Aksharathalukal

A VAMPIRE LOVE❤_1

 

(ഈ സ്റ്റോറി വായിക്കുന്നതിന് മുൻപ് എല്ലാവരും VAMPIRE LOVE (nftopic9) എന്ന short story വായിച്ചതിനു ശേഷം LOVE BITES {A VAMPIRE LOVE STORY} വായിക്കുക.)
 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

ഇരുൾ നിറഞ്ഞ വീഥിയിലൂടെ ഇരുപത്തിയഞ്ച് വയസ്സ് പ്രായം തോന്നിക്കുന്നൊരു യുവാവ് വലതു കൈയിൽ കെട്ടിയ വാച്ചിൽ സമയം നോക്കി ധൃതിയിൽ മുന്നോട്ട് നടന്നു നീങ്ങി.

റോഡിന് ഇരുവശവും ഷോപ്പുകൾ കൊണ്ടു നിറഞ്ഞിരുന്നു. രാത്രിയായതിനാൽ എല്ലാവരും അടച്ചുപൂട്ടി വീട്ടിലേക്കും പോയതിനാൽ ആ യുവാവല്ലാതെ അവിടെ ആരും തന്നെയില്ലായിരുന്നു.

അവൻ നടക്കുന്നതിനുസരിച്ച് സ്ട്രീറ്റ് ലൈറ്റുകൾ പതിയെ മങ്ങിത്തുടങ്ങി. നടക്കുന്നതിനിടയിൽ അവന്റെ കണ്ണുകൾ വെറുതെ എന്നപോലെ ചുറ്റിലും ഒരോട്ടപ്രദക്ഷിണം നടത്തി.

ഇടയ്ക്കുള്ള ചെന്നായ്ക്കളുടെ ഓരിയിടൽ അവനെ ചെറിയ രീതിയിൽ ഭീതിപ്പെടുത്തിയിരുന്നു. നെറ്റിയിൽ പൊടിഞ്ഞ വിയർപ്പിനെ അവൻ കൈയ്യാൽ തുടച്ചുനീക്കി.

പെട്ടെന്നാണ് അവൻ നടത്തം അവസാനിപ്പിച്ചത്. അവനു മുന്നിൽ നിൽക്കുന്ന ആൾ രൂപത്തെ അവൻ സംശയത്തോടെ വീക്ഷിച്ചു.

"Hey, who are you man?
What the hell are you doing here?"

സംശയത്തോടെയും തന്റെ വഴിക്ക് തടസ്സം സൃഷ്ടിച്ചതിനാലും കുറച്ച് ദേഷ്യം കലർത്തിയും അവൻ ചോദിച്ചതും ആ രൂപം ഒന്നും മിണ്ടാതെ അവനരികിലേക്ക് തലതാഴ്ത്തി കൊണ്ട് നടന്നടുത്തു.

ആ രൂപം ഒരു പുരുഷനാണെന്ന് തനിക്കരികിലേക്ക് നടക്കുന്നതിനിടയിൽ അവൻ മനസ്സിലാക്കി.

തനിക്ക് നേരെയുള്ള അയാളുടെ നടത്തം അവനെ ചെറിയ രീതിയിൽ ഭയപ്പെടുത്തിയിരുന്നു. അവൻ വേഗം അയാളെ നോക്കാതെ മറുവശത്തുകൂടി കുറച്ചു വേഗത കൂട്ടി നടന്നു. കുറച്ചുദൂരമെത്തിയതും അവൻ തല തിരിച്ചു നോക്കി. അവിടെ ആരും തന്നെ ഇല്ലായിരുന്നു.

എവിടുന്നെങ്കിലും ഇറങ്ങിയോടി വന്നയൊരു ഭ്രാന്തനാണെന്ന് ചിന്തിച്ച് ആശ്വാസത്തോടെ അവൻ നേരെ നോക്കിയതും ഒരു നൂലിഴ പോലും വ്യത്യാസമില്ലാതെ അയാൾ അവനു മുന്നിൽ നിൽക്കുന്നു.

പെട്ടെന്ന് കണ്ട ഷോക്കിൽ അവൻ ഭീതിയോടെ ഉമിന്നീരിറക്കി വിറക്കുന്ന  ചുണ്ടുകളാൽ ആ രൂപത്തെ നോക്കി.

"who the hell are you man?"

അവൻ കിതച്ചുകൊണ്ട് ആ രൂപത്തെ ദേഷ്യഭാവത്തിൽ നോക്കി.

"Why are you following me?"

തലകുനിച്ചു നിന്നിരുന്ന അയാൾ പതിയെ തലയുയർത്തി അവനെ നോക്കി. അയാളുടെ മുഖം കണ്ട് അവന് ഏറ്റവും കൂടുതൽ പേടി തോന്നിയത് ചിരിക്കുമ്പോൾ ചുണ്ടുകൾക്കിടയിൽ പുറംതള്ളി നിൽക്കുന്ന നീണ്ട് വളർന്നിട്ടുള്ള അയാളുടെ വലിയ രണ്ട് ദന്തങ്ങൾ കണ്ടാണ്. ഫിലിമിലും മറ്റും കണ്ടിട്ടുള്ള അവൻ ഒരാൾക്ക് ഇത്രയും വലിയ ദന്തങ്ങൾ ഉണ്ടോയെന്നു വരെ സംശയിച്ചു.

"എനിക്ക് ദാഹിക്കുന്നു. I need your blood to quench my thirst. "

"What??? Are you mad?"

അയാളെ വീക്ഷിക്കുന്നതിനിടെ അത് പറഞ്ഞത് കേട്ട് അവനിലൊരു ഞെട്ടലുണ്ടായി. ദാഹമകറ്റാൻ തന്റെ രക്തം ചോദിക്കുന്ന ആ ഭ്രാന്തനിൽ നിന്ന് രക്ഷപ്പെടാനായി ചുറ്റുപാടും നോക്കി.

പതിയെ വിറയ്ക്കുന്ന കാലുകളാൽ പിന്തിരിഞ്ഞോടാൻ ശ്രമിച്ചതും അയാൾ പെട്ടെന്ന് അവനു മുന്നിൽ ചാടി വീണു. അട്ടഹസിച്ചുകൊണ്ട് അയാൾ അവന്റെ തലമുടിയിൽ പിടിച്ച് ചരിച്ചു.

"What do you want?"

ആ രൂപത്തിന്റെ കയ്യിൽ നിന്ന് കുതറി മാറാൻ കഴിയാതെ വന്നതിനാൽ അവൻ കരഞ്ഞുകൊണ്ട് ആ രൂപത്തോട് ചോദിച്ചു.

"ഞാൻ ആദ്യമേ നിന്നോട് പറഞ്ഞിരുന്നു. എന്റെ ദാഹമകറ്റാൻ എനിക്ക് നിന്റെ ചുടുരക്തം വേണമെന്ന്."

അവന് മറുപടിയായി അയാളുടെ ക്രൂരത കലർന്ന ചിരിയോടെ പറഞ്ഞു.
അയാളുടെ മിഴികളിൽ തനിക്കായി വിരിച്ച മരണത്തെ അവൻ നേരിൽ കണ്ടു. ഒട്ടും കാത്തുനിൽക്കാതെ ആർത്തിയോടെ അയാളുടെ ദന്തങ്ങൾ അവന്റെ കഴുത്തിലേക്ക് ആഴ്ന്നിറങ്ങി.

ആ സ്ട്രീറ്റിൽ അവന്റെ അലർച്ച ഉയർന്നുകൊണ്ടിരുന്നു എന്നാൽ കേൾക്കാൻ ആരുമില്ലായിരുന്നു.

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

വലിയ നദികളും ചെറിയ അരുവികളും നിറഞ്ഞ ഇംഗ്ലണ്ട് എന്ന നഗരത്തിലെ ഒരു സുപ്രഭാതം.

ഹോട്ടൽ വൈറ്റ് ഹിൽ........

ജനലിലൂടെ അരിച്ചിറങ്ങിയ സൂര്യപ്രകാശം മുറിയിലേക്ക് പരന്നതും ബെഡിൽ സുഖനിദ്രയിലായിരുന്നവൾ മൂടി പുതച്ചിരുന്ന പുതപ്പിനെ അടർത്തി മാറ്റി അവൾ മൂരി നിവർന്നെഴുന്നേറ്റു.

"ലില്ലി"

വേറൊരു പെൺകുട്ടി മുറിയിലേക്ക് കടന്നുവന്നു കൊണ്ട് അവളെ വിളിച്ചു. ബെഡിൽ എഴുന്നേറ്റിരിക്കുന്ന അവളെ കണ്ട് ആ പെൺകുട്ടി ചിരിച്ചു.

Lilly yaritza, വെളുത്തു മെലിഞ്ഞ സുന്ദരിയായൊരു പെൺകുട്ടി. 19 വയസ്സ് പ്രായം. പേരെന്റ്സിന്റെ ജോലി തിരക്കുകളിൽ അവരുടെ സ്നേഹം വേണ്ടപോലെ ലഭിക്കാത്തതിനാൽ ഹോസ്റ്റൽ മുറിയിൽ അവളുടെ ജീവിതം ഒതുങ്ങി. ഹൈസ്കൂളിൽ അവൾക്ക് താങ്ങായി സേറയുടെ സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തി.

"ഓഹ് ഗോഡ്. ഇന്നെന്തുപറ്റി എന്റെ ലില്ലിക്കുട്ടിക്ക് നേരത്തെ എഴുന്നേൽക്കാൻ തോന്നിയത്."

ലില്ലിയെ കളിയാക്കിക്കൊണ്ട് സേറ ചോദിച്ചു

"ഇന്ന് നേരത്തെ എഴുന്നേൽക്കണമെന്നൊരു ഉൾവിളി വന്നിരുന്നു. അതാ."

മുടി മുഴുവൻ ഉച്ചിയിൽ വട്ടത്തിൽ കെട്ടി കൊണ്ട് ലില്ലി പറഞ്ഞു.

"ആഹ് എന്തായാലും നമ്മുടെ പക്കൽ ഈ ഇംഗ്ലണ്ട് മുഴുവൻ കറങ്ങാൻ ഇനി വെറും രണ്ടു ദിവസം കൂടിയേ ഉള്ളൂ. അതിനുശേഷം ഒരു വൺ വീക്ക് കഴിഞ്ഞാൽ നമ്മുടെ കോളേജ് തുറക്കും. തിരികെ ഫോർക്‌സിലേക്ക് പോകാനുള്ള ടിക്കറ്റൊക്കെ ഇന്ന് ഈവെനിംഗിന് എടുക്കാം. അതുകൊണ്ട് നീ വേഗം റെഡിയാക്കാൻ നോക്ക്."

വാർഡ്രോബിൽ നിന്ന് ജീൻസും ഷർട്ടും എടുത്തുകൊണ്ട് സേറ പറഞ്ഞു.

ലില്ലി ബെഡിൽ നിന്നെഴുന്നേറ്റ് ബാത്റൂമിലെ മിററിൽ നോക്കിയതിന് ശേഷം ഫെയ്സ് വാഷ് ചെയ്ത് റ്റീത്ത് ബ്രഷ് ചെയ്യാൻ തുടങ്ങി. വാ കഴുകി മിററിലേക്ക് കുറച്ചു നേരം നോക്കി നിന്നു. വലതുഭാഗത്തെ കഴുത്തിലെ രണ്ട് ചുവന്ന കുഞ്ഞ് പൊട്ടുപോലെയുള്ള പാടിലേക്ക് അവൾ പതിയെ തടവി.

മാസം നാല് കഴിഞ്ഞു. ഇപ്പോഴും ഈ പാടിന്റെ ഉത്സവത്തിന്റെ കാരണം വ്യക്തമല്ല. വെക്കേഷൻ ടൈമിൽ സേറയുടെ വുഡൻ ഹൗസിൽ വെച്ച് ഞാൻ കണ്ട ഡ്രീം സാധാ ഒരു സ്വപ്നമായി തള്ളിക്കളയാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ആ ഡ്രീം കണ്ടതിന്റെ രണ്ടാമത്തെ ദിവസം തന്നെ അവിടുന്ന് ഇറങ്ങി സേറയോട് വാശി പിടിച്ചാണ് ഇംഗ്ലണ്ടിലേക്ക് വന്നത്. എന്റെ മനസ്സിലെ അവസ്ഥ മനസ്സിലാക്കി സേറെയും കൂടെ പോന്നു.

ഇനി രണ്ടു ദിവസം കഴിഞ്ഞു വീണ്ടും അവിടേക്ക് തന്നെ പോകാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ. അവിടുത്തെ കോളേജിൽ തന്നെ സേറയുടെ ഗ്രാൻഡ്മ പോയി ഞങ്ങളുടെ അഡ്മിഷനും എടുത്തു.

ഏദൻ.......
പാൽപ്പുഞ്ചിരിയോടെയുള്ള അവന്റെ മുഖം അന്ന് ഡ്രീം കണ്ടതിനുശേഷം പിന്നീട് ഒട്ടും വ്യക്തമാകുന്നില്ലായിരുന്നു. അവന്റെ പേരും അവന്റെ കൂടെ സ്പെൻഡ് ചെയ്ത ടൈമൊക്കെ ഓർമ്മയിലുണ്ട്. എന്നാൽ അവന്റെ മുഖം മാത്രം ഇപ്പോഴും തെളിഞ്ഞു വരുന്നില്ല.

"ലില്ലി"

സേറയുടെ വിളി വന്നതും ഒന്നുകൂടെ മുഖത്തേക്ക് വെള്ളം തളിച്ചതിനുശേഷം ലില്ലി ഫ്രഷാകാൻ കയറി.

ഫ്രഷായി കഴിഞ്ഞ് സേറയുടെ കൂടെ ഇംഗ്ലണ്ടിലെ പല ഷോപ്പുകളിലും ഒരാവിശ്യമില്ലാതെ ചുമ്മാ കുറെ സെൽഫീസുമെടുത്ത് ചുറ്റിക്കറങ്ങി.

ഗ്രാന്മക്കും പിന്നെ പുതിയ കോളേജിലേക്ക് പോകുന്നതിനും വേണ്ടി കുറച്ച് ഷോപ്പിംഗ് നടത്തി. ഈവനിംഗ് സേറ ഫോർക്സിലേക്ക് പോകാനുള്ള ടിക്കറ്റ്സ് എടുത്തു.

മമ്മയും ഡാഡും പഠനകാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമൊക്കെ ലില്ലിക്ക് കൊടുത്തതിനാൽ അവരുടെ ഭാഗത്തുനിന്ന് വേറൊരു എതിർപ്പും ഉണ്ടായിരുന്നില്ല.

അങ്ങനെ കാത്തിരുന്നതുപോലെ രണ്ടുദിവസം കഴിഞ്ഞതും ലില്ലിയും സേറയും ഫോർക്‌സിലേക്ക് യാത്രതിരിച്ചു. എയർപോർട്ടിൽ നിന്ന് വേഗം ഗ്രാൻഡമയുടെ അടുക്കലേക്കെത്തിയതും ഇംഗ്ലണ്ടിലെ വിശേഷങ്ങൾ കൊണ്ട് ആ പാവത്തിന്റെ ചെവി നിറച്ചു.

യാത്ര ചെയ്ത് ടയേർഡായതിനാൽ ലില്ലിയും സേറെയും ഫ്രഷായി ബെഡിലേക്ക് വീണു. അപ്പോഴൊന്നും ലില്ലിയുടെ കണ്ണുകൾ ബ്ലാക്ക് ഫോറസ്റ്റ് നേരെ പോകാതിരിക്കാൻ ശ്രമിച്ചു. അവിടേക്ക് നോക്കിയാൽ മനസ്സ് വീണ്ടും അസ്വസ്ഥമാകുമെന്ന ചിന്തയിൽ ലില്ലി തന്നെ അവളുടെ മിഴികളിൽ തടസ്സം സൃഷ്ടിച്ചു.

നാലഞ്ച് ദിവസം കഴിഞ്ഞതും  കോളേജിൽ പോകുന്നതിലുള്ള എക്സൈറ്റ്മെന്റിലായിരുന്നു ഇരുവരും. സേറക്കും ലില്ലിക്കും കോളേജിൽ പോകുന്നതിനും തിരിച്ചു വരുന്നതിനുമുള്ള എളുപ്പമാർഗത്തിനായി ഗ്രാന്മ ഇരുവർക്കും സൈക്കിൾ ഗിഫ്റ്റായി നൽകി.

പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനമായതിനാൽ ഇരുവരും കോളേജിലേക്ക് പോകുന്നതിനു മുൻപായി ട്രയലെന്നപോലെ റൈഡ്
നടത്താൻ തീരുമാനിച്ചു. റ്റീഷർട്ടിന് മേലെ സ്വെറ്റർ ധരിച്ച് അവർ കളിച്ചും രസിച്ചും സൈക്കിൾ സവാരി നടത്തി.

റോഡിനരികിലൂടെ തുള്ളിക്കളിച്ചു പോകുന്ന ലിറ്റിൽ ചൈൽഡ്സിന് നേരെ കൈവീശി കാണിച്ച് അവർ ഇരുവരും ലാപുഷ് ബീച്ചിലേക്കെത്തി.

ലില്ലിയും സേറയും സൈക്കിൾ സ്റ്റാൻഡിലിട്ട് ഇരുവരും കൈകോർത്തുകൊണ്ട് നടന്നു. കാൽപാദത്തെ നനച്ച് തിരികെ പോകുന്ന തിരമാലയെ ലില്ലി കുറച്ച് നേരം നോക്കി നിന്നു. മൈൻഡ് ഒക്കെ ഫ്രഷ് ആയപോലെ.

സേറ അവരുടെ അടുത്ത് നിന്ന് കുറച്ച് നീങ്ങി ഫുട്ബോൾ കളിക്കുന്നവരിൽ ആരെയോ പരിചയമുള്ളതിനാൽ ലില്ലിയോട് ഇപ്പൊ വരാമെന്നും പറഞ്ഞ് അവൾ അവർക്കടുത്തേക്ക് നടന്നു നീങ്ങി.

ബീച്ചിലെ തണുത്ത കാറ്റിൽ ലില്ലി കൈകൾ കൂട്ടിത്തിരുമ്മി ഊതി കൊണ്ടിരുന്നു.

"ലില്ലി"

ലില്ലി തിരിഞ്ഞു നോക്കിയപ്പോൾ സേറയും അവളുടെ കൂടെ ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു. ബോക്സർ ഷോർട്സ് മാത്രമായിരുന്നു അവന്റെ വേഷം. ഷർട്ട് ഇടാത്തതിനാൽ അവന്റെ ജിം ബോഡി നല്ല രീതിയിൽ എടുത്തു കാണിക്കുന്നുണ്ടായിരുന്നു. ഒരു ഇരുനിറ ചെറുപ്പക്കാരൻ. 24,25 വയസ്സ് പ്രായം കാണും.

ലില്ലി അവനാരാണെന്ന ചിന്തയിൽ സംശയത്താൽ സേറയെ നോക്കി.

"ലില്ലി ഇത് Jordan Friedrich black എന്ന ജോ. ഇവിടുത്തെ ഫെയ്മസ് വർക്ക്ഷോപ്പ് ഇവരുടെയാ. നമ്മുടെ സൈക്കിൾ എന്തെങ്കിലും പണി പറ്റിക്കുവാണമെങ്കിൽ ഇവന്റെ ഗ്യാരേജിലേക്ക് കൊണ്ടുപോയാൽ മതി.

ഹാ പിന്നെ ജൊ ഇത് lilly yaritza. Ma besty. ഇനി മൂന്നുകൊല്ലം ഇവൾ ഇവിടെ കാണും. ഇവിടുത്തെ കോളേജിൽ ഞങ്ങൾ അഡ്മിഷൻ എടുത്തു."

സേറ ചിരിയോടെ ഇരുവരെയും പരസ്പരം പരിചയപ്പെടുത്തി. 

"Hi lilly"

"Hi jo"

ജോ ഹസ്തദാനത്തിനായി ലില്ലിക്ക് നേരെ കൈനീട്ടി. ലില്ലി കൈ കൊടുത്തതും ജോയുടെ കയ്യിലെ ചൂടേറ്റ് അവൾ അവനെ ആശ്ചര്യത്തോടെ നോക്കി.

"Your hands are hot"

"അതിനെന്താ ലില്ലി?? എന്റെ കയ്യിലെ ചൂട് ലില്ലിക്ക് പറ്റുന്നില്ലേ."

കുസൃതി ചിരിയോടെ ജോ ചോദിച്ചതും ലില്ലി അങ്ങനെയല്ലെന്ന രീതിയിൽ ചിരിയോടെ തല ഇരുവശത്തേക്കും ചലിപ്പിച്ചു. സേറയും സംശയത്തോടെ അവന്റെ കയ്യിലേക്ക് തൊട്ടു നോക്കിയതും അവൾക്കും ചൂട് അനുഭവപ്പെട്ടു.

"Actually ഈ ബീച്ചിൽ നിൽക്കുമ്പോൾ തന്നെ ഞാൻ തണുത്ത് മരവിച്ചിരിക്കുവാ. അപ്പോ പിന്നെ ജോയുടെ കൈയിലെ ചൂടേറ്റപ്പോൾ suddenly I was  shocked."

"മം, നമ്മൾ ഇനിമുതൽ എന്നും കാണുമല്ലോ. അപ്പോൾ ലില്ലിക്ക് തണുപ്പിൽനിന്ന് രക്ഷ നേടാൻ എന്റെ ഈ ചൂട് തന്നെ മതിയാകും."

"I like your joke."

ജോയുടെ പറച്ചിലിൽ എന്തോ ഊന്നൽ നൽകുന്നതു പോലെ ലില്ലിക്ക് തോന്നി. എങ്കിലും ലില്ലി അത് തമാശ മട്ടിൽ എടുത്തു.

"Lilly, can I hug you?"

ജോയുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് ലില്ലി സേറയെ നോക്കി ചിരിച്ചു.

"Yeah, sure"

ലില്ലിയുടെ അനുവാദം കിട്ടിയതും ജോ ഒട്ടും കാത്തുനില്ക്കാതെ അവളെ ആലിംഗനം ചെയ്തു. അവളുടെ മുടിയിലെ സുഗന്ധം അവനെ വശീകരിക്കുന്നതായി തോന്നി. ലില്ലി അകന്ന് മാറിയതും എന്തോ ഒന്ന് തന്നിൽ നിന്ന് നഷ്ടപ്പെട്ടതുപോലെ അവന് അനുഭവപ്പെട്ടു.

"Ok jo, We'll see you again. Now it's time for me to go home."

വൈകുന്നേരം ആയതിനാൽ ഇരുട്ടു വീഴാൻ തുടങ്ങിയിരുന്നു. അതുകൊണ്ട് ലില്ലി ജോയോട് വുഡൻ ഹൗസിലേക്ക് പോകാനായി യാത്രപറഞ്ഞു.

"Ok, bye lilly"

ജോയുടെ കണ്ണുകൾ ലില്ലിയിൽ മാത്രം തങ്ങിനിന്നു.

"എനിക്കില്ലേ ജോ ബൈ, ലില്ലിക്ക് മാത്രമേയുള്ളു."

സേറ ചുണ്ട് കൂർപ്പിച്ച് ജോയെ നോക്കി.

"Ooh sorry sorry, by sera"

തല ചൊറിഞ്ഞുകൊണ്ട് ജോ സേറയോട് യാത്ര പറഞ്ഞു.

സേറ ഒന്ന് മൂളി ലില്ലിയെ കൂട്ടി അവിടുന്ന് തിരിഞ്ഞ് സൈക്കിളിനടുത്തേക്ക് നടന്നു.

"ഈ ജോ ആളെങ്ങനെയാ സേറ?"

"എന്തുപറ്റി? ജോയെ കണ്ട് എന്റെ ലില്ലിക്കുട്ടിയുടെ ഹാർട്ടിൽ വല്ലോം കേറി കൂടിയോ?"

സേറ ലില്ലിയുടെ കവിളിൽ കുത്തി കൊണ്ട് കളിയോടെ ചോദിച്ചു.

"Shut up sera"

ലില്ലിയുടെ തലയിൽ കൈകൊണ്ട് ഇടിച്ചവൾ സൈക്കളിനടുത്തേക്കോടി. സേറ കലിപ്പിൽ അവളുടെ പിറകെയോടി. അപ്പോഴും ജോയുടെ മിഴികൾ ലില്ലിയിൽ തിളങ്ങി നിന്നു.

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
 

കോളേജിലെ ആദ്യ ദിവസം തന്നെ റാഗിംഗിൽ പെട്ടെങ്കിലും ലില്ലിയും സേറയും അതൊക്കെ കോളേജ് ലൈഫിലെ ഫണി മോമെന്റ്സാക്കി മാറ്റിയെടുത്തു. ക്ലാസ്സിലെ രണ്ട് പേരെ അവർക്ക് ഫ്രണ്ട്സായും കിട്ടി.

കാറ്റലീന, ഹെൻറി. കാറ്റലീന ഒരു പുസ്തക ജീവിയാണ്. പുതിയ പുതിയ കാര്യങ്ങൾ കണ്ടുപിടിക്കുന്നതിലാണ് അവൾക്ക് കൂടുതൽ ഇന്റെറെസ്റ്റ്. ഹെൻറിക്കിന്റെ കയ്യിൽ എപ്പോഴുമൊരു ക്യാമറയും കൂടെ കാണും. കാണുന്ന എന്തിന്റെയും ഫോട്ടോ എടുക്കലാണ് അവന്റെ ഹോബി.

ആദ്യദിവസം ക്ലാസ്സ്‌ കഴിഞ്ഞ് കോളേജ് ചുറ്റിക്കണ്ടതിനുശേഷം ലില്ലിയും സേറയും തിരികെ വുഡൻ ഹൗസിലേക്ക് പോയി.

 

(തുടരും)
 

✍️ശ്രുതി പ്രസാദ്