എൻ്റെ മനസമാധാനം കളഞ്ഞ് നിങ്ങൾ അങ്ങനെ സുഖമായി ഉറങ്ങണ്ട. കൃതി മനസിൽ ഉറപ്പിച്ചു.
''ഇച്ചായാ..." കൃതി നീട്ടി വിളിച്ചു.
ആ വിളി കേട്ടതും എബിയുടെ മുഖം ദേഷ്യത്താൽ ചുവന്നു.
"ആരാടീ നിൻ്റെ ഇച്ചായൻ " എബി ദേഷ്യത്തോടെ അലറി.
''ഇച്ചായൻ തന്നെ അല്ലേ എൻ്റെ ഇച്ചായൻ " കൃതി എബിയെ ചൂണ്ടി കൊണ്ട് പറഞ്ഞു.
എബി നേരെ ബെഡിൽ നിന്നും എണീറ്റ് കബോഡിനരികിലേക്ക് നടന്നു.
കബോഡിൽ നിന്നും ഒരു ബെഡ്ഷീറ്റ് എടുത്ത് എബി ബാൽക്കണി ഡോറിനടുത്തേക്ക് നടന്നു.
"ഇച്ചായ എങ്ങോട്ടാ.ഇവിടെ കിടക്ക് ഇച്ചായ " എബിയെ നോക്കി കൊണ്ട് കൃതി പറഞ്ഞു.
" നീ തന്നേ ഇവിടെ കിടന്നോ .ഞാൻ പുറത്ത് പോയി കിടന്നോളാം" ഇരു കൈകളും കൂപ്പി കൊണ്ട് എബി പറഞ്ഞു.
ശേഷം അവൻ ബെഡ്ഷീറ്റുമായി ബാൽക്കണിയിലേക്ക് നടന്നു.
കൃതി ചിരിച്ച് കൊണ്ട് തലക്ക് മീതെ പുതപ്പിട്ടു കൊണ്ട് ഉറങ്ങി.
**
പിറ്റേ ദിവസം ആദ്യം ഉണർന്നത് കൃതി ആയിരുന്നു. അവൾ ഉറക്കം എഴുന്നേറ്റതും മുറിയാകെ നോക്കി
എബിയെ അവിടെയെങ്ങും കാണാൻ ഇല്ല. അവൾ നേരെ ബാൽക്കണിക്ക് അരികിലേക്ക് നടന്നു
എബി താഴേ ബെഡ്ഷീറ്റ് വിരിച്ച് ആണ് കിടന്നുറങ്ങുന്നത്. കൃതിക്ക് എബിയെ കണ്ട് സങ്കടം തോന്നി എങ്കിലും എങ്ങനെയെങ്കിലും ഇവിടെ നിന്നും പുറത്തിറങ്ങണം എന്നത് കൊണ്ട് അവൾ ആ സങ്കടം കണ്ടില്ല എന്ന് നടിച്ചു.
അവൾ എബി ഉറക്കം ഉണരുന്നത് നോക്കി ബാൽക്കണിയുടെ ഡോറിനരികിൽ നിന്നു.
ഫോണിൻ്റെ റിങ്ങ് കേട്ടാണ് എബി ഉറക്കം ഉണർന്നത്. അവൻ എണീറ്റു എന്ന് അറിഞ്ഞതും കൃതി വേഗം ഡോറിനു പിന്നിൽ ആയി മറഞ്ഞു നിന്നു.
"ok . ഞാൻ ഉടൻ എത്താം" എബി അത് പറഞ്ഞ് ഫോൺ കട്ട് ചെയ്യ്ത് താഴേ നിന്നും എണീറ്റു.
അത് കണ്ടതും കൃതി കബോഡിൽ നിന്നും ഡ്രസ്സ് എടുത്ത് വേഗം ബാത്ത് റൂമിൽ കയറി.
എബി തിരക്കിട്ട് വന്ന് കബോഡിൽ നിന്നും ടവൽ എടുത്ത് ബാത്ത് റൂമിൻ്റെ ഡോർ ഓപ്പൺ ചെയ്യ്തു.ഡോർ ലോക്കാണ്.
"ഡീ വേഗം ഇന്ന് ഇറങ്ങ് " എബി ഡോറിൽ തട്ടികൊണ്ട് പറഞ്ഞു.
" ഞാൻ ഇപ്പോ കുളിക്കാൻ കയറിയതേ ഉള്ളൂ ഇച്ചായ.ഒരു അഞ്ച് മിനിറ്റ് '' കൃതി ബാത്ത് റൂമിനുള്ളിൽ നിന്നും വിളിച്ച് പറഞ്ഞു.
"ഒന്നു വേഗം ഇറങ്ങടി. എനിക്ക് അത്യവശ്യം ആയി വരെ ഒരിടം വരെ പോവാൻ ഉള്ളതാണ് " എബി ബെഡിൽ ഇരുന്ന് കൊണ്ട് പറഞ്ഞു .
അഞ്ച് മിനിറ്റ് കഴിഞ്ഞു .പത്ത് മിനിറ്റ് കഴിഞ്ഞു. അര മണിക്കൂർ കഴിഞ്ഞു. എന്നിട്ടും കൃതി മാത്രം ബാത്ത് റൂമിൽ നിന്നും ഇറങ്ങുന്നില്ല.
" നീ ഇങ്ങ് ഇറങ്ങുന്നുണ്ടോ പെണ്ണേ. അല്ലെങ്കിൽ ഞാൻ ഈ ഡോർ ചവിട്ടി പൊളിക്കും "
"അയ്യോ ആ കാലമാടൻ പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും" കൃതി പിറുപിറുത്ത് കൊണ്ട് വേഗം ബാത്ത് റൂമിൽ നിന്നും പുറത്തിറങ്ങി.
" ഇതിനുള്ളത് ഞാൻ നിനക്ക് വച്ചിട്ടുണ്ടെടി. എനിക്ക് ഇപ്പോ സമയം ഇല്ല. വന്നിട്ട് തരാം." അത് പറഞ്ഞ് എബി നേരെ ബാത്ത് റൂമിൽ കയറി.
എബി വേഗം തന്നെ റെഡിയായി ഓഫീസിലേക്ക് പോയി.
***
"സാർ അന്ന് തന്നെ അതെ ഫോട്ടോയിലെ കുട്ടിയെ പോലെ തോന്നി.അതാ ഞാൻ സാറിനെ വിളിച്ചത് "
"ok .അവർ എവിടെ " എബി സംശയത്തോടെ ചോദിച്ചു.
" അകത്ത് ഉണ്ട് സാർ''
"ഓക്കെ " അത് പറഞ്ഞ് എബി നേരെ ഓഫീസിലേക്ക് നടന്നു.
എബി അകത്തേക്ക് കയറി ചെന്നതും മൂന്ന് പേർ വിനയപൂർവ്വം എഴുന്നേറ്റ് നിന്നു.
"ഇരിക്കൂ" എബി അവനോടായി പറഞ്ഞതും അവർ ചെയറിൽ ഇരുന്നു.
" പറയൂ നിങ്ങളുടെ ആരെയാണ് കാണാതെ ആയത് " എബി ആ മൂന്ന് പേരോടായി ചോദിച്ചു.
"ഞങ്ങളുടെ അനിയത്തിയുടെ മകൾ ആണ് '
" കുട്ടിയുടെ പേര് എന്താണ്.ഫോട്ടോ വല്ലതും കൈയ്യിൽ ഉണ്ടോ " എബി ചോദിച്ചു.
"പേര് സംസ്കൃതി. ഇതാണ് ഫോട്ടോ "ഒരാൾ ഫോട്ടോ എബിക്ക് നേരെ നീട്ടി.
അതെ ഇത് സംസ്കൃതി തന്നെയാണ്. എബി സ്വയം മനസിൽ കരുതി. പക്ഷേ അന്ന് അവൾ പറഞ്ഞത് അവൾ അനാഥയാണ് എന്നും വയനാട്ടിൽ അവളെ അന്വോഷിച്ച് വന്നവരെ അവൾക്ക് അറിയില്ല എന്നും അല്ലേ.(എബി ആത്മ)
" ഒക്കെ നിങ്ങളുടെ ഡീറ്റെയിൽസും മറ്റും തരു.ഞങ്ങൾ അന്വോഷിക്കാം''
"സാർ ഈ കാര്യം പുറത്ത് ആരും അറിയരുത്. അവൾ ഒരു ചെറുപ്പക്കാരൻ്റെ ഒപ്പം ഒളിച്ചോടി പോയതാണ്.
അവർ കുറച്ച് കാലം ഒരുമിച്ച് താമസിച്ചിരുന്നു. ശേഷം അവന് മടുത്തപ്പോൾ അവളെ ഉപേക്ഷിച്ചതാണ്. പക്ഷേ ഞങ്ങൾക്ക് അങ്ങനെ ഉപേക്ഷിക്കാൻ കഴിയില്ല സാർ" അത് പറഞ്ഞ് അവർ മൂന്ന് പേരും മുഖത്തോടു മുഖം നോക്കി ഒന്നു പുഞ്ചിരിച്ചു.
"ok ഞങ്ങൾ അന്വോഷിക്കാം"
എബി അത് പറഞ്ഞതും അവർ ഡിറ്റെയിൽസും മറ്റും സ്റ്റേഷനിൽ നൽകി കൊണ്ട് പുറത്തേക്ക് പോയി.
അവൾ എന്തിന് എന്നോട് കള്ളം പറഞ്ഞു. അതിൻ്റെ ആവശ്യം എന്തായിരിക്കും.
എബി ഓരോന്ന് ആലോചിച്ച് കൊണ്ട് തൻ്റെ സീറ്റിലേക്ക് ഇരുന്നു.
''സാർ" അകത്തേക്ക് കയറി വന്ന കോൺസ്റ്റബിളിൻ്റെ വിളി കേട്ടാണ് എബി ചിന്തയിൽ നിന്നും ഉണർന്നത്.
കോൺസ്റ്റബിൾ തൻ്റെ കൈയ്യിലുള്ള ഫയൽ എബിക്ക് നേരെ നീട്ടി.
"സാർ കാണാതെ ആയത് പാലക്കാട്ടിലെ വലിയ ഒരു തറവാട്ടിലെ ഒരേ ഒരു പെൺകുട്ടിയെ ആണ്. ഒന്ന് വേഗം തന്നേ കണ്ടു പിടിച്ച് കൊടുത്താൽ നന്നായിരിക്കും.
സാർ ചിലപ്പോ കേട്ടിട്ടുണ്ടാകും പാലക്കാട്ടിലെ നാഗമഠം തറവാട്. അവിടത്തെ കുട്ടിയാണ്".അത് പറഞ്ഞ് അയാൾ പുറത്തേക്ക് പോയി.
"നാഗമഠം. എവിടേയോ കേട്ട് മറന്ന .,എന്നാൽ ഒരുപാട് പരിചയം ഉള്ള വീട്. പക്ഷേ എത്ര ആലോചിച്ചിട്ടും ഓർമ വരുന്നില്ല."
" അവൾ എന്തിന് എൻ്റെ ജീവിതത്തിലേക്ക് വന്നു.അതും മറ്റൊരുത്തൻ്റെ ഛേ. ഓർക്കുമ്പോൾ തന്നെ എബിയുടെ മുഖം ദേഷ്യം ചുവന്നു.
അടുത്ത നിമിഷം തന്നെ എബി വണ്ടിയും എടുത്ത് പുറത്തേക്ക് ഇറങ്ങി.
വീട്ടിൽ എത്തിയപ്പോൾ മുറ്റത്ത് തന്നെ അമ്മയുണ്ടായിരുന്നു.
"എന്താ എബി ഈ സമയത്ത് "പതിവില്ലാത്ത സമയത്ത് എബിയെ കണ്ടതും അമ്മ ചോദിച്ചു.
പക്ഷേ അതിനൊന്നും മറുപടി നൽകാതെ എബി ദേഷ്യത്തോടെ അകത്തേക്ക് കയറി.
"സംസ്കൃതി... സംസ്കൃതി " അവൻ ഹാളിൽ നിന്നു കൊണ്ട് ഉറക്കെ വിളിച്ചു.
"എന്താ എട്ടാ എന്താ കാര്യം"എബിയുടെ വിളി കേട്ട് മുറിയിൽ നിന്നും പുറത്തേക്ക് വന്നു കൊണ്ട് ചോദിച്ചു. പക്ഷേ എബി അതിനും മറുപടി നൽകിയില്ല.
"സംസ്കൃതി " എബി അത് നല്ല ദേഷ്യത്തിൽ തന്നെയാണ് വിളിച്ചത്.
എബിയുടെ വിളി കേട്ട് കൃതി വേഗം അടുക്കളയിൽ നിന്നും വന്നു.
" ആരാടീ നീ. എന്താ നിൻ്റെ ഉദേശം.ഇപ്പോ ഇറങ്ങി കൊള്ളണം ഈ വീട്ടിൽ നിന്നും.
നിന്നെ പോലെ ഒരുത്തിക്ക് നിൽക്കാൻ ഉള്ളതല്ല ഈ വീട്" എബി അത് പറഞ്ഞ് കൊണ്ട് കൃതിയുടെ കൈ പിടിച്ച് വലിച്ചു പുറത്തേക്ക് നടന്നു.
(തുടരും)
★APARNA ARAVIND★