Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️47

❤️കലിപ്പന്റെ വായാടി❤️
Part-47

ആ ഫോൺ കാൾ അവിടെ നിലച്ചു..
എന്നാൽ റിയ കേട്ടതൊന്നും വിശ്വസിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ ആയിരുന്നു..


തുടരുന്നു....


അവൾ എന്തോ ഒരു ഉൾപ്രേരണയാൽ ആ കാൾ റെക്കോർഡ് ചെയ്തിരുന്നു...

അവൾ വരുന്നത് വരട്ടെ എന്നും ചിന്തിച്ചു മേലേക്കാലോട്ട് തിരിച്ചു...

അവളെ ഇഷു ചിരിച്ചു കൊണ്ടു അകത്തു ക്ഷണിച്ചു..

ഇഷു ഇവിടെ മെഹ്ഫിക്ക ഇല്ലേ എനിക്ക് അത്യാവശ്യം ആയി ഒന്ന് കാണണം ആയിരുന്നു..

മുകളിൽ ഉണ്ട് നീ വാ..

ഇഷു അവളെ കൂട്ടി മെഹ്ഫിടെ അടുത്ത് പോയി റിയയെ കാണെ അവൻ ദെയ്‌ശ്യം വന്നെങ്കിലും ഇഷു കൂടെ ഉള്ളോണ്ട് അവൻ സംയമനം പാലിച്ചു 

കാക്കു റിയക്ക് കാക്കുനോട് എന്തോ അത്യാവശ്യമായി പറയാൻ ഉണ്ട് പോലും.. ഞാൻ കുടിക്കാൻ വല്ലതും എടുക്കാം എന്നു പറഞ്ഞു ഇഷു അവർക്കിടയിൽ നിന്നും മാറി നിന്നു..

ഇനിയും എന്താ നിനക്ക് പറയാൻ ഉള്ളത്.... മാക്സിമം ദെയ്‌ശ്യം കണ്ട്രോൾ ചെയ്ത് മെഹ്ഫി റിയനോട് ചോദിച്ചു..

അവൾ വിറക്കുന്ന കൈകളാൽ കാൾ റെക്കോർഡ് ഓൺ ചെയ്തു മെഹ്ഫിക് നേരെ കേൾപ്പിച്ചു... എന്തിനെന്നറിയാതെ റിയയുടെ കണ്ണ് കോണിലൂടെ മിഴിനീർ ധാരയായി വന്നു കൊണ്ടിരുന്നു..

മെഹഫ് എല്ലാം കേൾക്കെ അവനിലെ ദെയ്‌ശ്യം എങ്ങോ പോയി മറഞ്ഞു..

ഇത്.. മെഹ്ഫി സംശയത്താലേ അവളെ നോക്കി

സത്യമാണ് അവൻ എന്നെ വെച്ചു കളിക്കായിരുന്നു.. ഞാൻ ഒന്നും അറിഞ്ഞു കൊണ്ടെല്ല..

സാം എന്റെ ഒപ്പം പഠിക്കുന്ന അന്നയുടെ ചേട്ടായി ആണ് അവളെ കൊണ്ടു വിടാൻ വരാറുണ്ടായിരുന്നു.. അങ്ങനെ ഞങ്ങൾ നല്ല കൂട്ടായ്.. മെഹ്ഫിക്ക എന്റെ ഹൃദയത്തിൽ ആയത്തിൽ വെരുറച്ചത് കൊണ്ട് എനിക്ക് വന്ന ലവ് പ്രൊപോസൽ എല്ലാം ഞാൻ തട്ടി കളഞ്ഞു... ഒരിക്കൽ സാം ചോദിച്ചു നീ ആരെങ്കിലും പ്രേമിക്കുന്നുണ്ടോ ഇങ്ങനെ വരുന്ന എല്ലാവരെയും നീ റിജക്റ്റ് ചെയ്യുന്നേ
ഞാൻ അവനിക്ക് ചിരിച്ചു കൊണ്ട് അതിനു മറുപടിയും നൽകി എനിക്ക് എന്റെ മെഹ്ഫി ബേബിനെ മതി ആ ആൾക്ക് മാത്രമേ ഈ ഹൃദയത്തിൽ ഞാൻ സ്ഥാനം നൽകിട്ടുള്ളു എന്ന്...
അവൻ എന്നോട് ഇക്കാനെ കുറച്ചുള്ള ഡീറ്റെയിൽസ് ഒക്കെ ചോദിച്ചു.. എന്തിനാ എന്ന് ചോദിച്ചപ്പോൾ വെറുതെ ചോദിച്ചതാ എന്ന് പറഞ്ഞു..

പിന്നീട് ഒരിക്കൽ അവൻ പരിചയപ്പെടുത്തി തന്നതാണ് ഡേവിഡ് നെ അവനുമായും പെട്ടന്ന് തന്നെ കൂട്ടായി.. അവൻ നിർബന്ധിച്ചു ഓരോന്നും ചെയ്യിപ്പിച്ചു സ്കാർഫ് ഇട്ട് നടന്ന ഞാൻ അവന്റെ വാക്ക് കേട്ടാണ് ബാംഗ്ലൂർ സ്റ്റൈലിൽ നടക്കാൻ തുടങ്ങിയത്... പബ്ബിൽ ഒരു തവണ അവന്റെ നിർബന്ധം കൊണ്ടു മാത്രമാണ് പോയത്...
അതൊക്കെയും ഇക്കാക്ക് എതിരെ പ്രയോഗിക്കാൻ ആവുമെന്ന് ഞാൻ അറിഞ്ഞില്ല..അവൻ മനപ്പൂർവം എന്നെ കരുവാക്കായിരുന്നു.

അവൾ എല്ലാം പറഞ്ഞു പൊട്ടി കരഞ്ഞു...

മെഹഫ് എന്ത് ചെയ്യുമെന്നറിയാതെ പകച്ചു നിന്നു..തന്നെ തകർക്കാൻ വേണ്ടി അവർ രിയയെ തിരഞ്ഞെടുത്തത് അത് ആലോചിക്കും തോറും അവൻ വല്ലതായി...

റിയ മോളെ നീ ഇങ്ങനെ കരയാതെ കഴിഞ്ഞത് എല്ലാം കൈഞ്ഞില്ലേ ഇനി അതൊന്നും ആലോചിച്ചു വിശമിക്കാതെ...
രിയയെ എഴുന്നേൽപ്പിച്ചു കൊണ്ട് മെഹ്ഫി പറഞ്ഞു..

നീ എന്നും എനിക്ക് എന്റെ ഇശുവിനെ പോലെ തന്നെയാ.. ഇനിയും ഈ കണ്ണ് നിറക്കല്ലേ എനിക്ക് കാണാൻ വയ്യ ഞാൻ കാരണം

എല്ല കാക്കു കാരണം എല്ല എല്ലാം ഞാൻ വരുത്തി വെച്ചതാ..

കുറച്ചു സമയം കൂടെ സംസാരിച്ചു റിയ പോകാനിരങ്ങി,.

തനിച്ചു പോവണ്ട എന്നും പറഞ്ഞു മെഹ്ഫി അവളെ വീട്ടിൽ വിട്ടു തിരിച്ചു പൊന്നു...

പിറ്റേ ദിവസം രാവിലെ കമ്പനിയിലോട്ട് ഇറങ്ങാൻ നേരമാണ് റിയയുടെ ഉപ്പാന്റെ കാൾ മെഹ്ഫിയ തേടി എത്തിയത്

ഡേവിഡ്ന്റെ ആൾകാർ റിയയെ വീട്ടിൽ നിന്നും പിടിച്ചു കൊണ്ടു പോയി എന്റെ മോളെ രക്ഷിക്കാൻ പറ്റോ മോനെ എന്നും പറഞ്ഞു ഫോണിലൂടെ ആ പിതാവ് പൊട്ടി കരഞ്ഞു..

മെഹ്ഫി എന്ത് ചെയ്യുമെന്നറിയാതെ ആയി...


അജു മെഹ്ഫിയ വിളിക്കാൻ വേണ്ടി വന്നപ്പോൾ കണ്ടത് എന്തോ ആലോചിച്ചു കൊണ്ട് നിൽക്കുന്ന മെഹ്ഫിയെ ആയിരുന്നു എന്തോ പ്രശ്നം ഉണ്ടെന്നുള്ളത് മെഹ്ഫിടെ മുഖ ഭാവത്തിൽ നിന്നും അജു വിനു വായിച്ചെടുക്കാൻ പറ്റി അങ്ങനെ അജു കാര്യം തിരക്കി മെഹ്ഫി നടന്നത് മുഴുവൻ പറഞ്ഞു കൊടുത്തു...

ഇനിയെന്ത് എന്നുള്ളതിൽ രണ്ടു പേരും നിന്നു അപ്പോയെക്കും പ്രതീക്ഷിച്ച ഫോൺ കാൾ അവരെ തേടി എത്തി..

അവനാ ആ പുന്നാര മോൻ ഡേവിഡ്...😠

നീ ഫോൺ എടുത്തു ലൗഡിൽ ഇട്..

മെഹ്ഫി ഫോൺ ലൗഡിൽ ഇട്ട് ഇരുവരും അവൻ പറയാൻ ഉള്ളത് കാതോർത്തു..

ഹലോ mr മെഹ്ഫി മെഹക്ക് സുഖമെല്ലെ..

നീ ഈ രാവിലെ തന്നെ എന്റെ സുഖ വിവരം അറിയാൻ വിളിച്ചതാണോ..

ഏയ്‌ ഞാൻ വേറൊരാളുടെ സുഖ വിവരം അറിയിക്കാൻ വേണ്ടി വിളിച്ചതാ..
അതു പറഞ്ഞു റിയയുടെ കരച്ചിൽ മെഹ്ഫിയെ കേൾപ്പിച്ചു..

ഡേവിഡ്ഡ്😠😠😠😠...
എന്നോട് എന്തെങ്കിലും ശത്രുത ഉണ്ടെങ്കിൽ അത് ഞാനുമായി തീർക്കണം എല്ലാതെ മറ്റേടത്തെ പരിപാടിക്ക് നിൽക്കരുത്...

ഹേയ് കൂൾ മാൻ ഞാൻ ഇവളെ ഒന്നും ചെയ്യില്ല കാരണം മരണം കാത്തു നിൽക്കുന്ന ഇവളെ ഞാൻ ശിക്ഷിച്ചാൽ അത് ഇവൾക്കുള്ള സഹായം ആവും.. ഇവളെ വേണം എന്നുണ്ടെങ്കിൽ നീ ഇന്ന് മീറ്റിംഗ്ൽ പങ്കെടുക്കാൻ പാടില്ല.. അങ്ങനെ ആണെങ്കിൽ ആഫ്റ്റർ ദി മീറ്റിംഗ് she was in her home think and do..😆😆😆😆

ഫോൺ കാൾ അവിടെ അവസാനിച്ചു... മെഹ്ഫി ദെയ്‌ശ്യത്താൽ വിറക്കുക ആയിരുന്നു... അവൻ അജുവിനെ കൂട്ടി വേഗം തന്നെ പുറപ്പെട്ടു...



ഡേവിച്ച അവൻ വരില്ലെന്ന് ഉറപ്പാണോ..

അവൻ അവൾ പെങ്ങൾ തന്നെയാടാ അത് കൊണ്ടു അവൻ വരില്ല..

ഡേവി അത് പറഞ്ഞു നിർത്താലും മെഹ്ഫിടെ ബ്ലാക്ക് ഓഡിയോ അവർക്ക് മുന്നിൽ വന്നു നിന്നു..

സാമും ഡേവിടും അത് കണ്ട് നെട്ടിയെങ്കിലും പുറത്തു കാണിച്ചില്ല..

അജു ടൈമ് കറക്റ്റ് എല്ലേ..

പിന്നെല്ലാണ്ട് നീ എപ്പോഴും കറക്റ്റ് ടൈമ് നോക്കിയെല്ലേ ലാൻഡ് ചെയ്യാറുള്ള..

Mr മെഹ്ഫി മെഹക്ക്ൻ ഞാൻ പറഞ്ഞ കാര്യം മറന്നു പോയോ.. ഈ മീറ്റിംഗ്ൽ നീ വിജയിച്ചാൽ അവളെ പിന്നെ ജീവനോടെ കാണില്ല..

ആണോ മെഹ്ഫി

നിനക്കു മലയാളം അറിയില്ലേ സാം

അറിയാം അപ്പൊ ഞാൻ മീറ്റിംഗ്ൽ പങ്കെടുക്കാൻ പാടില്ല എല്ലേ..
Kk അതിനു മുന്നേ മക്കൾ രണ്ടാളും ഒന്ന് വാട്സ്ആപ്പ് ഓൺ ചെയ്തു നോക്ക് എന്നിട്ട് തീരുമാനിക്കാം എന്താ വേണ്ടത് എന്ന്..😏😏

ഇരുവരും നേട്ടലോഡ് കൂടെ ഫോൺ തുറന്നു നോക്കി അതിൽ അന്നയെ പിടിച്ചു കെട്ടി ഇട്ടിരിക്കുന്നത് കാണെ രണ്ടു പേരും മെഹ്ഫിയെ നോക്കി..

നീ ഒക്കെ എന്താ വിചാരിച്ചേ.. പുന്നാര പെങ്ങളെ വേണം എന്നുണ്ടെങ്കിൽ റിയക്ക് ഒരു പോറൽ പോലും വരാൻ പാടില്ല.. ഡീൽ ആർക്ക് കിട്ടും എന്നുള്ളത് ഓരോരുത്തരുടെ കഴിവ് പോലെ ഇരിക്കും..

സാമും ഡേവിയും അവർക്ക് പുറകെ അകത്തേക്ക് പോയി...

മീറ്റിംഗ് കഴിഞ്ഞു ഡീൽ മെഹ്ഫിക്ക് തന്നെ കിട്ടി...


മെഹ്ഫി ഡീൽ നിനക്ക് തന്നെ കിട്ടീലെ ഇനി അന്നയെ വിട്..

നീ വിളിച്ചു പറ നിന്റെ ആളുകളോട് റിയയെ കൊണ്ടു വരാൻ അപ്പോൾ അന്നയെ ഞാനും കൊണ്ടു വരാം..

Kk kk ഞങ്ങൾടെ ഗോഡൗൺൽ ആണ് റിയ ഉള്ളത് പാലത്തിന്റെ അവിടെ വരാം നീ അവിടെ വന്ന മതി..

ഹ്മ്മ്

ഇരുവരും രണ്ടു വഴിക്ക് പിരിഞ്ഞു..

മെഹ്ഫി അജു പോയത് അവരുടെ കമ്പനിയിലോട് ആണ്..

എടി അന്നമ്മേ ഇത് എത്രമത്തെ ജ്യൂസ്‌ ആടി നീ കുടിക്കുന്നെ..
ചെയർൽ ഇരുന്നു കറങ്ങി കൊണ്ടു കളിക്കുന്ന അന്ന അജുവിനെ നോക്കി പുച്ഛിച്ചു..

മെഹ്ഫിക്ക എന്തായി ഡീൽ കിട്ടിയോ

ഓ കിട്ടി മോളെ.. എല്ലാ നീ ഹെല്പ് ചെയ്തത് കൊണ്ടു മാത്രം കിട്ടിയത..

അയ്യേ ഒന്ന് പോയെ റിയയെ അവർ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട് എനിക്ക് എന്നും അവൾ നല്ല സുഹൃത്താണ്.. ഇന്നലെ ഇത് കേട്ടപ്പോൾ മുതൽ അവരെ കണ്ണ് വെട്ടിച്ച ഇങ്ങളുടെ അടുക്കൽ എത്തിയത്..

സാരല്യ നീ വാ അവർ എത്തിയിട്ടുണ്ടാവും..

ഹ്മ്മ് അങ്ങനെ അവർ അവളെയും കൂട്ടി ഡേവിഡ് പറഞ്ഞ സ്ഥലത്തു എത്തി അവരെക്കാൾ മുന്നേ തന്നെ ഡേവിഡ് റിയയെയും കൂട്ടി അവിടെ എത്തിയിരുന്നു..

റിയയെ മെഹ്ഫിക്കടുത്ത അയച്ചു അവൾ എത്തിയപ്പോൾ മെഹ്ഫി അന്നയോട് പോയിക്കോ എന്ന് പറഞ്ഞു..

റിയ മെഹ്ഫിക്ക് അരികിൽ എത്തിയപ്പോൾ അവനെ പുണർന്നു... ഒന്നുമില്ലടാ ഞാൻ വന്നില്ലേ നിനക്ക് ഒന്നും പറ്റിയില്ലല്ലോ..

അവൾ ഇല്ലെന്ന് പറഞ്ഞു അവനിൽ നിന്നും വിട്ടു നിന്നു..

അങ്ങനെ അവർ അവളെ കൂട്ടി അവളുടെ വീട്ടിലോട്ട് വിട്ടു..

കാറിൽ നിന്നും ഇറങ്ങി റിയ അകത്തേക്കോടി പുറത്തു വണ്ടിയുടെ ശബ്ദം കേട്ട് കൊണ്ടു റിയടെ ഉപ്പയും ഉമ്മയും പുറത്തേക്കു വന്നു അവളെ കാണെ രണ്ടാലും മോളെ എന്നും വിളിച്ചു കെട്ടിപിടിച്ചു..

റിയടെ ഉപ്പ മെഹ്ഫിയോട് നന്ദി പറഞ്ഞു കുറച്ചു സമയം അവിടെ നിന്ന് സംസാരിച്ചു അവർ തിരികെ ഇറങ്ങി.. കാറിൽ കയറാൻ നിൽകുമ്പോഴാണ് ഉള്ളിൽ നിന്നും റിയയുടെ ഉമ്മാന്റെ മോളെ എന്നുള്ള നിലവിളി കേട്ടത്..

അജു മെഹ്ഫി വേഗം തന്നെ അകത്തേക്ക് ഓടി..

റിയ അവളുടെ ഉമ്മാന്റെ മടിയിൽ ബോധം ഇല്ലാതെ കിടക്കുകയായിരുന്നു.. മൂക്കിൽ നിന്നും ബ്ലടും വരുന്നുണ്ടയിരുന്നു..

ഇക്ക നമ്മളെ മോൾ നമ്മളെ വിട്ടു പോവോ.. കരഞ്ഞു കൊണ്ട് അവളുടെ ഉമ്മ പലതും പുലമ്പി കൊണ്ടിരിന്നു..
അവളുടെ ഉപ്പ വേഗത്തിൽ അകത്തു പോയി അവളുടെ റിസൾട്ടും മറ്റുമൊക്കെ എടുത്തു വന്നു റിയയെ അപ്പോയെക്കും മെഹ്ഫിയും അജുവും വണ്ടിയിൽ കയറ്റിയിരുന്നു..

വണ്ടി അതി വേഗത്തിൽ ഹോസ്പിറ്റൽ ലക്ഷ്യം വെച്ച് കുതിച്ചു...

പല സംശയങ്ങളും മെഹ്ഫിടെ ഉള്ളിൽ ഉയർന്നെങ്കിലും അവൻ ഒന്നും ചോദിച്ചില്ല റിയയെ ഐസുവിലേക്ക് മാറ്റി അവർ അടുത്തുള്ള ചെയറിൽ ഇരുന്നു..

കുറച്ചു സമയം കഴിഞ്ഞു ഡോക്ടർ പുറത്തു വന്നു റിയടെ ഉപ്പാനോട് ക്യാബിൻ ലോട്ട് ചെല്ലാൻ പറഞ്ഞു.

മെഹ്ഫിയും അയാൾക്കൊപ്പം ചെന്നു.

റിയയുടെ കണ്ടിഷൻ അൽപ്പം മോശം ആണ് അവൾക്ക് അതികം സ്‌ട്രെസ്‌ കൊടുക്കുന്ന കാര്യങ്ങൾ ഉണ്ടാവാതെ നോക്കാൻ പറഞ്ഞതെല്ലേ

ഡോക്ടർ അത്

അവൾക് ആയുസ് കുറവാകും എന്ന് ആദ്യമേ പറഞ്ഞിരുന്നെല്ലോ.. മുകളിൽ ഉള്ളവനോട് പ്രാർത്ഥിക്ക് വേറൊന്നും ഇനി ചെയ്യാനില്ല..

പുറത്തു ഇറങ്ങിയപ്പോൾ റിയന്റെ ഉപ്പാനോട് കാര്യം ചോദിച്ചു

അവൾക്ക് ബ്ലഡ്‌ കാൻസർ ആണ് മോനെ എന്റെ മോൾ... അയാൾ വിതുമ്പലോടെ അവിടെ ഇരുന്നു..

കേട്ട ഷോക്കിൽ മെഹ്ഫിയും തളർന്നു പോയി...


പത്തു മണിക്ക് പോസ്റ്റാം എന്ന് പറഞ്ഞതായിരുന്നു... തിരക്ക് കാരണം എഴുതി പൂർത്തിയായില്ല അതാണ് വഴികിയത്..

കയിഞ്ഞ പാർട്ടിൽ അങ്ങനെ ഒക്കെ പറഞ്ഞത് കൊണ്ടു നല്ല സപ്പോർട്ട് ഉണ്ടായിരുന്നു.. കാര്യത്തിൽ അങ്ങനെ ഒന്നും പറയാൻ ഉദ്ദേശിച്ചതെല്ലായിരുന്നു.. സോറി

നിങ്ങൾക്ക് വായിച്ചു റിവ്യൂ എഴുതാൻ  തോന്നുവാണേ എഴുതിയാൽ  മതി..
നിങ്ങളുടെ സപ്പോർട്ട് പോലെ നെക്സ്റ്റ് പാർട്ട്‌ ഉണ്ടാവുള്ളു 


തുടരും....

✍️Mufi❣️

❤️കലിപ്പന്റെ വായാടി💕❣️48

❤️കലിപ്പന്റെ വായാടി💕❣️48

4.6
15446

❤️കലിപ്പന്റെ വായാടി❤️   പാർട്ട്‌ 48   അവൾക്ക് ബ്ലഡ്‌ കാൻസർ ആണ് മോനെ എന്റെ മോൾ... അയാൾ വിതുമ്പലോടെ അവിടെ ഇരുന്നു.. കേട്ട ഷോക്കിൽ മെഹ്ഫിയും തളർന്നു പോയി... അവൾക്കു ഇത് തുടങ്ങീട്ട് എത്രയായി... നിന്റെ മെഹന്ദിടെ അന്ന് രാവിലെ ബ്ലഡ്‌ ശർദിച്ചു അങ്ങനെ ആണ് അവളെ ഞാൻ ഡോക്ടറെ കാണിച്ചത് ടെസ്റ്റ്‌ ചെയ്തപ്പോഴാണ് ബ്ലഡ്‌ കാൻസർ ആണെന്നും ലാസ്റ്റ് സ്റ്റേജ് ആണെന്നും അറിഞ്ഞത്... അതിനു ശേഷം ചെയ്ത കാര്യങ്ങൾ ഓർത്തു ഒരുപാട് കരഞ്ഞു.ഏത് നിമിഷവും ഈ ലോകത്തിൽ നിന്നും പോവും എന്നത് അവളിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി... പാവമായിരുന്നു നിന്നെ ഒരുപാട് ഇഷ്ടവും ആയിരുന്നു എല്ലാം പറഞ