ കൊടുക്കാൻ സാധിച്ചില്ല..

വഴികുന്നേരം ഹെന്നയെ കൂട്ടാൻ മിനു വന്നിരുന്നു അവനോടു സംസാരിച്ചു പിന്നെ ഇഷുവിനെയും കൂട്ടി വേഗം വീട്ടിലോട്ട് തിരിച്ചു...

മെഹ്‌ഫി ഓഫീസിൽ നിന്ന് വരുമ്പോൾ ഫിദ എന്തൊക്കെയോ ആലോചിച്ചു ബെഡിൽ ഇരിക്കുകയായിരുന്നു...സാധാരണ അവൻ വന്നു എന്ന് കണ്ടാൽ കിച്ചണിൽ ഓടി അവനുള്ള കോഫിയുമായി വേരുന്നവൾ ആണ്..

ഫിദ .......

മെഹ്ഫിടെ വിളിയാണ് ഫിദയെ ചിന്തകളിൽ നിന്നും ഉണർത്തിയത് 

അവൾ ഞെട്ടി പിടഞ്ഞു എഴുനേറ്റു ഹേ എന്താ കുറെ നേരമായോ വന്നിട്ട് 

ഞാൻ ഇപ്പൊ വന്നേ ഉള്ളു നീ കോഫി എടുത്തു വാ നമുക്ക് ഒന്ന് പുറത്തു പോവണം...

ഹാ..

ഫിദ കോഫി കൊടുത്തു റെഡി ആവാൻ പോയി..

എങ്ങോട്ടാ പോവുന്നെ...

നിന്റെ വീട്ടിലോട്ട്...

ശെരിക്കും 

ആടി കല്യാണം കഴിഞ്ഞു ഇത് വരെ അവിടെ താമസിച്ചിട്ടില്ലലോ ഒരു ദിവസം അവിടെ നിൽക്കാം എന്ന് വെച്ചു..

ഫിദക്ക് സന്തോഷം കൊണ്ട് തുള്ളി ചാടാൻ തോന്നി 
വണ്ടിയിൽ ആയത് കൊണ്ട് അവൾക്കതിന് സാധിച്ചില്ല...വീട് എത്തിയതും മെഹ്‌ഫിക്ക് ഒരു കിസ്സും കൊടുത്തു ഫിദ ഡോർ തുറന്നു ഉള്ളിലേക് ഓടി.....

മെഹ്‌ഫി കവിളിൽ കയ്യും വെച്ച് നടന്നത് എന്തെന്ന് ഒന്നുകൂടെ ഓർത്തു നോക്കി...

മിനുവിനെ പുറത്തു കണ്ടപ്പോൾ അവന്റെ നടുപ്പുറം നോക്കി ഒന്ന് കൊടുത്തു കൊണ്ട് അവൾ ഉമ്മാനെ കാണാൻ കിച്ചണിൽ പോയി..

പുറവും ഉഴിഞ്ഞു അവൾ പോയ വഴിയേ നോക്കി പുറത്തോട്ട് ഇറങ്ങി മെഹ്‌ഫിയെ വിളിക്കൻ 

ഡാ അളിയാ 

ഡോറിൽ മിനുവിന്റെ മുട്ട് കേട്ടപ്പോഴാണ് മെഹ്‌ഫി മായാലോകത്തു നിന്നും ഉണർന്നത്..

അവൻ വേഗം ഡോർ തുറന്നു  പുറത്തേക്ക് ഇറങ്ങി മിനുവിനെ നോക്കി ഇളിച്ചു..

എന്താടാ കള്ള കാമുക മുഖത്തൊരു പതിവില്ലാതെ ഇളിയൊക്കെ..

ഒന്നുല്ല അളിയാ നീ വന്നേ എനിക്ക് നല്ല ദാഹം..

ഹ്മ്മ് ഇങ്ങനെ ദാഹിച്ചാൽ മോൻ കുറെ വെള്ളം കുടിക്കേണ്ടി വരും..

ഞാൻ അതങ്ങ് സഹിച്ചു..

ഹാ..

ഉമ്മ ഉപ്പ ഇങ്ങൾക്ക് മോളെ മാത്രം മതിയോ മരുമോനെ ആർക്കും വേണ്ടേ...മകളോട് വിശേഷം ചോദിക്കുന്ന ഉപ്പാനയു ഉമ്മനെയും നോക്കി മിനു വിളിച്ചു ചോദിച്ചു..

അല്ലാഹ് മോൾ കണ്ടപ്പോൾ മോൻ ഉള്ള കാര്യം മറന്നു പോയി..
അതും പറഞ്ഞു ഉപ്പ വന്നു മെഹ്‌ഫിക്ക് സലാം പറഞ്ഞു പിന്നെ വിശേഷം ചോദിക്കൽ ഒക്കെയായി..

രണ്ടു ദിവസം കഴിഞ്ഞാൽ ആണ് നിയന്റെയും റായീടെയും കല്യാണം അത് കൊണ്ട് അവരൊക്കെ ഇന്ന് തന്നെ തറവാട്ടിലോട്ട് പോവുകയാണ്..
ഫിദക്കും ഒന്നിച്ചു പോവണം എന്നുണ്ടായിരുന്നു എന്നാൽ മെഹ്‌ഫിയോട് ചോദിച്ചാൽ വിട്ടില്ലെങ്കിലോ എന്ന ഭയത്താൽ അവൾ ചോദിച്ചില്ല..

ഉച്ചക്ക് തിരിച്ചു പോകാം എന്ന് ഫിദനോട് മെഹ്‌ഫി തലേ യാത്രിയിൽ പറഞ്ഞിരുന്നു...പോവാൻ സമയം ആയപ്പോൾ ഫിദക്ക് സങ്കടം സഹിക്കാൻ ആയില്ല അങ്ങനെ വരുന്നത് വരട്ടെ എന്ന് വെച്ച് അവൾ മെഹ്‌ഫിയോട് കാര്യം അവതരിപ്പിച്ചു...

അതേയ് ഞാനും അവരുടെ ഒന്നിച്ചു പൊയ്ക്കോട്ടേ തറവാട്ടിലോട്ട്..


മെഹ്‌ഫി ചെയ്തു കൊണ്ടിരിക്കുന്ന ജോലി നിറുത്തി വെച്ച് ഫിദയെ നോക്കി..അവളിലെ പ്രതീക്ഷ കണ്ട് അവൻ സമ്മതിക്കാതിരിക്കാൻ ആയില്ല അവൻ kk പറഞ്ഞപ്പോൾ അവൾ ഓടി ഹെന്നയുടെ റൂമിലേക്ക്...

ഹെന്ന ഡ്രെസ്സുകൾ ഓരോന്നും മടക്കി വേകുമ്പോഴാണ് പിറകിലൂടെ ഫിദ അവളെ വാരി പുണർന്നത്...

എടി എന്നെ നീ ഞെക്കി കൊല്ലാതെ..

അപ്പൊ തന്നെ ഫിദ അവളിലുള്ള പിടി അയച്ചു...

എന്താണ് മോളെ ഇത്ര സന്തോഷം...മെഹ്ഫി അളിയൻ നിന്നെ വിട്ടോ ഞങ്ങൾക്ക് ഒപ്പം വരാൻ..

വിട്ടു കാണുമെടി അതെല്ലേ എന്റെ കുറുമ്പിടെ മുഖത്തു ഇത്ര സന്തോഷം... .
കുളി കഴിഞ് വന്ന മിനു പറഞ്ഞു...

ശെരിക്കും ഹെന്ന വിശ്വാസം വരാതെ ഫിദയോട് ചോദിച്ചു അവൾ അതിനു തലയാട്ടി...

ഇത് വരെ ഒന്നിനെല്ലേ ശ്രദ്ധിക്കണ്ടുള്ള എന്ന് ആശോസിച്ചു നിലക്കായിരുന്നു ഇനിയിപ്പോ രണ്ടിനെയും ചുമക്കണം എല്ലോ റബ്ബേ മിനു ആരോടെന്നില്ലാതെ പറഞ്ഞു...

ഇങ്ങള് എന്തിനാ മനുഷ്യ ഞങ്ങളെ ചുമക്കുന്നെ ഞങ്ങളുടെ കാലിന് തകരാർ ഒന്നും ഇല്ല ഉണ്ടാവുമ്പോൾ പറയാം അപ്പൊ ചുമന്ന മതിയെട്ടോ...

ഹെന്നയുടെ ആക്കി കൊണ്ടുള്ള സംസാരത്തിൽ മിനു ചൂളി പോയി ഫിദയാണെങ്കിൽ ഹലാക്കിലെ ചിരിയും അവൻ രണ്ടിനെയും നോക്കി പല്ല് കടിച്ചു പുറത്തേക്ക് പോയി...അപ്പോഴാണ് വാതിലിന് അവിടെ ഒരുത്തൻ ഇളിച്ചു നില്കുന്നത് കണ്ടത്..

എന്താടാ തെണ്ടി ചിരിക്കൂന്നേ..

എന്നെ പോലെ ഒന്ന് തന്നെയാണ് നിനക്ക് കിട്ടിയത് എന്ന് അറിഞ്ഞപ്പോൾ മനസിന് വല്ലാത്തൊരു സുഖം..😁😁

😬😬

പല്ല് കടിച്ച് പൊട്ടിക്കണ്ട...മറ്റന്നാൾ കല്യാണം ആണ് ആൾക്കാർ കളിയാക്കും...

കെട്ടിയോനും കെട്ടിയോനും രാവിലെ തന്നെ എനിക്കിട്ടു കൊട്ടാൻ വന്നതാണോ...

ഏയ്‌ ഞാൻ നിന്നോട് വേറൊരു കാര്യം സംസാരിക്കാൻ വേണ്ടി വന്നതാണ് നീ വാ നമ്മുക്ക് ടെറസിൽ പോകാം..

ഹ്മ്മ്...അവന്റെ സംസാരത്തിലെ സീരിയസ്നെസ് മനസ്സിലാക്കി മിനു ഒന്ന് മൂളി കൊണ്ട് അവനെയും കൂട്ടി ടെറസിലോട്ട് വിട്ടു...

എന്താടാ കാര്യം നിന്റെ മുഖം കണ്ടിട്ട് അത്ര പന്തിയെല്ലല്ലോ കാര്യങ്ങൾ മിനു

ഹ്മ്മ് കാര്യം ഇച്ചിരി സീരിയസ് ആണ് ശ്രദ്ധിച്ചില്ലെങ്കി പലതും നഷ്ടപ്പെടും.. മെഹ്‌ഫി

നീ ഇങ്ങനെ വളച്ചു കെട്ടി സംസാരിക്കാതെ മനുഷ്യൻ മനസ്സിലാവുന്ന ഭാഷയിൽ പറ... മിനു

ഹാ ...അത് നിനക്ക് GK INDUSTRIES എന്ന കമ്പനിയെ കുറിച്ച് അറിയുമോ...

ഹാ കേട്ടിട്ടുണ്ട് അവരുടെ കുറെ കൊള്ളരുതായിമകൾ..

മ്മ് അടുത്ത മാസം uk യിൽ ഉള്ള ഒരു പ്രശസ്തമായ കമ്പനിയുമായി ഒരു മീറ്റ് അപ്പ്‌ ഉണ്ട്..അവരുമായി ഡീൽ നടന്നാൽ അത് വലിയൊരു വഴിത്തിരിവാണ് എന്നാൽ അത് നഷ്ടപ്പെട്ടാൽ അത് നികത്താൻ പറ്റാത്തൊരു വിടവാകും.....

അതിനു നീ മനസ്സ് വെച്ചാൽ കിട്ടുമെന്ന് ഉറപ്പല്ലേടാ പിന്നെന്താ...

മ്മ് അത് നമ്മളെ പോലെ മറ്റുള്ളവർക്കും അറിയാം അത് കൊണ്ട് തന്നെ ആരും നമ്മുടെ ഒപ്പം നിൽക്കില്ല എന്നാൽ ഇവിടെ നമ്മുക്ക് ഓപ്പോസിറ്റ് ആയിട്ട് ഉള്ളത് GK INDUSTRY ആണ്..

അപ്പൊ ഏറ്റു മുട്ടൻ പോവുന്നത് നിസാരകാരുമായിട്ടല്ല എന്ന് അർത്ഥം..

ഹാ..ഇന്നലെ തന്നെ അവർ ട്രാക്കിൽ ഇറങ്ങി തുടങ്ങി....ഇന്നലെ കോളേജൽ പോകും വഴി ഫിദാനെയും ഇഷുവിനെയും തടഞ്ഞു നിർത്തി ഭീഷണി പെടുത്തി...

വാട്ട്‌...

ഹ്മ്മ് 

എന്നിട്ട് ഈ കാര്യം ആരാ നിന്നോട് പറഞ്ഞത് ഇശുവാണോ..

നീ എന്താ ഇങ്ങനെ ചോദിക്കാൻ കാരണം 

വെറോന്നുമെല്ലാ എന്റെ പെങ്ങൾ ഇക്കാര്യത്തിൽ തീരെ പേടി ഇല്ലാത്ത ഒന്നാണ് അത് കൊണ്ട് അവൾ പറയുമെന്ന് തീരെ പ്രതീക്ഷ ഇല്ല

ഇഷു എന്തോ ടെൻഷൻ അടിച്ചു ഇരിക്കുന്നത് കണ്ട് അജു ചോദിയം ചെയ്തപ്പോൾ ആണ് സത്യങ്ങൾ എല്ലാം അറിഞ്ഞത്...ഫിദ ഇത് ആരോടും തല്ക്കാലം പറയണ്ട എന്ന് പറഞ്ഞിരുന്നു പോലും..

ഹാ ഞാൻ പറഞ്ഞില്ലേ...എന്നിട്ട് എന്താ നിന്റെ പ്ലാൻ...അതുമായി മുന്നോട്ട് പോകുന്നോ ഇല്ലയോ...

മുന്നോട്ടു വെച്ച കാൽ ഇന്നേവരെ മെഹ്‌ഫി പിന്നോട്ട് വെച്ചിട്ടില്ല അത്‌ കൊണ്ട് മുന്നോട്ടു തന്നെ പോകും..പക്ഷെ അവർ എന്ത് തരം താണ പണിയും കാണിക്കും അത് കൊണ്ട് ഒന്ന് കരുതിയിരിക്കണം...

ഹ്മ്മ് ഫിദയെ ഞാൻ ശ്രദ്ധിച്ചോളാം..ഇഷുവിനെയും റിനുവിനെയും ഒറ്റക്ക് ഇനി പുറത്തോട്ട് വിടണ്ട..

ഹ്മ്മ്..

എല്ല നീ വരുന്നില്ലേ കല്യാണ വീട്ടിലോട്ട് ....

ഞൻ മെഹന്ദിടെ അന്ന് വരും നീ ഈ കാര്യം എന്റെ പൊണ്ടാട്ടിയോട് പറയാൻ നിൽക്കണ്ടട്ടോ..

അതെന്താ.. മിനു ഞെറ്റി ചുളിച്ചു മെഹ്‌ഫിയെ നോക്കി ചോദിച്ചു..

അവൾക്ക് എന്നെ ഒടുക്കത്തെ പേടിയാ..അവൾ ശെരിക്കും എൻജോയ് ചെയ്തോട്ടെ പരുപാടി...😉😉

ആയിക്കോട്ടെ...

അങ്ങനെ ഉച്ചക്ക് അവർ ഇറങ്ങുന്നതിനു മുന്നേ തന്നെ മെഹ്‌ഫി യാത്ര പറഞ്ഞിറങ്ങി...

അവർ തറവാട്ടിലൊട്ടും പോയി...




തുടരും...........

✍️Mufi❣️

സ്റ്റോറി വായിച്ചു റിവ്യൂ എഴുതാൻ മറക്കണ്ട...നിങ്ങടെ സപ്പോർട്ട് പോലെ മുന്നോട്ടുള്ള പാർറ്റുകൾ നന്നാവുകയുള്ളൂ..ലെങ്ത് ആവശ്യത്തിന് കൂട്ടിട്ടുണ്ട്...അപ്പൊ നെക്സ്റ്റ് part monday തരാം...🏃‍♀️🏃‍♀️🏃‍♀️

 

❤️കലിപ്പന്റെ വായാടി💕❣️44

❤️കലിപ്പന്റെ വായാടി💕❣️44

4.5
15447

    ❤️കലിപ്പന്റെ വായാടി❤️   Part-44   വഴികുന്നേരത്തോട് കൂടെ അവർ തറവാട്ടിൽ എത്തി ചേർന്നു... ഫിദ വരില്ലെന്ന് പറഞ്ഞു അവളെ വിചാരിക്കാതെ കണ്ട ഷോക്കിൽ ആയിരുന്നു നിയ ഉൾപ്പടെ അവിടെ ഉള്ളവർ.. ഇന്ന് മഞ്ഞൾ കല്യാണം ആണ് അത് കൊണ്ട് എല്ലാ മഞ്ഞൾ കല്യാണവും പോലെ തന്നെ അടിപൊളി ആയി കഴിഞ്ഞു.. മൂന്നും കൂടെ ഒന്നിച്ചു കിടന്നാൽ പണി ഏതേലും വഴി കിട്ടും എന്ന് ഉറപ്പുള്ളത് കൊണ്ട് ഹെന്നയെ മിനു റൂമിൽ വിളിച്ചു ലോക്ക് ആക്കി..ഫിദയും നിയയും ഒന്നിച്ചു കിടന്നു.. മെഹ്‌ഫി പോകും വഴി കമ്പനിയിൽ കയറി യാത്രിയിൽ ആണ് മേലെക്കൽ എത്തിയത്.. എടാ മോൾ വന്നില്ലേ.. മെഹ്‌ഫി തനിച്ചു വന്നത് കാരണം ഉമ്മ