Aksharathalukal

*ദേവദർശൻ...🖤* 8

*ദേവദർശൻ...🖤* 8
പാർട്ട്‌ - 8
✍ അർച്ചന
 
 
""ഹെലോ.... """
 
""ഓക്കേ... ഞാൻ അങ്ങോട്ട്‌ വരാം.. ""
 
""ഹ്മ്മ്... എമൗണ്ട് ഒക്കെ അവിടെ വന്നു സെറ്റിൽ ചെയ്യാം.... ഓക്കേ...""
 
 
ദർശൻ കാൾ കട്ട് ചെയ്തു തിരിഞ്ഞതും അവന്റെ മുന്നിൽ തലയും താഴ്ത്തി ജുവൽ നിൽക്കുന്നുണ്ടായിരുന്നു....
 
അവളെ കണ്ടപ്പോൾ തന്നെ അവന് പല ചോദ്യങ്ങളും മനസ്സിൽ ഉദിച്ചു വന്നെങ്കിലും അവളുടെ മുഖഭാവം കണ്ടപ്പോൾ അതൊക്കെ പിന്നീട് ചോദിക്കാം എന്ന് കരുതി അവൻ അവളോട് ഒന്നും പറയാതെ റൂമിലേക്ക് നടന്നു.....
 
റൂമിൽ പോയി ജിപ്സിയുടെ ചാവിയും എടുത്തു അവൻ പുറത്തേക്ക് വന്നു.....
 
""അതൊക്കെ ഗീതമ്മ തന്നതാ... ""
 
നേർത്ത സ്വരത്തിൽ അവൾ പറഞ്ഞു...
 
അവൻ മറ്റൊന്നും പറയാതെ ഒന്ന് മൂളി....
 
"""ഞാൻ പുറത്ത് പോവുകയാ.... നാളെ രാവിലെയേ വരൂ... നേരത്തെ പോലെ ഡോർ തുറന്നു വച്ചു ഉറങ്ങാൻ നിൽക്കണ്ട.... ഒറ്റക്ക് നിൽക്കാൻ പേടി ഉണ്ടെങ്കിൽ ഗീതാമ്മയുടെ വീട്ടിൽ പോയിക്കോ...""'
 
അവൻ അവളെ നോക്കാതെ പറഞ്ഞു നിർത്തി....
 
"""എങ്ങോട്ടാ പോകുന്നെ....""
 
പെട്ടെന്നുള്ള അവളുടെ ചോദ്യം കേട്ട് അവൻ അവളെ തുറിച്ചു നോക്കി....
 
"""നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടില്ലേ എന്റെ കാര്യത്തിൽ തലയിടരുതെന്ന്.... """
 
അവൻ ചോദിക്കുന്നത് കേട്ട് അവൾ മുഖം ചുളിച്ചു.....
 
അവൻ പുറത്തേക്ക് ഇറങ്ങി....
 
""""ആഹ് പിന്നെ.... നാളേം കൂടി മാത്രമേ ഉള്ളൂ നിന്റെ ഇവിടത്തെ പൊറുതി.... നാളെ ഇവിടെ നിന്നും ഇറങ്ങണം... എങ്ങോട്ടാണെന്ന് വച്ചാൽ കൊണ്ട് ചെന്ന് ആക്കാം.... നിന്നെ തീറ്റിപ്പോറ്റാൻ ഒന്നും എന്നെ കൊണ്ട് കഴിയില്ല..... """"
 
അവൻ അത്രയും പറഞ്ഞു വണ്ടിയിൽ കയറി....
 
ജിപ്സി തമ്പിയുടെ വീട് ലക്ഷ്യമാക്കി യാത്രയായി.....
 
അവൻ പോയതും അവൾ ശെരിക്കും ഒറ്റപ്പെട്ടത് പോലെ ആയിരുന്നു....
 
അവൾക്ക് പേടി തോന്നി.... അവൻ പറഞ്ഞത് ഓർത്തപ്പോൾ നെഞ്ചിൽ വെള്ളിടി വെട്ടി....
 
"""നാളെ എങ്ങോട്ട് പോകും.... വീണ്ടും അയാളുടെ കയ്യിൽ അകപ്പെട്ടാലോ.... ജോ പറഞ്ഞത് പോലെ അവർ എന്നെ കൊല്ലില്ലേ.... ഇവന്റെ കൂടെ ആകുമ്പോ പേടി ഇല്ലാതെ നിൽക്കാം... ആരും വരില്ല തന്നെ തേടി.... പക്ഷേ നാളെ...... """"
 
അവൾ പേടിയോടെ വിരൽ ഉഴിഞ്ഞു...
 
അവൻ പറഞ്ഞത് പോലെ ഡോർ അടച്ചു കൊണ്ട് സോഫയിൽ പോയി ഇരുന്നു.....
 
"""ഇവന് ഇവിടെ ഒരു ടീവി ഒക്കെ വാങ്ങി വച്ചൂടെ.... ""
 
ടെൻഷനിടയിലും അവൾ പിറുപിറുത്തു....
 
അല്പ സമയം അവിടെ ഇരുന്നു അവൾ... പിന്നെ റൂമിലേക്ക് പോയി... ബെഡിൽ ഇരുന്നു ഫോൺ എടുത്തു ഓൺ ചെയ്തു....
 
തന്റെ തോളിലൂടെ കയ്യിട്ടു ചിരിച്ചു കൊണ്ട് നിൽക്കുന്ന ജോയലിന്റെ ഫോട്ടോയിൽ അവളുടെ കണ്ണുകൾ ഉടക്കി......
 
നിമിഷനേരം കൊണ്ട് കണ്ണുകൾ നിറഞ്ഞൊഴുകി...
 
ആ ഫോട്ടോയിൽ അവൾ തുരു തുരെ ചുംബിച്ചു.....
 
""i miss you Jo..... ""
 
അവൾ ആ ചിത്രത്തിലേക്ക് നോക്കി പതിയെ പറഞ്ഞു....
 
 
-----------------------------
 
"""നിവി.... നിന്നെ അമ്മ ചോദിച്ചിരുന്നു.... ""
 
"""ആണോ.... നേരത്തെ പറയണ്ടേ മുത്തേ... ഞാൻ അങ്ങ് എത്തി.... ""
 
 
"""ഏഹ്... നിന്നോട് അന്വേഷണം പറഞ്ഞതാ.... അല്ലതെ നിന്നെ വിളിച്ചോണ്ട് അങ്ങോട്ട്‌ വാ എന്നൊന്നും പറഞ്ഞില്ല.... """
 
"""അതൊന്നും എനിക്ക് അറിയണ്ട.... എന്നെ അന്വേഷിക്കണമെങ്കിൽ അത് എന്നെ കാണാൻ ഉള്ള ആഗ്രഹം കൊണ്ടാ.... നീ പോയെ... ഞാൻ ഇന്ന് നിന്റെ.... അല്ലല്ല... നമ്മളെ വീട്ടിലേക്ക് ആണ്... """
 
അത്രേം പറഞ്ഞു നിവി പോയതും ദേവ് തലയിൽ കൈ വച്ചു ഇരുന്നു പോയി.....
 
ഇനി എന്തെങ്കിലും പറയാൻ പോയാൽ ചെക്കൻ സെന്റി അടിച്ചു തന്നെ പാട്ടിലാക്കും എന്ന് അറിയാവുന്നത് കൊണ്ട് അവൻ അവിടെ തന്നെ ഇരുന്നു....
 
പേഷ്യന്റ്സ് ഒക്കെ കുറഞ്ഞതും അവൻ ഫോൺ എടുത്തു അമ്മയെ വിളിച്ചു.....
 
""അമ്മ കുട്ടീ..... നിങ്ങളെ പുന്നാര മോൻ വരുന്നുണ്ട്.... ""
 
കാൾ എടുത്തപ്പോൾ തന്നെ അവൻ പറയുന്നത് കേട്ട് അവർ ചിരിച്ചു....
 
"""എന്റെ മോൻ വരട്ടെടാ.... അതിന് നിനക്ക് എന്താ കുശുമ്പ്... """
 
അമ്മ ചോദിക്കുന്നത് കേട്ടതും അവൻ ഇളിച്ചു....
 
"""ഹലോ മായമ്മേ.... എന്റെ ഫേവ് പാസ്ത റെഡി ആക്കണേ... """
 
ദേവിന്റെ കാബിനിലേക്ക് ഇടിച്ചു കയറി വന്നു കൊണ്ട് അവന്റെ കയ്യിൽ നിന്നും ഫോൺ തട്ടി പറിച്ചു വാങ്ങി നിവി പറഞ്ഞു.....
 
നിവി ഫോണും കൊണ്ട് പോയതും ദേവ് അവന്റെ പിന്നാലെ പോയി....
 
അമ്മയോട് ചിരിച്ചു കളിച്ചു സംസാരിക്കുന്നവനെ നോക്കി നിന്നു...
 
"""എന്താ മോനൂസ്.... എന്റെ സ്റ്റയിൽ നോക്കുകയാണോ... """
 
ഫോണും കറക്കി കൊണ്ട് അവൻ വന്നു പറഞ്ഞതും ദേവ് അവനെ നോക്കി....
 
ഒന്ന് ചിരിച്ചു കൊടുത്തു ഫോണും വാങ്ങി മുന്നോട്ട് നടന്നു.....
 
"""ദേവാ....ഇന്ന് നീയാണ് സെന്റി ആയത്... ""
 
പുറകിൽ നിന്നും നിവി വിളിച്ചു പറഞ്ഞതും അവൻ തിരിഞ്ഞ് നോക്കി നിവിയുടെ അടുത്തേക്ക് പോയി...
 
""""Dr. നിവേദ് കൃഷ്ണ.... iam sorry... and i love you.... """
 
അവനെ ഇറുക്കെ കെട്ടിപിടിച്ചു കൊണ്ട് ദേവ് പറഞ്ഞതും നിവി അവനെ പിടിച്ചു തള്ളി.....
 
"""യു.... യു മീൻ..... അയ്യയ്യേ.... ദേവാ.... നിന്നെ കുറിച്ച് ഞാൻ ഇങ്ങനെ ഒന്നും വിചാരിച്ചില്ല....അയ്യയ്യേ..... """
 
അവനെ നോക്കി കുറച്ചു മാറി നിന്നു കൊണ്ട് നിവി പറഞ്ഞതും ദേവ് പല്ല് കടിച്ചു കൊണ്ട് അവനെ നോക്കി...
 
"""ഇടക്ക് ഇടക്ക് ഉമ്മിക്കാൻ വരുന്ന നീ നല്ലവൻ.... ഒരു ഐ ലവ് യു പറഞ്ഞ ഞാൻ അയ്യയ്യേ അല്ലേ.... പോടാ പട്ടി.... ഇനി നീ എന്റടുത്തേക്ക് വരണ്ട... """
 
അവനെ നോക്കി അത്രയും പറഞ്ഞു ദേവ് തിരിഞ്ഞ് നടന്നു.....
 
"""ദേവാ..... ഐ ലവ് യു ടൂ.... ""
 
ഒരുമാതിരി ചാന്ത്പൊട്ട് സ്റ്റൈലിൽ നിവി വിളിച്ചു പറഞ്ഞതും അവന്റെ പുറത്ത് ഒരു അടി വീണിരുന്നു....
 
തിരിഞ്ഞ് നോക്കിയ അവൻ കണ്ടത് കട്ട കലിപ്പിൽ നിൽക്കുന്ന അഞ്ചുനെ ആണ്.....
 
അഞ്ചുനെ അവന്റെ കൂടെ കണ്ടതും ദേവ് ചിരിച്ചു കൊണ്ട് അവന്റെ ക്യാബിനിലേക്ക് പോയി.....
 
 
**********************************************
 
"""എന്ത്... ഒരു പെണ്ണിനെ തട്ടിക്കൊണ്ടു വരാനോ..... നടക്കില്ല... ഇമ്മാതിരി ചീപ്പ് പണി ചെയ്യാൻ ദർശനെ കിട്ടില്ല.... ""
 
തമ്പിയേ നോക്കി പുച്ഛിച്ചു കൊണ്ട് അവൻ ജിപ്ശിയിലേക്ക് കയറാൻ പോയതും തമ്പി വന്നു അവനെ പിടിച്ചു വച്ചു....
 
""നീ പറയുന്നതാണ് ഡീൽ.... എത്രവേണമെങ്കിലും പറയാം.... """
 
അയാൾ പറയുന്നത് കേട്ട് അവൻ മുഖം ചുളിച്ചു.....
 
അയാൾ ചിരിയോടെ അവന്റെ തോളിലൂടെ കയ്യിട്ടു കൊണ്ട് നടക്കാൻ തുടങ്ങി....
 
ഈ കേസ് നിന്നെ തന്നെ ഞാൻ എല്പിച്ചത് നിന്റെ ലക്ഷ്യം എന്താണെന്ന് അറിയുന്നത് കൊണ്ട് ആണ്.....
 
"""നീ ആഗ്രഹിക്കുന്നത് പോലെ ഒരു ലൈഫ് കിട്ടണം എങ്കിൽ നിനക്ക് പണം വേണം.... അത് ഇപ്പോഴത്തെ പോലെ കവലച്ചട്ടമ്പി ആയി നടന്നാൽ കിട്ടില്ലെന്ന് എനിക്കും നിനിക്കും ഒരുപോലെ അറിയാം.... പിന്നെ നാട്ടുകാർ നിന്നെ കുറിച്ച് നല്ലത് ഒന്നും അല്ലല്ലോ പറയുന്നേ....""""
 
അയാൾ പറഞ്ഞു നിർത്തിയതും ദർശൻ ഒന്ന് ആലോചിച്ചു....
 
"""ശെരിയാണ്... തന്റെ ലക്ഷ്യം നിറവേറ്റണമെങ്കിൽ പണം വേണം.... പക്ഷേ.... അതിന് വേണ്ടി താൻ തിരഞ്ഞെടുക്കുന്ന മാർഗം.... അത് ശെരിയാണോ.... """
 
അവന്റെ മനസ് കലുഷിതമായിരുന്നു..
 
"""നിനക്ക് ഒരു മാസത്തെ സമയം തരാം.... അതിനുള്ളിൽ ദെ ഇവളെ ഒന്ന് കണ്ടെത്തി തന്നാൽ മതി....കുറച്ചു ബുദ്ധിമുട്ട് ഉള്ള കേസ് ആണ്.... അതുകൊണ്ടു ആണ് നിന്റെ അടുത്ത് തന്നെ എല്പിച്ചത്.... സമ്മതം ആണോ..... ""'
 
ജുവലിന്റെ ആ ഫോട്ടോ അവന് നൽകി കൊണ്ട് അയാൾ ചോദിച്ചു...
 
അവൻ ആ ഫോട്ടോ നോക്കി....
 
എവിടെയോ കണ്ടു മറന്ന മുഖം.... എവിടെയാണെന്ന് ഓർത്ത് നോക്കി... ഇല്ല.... ഓർമ കിട്ടുന്നില്ല.....
 
കുഞ്ഞി കണ്ണും ഇളം റോസ് ചുണ്ടുകളും ആ വൈരക്കൽ മൂക്കുത്തിയും അവന്റെ മുന്നിൽ തെളിഞ്ഞു.....
 
അവൻ ആ മഷി പുരണ്ട ഭാഗത്തേക്ക് നോക്കി....
 
അത് റിമൂവ് ചെയ്യാൻ പറ്റുകയില്ല.... അതിനു ശ്രമിച്ചാൽ ആ ഫോട്ടോ തന്നെ മോശം ആകാൻ ചാൻസ് ഉണ്ട്....
 
അവൻ ആ ഫോട്ടോയിലേക്ക് തന്നെ നോക്കി....
 
""ഇത് വച്ചു എങ്ങനെയാ ഇവളെ കണ്ടു പിടിക്കാൻ സാധിക്കും...""
 
അവൻ മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു....
 
"""നിന്നെക്കൊണ്ട് പറ്റും... അവൾ എന്തായാലും ഈ നാട്ടിൽ നിന്നും പോകാൻ ഇടയില്ല.... അതുകൊണ്ട് തന്നെ നിനക്ക് ഇവളെ കണ്ടു പിടിക്കാൻ കഴിയും..... """
 
അയാൾ ആത്മവിശ്വാസത്തോടെ പറഞ്ഞു....
 
അവൻ അയാളെ ഒന്ന് നോക്കി....
 
""ഇവളുടെ പേര് അറിയോ.... ""
 
""പേരൊന്നും ഓർമ ഇല്ല.... എന്റെ ഫ്രണ്ടിന്റെ മോൾ ആണ്.... നീ അവൾ എവിടെയാ ഉള്ളത് എന്ന് ഒന്ന് കണ്ടുപിടിച്ചു തന്നാൽ മതി.... ബാക്കി ഒക്കെ ഞാൻ ചെയ്തോളാം.... """
 
""ചെയ്തോളാമെന്നോ.... എന്ത് ചെയ്തോളാമെന്ന്.... ""
 
അവൻ ചോദിക്കുന്നത് കേട്ട് അയാൾ പറഞ്ഞു പോയ അബദ്ധം ഓർത്ത് അവനെ നോക്കാതെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.....
 
"""ഹ്മ്മ്... അവളുടെ അച്ഛനും ആയി ചെറിയ ഒരു കടം ഉണ്ടായിരുന്നു... അവളുടെ അച്ചൻ മരിച്ചു.... അപ്പൊ പിന്നെ അവൾക്ക് കൊടുക്കാം എന്ന് കരുതി.... """
 
അയാൾ പറഞ്ഞൊപ്പിച്ചു.....
 
അവൻ വിശ്വാസം വരാതെ ഒന്ന് മൂളി....
 
""എങ്കിൽ നീ വിട്ടോ..... ബാക്കി ഒക്കെ അവളെ കിട്ടിയ ശേഷം.... ""
 
അയാൾ പറഞ്ഞതും ദർശൻ ആ ഫോട്ടോയിലേക്ക് ഒരിക്കൽ കൂടെ നോക്കി... അയാളെ ഒന്ന് നോക്കി തലയാട്ടി കാണിച്ചു ജിപ്സിയിലേക്ക് കയറി.....
 
  ****************************************
 
"""ഡാ.... വരുന്നെങ്കിൽ വാ.... ഞാൻ ഇറങ്ങുവാ.... ""
 
നേഴ്സുമാരുടെ ഇടയിൽ നിന്ന് കുറുകുന്ന നിവിയെ നോക്കി ദേഷ്യത്തിൽ വിളിച്ചു കൊണ്ട് കാറിലേക്ക് കയറി....
 
അപ്പൊ തന്നെ നിവി ഓടി വന്നു അവന്റെ കൂടെ കയറി....
 
അവനെ ഒന്ന് അമർത്തി നോക്കി കൊണ്ട് ദേവ് വണ്ടിയെടുത്തു....
 
വീട്ടിൽ എത്തിയതും നിവി ഇറങ്ങി ഓടി....
 
"""മായമ്മേ.... ഞാൻ വന്നു.... ""
 
അവൻ ഹാളിൽ നിന്നും വിളിച്ചു പറയുന്നത് കേട്ട് അവർ സ്റ്റെയർ ഇറങ്ങി വന്നു അവനെ കെട്ടിപിടിച്ചു നെറ്റിയിൽ ചുംബിച്ചു...
 
""ഓഹ് ഇപ്പൊ നമ്മളെ ഒന്നും വേണ്ടല്ലേ.... """
 
ദേവ് പരിഭവം പറഞ്ഞു കൊണ്ട് കയറി വന്നു.....
 
""നീ പോടാ.... ""
 
നിവി ചുണ്ട് കോട്ടി വിളിച്ചു...
 
"""വേദൂട്ടാ... പോയി ഫ്രഷ് ആയി വാ.... ഞാൻ നിന്റെ പാസ്ത എടുത്തു വയ്ക്കാം.... """
 
മായമ്മ പറഞ്ഞതും അവൻ തലയാട്ടി ദേവിന്റെ പിറകെ പോയി...
 
മായമ്മ മാത്രം ആണ് അവനെ വേദ് എന്ന് വിളിക്കുക....അതുകൊണ്ട് തന്നെ ആ വിളി അവന് ഏറ്റവും പ്രിയപ്പെട്ടതാണ്.....
 
 
 
(തുടരും)
*ദേവദർശൻ...🖤* 9

*ദേവദർശൻ...🖤* 9

4.6
20234

*ദേവദർശൻ...🖤* 9 ✍ അർച്ചന     ദർശൻ വീട്ടിൽ എത്തുമ്പോഴേക്കും പുലർച്ചെ ആയിരുന്നു.... അവൻ ഡോർ തള്ളി നോക്കി.... അകത്തു നിന്ന് ലോക്ക് ആണ്.... അതുകൊണ്ട് തന്നെ അവൻ സിറ്റ്ഔട്ടിൽ കിടന്നു....   രാവിലെ അവൾ എഴുന്നേറ്റ് കതക് തുറന്നപ്പോൾ കാണുന്നത് ഒരു കൈ കൊണ്ട് കണ്ണിന് മുകളിൽ വച്ചു മറു കൈ തലഭാഗത്തു വച്ചു കിടക്കുന്ന ദർശനെ ആണ്....   അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി.... അവന് അരികത്തായി കിടക്കുന്ന ബിയറിന്റെ കുപ്പി കണ്ടതും അവൾക്ക് ദേഷ്യം വന്നിരുന്നു....   അവൾ ഒന്ന് കൂടെ അവനെ നോക്കി അടുക്കളയിലേക്ക് ചെന്നു....   തലേന്ന് ഗീത സാധനങ്ങൾ കൊടുത്തത് കൊണ്ട് അവൾ നല്ലൊരു കട്ടൻ കാപ്