❤️പ്രണയശ്രാവണാസുരം❤️
Part-3
അമീന 📝
🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋
ചുറ്റുപാടുമുള്ള കാഴ്ചയിലൂടെ മിഴികൾ ഒഴുകി നടന്നു.....പതിയെ ഒന്ന് നെടുവീർപ്പിട്ടു കൊണ്ട്....
"ന്റെ കൃഷ്ണ.....ഇനി ഇവിടെ എവിടെ പോയി ഞാൻ ആ തുണിക്കട തിരയും......"
ന്ന് കരുതി അടുത്ത് നിൽക്കുന്ന ഒരു വെള്ള പാറ്റയെ തോണ്ടി കൊണ്ട്....ആ അഡ്രെസ്സ് കാണിച്ചതും.......അത് വിരൽ ചൂണ്ടി എന്തൊക്കെയോ ഇംഗ്ലീഷിൽ പറഞ്ഞതും..... ഒന്ന് പുച്ഛിച്ചു വിട്ടു...കൊണ്ട്....
"മേടം.....ഐ ഗോയിങ് ദിസ് ഷോപ്പിൽ.....യൂ ഡോണ്ട് ആൻഡേർസ്റ്റാന്റ്.....സോറി ഐ ഡോണ്ട് ആൻഡേർസ്റ്റാന്റ്.....യൂ സ്പീക്കുന്നത്....."😁😌
ന്ന് പറഞ്ഞു മുഴുപ്പിച്ചതും.....അത് ഇതാ എന്തൊക്കെയോ കുർള ഏകപ്രസ് പോലെ പിന്നെയും പറയുന്നു....
ഈ വെള്ള പാറ്റ ഇത് എന്ത് തേങ്ങയ പറയുന്നേ.....ന്റെ കൃഷ്ണ വല്ല കൊഴുക്കട്ടയും വായിൽ ഇട്ടൊണ്ടാണോ ഇത് വന്നിരിക്കുന്നെ.....ഒരു അഡ്രെസ്സ് ചോദിച്ചതിനാണോ.....ഇംഗ്ലീഷ് വാരി വിതറുന്നു.....ബ്ലഡി മദമാസ്.....ഇന്കും ഇംഗ്ലീഷ് അറിയാം.... വെൽക്കം ടു ഊട്ടി നൈസ് ടു മീറ്റ് യൂ....ഇതിനോട് ചോദിച്ച ന്നെ പറഞ്ഞാൽ മതിയല്ലോ......😏
ന്നൊക്കെ മനസ്സിൽ കുശുകുശുക്കി കൊണ്ട് നന്നായൊന്ന് ഇളിച്ചു...പറഞ്ഞത് ഒന്നും മനസിലായിലേലും ഒരു താങ്ക്സ് പറഞ്ഞു....ഞാൻ തന്നെ കണ്ടെത്തിക്കോളാo.....ന്ന് മനസ്സിൽ കരുതി.... നേരെ മുന്നിലായി കണ്ട സ്റ്റെപ്പിലേക് ഓടി കയറിയതും..... ഓൺ ദി സ്പോട്ടിൽ മൂടും ഇടിച്ചു താഴെ വീണു....
ഈ കുന്തം എന്താ കൃഷ്ണ താഴോട്ട് വരുന്നേ.....ഓഹ് ഇത് എക്സ്കലവേറ്റർ ആണല്ലോ ല്ലേ.....നേരെ ചൊവ്വേ ഒരു സ്റ്റെപ് പോലും ഇല്ലാത്ത മാൾ....ആരുടെ ആണോ ആവോ ഇത്......😬😏
ന്ന് കരുതി.....ആരും കണ്ടില്ലല്ലോ ന്ന് കരുതി ഇളിച്ചോണ്ട് എണീറ്റ് നിന്നതും..... എല്ലാ അലവലാതികളും ഇങ്ങോട്ട് നോക്കി നിക്കുന്നു....ഇവിടെ എന്താ ക്യാബറെ നടക്കുന്നുണ്ടോ....ജാഡ തെണ്ടികൾ ന്നെ നോക്കി ഇളിക്കുന്നു......
അപ്പോൾ തന്നെ ആ മദാമ്മ ഓടി വന്നൊണ്ട്....
"വാട്ട് ഹാപ്പെൻഡ്.....ആർ യൂ ഓക്കേ....."
ന്ന് പറഞ്ഞു എണീപ്പിച് നിർത്തിയതും..... നന്നായൊന്ന് ചിരിച്ചു കൊണ്ട്....
"പാട്ടാസ് എൻജിൻ ഔട്ട് കംപ്ലീറ്റിലി.....അല്ലാതെ വേറെ പ്രോബ്ലം നഹീഹെ....."😁
കൃഷ്ണ ഹിന്ദി ഒക്കെ ആണല്ലോ വായിൽ വരുന്നേ.....മനയ്ക്കൽ പണിക്ക് വരുന്ന ബംഗാളികളോട് ഒന്ന് സംസാരിച്ചതിന്റെ എഫക്ട് ആണല്ലോ ഈ നഹീഹെ......
ന്ന് ആലോചിച്ചു ആ മദാമയെ ഒന്ന് നോക്കിയതും..... അത് എന്തോ കേട്ട കണക്ക് വിജിലമ്പിച്ചു നിൽക്കുന്നു.....
ഒരുവിധം അയാം ഒക്കെ...
ന്ന് പറഞ്ഞു അതിനെ പറഞ്ഞു വിട്ടു.... ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് എങ്ങനെ എങ്കിലും ആ ഷോപ്പ് ഒന്ന് കണ്ടെത്തണം ന്ന് കരുതി ചുറ്റും ഒന്ന് നോക്കിയതും.....ഒരു ഭാഗത്തായി ഓപ്പൺ ചെയ്യുന്ന ലിഫ്റ്റ് കണ്ടത്.....
ശ്രാവണി മോളെ...... പെട്ടന്ന് ഓടിക്കയറ് പെണ്ണെ.....അല്ലേൽ നി ഇങ്ങനെ നിൽക്കുള്ളു....
ന്ന് മനസ്സിൽ പറഞ്ഞോണ്ട് പെട്ടന്ന് തന്നെ കയ്യിലെ ബാഗും താങ്ങി പിടിച് ലിഫ്റ്റ് അടയും മുന്നേ അതിനകത്തേക് ഓടി കയറിയതും.....
എതിരെ വന്ന ആളുമായി കൂട്ടി ഇടിച്ചതിന്റെ ഫലമായി ചെരിഞ്ഞു വീഴവേ....ലിഫ്റ്റ് ഡോറിലെ സൈഡിലായി കൈ കൊണ്ട് താങ്ങി നിന്ന് ലിഫ്റ്റിനുള്ളിലേക് കാൽ വെച്ചതും.....
ഇടിച്ച ആൾ അയാളെ കയ്യാൽ ന്റെ കയ്യിലായി പിടിച് പുറകിലേക്കായി വലിച്ചിട്ടതും.....വലിയുടെ ആഘാധത്തിൽ രണ്ട് സ്റ്റെപ് ബാക്കടിച്ചു നിലത്തോട്ട് മറിഞ്ഞു വീണതും......
"ന്റെ കൃഷ്ണ......."
ന്ന് വിളിച് മിഴികളുയർത്തി നോക്കിയതും...... കണ്ടത് കലിപ്പിൽ നിൽക്കുന്ന ആ ചെമ്പൻ മിഴികളാണ്.....ഒരുനിമിഷം ആ മിഴികളിൽ ഉടക്കിയതും ഹൃദയം കിടന്നു പിടക്കാൻ തുടങ്ങി......പതിയെ വലത് കയ് നെഞ്ചിലായി ചേർത്ത് വെച്ച് ആളെ നോക്കിയതും.....
അയാൾ കലിപ്പിൽ എന്തൊക്കെയോ ഇംഗ്ലീഷിൽ ഗോര ഗോരം പറഞ്ഞോണ്ട് പൊടുന്നനെ മ്മളെ പിടിച്ചു വലിച്ചു എണീപ്പിച് നിർത്തി.....
അവിടെ നിന്ന് അട്ടഹസിക്കുന്നതൊനൊപ്പം കത്തുന്ന കണ്ണാലെ ആളുടെ കൈകൾ ഉയർന്നു പൊങ്ങി ന്റെ കവിളിലായി പതിച്ചതും.....
ഞാൻ ഞെട്ടിത്തരിച്ചു നോക്കിയതും.....
ആയാൾ പിന്നെയും ന്റെ നേരെയായി ചീറി കൊണ്ട് അടുത്തതും.....സ്വബോധം വീണ്ടെടുത്തു ആ കൈകളെ തടഞ്ഞു കൊണ്ട് ആ കയ്യിലായി ന്റെ കൈ സ്ഥാനം പിടിച്ചിരുന്നു......
കത്തിജോലിക്കുന്ന കണ്ണാൽ ദഹിപ്പിക്കും വിധം ആളെ പിടിച്ച ന്റെ കയ്യിലേക്ക് നോക്കി കൊണ്ട്.......
"കയ്യെടുക്കടി......"
ന്ന് പല്ല് കടിച്ചു കൊണ്ട് പറഞ്... പെട്ടന്ന്.....
"ച്ചി കയ്യെടുക്കടി......"
ന്നുള്ള അലർച്ചയിൽ ഞെട്ടിത്തരിച്ചതും..... കൈകൾ താനേ അഴിഞ്ഞു വീണു.....
ചുറ്റും നോക്കിയതും എല്ലാവരുടെയും ശ്രദ്ധ ഞങ്ങളിലേക്കായതും...... മുന്നിൽ നില്കുന്നവന്റെ ഒരൊറ്റ നോട്ടത്തിൽ.... കൂടി നിന്നവരെല്ലാം അവരവരുടെ പണിയിലേക്ക് തിരിഞ്ഞു ആ സ്റ്റെപ് വഴി മുകളിലേക്കു പോയതും.....നിമിഷനേരം കൊണ്ട് അവിടെമാകെ ശൂന്യമായത് കണ്ട് വായും തുറന്ന് നിന്ന് പോയി....
അപ്പോൾ തന്നെ അവൻ....ന്റെ കവിളിലായി കുത്തി പിടിച്ചു കൊണ്ട്....
"ഏതവളാടി നി...... എത്ര ധൈര്യം ഉണ്ടായിട്ടാടി എന്റെ കയ്യേൽ കയറി പിടിചത്....എവിടെന്ന് കെട്ടിയെടുക്കുവാടി.....കോലം കണ്ടാൽ അറിയാം ഏതോ പട്ടിക്കാട്ട് കാരിയാണെന്ന്........ബ്ലഡി ...."
ന്ന് പറഞ്ഞു കവിളിലെ പിടി മുറുക്കിയതും.....
ആവശ്യം ഇല്ലാതെ അടിച്ചതും പോരാ കവിളിലും കുത്തി പിടിചിരിക്കുന്നു.....അതോടെ ആയതും ദേഷ്യം നുരഞ്ഞു പൊന്തി ആ കയ് ബലമായി പിടിച്ചു വലിച്ചു തട്ടി മാറ്റി കൊണ്ട്
"കയ്യെടുക്കടോ ന്റെ മേൽന്ന്.....ഏതാടോ താൻ.....എന്നെ കൈനീട്ടി അടിക്കാൻ നിനക്ക് ആരോടോ അധികാരം തന്നെ.....മെക്കിട്ടു കയറാൻ വരുന്നു.....അതും നോക്കി നിന്ന് തന്റെ കയ്യീന്ന് മാറുകരണം കൂടെ കാണിച് അടിമേടിക്കാൻ ഞാൻ ഗാന്ധിയോളം നല്ല മനസ് ഉള്ളവളോന്നും അല്ല......"
"ഡി...... മൈൻഡ് യുർ ലാംഗ്വേജ്....."
"കയ്യിലും കുത്തിവരച്ചോണ്ട് കുറച്ച് ഇംഗ്ലീഷും വാരിവിതറിയാലോന്നും ഞാൻ പേടിക്കില്ലടോ.....ന്നിട്ട് ലാംഗ്വേജ് ന്ന്.....ന്നെ അടിചിട്ട് കാണാകുണാ പറയാ അവൻ......."
"വാട്ട് കാണാകുണാ......നിനക്ക് ഒന്ന് കിട്ടിയതൊന്നും മതിയായില്ലെടി.....ഒന്നൂടെ അടിച്ചു നിന്റെ കരണം പുകയണ്ടേൽ മിണ്ടാതെ പൊക്കോണം......എന്നെ ശരിക്കും അറിയില്ല......"
ന്ന് പറയലും അങ്ങോട്ടായി ഓടിക്കിതച്ചു കൊണ്ട്....ഒരുത്തൻ.....
"ഡെവി.....ന്നാടാ പ്രശ്നം....."
ന്ന് പറഞ് ആ കാട്ടാളന്റെ അടുത്തേക് വന്നതും....അങ്ങേര് അയാളെ മൈൻഡ് ചെയ്യാതെ ന്നെ തന്നെ നോക്കി ഉറഞ്ഞു തുള്ളി കൊണ്ട് എന്തോ പറയാൻ ഒരുങ്ങി....
സമയം ഒത്തിരി ആയത് കൊണ്ട് ഇനി കൂടുതൽ നിന്ന് പ്രശ്നം ഉണ്ടാകാതെ പോയേക്കാം....
ന്ന് കരുതി ഷോപ്പ് കണ്ടത്തേണ്ടത് കൊണ്ട് തന്നെ അയാളുടെ തുള്ളൽ കണക്കിലെടുക്കാതെ വെട്ടിത്തിരിഞ്ഞു മുന്നോട്ട് പോകവേ......
"ഡേവിഡ്നോട് കയർത്തു സംസാരിച്ചേച്ചും നി എവിടെ പോകുന്നെടി....."
ന്ന് പറഞ്ഞു പെട്ടന്ന് ന്റെ കയ്യിലായി പിടിച്ചു വലിച്ചു അരയിൽ ചുറ്റിവരിഞ് ആളിലേക് ചേർത്ത് ഉയർത്തി കൊണ്ട് അടയാൻ ഒരുങ്ങുന്ന ലിഫിറ്റിനുള്ളിലേക്കായി കയറിയതും.......ഞെട്ടിത്തരിച്ചു ആളിൽ നിന്ന് കുതറി മാറും മുന്നേ...... ഞങ്ങള്ക് മുന്നിലായി ലിഫ്റ്റ് ഡോർ അടയുന്നതിനിടയിൽ പുറത്ത് നിന്നവൻ.....
"ഡെവി.....വേണ്ട......"
ന്ന് പറഞ്ഞു മുഴുമിപ്പിക്കും മുന്നേ പൂർണമായും കതക് അടഞ്ഞു കഴിഞ്ഞിരുന്നു......
അടഞ്ഞ കതകിലേക്കും ആളിലേക്കും മാറി മാറി നോക്കിയതും അയാൾ പെട്ടന്ന് 3rd ഫ്ലോർ ബട്ടൺ പ്രെസ്സ് ചെയ്തതും..... എന്നിൽ ദേഷ്യം നുരഞ്ഞു പൊന്തി......ഊക്കോടെ ആൾടെ കയ്യ് പിടിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ട്.....
"ടൊ.... വിടടോ.....ന്റെ മേലെന്ന് കയ്യെടുക്കടോ....."
"പിടക്കാതെ നില്ലെടി.....എന്റെ നേരെ വായിട്ടലച്ചേച്ചും നിന്നെ വെറുതെ വിടാൻ ഒക്കത്തില്ലടി....."
"നീയാരാടാ.....കുറെ നേരം പറയുന്നുണ്ടല്ലോ നിന്നെ കുറിച്ച്....സ്ത്രീകളെ നേരെ കയ്യ് വെക്കാൻ നാണം ഇല്ലല്ലോ തനിക്ക്..... കയ്യെടുക്കടോ.....അതൊ ഇതൊക്കെ നിന്റെ കുടുംബ മഹിമയിൽ പെട്ടതാണോ....."
ന്ന് ദേഷ്യത്തോടെ ആ കയ്യിൽ കിടന്നു കുതറി കൊണ്ട് പറഞ്ഞതും.....ആ കണ്ണുകൾ ദേഷ്യത്താൽ ചുമന്നു വന്നകൊണ്ട്....
"ഡി..... "
ന്ന് അലറി എന്നിലെ പിടിവിട്ട് പൊടുന്നനെ ഇരുകയ്യിലായി പിടിച്ചു ലിഫ്റ്റിലെ ചുമരിലേക്കായി അടുപ്പിതും......അവന്റെ പിടിയിൽ കയ്യിലെ കുപ്പിവളകൾ ഉടഞ്ഞു കയ്യിലായി മുറിവ് തീർത്തതും.....
സർവ്വശക്തിയുമെടുത് ആ കൈകളിൽ നിന്ന് കുതറി മാറി...... ഇരുകയാൽ നെഞ്ചിൽ പിടിച്ചു പിറകിലേക്ക് തള്ളി മാറ്റിയതും...... രണ്ടടി പുറകിലേക്ക് വേച് പോയവൻ ബാലൻസ് ചെയ്ത് നിന്ന് മുഖം ഉയർത്തി കലിപ്പിൽ നോക്കിയതും.....
"എന്താടാ നോക്കുന്നെ...നിനക്ക് പിടിച്ചു തിരിക്കാൻ ന്റെ കൈ മാത്രമേ കിട്ടിയുള്ളൂ.....സ്ത്രീകളോട് ഇങ്ങനെ പെരുമാറാൻ ആണോ നിന്നെ വീട്ടുകാര്......"
"ഡി.....ഷട്ട് യുവർ മൗത്....ഇനി ചിലചാൽ ഉണ്ടല്ലോ....."
വീണ്ടും കവിളിൽ കുത്തിപിടിച് കൊണ്ട് അലറിയതും....... വേദന സഹിക്കാൻ കഴിയാതെ കണ്ണ് നിറയാൻ ഒരുങ്ങവെ.....ആൾടെ കാൽ നോക്കി അഡാർ ചവിട്ട് കൊടുത്തതും.......
കവിളിലെ കൈ അഴിയവേ..... ആളെ തള്ളി മാറ്റി ലിഫ്റ്റ് ഓപ്പൺ ആവാൻ നിന്നതിലൂടെ പുറത്ത് കടക്കാൻ ശ്രമിക്കവേ...... ന്റെ മുടിയിലായി പിടിച്ചു വലിച്ചു പുറകിലേക് തള്ളി മാറ്റി ലിഫ്റ്റ് ഓപ്പൺ ആകുന്നതിനു മുന്നേ അയാൾ 4 ർത് ഫ്ലോർ ബട്ടൺ പ്രെസ്സ് ചെയ്തതും ന്റെ മനസ്സിൽ ഭയം കടന്ന് കൂടി.....
ആ ഭയത്തെ നിമിഷ നേരം കൊണ്ട് മനസ്സിൽ നിന്നകറ്റി മാറ്റി.....ജീവിതത്തിൽ ഒറ്റയ്ക്കു മുന്നേറേണ്ടതാണ്..... ഇവിടെ തളർന്നാൽ ജീവിതം തോൽവിയോടെ തുടങ്ങേണ്ടി വരും....ശ്രാവണി ഇവനെ പോലുള്ളവരുടെ മുന്നിൽ അടിയറവ് പറയേണ്ടതല്ല നി.....
ന്ന് മനസിനെ പറഞ്ഞു ദൃഢമാക്കി കൊണ്ട്..... ആളെ തന്നെ ധൈര്യത്തോടെ ഉറ്റു നോക്കിയതും അയാൾ....
"നി എന്നാടി പറഞ്ഞെ.....നിന്നെ പോലുള്ള ത്രെഡ് റൈറ്റ് പെണ്ണുങ്ങൾക്ക് ന്റെ വീട്ടുകാരെ കുറിച്ച് ഒന്ന് ഉച്ചരിക്കാൻ പോലും അർഹത ഇല്ലടി......എന്നാ നിന്റെ കുടുംബ മഹിമ.... കണ്ടാലേ അറിയാം ആരുടെയൊക്കെയോ കൂടെ നിരങ്ങി വന്നേച്ചും നിക്കുവാണെന്ന്......നിരങ്ങി നിരങ്ങി പണം ഒത്തിരി ഉണ്ടാക്കിയെച്ചുമുള്ള ഉശിര് ഡേവിഡ്ന്റെ അടുത്ത് ഇറക്കിയാൽ ഉണ്ടല്ലോ......"
"ടൊ....വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം.....നിയാരടൊ.....നിന്റെ സ്വഭാവ സർട്ടിഫിക്കറ്റ് വേണ്ട എനിക്ക് ജീവിക്കാൻ.....താൻ ഒന്ന് പോടോ.....ഇപ്പൊ പറഞ്ഞതൊക്കെ തന്റെ വീട്ടുകാരെ പോയി പറയടോ.....നിയൊക്കെ തന്റെ പുറകെ വാലാട്ടി നടക്കുന്നവളുമാരെ മാത്രമേ കണ്ടിട്ടുള്ളു.....ആ കൂട്ടത്തിൽ ന്നേ പെടുത്തിയാൽ ഉണ്ടല്ലോ....."
"ചെറയാതെടി......ഞാനൊന്ന് വിചാരിച്ചാൽ നിന്റെ അഹങ്കാരം ഇവിടെ നിലക്കും..... കാണണോ നിനക്ക്....എന്നാ ചെയ്യാൻ പറ്റുവെന്ന്....."
ന്ന് പറഞ്ഞു ന്റെ അടുക്കലേക്ക് വന്നതും..... ആൾക്ക് നേരെ വിരൽ ചൂണ്ടി കൊണ്ട്.....
"തനിക്കൊക്കെ ഒരു പെണ്ണിന്റെ ബലഹീനത മുതലെടുക്കാൻ മാത്രമേ അറിയുള്ളു....അതുമായി ന്റെ അടുക്കലേക്ക് വന്നാലുണ്ടല്ലൊ......"
ന്ന് പറഞ്ഞതും.....നീട്ടിയ ചുണ്ട് വിരലിൽ പിടിച്ചു തിരിച്ചു കൊണ്ട്.....
"എന്റെ നേരെ വിരൽ ചൂണ്ടി സംസാരിക്കാൻ മാത്രം വളർന്നോടി നി....നിന്നെ പോലെയുള്ള തെരുവ് പെണ്ണുങ്ങൾ ഒരകലം പാലിക്കണം...അല്ലേൽ ഈ സ്വഭാവത്തിന് വലിച്ചു കീറി ഒട്ടിക്കും....."
ന്ന് പറഞ് വിരലിലെ പിടി മുറുക്കിയതും.... വേദന അസഹനീയമായതും.....ഒന്ന് കുതറി ചെറഞ്ഞു കൊണ്ട്.....
"ആ.....ദേഹത്ത് നിന്ന് കയ്യെടുക്.....ക...ക...കയ്യെടുക്കാൻ....."
ന്ന് അലറിയതും.....അലർച്ചയിൽ ആ കൈ പെട്ടന്ന് അഴിഞ്ഞതും....വിരലിൽ പൊതിഞ്ഞു പിടിച്ചു...... വേദനയാൽ നിറഞ്ഞ കണ്ണുകൾ ഇറുകെ അടച്ചതും..... മിഴിനീര് കവിളിലായി ഒഴുകിയിറങ്ങി.....അവന്റെ വാക്കുകൾ മനസ്സിൽ....വേദനയോടൊപ്പം ദേഷ്യവും പതിൻമടങ് അധികരിച്ചതും.....മുഖം ഉയർത്തി ദേഷ്യത്തോടെ......
"ഒറ്റയ്ക്ക ഞാൻ.....മുന്നോട്ടും ഒറ്റയ്ക്കു തന്നെയാ..... അത് കരുതി അതൊരു ബലഹീനത ആണെന്ന് കരുതരുത്......താൻ പറഞ്ഞത് പോലെ കണ്ടിടം നിരങ്ങേണ്ടി വന്നിട്ടില്ലടൊ.....അഥവാ അങ്ങനെയാവേണ്ടി വന്നാൽ ആ നിമിഷം ഈ ശരീരത്തിൽ ജീവനും കാണില്ലടൊ......മറ്റുള്ളവരെ പോലെ എന്നെ അതിൽ ഉൾപെടുത്താൻ നിൽക്കണ്ട.....പണം ഇല്ലന്നെയുള്ളു ആത്മാഭിമാനം..... അതെന്റെ അഹങ്കാരം തന്നെയാ....."
ന്ന് പറഞ്ഞു ദേഷ്യത്തോടെ നിലത്ത് വീണു കിടക്കുന്ന ബാഗ് കയ്യിൽ എടുത്തതും..... പിടി വലിയിൽ പൊട്ടിയ സിപ് വഴി അമ്മയുടെ ഓർമയ്ക്കായി കൂടെ കരുതിയ ചിലങ്ക പട്ടിൽ നിന്നുതിർന്ന് നിലം പതിച്ചതും.....
അതിന്റെ ശബ്ദം കെട്ട് ഞെട്ടി തിരിഞ്ഞ ഡെവി.....നിലത്ത് വീണുകിടക്കുന്ന ചിലങ്കയ്ക്കായി കൈ നീട്ടുന്ന അവളെ കണ്ടതും..... നിമിഷ നേരം കൊണ്ട് കാൽ കൊണ്ട് ചിലങ്ക ഒരു ഭാഗത്തേക്കായി തട്ടി മാറ്റി കുനിഞ്ഞു കയ്യിലായി പിടിച്ചെടുത്തു.... അവളെ നോക്കി......
അവൾ പതിയെ നിലത്ത് നിന്ന് എണീറ്റ് കൊണ്ട് അതിനായി കൈകൾ നീട്ടിയതും...... അത് കയ്യിലായി ഒതുക്കി കൈ പിണച് വേച് ചുമരിലേക്കായി ചേർന്ന് നിന്ന് കൊണ്ട്....
"ഒത്തിരി പറഞ്ഞെചുo അങ്ങനെ അങ്ങ് പോകാവോ.....ഇത് വേണ്ടേ....മ്മ്.....വേണോ....."
ന്ന് ചോദിച്ചതും...... ദൃഢമായ ശബ്ദത്തോടെ....
"ആ....അത് തന്നേക്ക്....."
ന്ന് പറഞ്ഞു മുഖം തിരിച്ചതും....അവൻ....
"സെ സോറി....."
ന്ന് പറഞ്ഞതും....ഞാൻ ഞെട്ടി കൊണ്ട്....
"വാട്ട്........"
ന്ന് പറഞ്ഞതും....
"ഇത് വേണേൽ...... സെ സോറി......"
"സോറി.....അത് പറയുമെന്ന് സ്വപ്നത്തിൽ പോലും കരുതണ്ട താൻ....നിന്നെ പോലെ ഒരുത്തനോട് അത് പറയേ ഇല്ല......മര്യാദക്ക് അത് തരുന്നത നല്ലത്.....എന്തും ക്ഷമിക്കും ഞാൻ.....പക്ഷെ അതിൽ തൊട്ടുള്ള കളി വേണ്ട......"
"ഓഹ്.... അങ്ങനെ ആണോ....."
ന്ന് പറഞ് അത് നിലത്തേക്കിട്ട് ദേഷ്യത്തോടെ അതിലേക്കായി കാൽ ഉയർത്തവേ...... പൊടുന്നനെ മുട്ടിലായി ഇരുന്നു അവൻ ചവിട്ടും മുന്നേ കൈകളാൽ ചിലങ്കയെ പൊതിഞ്ഞു പിടിച്ചതും...... ഷൂ ഇട്ട കാലുകൾ അവളുടെ കൈകളിലായി ശക്തമായി അമർന്നതും......കണ്ണുകൾ നിറഞ്ഞു വന്നു....
അറിയാതെ ഉള്ളിൽ നിന്ന് തേങ്ങൽ പുറത്ത് വന്നതും.....അതുവരെ കയ്യിലായി അമർന്ന കാൽ പതിയെ കയ്യിൽ നിന്ന് അകന്ന് മാറിയതും......അവന്റെ ആ പ്രവർത്തി തന്റെ അമ്മയെ അപമാനിച്ചതിന് തുല്യമെന്നോണം അവളിൽ നിറഞ് അതിന്റെ പ്രതിഫലനമായി ഉള്ളം നീറി പുകഞ്ഞതും......
നിറഞ് വന്ന കണ്ണോടെ എണീറ്റ് നിന്ന് അവനിലേക്കായി മിഴികൾ ഉയർത്തി ചിലങ്ക നെഞ്ജോടടക്കി പിടിച് ആ കണ്ണിലേക്കായി ഉറ്റു നോക്കി കൊണ്ട്.....ശാന്തവും ദൃഢവുമായ ശബ്ദത്തോടെ.....
"തനിക്ക്.....തനിക്ക് ഇത് വെറുമൊരു വസ്തു ആയിരിക്കാം....പക്ഷെ നിന്റെ കാൽ കൊണ്ട് അപമാനിക്കാൻ ശ്രമിച്ചത് എന്റെ ഓർമകളെയാണ്....."
ന്ന് പറഞ്ഞു ദേഷ്യത്തോടെ ആ ഷർട്ടിലായി കുത്തി പിടിച്ചു കൊണ്ട്....
"നി വേദനിപ്പിച്ചത് ന്റെ അമ്മയെയ.....അതിന്....അതിനുള്ള ശിക്ഷ ഞാൻ തരണ്ടേ...... ഹേ....."
ന്ന് പറഞ്ഞതോടൊപ്പം ആ നെഞ്ചിലായി അവളുടെ പല്ലുകൾ ആഴ്ന്നിറങ്ങിയതും......
ഒരുനിമിഷം അവളോട് തോന്നിയ കനിവ് അപ്പാടെ തുടച് മാറ്റി കൊണ്ട് അവന്റെ സിരകളിലൂടെ ദേശ്യം പടർന്നു കയറിയതും......അവളുടെ ഇരു ഷോൾഡറിലായി പിടിച്ചു അകറ്റി മാറ്റി തിരിച്ചു ചുമരോട് അടുപ്പിച്ചു കൊണ്ട്....
"ഹൌ ഡയർ യു......ഇതിന് നി അനുഭവിച്ചേ ഒക്കത്തുള്ളടി...... ബ്ലഡി......"
ന്ന് പറഞ്ഞതോടൊപ്പം ആ കയ്യാൽ കഴുത്തിലായി മറഞ്ഞു കിടന്ന ഷാൾ വലിച്ചെടുത്തതും......അവൾ ഉൾകിടിലത്തോടെ ആളിലേക് മിഴികൾ ഉയർത്തിയതും......കത്തി ജോലിക്കുന്ന കണ്ണാൽ നോക്കിയ അവനെ..... ബലമായി പിടിച്ചു തള്ളി മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ......
പെട്ടന്ന് അവന്റെ മുഖം കഴുത്തിലേക്ക് ചേരവേ.....നടുക്കത്തോടെ കണ്ണുകൾ ഇറുകെ അടച്ചു മനസ്സിൽ കൃഷ്ണനെ വിളിച്ചു കൊണ്ട് ബലമായി അവനെ തള്ളി മാറ്റി.....
ഉയർന്നു വന്ന നെഞ്ചിടിപ്പോടെ പെട്ടന്ന് നിലത്തുള്ള ബാഗ് കയ്യിലെടുത്തു നെഞ്ചോട് പൊതിഞ്ഞു പിടിച്...... ലിഫ്റ്റ് ഓപ്പൺ ആയതും....... മറുത്തൊരു ചിന്തകൾക്ക് നിൽക്കാതെ പുറത്തോട്ടിറങ്ങി ഓടിയതും...... നേരെ ചെന്ന് പെട്ടത് ഓടിക്കിതച്ചു വന്ന എബിക്ക് മുന്നിലേക്കായിരുന്നു.....
ഒരുനിമിഷം നോക്കി നിന്ന് നിറഞ്ഞ കണ്ണ് തുടച് കൊണ്ട് ആളെയും മറികടന്നു മുന്നോട്ട് ഓടിയിരുന്നു.....
എന്നാൽ ലിഫിറ്റിനകത്ത്.....ഒരുനിമിഷം മുന്നേ തന്റെ മുന്നിൽ കണ്ട കാഴ്ച്ചയിൽ തറഞ് നിക്കുവായിരുന്ന ഡേവിഡ്.....ആ കാഴ്ച പതിയെ ഓർത്തെടുക്കാൻ ശ്രമിച്ചു.....
നെഞ്ചിലായി കടിച്ച വേദനയിൽ ദേഷ്യം നുരഞ്ഞു പൊങ്ങവേ...... അവളുടെ ഷാൾ വലിച്ചെടുത്തു അവളെ ചുമരോട് ചേർത്ത് വെചു.......പിടി വലിയിൽ തെന്നി നീങ്ങിയ ചുരിധാറിലെ മാറിന് മുകളിലായുള്ള മയിൽപീലി ടാറ്റൂ വിൽ മിഴികൾ പതിഞ്ഞതും......ആ നിമിഷം മനസ് ബ്ലാങ്ക് ആയി തറഞ്ഞു നിന്നതും....യാൻത്രികമെന്നോണം അറിയാതെ തന്റെ അധരം അതിലേക്കടുക്കവേ.....
കുതറി മാറിയ അവളുടെ....ചിലങ്കയുടെ ശബ്ദം തന്നെ ബോധമണ്ടലത്തിലേക് കൊണ്ടുവരും മുന്നേ...... അവനെ തള്ളി മാറ്റി അവള് പുറത്തേക് ഓടി കഴിഞ്ഞിരുന്നു......
ഒരുവേള തന്റെ സ്വപ്നം കണ്മുന്നിൽ തെളിഞ്ഞു വന്നതും...... സ്വബോധം വീണ്ടെടുത് കൊണ്ട് എന്തോ ഉൾപ്രേരണയാൽ അവൾക് പുറകയായി പുറത്തോട്ടിറങ്ങി ഓടിയതും.....
എതിരേ വന്ന എബിയെ തട്ടി മാറ്റവേ തന്റെ മുന്നിലായി ഓടിയകലുന്ന ശ്രാവണിയിൽ മിഴികൾ ഉടക്കവേ....അവളെ ലക്ഷ്യം വെച് അവന്റെ കാലുകൾ അതിവേഗം ചലിച്ചു കഴിഞ്ഞിരുന്നു.....
തുടരും.....
💘ആമി💘