Aksharathalukal

ലയ 🖤 - 3

...
മുറിയിലെങ്ങും    ലയയെ കാണാതെ  നോക്കിയപ്പോഴാണ്  ബാൽക്കണിയിലേക്ക്    ഉള്ള വാതിൽ തുറന്ന്    കിടക്കുന്നത്  അനന്തൻ   ശ്രെദ്ധിക്കുന്നത്..

 ബാൽക്കണിയിലേക്ക്    ഇറങ്ങിയ   അവൻ കാണുന്നത്..  നിലാവെളിച്ചത്തിൽ   തണുത്ത കാറ്റിൽ   ലയിച്ചിരുന്ന്    ഊഞ്ഞാലാടുന്നവളെയാണ്....

ഒരു നിമിഷം അവൻ  നോക്കി നിന്ന്    അവളുടെ  അരികിൽ പോകുമ്പോൾ അവന് ചുറ്റും അവിടെ പൂത്തുനിൽക്കുന്ന മുല്ലപ്പൂവിന്റെ സുഗന്ധം ഉള്ള ഒരു കാറ്റ് അവനെ തഴുകി പോയി


കുറച്ച് നേരം    അവിടെ ഇരുന്ന് ....അവളെയും വിളിച്ച് കൊണ്ട്  മുറിയിലേക്ക് പോയി..സമയം  ഏറെ വൈകിയതിനാലും യാത്രക്ഷീണം  കൊണ്ടും  അവർ പെട്ടന്ന് തന്നെ   ഉറങ്ങിപ്പോയി....

കണ്ണുകളിലേക്ക്   ആരോ വെളിച്ചം അടിക്കുന്നത്   പോലെ തോന്നിയപ്പോഴാണ്  അവൾ കണ്ണ്  തുറന്നത്... ജനലിലൂടെ  എത്തിനോക്കുന്ന ചന്ദ്രനെ കണ്ടപ്പോൾ പണ്ട് തന്റെ  ചേച്ചിയുടെ കൂടെ ഒരു ദിവസം രാത്രി ഉറങ്ങുമ്പോൾ ഇതു    പോലെ ഉണ്ടായ  അനുഭവമാണ്  അവൾക്ക്   ഓർമ വന്നത്...   ഇപ്പോഴും താൻ  അതുപോലെ തന്നെ  ചന്ദ്രനെ   ആശ്ചര്യത്തോട്  കൂടെ  നോക്കുന്നു...

തനിക്കൊരു മാറ്റവുമില്ലെന്ന് അവളോർത്തു..
ശബ്ദം ഉണ്ടാക്കാതെ അവിടെ  നിന്നെണീറ്റ്   അവൾ  ജനലോരം  പോയി  നിന്നു...

തന്റെ ഭൂതകാലത്തെ അയവിറക്കി..

ചിക്കു  എന്ന    സ്‌മൃതിലെയാ എന്ന തന്നിലേക്ക് ഒരു എത്തിനോക്കൽ...

തുടരും...

നിലാവ് 🖤


ലയ 🖤-4

ലയ 🖤-4

4.3
3171

.. മന്ദാരം വീട്ടിൽ  മാധവനും   ലക്ഷ്മിക്കും   മൂന്ന്   പെണ്മക്കൾ  ആയിരുന്നു... നിഹാരിക....  അഭിരാമി....   സ്‌മൃതിലെയാ.... ചെറുപ്പത്തിൽ കല്യാണം  കഴിഞ്ഞത് കൊണ്ട്     തന്നെ    നിഹയും  ലക്ഷ്മിയും തമ്മിൽ 18  വയസ്സ് വ്യത്യസമേ  ഉണ്ടായിരുന്നുള്ളു.... 23 ആം   വയസ്സിൽ  അഭിയും ജനിച്ചു... ഒരാൺകുട്ടിയെ പ്രതീക്ഷിച്ച  അവർക്കിടയിലേക്ക് വളരെ   അപ്രതീക്ഷിതമായി  ആണ്  ചിക്കു അഥവാ സ്‌മൃതിലെയയുടെ വരവ്... അത്രേം  നാളും വലിയ കുഴപ്പമില്ലാതെ    ജീവിച്ച അവർക്ക് അവൾ   ജനിച്ചതോടെ വച്ചടി വച്ചടി  കയറ്റമായിരുന്നു... താൻ ചെറുതാവുമ്പോൾ ഒരു കൈനോട്