Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️46

  ❤️കലിപ്പന്റെ വായാടി❤️



പാർട്ട്‌-46


വെയ്റ്റർ വന്നു ഓർഡർ എടുത്തു മെഹ്‌ഫി രണ്ടു സദ്യ ഓർഡർ കൊടുത്തു..

ഫിദ അതിലൊന്നും ശ്രദിക്കുന്നില്ലായിരുന്നു..അവളുടെ ചെവിയിൽ അപ്പോഴും ഡേവിഡ് ന്റെ വാക്കുകൾ മുഴങ്ങി കൊണ്ടിരുന്നു...

"അതികം പുച്ഛിക്കണ്ട നീ അവസാനം കെട്ടിയോന്റെ ചലനമറ്റ ശരീരത്തിന് മുന്നിൽ ഇരുന്നു കണ്ണീർ പോയിക്കണ്ടി വരും ഇന്നലെ കണ്ടത് വെറും സാമ്പിൾ മാത്രമാ പറഞ്ഞു കൊടുത്തേക്ക് നിന്റെ മറ്റവനോട്.."


തുടരുന്നു.........



ഫുഡ്‌ മുന്നിൽ എത്തിയത് ഒന്നും ഫിദ അറിഞ്ഞില്ല അവൾ അവളുടേതായ ലോകത്താണ്...


ഫിദ...
മെഹ്ഫിടെ വിളിയാണ് ഫിദയെ ചിന്തകളിൽ നിന്ന് ഉണർത്തിയത്...

തനിക്ക് എന്താടോ ഇത്രക്ക് ചിന്തിക്കാൻ..

ഹേ ഒന്നുല്ല..

മ്മ് നീ കഴിക്കാൻ നോക്ക്..

അങ്ങനെ ഫുഡ്‌ കഴിക്കാൻ തുടങ്ങി മെഹ്ഫിക്ക് ഫിദയോട് പലതും ചോദിക്കണം എന്നുണ്ടെങ്കിലും ഇപ്പൊ വേണ്ട എന്ന് വെച്ചു..

ഫുഡ്‌ കഴിഞ്ഞു രണ്ടു പേരും വീണ്ടും യാത്ര തിരിച്ചു... മെഹഫി ഫിദനോട് സംസാരിക്കാൻ ഉള്ളത് കൊണ്ട് വണ്ടി ഒരു പാർക്കിന് മുന്നിൽ നിർത്തി..

വണ്ടി നിന്നത് പാർക്കിന് മുന്നിൽ ആണെന്ന് കണ്ടു ഫിദ മെഹ്ഫിയെ ഇവിടെ എന്തിനാ എന്നുള്ള പോലെ നോക്കി...

വാ ഇറങ് എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്..

പിന്നെ കൂടുതൽ ഒന്നും പറയാതെ ഫിദ ഡോർ തുറന്നു ഇറങ്ങി...

പാർക്കിൽ അതികം ആൾക്കാർ ഉണ്ടായിരുന്നില്ല.. കുറച്ചു കുട്ടികൾ കളിക്കുന്നുണ്ട് അച്ഛനമ്മമാർ അവരുടെ കളികൾ നോക്കി രസിക്കുന്നു.. പിന്നെ കുറച്ചു വേറെയും ആളുകൾ..
ഫിദ ചുറ്റുപാടും വീക്ഷണം നടത്തി..

അവർ ഒരു ഒഴിഞ്ഞ ബെഞ്ചിൽ ഇരുന്നു..

അൽപ്പ സമയം അവർക്കിടയിൽ മൗനം സ്ഥാനം പിടിച്ചു പിന്നെ അതിനെ ഇല്ലാതാക്കി കൊണ്ട് ഫിദ തന്നെ സംസാരത്തിന് തുടക്കം കുറിച്ചു..

എന്താ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്.

ഹാ അത് തനിക്ക് അറിയാവുന്ന കാര്യം തന്നെയാ..

ഫിദ സംശയത്തോടെ മെഹ്ഫിയ നോക്കി..

നിനക്ക് ഒരു ഡേവിഡ്നെ അറിയാമോ..

ആ പേര് കേട്ടതും ഫിദയുടെ ഉള്ളിലൂടെ ഒരു വിറയൽ കടന്നു പോയ്‌..

ഫിദ കള്ളം പറയാം എന്ന് വിചാരിക്കണ്ട ഞാൻ എല്ലാം അറിഞ്ഞു..

അവൾ പിന്നെ ഇന്ന് ഹോസ്പിറ്റലിൽ കണ്ടത് വരെയുള്ള എല്ലാ കാര്യവും പറഞ്ഞു..

എല്ലാം കേൾക്കെ മെഹ്ഫിടെ മുഖം വലിഞ്ഞു മുറുകി... ഇത് കാണെ ഫിദയിൽ പേടി വന്നു നിറഞ്ഞു..

നീ എന്ത് കൊണ്ട നേരത്തെ ഇത് പറയാതിരുന്നത്..😠😠😠

അത് പിന്നെ.... ഫിദ നിന്ന് വിക്കി..

മെഹ്ഫി അവളെ ദെയ്‌ശ്യത്തിൽ നോക്കി..

അവനുമായുള്ള അംഗത്തിന് ഇറങ്ങാൻ പോവാണ്..

സൂക്ഷിക്കണം..

അവൻ എന്നെ ഒന്നും ചെയ്യില്ല എന്നാൽ അവൻ എനിക്ക് വേദനിക്കാൻ വേണ്ടി നിന്നെ വല്ലതും ചെയ്യുമോ എന്ന എന്റെ പേടി..

എനിക്ക് ഒന്നു സംഭവിക്കില്ലന്നെ..

ഇങ്ങള് കൂടെ ഇല്ലേ 😉😉

😄😄ഹ്മ്മ് സൂക്ഷിക്കണം പുറത്തു ഞാനോ അജുവോ ഇല്ലാതെ പോകരുത്... കോളേജ് 1 വീക്ക്‌ ഞാൻ ലീവ് പറഞ്ഞിട്ടുണ്ട്..

😍😍ശെരിക്കും

ആടി മടിച്ചി.. എന്ന് വിചാരിച്ചു പഠിപ്പ് മുടക്കേണ്ട വീട്ടിൽ ഇരുന്നു പഠിച്ചോളണം

ഹാ..പഠിച്ചോളാം..

എന്ന പിന്നെ പോവാം..

ഹാ

അങ്ങനെ രണ്ടാളും മേലേക്കാലോട്ട് തിരിച്ചു....***

പിറ്റേ ദിവസം അജുവും മെഹ്ഫിയും രാവിലെ തന്നെ കമ്പനിയിലോട്ട് യാത്രയായി..

ഇഷുവും ഫിദയും വീട്ടിൽ നിന്ന് പുറത്തു പോകാൻ പറ്റാത്തത് കാരണം വീട്ടിൽ തന്നെ കഴിച്ചു കൂട്ടി..

റിനുവിനോട് അജു കാര്യങ്ങൾ മുഴുവനായും പറഞ്ഞില്ലെങ്കിലും ഏകദേശം പറഞ്ഞു കൊടുത്തിട്ടുണ്ട്.. അത് പോലെ തന്നെ വീട്ടിൽ നിന്ന് പുറത്തോട്ടു ഇറങ്ങരുത് എന്ന കർശന വിളക്കും ഉണ്ട്..
എന്നാൽ റിനുവിനാകട്ടെ ഇതൊക്കെ പുല്ല് എന്ന പോലെ ഉമ്മാനെ സോപ്പിട്ട് ഫ്രണ്ട്‌സ് ന്റെ കൂടെ ഔട്ടിങ് പോയ്‌...

ഇരയെ തേടി നടക്കുന്ന വേട്ടക്കാരുടെ മുന്നിലേക്കാണ് തന്റെ യാത്ര എന്നറിയാതെ അവൾ ഉല്ലാസത്തിൽ ഏർപ്പെട്ടു...

സാം അവൻ ഇനിയു മീറ്റിംഗിൽ നിന്ന് പിന്മാറിയിട്ടില്ലലോ.. അവന്റെ മറ്റവളെയും പെങ്ങളെയും വീട്ടിനകത്തിട്ട് പൂട്ടിയിരിക്ക.. ഇനിയെന്ത് ചെയ്യും...

എന്റെ ഡെവിച്ച ഇച്ചായൻ ഇങ്ങനെ ടെൻഷൻ ആവാതെ നമ്മുക്ക് വേണ്ടത് തെ വരുന്നു..

സിറ്റി മാളിൽ കഫെ ഹൌസിൽ ഇരുന്നു കൊണ്ട് നാളെ മെഹ്ഫിടെ വരവ് എങ്ങനെ മുടക്കും എന്ന് ആലോചിച്ചു ഇരിക്കുകയാണ് ഡേവിടും സാമും..

അപ്പോഴാണ് അങ്ങോട്ട്‌ വരുന്ന റിനുവിനെ സാം ഡേവിഡ്ൻ കാട്ടി കൊടുത്തത്..

അത് ഡേവി സംശയത്തോടെ സാമിനെ നോക്കി..

അത് മെഹ്ഫിടെ ഉപ്പാന്റെ പെങ്ങളെ മകൾ.. എന്നെ അന്ന് തല്ലിയില്ലേ ആ അജ്മൽ അവന്റെ പ്രണയിനി... അടുത്ത് കല്യാണം കഴിക്കാൻ പോകുന്നവർ...

ഓഹോ ഹാ ഞാൻ ആ ഫിദയെ കിട്ടാൻ ആയിരുന്നു നോക്കിയത്.. എന്നാൽ കിട്ടിയതോ ഇവളെ എന്നതായാലു കുഴപ്പമില്ല..

ഹ്മ്മ്.. അപ്പൊ എങ്ങനെ കാര്യങ്ങൾ... വിളിക്കട്ടെ പിള്ളേരെ..

നീ വിളിയെടാ...

സാം ചിരിച്ചു കൊണ്ട് ഫോൺ എടുത്തു ആരെയോ വിളിച്ചു പിന്നെ റിനുവിന്റെ ഒരു പിക്കും സെൻറ് ചെയ്തു കൊടുത്തു..

അവളെ ഒന്ന് കൂടെ നോക്കി രണ്ട് പേരും അവിടെ നിന്ന് ഇറങ്ങി...

റിനു വേഗം വരാം എന്നും പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. അവളെ ഉമ്മാക്ക് എന്തോ പേടി കാരണം അജുവിനെ വിളിച്ചു കാര്യം പറഞ്ഞു...

ഇത് കേൾക്കെ അജുവിന് ദേയ്ഷ്യവും പേടിയും ഒക്കെ കൂടെ വല്ലാത്തൊരു അവസ്ഥയിൽ ആയി..

അവൻ വേഗം തന്നെ മെഹ്ഫിയോട് കാര്യം പറഞ്ഞു രണ്ടു പേരും സിറ്റി മാളിൻ മുന്നിൽ എത്തി...

ഇതേ സമയം റിനു പുറത്തേക്കു ഇറങ്ങി വരികയാർന്നു.. അവൾ പുറത്തു കടക്കലും രണ്ടു മൂന്നു പേര് ചേർന്ന് അവളെ പിടിച്ചു വലിച്ചു വാനിൽ കേറ്റാൻ നോക്കായിരുന്നു...

ഇത് കണ്ട് കൊണ്ടാണ് മെഹ്ഫിയും അജുവും വന്നത്..

ഡാ😠😠😠😠😠😠
അജു അലറി കൊണ്ട് അവളെ പിടിച്ചവൻ നേരെ ചെന്ന് ഒരു ചവിവട്ടായിരുന്നു. അവൻ തെറിച്ചു വീണു.. അജുവിനെ കണ്ടപ്പോൾ റിനുവിന് ആശ്വാസം ആയെങ്കിലും അവന്റെ മുഖത്തെ രൗദ്ര ഭാവം അവളിലെ ആശ്വാസം പൊക്കി പേടി നിറഞ്ഞു..

പിന്നെ അവിടെ ഒരു ഒന്നോന്നേര തല്ലായിരുന്നു..
എല്ലാം നിലത്തു കിടന്നു പിടഞ്ഞു..

അജു റിനുവിനെ വലിച്ചു കാറിൽ കയറ്റി പോകും വഴി അവളുടെ ഉമ്മയെയും കൂട്ടി മേലേക്കാലോട്ട് വിട്ടു..


മെഹ്ഫി വണ്ടി നിറുത്തിയതും അജു കാറിൽ നിന്നും ഇറങ്ങി പിറകിലെ ഡോർ തുറന്നു റിനുവിനെ വേലിച്ചിറക്കി ഉള്ളിലേക്ക് നടന്നു..

ഹാളിൽ എത്തി അവളെ കൈ വിട്ടു കാരണം നോക്കി കൊടുത്തു ഒന്ന്...

റിനു മുതൽ അവിടെ ഉള്ളവർ എല്ലാം അജുവിന്റെ ഇങ്ങനെ ഒരു ഭാവം ആദ്യമായി കാണുന്നവർ ആണ് മെഹ്ഫി ഒഴികെ..

എന്താടി നിന്റെ ഒക്കെ വിചാരം ഹേ വലിയ ആൾ ആണെന്നോ.. നിന്നോട് മര്യാദക്ക് പറഞ്ഞിട്ടില്ലെടി പുല്ലേ വീട്ടിൽ നിന്ന് ഒറ്റക്ക് പുറത്തോട്ട് ഇറങ്ങരുതെന്ന്... ഒരു നിമിഷം ഞങ്ങൾ എത്താൻ വഴികിയിരുന്നെങ്കിലോ എന്താവുമായിരുന്നു ഹേ പറയെടി... എന്താകുമെന്ന് അറിയുമോ നിനക്ക്...😠😠😠😠😠😠

അജു ഞാൻ

മിണ്ടരുത് നീ വിളിക്കണ്ട എന്നെ അങ്ങനെ... അജു എല്ലാവർക്കും ഒരു കോമഡി ആണെല്ലോ എല്ലാവർക്കും തട്ടി കളിക്കാനുള്ള പന്തെല്ലേ.. അത് കൊണ്ട് തന്നെ അജുവിന്റ വാക്കിനു ആർക്കും ഒരു വിലയും ഇല്ലല്ലോ... അജു പറഞ്ഞാൽ എല്ലാം തമാശക്കെല്ലേ അജു പൊട്ടനെല്ലേ..☹️☹️☹️

അജു പ്ലീസ് ഞാൻ ഒന്ന് പറയ്യട്ടെ...

എന്താടി നിനക്ക് പറയാൻ ഉള്ളത്..... എവിടെ പോണെങ്കിലും വിളിച്ചുടർന്നോ കൊണ്ട് പോവില്ലേ ഈ ലോകത്തു എവിടേക്കാണെലും.. എന്നിട്ട് നീ വിളിച്ചോ ഇല്ല അപ്പൊ അജുവിന്റെ വാക്കിനു വിലിയില്ല..അത് പോലെ അജുവിനും വിലയില്ല..

അജു എന്തൊക്കെയോ പറഞ്ഞു കൊണ്ട് അവിടെ നിന്നും മുറിയിലേക്ക് പോയി 

റിനു ഒന്നും പറയാൻ ആവാതെ തറഞ്ഞു നിന്നു... ബാക്കി ഉള്ളവർ ആണെങ്കിൽ സംഭവം എന്താണ് എന്ന് അറിയാതെ മെഹ്ഫിയെ ഉറ്റു നോക്കി..

മെഹ്ഫി പതിയെ റിനുവിനടുത്തേക്ക് നടന്നു...

മോളെ റിനു

കാക്കു ഞാൻ റിനു അത്രയും നേരം അടക്കി വെച്ച സങ്കടം കണ്ണീരായി പുറത്തു വന്നു. മെഹ്ഫിടെ നെഞ്ചിൽ അവൾ സങ്കടം കരഞ്ഞു തീർത്തു..

മോളെ നീ ഇങ്ങനെ കരയാതെ അവൻ എത്ര മാത്രം ടെൻഷൻ അടിച്ചെന്ന് അറിയോ..
ഒരു നിമിഷം അമ്മായി വിളിക്കാൻ വഴികിയിരുന്നേ നിന്നെ ഇത് പോലെ ഞങ്ങൾക്ക് കാണാൻ പറ്റുമായിരുന്നോ.. സാരമില്ല പോട്ടെ അവൻ ടെൻഷൻ കൊണ്ട് പറഞ്ഞത.. നീ പോയി റസ്റ്റ്‌ എടുക്ക് അജുനോട് പിന്നെ സംസാരിക്കാം.. ഇഷു റിനുനെ കൂട്ടി റൂമിൽക്ക് പോ..

ഇഷു റിനുവിനെ കൂട്ടി പോയി മെഹ്ഫി എല്ലാവരെയും നോക്കി ഇതു വരെ ഉണ്ടായ എല്ലാം പറഞ്ഞു കൊടുത്തു...

മോനെ ഇത് നമ്മുക്ക് വേണോ പിള്ളേരെ വെച്ച് ഒരു പരീക്ഷണതിന് നിൽക്കണോ..

ഒന്നും ഉണ്ടാവില്ല ഉമ്മാമ ധര്യമായിട്ടിരിക്ക്..

മെഹ്ഫി പിന്നെ മുകളിലേക്ക് പോയി..

അവൻ പിറകെ അവനുള്ള കോഫിയുമായി ഫിദയും ചെന്നു..



                    *****************


ഇതേ സമയം വിചാരിച്ചത് പോലെ ഒന്നും നടക്കാത്ത ദെയ്‌ശ്യത്തിൽ ആണ് ഡേവിയും സാമും..

ഇനിയെന്ത് ചെയ്യും ഇച്ചായ..

അതിനു ഉത്തരം ക്രൂരമായ ഒരു ചിരി ആയിരുന്നു അതിൽ ഉണ്ട് അവൻ അടുത്തത് എന്താ ചെയ്യാൻ പോവുന്നത് എന്ന്..


നീ ആ റിയയെ ഒന്ന് വിളിക്ക്

എന്നാത്തിനാ ആ കുരിശ്‌നെ വിളിക്കുന്നെ...

നീ ഡയൽ ചെയ്തു ഇങ്ങോട്ട് താടാ ഞാൻ സംസാരിക്കാം അവളോട്..

ഹ്മ്മ് ഇന്ന.. സാം റിയയുടെ നമ്പർ ഡയലിൽ ഇട്ട് ഡേവിക്ക് നേരെ ഫോൺ നീട്ടി..
     
📞📞ഹലോ സാം..

ഫോൺ ലൗഡിൽ ആയിരുന്നു..

രണ്ടാളും റിയയുടെ സൗണ്ട് കേട്ടു..

📞📞ഹാ ഹലോ റിയ മോളു സുഖമാണോ എന്റെ ബേബി മോൾക്ക്


റിയ വെട്ടി വിയർക്കാൻ തുടങ്ങി അവൾക്ക് ആ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിയാൻ അതികം സമയം വേണ്ടായിരുന്നു..

📞📞ഹലോ കേൾക്കുന്നില്ലേ... റിയ

📞📞ഹാ കേൾക്കുന്നുണ്ട്..

📞📞ഹാ ഗുഡ് നിനക്ക് എന്നെ മനസ്സിലായോടി കൊച്ചേ..

📞📞ഹാ

📞📞അങ്ങനെ നീ എന്നെ മറക്കില്ലെന്ന് എനിക്കറീലെ..

📞📞നിങ്ങൾക്ക് എന്താ വേണ്ടേ ഒന്ന് വെറുതെ വിട്ടൂടെ എന്നെ..

📞📞ഹേയ് ബേബി നീ ഇങ്ങനെ ഹോട്ട് ആവല്ലേ.. പിന്നെ എനിക്ക് വേണ്ടത് നിന്നെയാണ് എന്താ മോൾ റെഡി ആണോ.

📞📞പ്ലീസ് എന്നെ ഒന്നും ചെയ്യരുത്..

📞📞kk നീ ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഒന്നും ചെയ്യുന്നില്ല പകരം നിന്റെ നിരപരാധിത്യം തെളിക്കാനുള്ള ഒരു മാർഗം പറഞ്ഞു തരാം..

സാമേ ഒന്ന് പറഞ്ഞു കൊടുക്ക് നമ്മൾ തമ്മിൽ ഉള്ള ബന്ധവും പിന്നെ ആ ഫോട്ടോസ് എന്തിനാ നീ അയച്ചത് എന്നുമൊക്കെ..

📞📞ഹേയ് റിയ അന്ന് ഞാൻ ഫോട്ടോ അയച്ചത് നിന്നോടുള്ള ഇഷ്ട്ടം കൊണ്ടൊന്നുമെല്ല ഞങ്ങളെ ആവശ്യം ആയത് കൊണ്ട് മാത്രമാണ്..
പിന്നെ ഡേവിച്ചായനും ഞാനും തമ്മിൽ ചെറിയൊരു ബന്ധം ഉണ്ട് എന്നതാന്ന് വെച്ച എന്റെ അമ്മച്ചിടെ മൂത്ത പുത്രൻ ആണ് ഡേവിഡ്... എല്ലാം ഇപ്പോൾ തന്നെ വിളിച്ചു പറഞ്ഞേക്ക് നിന്റെ മെഹ്ഫിനോട് 

ആ ഫോൺ കാൾ അവിടെ നിലച്ചു..
എന്നാൽ റിയ കേട്ടതൊന്നും വിശ്വസിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയിരുന്നു..


സ്റ്റോറി കഷ്ട്ടപെട്ടു രണ്ടു മൂന്നു മണിക്കൂർ എടുത്താണ് ഓരോ പാർട്ടും എഴുതുന്നത്..
അത് വായിച്ചു പോകുമ്പോൾ അതിനെ കുറിച്ച് ഒരു വരി അഭിപ്രായം എഴുതാൻ പറഞ്ഞാൽ ആരെ കൊണ്ടു പറ്റില്ലല്ലോ.. സ്റ്റോറി എഴുതുന്നതിനേക്കാൾ പണി ആണെല്ലോ ഒരു കമന്റ്‌ ഇടാൻ..☹️☹️☹️
നല്ല വിഷമം ഉണ്ട്.. ഇനി മുതൽ ഞാനും നിങ്ങളെ പോലെ ആയിക്കോളാം സ്റ്റോറിടെ ലെങ്ത് ഇത്രേ പ്രതീക്ഷിക്കണ്ടു..


സ്റ്റോറി തീരാറായി ഇനിയെങ്കിലും വായിച്ചിട്ട് പോകുമ്പോൾ ഒരു വരി എനിക്കായ് എഴുതമോ ☹️☹️


എന്റെ ഫോൺ കേട് വന്നിട്ട ഉള്ളത് ഇതിപ്പോ ഉമ്മാന്റെ ഫോണിൽ നിന്നും എഴുതി പോസ്റ്റുന്നതാണ്.. ഇനി നെക്സ്റ്റ് എപ്പോഴാണ് എന്ന് ചോദിച്ചാൽ എഴുതി കഴിഞ്ഞാൽ പോസ്റ്റും..

തുടരും......

✍️Mufi❣️

 

❤️കലിപ്പന്റെ വായാടി💕❣️47

❤️കലിപ്പന്റെ വായാടി💕❣️47

4.5
14968

❤️കലിപ്പന്റെ വായാടി❤️ Part-47 ആ ഫോൺ കാൾ അവിടെ നിലച്ചു.. എന്നാൽ റിയ കേട്ടതൊന്നും വിശ്വസിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയിരുന്നു.. തുടരുന്നു.... അവൾ എന്തോ ഒരു ഉൾപ്രേരണയാൽ ആ കാൾ റെക്കോർഡ് ചെയ്തിരുന്നു... അവൾ വരുന്നത് വരട്ടെ എന്നും ചിന്തിച്ചു മേലേക്കാലോട്ട് തിരിച്ചു... അവളെ ഇഷു ചിരിച്ചു കൊണ്ടു അകത്തു ക്ഷണിച്ചു.. ഇഷു ഇവിടെ മെഹ്ഫിക്ക ഇല്ലേ എനിക്ക് അത്യാവശ്യം ആയി ഒന്ന് കാണണം ആയിരുന്നു.. മുകളിൽ ഉണ്ട് നീ വാ.. ഇഷു അവളെ കൂട്ടി മെഹ്ഫിടെ അടുത്ത് പോയി റിയയെ കാണെ അവൻ ദെയ്‌ശ്യം വന്നെങ്കിലും ഇഷു കൂടെ ഉള്ളോണ്ട് അവൻ സംയമനം പാലിച്ചു  കാക്കു റിയക്ക് കാക്കുനോട് എന്തോ അത്