❤️കലിപ്പന്റെ വായാടി❤️
Part-44
വഴികുന്നേരത്തോട് കൂടെ അവർ തറവാട്ടിൽ എത്തി ചേർന്നു...
ഫിദ വരില്ലെന്ന് പറഞ്ഞു അവളെ വിചാരിക്കാതെ കണ്ട ഷോക്കിൽ ആയിരുന്നു നിയ ഉൾപ്പടെ അവിടെ ഉള്ളവർ..
ഇന്ന് മഞ്ഞൾ കല്യാണം ആണ് അത് കൊണ്ട് എല്ലാ മഞ്ഞൾ കല്യാണവും പോലെ തന്നെ അടിപൊളി ആയി കഴിഞ്ഞു..
മൂന്നും കൂടെ ഒന്നിച്ചു കിടന്നാൽ പണി ഏതേലും വഴി കിട്ടും എന്ന് ഉറപ്പുള്ളത് കൊണ്ട് ഹെന്നയെ മിനു റൂമിൽ വിളിച്ചു ലോക്ക് ആക്കി..ഫിദയും നിയയും ഒന്നിച്ചു കിടന്നു..
മെഹ്‌ഫി പോകും വഴി കമ്പനിയിൽ കയറി യാത്രിയിൽ ആണ് മേലെക്കൽ എത്തിയത്..
എടാ മോൾ വന്നില്ലേ..
മെഹ്‌ഫി തനിച്ചു വന്നത് കാരണം ഉമ്മാമ അവനോടു ചോദിച്ചു..
ഇല്ല ഉമ്മാമ അവൾ കല്യാണത്തിന് പോയി..ഇനി കല്യാണം കഴിഞ്ഞേ ഇങ്ങോട്ടു വരുള്ളൂ...
ഓഹ് അവൾ ഇന്നലെ ഒരു ദിവസം ഇലയിട്ട് തന്നെ വീടൊക്കെ ഉറങ്ങിയത് പോലെ ആയി..ഇനിയും രണ്ടു ദിവസം അവളില്ലാതെ ഓർക്കാൻ കൂടി വയ്യ....
ശെരിയാ ഞാൻ അമ്മായിയെ വിളിച്ചു റിനുവിനെ ഇങ്ങോട്ട് അയക്കാൻ പറയട്ടെ... ഇഷു
ഹാ അതാവുമ്പോൾ ഇത്തിരി ഒച്ചയും ബഹളവും ഒക്കെ ഉണ്ടാവും..
മെഹ്‌ഫി പിന്നെ കൂടുതൽ ഒന്നും പറയാനോ കേൾക്കാനോ നിൽക്കാതെ മുറിയിലേക്ക് പോയി..
അവളുടെ ശൂന്യത അവനിലും അസ്വസ്ഥത ഉണ്ടാക്കി....
കല്യാണത്തിന് എടുത്ത ഫോട്ടോ ഫോണിൽ നോക്കി കുറച്ചു സമയം അവൻ ബാൽക്കണിയിൽ ഇരുന്നു...
അവിടെ എത്തിയാൽ ഒന്ന് വിളിച്ചു നോക്കിക്കൂടെ...എന്തൊരു ജാടയാ...നാളെ ഇതിനൊക്കെ ചേർത്ത് ഞാൻ തരാം..നീ എന്റെ എന്തായാലും ഇങ്ങോട്ടു തന്നെ എല്ലേ വരാൻ അപ്പൊ ഇതിനുള്ളത് പലിശ അടക്കം തരാം...
മെഹ്‌ഫി ഫോട്ടോയിൽ നോക്കി ഓരോന്ന് പിറുപിറുത്തു...
റൂമിലോട്ട് പോകാൻ തിരിഞ്ഞപ്പോൾ ആണ് പിറകിൽ കയ്യും കെട്ടി ചിരിച്ചു കൊണ്ട് അജു നില്കുന്നത് കണ്ടത്...
എന്താടാ...
ഏയ് കലിപ്പ് മാത്രം ഉള്ള മെഹ്‌ഫി മെഹക്ക് എപ്പോ മുതല ഇങ്ങനെ ഫോട്ടോ ഒക്കെ നോക്കി ഓരോന്ന് പറഞ്ഞിരിക്കാൻ തുടങ്ങിയത് എന്ന് ആലോചിച്ചത...
നീ അതികം ആലോചിച്ചു തല പുകക്കണ്ട..
എന്റെ തല പുകക്കണോ വേണ്ടേ എന്നുള്ളത് ഞാൻ തീരുമാനിച്ചോളാം...😏😏
ആയിക്കോട്ടെ... എല്ല തമ്പ്രാൻ ഇപ്പോൾ എഴുന്നള്ളിയതിന്റെ ഉദ്ദേശം പറഞ്ഞാലോ...
ഞാൻ ആ Gk കാരെ കുറിച്ച് ചോദിക്കാൻ വന്നതാ...അവർ ട്രാക്കിൽ ഇറങ്ങിയ സ്ഥിതിക്ക് എന്ത് ചീപ്പ് കളി കളിച്ചിട്ടായാലും അവന്റെ ഉദ്ദേശം നടത്താൻ ശ്രമിക്കും...നിന്റെ പ്ലാൻ എന്താ ....
എനിക്ക് പ്രതേകിച്ചു ഒരു പ്ലാനും ഇല്ല...
വളരെ കൂൾ ആയി മെഹ്ഫി പറഞ്ഞു നിർത്തിയപ്പോൾ അജു അവനെ 🧐🧐ഇത് പോലെ നോക്കി..
നീ കണ്ണ് പുറത്തോട്ടു ഇട്ടു നോക്കണ്ട ഞാൻ കാര്യമായി തന്നെയാ പറഞ്ഞത്...ഡീലിൽ നിന്നും പിന്മാറുന്ന പ്രശ്നം ഇല്ല പിന്നെ അവൻ എന്താ പറഞ്ഞത് എന്റെ പെണ്ണിനെ അവൻ അങ്ങ് എടുക്കും എന്നല്ലേ അത് അവനെ കൊണ്ട് പറ്റുമെങ്കിൽ അവൻ എടുത്തോട്ടെന്നെ 😉😉
ഹ്മ്മ് ഇത് കാറ്റിൻ മുന്നേ ഉള്ള നിശബ്ദത യാണെല്ലോ പടച്ചോനെ ആ ഡേവിഡ് ന്റെ കാര്യം ഏകദേശം തീരുമാനം ആയി....
അജു ക ആത്മ
കെട്ടിയോൾ പോയിട്ടു വിളിച്ചില്ലേ...
ഇല്ല ...
നിനക്ക് അങ്ങോട്ട് ഒന്ന് വിളിച്ചു നോക്കിക്കൂടെ 😁
അവൾ വേണേൽ ഇങ്ങോട്ടു വിളിക്കട്ടെ അവൾ അവളുടെ വീട്ടുകാരുടെ ഒപ്പം പോയത് എല്ലേ..ഞാൻ തനിച്ചെല്ലേ ഇങ്ങോട്ടു വന്നത്..
ഹ്മ്മ്..നീ ഇവിടെ സാഡിസ്റ്റ് ആയി ഇരിക്ക് ഞാൻ പോയി നല്ല ബീഫ് ചുക്കായും നെയ്ച്ചോറും കഴിക്കട്ടെ...
ഞാനും വരുന്നെടാ..വിശന്നിട്ടു വയറ്റിൽ നിന്നും വിളി വന്നു 😁
ഉറങ്ങാൻ കിടന്നിട്ട് മെഹ്‌ഫിക്ക് ഉറക്കം വന്നില്ല...എന്നും അവൾ ഉറങ്ങിയതിന് ശേഷമാണ് താൻ കിടക്കാറുള്ളത്..ആ കുട്ടിത്തം വിട്ടു മാറാത്ത മുഖം നോക്കി കിടന്നാൽ ഉറക്കത്തിലോട്ട് പോകുന്നത് അവൻ പോലും അറിയില്ല...
തീരെ ആവുന്നില്ല എന്ന് കണ്ടപ്പോൾ അവൻ മിനുവിന്റെ നമ്പറിൽ ഡയല് ചെയ്തു..
ഒരു വിധത്തിൽ ഹെന്നയെ മുറിക്കകത്തു ഇട്ടു പൂട്ടി അതിന്റെ ഷീണം മാറ്റുമ്പോൾ ആണ് ഫോൺ റിങ് ചെയ്തത്...
ഹെന്നയെ നോക്കിയപ്പോൾ അവൾ മുഖം വീർപ്പിച്ചു ഒരു മൂലയിൽ ഇരിക്കുന്നുണ്ട്..അവൻ ഫോണ് അറ്റൻഡ് ചെയ്തു..
📞📞ഹലോ
📞📞എടാ ഇത് ഞാനാ മനസ്സിലായോ
📞📞ഇല്ലെടാ എനിക്ക് ഇപ്പൊ ഒരു അഞ്ചു മിനിറ്റ് മുമ്പ് ഓർമ ശക്തി പോയി..😬😬
📞📞നല്ല കോമഡി..
📞📞നീ ഇതിനാണോ ഈ പാതിരാത്രി വിളിച്ചത്...
📞📞ഏയ് എല്ലെടാ ഞാൻ അവിടെ ഉള്ളവർക്ക് ഒക്കെ സുഖം എല്ലേ എന്ന് അറിയാൻ വിളിച്ചത.....
📞📞ഇവിടെ ഉള്ളവരുടെ സുഖവിവരം അറിയാൻ വിളിച്ചതായിരുന്നോ എല്ലാതെ കെട്ടിയോളുടെ സുഖം അറിയാൻ എല്ലല്ലോ..
📞📞മനസ്സിലായെല്ലേ..
📞📞ഇല്ല ഞാൻ പൊട്ടനെല്ലേ..നീ എന്താ വിളിച്ചത് അവൾ നിന്നെ വിളിച്ചില്ലേ
📞📞അവൾക്ക് ഇങ്ങനെ ഒരു ആൾ ഭർത്താവ് ആയിട്ട് ഉണ്ടോ എന്ന് എങ്കിലും ഓർമ ഉണ്ടോ ആവോ
📞📞😅😅ഇപ്പൊ അവൾ ഉറങ്ങിയിട്ടുണ്ടാവും നാളെ രാവിലെ ഞാൻ പറയാം
📞📞വേണ്ടടാ..ഞാൻ നാളെ വന്നാൽ കണ്ടോളാം...നീ ഒന്നും പറയണ്ട...
അവസാനം അവന്റെ ശബ്ദം ഇടറിയത് മിനുവിന് മനസ്സിലായി
📞📞ഹ്മ്മ്
📞📞എന്ന ശെരിയെട ഞാൻ നാളെ വരാം..
ആരാ മിനുക്ക വിളിച്ചത് ഹെന്ന
മെഹ്‌ഫിയ..ഫിദ വിളിച്ചൊന്നും ഇല്ല പോലും അത് കൊണ്ട് വിളിച്ചതാ...
ഹാ അവൾക്ക് മെഹ്ഫി അളിയനെ പേടിയാ 😂😂 ഹെന്ന
ഹാ അവൾക്ക് അതെങ്കിലും ഉണ്ടല്ലോ മോൾക്കോ...ഇച്ചിരി വില ഉണ്ടോ എനിക്ക് എവിടെ ..😤🤧 മിനു
ഇങ്ങള് ഉറങ്ങുന്നുണ്ടെങ്കിൽ കിടന്നു ഉറങ്ങാൻ നോക്ക് നാളെ കാലത്തു നല്ല പണി ഉള്ളതാ... ഹെന്ന
ഹാ ഞാൻ അത് മറന്നു അതെങ്കിലും ഓർമിപ്പിച്ചു തന്നെല്ലേ നന്ദി മിനു
അത്രയും പറഞ്ഞു അവൻ പോയി കിടന്നു..
ഹെന്നയാണേൽ ഇങ്ങേർക്ക് ഇതെന്താ പറ്റിയത് എന്നും ചിന്തിച്ചു കുറച്ചു സമയം കളഞ്ഞു പിന്നെ ലേറ്റ് ഓഫ് ചെയ്യാത്തത് കണ്ട് മിനു ഒച്ച എടുത്തപ്പോൾ വേഗം ലേറ്റ് അണച്ചു അവളും പോയി കിടന്നു...
രാവിലെ തന്നെ ഓരോരുത്തരും അവരവരുടെ പണികളിൽ മുഴങ്ങി..
നിയ മാത്രം കല്യാണം ആയതു കൊണ്ട് സന്തോഷിക്കണോ വീട്ടുകാരെ വിട്ടു പോവുന്നതിൽ വിഷമിക്കണോ എന്നറിയാതെ നഖവും കടിച്ചു ആലോചനയിൽ ആണ് ...
(പാവം കുട്ടി ആരേലും ആ കുട്ടിക്ക് ഒരു ഉത്തരം പറഞ്ഞു കൊടുക്കു..🤭🤭)
നിയയുടെ അപ്പുറം ഇരുന്നു കൊണ്ട് ഇന്ന് ഏത് ഡ്രസ്സ് ഇടും എന്നുള്ള ചിന്തയിൽ ആണ് ഫിദ...
അപ്പോഴാണ് അങ്ങോട്ട് അവളെ ഉമ്മ വന്നത്..
ഫിദ
ഹാ എന്താ ഉമ്മ...
നീ ഇന്നലെ വന്നിട്ടു അവിടെ ഉള്ളവരെ വിളിച്ചിരുന്നോ..
ഇല്ല 🤔🤔എന്താ..
എന്റെ റബ്ബേ ഇതിന് കേട്ട് കഴിഞ്ഞാൽ എങ്കിലും ഇത്തിരി വിവരം ഉണ്ടാവും എന്ന് വിചാരിച്ചത് തെറ്റായിപോയെല്ലോ...
എന്റെ പൊന്നുമ്മ ഇങ്ങള് ഇങ്ങനെ കാറി പൊളിക്കാതെ ഒന്ന് അടങ്ങി ഇത് നമ്മളെ പോരെല്ല കല്യാണപോരെയാ ഒന്ന് പതുക്കെ പറ ആൾക്കാർ കേട്ടാൽ എന്താ വിചാരിക്ക..🙆♀️🙆♀️
ഓഹോ എന്റെ പൊന്നാര മോൾക്ക് അങ്ങനെ ഉള്ള ചിന്ത ഒക്കെ ഉണ്ടാർന്നോ...അവിടെ ഉള്ളവർ എന്ത് വിചാരിച്ചു കാണും ഫിദ നിന്നെ പറ്റി...ഇന്ന് നിന്റെ അനിയത്തിന്റെ കല്യാണം എല്ലേ മെഹ്‌ഫി മോൻ വരുമോ..അവിടെ ഉള്ളവരെ നീ ക്ഷണിച്ചായിരുന്നോ....
അവരെ ഞാൻ വീട്ടിലോട്ടു വരുമ്പോയെ ക്ഷണിച്ചിരുന്നു..ഉമ്മയും അമ്മായിയും റിനു ഇഷു ഒക്കെ വരും എന്നും പറഞ്ഞിട്ടുണ്ട്...
ഇന്ന് മോൻ വരുമോ..
ആവോ അറിയില്ല എന്നോട് ഒന്നും പറഞ്ഞില്ല...
നീ വിളിച്ചായിരുന്നോ...
ഇല്ല ...മറന്നു പോയി ...😕
പോയി വിളിക്കെടി...സ്വന്തം കെട്ടിയോൻ നീ വിളിക്കാതെ കല്യാണത്തിന് വരുമോ...
ഞാൻ വിളിച്ചോളവേ ഇങ്ങള് കല്ലിങ്ങാട്ട് നീലി ആവേണ്ട....
അതും പറഞ്ഞു ഫിദ മുറിയിലേക്ക് ഓടി ഫോൺ എടുത്തു അപ്പോഴാണ് അവൾ ആ നഗ്ന സത്യം മനസ്സിലാക്കിയത് എന്താനെല്ലേ ഇങ്ങള് ആലോചിക്കണേ..വെരോന്നുമെല്ല മക്കളെ ഞാൻ ആ കാട്ട് പോത്തിന്റെ നമ്പർ സേവ് ആകിട്ടില്ല......
എന്റെ അവസ്ഥ ഒന്നു നോക്കിയേ...വിളിച്ചില്ലെങ്കിൽ ഉമ്മന്റെ കയ്യിൽ നിന്ന് നല്ലോണം കിട്ടും..വിളിക്കാൻ ഇപ്പൊ നമ്പർ എവിടെ നിന്ന് ഒപ്പിക്കും ....
ഹാ ഇഷുവിനെ വിളിച്ചു ചോദിക്കാം അവൾ ആവുമ്പോൾ വലിയ കളിയാക്കൽ ഒന്നു ഉണ്ടാവില്ല..
അങ്ങനെ ഇഷുവിനെ വിളിച്ചു നമ്പർ വാങ്ങി അവൾ ഫോൺ ഡയല് ചെയ്തു ചെവിയോട് ചേർത്ത് വെച്ച്.....
അപ്പുറത് റിങ് അടിയുമ്പോൾ ഉള്ളിൽ നിന്നും ഡിജെ ഡാൻസ് നടക്കുന്നത് ഫിദ അറിയുണ്ടായിരുന്നു...
എന്നാൽ കുറെ നേരം അടിഞ്ഞു ഫോൺ കട്ട് ആയി..ഫിദക്ക് എന്തോ വിഷമായി..
അവൾ ഫോണിൽ അവന്റെ പിക്കും നോക്കി കുറെ പിറുപിറുത്ത്..എന്തൊരു ജാടയാ ഇന്നലെ പോയിട്ടു ഒന്ന് വിളിച്ചു നോക്കിയത് പോലുമില്ല ദുഷ്ടൻ കാലമാടൻ വെട്ട് പോത്ത്..
ഓരോന്ന് പറഞ്ഞു തിരിഞ്ഞു തായെക്ക് പോവാൻ നോക്കിയപ്പോൾ ആണ് വാതിൽക്കൽ കയ്യും കെട്ടി തന്നെ തന്നെ നോക്കി നിൽക്കുന്ന മെഹ്‌ഫിയെ ഫിദ കണ്ടത്..പെട്ടന്ന് അവനെ കണ്ടപ്പോൾ കാണാൻ ആഗ്രഹിച്ചത് കണ്ട സന്തോഷം അവളുടെ കണ്ണുകളിൽ തെളിഞ്ഞു..
അത് കൃത്യമായി തന്നെ മെഹ്‌ഫി കാണുകയും ചെയ്തു...
എന്താണ് ഫാരിയെ കുറെ സമയം ആയെല്ലോ എന്റെ ഫോട്ടോ നോക്കി ചീത്ത വിളിക്കാൻ തുടങ്ങീട്ട്...
ഹേ ഞാൻ വേറെ ആളെ ഫോട്ടോ നോക്കി പറഞ്ഞത...
എന്ന നിന്റെ ഫോൺ ഒന്ന് കാണിച്ചേ ...
ഹാ അത് ഞൻ ...
എന്തൊക്കെ ആയിരുന്നു പറഞ്ഞത് ദുഷ്ടൻ കാലമാടൻ പിന്നെ എന്തോ ഒന്നുടെ ഉണ്ടാർനെല്ലോ ആ വെട്ട് പോത്ത് എല്ലേ
ഫിദ ഒന്നും മിണ്ടാൻ ആവാതെ തല തായ്ത്തി...
ഞാൻ എന്ത് ദുഷ്ടത്തരം ആടി കാണിച്ചത് ഹേ ....🤨🤨
ഞാൻ വെറുതെ ....
വെറുതെ ഒരാളെ ആരെങ്കിലും ഇങ്ങനെ ഒക്കെ പറയുമോ...
അത് പിന്നെ എന്നെ ഒന്ന് വിളിച്ചു പോലും നൊക്കില്ലലോ ഇന്നലെ പോയിട്ട്...എന്നെ ഓർമ ഉണ്ടെങ്കിൽ എല്ലേ വിളിക്കാൻ ആ ദെയ്ഷ്യത്തിൽ പറഞ്ഞത..
ചെറിയ കുട്ടികളെ പോലെ പറയുന്നത് കേട്ട് അവൻ ഒരേ നിമിഷം വാത്സല്യവും ചിരിയും ഒക്കെ വന്നു...
എന്തിനാ ചിരിക്കൂന്നേ...
ഞാൻ നിന്നോട് എല്ലേ ദേഷ്യപെടേണ്ടത്...ഒന്നുമില്ലേ നീ നിന്റെ വീട്ടുകാരുടെ ഒന്നിച്ചു എല്ലേ എന്നേക്കാൾ നീ അവരുടെ അടുത്ത് സുരക്ഷിതമെല്ലെ എന്നാൽ ഞാനോ തിരിച്ചു ഒറ്റക്ക് പോയത് എന്നിട്ട് നീ ഒന്ന് വിളിച്ചു അന്വേഷിച്ചോ..
സോറി ഞാൻ ഇവിടെ ഉള്ളവരെ ഒക്കെ കുറെ നാൾ കൂടെ കണ്ടപ്പോൾ മറന്നു പോയി അതാ....
ഹ്മ്മ് സാരമില്ല ഞാൻ ചുമ്മാ പറഞ്ഞുന്നെ ഉള്ളു..
എല്ല വന്നിട്ടു കുറെ നേരമായോ ....
ഏയ് ഇപ്പൊ വന്നിട്ടേ ഉള്ളു നിന്നെ ഒന്ന് കാണാൻ തോന്നി അത് കൊണ്ട് ഇങ്ങോട്ടു വന്നു..
അവന്റെ സംസാരത്തിൽ അവളുടെ കണ്ണുകൾ വിടർന്നു...
ഇങ്ങനെ നോക്കി ചോര ഊറ്റാതെ പോയി വല്ലതും കുടിക്കാൻ എടുക്കടി..
അപ്പൊ തന്നെ ഫിദ മുറിയിൽ നിന്നും പുറത്തേക്ക് ഓടിയിരുന്നു...
അവനും ചിരിച്ചു കൊണ്ട് അവൾക്ക് പിറകെ സിറ്റ് ഔട്ട് ലേക്ക് നടന്നു...
ഫിദ മെഹ്‌ഫി എവിടെ യാകും എന്നും ചിന്തിച്ചു ഒരു കയ്യിൽ കോഫിയും മറുകയ്യിൽ പലഹാരവുമായി നടന്നു..
എടി നിന്റെ ഹിറ്റ്ലർ അവിടെ ബ്രോസ് ന്റെ കൂടെ ഉണ്ട്...😁 നിയ
എടി ഉണക്ക കൊള്ളി നീ എന്റെ മയ്യത്ത് കണ്ടേ അടങ്ങുള്ളോ 😖😖😖😤😤😤.... ഫിദ
നീ തന്നെ എല്ലെടി എന്നോട് പറഞ്ഞത് അളിയൻ ഫുൾ കലിപ്പാണ് എന്നും ഹിറ്റ്ലർ ആണെന്നും ഒക്കെ എന്നിട്ടിപ്പോ ഞാൻ പറഞ്ഞതാണോ കുറ്റം... നിയ
ഹ്മ്മ് നീ ആ തിരു വായ ഒന്ന് പൂട്ടി വെച്ചാൽ മാത്രം മതി..🙏🙏🙏 ഫിദ
പോടീ.. നിയ
നിന്നെ ഞാൻ പിന്നെ എടുത്തോളാടി എന്ന പോലെ നിയയെ ഒന്ന് നോക്കി ഫിദ ഉമ്മറത്തു ഇരുന്ന് കഥ പറയുന്ന മെഹ്‌ഫിക്ക് കൊണ്ട് കൊടുത്തു പിന്നെ അതികം അവന്റെ മുന്നിൽ പോയി നിന്നില്ല...
മെഹന്ദി നൈറ്റ് അടിപൊളി ആയി തന്നെ അവസാനിച്ചു..
ഇന്നാണ് കല്യാണം...
ഫിദ കല്യാണത്തിന് ഗൗൺ ആയിരുന്നു വാങ്ങിയത്..
കുളിച്ചു സുന്ദരിയായി ഷെൽഫിൽ നിന്നും ഗൗൺ എടുത്തു തിരിഞ്ഞപ്പോൾ ആണ് പിറകിൽ തൊട്ടു തൊട്ടില്ല എന്നതിൽ മെഹ്‌ഫി നില്കുന്നത് കണ്ടേ..
എന്താ ...🙄 ഫിദ
മെഹ്ഫി അവൾക്ക് നേരെ ഒരു കവർ നീട്ടി..
ഇതിൽ എന്താ ... ഫിദ
അത് തുറന്നു നോക്ക് അപ്പൊ അറിയാമെല്ലോ അതിനകത്തു എന്താണെന്ന്... മെഹ്‌ഫി
ഫിദ അതിനുള്ളിൽ എന്താണെന്നു നോക്കി..
നേവി ബ്ലു കളർ ലുള്ള ഒരു ചിഫൊൺ ടൈപ് സാരി ആയിരുന്നു..അതിനു മാച്ച് ആയിട്ട് ഗോൾഡൻ കളർ എംബ്രോയിഡറി ബ്ലൗസും അതിന്റെ കൂടെ ഉണ്ടായിരുന്നു...
അവൾക്ക് അത് കണ്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടപ്പെട്ടു ....അവളുടെ ഫേവറേറ്റ് കളർ ആയിരുന്നു അത്..
അവൾ പരിസരം മറന്നു മെഹ്‌ഫിയെ ഇറുക്കെ പുണർന്നു..
അവനും അതാഗ്രഹിച്ചത് കൊണ്ട് അവനും തിരിച്ചു അവളെ പുണർന്നു..
വാതിലിൽ മുട്ട് കേട്ടപ്പോൾ ആണ് രണ്ടു പേരും അകന്നു മാറിയത്..രണ്ടു പേർക്കും പരസ്പരം നോക്കാൻ മടി തോന്നി..
മെഹ്‌ഫി വേഗം പോയി ഡോർ തുറന്നു..മുന്നിൽ ഇളിച്ചു നിൽക്കുന്ന റിഷാൽ നെ കണ്ടു അവൻ എന്താടാ കാര്യം എന്ന് ചോദിച്ചു..
ഒന്നുല്ല അളിയാ ഒരുത്തൻ അവിടെ നിന്ന് വിളിച്ചു കയർപൊട്ടിക്ക അവനെ നിക്കാഹിന് വേണ്ടി ഒരുക്കാൻ..ഒന്ന് വേഗം വന്നേ എന്നു പറഞ്ഞു മെഹ്‌ഫിയെ വലിച്ചു റിഷു പോയി..
ഫിദ പോയി ഡോർ ലോക്ക് ചെയ്തു സാരീ വൃത്തിക്ക് ഉടുത്തു പിന്നെ ഹെന്നയെ തപ്പി ഇറങ്ങി അപ്പോഴുണ്ട് ഉമ്മ അവളെ സാരി അടുപ്പിക്കുന്നു..
ആഹാ നീയും സാരി ആണോ.. ഫിദ
ഹാ നിന്റെ കാക്കു വാങ്ങി തന്നതാ എല്ല നിനക്ക് അളിയൻ വാങ്ങി തണതാണോ .. ഹെന്ന
ഹാ ... ഫിദ
രണ്ടു പിന്നെ കുറെ സെൽഫി ഒക്കെ എടുത്തു മണവാട്ടീടെ അടുത്ത് പോയി..
എല്ലെടി നിന്റെയൊക്കെ യാണോ കല്യാണം അതോ എന്റെയോ.. നിയ
എന്താടി നിനക്ക് ഇപ്പൊ ഇങ്ങനെ ഒരു ഡൌട്ട് .. ഹെന്ന
എല്ല രണ്ടിനെയും കാണാൻ നല്ല മൊഞ്ചുണ്ട് മണവാട്ടി യായ എന്നെ ആരും നോക്ക കൂടി ചെയ്യില്ല രണ്ടും അത് കൊണ്ട് എന്റെ അടുത്ത് നിൽക്കണ്ടാട്ടൊ..
നിയ
അസൂയ തീരെ ഇല്ലല്ലേ ...ഫിദ
അതിനു നിയ ഒന്ന് ഇളിച്ചു കൊടുത്തു
പിന്നെ കുറച്ചു സമയത്തിനുള്ളിൽ തന്നെ നികാഹ് കഴിഞ്ഞു ചെക്കൻ വന്നു മഹർ ചാർത്തി..
അവസാനം നിയ യാത്ര പറഞ്ഞിറങ്ങാൻ നേരമായി..
അവൾ എല്ലാവരോടും ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു അവസാനം റിഷുവിന്റെ അടുത്തെത്തി..
അപ്പൊ കാക്കു ഞാൻ പോവാട്ടോ ഇനി തല്ല് കൂടൽ ഒക്കെ എപ്പോയെങ്കിലേ നടക്കുള്ളൂ ആ ഒരു വിഷമം മാത്രമേ ഉള്ളു....🤧🤧
റിഷു അവളെ കെട്ടിപിടിച്ചു കരഞ്ഞു .
അയ്യേ ഇതെന്തോന്ന് കാക്കു മോശം മോശം..എന്റെ പൊന്നു കാക്കു ഞാൻ എനിക്ക് നിങ്ങളെ ഒക്കെ കാണണം എന്ന് തോന്നുമ്പോൾ പൂച്ചക്കണ്ണനെ വെറുപ്പിച്ചിട്ടായാലും ഇങ്ങോട്ട് എത്തും അതോണ്ട് കാക്കു ഈ കരച്ചിൽ ഒക്കെ നിർത്തി സന്തോഷത്തോടെ ഈ അനിയത്തിയെ പടി ഇറക്കിയാട്ടെ...
നിയ
അത് ദുഃഖം നിറഞ്ഞു നിന്നിടത്തു ചിരി പടർത്തി..അങ്ങനെ എല്ലാവരോടും ഒരിക്കൽ കൂടെ യാത്ര ചോദിച്ചു അവൾ ആ വീട്ടിൽ നിന്നും യാത്രയായി...
ഫിദയും മെഹ്‌ഫിയും അന്ന് നൈറ്റ് തന്നെ മെലേകാലോട്ട് തിരിച്ചു..***
തുടരും.........
✍️Mufi❣️
അപ്പൊ സ്റ്റോറിയെ കുറിച്ച് അഭിപ്രായം പോന്നോട്ടെ....നെക്സ്റ്റ് part മറ്റന്നാൾ പോസ്റ്റുന്നതാണ് (എഴുതാൻ പറ്റാത്ത സാഹചര്യം ഒന്നും ഉണ്ടായിട്ടില്ല എങ്കിൽ)
നിങ്ങളുടെ കമന്റ് കാണുമ്പോൾ എഴുതാൻ ഉള്ള മൂഡ് ഒക്കെ വരുള്ളൂ..അപ്പൊ വായിച്ചിട്ട് പോവുന്നവർ ഒന്ന് റേറ്റിംഗ് തേരാനും റിവ്യൂ എഴുതാനും മറക്കണ്ടാട്ടാ 😉😉