Aksharathalukal

*പ്രണയം* - പാർട്ട് 19

പാർട്ട് 19


കണ്ണൻ അല്ലാതെ തൻ്റെ ജീവിതത്തിലും ആരും ഉണ്ടാകില്ല എന്ന് അവളും ഉറപ്പിച്ചിരുന്നു........

അവൻ്റെ വേദന അവളെ കുത്തി നോവിച്ച് കൊണ്ടിരുന്നു.......

അവന് താങ്ങായി കൂടെ നിൽക്കാൻ വെമ്പുന്ന മനസ്സും ആയി അവളും ഉറക്കത്തെ പുൽകി.....

**************************************
പിറ്റേന്ന് രാവിലെ സചൂ എണീറ്റപ്പോൾ ഉണ്ണിയെ റൂമിൽ കണ്ടില്ല....അവള് ഒന്ന് ക്ലോക്കിലേക്ക് നോക്കി....7മണി കഴിഞ്ഞു......പിന്നെ ഒക്കേം പെട്ടന്ന് ആയിരുന്നു ചാടി എഴുനേറ്റു പോയി കുളിച്ച് തഴോട്ടെക്ക് വിട്ടു....


അവർ ഓകെ എന്ത് കരുതും എന്നോർത്ത് അവൾക് പേടി തോന്നി......
നേരെ അടുക്കളയിലേക്ക് വച്ച് പിടിച്ചു....

അവിടെ അമ്മയും ഏട്ടത്തിയുടെ പണിയിൽ ആണ്.....

അവള് അവർക്കടുത്ത് ചെന്ന് .....

ഹാ...മോൾ എഴുനെട്ടോ.....(അമ്മ)

കുറച്ച് വൈകി പോയി ....അവള് നിശ്കു ആയി പറഞ്ഞു.....


അതൊന്നും കുഴപ്പം ഇല്ലാ മോളെ...ഇന്നലെത്തെ ക്ഷീണം ഉണ്ടാകില്ലേ.....അവർ അവളുടെ തലയിൽ തലോടി പറഞ്ഞു......


ഇതാ ചായ പിടി....എന്നിട്ട് അവിടെ ഇരുന്നു അത് കുടിക്ക്.....( മിത്ര ഏട്ടത്തി)

നിങൾ ഒക്കെ കുടിച്ചോ.....

നമ്മളെ എല്ലാ ഉണ്ണിയെ അല്ലേ ഉദ്ദേശിച്ചത്....അവൻ നേരത്തെ തന്നെ കുടിച്ചു......(മിത്ര ഒന്നാക്കി കൊണ്ട് പറഞ്ഞു)

ഏയ്..ഞാൻ അങ്ങനെ ഒന്നും.....

ഞങ്ങൾക്ക് ഒക്കെ രാവിലെ കാലി ചായ പതിവ് ആണ്.... ആ ചായ കുടി കഴിഞ്ഞ് ഇല്ലർഡം......(അമ്മ ഒരു ചിരിയോടെ പറഞ്ഞു....)

എല്ലാരുടെും എന്ന് പറയല്ലേ അമ്മെ...എൻ്റെ കെട്ടിയോൻ ഇനിയും ഉണർന്നില......(മിത്ര)

ഇന്ന് ഡ്യൂട്ടിക്ക് പോകണ്ടല്ലോ...അപ്പോ ഇങ്ങനെ ആണ് എന്ന് അമ്മയും കൂട്ടി ചേർത്തു......

അങ്കിൾ..... ചായ കുടിചൊ.......?

അദ്ദേഹത്തിന് നേരത്തെ കൊടുത്ത്... പിന്നെ മോളെ അങ്കിൾ എല്ലാ അച്ഛൻ അങ്ങന വിളിച്ചൂടെ കുട്ടിക്ക്......

അതിന് അവള് തലയാട്ടി.......

************************************
കണ്ണാ......
ഇത് വരെ ആയും ഫുഡ് കഴിക്കാൻ താഴോട്ട് കാണാത്ത കൊണ്ട് അവനെ വിളിക്കാൻ വന്നത് ആയിരുന്നു ഹിമ...(ഏട്ടത്തി ആണേ)

അപ്പോഴേക്കും ഡോർ തുറന്ന് അവൻ വന്നിരുന്നു.... 
കയ്യിൽ ബാഗ് ഒക്കെ തൂക്കി നിൽകുന്ന അവനെ കണ്ടപ്പോൾ അവർ ഒന്ന് ഞെട്ടി....

നീ എങ്ങോട്ട് ആണ്....ബാഗ് ഒക്കെ ആയി......

ഏട്ടത്തി...അത് പിന്നെ കുറച്ച് ദിവസം ഇവിടെ നിന്ന് മാറി നിൽക്കാം എന്ന് വിചാരിച്ചു.....അതാ ഞാൻ....എൻ്റെ ഒരു സുഹൃത്തിൻ്റെ നാട്ടിലേക്ക് പോകുവാ......
ആചിം ഉണ്ട് കൂടെ..... അവൻ അവർക്ക് നേരെ ഒരു കുഞ്ഞു പുഞ്ചിരി എറിഞ്ഞു കൊണ്ട് പറഞ്ഞു.......

താഴേക്ക് വന്നു കണ്ണൻ അമ്മയുടെ അടുത്തേക്ക് ചെന്നു.....

അവർ അവൻ്റെ തലയിൽ തഴുകി......

ഭക്ഷണം കഴിച്ചേച്ചും പോയ മതിട്ടോ കണ്ണാ........അവർ അവനോട് പറഞ്ഞു.....

അവൻ തലയാട്ടി.....

ആപ്പേ.....
പൊന്നുട്ടി അവനെ നോക്കി വിളിച്ചു....(ഏട്ടൻ്റെ മകൾ)


അവൻ അവളെ എടുത്ത് ഉയർത്തി....

ആപേ ... എവിത പൂവ...ചുണ്ട് ചുളുക്കി കുഞ്ഞ് കൈ കൊണ്ട് അവൻ്റെ മുഖത്ത് തൊട്ട് കൊണ്ട് ചോദിച്ചു....


ആപ്പെ...വേം വരു ട്ടോ...കൊച്ചിന് മിഠായിയും കളിപ്പാട്ടവും വാങ്ങാൻ പോക്കുന്നത.....


ആനോ.... ഹൈശ്....കൈ കൊട്ടി അവള് ചിരിച്ചു....

വേം വരനെ ആപ്പേ.... പൊന്നുച്ച് കാത്തിക്കും..... ഉമ്മ😘😘 ആ കുഞ്ഞ് ചുണ്ടുകൾ അവൻ്റെ കവിൾ തടത്തിൽ പതിപ്പിച്ചു.....

അവൻ തിരിച്ചും അ ഉണ്ട കവിളിൽ മുത്തി......

അവൻ എല്ലവരേം നോക്കി ചിരിച്ചു ...അവിടെ നിന്നും ഇറങ്ങി...കുറച്ച് ദിവസത്തെ ഇടവേളക്ക് ശേഷം തിരിച്ച് വരും എന്നും പറഞ്ഞ്....

ഇവിടെ നിൽകും തോറും നിങ്ങൾക്ക് ഓക്കെം എന്നെ കാണുമ്പോ ഒത്തിരി നോവും എന്നെനിക്ക് അറിയാം......അത് കൊണ്ട് തന്നെ പഴയ കണ്ണൻ ആയി ഞാൻ വരും....അത്രേ വരെ ഒരു മാറി നിൽപ്പ്...........(അവൻ മനസ്സിൽ മൊഴിഞ്ഞു)

**************************************
കാലത്തെ ഭക്ഷണം കഴിച്ച് കൊടിരിക്കുമ്പോൾ ഉണ്ണി സ്വരയെ ശ്രദ്ധിക്കുന്നുണ്ട് ആയിരുന്നു.....

ഡാ ചെക്കാ മതി ഡാ അതിൻ്റെ ചോര ഉട്ടി കുടിക്കാതെ....(കാർത്തി unnite ബ്രോ)


അവൻ കാർത്തിക്ക് നേരെ ഒരു ചിരി തൂകി...

അവൾക് ഈ വാക്കുകൾ പോലും അസ്വസ്ഥത ഉണ്ടാക്കലെ എന്നവൻ ഓർത്ത്..... എന്നിട്ട് അവൻ സച്ചിനെ നോക്കി....

അവള് അവനായി ഒരു കുഞ്ഞു പുഞ്ചിരി മാത്രം സമ്മാനിച്ചു..........

**************************************
സിറ്റ് ഔട്ടിൽ ഇരുന്നു മാനം നോക്കുക ആണ് dhichu...ഒരു മഴക്ക് ഉള്ള കോൾ ഉണ്ട്.....

ആ മഴയെ തന്നിലേക്ക് ആവാഹിക്കാൻ അവൾക് തോന്നി....തണുത്ത കാറ്റ് വീശി കൊണ്ടിരുന്നു..........

മനസ്സിൽ കണ്ണൻ്റെ നിറഞ്ഞ മിഴികൾ മാത്രം.......


Sachu അവളെ മനസിലാക്കുന്ന സ്നേഹിക്കുന്ന ഒരാളുടെ കൂടെ ആയത് കൊണ്ട് തന്നെ ധിച്ചുനു ഒത്തിരി സമാധാനം ആയിരുന്നു....എന്നാല് കണ്ണേട്ടൻ....?ഏട്ടനെ എനിക്ക് ഇഷ്ടവാ എന്ന് പറഞ്ഞ് ചെന്നാൽ കൂടെ കൂട്ടുവോ....എന്നെ അല്ലെങ്കിൽ ഏട്ടനെ മനസിലാക്കാൻ പറ്റുന്ന ഒരാളെ തന്നെ അദ്ദേഹത്തിന് കൊടുക്കണം എന്ന് മാത്രം ആയിരുന്നു അവളുടെ മനസ്സ് നിറയെ............കാരണം ഇനി ഒരിക്കലും ആ കണ്ണുകൾ നിറഞ്ഞു കാണാൻ അവൾക് ഇഷ്ടം അല്ലായിരുന്നു........!!
************************************
ദിവസങ്ങൾ ഇങ്ങനെ ഒക്കെ കണ്ടന്ന് പോയി കൊണ്ടിരുന്നു.....

കണ്ണൻ1month ലീവ് apply ചെയ്ത ആയിരുന്നു പോയത്........

Dhichu ഇടക്ക് സ്വരയുടെ അടുത്തേക്ക് പോകും.......

അവർ ഒന്നിച്ച് ബാക്കി ഉള്ളത് ഒക്കെ മാറ്റി വച്ച് പഴയ കൂട്ടുകാരികലേ പോലെ തന്നെ ആയിരുന്നു....

എന്നാല് രണ്ടുപേരുടെയും വേദന അവർക്ക് മനസ്സിലായിരുന്നു.....💔

ഇന്ന് സച്ചുവിനെ ഏറ്റവും നോവ് ധിച്ചു ൻ്റേ വേദനകൾ ഓർത്ത് ആണ്....
ദിച്ചുനു കണ്ണനെ ഓർത്തും....കാരണം സച്ചിനെ ഓർത്ത് അവൾക് വേധനിക്കണ്ടി വരില്ല...അത്രയും അവളെ സ്നേഹിക്കുന്ന ഒരാളുടെ അടുത്താണ് അവള് എന്നത് അവൾക് ഉറപ്പ് ആയിരുന്നു.....❤️


അതിൽ ഇടക്ക് ഒരു ദിവസം ഉണ്ണിയും സചുവം കൂടെ അവൾടെ വീട്ടിൽ പോയിരുന്നു....

മകളെ നന്നായി ശ്രദ്ധിക്കുന്ന ഉണ്ണിയെ കാണെ ....അവളുടെ ചോടികളിലെ ചിരി കാണെ ആ അച്ഛൻ്റെ മനസ്സും നിറഞ്ഞിരുന്നു........സംതൃപ്തിയുടെ...❤️

*************************************
ഒരു മാസത്തോളം ആയി ഇന്ന് സചുവിൻ്റെയും ഉണ്ണിടെയും കല്യാണം കഴിഞ്ഞിട്ട്...........
ആദ്യം ഒക്കെ ഒരു ചെറു ചിരി യും അത്ര അത്യാവശ്യം ആണേൽ മാത്രം ഉള്ള സംസാരവും... ആയിരുന്നു അവള് ഉണ്ണിക്കായി നൽകിയത്.... അതൊക്കെ ഉണിക്ക് നോവ് തോന്നി എങ്കിലും അവളുടെ മാനസികാവസ്ഥ അവനും മനസ്സിലാക്കിയിരുന്നു..............എന്നാല്
 ഇന്ന് അതിനൊക്കെ കുറെ മാറ്റങ്ങൾ വന്നു....അവള് ഇന്ന് ഇത്തിരി ഒക്കെ ആ പഴയ കുറുമ്പോടെ സംസാരിക്കാൻ തുടങ്ങി.......❤️


കാലത്ത് തന്നെ സചൂ എണീറ്റ് ഇരുന്നു.....

ഒരു ചടങ്ങ് എന്ന പോൽ അവള് കുളികേം ചെയ്തു.......😌

കുളിച്ച് ഇറങ്ങി സിന്ദൂരം ചാർത്തുന്ന സച്ചുനെം കണ്ട് കൊണ്ടാണ് ഉണ്ണി ഉറക്കം ഉണർന്നത്.......

ആ കാഴ്ച അവനു ഒത്തിരി സന്തോഷം നൽകുന്നത് ആയിരുന്നു........


സ്വര രാമകൃഷ്ണൻ ഈ പരിപാടി ഒക്കെ ഉണ്ടോ......

ഉണ്ണിയുടെ ചോദ്യം എന്ത് ഉദ്ദേശിച്ച ആണെന്ന് മനസ്സിലാകാതെ അവള് അവനെ മിഴിച്ചു നോക്കി........


എല്ലാ ഈ രാവിലെ എണീറ്റ് കുളി ഒക്കെ....അവൻ കളിയാലെ അവളോട് ചോദിച്ചു......


അതിന് അവള് അവനെ ഒന്ന് കൂർപിച്ചു നോക്കി.........


ഞാൻ കുളികാർ ഒക്കെ ഉണ്ട്.. ഓ...😒
ചുണ്ട് കൊട്ടി അവള് അവനോട് പറഞ്ഞു.......


അവളുടെ കാട്ടികൂട്ടൽ കണ്ട് അവൻ ചിരിച്ചു........


അവളുടെ ചൊടികളും വിടർന്നു...പണ്ട് തൊട്ടേ ഇങ്ങനെ തന്നെ ആയിരുന്നു തന്നെ എന്തേലും ഒക്കെ പറഞ്ഞ് കളിയാക്കി കൊണ്ടിരിക്കും അന്ന് ആ കുഞ്ഞ് സ്വരക്ക് അതൊക്കെ വല്ലാത്ത ദേഷ്യം ആയിരുന്നു..... പിന്നിട് പലപ്പോഴും അതോർത്ത് ചിരിച്ചിട്ടുണ്ട്....

ഇന്ന് തൻ്റെ സങ്കടങ്ങൾ അറിഞ്ഞ് കൂടെ നില്കുന്നു...മൈൻഡ് ഓകെ ആക്കാൻ വേണ്ടി അവൻ അങ്ങനെ ഒക്കെ പറയുമ്പോൾ അവനോട് സ്നേഹം അവൾക്ക് കൂടുനുണ്ട് ആയിരുന്നു....*പ്രണയം* അല്ലാത്ത ഒന്ന്.....


ഇപ്പൊൾ *പ്രണയം* മുള പൊട്ടിയില്ല എങ്കിലും അവളും അവനെ പ്രണയിക്കും
വളരെ തീവ്രമായി.....❤️




(തുടരും)

മേഘ രാജീവൻ ✍️


 

 

 


*പ്രണയം* - 20

*പ്രണയം* - 20

4.6
8585

പാർട്ട് 20 ഉണ്ണിയേട്ട....... എന്താ സച്ചുവെ......?എന്തോ ആവശ്യം ഉണ്ടല്ലോ......? മ്മ് പറ..... അത്..അത് പിന്നെ ധിച്ചുൻ്റേ കാര്യം ആണ്........!അവള് വല്ലാത്ത സങ്കടത്തിൽ ആ....ഒത്തിരി നൊവുന്നുണ്ട് അവൾക്.....ഒന്നും ഇല്ലെന്ന പോൽ അഭിനയിക്കുക ആണ്.......അവൾടെ കാര്യം എങ്ങനേലും കണ്ണെട്ടനോട് പറയണം...........അവളെ സ്വീകരിക്കും ആയിരിക്കും അല്ലേ .... ൻ്റെ ധിചൂ പാവാല്ലെ...അവള് ഇനീം ഇങ്ങനെ നോവണത് കാണാൻ വയ്യ....... ഇടർച്ചയോടെ അവള് പറഞ്ഞു നിർത്തി....... ധിച്ചുനേ കണ്ണൻ പെട്ടന്ന് അക്സപ്റ്റ് ചെയ്യുമോ എന്ന് എനിക്ക് ഉറപ്പില്ല......പക്ഷേ അവൻ്റെ അമ്മ പറഞ്ഞ അവൻ കേൾക്കും ....പയ്യെ അവളെ അംഗീകരിക്കുകയും ചെയ്യും....അത് ഉറപ്പാണ്.....