Aksharathalukal

*ദേവദർശൻ...🖤*‌- 2

*ദേവദർശൻ...🖤*

പാർട്ട്‌ - 2
 

✍ അർച്ചന
 

കണ്ണടച്ചു തുറക്കും മുന്നേ ഇടത്തെ കവിളിലേക്ക് ഒരു കൈ നല്ല ശക്തിയിൽ വന്നു പതിച്ചതും അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു പോയി..... കവിളിൽ നീറ്റൽ തോന്നി തുടങ്ങിയതും കണ്ണുകൾ വലിച്ചു തുറന്നു...

മുന്നിൽ ചുവന്ന കണ്ണുകളുമായി നിൽക്കുന്ന ഒരുവനെ കണ്ട് പേടിയോടെ രണ്ടടി പിറകിലേക്ക് നീങ്ങി...

അപ്പൊ തന്നെ ഷോൾഡറിൽ പിടിച്ചു വലിച്ചു റോഡിന്റെ ഒരു സൈഡിലേക്ക് അവൻ തള്ളിയിരുന്നു.....

കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടെങ്കിലും എന്താ ഇപ്പൊ സംഭവിച്ചത് എന്നതിന്റെ പകപ്പ് മാറാതെ അവൾ അവനെ തന്നെ നോക്കി....

""""രാവിലെ തന്നെ മനുഷ്യനെ മെനക്കെടുത്താൻ ഇറങ്ങിക്കോളും ഓരോന്ന്..... ഇതിനൊന്നും വേറെ ഒരു വഴിയും കണ്ടില്ലേ ചാകാൻ....ചാകാൻ പോകുമ്പോൾ എങ്കിലും ബാക്കി ഉള്ളവർക്ക് കുറച്ചു സ്വസ്ഥത കൊടുത്തു കൂടെ..... പണ്ടാരം... """

പിറുപിറുത് കൊണ്ട് അവളെ ഒന്ന് അമർത്തി നോക്കി അവൻ തിരിഞ്ഞു നടന്നു.... കുറച്ചു നടന്നതും തിരിഞ്ഞു അവളെ നോക്കി....

അപ്പോഴും അവൾ അവനിലേക്ക് തന്നെ നോട്ടം ചെലുത്തിയിട്ടാണുള്ളത്..
അത് കണ്ടതും പല്ല് കടിച്ചു കൊണ്ട് അവൻ റോഡ് സൈഡിലേക്ക് മറിഞ്ഞു വീണ ബൈക്ക് നേരെ എടുത്തു വച്ചു അതിൽ കയറി ഇരുന്നു അവളെ നോക്കി.....കൂർത്ത നോട്ടം നൽകി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അവളുടെ മുന്നിലൂടെ അവൻ പോയി......

വാഹനങ്ങളുടെ ഹോൺ അടി ശബ്ദം കേട്ട് ആണ് അവൻ കണ്ണ് തുറന്നത്... മുന്നിൽ തന്നെ കവിളിൽ കയ്യും വച്ചു നിൽക്കുന്ന പെണ്ണിനെ കണ്ടതും അവൻ റോഡിൽ നിന്നും ഞെട്ടി എഴുന്നേറ്റു..... ചീറിപ്പായുന്ന വാഹനങ്ങളെ കൈ കൊണ്ട് തടഞ്ഞു കാണിച്ചു റോഡിന്റെ മറു ഭാഗത്തേക്ക് അവൻ ഓടി.....

ദർശൻ മുന്നിൽ വന്നു നിന്നപ്പോൾ ആണ് അവൾ അവൻ പോയ വഴിയിൽ നിന്നും കണ്ണെടുക്കുന്നത്... പതിയെ നോട്ടം ദർശനിൽ എത്തിയതും കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകിയിരുന്നു.....

ശരീരം മുഴുവനും വലിഞ്ഞു മുറുകുന്നത് പോലെ തോന്നി.... കണ്ണുകളിൽ ഇരുട്ട് പടരുന്നത് അറിഞ്ഞതും കണ്ണുകൾ ഇറുക്കെ അടച്ചു തുറന്നു കൊണ്ടിരുന്നു... എന്നാൽ അപ്പോഴേക്കും അവൾ തളർന്നു വീണിരുന്നു....

വാടിയ താമരതണ്ട് പോലെ നിലത്തേക്ക് ഊർന്നു വീഴുന്നവളെ അവൻ കൈകളിൽ താങ്ങി പിടിച്ചു... വെപ്രാളത്തോടെ അവളുടെ മുഖം പിടിച്ചു കുലുക്കി.... കവിളിൽ അവന്റെ പരുത്ത കൈ കൊണ്ടതും വേദനയോടെ അവൾ ഞെരുങ്ങി... അപ്പോഴാണ് അവനും അവളുടെ കവിളിൽ കരിനീലിച്ചു വന്ന നാല് വിരൽപാടുകൾ കണ്ടത്....

കയ്യിൽ പിടിച്ചു പൾസ് നോക്കി... പൾസ് കുറഞ്ഞു കുറഞ്ഞു വരുന്നത് അറിഞ്ഞതും അവൻ അവളെ കൈകളിൽ കോരി എടുത്തു.... റോഡ് മുറിച്ചു കടന്നു നിർത്തിയിട്ടിരിക്കുന്ന തന്റെ ജിപ്സിയുടെ മുന്നിലെ സീറ്റിലേക്ക് അവളെ ഇരുത്തി അവൻ വണ്ടി ഹോസ്പിറ്റലിലേക്ക് എടുത്തു...

ഒരു കൈ കൊണ്ട് അവളെ തന്റെ ഷോൾഡറിലേക്ക് ചെരിച്ചു കിടത്തികൊണ്ട് അവൻ ഡ്രൈവ് ചെയ്തു....

ഹോസ്പിറ്റലിൽ എത്തിയതും അവൻ തന്നെ അവളെ കൈകളിൽ കോരി എടുത്തു സ്ട്രേച്ചറിലേക്ക് കിടത്തി....

ഡോക്ടർ വന്നു ചെക്ക് ചെയ്തു ഡ്രിപ് ഇടാൻ പറഞ്ഞു... അവളുടെ കൈ മുട്ടിൽ ഉണ്ടായിരുന്ന മുറിവിൽ മരുന്നുവച്ചു കെട്ടി... നെറ്റിയിൽ ഒട്ടിച്ചിരുന്ന ബന്റെജ് മാറ്റി മുറിവ് ക്ലീൻ ചെയ്തു മരുന്ന് വച്ചു.....

"""പെഷ്യന്റിന്റെ..... """

ഡ്രിപ് ഇട്ട് മയങ്ങുന്ന അവളുടെ അടുത്ത് തന്നെ ടേബിളിൽ ചാരി നിൽക്കുമ്പോൾ ആണ് ഡോക്ടർ അതും ചോദിച്ചു അവന്റെ അടുത്തേക്ക് വന്നത്....

അത് കേട്ട് അവൻ എന്ത് പറയും എന്നറിയാതെ പരുങ്ങിയതും ഡോക്ടർ അവനെ ഒന്ന് തറപ്പിച്ചു നോക്കി....

അൻപതു വയസിനോട് അടുത്ത് പ്രായം തോന്നിക്കുന്ന അവർ അവനെ ഒന്ന് കൂടെ നോക്കി...

നെറ്റിയിലേക്ക് വീണുകിടക്കുന്ന നീളമുള്ള ചെമ്പൻ മുടിയിഴകളും കറുത്ത ചുണ്ടുകളും കുറുകിയ കണ്ണുകളും പച്ചക്കുത്തിയ കയ്യും ഒക്കെ ആയി തികച്ചും ഒരു തെമ്മാടി ലുക്ക് തന്നെയാണ് അവന്റേത് എന്ന് അവർ മനസിലാക്കി.....

"""തനിക് എന്താ ജോലി.... """

ഡോക്ടർ അവനോട് ചോദിച്ചതും അവന് ദേഷ്യം വരുന്നുണ്ടായിരുന്നു...

"""ജോലി ഒന്നും ഇല്ല... ""

അവൻ പറഞ്ഞു നിർത്തി...

""തന്റെ പേര് എന്താ.... ""

അത് കേട്ടതും അവൻ ഡോക്ടറേ ഒന്ന് നോക്കി.... പിന്നെ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു

**ദർശൻ...**

അതിന് ഒന്ന് അമർത്തി മൂളി കൊണ്ട് അവർ ബെഡിൽ കിടക്കുന്ന അവളുടെ അടുത്തേക്ക് നടന്നു.... പൾസ് ചെക്ക് ചെയ്തു... കരിനീലിച്ചു കിടക്കുന്ന അവളുടെ കവിളിൽ ഒന്ന് നോക്കിയ ശേഷം ആ നോട്ടം ദർശനിലേക്ക് നീണ്ടു....

എന്നാൽ അവൻ അതൊന്നും മൈൻഡ് ആക്കാതെ ഫോണിൽ കുത്തി കളിക്കാൻ തുടങ്ങി...

അരമണിക്കൂർ കഴിഞ്ഞതും അവൾ പതിയെ കണ്ണ് തുറന്നു... മുകളിൽ കറങ്ങുന്ന ഫാനും മരുന്നിന്റെ അസഹ്യമായ മണവും താൻ  ഹോസ്പിറ്റലിൽ ആണ് ഉള്ളത് എന്ന് അവൾക്ക് മനസിലാക്കി കൊടുത്തു...

ഒരുവശത്തേക്ക് തലചെരിച്ചു നോക്കിയതും അവൾ കണ്ടു ഫോണിൽ തോണ്ടി ടെബിളിൽ ചാരി നിൽക്കുന്ന ദർശനെ...

അല്പം ഞെട്ടൽ ഉണ്ടാക്കി എങ്കിലും അവനെ വിളിക്കാൻ വേണ്ടി വായ തുറന്നതും വേദന കാരണം അവളുടെ കണ്ണുകൾ നിറഞ്ഞു....

ഫോണിൽ നിന്നും ഇടക്ക് മുന്നിലേക്ക് നോട്ടം മാറ്റിയപ്പോൾ ആണ് നിറഞ്ഞ കണ്ണുകളോടെ തന്നെ നോക്കുന്ന ആ പെണ്ണിന്റെ മുഖം അവൻ കണ്ടത്..

പെട്ടെന്ന് തന്നെ അവളുടെ അടുത്തേക്ക് നടന്നടുത്തു....

"""ഞാൻ... ഞാൻ ഡോക്ടറെ വിളിക്കാം... ""

അവളോട് അതും പറഞ്ഞു അവൻ പുറത്തേക്ക് നടന്നു....

അല്പസമയം കഴിഞ്ഞതും ഡോക്ടർ കയറി വന്നു.... അവരുടെ പിറകെ അവനും ഉണ്ടായിരുന്നു....

"""ഇപ്പൊ വേദന കുറവുണ്ടോ.... ""

ഡോക്ടർ സൗമ്യമായി ചോദിച്ചതും അവൾ വേദനയുണ്ടെന്ന് പതിയെ പറഞ്ഞു....

"""കവിളിൽ ഐസ്ബാഗ് വച്ചാൽ നീര് കുറയും...ഒക്കെ... പേടിക്കാൻ ഒന്നുല്ല.... ""

അവളുടെ മുടിയിലൂടെ വിരലോടിച്ചു കൊണ്ട് പറഞ്ഞതും അവൾ തലയാട്ടി....

""ഡോ.... താൻ എന്റെ കൂടെ വാ.... ആ കൊച്ചിന് കവിളിൽ ഐസ്ബാഗ് വയ്ക്കണം.... ഞാൻ എടുത്തു തരാം..""

തിരിഞ്ഞു നിന്ന് ദർശനോട് പറഞ്ഞതും അവൻ ബെഡിൽ കിടക്കുന്ന പെണ്ണിനെ ഒന്ന് നോക്കി... ശേഷം പതിയെ തലയാട്ടി കൊണ്ട് ഡോക്ടറുടെ കൂടെ പോയി....

അവൻ പോകുന്നത് കണ്ടപ്പോൾ അവൾക്ക് ചിരിയാണ് വന്നത്....

""പാവം... ""

അവൾ മനസ്സിൽ പറഞ്ഞു....

കുറച്ചു കഴിഞ്ഞതും അവൻ കയറി വന്നു.... കയ്യിൽ ഐസ്ബാഗ് ഉണ്ട്... അവൻ അവളുടെ അടുത്ത് വന്നിരുന്നു...

ചെറിയ പരിഭ്രാമത്തോടെ അവനെ നോക്കി എഴുന്നേൽക്കാൻ ശ്രമിച്ചതും അവൻ തന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു ഇരുത്തി.... ബെഡിന്റെ ഹെഡ്‌ബോഡിലേക്ക് തലയണ ചാരി വച്ചു കൊടുത്തു....

അവൻ തന്നെ കരിനീലിച്ചു വന്ന കവിളിൽ ഐസ് ബാഗ് വച്ചു കൊടുത്തു...

"""സ്സ്.... ""

തണുപ്പ് അരിച്ചിറങ്ങുന്നതിനനുസരിച് വേദന തോന്നിയതും അവന്റെ കൈതണ്ടയിൽ പിടിമുറുക്കി.....

കണ്ണുകൾ ഇറുക്കി അടച്ചു നിൽക്കുന്നവളെ കാൺകെ അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു....

കയ്യിൽ നീറ്റൽ അനുഭവപ്പെട്ടപ്പോൾ ആണ് അവൻ അവളിൽ നിന്നും നോട്ടം പിൻവലിച്ചത്....

""""ആഹഹ്.... ""

അവൻ കൈ ശക്തിയിൽ പിൻവലിച്ചതും അവൾ ഞെട്ടി കണ്ണ് തുറന്നു....

കയ്യിലേക്കും അവളിലേക്കും മാറി മാറി നോക്കുന്ന അവനെ അല്പം പേടിയോടെ തന്നെ നോക്കി....

"""എ.... എന്താ... """

വിക്കി വിക്കി പതിഞ്ഞ ശബ്ദതിൽ അവൾ ചോദിച്ചതും അവൻ ദേഷ്യതിൽ എഴുന്നേറ്റു നിന്നു....

""""ഏതു നേരത്ത് ആണോ എന്റെ ദൈവമേ ഇതിന്റെ മേലേക്ക് വണ്ടി ചാർത്താൻ ആയത്..... """

അവൻ പല്ല് കടിച്ചു കൊണ്ട് പറയുന്നത് കേട്ട് അവൾ അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു....

""മൂക്കറ്റം വെള്ളം കുടിച്ചു ബോധം ഇല്ലാതെ നടുറോഡിൽ ഓരോന്ന് കാട്ടികൂട്ടിയതും പോരാ ഇപ്പൊ ദൈവത്തെ വിളിക്കുന്നോ...... """

അവൾ പിറുപിറുത്തതും അവൻ രൂക്ഷമായി ആ പെണ്ണിനെ നോക്കി...

അവളുടെ നഖം അമർന്നു മുറിവ് പറ്റിയ ഭാഗത്തു ഊതുന്ന അവനെ നോക്കി ഇളിച്ചു കൊണ്ട് പെണ്ണ് സോറി പറഞ്ഞു....

"""അവളുടെ ഒരു കോറി.... വായ അടച്ചു വച്ചില്ലേൽ അടിച്ചു നിന്റെ മറ്റേ കരണം കൂടെ ഞാൻ പുകയ്ക്കും...."""

"""ഓഹോ... അപ്പൊ താൻ തന്നേ ആണല്ലേ ഈ കുട്ടിയെ ഇങ്ങനെ അടിച്ചത്..... രണ്ട് ദിവസം പട്ടിണിക്കിടുകയും ചെയ്തത് താൻ തന്നെയാണോ..... ഇതൊന്നും ഇങ്ങനെ വിട്ടാൽ പറ്റില്ല... ഞാൻ പോലീസ് സ്റ്റേഷനിൽ അറിയിച്ചോളാം...""""

അതും പറഞ്ഞു ആ ഡോക്ടർ കയറി വന്നതും അവൻ തലയിൽ കൈ വച്ചു പോയി....

"""കുട്ടിയുടെ പേര് എന്താ... ഇവന്റെ പേരിൽ ഒരു പരാതി കൊടുക്കാം... പേടിക്കണ്ടട്ടോ...""

അവർ പറയുന്നത് കേട്ട് അവൾ ഇളിച്ചു കൊടുത്തു....

"""ഇയാൾ ആണ് എന്നെ രക്ഷിച്ചത് ഡോക്ടർ... """

ഡോക്ടർ ഫോൺ എടുക്കുന്നത് കണ്ടതും അവൾ പറഞ്ഞു...

അത് കേട്ട് ഡോക്ടർ അവളെ ഒന്ന് തറപ്പിച്ചു നോക്കി....

അവൾ ആണെങ്കിൽ സത്യം എന്ന രീതിയിൽ തലയാട്ടി കൊടുത്തു...

""കൊച്ചിന്റെ പേര് എന്താ.. ""

ഡോക്ടർ ചോദിക്കുന്നത് കേട്ടതും അവനും അവളുടെ മുഖത്തേക്ക് നോക്കി....

***ജുവൽ... ജുവൽ മരിയ...***

അവൾ പറഞ്ഞു....

"""കിടന്നോളു.... വൈകുന്നേരം ഡിസ്ചാർജ് ആവും... ""

അത്രേം പറഞ്ഞു ദർശനെ ഒന്ന് നോക്കി കൊണ്ട് അവർ പോയി...

അവൻ പിന്നേ അവളെ നോക്കാൻ നിന്നില്ല.... ഐസ്ബാഗ് അവളുടെ കയ്യിൽ കൊടുത്തു അവനും മുറി വിട്ടു ഇറങ്ങി.....

അവൻ കൂടെ പോയതും താൻ വീണ്ടും ഒറ്റപ്പെട്ടത് പോലെ തോന്നി ജുവലിന്....

അവൾ കണ്ണുകൾ അടച്ചു കിടന്നു...

"""പൊടിക്കുപ്പീ..... നിന്നെ എന്റെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ....

നടുവിന് ഒരു കയ്യും കൊടുത്തു മറു കയ്യിൽ പേരക്കമ്പുമായി നിൽക്കുന്ന ഒരുവന്റെ മുഖം അവളുടെ മനസിലേക്ക് തെളിഞ്ഞു വന്നു....

അനുസരണയില്ലാതെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി...
 

************************************************

"""എന്താ അങ്കിളേ ഇന്ന് വൈകിയത്.... മീനൂട്ടി എത്ര നേരമായി കാത്തിരുന്നു....ഇന്ന് നേരത്തെ വരാന്ന് പറഞ്ഞതല്ലേ..... പോ.... എന്നോട് മിണ്ടണ്ട....."""

ചുണ്ട് കൂർപ്പിച്ചു കൊണ്ട് കള്ളദേഷ്യത്തോടെ പിണങ്ങി തിരിഞ്ഞു ഇരിക്കുന്ന കുഞ്ഞിപ്പെണ്ണിനെ കണ്ടു അവൻ ചെറു ചിരിയോടെ അവളുടെ അടുത്ത് പോയി ഇരുന്നു....

"""മീനൂട്ടി അങ്കിളിനോട്‌ പിണക്കമാണല്ലേ.... അപ്പൊ ഈ ചോക്ലേറ്റ് ആർക്ക് കൊടുക്കും.... """

പോക്കറ്റിൽ നിന്നും ഒരു ഡയറിമിൽക്ക് എടുത്തു കയ്യിൽ പിടിച്ചു കൊണ്ട് റൂഫും നോക്കി അവൻ ചോദിച്ചതും കുഞ്ഞിപ്പെണ്ണ് അവനെ ഇടം കണ്ണിട്ട് നോക്കി....അവന്റെ കയ്യിലെ ഡയറിമിൽക്ക് കണ്ടതും ആ കുഞ്ഞിക്കണ്ണുകൾ തിളങ്ങി....

അവനെ ഒന്ന് നോക്കിയ ശേഷം അവന്റെ ഷേർട്ട് പിടിച്ചു കുലുക്കാൻ തുടങ്ങി.....

"""ഹ്മ്മ്.... ന്താ.... എന്നോട് പിണക്കം അല്ലേ.... """

അവൻ ചോദിച്ചതും പെണ്ണ് അല്ലെന്ന് തലയാട്ടി....

"""നീയല്ലേ പിണങ്ങി ഇരുന്നത്.... """

അവൻ അവളെ നോക്കി ചോദിച്ചതും പെണ്ണ് കൊച്ചരിപ്പല്ലുകൾ കാട്ടി ചിരിച്ചു കൊടുത്തു....

""""ഞാൻ.... ഞാൻ ചുമ്മാ പറഞ്ഞത് അല്ലേ.... ഞാൻ അങ്കിളിനോട് പിണങ്ങുവോ..... """"

നിഷ്കളങ്കമായി കുഞ്ഞി പെണ്ണ് ചോദിച്ചതും അവൻ പൊട്ടി ചിരിച്ചു....

"""ഇതിന് വേണ്ടി അല്ലേടി നീ സോപ്പിടുന്നെ.... """

കയ്യിലെ ഡയറിമിൽക്ക് പെണ്ണിന്റെ കവിളിൽ തട്ടി കൊണ്ട് കയ്യിലേക്ക് വച്ച് കൊടുത്തു കൊണ്ട് അവൻ ചോദിച്ചതും പെണ്ണ് ഇളിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാരി....

"""ആഹാ.... ഡോക്ടറിനോട് മിണ്ടിയോ ഈ കാന്താരി.... നേരത്തെ എന്തൊക്കെ ആയിരുന്നു.... മിണ്ടില്ല... കാണണ്ട.... ഇപ്പൊ നോക്കിയേ...""""

നിവേദ് ഡോക്ടർ റൂമിലേക്ക് കയറി വന്നു കൊണ്ട് പറഞ്ഞതും അവൾ അവനെ ചുണ്ട് കൂർപ്പിച്ചു നോക്കി.....

"""നോക്കി പേടിപ്പിക്കാതെടി.... ഇത് എന്താ ഡയറിമിൽക്കോ... കൊള്ളാലോ...."""

അവളുടെ കയ്യിൽ നിന്നും തട്ടി പറിച്ചെടുക്കാൻ നോക്കിയതും പെണ്ണ് അത് പുറകിലേക്ക് മറച്ചു പിടിച്ചു...

""എന്താ ദേവാ ഇന്ന് വൈകിയത്.... ""

അവന്റെ തോളിൽ തട്ടി കൊണ്ട് നിവേദ് ചോദിച്ചതും അവൻ നിവേദിനെ നോക്കി....

""രാവിലെ തന്നെ ഒരു കുരിശ് ചാവാൻ വേണ്ടി റോഡിനു നടുക്ക് കയറി നിൽക്കുന്നു...... എങ്ങനെയാ അതിനെ പിടിച്ചു മാറ്റിയത് എന്ന് ഇപ്പോഴും പിടിയില്ല.... ഒരു നിമിഷം മാറിയിരുന്നെങ്കിൽ അതിനെ രക്ഷിക്കാൻ പോയതിന് ഞാനും കൂടെ മുകളിലേക്ക് പോയേനെ.....""""

പല്ല് കടിച്ചു കൊണ്ട് ദേവൻ പറഞ്ഞതും നിവേദ് അവനെ തന്നെ നോക്കി....

"""നീ എന്തിനാ പിന്നെ രക്ഷിക്കാൻ നോക്കിയേ.... ചവാൻ ഇറങ്ങിയതിനെ ഒന്നും തടയാൻ പോകേണ്ട ആവശ്യം ഇല്ല..... """

""""നമ്മൾ ഡോക്ടർ ആണെന്ന് മറന്നോ നീ....ഒരു ജീവൻ കണ്മുന്നിൽ കിടന്ന് പിടയുമ്പോൾ രക്ഷിക്കാൻ അല്ലേ നോക്കുക.... അല്ലാതെ ഇനിയും ഇയാൾ വേദനിക്കരുത് എന്ന് കരുതി മരണത്തിലേക്ക് തള്ളി വിടാൻ നോക്കുവോ.....അത്രേ ഞാനും ചെയ്തുള്ളൂ.... പിന്നെ അവൾക്ക് ഉള്ളത് നല്ല കനത്തിൽ തന്നെ കൊടുത്തിട്ടും ഉണ്ട്....എന്നാലേ ഇനി ഇമ്മാതിരി പണിക്ക് ഇറങ്ങാതെ നിൽക്കൂ.... """"

ദേവൻ പറയുന്നത് കേട്ടതും നിവേദ് അവൻ പോലും അറിയാതെ കവിളിലേക്ക് കൈ പോയി....

"""ദേവാ.... ആ കൊച്ച് ബാക്കി ഉണ്ടോടാ... ""

നിവേദ് ചോദിക്കുന്നത് കേട്ട് ദേവൻ അവനെ ഒന്ന് അമർത്തി നോക്കി....

"""ചാവാൻ പോയ ആ കൊച്ചിനെ നീ തല്ലി കൊന്നു എന്നങ്ങാനും പറഞ്ഞു ന്യൂസ്‌ വരുവോന്ന് അറിയില്ലലോ.... അതാ......😌"""

"""ഡാ.... ""

ദേവന്റെ അലർച്ച കേട്ടതും നിവേദ് ഓടിയിരുന്നു.... അവന്റെ ഓട്ടം കണ്ടു കുഞ്ഞിപ്പെണ് കൈ കൊട്ടിച്ചിരിച്ചു...

അത് കണ്ടതും അവന്റെ ചുണ്ടിലും ചെറു ചിരി വിരിഞ്ഞു.......

 

(തുടരും)

*ദേവദർശൻ...🖤* 3

*ദേവദർശൻ...🖤* 3

4.4
24681

*ദേവദർശൻ...🖤* 3 പാർട്ട്‌ - 3   ✍ അർച്ചന   """ഇപ്പൊ വേദന ഉണ്ടോ.... """ ദർശന്റെ ശബ്ദം കേട്ടാണ് അവൾ കണ്ണുകൾ തുറന്നത്.... നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു കൊണ്ട് അവനെ നോക്കി ഇല്ലെന്ന് അർഥത്തിൽ തലയാട്ടി.... """നീര് കുറഞ്ഞിട്ടുണ്ട്... കുറച്ചു കഴിയുമ്പോൾ ഡിസ്ചാർജ് തരും.... ഇപ്പൊ ഇത് കഴിച്ചോ... """ കയ്യിലെ പാക്കറ്റ് അവൻ അവളുടെ കയ്യിൽ കൊടുത്തു.... അവൾ അവന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി.... ഡ്രിപ് ഇട്ടിട്ടുള്ള കൈ അനക്കാൻ പറ്റാത്തത് കൊണ്ട് അവൻ തന്നെ ആ പാക്കറ്റ് തുറന്നു.... ദോശയും ചമ്മന്തിയും നല്ല വാഴയിലയിൽ പൊതിഞ്ഞത് തുറന്നതും അവൾ അതിന്റെ ഗന്ധം ആസ്വദിച