Aksharathalukal

*ദേവദർശൻ...🖤* 3


*ദേവദർശൻ...🖤* 3

പാർട്ട്‌ - 3
 

✍ അർച്ചന
 

"""ഇപ്പൊ വേദന ഉണ്ടോ.... """

ദർശന്റെ ശബ്ദം കേട്ടാണ് അവൾ കണ്ണുകൾ തുറന്നത്....

നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു കൊണ്ട് അവനെ നോക്കി ഇല്ലെന്ന് അർഥത്തിൽ തലയാട്ടി....

"""നീര് കുറഞ്ഞിട്ടുണ്ട്... കുറച്ചു കഴിയുമ്പോൾ ഡിസ്ചാർജ് തരും.... ഇപ്പൊ ഇത് കഴിച്ചോ... """

കയ്യിലെ പാക്കറ്റ് അവൻ അവളുടെ കയ്യിൽ കൊടുത്തു....

അവൾ അവന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി....

ഡ്രിപ് ഇട്ടിട്ടുള്ള കൈ അനക്കാൻ പറ്റാത്തത് കൊണ്ട് അവൻ തന്നെ ആ പാക്കറ്റ് തുറന്നു....

ദോശയും ചമ്മന്തിയും നല്ല വാഴയിലയിൽ പൊതിഞ്ഞത് തുറന്നതും അവൾ അതിന്റെ ഗന്ധം ആസ്വദിച്ചു..... അവൻ തന്നെ ദോശ മുറിച്ചു കഷ്ണമാക്കി അവളുടെ വായയിൽ വച്ചു കൊടുത്തു....

ആർത്തിയോടെ കഴിക്കുന്ന ആ പെണ്ണിനെ കണ്ടപ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞു....

ഭക്ഷണം മുഴുവൻ അവൾക്ക് കൊടുത്തു...

"""കഴിഞ്ഞോ.... ""

ഇലയിലേക്ക് നോക്കി നിരാശയോടെ ചോദിക്കുന്നവളെ അവൻ നോക്കി നിന്നു....

"""അഞ്ചു ദോശയാ ഒറ്റ ഇരുപ്പിന് അകത്താക്കിയത് എന്നിട്ട് കഴിഞ്ഞോന്ന്.... """

കളിയായ് അവൻ പറഞ്ഞതും അവൾ ഒന്ന് ഇളിച്ചു കൊടുത്തു....

""ഈ വെള്ളം കൂടെ കുടിക്ക്..."""

ഒരു കുപ്പി വെള്ളം അവൻ അവൾക്ക് നേരെ നീട്ടി....

അവൾ അത് വാങ്ങി കുടിച്ചു...
അപ്പോഴേക്കും ഡോക്ടർ കയറി വന്നു...

""ഈ മരുന്ന് വാങ്ങണം.... സമയത്തു മരുന്ന് കൊടുക്കണം... ""

അവനോട് അതും പറഞ്ഞു അവർ ജുവലിന്റെ അടുത്തേക്ക് പോയി...

""കുഴപ്പം ഒന്നും ഇല്ല.... വീട്ടിൽ പോയി റസ്റ്റ്‌ എടുക്കണം... ഓക്കേ.. ""

അവൾ തലയാട്ടി സമ്മതം അറിയിച്ചു....

കുറച്ചു നേരം അവർ അവളോട് സംസാരിച്ചിരുന്നു....അപ്പോഴേക്കും അവൻ പോയി മരുന്ന് വാങ്ങി വന്നിരുന്നു....

"""ഇതാ ഡിസ്ചാർജ് ഷീറ്റ്...."""

ഡോക്ടർ നൽകിയ ഷീറ്റ് വാങ്ങി അവൻ അവളെ നോക്കി...

""വാ... ""

അവളുടെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു....

അവൾ അവനിലേക്ക് കൈ ചേർത്ത് പിടിച്ചു പതിയെ ഇറങ്ങി...

ജിപ്സിയുടെ മുൻസീറ്റിൽ അവൾ ഇരുന്നു.... കയ്യിലെ മരുന്നിന്റെ കവർ അവളുടെ മടിയിൽ വച്ചു കൊടുത്തു....

""നിനക്ക് എവിടെക്കാ പോകണ്ടത്... ""

അവൻ ദേഷ്യം കടിച്ചു പിടിച്ചു കൊണ്ട് ചോദിക്കുന്നത് കേട്ട് അവൾ തലതാഴ്ത്തി ഇരുന്നു.....

അത് കണ്ടു ദേഷ്യം വന്നെങ്കിലും അവൻ ഒന്നും മിണ്ടാതെ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു വണ്ടി സ്റ്റാർട്ട്‌ ചെയ്തു...

"""നിനക്ക് എങ്ങോട്ടാ പെണ്ണെ പോകണ്ടത്.... ഏത് ഉഗാണ്ടയിൽ ആണെങ്കിലും കൊണ്ട് വിടാം.. നീ വായ തുറന്നു വല്ലതും പറയ്.... """

അവൻ ഡ്രൈവ് ചെയ്യുന്നതിനിടയിൽ പറയുന്നത് കേട്ട് അവൾ അവന്റെ മുഖത്തേക്ക് നോക്കി....

"""എനിക്ക് വീട് ഇല്ല..... ഞാൻ തന്റെ ഒപ്പം വന്നോളാം.... """

അവനിൽ നിന്നും നോട്ടം മാറ്റി അവൾ പറഞ്ഞു നിർത്തിയതും അവൻ ബ്രേക്ക് പിടിച്ചിരുന്നു.....

"""എന്ത്..... """

കണ്ണും തള്ളി അവൻ ചോദിക്കുന്നത് കേട്ടതും അവൾ ചുണ്ട് ചുളുക്കി തലയാട്ടി....

"""ഇറങ്ങേടി.... എന്നിട്ട് എങ്ങോട്ടാണെന്ന് വച്ചാൽ പോ...."""

അലർച്ച ആയിരുന്നു.... പെണ്ണ് ഒന്ന് നടുങ്ങി.....

"""ഞാൻ പോവൂല.... എന്നെ ഇവിടെ ഇറക്കി വിട്ടാൽ ഞാൻ നേരെ പോലീസ് സ്റ്റേഷനിൽ പോയി താൻ എന്നെ വണ്ടി ഇടിപ്പിച്ചു കൊല്ലാൻ നോക്കിയെന്ന് പറഞ്ഞു കേസ് കൊടുക്കും..... """"

അവൾ ഉറപ്പിച്ചു പറഞ്ഞതും അവൻ പല്ല് കടിച്ചു അവളെ നോക്കി....

"""താൻ എന്തിനാ എന്നെ നോക്കി പേടിപ്പിക്കുന്നെ.... ഞാൻ നല്ല അടിപൊളി ആയിട്ട് ചാവാൻ പോയത് അല്ലിയോ..... അതിന്റെ ഇടയിൽ വേറെ ഒരു കുരിശ് വന്നു അത് നശിപ്പിച്ചു.... അതും പോരാഞ്ഞു ഒരിക്കൽ കൂടെ ട്രൈ ചെയ്യാംന്ന് വിചാരിച്ചപ്പോൾ ഞാൻ ഉണ്ട് ഹോസ്പിറ്റലിൽ.... തന്നോട് ആരാ എന്നെ ഹോസ്പിറ്റലിൽ കൊണ്ട് വരാൻ പറഞ്ഞത്....എന്റെ കാര്യത്തിൽ ഇയാൾ എന്തിനാ ഇടപെട്ടത്..... ഞാൻ പറഞ്ഞോ എന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോകണം എന്ന്... ഇല്ലല്ലോ...ഇത്രേം എനിക്ക് വേണ്ടി ചെയ്തത് അല്ല്യോ... അതുകൊണ്ട് ഇനി ഞാൻ തന്റെ കൂടെ തന്നെ ഉണ്ടാകും.... ഹും..... """"

കെറുവിച്ചു കൊണ്ട് അവൾ പറയുന്നത് കേട്ട് അവൻ പുച്ഛത്തോടെ ചിരിച്ചു.....

"""എന്റെ കൂടെ നീ ഉണ്ടാകും അല്ലേ.... ആകട്ടെ..... എത്ര ദിവസം മോൾ എന്റെ കൂടെ ഉണ്ടാകും..... """

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞതും അവൾ അവനെ സ്വല്പം പേടിയോടെ നോക്കി....

പക്ഷേ അത് മുഖത്തു കാണിക്കാതെ അവനെ നോക്കി ഇളിച്ചു കൊണ്ട് ഒന്ന് തലയാട്ടി...

"""എത്ര ദിവസം വേണമെങ്കിലും കാണും.... എന്തേയ്.... """

അവൾ തിരിച്ചു പറഞ്ഞതും അവൻ ദേഷ്യത്തിൽ മുഷ്ടി ചുരുട്ടി സ്റ്റിയറിംഗിൽ അമർത്തി ഇടിച്ചു....

അത് കണ്ടു അവൾ അവനെ നോക്കി....

"""പോവാം.... """

അവൾ ചോദിച്ചതും അവൻ അമർത്തി മൂളി വണ്ടി എടുത്തു....

********************************************

Dr Sredhev MBBS
Pediatrician

മുന്നിലെ നെയിം ബോർഡിലേക്ക് ഒന്ന് നോക്കി അവൻ നെടുവീർപ്പിട്ടു....

തന്റെ ക്യാബിനിൽ കയറി... ചെയറിൽ ഇരുന്നു കണ്ണടച്ചു കിടന്നു.....

പേടിയോടെ കവിളിൽ കയ്യും വച്ച് തന്നെ നോക്കുന്ന ഒരുവളുടെ മുഖം തെളിഞ്ഞു വന്നു.....

കണ്ണുകൾക്ക് ചുറ്റും കറുപ്പ് നിറം ബാധിച്ചിരുന്നു.... നെറ്റിയിലെ ബാൻഡെജും കൈ മുട്ടിൽ നിന്നും ഒലിച്ചിറങ്ങുന്ന രക്തവും മനസിലേക്ക് ഓടിയെത്തിയതും അവൻ പെട്ടെന്ന് തന്നെ കണ്ണ് തുറന്നു.....

"""ശേ.... """

നെറ്റിയിൽ പതിയെ ഒന്ന് അടിച്ചു കുപ്പിയിൽ നിന്നും അല്പം വെള്ളം എടുത്തു കുടിച്ചു.....

"""ശ്രീ.... ഇന്ന് പേഷ്യന്റ്സ് ആരും ഇല്ലേ..."""

ക്യാബിൻ ഡോർ പകുതി തുറന്നു തല മാത്രം ഉള്ളിലേക്ക് ഇട്ട് കൊണ്ട് അഞ്ജിത ചോദിച്ചതും അവൻ അവളെ നോക്കി പുഞ്ചിരിച്ചു....

""ചെറിയ ഒരു തലവേദന....കുറച്ചു ടൈം റസ്റ്റ്‌ എടുക്കാംന്ന് വിചാരിച്ചു... പേഷ്യന്റ്സിനെ നിവി (നിവേദ്)  നോക്കും.... """

അവൻ പറഞ്ഞതും അവൾ തലയാട്ടി.....

"""നിന്നെ ഇന്ന് കാണാത്തത് കൊണ്ട് വന്നതാ.... പെഷ്യന്റ്സ് ഉണ്ട്... ഞാൻ പോകുവാ.... """

കയ്യിലെ വാചിലേക്ക് ഒന്ന് നോക്കിയ ശേഷം അവനോട് ആയി പറഞ്ഞു കൊണ്ട് അവൾ റൂം വിട്ടു ഇറങ്ങി....

ആള് ഗൈനകോളജിസ്റ്റ് ആണ്... അതുകൊണ്ട് തന്നെ മിക്ക സമയങ്ങളിലും ഡ്യൂട്ടിയിൽ ആയിരിക്കും....

അവൾ പോയതും ദേവ് ഫോൺ എടുത്തു.....

"""അമ്മാ... ഓക്കേ അല്ലേ.... എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വിളിച്ചു പറയണേ.... """

ശാസനയോടെ അവൻ പറഞ്ഞു... അവരുടെ മറുപടി വന്നതും അവൻ ചിരിയോടെ കാൾ കട്ട് ചെയ്തു നിവിയുടെ ക്യാബിനിലേക്ക് വിട്ടു....

    ********************************

"""ഡീ പോത്തേ.... ഇറങ്ങേടി... ""

ദർശൻ അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു കൊണ്ട് പറഞ്ഞതും അവൾ തലയിൽ കൈ വച്ച് എരുവ് വലിച്ചു കൊണ്ട് അവനെ തുറിച്ചു നോക്കി...

അവളുടെ നോട്ടം കണ്ടതും അവൻ അവളെ ഒന്ന് അമർത്തി നോക്കി വണ്ടിയിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് കയറി....

അത് കണ്ടതും അവളും പിറകെ പോയി....

അപ്പോഴേക്കും മതിലുകൾക്ക് വെളിയിൽ നിന്ന് ഓരോ തലകൾ ആയി പൊങ്ങാൻ തുടങ്ങിയിരുന്നു....

"""ഹായ് ചേച്ചി..... എന്താ പേര്.... """

അവൾ വിളിച്ചു ചോദിക്കുന്നത് കേട്ട് ആണ് ദർശൻ തിരിഞ്ഞു നോക്കിയത്.. അവൻ നോക്കുന്നത് കണ്ടതും പൊങ്ങിയ തലകൾ ഒക്കെ ശരവേഗത്തിൽ വീട്ടിലേക്ക് ഓടി....

അത് കണ്ടതും അവൾ ചുണ്ട് കോർപ്പിച്ചു അവനെ നോക്കി....

അവൻ ഡോർ തുറന്നു അകത്തേക്ക് കയറി.... പുറകെ അവളും....

ഒരു കുഞ്ഞു ഓടിട്ട വീട് ആയിരുന്നു അത്....

ഹാളിലേക്ക് കാൽ എടുത്തു വച്ച അവൾ അപ്പൊ തന്നെ തിരിഞ്ഞു ഓടി മുറ്റത്ത് വന്നു നിന്നു....

"""എന്താടോ ഇത്.... ആക്രി കച്ചവടവും ഉണ്ടോ തനിക്ക്.... """

മുഖം ചുളിച്ചു കൊണ്ട് അവൾ ചോദിച്ചതും അവൻ പുച്ഛചിരിയോടെ അവളെ നോക്കി....

""നിന്നോട് ഞാൻ പറഞ്ഞോ എന്റെ കൂടെ വരാൻ.... ഇല്ലല്ലോ.... ഈ രാജകുമാരിക്ക് കൊട്ടാരത്തിൽ മാത്രേ പറ്റുള്ളൂ എങ്കിൽ ഇറങ്ങി പോടീ..... """

അവൻ അലറിയതും വേറെ വഴി ഇല്ലാത്തത് കൊണ്ട് മാത്രം അവൾ അവനെ മറികടന്നു ഹാളിലേക്ക് കയറി....

മദ്യക്കുപ്പികളുടെ ഒരു കൂമ്പാരം തന്നെ ഉണ്ട് അവിടെ.... ചുമരിനോട് ചേർന്ന് നിൽക്കുന്ന സോഫയിൽ മുഴുവൻ സിഗരറ്റ് കുറ്റികളും അതിന്റെ കവറുകളും പിന്നെ കുറേ പേപ്പർ കഷ്ണങ്ങളും ഒക്കെ ആയി വൃത്തിയില്ലാത്ത ഒരു റൂം....

അവൾ അവന്റെ മുഖത്തേക്ക് നോക്കി....

"""ഹ്മ്മ്....???""

അവൻ പുരികം ഉയർത്തി ചോദിച്ചതും അവൻ ചുമൽകൂച്ചി ഒന്നുമില്ലെന്ന് തലയനക്കി....

ഒരു ഭാഗത്തു അടുക്കളയുണ്ട്... അവൾ അവനെ ഒന്ന് കൂടെ നോക്കിയ ശേഷം പതിയെ അങ്ങോട്ട് നടന്നു..... പറയത്തക്ക സാധനങ്ങൾ ഒന്നും അവിടെ ഇല്ല... ആകെ മാറാല പിടിച്ചു പൊടിനിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.... അവിടെയും ബിയറിന്റെയും മറ്റു കുപ്പികൾ അവൾക്ക് കാണാൻ കഴിഞ്ഞു.....

അവൾ തിരിച്ചു നടന്നു.... ഹാളിൽ എത്തി..
ഹാളിൽ നിന്നും കാണുന്നത് ഒരു ചെറിയ റൂം ആണ്.... അടഞ്ഞു കിടക്കുന്നത് കണ്ടു അവൾ അതിന്റെ അടുത്തേക്ക് പോയി.... അത് പതിയെ തള്ളി തുറന്നു....

എത്രയും കണ്ടതിൽ നിന്നെല്ലാം വ്യത്യസ്തമായി അത് മാത്രം കുറച്ചു വൃത്തിയിൽ ഉണ്ട്.... ജനലിലോട് ചേർന്ന് ഒരു ബെഡ് ഉണ്ട്.... അടുത്ത് തന്നെ ഒരു ഷെൽഫും അതിന്റെ ഓരത്ത് ആയി ഒരു കുഞ്ഞു മേശയും കസേരയും.....

അവൾ വീണ്ടും അവന്റെ അടുത്തേക്ക് തന്നെ നടന്നു.....

""സെൻസസ് എടുത്തു കഴിഞ്ഞോ.... ""

അവൻ ചോദിക്കുന്നത് കേട്ട് അവൾ ഇളിച്ചു കൊടുത്തു....

"""ഞാൻ ആ റൂമിൽ കിടന്നാൽ ഇയാൾ എവിടെ കിടക്കും.... """

സംശയത്തോടെ അവൾ ചോദിക്കുന്നത് കേട്ടതും അവൻ കണ്ണ് തള്ളി അവളെ നോക്കി....

"""ഒരൊറ്റ ഒന്ന് അങ്ങ് തന്നാൽ ഉണ്ടല്ലോ.... ""

കൈ ഉയർത്തി അവൻ തല്ലാൻ ഓങ്ങിയതും അവൾ രണ്ട് കൈ കൊണ്ടും കവിളിൽ പിടിച്ചു കണ്ണ് ഇറുക്കെ അടച്ചു തലതാഴ്ത്തി നിന്നു...

""ഡീ കൊച്ചേ... ഞാൻ ഒരിക്കൽ കൂടെ പറയുകയാണ്...നിനക്ക് എന്നെകുറിച്ച് ഒന്നും അറിയില്ല..... വെറുതെ നിന്റെ ജീവിതം കളയണ്ടെങ്കിൽ ഇവിടെനിന്ന് എങ്ങോട്ടെങ്കിലും പോയിക്കോ..."""

അവൻ തല്ലാൻ ഓങ്ങിയ കൈ പിൻവലിച്ചു കൊണ്ട് ശ്വാസം വലിച്ചു വിട്ടു അവളെ നോക്കി സൗമ്യമായി പറഞ്ഞതും അവൾ കണ്ണ് തുറന്നു അവനെ നോക്കി.....

"""അതിന് മാത്രം ഇയാൾ ആരാ....??""

അവളുടെ ചോദ്യം കേട്ടതും അവന്റെ ഉള്ളിൽ ഒരു കടൽ തന്നെ ഇരമ്പുന്നുണ്ടായിരുന്നു..കണ്ണുകൾ നിമിഷ നേരം കൊണ്ട് രക്തവർണമായി..... കൈ മുഷ്ടി ചുരുട്ടി പിടിച്ചു ദേഷ്യം കടിച്ചു പിടിച്ചു അവൻ......

അവന്റെ പെട്ടെന്നുള്ള മാറ്റം കണ്ടതും അവൾ വല്ലാതെ ആയി.... പേടിയോടെ അവനെ നോക്കി പുറകിലേക്ക് നീങ്ങി ചുവരിൽ ചാരി നിന്നു.....

 

(തുടരും)

*ദേവദർശൻ...🖤* 4

*ദേവദർശൻ...🖤* 4

4.6
21714

*ദേവദർശൻ...🖤* 4   പാർട്ട്‌ - 4   ✍ അർച്ചന     """എന്റെ കാര്യത്തിൽ നീ ഇടപെടാൻ നിൽക്കണ്ട.... പിന്നെ എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ അത് ഞാൻ കാരണം ആണെന്നും നിന്റെ  ജീവിതം തന്നെ പോയി എന്നും പറഞ്ഞു മോങ്ങി കൊണ്ട് എന്റെ അടുത്ത് വന്നാൽ..... ബാക്കി അപ്പൊ പറയാം....... നിനക്ക് എപ്പോൾ വേണമെങ്കിലും ഇവിടുന്ന് ഇറങ്ങി പോവാം.... അല്ലെങ്കിൽ ഇവിടെ നിൽക്കാം.... ഒരിക്കൽ കൂടെ പറയുകയാ എന്റെ കാര്യത്തിൽ ഇടപെടാൻ വന്നാൽ അരിഞ്ഞു തള്ളും ഞാൻ.... മനസിലായല്ലോ....."""" അവൻ ദേഷ്യം മുഷ്ടിയിൽ ചുരുട്ടി പിടിച്ചു കൊണ്ട് പറഞ്ഞതും അവൾ അനുസരണയുള്ള ഒരു പാവയെപോലെ തലയാട്ടി..... അവൻ ഒന്ന് കൂടെ അവ