Aksharathalukal

എന്റെ എല്ലാം..❤ 7

part_7*

*✍Shenu shafana*

തനു തിരിഞ്ഞു നോക്കുമ്പൊ ലാമിയും അവളുടെ വേറെ രണ്ട് കൂട്ടുകാരിയുമാണ്... ആനിയും മാളവികയും...

" ഹാ.. നിങ്ങളോ.. പോവാൻ ഇറങ്ങിയോ.. "

" ആഡാ.. പോവാ.. നിന്നെ കണ്ടിട്ട് പോകാം എന്ന് കരുതി... ഹായ് ആമിയ... ഐം ആൻ.. ആന്മരിയ... ഇവര് ആനി എന്ന് വിളിക്കും... "

അകത്തേക്ക് കയറി കൊണ്ട് ആനി പറഞ്ഞു...

" ഹാ ഡാ.. ആ പിന്നെ ചാവി ആഷിടേലാ ഉള്ളെ... അവനോട് ചെന്ന് വാങ്ങിക്കോ.. ലാമി.. .നീ ആ കുരുട്ട് എന്തേലും കഴിച്ചോ എന്ന് നോക്കണേ.. പിന്നെ ആ രണ്ടിനേം ഒന്ന് നോക്കിക്കോ.. അവനോട് മോളേം കൊണ്ട് പുറത്ത് പോകേണ്ട എന്ന് പറഞ്ഞെ... മോള് ഉറങ്ങിയില്ലാ എങ്കിൽ നീ നിന്റെ കൂടെ കൂട്ടിക്കോ.. അല്ലേൽ ആഷിയെ വെറുതെ ഇരിക്കാൻ വിടില്ലാ അവള്.. ആഷി മാത്രം അല്ലല്ലോ... ആ.. അവനോട് പുറത്തേക്ക് പോവേണ്ട എന്ന് പറയാണെ... പോകില്ലായിരിക്കും എന്നാലും അവനെ തീരെ വിശ്വസിച്ചൂട... മോള് പറഞ്ഞാ പിന്നെ പുറത്ത് കൊണ്ട് പോയെന്നിരിക്കും... "

" എന്റെ തനൂ... നിർത്ത്... എനിക്ക് അറിയാം.. "

തനു പറഞ്ഞ് മുഴുപ്പിക്കും മുന്നെ ഓളെ കയ്യിൽ പിടിച്ച് ലാമി പറഞ്ഞു...

" എന്റെ തനു.. നീ ഇങ്ങനെ പറഞ്ഞ് തരണം എന്നില്ലാ.. എനിക്ക് അറിയാം... ഞാൻ മോളെ എന്റെ കൂടെ കിടത്താം... "

" ഉറങ്ങിയെങ്ങിൽ എടുത്ത് ഉറക്കം കളയേണ്ടാ.. എന്നാ പോയിക്കൊ.. അവള് എന്തേലും കഴിച്ചോ എന്ന് ആഷിയോട് ചോദിച്ചെ.. കഴിച്ചില്ലേൽ നിന്റെ കൂടെ കിടത്തിയാ മതി... "

" എന്റെ പൊന്ന് തനൂ... നിർത്ത്... "..

ഒരു മാതാവിന്റെ ആവലാതി അവളിൽ തികച്ചു കാണാമായിരുന്നു... തനു പറയുന്നത് കേട്ട് ലാമി അവസാനം കൈ കുപ്പി നിർത്താൻ പറഞ്ഞു... അത് കണ്ട് ആമിയും ആനിയും മാളുവും ചിരിച്ചു..

" എന്റെ തനു.. എനിക്ക് ഇതൊക്കെ അറിയാടി.. നീ പ്രസവിച്ചു എങ്കിലും അവള് എന്റെം കൂടെ മകളല്ലേ... "

ലാമി പുഞ്ചിരിയോടെ പറഞ്ഞപ്പോ തനുവും ഒന്ന് പുഞ്ചിരിച്ചു..

" എന്നാ ലാമി വാ.. ഇറങ്ങാം... "

മാളു പറഞ്ഞതിന് ശെരി എന്ന് തലയാട്ടി...

"ഹാ.. പറഞ്ഞത് മറക്കണ്ടാ... "

"ഇവളെ ഞാൻ... "

ലാമിയും കൂട്ടരും പോകുന്നത് നോക്കി തനു പറഞ്ഞതും അത് കേട്ട് ലാമി അവൾടെ അടുത്തേക്ക് വരുന്ന കണ്ട് ആനിയും മാളുവും അവളെ പിടിച്ച് വെച്ചു... അത് കണ്ട് തനു അവളെ നോക്കി ഒന്ന് ചിരിച്ച് കൊടുത്തു...

* * * * * * *

ആമി ക്ഷീണം വന്നപ്പൊ ഒന്ന് മയങ്ങി... തനു അവൾടെ അടുത്ത് ഇരുന്ന് തന്റെ പഴയ കാര്യങ്ങൾ ഓരോന്നായി ഓർക്കാൻ തുടങ്ങി...

താൻ ആരായിരുന്നു എന്തായിരുന്നു എന്നും ഇന്ന് താൻ എന്താണ് എന്നും ഓർത്ത് നിൽക്കുമ്പൊ അവൾക്ക് ഒരു കാര്യം മനസിലായി... താൻ ഒരുപാട് മാറി എന്ന്...

അതേ.. താൻ ഇന്ന് ഒരുപാട് മാറി.. തന്റെ മകൾക്ക് വേണ്ടി...

അവളതും ചിന്തിച്ച് തന്റെ അടുത്തുള്ള ആമിയിലേക്ക് ഒരുനിമിശം നോക്കി...

💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

കോളിങ് ബെൽ സൗണ്ട് കേട്ട് അമൻ ചെന്ന് വാതിൽ തുറന്നപ്പൊ ലാമിയായിരുന്നു... അവൻ അവൾക്ക് നേരെ ഒരു പുഞ്ചിരി സമ്മാനിച്ചു...

"ഹാ.. നി വന്നോ... "

പിന്നിൽ നിന്ന് ആഷി അത് ചോദിച്ചു അവരുടെ അടുത്തേക്ക് വന്നു..

"ഹാ ഡാ... മോളെവിടെ... "

" അവളിപ്പൊ ഉറങ്ങി.. ഇനി എടുത്ത് എണീപ്പിക്കേണ്ടാ... "

എന്ന് ആഷി പറഞ്ഞപ്പോ അവൾ ഒന്ന് തലയാട്ടി..

"ഹാ.. ആഷി.. ചാവി... "

ആഷിയോട് ചാവിയും വാങ്ങി അവൾ തിരിഞ്ഞു നടന്നു...

ലാമിയും അവിടെ ആഷിയുടെ ഫ്ലാറ്റിൽ തന്നെയാണ് താമസം.. ആഷി രാത്രി ഇല്ലാതെ നിൽക്കുമ്പോൾ തനുവും ലാമിയും അടുത്തുളള കൂട്ടുകാരികളുടെ അടുത്തേക്ക് പോകും... ഇന്ന് അമൻ ഉണ്ടായതിനാൽ ലാമി ആനിയുടെ ഫ്ലാറ്റിൽ ആണ് നിൽക്കുന്നത്.. അത് ആഷിയോട് കുറച്ച് മുന്നേ സൂചിപ്പിക്കുകയും ചെയ്തിരുന്നു...
( ഏതോ ഒരു പാർട്ടിൽ തനുവും ആഷിയും മാത്രമാണ് ആ ഫ്ലാറ്റിൽ എന്ന് പറഞ്ഞിരുന്നു.. അങ്ങനെ അല്ലാട്ടോ ലാമിയും ഉണ്ട്... )

* * * * * * * * * *

" ഹാ.. അമി.. നീ ഇവിടെ കിടന്നൊ.. ഞാൻ അപ്പുറത്തു മുറിയിൽ ഉണ്ടാകും.. "

അതിന് അമൻ ഒന്ന് തലയാട്ടി പുഞ്ചിരി... ആഷിയുടെ റൂമിൽ ആയിരുന്നു അമന് കിടക്കാൻ കൊടുത്തത്.. അതിന്റെ തൊട്ട് അടുത്തുള്ള തനുവിന്റെ റൂമിൽ മോളെ കൂടെ ആഷിയും കിടന്നു...

തന്റെ അടുത്ത് കിടന്ന് ഉറങ്ങുന്ന ആ നിശ്കളങ്ങാമായി ആ കുഞ്ഞ് മുഖത്തേക്ക് അവനോന്ന് നോക്കി.. ആ നെറ്റിയിൽ ചുണ്ടമർത്തി അവൻ...

തന്റെ തനുവിന് ഉണ്ടായ മാറ്റമായിരുന്നു അവനിൽ നിറയെ...

*•*•*•*•*•*•*

ഉമ്മയും ഉപ്പയും ഇല്ലാതെ താനായിരുന്നു അവളെ വളർത്തിയത്.. 2 വയസിന്റെ വ്യത്യാസം മാത്രമേ ഉള്ളു എങ്കിലും താൻ തന്റെ സഹോദരിയെ എല്ലാ അർത്ഥത്തിലും സംരക്ഷിച്ചിരുന്നു... എല്ലാം തന്നോട് തുറന്ന് പറയാറും ഉണ്ടായിരുന്നു അവൾ.. തന്റെ വിശമങ്ങൾ അവളോടും.. അവളുടെ വിശമങ്ങൾ തന്നോടും.. തനുവിനേ പോലെ തന്നെയായിരുന്നു ലാമിയും തനിക്ക്... തന്റെ 5 വയസിൽ ആയിരുന്നു തന്റെ മതാ പിതാക്കളുടെ മരണം.. അന്ന് തങ്കൾക്ക് താങ്ങായി ഉണ്ടായിരുന്നത് ലാമിയുടെ ഉമ്മയും ഉപ്പയും ആയിരുന്നു... അവര് ആയിരുന്നു തങ്ങളെ ഇത്രയും വളർത്തിയതും... അത് കൊണ്ട് തന്നെ താനും ലാമിയും തനുവും എപ്പോഴും ഒന്നിച്ചും ആയിരുന്നു... തനുവിന്റേയും ലാമിയുടേയും നല്ലൊരു സഹോദരനും കൂട്ടുകാരും...

അതിനിടയിൽ ആണ്.. തനിക്ക് പോലിസ് ട്രെയിനിങ്കിന്റെ ആവിശ്യത്തിനായി ഹൈദരാബാദിലേക്ക് പോകേണ്ട ആവിശ്യം വന്നത്....

ലാമിക്ക് ആണേൽ പഠനാവിശ്യത്തിനും മാറി നിൽകേണ്ട അവസ്ഥ ആയിരുന്നു.. തനുവും ലാമിയും തമ്മിൽ ഒരു വയസ്സ് ഡ്രഫ്രൻസ് ഉണ്ടായത് കൊണ്ട് പഠനത്തിലും ഒക്കെ മാറ്റം വന്നിരുന്നു... തനു MBBC രണ്ടാം വർഷമാണ് ലാമി ചേർന്നത് എന്ന്... അന്ന് ആണേ ലാമി തനുവിന്റെ കൂടെ അല്ലായിരുന്നു...

ലാമി 3 വർഷവും തനു നാലാം വർഷവും ആയിരുന്നു അന്ന്..
( mbbs 4വർഷ കോഴ്സ് തന്നെ അല്ലെ... ചെറിയ ഒരു ഡൗട്ട് )

തന്നെ ഇടക്ക് വിളിച്ചാൽ പറയും തനിക്ക് ഒരുത്തനെ ഇഷ്ടമാണ് എന്ന്.. പക്ഷേ ഫോട്ടോ കാണിക്കാൻ പറഞ്ഞ പെണ്ണ് പറയും നേരിട്ട് കണ്ടാ മതി എന്ന്... എന്തിന് പേര് പോലും അവൾ അവന് പറഞ്ഞ് കൊടുത്തില്ലായിരുന്നു...

അങ്ങനെ ഇരിക്കെ പെട്ടന്നാണ് തനിക്ക് നാട്ടിൽ നിന്ന് ഒരു കോൾ വന്നത്... അതും തന്നെ കാത്തിരിക്കുന്ന ഒരു ദുരന്ത വാർത്തയും ആയി...

💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

അമൻ കിടന്നു എങ്കിലും മനസ്സിൽ മുഴുവൻ പല ചിന്തകൾ ആയിരുന്നു...

അവനെ കൂടുതൽ അലട്ടിയത് തന്റെ അടുത്ത ആ മോൾ നിൽക്കുമ്പൊ തനിക്ക് അനുഭവപ്പെടുന്ന ആ അനൂഭൂതി ആയിരുന്നു.. പക്ഷേ എന്ത് കൊണ്ട്...
കണ്ണ് അടച്ചാൽ മനസ്സിൽ പഴയ കാര്യങ്ങൾ തെളിഞ്ഞ് വന്നതും അവൻ അവിടെ നിന്ന് എഴുന്നേറ്റു.. പുറത്തുള്ള ബാൽകണിയിലേക്ക് പോകാൻ വേണ്ടി നടന്നതും ഷെൽഫിന്റെ അവിടെ ചെന്ന് ഇടിച്ചു... ഷെൽഫ് ചെറുതായി തുറന്നത് കൊണ്ട് തന്നെ അകത്ത് നിന്ന് എന്തോ നിലത്തേക്ക് വീണിരുന്നു... അവൻ അത് കണ്ടതും നെറ്റി ചുളിച്ച് അവൻ അത് കൈയ്യിലേക്ക് എടുത്തു...

അത് ഒരു ആൽബമാണ് എന്ന് ഒറ്റ നോട്ടത്തിൽ അവന് മനസ്സിലായിരുന്നു... അവന് അതിലെന്താവും എന്നറിയാനുള്ള ഒരു ഇതില് തുറന്ന് നോക്കി...

പക്ഷേ അത് തുറന്ന് നോക്കിയ അവന് തന്റെ ഹൃദയത്തിലേക്ക് ഒരു കല്ലെടുത്ത് വെച്ച് അവസ്ഥ ആയിരുന്നു... താൻ സ്നേഹിച്ചിരുന്ന *തന്റെ പെണ്ണ്* എന്ന് കരുതിയ തനു മറ്റൊരാളുടെ മഹറിന് അവകാശി ആയി നിൽക്കുന്ന ഫോട്ടോ.. അതായിരുന്നു അതിലെ ആദ്യ ഫോട്ടോ.. അത് കണ്ടതോടെ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... താൻ അറിഞ്ഞത് തെറ്റല്ല സത്യം തന്നെ ആയിരുന്നു.. തനുവിന്റെ വിവാഹം കഴിഞ്ഞതായിരുന്നു..

അവനാ ആൽബം അവിടെ തന്നെ തിരിച്ച് വെച്ച് റൂമിന് പുറത്തേക്ക് ഇറങ്ങി ബാൽകണിയിലേക്ക് ചെന്നു...

തിളങ്ങി നിൽക്കുന്ന ആ നക്ഷത്രങ്ങളിലേക്ക് കണ്ണും നട്ടിരുന്നു.. തന്റെ സുന്ദരമായ പ്രണയ കാലം അവനോർത്തു...

*•*•*•*•*•*•*

തനിക്ക് ചെറുപ്പം തൊട്ടെ ആർമിക്കാരനാവാനാണ് ഇഷ്ടം... അത് ഒരിക്കൽ സഫലമാകും എന്ന് തന്നെ അവൻ മനസ്സിൽ കരുതി നിന്നിരുന്നത്.. തന്നേക്കാൾ 6 വയസിന് ഇളയതാണ് ആമി..

ആമി +2 കഴിഞ്ഞ് ഡിഗ്രി ചേരാൻ നിക്കുമ്പൊ ആണ് താന്റെ ജോലി ഒക്കെ ശരിയായിരുന്നു.. അന്ന് താൻ ലീവിന് നാട്ടിൽ വന്നപ്പൊ പപ്പയുടെ കൂടെ ഓഫിസ് കാര്യത്തിലും താൻ സഹായിച്ചിരുന്നു .. ഓഫിസ് മേറ്ററിൽ ചെറിയ ഒരു ആവിശ്യത്തിൽ തന്നെ ആയിരുന്നു താൻ തനുവിന്റെ നാട്ടിൽ എത്തി ചേർന്നതും...

💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

ലാമി ചെന്ന് കിടന്നു എങ്കിലും അവളെ ഉറക്കം തലോടിയിരുന്നില്ലാ.. തന്റെയും തനുവിന്റെയും ആഷിയുടേയും ജീവതമായിരുന്നു.. അവളുടെ മനസ്സിൽ നിറയെ...

ഇന്നത്തെ തനുവിന്റെ അവസ്ഥ.. അതായിരുന്നു അവളെ കൂടുതൽ അലട്ടിയത്... അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ.. അത് ഓർക്കും തോറും പഴയ പല കാര്യങ്ങളും അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു..

*•*•*•*•*•*•*•*•*

താനും ആഷിയും അന്ന് മാറി നിന്നപ്പൊ... തനിക്കും ആഷിക്കും അന്ന് പഠന ആവിശ്യത്തിന് മാറി നിന്നപ്പോഴാണ് തന്റെ ജീവിതം മാറ്റി മറിച്ച ആ ഫോൺ കോൾ തങ്ങളെ രണ്ട് പേരേയും തേടി എത്തിയത്...

അന്ന് നാട്ടിൽ നിന്നുള്ള കോൾ കണ്ടതും വളരെ സന്തോഷത്തോടെ ആണ് താൻ ഫോൺ എടുത്തത്... പക്ഷേ തന്നെ തേടി എത്തിയത് തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായി വാർത്ത ആയിരുന്നു..

ഹാർട്ട് അറ്റാക്ക് ആയി തന്റെ പപ്പയുടെ മരണം... ആ വാർത്ത അറിഞ്ഞ് ആഷിയും നാട്ടിലേക്ക് എത്തിയിരുന്നു...

പെട്ടന്നുള്ള മരണം ആയത് കൊണ്ട് തന്നെ തന്നിൽ അത് വല്ലാത്തൊരു ഷോക്ക് ആയിരുന്നു.. തനിക്ക് മാത്രം അല്ല തനുവിലും ആഷിയിലും അതൊരു ഷോക്ക് ആയിരുന്നു... പക്ഷേ അവരേക്കാൾ തനിക്കാണ് അത് വേദന ഏറിയത്.. തന്റെ പപ്പ ഇനി തന്റെ കൂടെ ഇല്ലാ എന്നത്..

തനുവിന്റെയും ആഷിയുടേയും പപ്പയുടെ സഹോദരൻ ആയിരുന്നു തന്റെ പപ്പ..

പപ്പയുടെ മരണം മമ്മയിൽ തളർച്ച ശ്രിഷ്ടിച്ചിരുന്നു... പിന്നീട് തീരെ വയ്യാതെ കിടപ്പിലും ആയി.. ആ ടൈം ആണ് മമ്മ പറഞ്ഞത് തനുവിന്റെയും തന്റെ വിവഹം കാണണം.. അത് കണ്ട് തനിക്ക് കണ്ണടയ്ക്കണം എന്നും..

താനും തനുവും ആഷിയും മൂന്നുപേരും അവർക്ക് ഒരു പോലെ ആയിരുന്നു..

തനു ഒരുപാട് എതിർത്തു അന്ന്.. തനിക്ക് വിവാഹം ഇപ്പൊ വേണ്ട എന്ന് പറഞ്ഞ്.. യഥാർത്ഥ കാരണം അവർക്ക് രണ്ട് പേർക്കും അറിയാവുന്നത് കൊണ്ട് തന്നെ അവളോട് വിവാഹത്തിന് സമ്മതിക്കാൻ പറയാനും കഴിഞ്ഞില്ല..

തന്നെ സ്നേഹിച്ചവൻ വരും എന്ന പ്രതീക്ഷയിൽ തന്നെ ആയിരുന്നു അവൾ..

അവൾ അവന്റെ ഫോണിലേക്ക് കണക്റ്റ് ചെയ്യുമ്പൊൾ അങ്ങനൊരു നമ്പർ നിലവിലില്ല എന്ന് വരും... എന്നാലും അവൾ പ്രതീക്ഷ കൈ വിട്ടില്ലായിരുന്നു....

പക്ഷേ അവന് വേണ്ടി മൂന്ന് നാല് മാസത്തോളം അവൾ കാത്തിരുന്നു എങ്കിലും അവൻ തിരിച്ചു വന്നില്ലായിരുന്നു... തനു ആണേൽ അവന്റെ പേരോ നാടോ ഒന്നും തന്നെ തന്നോടെ ആഷിയോടൊ പറഞ്ഞില്ലാ...

അവസാനം ക്ഷമ നശിച്ച ആഷി 'അവൻ ഇനി വരില്ല.. അങ്ങനെ ഒരാൾക്ക് വേണ്ടി നിന്റെ ജീവിതം കളയേണ്ട.. ' എന്നും പറഞ്ഞ് രണ്ട് പേരുടേയും വിവാഹം നിശ്ചയിച്ചു...

തന്നെ വിവാഹം കഴിക്കാനിരുന്നവൻ തനിക്ക് വിവാഹത്തിന് മുമ്പ് ചില കാര്യങ്ങൾ ഉണ്ട്.. അത് കൊണ്ട് എങേജ്മെന്റ് കഴിച്ച് വെക്കാം എന്ന് പറഞ്ഞു.. തനുവിനെ വിവാഹം കഴിക്കുന്നവന്റെ കസിൻ തന്നെ ആയിരുന്നു തന്നെയും വിവഹം കഴിക്കുന്നത്.. രണ്ട് പേരേയും ഒരേ കുടുംബത്തിലേക്ക് പറഞ്ഞയക്കാൻ വേണ്ടി...

അങ്ങനെ തനുവിന്റെ വിവാഹം നല്ല രീതിയിൽ കഴിഞ്ഞു.. അതിനിടയിൽ ആഷിക്ക് ജോലി കിട്ടുകയും ചെയ്തിരുന്നു.. പക്ഷേ തന്റെ നാട്ടിൽ അല്ല തങ്ങളുടെ നാട്ടിൽനിന്ന് കുറച്ച് ദുരെ ഉള്ള നാട്ടിൽ.. തനുവിന്റെ വിവാഹം കഴിഞ്ഞ് രണ്ടാം നാൾ തന്നെ അവൻ ജോലിയിൽ പെട്ടന്ന് കയറണം എന്ന് പറഞ്ഞ് പോയിരുന്നു..

ആഷി പോയി പിന്നിടാണ് ഞങ്ങളാ സത്യം അറിഞ്ഞത്...!!

💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

[അമൻ]
 

തനുവിന്റെ നാട്ടിൽ ചെന്നപ്പോൾ തനിക്ക് ആരേയും വലിയ പരിജയം ഇല്ലായിരുന്നു..

താനൊരിക്കൽ കാറിൽ ആമിയോട് കോൾ ആക്കി അവളോട് വഴക്കിട്ട് ഓടിക്കുമ്പൊഴായിരുന്നു പെട്ടന്ന് കാറിന്റെ മുന്നിലേക്ക് ആരൊ വന്ന് ചാടിയത് അവൻ അറിഞ്ഞത്.. തന്റെ ഭാഗത്തും തെറ്റുള്ളത് കൊണ്ട് തന്നെ കോൾ കട്ട് ചെയ്ത് അവൻ പുറത്തേക്ക് ഇറങ്ങി..

അന്നായിരുന്നു ആദ്യമായി അവളെ കണ്ടത്.. കണ്ടപ്പോൾ തന്നെ തന്റെ ഹൃദയം കവർന്നവൾ..

ഒരു പ്രത്യേക അവളിൽ അവന് തോന്നിയിരുന്നു... തന്റെ കാറിന്റെ മുന്നിൽ കണ്ണും അടച്ചിരിക്കുന്ന അവളെ..

പതിയെ അവൾ കണ്ണ് തുറന്നു അപ്പോഴും തന്റെ കണ്ണ് അവളിൽ ആയിരിന്നു... വിടർന്ന കൺപീലി.. ചെറിയ ഇളം പിങ് ചുണ്ടും ചെറ പേടി കൊണ്ട് വിറ കൊണ്ടിരുന്നു...

" ഐ സോറി.. "

"It's okk... എന്റെ ഭാഗത്തും തെറ്റുണ്ട്.. സോറി.. "

അവൾ പറഞ്ഞതിന് പിന്നാലേ താനൂം അത് പറഞ്ഞു...

" തനു..."

പിന്നിൽ നിന്ന് അവൾടെ കൂട്ടുകാരി അവളെ വിളിച്ചതും അവൾ തിരിഞ്ഞ് അവളെ നോക്കി..

" ഐം സോറി.. ഞാൻ പെട്ടന്ന് ശ്രദ്ധിച്ചില്ലാ... "

കണ്ണും ചുണ്ടും ചുളക്കി അവൾ അവനോട് പറഞ്ഞ് തിരിഞ്ഞ് നടന്നു.. അപ്പോൾ അവൾ ഒന്ന് തിരിഞ്ഞ് അവനെ നോക്കിയിരുന്നു... തന്നെ നോക്കി നിൽക്കുന്ന അവനെ കണ്ടതും ഒരു പുഞ്ചിരി നൽകി അവൾ നടന്നകന്നു...

പിന്നിൽ നിന്നുള്ള വേറൊരു വണ്ടിയുടെ ഹോൺ അടിയാണ് അവനെ സ്വഭോതത്തിലേക്ക് കൊണ്ട് വന്നത്.. അവൻ അപ്പോൾ തന്നെ സ്വയം തലയ്ക്കൊരു മേട്ടം കൊടുത്തു വണ്ടിയിൽ കയറി...

*•*•*•*•*•*•*•*•*•*

ദൂരെ എങ്ങോ ഉള്ള ആ തിളങ്ങും നക്ഷത്രത്തെ കണ്ണിമ വെട്ടാതെ നോക്കുന്ന അവന്റെ കണ്ണിൽ എപ്പോഴോ ആ കോണിൻ ഒരു തുള്ളി സ്ഥാനം പിടിച്ചിരുന്നു...

💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

" ആമി.. "

ആമിയുടെ അടുത്ത് തന്നെ തലവെച്ച് തനുവും കിടന്നിരുന്നു... രാവിലെ എഴുന്നേറ്റതും അവൾ ആമിയെ വിളിച്ചു...

" ഹാ.. ഇത്തു.. ഗുഡ് മോർണിങ്.. "

" മോണിങ്ങ്... "

ആമി എഴുന്നേറ്റ് തനുവിനോട് പറഞ്ഞതും അവളും തിരിച്ച് പുഞ്ചിരിയോടെ പറഞ്ഞു...

തനു ആമിയെ പിടിച്ച് സഹായിച്ച് ബാത്ത്റൂമിൽ കഴറ്റാനും കീയാഞും ഒക്കെ...

അവളെ വീണ്ടും ബെഡിൽ കിടത്തി...

" ആമി ഇവിടെ കിടക്ക്ട്ടോ.. ഞാൻ കോഫി വാങ്ങി വരാം.. അല്ല തനിക്ക് ഏതാ വേണ്ടേ.. കോഫി ഓർ ചായ.. "

" കോഫി മതി.. "

തനുവിന്റെ ചോദ്യത്തിന് ആമി പുഞ്ചിരിയോടെ മറുപടി പറഞ്ഞു...

എന്നിട്ട് തനു വീട്ടിൽ നിന്ന് വരുമ്പൊ ചൂടുവെള്ളം കൊണ്ട് വന്ന ഫ്ലാസ്കും എടുത്ത് കാന്റീനിലേക്ക് ചെന്നു.. അതിൽ കോഫിയും വാങ്ങി റൂമിലേക്ക് തന്നെ ചെന്നു..

ഒരു ഗ്ലാസ് കോഫി ആമിക്ക് കൊടുത്തു അതിന്റെ കൂടെ കഴിക്കാൻ വാങ്ങിയ കടിയും... അതും കുടിച്ച് രണ്ട് പേരും ഓരോന്നും സംസാരിച്ചിരുന്നു...

" ആമി..  നിനക്ക് ഒന്നും പറ്റീലല്ലോ.. ഞാൻ സംഭവം അറിഞ്ഞില്ലായിരുന്നു.. പിന്നെ സംഭവം അറിഞ്ഞ ഉടനെ വരാൻ നിന്നതാ.. നിന്റെ ബ്രോനെ പേടിച്ചാ വരാതെ നിന്നെ.. ഇപ്പൊ തന്നെ വന്നതും നിന്ന് ബ്രോ ക്ണോ എന്ന പേടീലാ... "

ഇതും പറഞ്ഞ് ഒരു പയ്യൻ അവരുടെ റൂമിലേക്ക് കയറി വന്നു... ഒരു ചെറുപ്പക്കാരൻ...
 

*തുടരും...*

റിവ്യൂ തരണേ..


എന്റെ എല്ലാം...❤ part 8

എന്റെ എല്ലാം...❤ part 8

4.5
8592

അകത്തേക്ക് കയറി വന്നവനെ കണ്ട് തനു ഒരു സംശയത്തോടെ അവനെ നോക്കി... അവൻ ആദ്യം തനുവിനെ ശ്രദ്ധിച്ചില്ലായിരുന്നു... പിന്നീടാണ് അവൻ തനുവിനെ കണ്ടത്.. അവളെ കണ്ടപ്പോൾ അവൻ അവളെ നോക്കി ഒന്നിളിച്ചു ... " അത്.. സോറി.. കണ്ടില്ലായിരുന്നു... " അവൻ തനുവിനെ നോക്കി ഇളിച്ചോണ്ട് പറഞ്ഞു മെല്ലെ തിരിഞ്ഞു നടക്കാൻ ഒരുങ്ങി.. തനു ഒന്ന് ആമിയെ നോക്കി.. ആമിയും അവൾക്ക് ഒന്ന് ഇളിച്ച് കൊടുത്തു.. " ഏയ്.. ഒന്ന് നിന്നേ.. താൻ ആമിയെ കാണാൻ വന്നതല്ലേ... പിന്നെ എന്തിനാ തിരിച്ചു പോകുന്നത്.. " അവനെ പിന്നിൽ നിന്ന് വിളിച്ചു കൊണ്ട് തനു ചോദിച്ചു... " അത് ഒന്നും ഇല്ല... ഞാൻ ആമിക്ക് ആക്സിഡന്റ്.. പറ്റിയതറിഞ്ഞ് ക