Aksharathalukal

പ്രണയവർണ്ണങ്ങൾ - 18

രാത്രിയിലേക്കുള്ള ഭക്ഷണം ചൂടാക്കാൻ കൃതി അടുക്കളയിലേക്ക് വന്നതും പുറത്ത് ആരോ കോണിങ്ങ് ബെൽ അടിച്ചു.
 
കൃതി നേരെ ചെന്ന് വാതിൽ തുറന്നു. മുന്നിൽ നിൽക്കുന്നവരെ കണ്ട് അവൾ ഒന്ന് ഞെട്ടി.
 
മുട്ടോളം മാത്രം ഇറക്കമുള്ള ഡ്രസ്സ് ധരിച്ച രണ്ട് പെൺകുട്ടികളും, ഒപ്പം മൂന്ന് ചെറുപ്പക്കാരും. കൃതി അവരെ കണ്ട് അന്തം വിട്ട് നിൽക്കുകയാണ്.
 
 
അപ്പോഴേക്കും കോണിങ്ങ് ബെൽ കേട്ട് എബി താഴേക്ക് വന്നിരുന്നു.
 
 
" അമർ " പെൺകുട്ടികളിൽ ഒരാൾ ഓടി വന്ന് എബിയെ കെട്ടി പിടിച്ച് അവൻ്റെ തോളിൽ തൂങ്ങി .
 
 
"നിങ്ങൾ എന്താടാ മുന്നറിയിപ്പില്ലാതെ പെട്ടെന്ന് ഒരു വിസിറ്റ് " എബി അവരെ നോക്കി കൊണ്ട് ചോദിച്ചു.
 
 
"അതെന്താടാ ഇവിടെക്ക് വരാൻ ഞങ്ങൾക്ക് മുൻകൂട്ടി പറയണ്ട ആവശ്യം ഉണ്ടോ " കൂട്ടത്തിൽ ഒരു ചെറുപ്പക്കാരൻ ചോദിച്ചു.
 
 
അവർ ആരാണെന്നോ, എന്താണെന്നോ ഒന്നും മനസിലാവാതെ എന്തു ചെയ്യണം എന്നറിയാതെ നിൽക്കുകയാണ് കൃതി.
 
 
" അമർ ഇത് ആരാ. ഇവിടത്തെ സെർവ്വൻ്റ് ആണോ" കൃതിയെ നോക്കി കൂട്ടത്തിൽ ഉള്ള ഒരു പെണ്ണ് ചോദിച്ചു.
 
 
"No .she is my wife."
 
 
കൃതി ഒന്നും മിണ്ടാതെ അടുക്കള ഭാഗത്തേക്ക് പോയി. എന്തോ അവരെ ഒക്കെ ഫെയ്സ് ചെയ്യാൻ ഒരു മടി.
 
 
അവൾ നേരെ അടുക്കള ഭാഗത്തെ വരാന്തയിൽ വന്നിരുന്നു. അല്ലെങ്കിലും അവരെ കുറ്റം പറയാനും പറ്റില്ല.
 
 
എൻ്റെ ഈ ഡ്രസ്സ് കണ്ട് അവർ അങ്ങനെ ചോദിച്ചില്ലെങ്കിലെ അത്ഭുതം ഉള്ളൂ.
 
 
കഴിഞ്ഞ ഓണത്തിന് കലാക്ഷേത്രയിലെ ടീച്ചറമ്മ എടുത്ത് തന്ന ഡ്രസ്സ് ആണ്. വലിയ കേടുപാടുകൾ ഒന്നും ഇല്ല എങ്കിലും കുറച്ച് നിറം മങ്ങിയിട്ടുണ്ട്.
 
 
അവൾ തൻ്റെ ഡ്രസ്സിലേക്ക് നോക്കി കൊണ്ട് മനസിൽ പറഞ്ഞു. ക്യതിയെ കണ്ടതും കുറിഞ്ഞി പൂച്ച ഓടി വന്ന് അവളുടെ മടിയിൽ കയറി ഇരുന്നു.
 
 
"കുറിഞ്ഞീ" അവൾ സ്നേഹത്തോടെ പൂച്ചയെ തലോടി.
 
 
"കൃതി " എബി അവളുടെ അരികിലേക്ക് വന്നു.
 
 
" എന്തേ " അവൾ ധൃതിയോടെ ചാടി എണീറ്റു.
 
 
''നീ എൻ്റെ ഒപ്പം ഒന്ന് വാ " കൃതിയുടെ കൈയ്യും പിടിച്ച് എബി മുകളിലേക്ക് നടന്നു.
 
 
ഹാളിൽ അവരെ ആരെയും കാണാൻ ഇല്ല.പുറത്ത് നിന്നും അവരുടെ ചിരിയും സംസാരവും മറ്റും കേൾക്കുന്നുണ്ട്.
 
 
എബി കൃതിയേയും കൊണ്ട് റൂമിൽ എത്തി. ശേഷം അവൻ ആൻവിയുടെ ഡ്രസ്സുകൾ അടുക്കി വച്ച കബോഡ് തുറന്നു.
 
 
" ഇതിൽ നിന്നും നല്ല ഒരു ഡ്രസ്സ് എടുത്തിട് .എന്നിട്ട് അവർക്ക് എല്ലാവർക്കും കുടിക്കാൻ വല്ലതും എടുക്ക്."
 
 
അത് പറഞ്ഞ് എബി നേരെ മുറിയിൽ നിന്നും ഇറങ്ങി പോയി.
 
 
കൃതി ഒരു നിമിഷം എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു.
 
 
അവൾ കബോഡിൽ നിന്നും ഒരു റെഡ് കളർ സാരി എടുത്തു. സാരി ഉടുത്ത് മുടി ഒന്ന് വൃത്തിയിൽ ഒതുക്കി കെട്ടി വച്ചു.ഒരു ചെറിയ പൊട്ടു വച്ചു.
 
 
ശേഷം അവൾ നേരെ അടുക്കളയിലേക്ക് നടന്നു. ചായ വച്ച് ഗ്ലാസ്സുകളിലേക്ക് പകർത്തി.
 
 
എൻ്റെ കൃഷ്ണാ. ഇനി ഞാൻ തന്നെ ഇത് അവർക്ക് കൊണ്ടുപോയി കൊടുക്കണ്ടേ. ഇനിയും അവർ എന്തേങ്കിലും പറയുമോ.
 
 
കൃതി അൽപ്പം മടിയോടേ അടുക്കളയിൽ തന്നെ നിന്നു.
 
 
"Nice saari" ആ രണ്ട് പെൺകുട്ടികൾ കിച്ചണിലേക്ക് വന്നു കൊണ്ട് പറഞ്ഞു.
 
 
"I am really sorry. ഞാൻ ആൾ ആരാണ് എന്നറിയാതെയാണ് സെർവൻ്റ് ആണോ എന്ന് ചോദിച്ചത് "
 
 
"It's ok "കൃതി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
 
 
"Anyway my name is Anna. അമറിൻ്റെ ഫ്രണ്ട് ആണ്" അവൾ കൈ കൊടുത്തു കൊണ്ട് പറഞ്ഞു.
 
 
" ഞാൻ ശിൽപ്പ .ഇയാളുടെ പേരെന്താ " മറ്റെ കുട്ടി കൃതിയോട് ചോദിച്ചു.
 
 
"സംസ്കൃതി "
 
 
"Nice name . ഇയാൾ എന്താ ഇവിടെ ചെയ്യുന്നേ " അന്ന ഗ്ലസ്സിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.
 
 
" ഞാൻ ചായ ഉണ്ടാക്കുകയായിരുന്നു."
 
 
"അയ്യോ ഇതിൻ്റെ ആവശ്യം ഉണ്ടായിരുന്നില്ല. ഇതിനെക്കാൾ നല്ലത് കുറച്ച് ഗ്ലാസ്സ് ആൻ്റ് ഐസ് ക്യൂബ്സ് കൊണ്ടു കൊടുക്കുന്നതായിരുന്നു.
 
 
നാളെ അനുവിൻ്റെ മിന്നുകെട്ട് അല്ലേ അതിൻ്റെ ചെറിയ ഒരു ആഘോഷം " 
 
 
അന്ന കണ്ണു ചിമ്മി കൊണ്ട് പറഞ്ഞു.
 
 
" അതിന് ഇവിടെ അതൊക്കെ '... '' കൃതി സംശയത്തോടെ ചോദിച്ചു.
 
 
"പിന്നെ അല്ലാതെ ഇവിടെ ഞങ്ങൾ ഇങ്ങനെ വരുമ്പോൾ പാർട്ടി നടത്താറുണ്ട്. അമർ ആണ് മെയിൻ ആള് '' അന്ന ചിരിയോടെ പറഞ്ഞു.
 
 
"എന്തായാലും കഷ്ടപ്പെട്ട് ഉണ്ടാക്കിയത് അല്ലേ.അവർ എല്ലാവരും ഹാളിൽ ഉണ്ട്. ചായ കൊണ്ടു കൊടുക്ക് " അന്ന അത് പറഞ്ഞതും കൃതി ട്രൈയും ആയി ഹാളിലേക്ക് നടന്നു.
 
 
''അന്നേ നീ എന്തിനാ ആ കുട്ടിയോട് കള്ളം പറഞ്ഞത്.അവർ ആരും ഡ്രിംഗ്സ് കഴിക്കില്ലല്ലോ.മാത്രം അല്ല നമ്മൾ ഇതുവരെ ഒരു പാർട്ടിയും നടത്തിയിട്ടില്ലലോ " ശിൽപ്പ ചോദിച്ചു.
 
 
"നമ്മുടെ പാവം അനുവിൻ്റെ ജീവിതം തകർത്തവൾ ആണിവൾ. ഇവളെ ഞാൻ അങ്ങനെ വെറുതെ വിടാൻ ഒന്നും പോവുന്നില്ല" അന്ന ഒരു ചിരിയോടെ പറഞ്ഞ് നിർത്തി.
 
 
കൃതി ചായയുമായി ഹാളിൽ എത്തി. എല്ലാവർക്കും ചായ  കൊടുത്ത ശേഷം അവൾ തിരിഞ്ഞ് നടന്നു.
 
 
" അമർ ടാ നീ എന്താ വൈഫിനെ ഞങ്ങൾക്ക് പരിച്ചയപ്പെടുത്തി തരാത്തത്."തിരിഞ്ഞ് പോകുന്ന കൃതിയെ നോക്കി കൂട്ടത്തിൽ ഒരാൾ പറഞ്ഞു.
 
 
"കൃതി ഇങ്ങ് വാ " എബി അവളെ അരികിലേക്ക് വിളിച്ചു.
 
 
" ഇത് സംസ്കൃതി. ഇവിടെ എല്ലാവരും കൃതി എന്ന് വിളിക്കും. കൃതി ഇത് എൻ്റെ ഒപ്പം പഠിച്ചവർ ആണ്. അനുവിൻ്റെ കല്യാണത്തിന് വന്നപ്പോൾ ഇവിടെ ക്കൂടി വന്നതാണ് "
 
 
 
എബി പറയുന്നതിനെല്ലാം തലയാട്ടി കൊണ്ട് കൃതി നിന്നു. ശേഷം അവൾ അടുക്കളയിലേക്ക് നടന്നു.
 
 
"വാ നമ്മുക്ക് മുകളിൽ റൂമിൽ പോയി ഇരുന്ന് സംസാരിക്കാം. ഇനി ഇവിടെ അവരുടെ ആഘോഷം തുടങ്ങിയാൽ പിന്നെ നിൽക്കാൻ പറ്റില്ല.'' അന്ന കൃതിയേയും വിളിച്ച് മുകളിലേക്ക് നടന്നു.
 
 
"കൃതി ,ശിൽപ്പ നിങ്ങൾ നടന്നോ ഞാൻ ഇപ്പോ വരാം" അത് പറഞ്ഞ് അന്ന തിരിച്ച് അടുക്കളയിലേക്ക് നടന്നു .
 
 
ശേഷം ഫ്രിജിൽ നിന്നും ജ്യൂസ് എടുത്ത് മൂന്ന് ഗ്ലസിലേക്ക് ഒഴിച്ചു.  തൻ്റെ ഹാൻ ബാഗിൽ നിന്നും അവൾ ഒരു വോഡ്കാ ബോട്ടിൽ എടുത്തു.
 
 
ശേഷം തൻ്റെ ചുറ്റും ആരും ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം കൃതിക്കുള്ള ജ്യൂസിൽ പകുതിയോളം വോഡ്ക മിക്സ് ചെയ്യ്തു.
 
 
ഈ ഡ്രിഗ്സ്  നിൻ്റെ ഉള്ളിൽ ചെന്ന നീ പെട്ടു കൃതി. നല്ല കിക്ക് ഉള്ള മദ്യം ആണ് ഇത്. ഇത് കുടിച്ചാൽ പിന്നെ നീ എന്തൊക്കെ കാണിച്ച് കൂട്ടും എന്ന് നിനക്ക് പോലും അറിയില്ല.
 
 
അന്ന ജ്യൂസുമായി നേരെ മുകളിലേക്ക് നടന്നു.
 
 
" അന്ന നീ ഇത് എങ്ങോട്ടാ " ജ്യൂസുമായി പോകുന്ന അന്നയോട് എബി ചോദിച്ചു.
 
 
"ഞങ്ങൾ മുകളിലുണ്ടാവും എബി. നിങ്ങൾ ഇവിടെ ഇരുന്ന് സംസാരിക്ക് "
 
 
" ഇത് ആർക്കാ ജ്യൂസ്. ഞങ്ങൾക്ക് ഒന്നും ഇല്ല ഇത് " കൂട്ടത്തിൽ ഒരാൾ ചോദിച്ചു.
 
 
"നിങ്ങൾ ഇപ്പോ ചായ കുടിച്ചില്ലേ.അത് മതി .ഇത് ഞങ്ങൾക്ക് വേണ്ടി മാത്രം ഞാൻ സ്പെഷ്യൽ ആയി ഉണ്ടാക്കിയതാണ് "
 
 
അത് പറഞ്ഞ് അന്ന ജ്യൂസുമായി റൂമിലേക്ക് നടന്നു.
 
 
അവിടെ എ ബി യുടെ മുറിയിൽ ശിൽപ്പയും ക്യതിയും ഓരോന്ന് സംസാരിച്ചിരിക്കുമ്പോൾ ആണ് അന്ന എത്തുന്നത്.
 
 
" ജ്യൂസ് റെഡി.'' ജ്യൂസ് ക്യതിക്കും ശിൽപ്പക്കും നേരെ നീട്ടി കൊണ്ട് അന്ന പറഞ്ഞു.
 
 
" ഇയാൾ കുടിക്കൂ എനിക്ക് വേണ്ട''ക്യതി അന്നയോടായി പറഞ്ഞു.
 
 
"അതൊന്നും പറഞ്ഞാൽ പറ്റില്ല.ഞാൻ കഷ്ടപ്പെട്ട് കൊണ്ടുവന്നതാ." അന്ന ക്യതി യെ കൊണ്ട് നിർബന്ധപൂർവ്വം കുടിപ്പിച്ചു.
 
 
ഒരു സിപ്പ് എടുത്തപ്പോൾ തന്നെ കൃതിക്ക് ഒരു ടേസ്റ്റ് വ്യത്യസം തോന്നി .പക്ഷേ അന്ന അവളെ കൊണ്ട് മുഴുവൻ ജ്യൂസും കുടിപ്പിച്ചു.
 
 
ജ്യൂസ് കുടിച്ചതും ക്യതിക്ക് ആകെ തല കറങ്ങുന്ന പോലെ അനുഭവപ്പെട്ടു.നാവ് ഒക്കെ കുഴയാൻ തുടങ്ങി.
 
 
"ക്യതി ഞങ്ങൾ പോകുകയാണ്.പിന്നെ ഒരു ദിവസം കാണാം " അന്നയുടെ ശബ്ദം വ്യക്തമല്ലാതെ കേൾക്കുന്നുണ്ട്.
 
 
കൃതി പതിയെ ബെഡിലേക്ക് കടന്നു. ചുറ്റും എന്തൊക്കെയോ കറങ്ങുന്ന പോലെ.പതിയെ അവളുടെ കണ്ണുകൾ അടഞ്ഞു.
 
 
ഫ്രണ്ട്സ് എല്ലാവരും പോയതും എബി ഡോർ അടച്ച് അകത്തേക്ക് വന്നു.
 
 
എബിയെ സങ്കടപ്പെടുത്തണ്ട എന്ന് കരുതിയായിരിക്കും ആരും ഒരക്ഷരം പോലും അനുവിനെ കുറിച്ച് പറഞ്ഞില്ല.
 
 
കുറേ നേരം ആയിട്ടും കൃതിയെ താഴേക്ക് കാണാതെ ആയപ്പോൾ എബി നേരെ റൂമിലേക്ക് ചെന്നു.
 
 
ബെഡിൽ കിടക്കുന്ന കൃതിയെ കണ്ടതും എബി തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും കൃതി അവനെ പിന്നിൽ നിന്നും വിളിച്ചു.
 
 
"ക.. കണ്ണേ... ട്ടാ"നാവ് കുഴഞ്ഞുള്ള അവളുടെ വിളി കേട്ടതും എബി തിരിഞ്ഞ് അവളുടെ അരികിലേക്ക് വന്നു
 
 
"കൃതി " എബി അവളെ തട്ടി വിളിച്ചു. കൃതി മൂളി കൊണ്ട് എബിയെ നോക്കി.
 
 
''ക... കണ്ണേട്ടാ... "അവൾ നീട്ടി വിളിച്ചു.
 
 
"കൃതി എന്താടോ പറ്റിയേ " എബി അവളെ തട്ടി വീണ്ടും വിളിച്ചു.
 
 
അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് എബിക്ക് അഭിമുഖമായി ഇരുന്നു.
 
 
" കണ്ണേട്ട... എനി... എനിക്ക് എത്ര ഇഷ്ടം ആയിരുന്നു. എന്നിട്ടും എട്ടൻ എന്നേ വിട്ട് പോ... പോയില്ലേ" കൃതി നാവ് കുഴഞ്ഞ് കൊണ്ട് പറഞ്ഞു.
 
 
"കൃതി നിനക്ക് എന്താ പറ്റിയത്. എന്താ ഇങ്ങനെ" എബി അവളുടെ മുഖം കൈകളിൽ എടുത്ത് കൊണ്ട് ചോദിച്ചു.
 
 
" ന്നിക്ക് ഒന്നും പറ്റിട്ടില്ല കണ്ണേട്ടാ " കൃതി എബിയേ നോക്കി പറഞ്ഞു.
 
 
" കണ്ണേട്ടാ പിന്നെ ഇണ്ടലോ ആ കുട്ടിയില്ലേ അന്ന .ആ കുട്ടി ഒരു ജ്യൂസ് തന്നു ട്ടോ. ഞാൻ അത് കുടിച്ചു. നല്ല രസം ഉണ്ടായിരുന്നു.
 
 
എനിക്ക് ഇനിയും വേണം അങ്ങനത്തെ ജ്യൂസ് " അത് പറഞ്ഞ് കൃതി വാശി പിടിക്കാൻ തുടങ്ങി.
 
 
അപ്പോ ഇത് അന്നയുടെ പണിയാണല്ലേ.ഇങ്ങനെയൊക്കെ ചെയ്യേണ്ട ആവശ്യം എന്താ അവൾക്ക്. എബിക്ക് ഒന്നും മനസിലാവുന്നില്ല.
 
 
" കണ്ണേട്ടാ താ എനിക്ക് അങ്ങനത്തെ ജ്യൂസ് താ"
 
 
" ഉം ജ്യൂസ് ഒക്കെ തരാം അതിനു മുൻപ് നീ പോയി ആദ്യം കുളിക്ക് "
 
 
" ഞാൻ രാവിലെ കുളിച്ചതാണല്ലോ. ഇനി എന്തിനാ കുളിക്കുന്നേ. എനിക്ക് ഇനി കുളിക്കണ്ട."
 
 
" അത് പറ്റില്ല കുളിക്കണം" എബി തറപ്പിച്ച് പറഞ്ഞു.
 
 
" പറ്റില്ല.ഞാൻ കുളിക്കില്ല. കുളിക്കില്ല. കുളിക്കില്ല."കൃതിയും സമ്മതിച്ചില്ല.
 
 
"എൻ്റെ പൊന്ന് അല്ലേ വന്ന് കുളിക്ക് " മനസിലെ ദേഷ്യം കടിച്ച് പിടിച്ച് കൊണ്ട് എബി പറഞ്ഞു.
 
 
" ഇല്ല ഞാൻ വരില്ല "
 
 
അത് കേട്ടതും എബി നേരെ ബെഡിൽ നിന്നും കൃതിയെ എടുത്ത് ബാത്ത് റൂമിലേക്ക് നടന്നു. ശേഷം നേരെ ഷവറിനു ചുവട്ടിൽ അവളെ നിർത്തി ഷവർ ഓൺ ചെയ്യ്തു.
 
 
തണുത്ത വെള്ളം തലയിൽ വീണതും ക്യതി യുടെ കണ്ണുകൾ വിടർന്നു. സംസാരിക്കുമ്പോൾ ഉള്ള നാവ് കുഴയൽ കുറഞ്ഞു.
 
 
ക്യതിയെ ഷവറിനു കീഴിൽ ഇരുത്തിയിട്ട് എബി നേരെ റൂമിലേക്ക് വന്നു. ശേഷം കബോഡിൽ നിന്നും ഒരു ഡ്രസ്സ് എടുത്ത് ബാത്ത് റൂമിലേക്ക് നടന്നു.
 
 
" ഉം മതി .ഇനി ഈ ഡ്രസ്സ് ഇട്" ഷവർ ഓഫ് ചെയ്യ്ത് കൊണ്ട് പറഞ്ഞു.
 
 
 ''ഇല്ല എനിക്ക് കുറച്ച് നേരം കൂടി കുളിക്കണം"ക്യതി വാശിയോടെ പറഞ്ഞു.
 
"ഇച്ചായാ.. എന്നേ താഴേ ഇറക്ക് ഞാൻ വെറുതെ പറഞ്ഞതാ "കൃതി അലറി കൊണ്ട് പറഞ്ഞു.
 
 
" ആണോ. പക്ഷേ ഞാൻ ശരിക്കും ആണ്. നി അല്ലേ പറഞ്ഞേ ഒരടി പോലും നടക്കാൻ വയ്യാ എന്ന് " എബി അവളെ എടുത്ത് മുന്നോട്ട് നടക്കാൻ തുടങ്ങി.
 
 
"അയ്യോ ഇച്ചായാ ദാ മഴ പെയ്യാൻ തുടങ്ങി .എന്നേ താഴേ ഇറക്ക്. അല്ലെങ്കിൽ ഇപ്പോൾ നന്നയും നമ്മൾ " എന്നാൽ എബി അതൊന്നും കേൾക്കാതെ അവളെയും കൊണ്ട് വേഗത്തിൽ മുന്നോട്ട് കയറി.
 
 
ലിഫ്റ്റിൽ കയറാതെ അവൻ ആ സ്റ്റയറുകൾ അവളെയും എടുത്ത് കയറി. ഫ്ളാറ്റിൽ എത്തിയപ്പോഴേക്കും അവൻ നന്നായി കിതക്കുന്നുണ്ടായിരുന്നു.
 
"ഡീ " എബി അത് കേട്ടതും അലറി.
 
 
''നീ ഈ ഡ്രസ്സ് ഇടുന്നോ അതോ ഞാൻ " എബി ദേഷ്യത്തോടെ പറഞ്ഞതും കൃതി പേടിച്ച് കൊണ്ട് ഡ്രസ്സ് വാങ്ങി.
 
 
(തുടരും)
 
★APARNA ARAVIND★
 

പ്രണയവർണ്ണങ്ങൾ - 19

പ്രണയവർണ്ണങ്ങൾ - 19

4.5
8959

"ഡീ " എബി അത് കേട്ടതും അലറി.   ''നീ ഈ ഡ്രസ്സ് ഇടുന്നോ അതോ ഞാൻ " എബി ദേഷ്യത്തോടെ പറഞ്ഞതും കൃതി പേടിച്ച് കൊണ്ട് ഡ്രസ്സ് വാങ്ങി.    കൃതി ഡ്രസ്സ് വാങ്ങിയതും എബി ബാത്ത് റൂമിൽ നിന്നും പുറത്തിറങ്ങി.     നേരം കുറേ കഴിഞ്ഞിട്ടും ക്യതിയെ പുറത്ത് കാണാതെ ആയപ്പോൾ എബി പതിയെ ഡോർ തുറന്ന് നോക്കി.     കൃതി അപ്പോഴും ഡ്രസ്സ് മാറ്റാതെ ചുമരിൽ തന്നെ ചാരി നിൽക്കുകയാണ്.     " നീ എന്താ ഈ ഡ്രസ്സ് മാറാതെ നിൽക്കുന്നേ. എബി ബാത്ത് റൂമിനുള്ളിലേക്ക് കയറി വന്നു.     '' ഇച്ചായ... "     "ഹാവു പകുതി ബോധം വന്നു സമാധാനം" എബി അവളെ തട്ടി വിളിച്ചു.     "