Aksharathalukal

പ്രണയ വർണ്ണങ്ങൾ - 14

ഭക്ഷണം കഴിച്ച് കഴിഞ്ഞ് എബി  നേരെ മുറിയിലേക്ക് പോയി.
 
കമ്മീഷ്ണർ തന്ന ഫയൽ എല്ലാം അവൻ നോക്കുകയാണ്. അപ്പോഴാണ് രാവിലെ കമ്മീഷണർ പറഞ്ഞ വാക്കുകൾ അവന് ഓർമ വന്നത്
 
 
"പുറത്ത് നിന്നും ഒരാൾക്ക് ആ കമ്പനിയെ കുറിച്ച് മനസിലാക്കാൻ കഴിയില്ല. അവരിൽ ഒരാളായി നിന്നു കൊണ്ട് മാത്രമേ അത് മനസിലാക്കാൻ കഴിയുകയുള്ളു. "
 
 
ഈ കാര്യം തികച്ചും confidential ആയിരിക്കണം. കൂടെ ജോലി ചെയ്യുന്നവർ പോലും അറിയരുത്. നമ്മുക്കിടയിൽ തന്നെ അവരുടെ പല ഒറ്റുകാരും ഉണ്ട്."
 
 
എനിക്ക് ഒറ്റക്ക് അവിടേക്ക് പോകാനും കഴിയില്ല. വിശ്വാസിച്ച് ഒരാളേ കൂടെ കൂട്ടാനും കഴിയില്ല.
 
 
എബി പെട്ടെന്ന് എന്തോ ഓർത്ത പോലെ വേഗം എഴുന്നേറ്റ് കബോഡിനരികിലേക്ക് നടന്നു.
 
 
ശേഷം കീ ഉപയോഗിച്ച് ഷെൽഫിൽ നിന്നും ഒരു ഫയൽ എടുത്തു.
 
അവളെ കൊണ്ട് ഇങ്ങനെ ഒരു ഉപയോഗം എങ്കിലും ഉണ്ടാവട്ടെ.
 
 
എബി കൃതിയുടെ ഫയലിൽ നിന്നും certificate കൾ പുറത്തെടുത്തു.
 
 
ശേഷം ലാപ്‌ടോപ്പിൽ അശോക് ഗ്രൂപ്പ് ഓഫ് കമ്പനീസിലെ ബാഗ്ലൂരിലെ ബ്രഞ്ചിലെ വെക്കൻസികൾ ചെക്ക് ചെയ്യ്തു.
 
 
മൊത്തം 5 ഒഴിവുകൾ ആണ് ഉള്ളത്.മാർക്കറ്റിങ്ങ് സെക്ഷനിൽ 3 ഒഴിവുകളും ഡിസൈനിങ്ങ് സെക്ഷനിൽ 2 ഒഴിവുകളും.
 
 
എബി തൻ്റെയും കൃതിയുടെയും certificate വച്ച് ജോബിനു apply ചെയ്തു.
 
 
ശേഷം അവൻ ലാപ്ടോപ്പ് അടച്ച് വച്ച് കൃതിയുടെ ഫയൽ ഷെൽഫിലേക്ക് വച്ചു.
 
 
പെട്ടെന്ന് തന്നെ അത് തിരിച്ച് എടുത്തു. അതിൽ അവളുടെ മാർക്കുകൾ നോക്കി.
 
 
" ഉം അത്യവശ്യം മാർക്ക് ഒക്കെ ഉണ്ട്" അതിലേക്ക് നോക്കി കൊണ്ട് എബി പറഞ്ഞു.
 
"മാർക്ക് ഉണ്ടായിട്ട് എന്താ കാര്യം കയ്യിലിരിപ്പ് ശരിയല്ലെങ്കിൽ പിന്നെ എന്താ കാര്യം".എബി മനസിൽ കരുതി.
 
"ഡോ " റൂമിലേക്ക് കയറി വന്ന കൃതി തൻ്റെ certificate കൾ നോക്കുന്ന എബിയെ ആണ് കാണുന്നത്.
 
 
"ആരോട് ചോദിച്ചിട്ടാടോ താൻ എൻ്റെ ഫയൽ എടുത്ത് നോക്കുന്നേ.'' അവൾ എബിയുടെ അരികിലേക്ക് വന്ന് കൊണ്ട് പറഞ്ഞു.
 
 
"എനിക്ക് ഇതിനൊന്നും ആരുടെയും സമ്മതം വാങ്ങിക്കേണ്ട ആവശ്യം ഇല്ല "
 
 
"അതെന്താ തനിക്ക് എന്താ രണ്ട് കൊമ്പുണ്ടോ, അതോ വാലുണ്ടോ "
 
 
" ഇല്ല'' എബി ഇരുകൈകളും കെട്ടി നിന്നു കൊണ്ട് പറഞ്ഞു.
 
'' പിന്നെ എന്ത് അധികാരത്തിലാടോ താൻ ഇതൊക്കെ എടുത്ത് നോക്കുന്നേ "
 
''because you are my wife " എബിയുടെ ആ മറുപടിയിൽ കൃതി ഒന്ന് ഞെട്ടി എങ്കിലും അവൾ അത് മുഖത്ത് പ്രകടിപ്പിച്ചില്ല.
 
 
" എന്ന് വച്ച് തനിക്ക് എന്തും ചെയ്യാം എന്നാണോ "കൃതിയും ഒട്ടും വിട്ട് കൊടുത്തില്ല.
 
 
"എൻ്റെ അനുവാദം ഇല്ലാതെ എനിക്ക് വരുന്ന കോൾ നിനക്ക് അറ്റൻ്റ് ചെയ്യാം എങ്കിൽ എനിക്ക് ഇത് നോക്കാം "
 
 
''അത്.. അത് പിന്നെ ഞാൻ ....അത് വേറെ കാര്യം ഇത് വേറെ കാര്യം " അത് പറയുമ്പോൾ കൃതിയുടെ മുഖഭാവം കണ്ട് എബിക്ക് ശരിക്കും ചിരി വന്നിരുന്നു.
 
"അതെങ്ങനെയാ രണ്ടും രണ്ട് ആവുന്നേ. ഞാൻ നിൻ്റെ permission ഇല്ലാതെ നിൻ്റെ ഫയൽ എടുത്തു. നീ എൻ്റെ permission ഇല്ലാതെ എനിക്ക് വന്ന കോൾ എടുത്തു.
 
അപ്പോ രണ്ടും സെയിം ടു സെയിം "
 
 
കൃതി മറുപടി പറയുന്നതിനു മുൻപേ തന്നെ എബി ഫയൽ എടുത്ത് ഷെൽഫിൽ വച്ച് പൂട്ടി.ശേഷം ഫോണുമായി ബാൽക്കണിയിലേക്ക് നടന്നു.
 
 
" ഈ കൃതി അങ്ങനെ ഒന്നും തോറ്റു തരില്ല ടോ ഐ പി എസേ. നിങ്ങൾക്ക് ഞാൻ വച്ചിട്ടുണ്ട് ഒരു അഡാറ് പണി " മനസിൽ എന്തോക്കെയോ പ്ലാൻ ചെയ്യ്ത് അവൾ ബെഡിൽ ഇരുന്നു.
 
 
ഫോണുമായി ബാൽക്കണിയിലേക്ക് വന്ന എബി കമ്മീഷ്ണറുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.
 
 
" ആ പറയു അമർ എന്താ ഈ സമയത്ത് " കമ്മീഷ്ണർ
 
 
"സാർ തന്ന അശോക ഗ്രൂപ്പ് ഓഫ് കമ്പനിയുമായി ബന്ധപ്പെട്ട ഫയൽ ഞാൻ ഡീറ്റെയിൽ ആയി സ്റ്റഡി ചെയ്യ്തു.
 
സാർ പറഞ്ഞ പോലെ പുറത്ത് നിന്നു കൊണ്ട് നമ്മുക്ക് കേസ് അന്വേഷിക്കാൻ കഴിയില്ല അവരിൽ ഒരാളായി തന്നെ അവിടെ കയറി പറ്റണം.
 
 
പക്ഷ എനിക്ക് ഒറ്റക്ക് അതിനു കഴിയില്ല. ഒരാൾ കൂടി ഒരു സപ്പോട്ടിനു വേണം. അതും ഒരു ലേഡി ആവുന്നതാണ് കൂടുതൽ നല്ലത്.
 
പെട്ടെന്ന് വിവരങ്ങൾ ആരും സംശയിക്കാത്ത രീതിയിൽ കളക്ട് ചെയ്യാൻ എന്നേക്കാൾ ഈസി അവർക്ക് ആയിരിക്കും "
 
 
" അമർ താൻ പറഞ്ഞത് ശരിയാണ്. പക്ഷേ ഇപ്പോ നമ്മുടെ ഡിപ്പാർട്ട്മെൻ്റിൽ ഈ കേസ് മറ്റാരേയും എൽപ്പിക്കാൻ കഴിയില്ല.
 
 
ഒരു പക്ഷേ നമ്മൾ അതിനു ശ്രമിച്ചാൽ നമ്മൾ റോങ്ങ് ആയ ഒരാളെ ആണ് തെരെഞ്ഞെടുക്കുന്നതെങ്കിൽ നാളെ ഒരു പക്ഷേ തൻ്റെ ജീവനു വരെ ഭീഷണിയാവാൻ സാധ്യതയുണ്ട്"
 
" I know sir. പക്ഷേ നമ്മുക്ക് അങ്ങനെ ഒരാളുടെ ഹെൽപ് ആവശ്യം ആണ്. ഞാൻ ഒരാളുടെ പേര് സജൻ്റ് ചെയ്യ്താൽ ...." എബി പറഞ്ഞ് നിർത്തി.
 
 
"Ya Amar tell me. ആരാ അത് .തനിക്ക് hundred percentage sure ആണെങ്കിൽ നമ്മുക്ക് ട്രൈയ് ചെയ്യാം "
 
 
"അതെ സാർ. നൂറ് ശതമാനം വിശ്വാസം ഉണ്ട്. പേര് കൃതി എന്നാണ്. "
 
 
'' അങ്ങനെ ഒരാൾ നമ്മുടെ ഡിപ്പാർട്ട് മെൻ്റിൽ ..." അയാൾ സംശയത്തോടെ ചോദിച്ചു.
 
 
" മറ്റാരും അല്ല സാർ. അതെൻ്റെ വൈഫ് തന്നെയാണ് "
 
 
"What .താൻ എന്താണ് അമർ ഈ പറയുന്നത്. ഈ കേസിൻ്റെ ഇംപോട്ടൻസ് തനിക്ക് അറിയുന്നതല്ലേ "
 
 
"യെസ് സാർ അറിയാം .അതു കൊണ്ട് തന്നെയാണ് ഞാൻ ഈ പേര് സജസ്റ്റ് ചെയ്തത്.
 
 
നമ്മൾ ചില കേസുകളിൽ ഡിപ്പാർട്ട്മെൻ്റിനു പുറത്തുള്ളവരുടെ ഹെൽപ്പ് തേടാറില്ലേ.അതു പോലെ ഇത് കണ്ടാൽ മതി"
 
 
" ബട്ട് അമർ എവിടേയെങ്കിലും ഒരു പിഴവ് സംഭവിച്ചാൽ നിങ്ങളുടെ രണ്ടു പേരുടേയും ജീവൻ "
 
 
"നോ സാർ. ട്രസ്റ്റ് മീ'"
 
 
" Ok .തനിക്ക് അത്രയും ഉറപ്പാണെങ്കിൽ നമ്മുക്ക് ഈ തിരുമാനവുമായി മുന്നോട്ട് പോവാം "
 
 
"താങ്ക് യു സാർ.ഗുഡ് നൈറ്റ് "എബി കോൾ കട്ട് ചെയ്യ്ത് നേരെ റൂമിലേക്ക് നടന്നു.
 
 
റൂമിലേക്ക് വന്ന എബി തൻ്റെ ബെഡിൽ കിടക്കുന്ന കൃതിയെ ആണ് 
 
 
"ഡീ " എബി അലറി കൊണ്ട് അവളുടെ അരികിലേക്ക് വന്നു.
 
 
''എന്താ '' കൃതി പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും ഇല്ലാതെ ബെഡിൽ എണീറ്റ് ഇരുന്നു കൊണ്ട് ചോദിച്ചു
 
 
"ആരോട് ചോദിച്ചിട്ടാ ടീ നീ എൻ്റെ ബെഡിൽ കയറി കിടന്നേ ".
 
 
"ആരോടെങ്കിലും ചോദിച്ച് അനുവാദം വാദിക്കണ്ട ആവശ്യം ഇല്ല. Because you are my husband" 
 
 
" നിന്ന് തത്ത്വം പറയാതെ ഇറങ്ങടി എൻ്റെ ബെഡിൽ നിന്നും  "
 
 
" ഇല്ല ഞാൻ ഇറങ്ങില്ല "
 
 
"ഇറങ്ങടി " എബി അവളുടെ കാലുപിടിച്ച് വലിച്ചു. "
 
 
" വിടടാ കാലാമാടാ എൻ്റെ കാലിൽ നിന്ന്. അമ്മേ...അമ്മേ ഓടി വായോ. പപ്പേ, ആദി രക്ഷിക്ക് "
 
 
കൃതി അലറി വിളിച്ചതും എബി അവളുടെ വായ പൊത്തി 
 
 
" മിണ്ടാതെ ഇരിക്കടി പുന്നാര മോളേ "
 
 
കൃതി അത് കേട്ടതും ശബ്ദം താഴ്ത്തി.
 
 
" ഇത് എനിക്കൊരു കുരിശായല്ലോ കർത്താവേ.എത്ര നാൾ ഇതിനെ ഇങ്ങനെ സഹിക്കേണ്ടി വരും " എബി സ്വയം പറഞ്ഞു.
 
 
" ഞാൻ പറഞ്ഞോ എന്നേ സഹിക്കാൻ .എൻ്റെ സർട്ടിഫിക്കറ്റുകൾ താടോ. ഞാൻ ഇവിടെ നിന്നും എവിടെക്കെങ്കിലും പൊയ്ക്കോളാം"
 
 
" അപ്പോ അങ്ങനെ വരട്ടെ. നീ എന്നേ ഇങ്ങനെ ഇറിറ്റേറ്റ് ചെയ്യുമ്പോൾ ഞാൻ നിന്നെ ഈ വീട്ടിൽ നിന്നും പുറത്താക്കും എന്ന് കരുതിയാണ് ഈ കാണിച്ച് കൂട്ടുന്നത് അല്ലേ.
 
 
ആ വെള്ളം നീ അങ്ങ് വാങ്ങി വച്ചേക്ക്. അഥവാ ഞാൻ നിന്നെ ഇവിടെ നിന്നും നിന്നേ ഇറക്കി വിട്ടാലും നിൻ്റെ സർട്ടിഫിക്കറ്റുകൾ നിനക്ക് തരാൻ പോവുന്നില്ല.
 
അതെല്ലാം കൂടി ഞാൻ കൂട്ടിയിട്ട് കത്തിച്ച് കളയും പിന്നേ നീ എന്ത് ചെയ്യും"
 
 
അത് കേട്ടതും കൃതി ഒന്ന് ഭയന്നു.
 
 
" വേണ്ട" അവൾ തല താഴ്ത്തികൊണ്ട് പറഞ്ഞു.
 
 
"അങ്ങനെ വഴിക്ക് വാ.എനിക്ക് ഇപ്പോൾ നിന്നേ കൊണ്ട് ചില ആവശ്യങ്ങൾ ഉണ്ട്.അത് കഴിഞ്ഞേ നിനക്ക് ഇവിടെ നിന്നും പോവാൻ കഴിയുള്ളൂ."
 
 
"എന്ത് കാര്യം" അവൾ അത്ഭുതത്തോടെ ചോദിച്ചു.
 
 
" പറയാം. പക്ഷേ സമയം ആയിട്ടില്ല. അതിന് മുൻപ് നിന്നേ കുറിച്ച് ചിലത് അറിയാൻ ഉണ്ട്.അത് അറിഞ്ഞിട്ടേ നീ ഇവിടെ നിൽക്കണോ വേണ്ടയോ എന്ന് തിരുമാനിക്കാൻ "
 
 
ഞാൻ അനാഥയല്ല. എനിക്ക് വീടും കുടുബവും ഉണ്ട് എന്ന കാര്യം ഇയാളെ അറിയിക്കാൻ ഇതാണ് നല്ല അവസരം എന്ന് കൃതി ഓർത്തു.
 
 
"എനിക്ക് ഒരു കാര്യം " കൃതി പറയാൻ നിന്നതും എബി എതിർത്തു.
 
 
" ഞാൻ ലൈറ്റ് ഓഫ് ചെയ്യാ .വേണെങ്കിൽ ചെന്ന് കിടക്ക് " എബി കൃതിയോടായി പറഞ്ഞു.
 
 
" ഇയാൾ ഇത് എന്ത് ..." കൃതി പിറുപിറുത്ത് കൊണ്ട് ബെഡിൽ വന്നു കിടന്നു.
 
 
 എബിയും ലൈറ്റ് ഓഫ് ചെയ്ത് ബെഡിൽ വന്നു കിടന്നു.
 
 
" അതേയ് " കൃതി എബിക്ക് നേരെ കിടന്നു കൊണ്ട് വിളിച്ചു.
 
 
"Stop it. എനിക്ക് ഒരു പേര് ഉണ്ട് അതു വിളിക്കുക അല്ലെങ്കിൽ call me sir " എബി കൃതിക്ക് നേരെ കിടന്നു  കൊണ്ട് പറഞ്ഞു.
 
 
" ഉം ok. സാർ എങ്കിൽ സാർ. സാർ എന്തിനാ എൻ്റെ സർട്ടിഫിക്കറ്റുകൾ എടുത്ത് നോക്കിയത്.''
 
 
" നോക്കിയത് കൊണ്ട് എല്ലാം മനസിലായി. ഈ വായനാവ് മാത്രമേ ഉള്ളൂ. ഒരു അക്ഷരം പഠിക്കില്ല എന്ന് അത് കണ്ടപ്പോൾ തന്നെ മനസിലായി "
 
 
''പഠിക്കില്ല എന്നോ .ഞാനോ... ഞാൻ ഒക്കെ പഠിക്കും"
 
 
" ഉം അതെ... അതെ. മാർക്ക് കണ്ടാൽ അറിയാം നിൻ്റെ പഠിപ്പ് " എബി പുഛത്തോടെ പറഞ്ഞു.
 
 
"എന്താ എൻ്റെ മാർക്കിന് ഒരു കുഴപ്പം. ഞാൻ ഒറ്റക്ക് കഷ്ടപ്പെട്ട് വാങ്ങിച്ച മാർക്ക് ആണ് " കൃതി പറഞ്ഞു.
 
 
"ഓ.. പിന്നെ 10th ൽ 85% .+2 വിൽ 80 % ഇത് ആണോ നിൻ്റെ വലിയ മാർക്ക് "
 
 
"പിന്നെ അല്ലാതെ ഇതൊന്നും എന്താ നല്ല മാർക്ക് അല്ലേ "
 
 
"നിനക്ക് ചിലപ്പോൾ വലിയ മാർക്ക് ആയിരിക്കാം. പക്ഷേ എന്നേ സംബന്ധിച്ചിടത്തോളം ഇത് അത്ര വലിയ മാർക്ക് ഒന്നും അല്ല."
 
 
അത് പറഞ്ഞ് എബി തിരിഞ്ഞ് കിടന്നു.ഒപ്പം അവൻ്റെ മുഖത്ത് ഒരു ചിരിയും വിരിഞ്ഞു.
 
 
എന്നാൽ മറുഭാഗത്ത് കൃതിയുടെ എല്ലാ മനസമാധാനവും പോയിരുന്നു.
 
എൻ്റെ മനസമാധാനം കളഞ്ഞ് നിങ്ങൾ അങ്ങനെ സുഖമായി ഉറങ്ങണ്ട. കൃതി മനസിൽ ഉറപ്പിച്ചു.
 
''ഇച്ചായാ..." കൃതി നീട്ടി വിളിച്ചു.
 
ആ വിളി കേട്ടതും എബിയുടെ മുഖം ദേഷ്യത്താൽ ചുവന്നു.
 
 
(തുടരും)
 
★APARNA ARAVIND★
 

പ്രണയ വർണ്ണങ്ങൾ - 15

പ്രണയ വർണ്ണങ്ങൾ - 15

4.5
8464

എൻ്റെ മനസമാധാനം കളഞ്ഞ് നിങ്ങൾ അങ്ങനെ സുഖമായി ഉറങ്ങണ്ട. കൃതി മനസിൽ ഉറപ്പിച്ചു.   ''ഇച്ചായാ..." കൃതി നീട്ടി വിളിച്ചു.   ആ വിളി കേട്ടതും എബിയുടെ മുഖം ദേഷ്യത്താൽ ചുവന്നു.     "ആരാടീ നിൻ്റെ ഇച്ചായൻ " എബി ദേഷ്യത്തോടെ അലറി.     ''ഇച്ചായൻ തന്നെ അല്ലേ എൻ്റെ ഇച്ചായൻ " കൃതി എബിയെ ചൂണ്ടി കൊണ്ട് പറഞ്ഞു.   എബി നേരെ ബെഡിൽ നിന്നും എണീറ്റ് കബോഡിനരികിലേക്ക് നടന്നു.     കബോഡിൽ നിന്നും ഒരു ബെഡ്ഷീറ്റ് എടുത്ത് എബി ബാൽക്കണി ഡോറിനടുത്തേക്ക് നടന്നു.     "ഇച്ചായ എങ്ങോട്ടാ.ഇവിടെ കിടക്ക് ഇച്ചായ " എബിയെ നോക്കി കൊണ്ട് കൃതി പറഞ്ഞു.     " നീ തന