Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️48

❤️കലിപ്പന്റെ വായാടി❤️
 

പാർട്ട്‌ 48
 

അവൾക്ക് ബ്ലഡ്‌ കാൻസർ ആണ് മോനെ എന്റെ മോൾ... അയാൾ വിതുമ്പലോടെ അവിടെ ഇരുന്നു..

കേട്ട ഷോക്കിൽ മെഹ്ഫിയും തളർന്നു പോയി...

അവൾക്കു ഇത് തുടങ്ങീട്ട് എത്രയായി...

നിന്റെ മെഹന്ദിടെ അന്ന് രാവിലെ ബ്ലഡ്‌ ശർദിച്ചു അങ്ങനെ ആണ് അവളെ ഞാൻ ഡോക്ടറെ കാണിച്ചത് ടെസ്റ്റ്‌ ചെയ്തപ്പോഴാണ് ബ്ലഡ്‌ കാൻസർ ആണെന്നും ലാസ്റ്റ് സ്റ്റേജ് ആണെന്നും അറിഞ്ഞത്... അതിനു ശേഷം ചെയ്ത കാര്യങ്ങൾ ഓർത്തു ഒരുപാട് കരഞ്ഞു.ഏത് നിമിഷവും ഈ ലോകത്തിൽ നിന്നും പോവും എന്നത് അവളിൽ ഒരുപാട് മാറ്റങ്ങൾ വരുത്തി...

പാവമായിരുന്നു നിന്നെ ഒരുപാട് ഇഷ്ടവും ആയിരുന്നു എല്ലാം പറഞ്ഞു കുറെ കരഞ്ഞു നീ വേറൊരാൾക്ക് സ്വന്തമാവുന്നത് നേരിൽ കാണണം എന്നലെ നിന്നെ ഇക്കാന്റെ സ്ഥാനത്തു കാണാൻ പറ്റുള്ളു പറഞ്ഞു നിന്റെ കല്യാണത്തിന് വന്നു..

അതിനു ശേഷം പുറത്തോട്ട് ഇറങ്ങാറില്ല.. ആ മുറിയിൽ തന്നെ കഴിച്ചു കൂട്ടി..

എല്ലാം കേട്ട് നിൽക്കാനെല്ലാതെ ആ പിതാവിനെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും രണ്ടു പേർക്കും ആയില്ല..

അൽപ്പ സമയത്തിനുള്ളിൽ ഡോക്ടർ ഓടി കൊണ്ടു ഐസുവിലേക്ക് പോയി..പുറത്തു അവർ പടച്ച റബ്ബിനോട് അവൾക്കു വേണ്ടി മനസുരുകി പ്രാർത്ഥിച്ചു.. ഐസുവിന്റെ അടഞ്ഞു കിടക്കുന്ന വാതിലിലേക്ക് നോക്കി അവർ എല്ലാവരും ആദിയോടെ ഇരുന്നു..

    
                       ***********

യാത്രി ഏറെ വഴികിയാണ് അജുവും മെഹ്ഫിയും മേലേക്കൽ എത്തിയത്.. നേരത്തെ കാര്യങ്ങൾ ഒക്കെ അജു വിളിച്ചു പറഞ്ഞിരുന്നു...

എന്തായി മക്കളെ റിയ മോൾക്ക് എങ്ങനെ ഉണ്ട്..

നമ്മുടൊക്കെ പ്രാർത്ഥന റബ്ബ് കേട്ടു അവൾക്കു കുഴപ്പമില്ല ട്രീറ്റ്മെന്റ് ചെയ്താൽ ശെരിയാവും എന്ന ഡോക്ടർ പറഞ്ഞത് ഇപ്പൊ ബോധം വന്നു ഞങ്ങൾ കേറി കണ്ടു എന്നിട്ട ഇങ്ങോട്ടു ഇറങ്ങിയത്..

ഹാ ഇപ്പോഴാ സമാധാനം ആയത് എന്ന മക്കൾ പോയി ഫ്രഷ് ആയി വാ രാവിലെ മുതൽ ഓടി നടക്കേല്ലേ..

ശെരിയുമ്മ..

അങ്ങനെ മെഹ്ഫിയും അജുവും ഫ്രഷ് ആവാൻ വേണ്ടി പോയി..

റിനു അജുവിന് പുറകെ തന്നെ മുറിയിലേക്ക് കയറി.

എന്താ 😏🤨....അജു

അജു എന്തിനാ ഇങ്ങനെ എന്നോട് സംസാരിക്കാതെ നടക്കുന്നെ... റിനു

ഞാൻ സംസാരിച്ചിട്ടിപ്പോ എന്തിനാ ഞാൻ പറയുന്നത് ഒന്നും ആർക്കും അനുസരിക്കാൻ പറ്റില്ലല്ലോ..
അജു

അജുക്ക പ്ലീസ് അന്ന് അങ്ങനെ പറ്റി പോയി ഇനി ഒരിക്കലും ആവർത്തിക്കില്ല ക്ഷമിച്ചുടെ.. റിനു

അത് എങ്ങനെയാടി പറ്റി പോക ഞാൻ അത്രയും സീരിയസ് ആയിട്ട് ഒരു കാര്യം നിന്നോട് ഇതിന് മുമ്പ് പറഞ്ഞിട്ടുണ്ടോ.

റിനു ഒന്നും മിണ്ടാതെ തല താഴ്ത്തി..

എന്തെ നിനക്ക് ഒന്നും പറയാൻ ഇല്ലേ ഹേ.. അജു

റിനു പിന്നെ അവസാനത്തെ അടവ് തന്നെ എടുത്തു... അവൾ അജുനെ പോയി ഇറുക്കെ പുണർന്നു കൊണ്ട് കരയാൻ തുടങ്ങി..

അജു ഞാൻ അറിയാതെ പറ്റി പോയതാ സോറി ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാവില്ല പ്ലീസ് ഇപ്രാവശ്യം ഒന്ന് ക്ഷമിക്ക് എന്നോട് ഒന്ന് മര്യാദക്ക് സംസാരിക്ക് പ്ലീസ്....

അജുവിന് അവളെ അധിക നേരം വിഷമിപ്പിക്കാൻ കഴിയില്ല പറഞ്ഞത് അനുസരിക്കാത്തത് കൊണ്ട് ചെറിയൊരു ശിക്ഷ കൊടുത്തതാണ്.. ഇത്രയും ദിവസം അവളോട്‌ സംസാരിക്കാതെ പിടിച്ചു നിന്നത് എങ്ങനെ ആണെന്ന് അവൻ തന്നെ അറീല..

റിനു മതിയാക്ക് ഞാൻ ക്ഷമിച്ചു ഇനി മേലിൽ ഇങ്ങനെ വല്ലതും ആവർത്തിച്ചാൽ ഇതായിരിക്കില്ല മറുപടി.. കേട്ടോടി...

മ്മ് മ്മ് കേട്ട്

എന്നും പറഞ്ഞു റിനു അജുവിൽ നിന്ന് വിട്ടു മാറാൻ നോക്കിയപ്പോൾ അജു അവളെ വിട്ടില്ല..

റിനു അവനെ പിരികം പൊക്കി നോക്കി
അജു അതിനു ഒന്ന് ഇളിച്ചു കൊടുത്തു..

എന്താ മോനെ അജ്മലെ ഉദ്ദേശം 🤨🤨

ദുരുദ്ദേശം മാത്രം

വൃത്തിക്കെട്ടവൻ...

ഓഹോ നിനക്ക് വന്നു തോന്നുമ്പോൾ കെട്ടി പിടിക്കാം ഉമ്മ വെക്ക ഞാൻ എന്തെങ്കിലും ചെയ്ത ഞാൻ വൃത്തികെട്ടവൻ എല്ലേ

😁😁അത് പിന്നെ അജുന്റെ പിണക്കം മാറ്റാൻ

മതി മതി തള്ളി മറിക്കണ്ട

അജു എന്നെ വിട് ആരെങ്കിലും കണ്ടു കൊണ്ട് വന്നാൽ പണി ആവും

ആര് വന്നാലും എന്താ നീ എന്റെത് മാത്രമല്ലേ പെണ്ണെ...

അതേയ് ഇങ്ങളെ രണ്ടാളുടെയും കല്യാണം കഴിഞ്ഞിട്ട് പോരെ റൊമാൻസ് ഒക്കെ..

വാതിൽക്കൽ നിന്നുമുള്ള ഇഷുന്റെ സൗണ്ട് കേട്ടു രണ്ടു പേരും അങ്ങോട്ട്‌ നോക്കി അവിടെ ഇഷു ഉള്ള പല്ല് മുഴുവൻ കാണിച്ചു ഇളിച്ചു നിൽക്കുന്നുണ്ട്...

അത് കേട്ടത്തും റിനു അജുവിന്റ പിടിയിൽ നിന്നും പിടഞ്ഞു.. എന്നാൽ അജു അവളിലുള്ള പിടി മുറുക്കിയതെല്ലാതെ വിട്ടില്ല..
അതേയ് കൊച്ചു കുട്ടികൾ ഉള്ള വീടാ റൊമാൻസ് കളിച്ചു വഴിതെറ്റിക്കോ ഇങ്ങളെല്ലാം കൂടെ 🙄... അറ്റ്ലീസ്റ്റ് എന്നെ കണ്ടിട്ട് പോലും ഉളുപ്പില്ലാതെ ഇങ്ങനെ നിൽക്കുന്നതെങ്ങനെയാ.. ചെ ചെ മോശം..

എടി കാന്താരി നീ എന്തിനാ ഇങ്ങനെ കണ്ടിട്ടും പോവാതെ ഇവിടെ നിൽകുന്നെ അതെന്താ ഉളുപ്പുള്ള പരുപാടി ആണോ..
അജു

നിങ്ങക്ക് ഇല്ലാത്ത ഒന്ന് എനിക്ക് മാത്രമായ്ട്ടെന്തിനാ 😁 ഇഷു

മോൾ എന്തിനാ ഇങ്ങോട്ട് ഇപ്പൊ എഴുന്നള്ളിയത്... അജു

ഇങ്ങളെ ഫുഡ്‌ കഴിക്കാൻ വിളിക്കാൻ.,..
വേഗം വാ... ഇഷു

അതും പറഞ്ഞു ഇഷു പോയി...

ഇഷു പോയതും റിനു അജുനെ പിടിച്ചു തള്ളി

എന്താടി അവൾ പോയില്ലേ

അവൾ പോയി അവളോ കണ്ടു വേറാരെലും കാണുന്നതിന് മുന്നേ ഞാൻ പോവാ..

പോവണോ

😬😬

റിനു വേഗം അവിടെ നിന്നും സ്കൂട്ടായി..

അജു ചിരിച്ചു കൊണ്ട് മൂളിപ്പാട്ടും പാടി ഫ്രഷ് ആവാനും കയറി..

കുറച്ചു സമയത്തിനുളിൽ തന്നെ എല്ലാവരും ഡേയ്നിങ്ങ് ടേബിളിന് ചുറ്റും ഹാജരായി...

എല്ലാവരും എത്തി എന്ന് കണ്ടതും ഇഷു എല്ലാവരോടുമായി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞു..

നിനക്ക് എന്താടി കാന്താരി പറയാൻ ഉള്ളത് വല്ല ചെക്കനെയും വളച്ചു കുപ്പീൽ ആക്കിയോ 😂😂 അജു നൈസ് ആയിട്ട് ഇഷുക്ക് നേരെ കമന്റ്‌ അടിച്ചു
അവൾ അവനെ പല്ല് കടിച്ചു നോക്കി..

എനിക്കെല്ല ഇവിടെ ഒന്നിനെ കറക്കി വെച്ചിണ്ടല്ലോ ഇങ്ങള് ഉമ്മാമ ഉമ്മ ഉപ്പ ഇതിനെ രണ്ടിനെയും എത്രയും പെട്ടന്ന് പിടിച്ചു കല്യാണം കഴിപ്പിച്ചോ എല്ലെങ്കിൽ കല്യാണത്തിന് ഒരു കുട്ടി കുറുമ്പനോ കുറുമ്പിയോ കൂടി ഉണ്ടാവും...

ആദ്യം ആർക്കും ഒന്നും കത്തിയില്ല പിന്നെ ഉമ്മാമ ചിരിച്ചു കൊണ്ടു മെഹ്ഫിയെ ഫിദയെ മാറി മാറി നോക്കി ആണോ എന്ന് മെല്ലെ ചോദിച്ചു അവരാണെൽ ഇതെന്താപ്പോ കഥ എന്ന പോലെ പരസ്പരം നോക്കി ഇഷുവിന്റെ അവസ്ഥ ഇതിനേക്കാൾ പരിതാപകരം ആയിരുന്നു..

ഉമ്മാമ ഇങ്ങള് എന്തിനാ കാക്കുനെ ഭാബിനെ നോക്കുന്നെ... ഞാൻ അതെല്ല ഉദേശിച്ചത്‌

പിന്നെ എല്ലാവരും അവളെ ഉറ്റ് നോക്കി ഫിദയും മെഹ്ഫിയും സംഭവം കത്തിയപ്പോൾ നെട്ടി പണ്ടാരം അടങ്ങി..

ഞാൻ ദേ ഈ ഇരിക്കുന്ന പ്രണയ ജോഡിയെ കുറിച്ചാണ് പറഞ്ഞത്...
മുന്നിൽ ഇരുന്നു ഫുഡിൽ കോൺസെൻട്രേറ്റ് ചെയ്തിരിക്കുന്ന അജു ഇത് കേട്ടതും തരിപ്പിൽ കയറി ചുമക്കാൻ തുടങ്ങി..

റിനു ആണേൽ എങ്ങോട്ടാ ഒന്ന് ഓടാൻ എന്ന പോലെ ചുറ്റിലും നോക്കി ഇഷുവിനെ നോക്കി നിനക്ക് ഞാൻ പിന്നെ പറഞ്ഞു തരാം എന്നുള്ള എക്സ്പ്രഷൻ ഇട്ടു..

ഹാളിൽ എല്ലാവരുടെയും പൊട്ടി ചിരി ഉയർന്നു കേട്ടു..

എന്താടാ അജു നീ വല്ല കാഞ്ഞതിരുവും കാണിച്ചോ അതും ഈ കാന്താരിടെ മുന്നിൽ വെച്ച് ഉമ്മാമ ചിരിച്ചു കൊണ്ട് ചോദിച്ചു

എന്റെ പൊന്നു പാത്തുട്ടി ഉപ്പുപ്പന്റെ അത്രയൊന്നും ഞാൻ പോയിട്ടില്ല ഇവൾ പിണക്കം മാറ്റാൻ വന്നപ്പോൾ അവളെ പേടിപ്പിക്കാൻ ഒന്ന് ചേർത്ത് പിടിച്ചുനെ ഉള്ളു അതിനാണ് ഈ കുട്ടി പിശാച് വലിയ ആന കാര്യം ആക്കി പറഞ്ഞത്..

ഹാ എന്തായാലും റിനുന്റെ ഉപ്പ വരട്ടെ എന്നിട്ട് രണ്ടിനെയും പിടിച്ചു ലോക്ക് ആക്കാം ഇപ്പൊ എല്ലാവരും ഫുഡ്‌ കഴിച്ചു കിടക്കാൻ നോക്ക്..

ഫുഡ്‌ കയിഞ്ഞ് എല്ലാവരും അവരവരുടെ മുറിയിലേക്ക് പോയി..

ഫിദ പോകുമ്പോൾ മെഹ്ഫി ലാപ്പിൽ എന്തോ വർക്ക്‌ ചെയ്തിരിക്കായിരുന്നു.. അവൾ അവനെ ശല്യം ചെയ്യാതെ ബെഡിൽ പോയി കിടന്നു..

ഫിദ..... മെഹഫി

കിടക്കാൻ നോക്കുമ്പോഴാണ് മെഹ്ഫിടെ വിളി വന്നത്..

എന്താ... എന്തെങ്കിലും വേണോ

ഒന്നും വേണ്ടടോ നാളെ മുതൽ ക്ലാസ്സ്‌ൻ പോവാൻ റെഡി ആയിക്കോ എല്ലാ പ്രശ്നവും തീർന്നെല്ലോ.. ഇനിയും വെറുതെ ക്ലാസ്സ്‌ കട്ട്‌ ചെയ്യണ്ട എക്സാം അടുത്തില്ലേ..

ഹ്മ്മ് ഫിദ ഒന്ന് മൂളി കൊണ്ട് കിടന്..അവൾക്ക് ക്ലാസ്സിൽ പോവാൻ നല്ല മടി ഉണ്ടായിരുന്നു..

കുറച്ചു കയിഞ്ഞ് മെഹ്ഫിയും അവൾക്കരികിൽ ചെന്നു കിടന്നു..

രാവിലെ എഴുനേറ്റത് മുതൽ കോളേജ്ൽ പോവേണ്ടത് ഓർത്തു അവൾക്കു മടി തോന്നി ഹെന്നയെ വിളിച്ചപ്പോൾ അവളും അതെ അവസ്ഥ ആണെന്ന് അറിഞ്ഞതോടെ പകുതി ആശ്വാസം ആയി..

എന്നത്തേയും ഉഷാർ ഫിദയിൽ ഇല്ലാത്തതു മെഹ്ഫി ശ്രദ്ധിച്ചു...

എന്താണ് ഭാര്യയെ സാധാരണ പോലെ അത്ര ഉഷാർ ഇല്ലല്ലോ ഇന്ന് എന്ത് പറ്റി..

ഒന്നുല്ല..

നീ കാര്യം പറ നമുക്ക് പരിഹാരം കാണാം എന്താ പ്രശ്നം..

കോളേജ്ൽ പോവാതിരിക്കാൻ പറ്റുമോ..

അത് പറ്റില്ല

അപ്പൊ പിന്നെ എന്തിനാ ചോദിച്ചേ...

ഞാൻ അറിഞ്ഞില്ലല്ലോ ഇതാണ് പ്രശ്നം എന്ന് 😁

ഫിദ ചുണ്ട് കൊട്ടി സ്കാർഫ് ശെരിയാക്കി ബാഗും എടുത്തു ഇറങ്ങി പിറകെ തന്നെ മെഹ്ഫിയും പോയി..

കോളേജിൽ പോവാൻ മടി തോന്നിയെങ്കിലും അവിടെ എത്തിയപ്പോൾ എല്ലാരും ഉഷാറായി..

വായിക്കുനേരത്തെ ലാസ്റ്റ് പീരിയഡ് ആയപ്പോൾ ഹെന്ന വയ്യ പറഞ്ഞു കിടന്നു..

ഫിദക്ക് ആ പീരീഡ് നല്ല ചടപ്പ് തോന്നി..

ക്ലാസ്സ്‌ കഴിഞ്ഞു ഇറങ്ങാൻ നോക്കിട്ട് ഹെനക്ക് നടക്കാൻ പറ്റീല.. ഫിദ ഒരു വിധത്തിൽ അവളെ കൂട്ടി പുറത്തിറങ്ങി രണ്ടടി നടന്നതും ഹെന്ന തലകറങ്ങുന്ന എന്നും പറഞ്ഞു ഫിടയുടെ തോളിൽ ചാരി.. അകലെ നിന്നും ഇത് കണ്ട മിനു അവർക്കരികിൽ എത്തി ഹെന്നയെ എടുത്തു കാറിൽ കിടത്തി ഫിദയെയും ഇശുനെയും കൂട്ടി ഹോസ്പിറ്റലിൽ പോയി മെഹ്ഫിയെ വിളിച്ചു കാര്യം പറഞ്ഞത് കൊണ്ടു അവൻ വന്നോളം എന്ന് പറഞ്ഞു..

ഹെന്നയെ ഡോക്ടർ പരിശോദിച്ചു കഴിയുമ്പോയേക്ക് മെഹ്ഫി അവിടെ എത്തിയിരുന്നു..

അപ്പോയെക്കും സിസ്റ്റർ വന്നു ഹെന്നയുട ഒന്നിച്ചുള്ള ആളെ ഡോക്ടർ വിളിക്കുന്നുണ്ട് എന്ന് പറഞ്ഞു..

മെഹ്ഫിയും മിനുവും ഡോക്ടറെ കേബിനിൽ ചെന്നു..

ഡോക്ടർ ചിരിച്ചു കൊണ്ടു മിനുവിന് നേരെ കൺഗ്രലുയേഷൻ വിഷ് ചെയ്തു..

മിനുവിന് സംഭവം ആദ്യം കത്തിയില്ല..

അവൻ ഡോക്ടറെ സംശയത്താലേ നോക്കി..

അവൾക്ക് പ്രതേകിച്ചു അസുഖം ഒന്നുമില്ല ആൾ പ്രെഗ്നന്റ് ആണ് അതിന്റെ ലക്ഷണമാണ് ഈ ഷീണമൊക്കെ..

മിനു മെഹ്ഫിയെ നോക്കി ചിരിച്ചു മെഹ്ഫി ആണേൽ ആക്കി ചിരിച്ചു..

ഡോക്ടർ പിന്നെ അവൾക്ക് വേണ്ട കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു..

ഇപ്പൊ ട്രിപ്പ്‌ ഇട്ടിട്ടാ ഉള്ളത് അത് കഴിഞ്ഞാൽ നിങ്ങൾക്ക് പോകാം..

അങ്ങനെ രണ്ടാളും പുറത്തോട്ട് ഇറങ്ങി..

എന്താ കാക്കു ഹെനക്ക് പറ്റിയത്..

അത് നിന്റെ കാക്കു ചെറിയൊരു സമ്മാനം കൊടുത്തത..

ഹേ എന്ത് സമ്മാനം അയിഷ് സമ്മാനം കൊടുത്താൽ വയ്യാതാവോ 🤔🤔🤔

എടാ ഇതിന് നീ ഇത് വരെയും ഒന്നും പറഞ്ഞു കൊടുത്തില്ലേ മിനു മെല്ലെ മെഹ്ഫിടെ ചെവിയിൽ പറഞ്ഞു

😁ഇല്ലടാ സമയം കിട്ടില്ല..

കഷ്ട്ടം...

ഇങ്ങള് രണ്ടാളും എന്താ സ്വകാര്യം പറയുന്നേ

ഹേ ഒന്നുല്ല...

നീ ഒരു മാമി ആവാൻ പോവാ അവൾ പ്രെഗ്നന്റ് ആണ്... മിനു

😍കോൺഗ്രസ്‌ കാക്കു..

ഇഷു മെല്ലെ മെഹ്ഫിടെ അടുത്തെത്തി അതേയ്

ഹാ എന്താ മെഹഫ്

എല്ല എനിക്ക് എപ്പോഴാ ഇങ്ങനെ ഒരു കൺഗ്രേറ്റ് പറയാൻ പറ്റ.. ഇഷു

സമയം ഉണ്ടെല്ലോ... 😁 മെഹ്ഫി

Sorry sorry sorry... പറഞ്ഞ ടൈമിൽ പോസ്റ്റ്‌ ചെയ്യാൻ പറ്റിയില്ല.. ഇന്ന് ഹോസ്പിറ്റലിൽ പോവേണ്ടി വന്നു അവിടെ നിന്ന് മൂന്നു മണിക്ക എത്തിയത് വന്നപ്പോൾ തൊട്ട് വല്ലാത്ത തലവേദന അങ്ങനെ യാണ് ലേറ്റ് ആയത്..
ലെങ്തും കുറഞ്ഞത്..

തിരക്കിട്ടാണ് എഴുതിയത് വായിച്ചു നോക്കിയിട്ടില്ല തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം..

നെക്സ്റ്റ് പാർട്ട്‌ ഈ പാർട്ടിൻ കിട്ടുന്ന റിവ്യൂ & റേറ്റിംഗ് പോലെ ഇരിക്കും... അത് പോലെ നെക്സ്റ്റ് പാർട്ട്‌ ഉണ്ടാവുള്ളു..

സ്റ്റോറിയെ കുറിച്ച് നിങ്ങൾക്ക് നല്ലത് മാത്രം പറയണം എന്നില്ലാട്ടോ നിങ്ങൾക്ക് മോശമായി തോന്നാണെങ്കിൽ അതും പറയാം..😁😁

തുടരും....

✍️Mufi❣️

 


❤️കലിപ്പന്റെ വായാടി💕❣️49

❤️കലിപ്പന്റെ വായാടി💕❣️49

4.6
21454

❤️കലിപ്പന്റെ വായാടി❤️   Part-49   ഇഷു മെല്ലെ മെഹ്ഫിടെ അടുത്തെത്തി അതേയ് ഹാ എന്താ മെഹഫ് എല്ല എനിക്ക് എപ്പോഴാ ഇങ്ങനെ ഒരു കൺഗ്രേറ്റ് പറയാൻ പറ്റ.. ഇഷു സമയം ഉണ്ടെല്ലോ... 😁 മെഹ്ഫി കുറച്ചു കഴിഞ്ഞു ഹെന്നയെയും കൂട്ടി മിനു അവന്റെ വീട്ടിലേക്ക് പോയി മെഹ്ഫി ഇഷുനെയും ഫിദയെയും കൂട്ടി മേലേക്കലേക്കും തിരിച്ചു.. യാത്രി കിടക്കാൻ വേണ്ടി റൂമിൽ ഫിദ വരുന്നതും കാത്തു മെഹ്ഫി ഇരുന്നു.. ഫിദ വരുമ്പോൾ മെഹ്ഫി ബെഡിൽ ഇരുന്നു ഫോണിൽ കളിക്കുക ആയിരുന്നു.. ഫിദ പതിവ് പോലെ ഡ്രസ്സ്‌ എടുത്തു ഫ്രഷ് ആവാൻ പോയി.. ഫ്രഷ് ആയി ഇറങ്ങി കണ്ണാടിയിൽ നോക്കി മുടി തോർത്തി തിരിഞ്ഞപ്പോൾ ആരുടെയോ നെഞ്ചി