........
അവൾ പുറത്തേക്കിറങ്ങുമ്പോഴേക്കും നിന്ന് ആളുകൾ അവരെ സ്വീകരിക്കുവാൻ ഉമ്മറത്തേക്ക് വന്നിരുന്നു.
വെള്ള ഉടുപ്പിട്ട ഒരു കൊച്ചുകുട്ടി ഓടി വന്ന് ലയയെ ചുറ്റിപ്പിടിച്ചു.
"മേമേ" എന്നുള്ള അവളുടെ വിളിക്ക് മറുപടി അവളെ കോരിയെടുത്ത് കവിളിൽ മുത്തമായിരുന്നു.
"കുഞ്ഞി" എന്ന് വിളിപ്പേരുള്ള ആ സുന്ദരി കുട്ടിയേയും എടുത്തവൾ ബാക്കിയുള്ളവരുടെ അടുത്തേക്ക് പോയി.
കുഞ്ഞിയെ താഴെ നിർത്തി അവൾ തന്റെ അമ്മയെ പോയി കെട്ടിപിടിച്ചു.
പിന്നെ തന്നെ നോക്കി നിൽക്കുന്ന ചേച്ചിയുടെയും അച്ഛന്റെയും അടുത്തക്കും പോയി വല്യേട്ടനെ നോക്കിയപ്പോഴാണ് അനന്തനെ കാറിൽ നിന്ന് പെട്ടിയും മറ്റും ഇറക്കാൻ സഹായിക്കുന്നത് കണ്ടത്.
എല്ലാവരോടും സുഖവിവരങ്ങൾ തിരക്കി അവൾ വേഷം മാറുവാൻ മുകളിലെതന്റെ മുറിയിലേക്ക് പോയി.
മാറാനുള്ള ഡ്രസ്സ് എടുത്ത് തിരിഞ്ഞപ്പോൾ കണ്ണാടിയിലെ തന്റെ പ്രതിബിംബം നോക്കി അവൾ നിന്നു.
അവളിൽ ഒരു തിളക്കം ഉള്ളതായി അവൾക്ക് തോന്നി.
റൂമിലേക്ക് വന്ന അനന്തൻ കാണുന്നത് കണ്ണാടിയിൽനോക്കി ചെറുപുഞ്ചിരിയുമായി നിൽക്കുന്ന ലയയെ ആണ്.
"എന്താടോ ഇവിടെ വന്നപ്പോ തന്റെ കിളിയൊക്ക പോയോ.."
അനന്തന്റെ ചോദ്യം കേട്ട് അവനെ ഒന്ന് കപട ദേഷ്യത്തിൽ നോക്കി
"ഒന്ന്പോയേടോ മനുഷ്യ" എന്നും പറഞ്ഞവൾ അവനെ കടന്ന് പോയി,
അവൾ പോയ വഴിയേ നോക്കി ഒന്ന് ചിരിച്ച് അവനും വേഷം മാറി താഴേക്ക് പോയി..