✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ
Part 7
"ട്ടെ 💥"
ഐഷ്..ആരാപ്പൊ ഇവടെ പടക്കം പൊട്ടിച്ചെ.ന്റെ ശിവനെ അടിച്ച ആളെ നോക്കിയപ്പൊ നോക്കണ്ടില്ലേർന്ന് തോന്നി.
കട്ട കലിപ്പിൽ നിച്ചു😡 ഉഫ്...
"ഡീ"മുബ്നാസ്.
" Shh 🤫.കയ്യിൽ കേറി പിടിച്ചതും പോരാഞ്ഞ് മറ്റേടത്തെ വർത്താനം പറഞ്ഞതിനാ ഓനെ അടിച്ചത്.അല്ലാണ്ട് ഇൻക്ക് തോന്നിയപ്പൊ കേറി അടിച്ചതല്ല."നിച്ചു.
ഓളെ ഡയലോഗിന്റെ എടേൽ മ്മൾ ഫാരിസിനെ ഒന്ന് നോക്കി.😱😱😱ഓളെ ഒറ്റ അടിക്ക് ചെക്കന്റെ ചുണ്ട് നല്ലോണം പൊട്ടീട്ട്ണ്ട്.
"മിണ്ടാതെ അടങ്ങി ഇരുന്നപ്പൊ കരുതി പാവാണ്ന്ന്.ഇവരേക്കാൾ പൊട്ടിതെറി ഇജ്ജാണ്ന്ന് ഇപ്പഴല്ലെ മനസ്സിലായെ"വരുൺ.
"മിണ്ടാതെ നിന്നെന്ന് കരുതി എന്ത് കണ്ടാലും അടങ്ങി ഇരിക്കുംന്ന് വിചാരിച്ചത് ഇങ്ങളെ തെറ്റാണ് "നിച്ചു.
"അപ്പൊ വിചാരിച്ചത് പോലെ ഇവരിൽ അസ്സൽ ചരക്ക് ഇവൾ തന്നെ ആണ്ലെ"മുബ്നാസ് ഇതും പറഞ്ഞ് ഓളെ കയ്യിൽ കേറി പിടിച്ച്.
ന്റെ റബ്ബേ ഇവൻകൊന്നും കിട്ടിയത് പോരാ തോന്ന്ണ്.ഓളാണെങ്കിൽ ഓനെ കൊല്ലാൻ പാകത്തിൽ നോക്ക്ണ്ട്.
"കയ്യിന്ന് വിട്"നിച്ചു.
"ഏയ്,കാക്കു ഒന്ന് സ്നേഹിച്ചിട്ട് വിടാന്നെ"മുബ്നാസ്.
"കയ്യിന്ന് വിട്"നിച്ചു.
"ഇല്ലെങ്കിൽ 🤨"മുബ്നാസ്.
ഇല്ലെങ്കിൽ ഇന്ന് മിക്കവാറും ഓൾ അന്നെ മയ്യിത്ത് ആക്കും.ഇവൻക്ക് വിടാൻ പറഞ്ഞ വിട്ടൂടെ.
"ആആ"മുബ്നാസ്.
ഹേ ഇതെന്താപ്പൊ കഥ.ഓൻ കയ്യ് പിടിച്ച് ചാട്ണ്.ഓന്റെ കൂടെ ഉള്ളോരെ കണ്ണ് ഇപ്പൊ പുറത്ത്ക്ക് ചാടുംന്ന് ആയിക്ക്ണ്.
എന്താപ്പൊ ഇണ്ടായെ 🤔.മ്മളൊന്ന് ആലോചിച്ചപ്പഴാ കാര്യം മനസ്സിലായത്.ഓന്റെ ഇല്ലെങ്കിൽ കേട്ടപ്പൊ എരിഞ്ഞ് കേറി ഓൾ സെക്കന്റ് നേരം കൊണ്ട് ഓന്റെ കയ്യ് തിരിച്ച് ഒടിച്ച്.
✨✨✨✨
(കാർത്തി)
ഹൗ..അവടെ നടന്നത് കണ്ടപ്പൊ തല ഒന്ന് കുടഞ്ഞ് ഞങ്ങൾ അക്കൂനെ നോക്കി.ഓൻ 'കണ്ട് തൃപ്തി അണഞ്ഞൊ'എന്നുള്ള രീതിയിൽ ഞങ്ങളെ നോക്കാണ്.
"ആആ"മുബ്നാസിന്റെ അടുത്ത അലർച്ച കേട്ടപ്പൊ സ്പോട്ടിൽ ഞങ്ങൾ എല്ലാരും
ഓനെ നോക്കി.
"ഇല്ലെങ്കിൽ വിടീക്കാൻ ഇൻക്ക് അറിയാന്ന് ഇപ്പൊ മനസ്സിലായൊ"നിച്ചു.
ഓൾ ഓന്റെ കയ്യിൽ പിടിച്ചാണ് ചോദിച്ചത്.ഓനാണെങ്കിൽ വേദനിച്ചിട്ട് ചാടി കളിക്ക.
ഓന്റെ കൂടെ ഇള്ളോർ ഒന്നും മിണ്ടണില്ല.ഡയലോഗ് മാത്രേ അവന്മാർക്ക് അറിയൂ.ഓൾ ഒന്ന് കൊടുത്തപ്പൊ തന്നെ സൈലന്റ് ആയി . പാവങ്ങൾ നല്ലോണം പേടിച്ച്ക്ക്ണ് 🤭.
ഓൾ ഇമ്മാതിരി കലിപ്പ് ആവുംന്ന് മ്മൾ അറിഞ്ഞീല.അക്കു പറഞ്ഞപ്പൊ വിശ്വാസിക്കേം ചെയ്തീല.
വരുൺ ഓളെ നല്ലോണം സ്കാൻ ചെയ്യ്ണ്ട്.കണ്ടിട്ട് എന്തൊ എവിടൊ ഒരു തകരാർ പോലെ.
പിന്നെ കിട്ടേണ്ടത് കിട്ടി ബോദിച്ചപ്പൊ അവന്മാർ പോയി.
"ടാ ആ വരുണിന്റെ നോട്ടത്തിൽ എന്തോ ഒരു തകരാർ ഇല്ലെ"മിച്ചു.
"ഇൻക്കും തോന്നി.ഞമ്മക്ക് നോക്ക എന്താന്ന്"അക്കു.
"ഓൻ എന്തോ സംശയം ഉള്ളിൽ വെച്ച് കൊണ്ടാണ് നോക്കിയത്"ഫൈസി.
"ശരിയ ഓന്റെ നോട്ടത്തിൽ എന്തൊക്കൊ
സംശയങ്ങൾ ഉണ്ട്"ഷാലു.
"ഇജ്ജെന്താ ആലോചിക്കുന്നെ"ന്നും ചോദിച്ച് അക്കു മ്മളെ കുലുക്കി വിളിച്ചപ്പഴാ മ്മൾ ചിന്തയിൽ നിന്ന് ഉണർന്നത്.
"ഓൻക്ക് ഓളെ ഇതിന് മുമ്പ് അറിയൊ.ഓന്റെ നോട്ടം കണ്ടപ്പൊ ഒരു doubt അതോണ്ട് ചോദിച്ചത"
"എന്തേലും ആവട്ടെ മ്മക്ക് വീട്ടിൽ പോവാം"ഷാലു.
ഞങ്ങൾക്ക് പിന്നെ കോളേജിൽ ഇരിക്കാൻ തോന്നീല നിച്ചൂനേം വിളിച്ച് ഓരോ സ്ഥലത്ത് കറങ്ങി ഞങ്ങൾ വീട്ടിലേക്ക് പോയി.
വീട്ടിൽ എത്തിയപ്പൊ വൈകുന്നേരം കഴിഞ്ഞ്ക്ക്ണ്.പിന്നെ ഒന്നും നോക്കാതെ ഒരു മറിയലേർന്ന് ബെഡിലേക്ക്.ഫുഡ് വരുമ്പൊ കഴിച്ച്.
മ്മൾ രാവിലെ നീറ്റ് വേഗം റെഡിയായി കോളേജ്ക്ക് പോയി.മ്മൾ ഇന്ന് ലൈറ്റായിട്ടാ കോളേജിൽ എത്തിയത്.
കോളേജ് ഗേറ്റ് കടന്ന് മ്മൾ ചങ്ക്സിന്റെ അട്ത്ത്ക്ക് പോയി.ഇവടെ കുറേ പോലീസ് ഒക്കെ ഉണ്ട്.മ്മൾ കാര്യം ചോദിച്ചപ്പൊ ഇവന്മാർ പറഞ്ഞത് കേട്ട് ആകെ ഷോക്ക് ആയിരുന്നു.
ഷിബിന്റെ കേസ് പോലെ തന്നെ വേറെ ഒരു കേസും കൂടി വന്നെന്ന്.ഷിബിന്റെ കേസിന് ഒരു എൻക്വയറി നടത്താൻ വന്നതാണ്.
✨✨✨✨
"ഡോ തനിക്ക് ഇനി എന്തേലും പറയാനുണ്ടൊ"DCP
"സർ ഞങ്ങൾ കഴിയുന്ന അത്രേം റിസ്ക് എടുത്താണ് അന്വേഷിക്കുന്നത്"
"ലുക്ക് മിസ്റ്റർ റൈഹാൻ ഇതൊരു കോംപ്ലികേറ്റട് ആയ കേസാണ്"DCP.
"അറിയാം സർ.രണ്ട് കൊലപാതകവും ഒരാളാണ് ചെയ്തത് എന്ന് ഫോറെൻസിക്ക് റിപ്പോർട്ട് നോക്കിയപ്പോൾ മനസ്സിലായി"
"അന്വേഷണം കൂടുതൽ വേണം.ഷിബിന്റെ വീട്ടിൽ നിന്ന് തന്നെ തുടങ്ങിക്കൊ"
"ഒക്കെ സർ"
ഇങ്ങക്ക് മ്മളാരാന്ന് മനസ്സിലായൊ.എന്തായാലും പോലീസ് ആണെന്ന് മനസ്സിലായില്ലേ.മ്മളാണ് ACP റൈഹാൻ.
ഇപ്പൊ ഷിബിന്റേം വൈശാഖിന്റേം കേസിന്റെ പുറകെ ഓടാണ്.കൊലയാളിക്ക് കൊന്നാൽ പോരെ അത് അന്വേഷിക്കേണ്ടത് മ്മളല്ലെ.
മ്മളൊക്കെ രോദനം ആരോട് പറയാൻ ആര് കേൾക്കാൻ 🤧.
"ടാ റൈഹാനെ"മിച്ചു.
"ടാ ഞാൻ പോലീസാണ് അതിന്റെ ഒരു ബഹുമാനം എങ്കിലും തന്നൂടെ"
"അത് ഞങ്ങൾടെ എട്ത്തൂന്ന് പ്രതീക്ഷിക്കണ്ട"കാർത്തി.
"മറ്റുള്ളോരെ മുമ്പിൽ എങ്കിലും"
"നോ മോനെ"അക്കു.
"ഹാ എന്നെങ്കിലും ഇങ്ങൾ സാറെന്ന് വിളിക്ക്ണത് കേട്ടാ മതി"
"യോഗല്ല്യ അമ്മിണിയെ ആ പായ മടക്കിയേർ"ഷാലു.
"ടാ ഫൈസി ഇജ്ജെങ്കിലും"
"ഇജ്ജ് വാ മുത്തെ"ന്നും പറഞ്ഞ് ഓൻ മ്മളെ തോളിൽ കയ്യിട്ട് ഇരുന്ന്.
പിന്നെ ഇനി പറഞ്ഞീല അറിഞ്ഞീലന്നൊന്നും പറയരുത്.മ്മൾ ഫൈസിന്റെ കസിനാണ്.
അതാ ഇവന്മാർക്ക് മ്മളെ ഇത്ര ബഹുമാനം😁.
(തുടരും)