Aksharathalukal

*പ്രണയം* - പാർട്ട് 18

പാർട്ട് 18
 
 
 
താൻ ജനിച്ച് വളർന്ന വീടിനോട് ഇന്ന് അവള് വിട പറയുക ആണ്....എന്നേക്കും എല്ലാ എങ്കിലും അവള് ഇനി അവിടെ ഒരു വിരുന്നു കാരി ആണ്.....
 
 
 
അചെനെം  അമ്മേം ചേർന്ന് നിൽക്കുന്ന അവളെ തന്നെ ഉണ്ണി ഇമ ചിമ്മാതെ നോക്കി നിന്നു......
ആ മിഴികൾ പെയ്യാൻ വെമ്പി നിൽക്കുക ആയിരുന്നു.........
 
അത് സ്വാതന്ത്രം ആയി വിട്ടു കൂടെ ഇനി എങ്കിലും ഒന്ന് പൊട്ടി കരഞ്ഞുടെ എന്ന് അവന് സച്ചുവിനോഡ് പറയാൻ തോന്നി..........
 
 
ഇറങ്ങാൻ ആയി എന്നാരോ പറഞ്ഞു.....
 
 
 
അത്രേം നേരം പിടിച്ചു വച്ച മിഴി നീരുകൾ ഒഴുകി ഒലിക്കാൻ തുടങ്ങി....
 
 
ഒന്ന് തൻ്റെ മാതാപിതാക്കളെ വിട്ടു പിരിയുന്നതിൽ ആണേൽ മറ്റൊന്ന് തൻ്റെ നഷ്ട പ്രണയം ഓർത്ത് ആയിരുന്നു...........
 
ആ വീട് വിട്ട് ഇറങ്ങുമ്പോൾ അവള് ആ പഴയ പ്രണയം അവിടെ ഉപേക്ഷിച്ചു.......ഇനി അവളിൽ അവനോട് പ്രണയം ഇല്ല...എല്ലാ ഉണ്ടാകാൻ പാടില്ല...അത് ഉണ്ണിയോട് ചെയ്യുന്ന വല്യ തെറ്റ് ആവും....💔......... ആ പ്രണയത്തിന് മറ്റൊരു അവകാശി ഉണ്ടാകാൻ പോകുന്നു...ഒരു ഭാര്യ ആയി താൻ മാറണം....പഴത് ഒക്കെയും മറക്കണം....ഒത്തിരി പാട് ആണെന്ന് അറിയാം എങ്കിലും അത് നടക്കണം.... നടന്നെ തീരൂ........വേദനകൾ മറകാൻ വേണ്ടി തന്നെ ആണ് ദൈവം മറവി എന്നൊരു കഴിവ് മനുഷ്യന് നൽകിയത്..........💔
 
അവൾക് ഇപ്പോഴും അൽഭുതം ആണ് ദിച്ചുവം ഉണ്ണിയും........ ഒരാള് തൻ്റെ പ്രണയം വരെ തനിക്ക് വേണ്ടി മാറ്റിവച്ചു....മറ്റൊരാൾ തന്നെ മനസിലാക്കി കൂടെ നില്കുന്നു.....
അവരുടെ സ്നേഹത്തിന് മുമ്പിൽ എൻ്റെ പ്രണയം ചെറുതാണ്.....വളരെ ചെറുത്........
 
 
 
 
 
Dhichu അവൾടെ അടുത്തേക്ക് വന്നു ....
 
ഞാൻ അങ്ങോട്ടേക്ക് വരാം ട്ടോ .....എന്നും പറഞ്ഞവൽ പുഞ്ചിരിച്ചു....തൻ്റെ സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി നിന്നു കൊണ്ട് പുഞ്ചിരിയോടെ നിൽകുന്ന ധിച്ചുവിന തന്നെ അവള് നോക്കി........
 
 
സചു അവളെ ചേർത്ത് പിടിച്ചു.....അവളും ധിച്ചുവിൻ്റ സങ്കടത്തിൻ്റെ ആഴം മനസ്സിലാക്കിയിരുന്നു..........
 
 
അവിടെ നിന്നും ഇറങ്ങി വണ്ടിയിൽ കയറിയിട്ടും അവൾടെ കരചിൽ നിന്നിരുന്നില...........
 
 
അവളെ ചേർത്ത് പിടികണം എന്ന് ഉണ്ണിയുടെ ഉള്ളം തുടിക്കുനുണ്ട് എങ്കിലും അവള് അത് ഏത് തരത്തിൽ എടുക്കും എന്ന് അവൻ ചിന്തിച്ചു......ഭർത്താവിൻ്റെ അതികാരം കാണിക്കുക ആണെന്നോ മറ്റോ ചിന്തിച്ചാൽ.........?
 
എന്നെങ്കിലും കൂടുതൽ നേരം അവളെ തനിച്ച് ആക്കാൻ തോന്നിയില്ല.......
 
അവൻ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു.....
 
 
അവൻ അവളെ ചേർത്ത് പിടിച്ചു ....അവളെ ആശ്വസിപ്പിച്ചു......
ഒരു സുഹൃത്ത് എന്ന് കരുതിയാൽ മതി കാതിനാരുകിൽ അവൻ്റെ നിശ്വാസം പതിഞ്ഞു......
 
അവള് അവനെ നോക്കി ....ഒരു ചെറു ചിരി തൂകി...............!
 
**********************************
 
 
 
ഉണ്ണിയുടെ പാതി ആയി അവള് ആ വീട്ടിൽ വലുത് കാൽ വച്ച് കയറി....
 
 
അപ്പോഴേക്കും അവളെ കൂട്ടി ഉണ്ണിയുടെ അമ്മ ഒരു മുറിയിലേക്ക് കയറി ......
 
 
മരുന്നിൻ്റെ മണം നിറഞ്ഞ ഒരു മുറി........
 
 
അച്ഛൻ്റെ ഉറ്റ സുഹൃത്ത് ആണ്...ഇന്ന് ഈ കിടപ്പിൽ ആയിട്ട് വർഷം 10 ആകരകുന്ന്..... സച്ചു ഒരു നോവോടെ ഓർത്തു..... അരക്ക് താഴെ തളർന്നു ആയിരുന്നു........
 
 
തന്നെ കണ്ടതും അദ്ദേഹം മുഖത്ത് ഒരു കുഞ്ഞ് പുഞ്ചിരി വിരിയിച്ചു.........
 
അദ്ദേഹത്തിൻ്റെ കാലിൽ വീണു അനുഗ്രഹം വാങ്ങി.....
 
അടുത്തേക്ക് വരാൻ വിളിച്ചു തലയിൽ ഒന്ന് തലോടി.... ആ കൈകൾ വിറക്കുനുഡ് ആയിരുന്നു........
 
 
ഇന്ന് കല്യാണം കാണാൻ ആവും വിധം വിളിച്ചു പക്ഷേ വന്നില്ല........ അംബികമാ അവലോടായി പറഞ്ഞു.....
 
അവള് അവർക്ക് ഒരു ചിരി നൽകി.......
 
മോൾ പോയി ഡ്രസ്സ് ഒക്കെ മാറിക്കോ....
 
മിത്ര മോളെ ഉണ്ണിഡെ മുറിയിൽ ഒന്ന് കുഞ്ഞിനെ ആക്ക്.....
 
ഉണ്ണിക്ക് ഒരു ചേട്ടൻ ആണ് കാർത്തിക്ക്
അവൻ്റെ ഭാര്യ മിത്ര....കല്യാണം കഴിഞ്ഞിട്ട് ഒത്തിരി ആയി എങ്കിലും അവർക്ക് കുഞ്ഞ് ആയിരുന്നില്ല.....
കാർത്തിക്കും ഡോക്ടർ ആണ്.......
 
***************************************
 
സച്ചുവിൻ്റ്  വീട്ടിൽ നിന്നും ഇറങ്ങി കണ്ണൻ നേരെ വീട്ടിലേക്ക് തന്നെ ആണ് പോയത്.................
 
 
തൻ്റെ റൂമിന് ഉള്ളിൽ കയറി അവൻ വാതിൽ അടച്ച് ഉള്ളിൽ ഇരിപ്പായി ........
 
അവള് ആയുള്ള പഴയ ചാറ്റുകൾ ഒക്കെ വെറുതെ വായിച്ച് നോക്കി....കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകി............
 
എന്തോ ഓർത്ത പോലെ അവൻ കണ്ണുകൾ തുടച്ചു........
 
അതെ ഇന്ന് അവള് ഒരു ഭാര്യ ആണ്....സുഹൃത്തിൻ്റെ പാതി......
തന്നെ കാൾ എത്രയോ മുമ്പേ ഉണ്ണിയുടെ മനസ്സിൽ ഉറച്ചു പോയ അവൻ്റെ പ്രണയം.....
തന്നെ കാൾ അവൻ ആണ് അവൾക് ചേരുന്നത്..........അവള് സന്തോഷ വതി ആയിരിക്കും......
 
പക്ഷേ കണ്ണന് ഇനി മറ്റൊരു പ്രണയം അത് സംഭവം ആണോ എന്നറിയില്ല.........!!
 
 
***********************************
 
അവർക്ക് പുറകെ ധിചുവം ഉണ്ണിയുടെ വീട്ടിൽ വന്നിരുന്നു..........
 
അവിടെ ഉള്ളാരെ ഒക്കെ സച്ചുവിനി വല്യ പരിചയം ഇല്ലായിരുന്നു.....dhichu ഉള്ളത് അവൾക് ഒരു ആശ്വാസം ആയി.....
 
പിന്നെ മിത്രെടത്തി ആൾ നല്ല കമ്പനി ആണ് അതും അവളിൽ ഒരു ആശ്വാസം നിറച്ച്....
 
 
സന്ധ്യ മയങ്ങിയാ തോടെ ധിച്ചുവു വീട്ടുകാരും മടങ്ങി.........!!
 
 
രാത്രി സെറ്റ് സാരി ഒക്കെ അണിയിച്ച് ഒരുക്കി ഏട്ടത്തിയും അമ്മയും കൂടെ ഉണ്ണിയുടെ റൂമിൽ പറഞ്ഞു വിട്ട്........
 
അവരെ ഒക്കെ പറ്റിക്കും പോലെ സച്ചുവി ന് തോന്നി................
 
 
അവള് റൂമിൽ കയറി....
അവിടെ മൊത്തം വീക്ഷിക്കുക ആയിരുന്നു........
അപ്പോഴേക്കും ഉണ്ണി അകത്തേക്ക് വന്നിരുന്നു
 
എന്താ സച്ചുവെ ഉറങ്ങണ്ടെ........?
 
ഞാൻ സോഫയിൽ കിടന്നോളാ....താൻ ഉരങ്ങിക്കോ........
 
താൻ എന്നെ അംഗീകരിക്കും വരെ നമ്മൾ നല്ല സുഹൃത്തുക്കൾ ആയിരിക്കും അത് എത്ര കാലം ആയാലും കുഴപ്പം ഇല്ല.........അത് വരെ എൻ്റെ സുഹൃത്ത് ആകുന്നതിൽ തനിക്ക് എന്തേലും ബുദ്ധിമുട്ട്.......?
അവൻ പുരികം ചുളിച്ച് അവളോട് ചോദിച്ചു...........
 
 
നിറഞ്ഞ ഒരു പുഞ്ചിരി ആയിരുന്നു അവൾടെ മറുപടി.................
 
വിഷമങ്ങൾ ഒക്കെ എന്നോട് share ചെയ്യണം ഒറ്റക്ക് ഇരുന്നു ആലോചിച്ച് നീരാരുത്.......
അവൻ ഒരു പുഞ്ചിരിയോടെ അവലൊടായി പറഞ്ഞു.............
 
 
ഇത്രത്തോളം തന്നെ മനസിലാക്കുന്ന ഒരാളെ  കിട്ടിയതിൽ അവൾക് തെല്ലു ഒരു ആശ്വാസം തോന്നി................
 
 
എല്ലാം മറന്ന് പെട്ടന്ന് തന്നെ ഉണ്ണിയേട്ടൻ നേ അംഗീകരിക്കാൻ കഴിയനേ എന്നവൾ ഓർത്ത്...........
 
 
അവൾക് ഒരു സങ്കടവും ഇനി ഉണ്ടാകരുത് എന്ന് അവനും..........
 
പയ്യെ രണ്ട് പേരും നിദ്രയെ കൂട്ട് പിടിച്ചു..........
 
*************************************
 
കണ്ണൻ അല്ലാതെ തൻ്റെ ജീവിതത്തിലും ആരും ഉണ്ടാകില്ല എന്ന് അവളും ഉറപ്പിച്ചിരുന്നു........
 
അവൻ്റെ വേദന അവളെ കുത്തി നോവിച്ച് കൊണ്ടിരുന്നു.......
 
അവന് താങ്ങായി കൂടെ നിൽക്കാൻ വെമ്പുന്ന മനസ്സും ആയി അവളും ഉറക്കത്തെ പുൽകി.....
 
(തുടരും)
 
 
മേഘ രാജീവൻ ✍️
 
*പ്രണയം* - പാർട്ട് 19

*പ്രണയം* - പാർട്ട് 19

4.7
7761

പാർട്ട് 19 കണ്ണൻ അല്ലാതെ തൻ്റെ ജീവിതത്തിലും ആരും ഉണ്ടാകില്ല എന്ന് അവളും ഉറപ്പിച്ചിരുന്നു........ അവൻ്റെ വേദന അവളെ കുത്തി നോവിച്ച് കൊണ്ടിരുന്നു....... അവന് താങ്ങായി കൂടെ നിൽക്കാൻ വെമ്പുന്ന മനസ്സും ആയി അവളും ഉറക്കത്തെ പുൽകി..... ************************************** പിറ്റേന്ന് രാവിലെ സചൂ എണീറ്റപ്പോൾ ഉണ്ണിയെ റൂമിൽ കണ്ടില്ല....അവള് ഒന്ന് ക്ലോക്കിലേക്ക് നോക്കി....7മണി കഴിഞ്ഞു......പിന്നെ ഒക്കേം പെട്ടന്ന് ആയിരുന്നു ചാടി എഴുനേറ്റു പോയി കുളിച്ച് തഴോട്ടെക്ക് വിട്ടു.... അവർ ഓകെ എന്ത് കരുതും എന്നോർത്ത് അവൾക് പേടി തോന്നി...... നേരെ അടുക്കളയിലേക്ക് വച്ച് പിടിച്ചു.... അവിടെ അമ്മയും ഏട്ടത്തിയുടെ പണിയ