Aksharathalukal

CHAMAK OF LOVE - Part 31

CHAMAK OF LOVE✨

 (പ്രണയത്തിന്റെ തിളക്കം )

Part:31
_______________________

Written by :✍🏻️salwaah... ✨️
              :salwa__sallu
_______________________
ഹായ് guys
    ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി.
(NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )

  പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.

         എന്ന് തങ്കപ്പെട്ട salwa എന്ന njan😌
_________________🌻_________________

    അവൾ നാച്ചുവിനെ വീട്ടിലാക്കി തന്റെ വീട്ടിലേക് ചെന്നു...

   പോവാനുള്ള ഡ്രസ്സ്‌ ഉം കാര്യങ്ങളും സെറ്റ് ആക്കി..

   എന്റെ കാർ എടുത്ത് ദിൽഖിസിന്റെ വീട്ടിലേക് പോയി..

   അവൾ അവിടെ ചെന്ന് bell ക്ലിക്ക് ചെയ്തു ഡോർ തുറന്നത് ഒരു പ്രായമുള്ള സ്ത്രീ ആയിരുന്നു.

   ആ സ്ത്രീ അവളെ തന്നെ നോക്കി... ഒരു നിമിഷം അവർക്ക് ചെറുപ്പം മുതലേ തന്റെ മകനോടൊപ്പം കളിച്ചു നടക്കുന്ന ഹസീനയെ ഓർമ വന്നു..

   മോൾ.... ആരാ...

  ഇത് ജൈസന്റെ ഒക്കെ വീടല്ലേ...

   അതേ ആണല്ലോ... മോൾ ജൈസന്റെ ഫ്രണ്ട് ആണോ..

    അവരുടെ ചോദ്യത്തിന് അഹ്‌ന ഒന്ന് പുഞ്ചിരിച്ചു.

   ഞാൻ ഇവിടത്തെ ഹാജറ ആന്റിയുടെ സഹോദരന്റെ മകളാണ്.. അഹ്‌ന..

     അത് കേട്ടതും ആ സ്ത്രീയുടെ കണ്ണുകൾ തിളങ്ങി... അങ്ങനെ എങ്കിൽ ഇവൾ ഹസീന മോളെ മോൾ ആണ്..

   അവരൊക്കെ കല്യാണത്തിന് പോയതാ.. ഇപ്പോൾ വരും മോൾ കയറിക്കോ....

   അവൾ അകത്ത് കയറി.

    അപ്പോൾ തന്നെ ആ ഉമ്മാമ അടുക്കളയിലേക് ചെന്നു.. അഹ്‌നക്ക് എന്തുണ്ടാക്കി കൊടുക്കും എന്ന് അവർ ഒരു നിമിഷം ചിന്തിച്ചു..

   അപ്പോഴാണ് അവർക്ക് ഓർമ വന്നത് ഹസീനയുടെ favourite ആണ് താനുണ്ടാക്കുന്ന പാൽ പായസം എന്ന്...

    ഇതേ സമയം അകത്ത് കയറിയ അഹ്‌ന എങ്ങോട്ട് പോവണം എന്നറിയാതെ ചുറ്റും നോക്കി..

   അവസാനം അക്കോ പിക്കൊ ചൊല്ലി ഒരു റൂം സെലക്ട്‌ ചെയ്തു..

   ആ റൂം തള്ളി തുറന്നതും അതൊരു സ്റ്റോർ റൂം ആയിരുന്നു..

   ആ റൂം കണ്ട് അവളിൽ കൗതുകം നിറഞ്ഞു..

    അതിന്റെ അകത്ത് ഒരുപാട് പുസ്തകങ്ങളും മറ്റും അടക്കി വെച്ചിട്ടുണ്ടായിരുന്നു.. ഒരുപാട് പെട്ടികളും മറ്റും കണ്ട് അവളിൽ ഒരത്ഭുതം തോന്നി..

    അവൾ അവിടെ ചെന്ന് ഒരു പൊടി പിടിച്ച പെട്ടിയിലെ പൊടി തട്ടി അത് തുറന്നു നോക്കി...

   അതിന്റെ മുന്നിൽ തന്നെ ഒരു പത്ര താൾ ആയിരുന്നു അവൾ അത് കൈയിൽ എടുത്തു.

   3 വർഷം മുൻപുള്ളത്.. അഥവാ 2017 ലെത്തത്..

   അതിന്റെ ആദ്യ പേജ് തന്നെ ഒരു ട്രെൻഡിംഗ് ന്യൂസ്‌ ആയിരുന്നു.

   ""ഫേമസ് ഡാൻസർ അഫ്ര അശ്‌റഫിന് ഇന്നലെ നടന്ന ഒരാക്സിഡന്റിൽ വലത്തേ കാൽ നഷ്ടമായി... ""

   അത് വായിച്ചതും അവൾക് മുന്നിൽ ഒരു കാലില്ലാത്ത അഫ്ര യെ ഓർമ വന്നു..

   അവൾ അതിന്റെ ബാക്കി വായിച്ചു..

  അവൾ അത് മാറ്റി അതിന്റെ തായത്തുള്ള ഒരു ഫോട്ടോ ഫ്രെയിം കൈയിൽ എടുത്തു..

   അതിൽ അഫ്ര യോട് ചേർന്ന് നിൽക്കുന്ന ദിൽഖിസിനെ കണ്ട് അവൾക് ആദ്യമായി ഇത് ചെയ്തത് ദിൽഖിസ് അല്ലെങ്കിലോ എന്നൊരു സംശയം തോന്നി.

   "ഇത്രമേൽ ഇഷ്ടമുണ്ടായിരുന്ന ദീദിയോട് ദിൽഖിസ് അങ്ങനെ ചെയ്യുമൊ... എന്ത്‌ കൊണ്ട് അവൻ ദീദിയുടെ പ്രണയത്തിന്റെ ആയം മനസ്സിലാക്കിയില്ല...ഇനി എന്റേത് വെറും തെറ്റ് ധാരണയോ...."""

    അവളിൽ അങ്ങനെ ഒരു സംശയം ഉടലെടുത്തു...

   അല്ലാ ഇതിന് പിന്നിൽ അവൻ തന്നെയാണ്.. ദിൽഖിസ്....

    അവളെ മനസ്സിലെ സംശയത്തെ തുടച്ചു മാറ്റി കൊണ്ട് അവൾ ഒരു ഉറച്ച നിലപാടിൽ എത്തി..

   അവൾ കുഞ്ഞിന്നിരുന്നെടുത്ത് നിന്ന് എണീക്കുന്ന സമയം അവളെ കൈ തട്ടി അവിടെയുള്ള ഷെൽഫിൽ നിന്ന് ഒരു പുസ്തകം അവളെ അടുത്തേക് വീണു..

    ആ വീഴ്ചയിൽ അതിന്റെ പുറത്തുള്ള പൊടിയൊക്കെ പകുതിയോളം പോയിരുന്ന..

   ആ പുസ്തകത്തിന്റെ പുറം ചട്ടയിൽ അർദ്ധമായി തെളിഞ്ഞു വന്ന കറുപ്പിൽ grey കലർന്ന കണ്ണുകൾ കണ്ട് അവളിൽ ഒരു കൗതുകം തോന്നി.

   അവൾ ആ പുസ്തകം കയ്യിലെടുത്തു...

    അതിനുള്ളിൽ നിന്ന് പലതാലുകളും അടർന്നു നിലത്തേക് വീണു.
   അതിന്റെ പല ഭാഗങ്ങളും എലി കരണ്ടിരുന്നു.

   അവൾ നിലത്ത് വീണ താളുകൾ അതിൽ വെച്ച് ക്രോധികരിച്ചു.

   അതിന്റെ പുറം ചട്ടയിലെ പൊടി പൂർണമായി തട്ടിമാറ്റി...

    അതിൽ തെളിഞ്ഞു വന്ന ഹസീനയും ഭാസിമും ചേർന്നുള്ള ചിത്രത്തിലൂടെ അവൾ കയ്യോടിച്ചു...

   ഒരു പുസ്തകം മുഴുവൻ അവൾക് വേണ്ടി മാറ്റിവെക്കാൻ മാത്രം ആയമുള്ളതായിരുന്നോ ഇവരുടെ സൗഹൃദം..

   അവൾ അതിലെ ആദ്യ താൾ മറിച്ചു.

   ""എന്നേ ഞാനായ് മാറ്റിയ പ്രണയത്തെക്കാൾ മൂല്യം കൂടിയ സൗഹൃദം """.

    ആദ്യത്തെ പേജിൽ സ്വന്തം കൈ കൊണ്ട് ഭാസിം വരച്ച ചിത്രത്തിനരികിൽ എഴുതിയത് അവൾ വായിച്ചു..

  അവൾ രണ്ടാമത്തെ താൾ മറിച്ചു..

   എല്ലാവരുടെയും പരിഹാസ പാത്രമായ എന്നേ താങ്ങി പിടിക്കുന്ന അവളെ ഞാൻ ആദ്യമായി കണ്ടു....

   ആ താളിലെ ബാക്കി ഭാഗം അവൾക് മുന്നിൽ ഒരു സിനിമ പോലെ ഓടിയെത്തി.

•°•°•°•°•°•°•°•°••••

   അയ്യേ.... ഇവന്റെ അടുത്താണോ ഞാൻ ഇരിക്കേണ്ടത്...

   ക്ലാസ്സിലെ ഗൾഫ് കാരന്റെ മകൻ അസീസ് അത് പറഞ്ഞതും ഭാസിം എന്ന ഒന്നാം ക്ലാസുകാരൻ സ്വയം ഒന്ന് നോക്കി...

   മുഷിഞ്ഞതും കീറിയതുമായ യൂണിഫോമും.. നഗ്നമായ കാൽപാതങ്ങളും..
   അവൻ എന്നിട്ടും ഒന്ന് പുഞ്ചിരിച്ചു നീങ്ങി കൊടുത്തു..

   ഇവിടെ ഇരുന്നോ...

  അയ്യേ നീയൊന്നും ഇരുന്ന സ്ഥലത് ഞാൻ ഇരിക്കൂല്ല...

   അസീസ് അത് പറയുമ്പോൾ അവന്റെ ഭാവം അറപ്പുള്ള എന്തോ കണ്ടത് പോലെ ആയിരുന്നു.

   നീ ഇരിക്കേണ്ട... ഞാൻ ഇരുന്നോളാം...

   അങ്ങനെ ഒരു ശബ്ദം കേട്ടു എല്ലാവരും അങ്ങോട്ട് നോക്കി..

   വെട്ടി തിളങ്ങുന്ന കറുപ്പിൽ ഗ്രെ കലർന്ന കണ്ണുകളും രണ്ട് ഭാഗത്തേക്കും പിരിച്ചിട്ട മുടിയും ഉള്ള ഒരു കൊച്ചു സുന്ദരി..

   ബാസിം ആദ്യമായിട്ടായിരുന്നു ആ കുട്ടിയെ കണ്ടത്... സത്യം പറഞ്ഞാൽ അവൻ ആരെയും ശ്രദ്ധിക്കാറില്ല.. ക്ലാസ്സിൽ എപ്പോഴും തല തായതി മാത്രമേ ഇരിക്കാറുള്ളു..

   അവൾ അസീസിനെ പിടിച്ചു തള്ളി ഭാസിമിന്റെ അടുത്ത് വന്നിരുന്നു അവനെ നോക്കി പുഞ്ചിരിച്ചു..

   അവൻ ഒന്നും പറയാതെ തലയാട്ടി ഇരുന്നു..

  നിന്റെ പേരെന്താ...

    ഭാസിം... അവൻ ശബ്ദം തായതി പറഞ്ഞു..

   ഓഹ് ഞാൻ ഹസീന ലൈലത്‌...

   അന്ന് മുഴുവൻ അവൾ അവന്റെ പിന്നാലെ നടന്നു..

  അന്ന് ഉച്ചക്ക് സ്കൂൾ വിട്ടു..

   കാലിൽ ചെറുപ്പിട്ടില്ലേൽ നല്ല സുഖം ആണോ..

    വെയിലിന്റെ ചൂടിൽ നഗ്ന പാദങ്ങളോടെ നടക്കുന്ന അവന്റെ അടുത്തേക് ഓടി വന്ന് കൊണ്ട് ഹസീന ചോദിച്ചു.

   അവൻ അതിനു ഒരു മറുപടിയും പറഞ്ഞില്ല..

   ഇത് കണ്ട അവൾ കാലിൽ നിന്ന് തന്റെ ചെരുപ്പ് ഊരി കൈയിൽ പിടിച്ചു കാൽ നിലത്ത് വെച്ചതേ അവൾക്കൊർമയുള്ളൂ.

   ആ.... പൊള്ളുന്നെ...

   അവളെ കരച്ചിൽ കേട്ടു അവൻ അങ്ങോട്ട് നോക്കിയപ്പോൾ കാൽ പിടിച്ചു തുള്ളുന്ന അവളെയാണ് കണ്ടത്...

  അവൻ അവളെ അടുത്തേക് പോയി...

   എന്ത്‌ പണിയാ കാണിച്ചേ... കാൽ പൊള്ളില്ലേ...

   അവൻ അവളെ നോക്കി ചോദിച്ചു.

   നീ ചെയ്യുന്നല്ലോ... നിന്റെ കാൽ പൊള്ളില്ലേ...

    അവളെ ചോദ്യം കേട്ടു അവൻ അവന്റെ കാൽ നോക്കി... അവന്റെ കാലിന് മൃദുത്തം ഒന്നുമില്ലായിരുന്നു കുറേ കാലം അങ്ങനെ നടന്നത് കൊണ്ട് അവനാ ചൂട് സഹനീയമായിരുന്നു...

   ങേഹ്.... നീ എന്താ ഒന്നും പറയാതെ... നീ എന്തിനാ കീറിയ ഡ്രസ്സ്‌ ഇടുന്നേ... നിന്റെ പപ്പ നിനക്ക് യൂണിഫോം വാങ്ങി തരില്ലേ...

  അവളുടെ ചോദ്യം കേട്ടു അവന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ പൊയിഞ്ഞു.

   എന്തിനാ കരയുന്നേ.. നിന്റെ പപ്പ വാങ്ങി തരില്ലേ..

   എനിക്ക് ഉപ്പയില്ല... ഉപ്പ മരിച്ചു പോയി... എനിക്ക് ഒന്നും വാങ്ങി തരാൻ ആരും ഇല്ലാ...

    അത് പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു..

   അവൾ എന്തോ പറയാൻ തുടങ്ങുമ്പോയേക്കും അവളെ വീട്ടിൽ നിന്ന് ഒരു ആഡംബര കാർ അവർക്ക് മുന്നിൽ വന്ന് നിർത്തി..

   അവൾ അതിൽ കയറിപ്പോയി.. അവന് അതൊരു പുതു കാഴ്ച ആയിരുന്നു. അവനാ വാഹനം പോയി മറയുന്നത് വരെ നോക്കി നിന്നു.

   പിറ്റേ ദിവസം വരുമ്പോൾ അവളെ കൈയിൽ ഒരു കവർ ഉണ്ടായിരുന്നു അവൾ അത് അവന് കൊടുത്തു..

   ഇതെന്താ....... അവൻ അത് നോക്കി ചോദിച്ചു..
 
   ഇത് നിനക്കുള്ള യൂണിഫോമും ചെരുപ്പുമാ... പപ്പ വാങ്ങി തന്നതാ നിനക്ക് തെരാൻ...

   അത് കേട്ടപ്പോൾ അവന്റെ ഉള്ളിൽ സന്തോഷതിന് പകരം സങ്കടം ആയിരുന്നു.

   അവൻ അത് അവൾക് തിരിച്ചു കൊടുത്തു..

   എനിക്കിത് വേണ്ട... എന്റെ അനിയത്തി ചെരുപ്പില്ലാതെ നടക്കുമ്പോൾ എനിക്ക് ചെറുപ്പിട്ട് നടക്കാനാവില്ല...

   അവൻ പറഞ്ഞത് കേട്ടു അവൾ തലത്തായതി...

   ങ്ങീഹ്......
   എന്ന് തുടങ്ങി ഒരൊറ്റ കരച്ചിൽ ആയിരുന്നു.

   അവൻ അവളെ സമാധാനിപ്പിക്കാൻ നോക്കി...

   കരയല്ലേ....

 ഞാൻ കരയും... നീ ഇത് വാങ്ങിയില്ലല്ലോ...

   അതും പറഞ്ഞു അവൾ കരച്ചിൽ തുടർന്നു...

   അവസാനം ഗതി കെട്ട് അവനത് വാങ്ങി.

   അപ്പോൾ അവൾ അവനെ നോക്കി...

   ഞാൻ കരഞ്ഞീല്ലല്ലോ പറ്റിച്ചതാണെല്ലോ...

    അതും പറഞ്ഞു അവൾ അവിടെ നിന്ന് ഓടി..

   അവളുടെ ഓട്ടം കണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

  അന്ന് സാധാരണ പോലെ ആയിരുന്നു സ്കൂൾ വിട്ടത്.. അവൻ അവൾ കൊടുത്ത ചെറുപ്പിട്ടു.. അവന്റെ കാലിന് ഒരു പ്രത്യേക സുഖം തോന്നി..

   ഇന്ന് ഞാൻ നിന്റെ വീട്ടിലേക് വരും...

   അവൾ ഓടി വന്ന് അവനോട് പറഞ്ഞാത് കേട്ടു അവൻ ഒന്ന് ഞെട്ടി..

   വേണ്ടാ നിന്റെ വീട്ടുക്കാർ വിടില്ല...

   അങ്ങനെ ആണ് അവൻ പറഞ്ഞതെങ്കിലും അവൾ അവന്റെ കുടില് പോലത്തെ വീട് കാണുന്നതിലുള്ള ചമ്മൽ ആയിരുന്നു അവന്..

  പപ്പ സമ്മതിച്ചിട്ടുണ്ട്...

   അതും പറഞ്ഞു അവൾ അവന്റെ പിന്നാലെ പോയി..

  അവൻ എന്ത്‌ ചെയ്യണം എന്നറിയാതെ മുന്നോട്ട് നടന്നു.

   അത്യാവശ്യം നീണ്ട നേരത്തെ യാത്രക്ക് ശേഷം അവർ അവന്റെ വീട്ടിൽ എത്തി..

   ഇതെന്താ ഇവിടെ.... അവൾ ആ ഓല മേഞ്ഞ വീട് നോക്കി ചോദിച്ചു.

   ഇതാണെന്റെ വീട്... അവൻ അത്രമാത്രം പറഞ്ഞു അകത്ത് കയറി.

   അവൾ അകത് കയറി.. അവൾക്കാതെല്ലാം ഒരു അത്ഭുതമായിരുന്നു.

  ഉമ്മാ... അവൻ നീട്ടി വിളിച്ചപ്പോൾ ഒരു സ്ത്രീ ഒരു രണ്ട് വയസ്സൊക്കെ തോന്നുന്ന കുട്ടിയെ ഉക്കത് എടുത്ത് അങ്ങോട്ട് വന്നു.. കരിപുരണ്ട അവരുടെ വസ്ത്രവും മുഷിഞ്ഞ ആ കുട്ടിയുടെ വസ്ത്രവും കണ്ട് അവൾക് പാവം തോന്നി..

   അവൻ അവളെ പരിജയപെടുത്തി കൊടുത്തു ഒപ്പം അവൾ വാങ്ങി കൊടുത്ത സാധനവും..

   ആ സ്ത്രീ ഹസീനയെ നന്ദിയോടെ നോക്കി.

   മോൾക് എന്താ എടുക്കുക.... അതും പറഞ്ഞു അവർ അടുക്കളയിൽ ചെന്ന് പരതി.. ആ അടുക്കളയിലെ പല ഭരണികളും ശൂന്യമായിരുന്നു.. അവർ അവരുടെ ഏക ജീവിതമാർഗം ആയിരുന്ന പശുവിന്റെ പാൽ അൽപ്പം കറന്നെടുത്തു അതിൽ അൽപ്പം അരിയും ഇട്ട് ഒരു പായസംമുണ്ടാക്കി അവൾക് കൊടുത്തു.

   ഇനിയും തരുമോ...

   അത് കുടിച്ച ശേഷമുള്ള അവളുടെ ചോദ്യം കേട്ടു അവർ തലകുനിച്ചു.

   ആകപ്പാടെ അവൾക്കുള്ളതെ ഉള്ളൂവായിരുന്നു.

   അന്നവൾ അവിടെ നിന്ന് പോയി..

  അന്ന് രാത്രി വീടിന്റെ മുന്നിൽ ഒരു വണ്ടി നിർത്തിയത് കണ്ട് ഭാസിമിന്റെ ഉമ്മാ ഭയപ്പെട്ടു.

   പലിശക്കാർ ആയിരിക്കും... അവർ മക്കളെ അകത്ത് കയറ്റി പുറത്തിറങ്ങി.

   അതിൽ നിന്നിറങ്ങി വന്നിരുന്നത് ഹസീനയായിരുന്നു ഒപ്പം അവളുടെ പപ്പയും..

  എന്താ മോളെ... ഇപ്പോൾ...

    അവർ അവളോട് ചോദിച്ചതിന് അവളുടെ പപ്പയായിരുന്നു മറുപടി പറഞ്ഞത്..

    നിങ്ങൾ ഞങ്ങടെ കൂടെ വരുമോ...


   അയാളുടെ ചോദ്യത്തിന് അവർക്ക് മറുപടി ഇല്ലായിരുന്നു.

   അന്ന് രാത്രി തിരിച്ചു പോവുമ്പോൾ അവരുടെ കൂടെ ഭാസിമും കുടുംബവും ഉണ്ടായിരുന്നു.

   അതിന് ശേഷം അവനെ അവനായി വാർത്തെടുത്തത് അവളും അവളുടെ സൗഹൃദവും ആയിരുന്നു.
•°•°•°•°•°•°•••

   മോളെ.... വന്നേ പായസം കുടിച്ചോ...

   അവരുടെ ഉമ്മമ്മയുടെ വിളി കേട്ടു അഹ്‌ന ആ പുസ്തകം മടക്കി തന്റെ കൈയിൽ സൂക്ഷിച്ചു വെച്ചു..

   അവൾ പുറത്തിറങ്ങി..

   ടേബിളിലുള്ള ആവി പറക്കുന്ന പായസം കണ്ട് അവൾക് ഹസീനയെ ഓർമ വന്നു.

   """സത്യം പറഞ്ഞാൽ you are great ഉമ്മാ.. നിങ്ങളെ പോലെ ഒരു ഉമ്മാന്റെ മക്കളായി ജനിച്ചതിൽ ഞങ്ങൾ മൂന്ന് പേരും അഭിമാനിക്കണം.."""

    അവൾ മനസ്സിലോർത്തു ആ പായസം കുടിച്ചു..

  ഇനിയും തരുമോ....

    അവളുടെ ആ ചോദ്യം കേട്ടു ഭാസിമിന്റെ ഉമ്മാക്ക് ഹസീനയെ ഓർമ വന്നു.. അന്ന് അവർക്ക് തല കുനിക്കേണ്ടി വന്നില്ല... അതിന് കാരണം ഹസീന ആയിരുന്നു..

   അവർ വീണ്ടും എടുത്ത് കൊടുത്തു..

    ഉമ്മാമ്മാ ഇവിടെ ആരാ വന്നത്...

   അതും ചോദിച്ചു അകത്തേക്ക് കയറി വരുന്ന ജൈസയുടെ കൂടെ ഉണ്ടായിരുന്ന ആൽകാരെ കണ്ട് അഹ്‌ന ഒരൊറ്റ ഓട്ടമായിരുന്നു.. കണ്ട ഒരു റൂമിൽ കയറി അവിടെ ഉള്ള പില്ലോ മുഴുവൻ എടുത്ത് മേത്തു വെച്ചു..

_____________________🌻_____________________
   (ദിൽഖിസ് )

   നിത്യയുടെയും നിഥിന്റെയും താലി ചാർത്തൽ ഇവിടെ ഉള്ള ഒരു ക്ഷേത്രത്തിൽ വെച്ച് ഭംഗിയായി നടന്നു.

   ഞങ്ങൾ സദ്യ കഴിച്ചു വീട്ടിലേക് വന്നു ഡ്രസ്സ്‌ മാറ്റാൻ വേണ്ടി എന്റെ റൂമിലേക്കു കയറി.

   അപ്പോയായിരുന്നു ഞാൻ ബെഡിൽ പില്ലോ ഒക്കെ കൂട്ടി വെച്ചത് ശ്രദ്ധിച്ചത്. ഞാൻ അവിടെ പോയി അതിൽ ഒന്ന് മാറ്റി നോക്കി... വിടവിനുള്ളിലൂടെ കറുപ്പിൽ grey കലർന്ന ഒരു കണ്ണ് മാത്രം കണ്ടു.. പെട്ടെന്നെനിക്ക് ഞാൻ കാണാറുള്ള സ്വപ്നത്തിലെ ആ രൂപത്തെ ഓർമ വന്നു..

. ഉമ്മാ പ്രേതം....

   അലറി വിളിച്ചു ഞാൻ ബെഡിൽ ചുരുണ്ടു കൂടി.

  ഒന്ന് കൂടി അങ്ങോട്ട് നോക്കി.. ഒരു കൈ പുറത്തേക് ഇട്ടിട്ടുണ്ട്..

   ഈ കൈ ഞാൻ എവിടെയോ.... ഞാൻ ഒന്ന് കൂടി നോക്കി...
   Ahna എണ്ണയുതി വെച്ച ആ റിങ്....

   Oh no... ഇത് അഹ്‌നയാണോ...

   ഞാൻ പില്ലോ ഒക്കെ എടുത്ത് മാറ്റിയപ്പോ... ഉണ്ട് വീര ധീര അഹ്‌ന ലൈലത്‌.. എന്തോ കണ്ട് പേടിച്ച പോലെ കിടക്കുന്നു..

   നീ എന്താടി ഇവിടെ...

   ബാക്കി പറയുന്നതിന് മുൻപേ അവളെന്റെ വായ പൊതിഞ്ഞു പിടിച്ചു..

  മിണ്ടല്ലേ.... നിനക്കെന്നോട് പ്രണയമല്ലേ... അങ്ങനെ ആണേൽ എന്നേ ജീവനോടെ കിട്ടണമെങ്കിൽ പ്ലീസ്... സംസാരിക്കരുത്..

    കുട്ടി മുഖത്ത് നിഷ്കു വാരി വിതറി പറഞ്ഞു..

   എന്താ പ്രശ്നം....

   എന്റെ ചോദ്യത്തിന് അവൾ തന്ന മറുപടി കേട്ടു ഞാൻ പൊട്ടി ചിരിച്ചു..

   നിനക്ക് ചിരിച്ചാൽ മതി ഞാൻ അനുഭവിക്കണം....

   അതും പറഞ്ഞു അവൾ വീണ്ടും നീണ്ടു നിവർന്നു കിടന്നു..

   ഈ പില്ലോ ഒക്കെ ഒന്ന് എന്റെ മേത്തു വെച്ച് തരുമോ....

    അവൾ ചോദിച്ചു..

   ഒന്ന് പോടേയ്... നിനക്കെങ്ങനെ തന്നെ വേണം....

   അതും പറഞ്ഞു ഞാൻ പുറത്തിറങ്ങി.

   കാക്കു... ഉമ്മാമ പറഞ്ഞു ലാലൂട്ടി വന്നു എന്ന് നിങ്ങൾ കണ്ടീനോ...

   ജൈസ എന്റെ അടുത്ത് വന്ന് ചോദിച്ചു..

    ലാലൂട്ടി യോ അതാരാ...

    അതില്ലേ അഹ്‌ന....

   ഓ ഡ്രാകിനിയോ... ഓൾ എന്റെ റൂമിലുണ്ട്...

   ഞാൻ പറഞ്ഞു തീരുന്നതിനു മുൻപ് അവളും അവളെ പരിവാരങ്ങളും അകത്ത് കയറി.
____________________🌻____________________

   ആ ദിൽഖിസ് തെണ്ടി ഇനി അവർ എന്നേ കൊല്ലും... ഞാൻ അതും വിചാരിച്ചു ബെഡിൽ കിടന്നു..

   ഡീ കൊയ്‌ലാ....

 അങ്ങനെ ഒരു വിളി മാത്രമേ പിന്നേ കെട്ടിട്ടുള്ളു...

   ഞാൻ നേരെ ഇരുന്ന് കയ്യിലെയും കാലിലെയും പാടുകൾ ഒക്കെ നോക്കി... അവസാനം എന്റെ ചുറ്റും കൂടി നിൽക്കുന്ന നാലിനെയും നോക്കി...

  ഞാനെന്താ നിങ്ങളോടൊക്കെ ഇതിന് മാത്രം ചെയ്തത്...

   ഞാൻ ദയനീയ ഭാവത്തിൽ ചോദിച്ചു.

  ഞങ്ങളെ ഒക്കെ ഇട്ടേച് പോയതും പോരാ..
 ഞാൻ അവർക്കൊക്കെ കിളിതി കൊടുത്തു.

  ഇതാണ്... ആതിര, റിഫ, സന, ജൈസ.... My കോളേജ് ഫ്രണ്ട്സ്..

   പിന്നേ അവരോട് കുറേ സംസാരിച്ചു..
______________________🌻______________________

   ബാസിം കല്യാണത്തിന് പോയി വന്ന ശേഷം അകറത്ത് കയറി...

   ഹസീനയുടെ മകൾ വന്നിട്ടുണ്ട്...

   അവരെ ഉമ്മ പറഞ്ഞത് കേട്ടു അയാൾക് മനസ്സിലായി അത് അഹ്‌ന ആയിരിക്കുമെന്ന്..

   അയാൾ തന്റെ റൂമിലേക്കു പോവാൻ നേരമായിരുന്നു പാതി തുറന്നു വെച്ച സ്റ്റോർ റൂം ഡോർ കണ്ടത്..

   അയാൾ അകത്ത് കയറി.. മുഴുവൻ ചിഞ്ഞി ചിതറി കിടക്കുന്നുണ്ടായിരുന്നു.. ഇനി

   അഹ്‌ന എങ്ങാനും അകത്ത് കയറിയോ... അയാൾ ഒരു സംശയത്തോടെ ആ ബുക്കിന് പരതി...

   അവിടെ ആ പുസ്തകമില്ലായിരുന്നു..

   അവൾ ആയിരിക്കുമോ... ആ പുസ്തകം എടുത്തത്...

   ഇനി എടുത്താലും എന്താ... ചില നെറികെട്ടവന്മാർ കൊന്ന അവളെ ഉമ്മ ഹസീന ലൈലാ ജൗഹറിനെ കുറിച്ച് അവളറിയണം...

   അത്ര എങ്കിലും എന്റെ ഹസീനക്ക് വേണ്ടി എനിക്ക് ചെയ്യണം... എന്നെ അന്ന് തള്ളി പറഞ്ഞ അസീസിനെ ഇന്ന് ഹാജറ ഗ്രൂപ്പിന്റെ ഒരു ക്ലയന്റ് മാത്രമാക്കിയ അവൾക് വേണ്ടി ഇത് തന്നേലും ഞാൻ ചെയ്യണ്ടേ..

   അവന് മുൻപിൽ കതികരിഞ്ഞ ഹസീനയുടെ ഡെഡ് ബോഡി മാത്രമായിരുന്നു.

   എന്നാലും അഹ്‌ന യുടെ ഈ വരവ് ശെരിയല്ല..

   അൽഫയുടെ മകനെ ഇത്രയും കാലം ഞാൻ പ്രോട്ക്ട് ചെയ്തു... പക്ഷേ തന്റെ സഹോദരി ഇന്ന് പോലീസിന്റെ പിടിയിൽ ആവാൻ കാരണക്കാരിയായ അഹ്‌ന യെ അവൻ വെറുതെ വിടുമോ...

   പടച്ചോനെ കാക്കാണേ...

   എന്റെ ഹസീനയെ ജീവിച്ചു കൊതി തീരും മുൻപ് നീ എടുത്തു.. ഇനി അഹ്‌ന യെയും അതും കൂടി താങ്ങാൻ ജൗഹറിന് ആവില്ല..
____________________🌻____________________

    നിന്റെ ഇത്തുവിനെ അറസ്റ്റ് ചെയ്യാൻ കാരണം അവളല്ലേ... അഹ്‌ന.. നിനക്കവളോട് ദേഷ്യമൊന്നും ഇല്ലേ...

   ഇഖ്ലിയ യുടെ ചോദ്യത്തിന് സജയുടെ അനിയൻ ഒന്ന് പുഞ്ചിരിച്ചു..

  അവൾ അവളെ ഡ്യൂട്ടി അല്ലേ ചെയ്തത് അതിന് ഞാൻ എന്തിന് ദേഷ്യപ്പെടണം...

   അവൻ അവളോട് ചോദിച്ചത് കേട്ടു അവളെ മുഖത്തൊരു ചിരി വിരിഞ്ഞു..

   നീ എന്താ നിന്റെ വീട്ടിൽ പോകാത്തത്...

   എനിക്ക് പോവാനായില്ല... കളി തുടരുകയല്ലേ...

    What you mean by that...?

  അഹ്‌ന അവൾക്കറിയുമെന്ന് വിചാരിക്കുന്നതോ അല്ലെങ്കിൽ അവൾക്കറിയുന്നതോ അല്ല സത്യങ്ങൾ... സത്യം ഇന്നും ഒരു മറവിന് പിന്നിലാണ് ""..

   ഒന്ന് തെളിയിച്ചു പറ....

   ""കഥ മാറും... "" അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു.... ഒപ്പം ആ മുഖത്ത് നിഗൂഢഹമായ ഒരു ചിരി വിരിഞ്ഞു..

____________________🌻____________________

   അഹ്‌ന ഒരു റെഡ് കളർ ഡ്രസ്സ്‌ എടുത്തിട്ട് സുന്ദരിയായി തായൊട്ട് ഇറങ്ങി.

   ഒരു നിമിഷം ദിൽഖിസ് അവളെ തന്നെ നോക്കി നിന്നു..

  ലുക്ക്‌ ലൈക്‌ ആ angel...

   അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു..

     അവൾ അവരോടൊപ്പം കാറിൽ നിതിൻറെ വീട്ടിൽ ചെന്നു..

   ഡാൻസും പാട്ടുമായി പ്രോഗ്രാം പൊടി പൊളിച്ചെങ്കിലും അഹ്‌ന അതൊന്നും മൈൻഡ് ചെയ്തില്ല..

   പ്രോഗ്രാം കഴിഞ്ഞു അവരെല്ലാവരും വീട്ടിൽ ചെന്നു കിടന്നുറങ്ങി.
____________________🌻____________________

   ആരാ.... അവൻ പേടിച്ചു കൊണ്ട് ചോദിച്ചു...

   ഹസീനാ....

  എന്താ....എന്താ...

   അവൻ വിറയലോടെ ചോദിച്ചു..

    നിന്നെ ഞാൻ ഏല്പിച്ചത് നീ എന്റെ മകൾക് കൊടുക്കണം... എന്നേ നിങ്ങളിൽ നിന്ന് അകറ്റിയവർക് തക്കതായ ശിക്ഷ അവൾ നേടി കൊടുക്കും...

   പെട്ടെന്നവൾ അവിടെ നിന്ന് അപ്രത്യക്ഷമായി...

   ബാസിം ഞെട്ടി എണീറ്റു ചുറ്റും നോക്കി...

   ജനൽ പാളികൾക്കിടയിലൂടെ അയാൾ ആ കറുപ്പിൽ grey കലർന്ന കണ്ണുകളുള്ള കത്തി കരിഞ്ഞ രൂപത്തെ കണ്ടു..

   ""ഹസീനയുടെ ആത്മാവ്''" 

   അയാളുടെ ചുണ്ടുകൾ മൊഴിഞ്ഞു...

   മരണത്തിന് പോലും നമ്മളെ പിരിക്കാനാവില്ല ഹസീന...

   അയാളുടെ ചുണ്ടുകൾ മൊഴിഞ്ഞു..

____________________🌻____________________

   എടിയേ... നീയെന്തിനാ മൂന്ന് വർഷം മുൻപ് ഞങ്ങളെ ഇട്ടേച് പോഴത്...

   Love o2o... എന്ന ഡ്രാമ കാണുന്നതിനിടക്ക് ജൈസ അഹ്‌നയോട് ചോദിച്ചത് കേട്ടു അഹ്‌ന എന്ത്‌ മറുപടി പറയും എന്നറിയാതെ വേവലാതി പെട്ടു..

   തുടരും...........

 Written by salwa Fathima 🌻


CHAMAK OF LOVE - Part 32

CHAMAK OF LOVE - Part 32

4.1
2327

CHAMAK OF LOVE✨  (പ്രണയത്തിന്റെ തിളക്കം ) Part:32 _______________________ Written by :✍🏻️salwaah... ✨️               :salwa__sallu _______________________ ഹായ് guys     ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി. (NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )   പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.          എന