Aksharathalukal

*ദേവദർശൻ...🖤* 9

*ദേവദർശൻ...🖤* 9
✍ അർച്ചന
 
 
ദർശൻ വീട്ടിൽ എത്തുമ്പോഴേക്കും പുലർച്ചെ ആയിരുന്നു.... അവൻ ഡോർ തള്ളി നോക്കി.... അകത്തു നിന്ന് ലോക്ക് ആണ്.... അതുകൊണ്ട് തന്നെ അവൻ സിറ്റ്ഔട്ടിൽ കിടന്നു....
 
രാവിലെ അവൾ എഴുന്നേറ്റ് കതക് തുറന്നപ്പോൾ കാണുന്നത് ഒരു കൈ കൊണ്ട് കണ്ണിന് മുകളിൽ വച്ചു മറു കൈ തലഭാഗത്തു വച്ചു കിടക്കുന്ന ദർശനെ ആണ്....
 
അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി.... അവന് അരികത്തായി കിടക്കുന്ന ബിയറിന്റെ കുപ്പി കണ്ടതും അവൾക്ക് ദേഷ്യം വന്നിരുന്നു....
 
അവൾ ഒന്ന് കൂടെ അവനെ നോക്കി അടുക്കളയിലേക്ക് ചെന്നു....
 
തലേന്ന് ഗീത സാധനങ്ങൾ കൊടുത്തത് കൊണ്ട് അവൾ നല്ലൊരു കട്ടൻ കാപ്പി ഉണ്ടാക്കി....
 
ഒരുഗ്ലാസിൽ കാപ്പി ഒഴിച്ച് കയ്യിൽ പിടിച്ചു കൊണ്ട് അവൾ ഉമ്മറത്തേക്ക് നടന്നു...
 
അപ്പോഴേക്കും അവൻ ഉറക്കം വിട്ട് എഴുന്നേറ്റിരുന്നു.....
 
അവൻ കണ്ണ് തിരുമ്മി കൊണ്ട് അടുത്ത് ഉണ്ടായ ബിയർ ബോട്ടിൽ എടുത്തു അതിൽ ഉണ്ടായ അവസാന തുള്ളിയും വായിലേക്ക് കമിഴ്ത്തി...
 
അത് കണ്ടുകൊണ്ടാണ് ജുവൽ അങ്ങോട്ട്‌ വന്നത്....
 
അവൾ അവന്റെ കയ്യിൽ നിന്നും കുപ്പി ബലമായി പിടിച്ചു വാങ്ങി....
 
അവൻ അരിശത്തോടെ അവളെ നോക്കി....
 
""രാവിലെ തന്നെ ഇത് വലിച്ചു കുടിക്കണ്ട....വേണമെങ്കിൽ ഈ കാപ്പി കുടിച്ചോ.... """
 
അവന്റെ കയ്യിലേക്ക് കാപ്പി വച്ചു കൊടുത്തു പിറുപിറുത്തു കൊണ്ട് അവൾ ആ കുപ്പിയും ആയി തിരിച്ചു നടന്നു.......
 
""ഡീ ഒന്ന് നിന്നെ.... """
 
അവൾ അവനെ നോക്കി....
 
"""ഇയാളുടെ കാര്യത്തിൽ ഇടപെടാൻ വരണ്ട എന്നല്ലേ.....ഈ ഡയലോഗ് ഇവിടെ വന്നപ്പോൾ മുതൽ ഞാൻ കേൾക്കുന്നതാ.... ഒന്ന് മാറ്റിപ്പിടിക്ക് മാഷേ..... """"
 
അവനെ നോക്കി പുച്ഛിച്ചു കൊണ്ട് അവൾ നടന്നു.... അവൻ അവളെ ഒന്ന് അമർത്തി നോക്കി പല്ല് കടിച്ചു...
 
"""നിന്റെ ഈ ഓവർസ്മാർട്ട്നസ് കുറക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല.... ഇന്ന് കൊണ്ട് ശല്യം ഒഴിഞ്ഞു പോകുവല്ലോ എന്ന് ഓർത്ത് കൊണ്ട് മിണ്ടാതെ നിൽക്കുന്നതാ... """
 
അവൻ അവൾ പോയ വഴിയേ നോക്കി പിറുപിറുത് കൊണ്ട് അവൾ തന്ന കാപ്പിയിലേക്ക് ഒന്ന് നോക്കി....
 
അത് പുറത്തേക്ക് മറിച്ചു കളഞ്ഞു ഗ്ലാസ് ശക്തിയിൽ ടേബിളിൽ വച്ചു അവൻ തിരിഞ്ഞു നടന്നു.....
 
അവൻ മുറ്റത്തേക്ക് ഇറങ്ങി....
 
ആരൊക്കെയോ അടക്കം പറഞ്ഞു ചിരിച്ചു കൊണ്ട് അവനെ നോക്കി പോകുന്നത് അവൻ അറിഞ്ഞു.... അവരെ ഒന്ന് തുറിച്ചു നോക്കി അവൻ അകത്തേക്ക് നടന്നു.....
 
"""പെട്ടിയും പ്രമാണവും എല്ലാം എടുത്തോ.... നിന്റെ ഇവിടത്തെ പൊറുതി ഒക്കെ മതി..... """
 
അവൻ പറയുന്നത് കേട്ട് അവൾ ഒരുനിമിഷം അവനെ തന്നെ ഒന്ന് നോക്കി.... കണ്ണ് ചെറുതായി നനഞ്ഞിരുന്നു...
 
അത് അവൻ കണ്ടിരുന്നു... അവനിൽ അവളോട് ചോദിക്കാൻ ഉള്ള പല ചോദ്യങ്ങളും മിന്നിമാഞ്ഞു....
 
അതൊക്കെയും മനസ്സിൽ അടക്കി വച്ചു കൊണ്ട് അവൻ അവളെ ഒന്ന് നോക്കി.....
 
"""വേഗം റെഡി ആയി വാ.... നിന്നെ എവിടെയാന്ന് വച്ചു കൊണ്ട് ആക്കിയിട്ടു വേണം എനിക്ക് എന്റെ ജോലി ചെയ്യാൻ.... """
 
അവളിൽ നിന്നും മുഖം തിരിച്ചു കൊണ്ട് അവൻ പറഞ്ഞു....
 
അവൾ അവനെ ഒരിക്കൽ കൂടെ നോക്കിയ ശേഷം തന്റെ ഡ്രെസ് ഒക്കെ ഉള്ള ബാഗ് എടുത്തു അവന്റെ കൂടെ ഇറങ്ങി...
 
അവൻ ജിപ്സിയിൽ കയറി... ഒപ്പം അവളും.....
 
"""നിനക്ക് ഇവിടെ വല്ല ബന്ധുക്കളും ഉണ്ടോ... ഉണ്ടെങ്കിൽ അവരുടെ അടുത്ത് ആക്കാം..... """
 
""എനിക്ക് ആരും ഇല്ല.... ""
 
അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.....
 
"""വല്ല ലേഡീസ് ഹോസ്റ്റലിലും കൊണ്ട് ചെന്നാക്കിയാൽ മതിയോ.... """
 
അവൻ ശാന്തമായി ചോദിച്ചു....
 
അവൾ അവന്റെ മുഖത്തേക്ക് നോക്കി...
 
""JR Hospital ""
 
അവൾ പറഞ്ഞു....
 
അവൻ മുഖം ചുളിച്ചു അവളെ നോക്കി....
 
""ഹോസ്പിറ്റൽ.... അവിടെ എന്താ... ""
 
അവൻ തന്റെ മനസിലുള്ള ചോദ്യം അടക്കി നിർത്താൻ ആകാതെ ചോദിച്ചു....
 
""എന്റെ കാര്യത്തിൽ താൻ ഇടപെടേണ്ട.... ""
 
അത്രയും പറഞ്ഞു അവൾ മുഖം തിരിച്ചു....
 
അത് കേട്ട് അവനിൽ ദേഷ്യം വന്നു.... അവളെ ഒന്ന് തുറിച്ചു നോക്കി....
 
അതേ ദേഷ്യത്തോടെ അവൻ JR ഹോസ്പിറ്റൽ ലക്ഷ്യമാക്കി വണ്ടി എടുത്തു......
 
 
    ***********************************
 
"""വേദൂട്ടാ..... ഇന്നും ഇങ്ങോട്ട് തന്നെ വരണേ.... """
 
"""അത് അമ്മ പറയേണ്ട ആവശ്യം ഒന്നും ഇല്ല.... വൈകുന്നേരം ആകുമ്പോഴേക്കും അവൻ കാറിൽ കയറി ഇരുന്നിട്ടുണ്ടാകും... """
 
ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുന്ന നിവിയുടെ തലയിൽ ഒന്ന് കൊട്ടികൊണ്ട് ദേവ് അവന്റെ അടുത്തായി ചെയർ വലിച്ചു ഇരുന്നു.....
 
"""നീ പോടാ മരമാക്രി..... എന്റെ പൊന്ന് മായമ്മേ..... ഈ സാധനത്തിനെ വല്ല തവിടും കൊടുത്തു വാങ്ങിയതാണോ.... """
 
നിവി ദേവനെ നോക്കി കോക്രി കാണിച്ചു കൊണ്ട് ചോദിച്ചു....
 
"""അങ്ങനെ ആണെന്ന് കുറച്ചു നല്ലതിനെ തന്നെ നോക്കി എടുക്കില്ലെടാ.... ഇത് പറ്റിപ്പോയി.... """
 
""അമ്മേ......😬😬""
 
മായമ്മ കൗണ്ടർ അടിച്ചതും ദേവ് പല്ല് കടിച്ചു കൊണ്ട് മായമ്മയെ ഒന്ന് നോക്കി.....
 
അത് കേട്ടതും നിവി ചിരിക്കാൻ തുടങ്ങി..... ചിരിച്ചു ചിരിച്ചു ചെക്കന്റെ കണ്ണിൽ നിന്നും മൂക്കിൽ നിന്നും ഒക്കെ വെള്ളം വരുന്നുണ്ട്....
 
അത് കണ്ടതും ദേവ് അവന്റെ നടുപ്പുറം നോക്കി ഒന്ന് കൊടുത്തു....
 
"""ചിരിക്കെടാ.... ചിരിക്ക്.... ഇനിയും ചിരിക്ക്.... """
 
അവനെ നോക്കി പുച്ഛിച്ചു കൊണ്ട് അവൻ ഫുഡിലേക്ക് കോൺസൻട്രേറ്റ് ചെയ്തു.....
 
"""നീയെന്തിനാടാ എന്റെ കൊച്ചിനെ തല്ലിയെ.... """
 
മായമ്മ നിവിയെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചതും നിവി മായമ്മക്ക് നേരെ കണ്ണ് ചിമ്മി....
 
""അവന് അസൂയയാ മായമ്മേ..... """
 
അവനെ നോക്കി ഇളിച്ചു കൊണ്ട് നിവി പറഞ്ഞതും. ദേവ് ചിരിച്ചു പോയിരുന്നു....
 
""അസൂയ നിന്റെ അമ്മായിഅപ്പന്... ""
 
ദേവ് അതേ ചിരിയോടെ പറഞ്ഞു....
 
""അങ്ങേർക്ക് അസൂയ മാത്രം അല്ലടാ... കഷണ്ടിയും ഉണ്ട്.... കാലൻ....😬 """
 
നിവി പല്ല് കടിച്ചു...
 
"""എന്റെ വേദൂട്ടാ... നീ ആ പെൺകൊച്ചിനേം വിളിച്ചിട്ട് ഇങ്ങോട്ട് വാടാ...."""
 
മായമ്മ അവനെ സപ്പോർട്ട് ചെയ്തതും ദേവ് അമ്മയെ പിടിച്ചു അവന്റെ അടുത്ത് ഇരുത്തി....
 
""""ബുദ്ധി ഇല്ലാത്ത ചെക്കനാ.... അമ്മ ഓരോന്ന് പറഞ്ഞു കൊടുത്തു എനിക്ക് തല്ല് വാങ്ങി തരരുത്.... അങ്ങേര് മഹാ പിശകാ.... വെറുതെ എന്തിനാ വഴിയിൽ കൂടെ പോകുന്ന വയ്യാവേലി ഏണി വച്ചു പിടിക്കുന്നെ..."""
 
ദേവ് പറയുന്നത് കേട്ട് നിവി ഇളിച്ചു കൊടുത്തു.....
 
""രണ്ട് തല്ല് കിട്ടിയാൽ എന്താ.... നിനക്ക് തിരിച്ചു കൊടുത്തൂടെ... അപ്പൊ നിന്റെ കയ്യ് മാങ്ങ പറിക്കാൻ പോകുവോ....!""
 
""അമ്മ എന്റെ പുക കണ്ടേ അടങ്ങൂ അല്ലേ.... ""
 
മായമ്മയുടെ സംസാരം കേട്ട് ദേവ് അതും പറഞ്ഞു കൈ കഴുകാൻ ആയി എഴുന്നേറ്റു പോയി....
 
""അപ്പൊ ഇന്ന് തന്നെ വിളിച്ചോണ്ട് വരാംല്ലേ മായമ്മേ.... ""
 
ഇളിച്ചു കൊണ്ട് നിവി ചോദിച്ചതും ദേവ് വന്നു അവനെ പിടിച്ചു വലിച്ചു പുറത്തേക് കൊണ്ട് പോയി....
 
"""അമ്മേ ഞങ്ങൾ ഇറങ്ങി.... ഇനിയും നിന്നാൽ രണ്ടാളും കൂടെ എന്നെ കൊലക്ക് കൊടുക്കും.... """
 
ദേവ് വിളിച്ചു പറഞ്ഞു....
 
""ഡാ.... ഞാൻ കൈ കഴുകിയില്ല... ""
 
""അതൊക്കെ അവിടെ എത്തി കഴുകാം.... ""
 
ദേവ് അതും പറഞ്ഞു അവനെ പിടിച്ചു കാറിലേക്ക് ഇട്ടു....വണ്ടി ഹോസ്പിറ്റലിലേക്ക് എടുത്തു.... 
 
 
   ************************************
 
ഹോസ്പിറ്റലിന് മുന്നിൽ വണ്ടി കൊണ്ട് നിർത്തി.... അവൾ അവനെ ഒന്ന് നോക്കി വണ്ടിയിൽ നിന്നും ഇറങ്ങി....
 
അവൻ അവളെ സംശയത്തോടെ ഒന്ന് നോക്കി....
 
"""തനിക്ക് ഒരു ഹെല്പ് കൂടെ ചെയ്ത് തരാൻ പറ്റുവോ.... ""
 
വണ്ടി തിരിക്കാൻ ഒരുങ്ങിയ അവനെ നോക്കി അവൾ ചോദിച്ചതും അവൻ അവളെ ഒന്ന് നോക്കി....
 
"""ഞാൻ തന്റെ കൂടെ നിന്നോട്ടെ.... വെറുതെ അല്ല.... വാടകക്ക്.... """
 
അവൾ അവനെ നോക്കി ചോദിച്ചു....
 
അവൻ അവളെ പുച്ഛത്തോടെ നോക്കി...
 
"""എനിക്ക് ഇവിടെ ഡോക്ടർ ആയി ജോബ് കിട്ടി.... ഇവിടെ ജോയിൻ ചെയ്യാനാ വന്നത്.... """
 
അവൾ അവന്റെ മുഖത്തേക്ക് നോക്കി പ്രതീക്ഷയോടെ ചോദിച്ചു....
 
ഡോക്ടർ എന്ന് കേട്ടതും അവന്റെ കണ്ണുകൾ വിടർന്നു....
 
"""പ്ലീസ്..... ""
 
അവൾ വീണ്ടും കെഞ്ചി.....
 
"""നീയല്ലേ പറഞ്ഞത് നിന്റെ കാര്യത്തിൽ ഇടപെടരുത് എന്ന്...എനിക്ക് നിന്റെ കാര്യത്തിൽ ഇടപെടേണ്ട ആവശ്യം ഇല്ല.... നിന്റെ കാര്യം നീ തന്നെ നോക്കിയാൽ മതി..... """
 
അവൻ അവളെ നോക്കി അത്രയും പറഞ്ഞു വണ്ടി തിരിച്ചു വിട്ടു....
 
അവൾക്ക് ദേഷ്യവും സങ്കടവും ഒക്കെ വന്നിരുന്നു.... ചുണ്ട് ചുളുക്കി അവൻ പോയ വഴിയേ അവൾ നോക്കി... പിന്നെ മുന്നോട്ടു നടന്നതും ഒരു കാർ വന്നു മുന്നിൽ കൊണ്ട് നിർത്തിയതും ഒരുമിച്ച് ആയിരുന്നു....
 
അവൾ പിറകോട്ടു വേച്ചു പോയി....
 
""എവിടെ നോക്കിയാടി നടക്കുന്നെ...""
 
കാറിൽ നിന്നും ഇറങ്ങി തനിക്ക്
നേരെ ദേഷ്യത്തോടെ ആക്രോശിക്കുന്നവനിലേക്ക് അവളുടെ നോട്ടം പോയി....
 
"""സോറി.... ""
 
പതിയെ പറഞ്ഞു കൊണ്ട് അവൾ അവന്റെ മുഖത്തേക്ക് നോക്കി....
 
അവൾ ഞെട്ടാലോടെ കവിളിലേക്ക് കൈ കൊണ്ട് പോയി.... അവനും അവളെ കണ്ട ഷോക്കിൽ ആയിരുന്നു....
 
കവിളിൽ കയ്യും വച്ചു നിൽക്കുന്ന പെണ്ണിനെ കണ്ടു അവൻ അവളെ നോക്കി.....
 
"""നീ എന്തിനാടി കുരിശെ എന്റെ വണ്ടിയുടെ മുന്നിലേക്ക് തന്നെ ചാകാൻ കയറി വരുന്നത്..... """
 
അവൻ അലറുകയായിരുന്നു.... അവൾ ചുറ്റും നോക്കി....
 
ഹോസ്പിറ്റലിൽ വരുന്ന രോഗികളും അവിടത്തെ സ്റ്റാഫ്സും ഒക്കെ അവളെ തന്നെ നോക്കുന്നത് അവൾ കണ്ടു....
 
അല്പ നേരം കണ്ണടച്ച് നിന്നു.... പതിയെ അവനിലേക്ക് നോട്ടം മാറ്റി....
 
"""ഞാൻ ചാകാൻ വന്നത് ഒന്നും അല്ല.... താൻ അല്ലെടോ എന്റെ മേലേക്ക് വണ്ടി കയറ്റി എന്നെ കൊല്ലാൻ നോക്കിയത്.... """
 
അതുവരെ പാവത്തിനെ പോലെ നിന്നിരുന്ന പെണ്ണ് തനിക്ക് നേരെ പൊട്ടിത്തെറിച്ചതും ദേവ് ഒന്ന് ഞെട്ടി...
 
"""വഴി മാറെടോ.... ""
 
അവനെ തള്ളി മാറ്റി ബാഗ് ഒന്ന് കൂടെ ശരിക്ക് ഇട്ട് കൊണ്ട് അവൾ ഹോസ്പിറ്റലിലേക്ക് കയറി....
 
""ആരാടാ അത്.... ""
 
അവളെ തന്നെ നോക്കി നിൽക്കുന്ന ദേവിന്റെ പുറത്ത് തട്ടി നിവി ചോദിച്ചതും അവൻ നിവിയെ ഒന്ന് നോക്കി കാറിലേക്ക് തന്നെ കയറി....
 
കാർ പാർക്ക്‌ ചെയ്തു വന്നു അവൻ നിവിയെ പോലും നോക്കാതെ തന്റെ ക്യാബിനിലേക്ക് കയറി.....
 
ചെയറിൽ ചാരി ഇരുന്നു അവൻ...
 
ഒരു നിമിഷം കണ്ണടച്ചു നിന്നതിനു ശേഷം തന്നോട് കത്തിക്കയറുന്ന പെണ്ണിന്റെ മുഖം അവന്റെ മനസിൽ തെളിഞ്ഞു.....
 
"""ഡാ... പൊട്ടാ.... നിന്നോടാ ചോദിച്ചേ.... ആരാ ആ പെണ്ണ്.... """
 
അവന്റെ ക്യാബിനിലേക്ക് ഇടിച്ചു കയറി വന്നുകൊണ്ട് നിവി ചോദിച്ചു....
 
അവൻ നിവിയെ ഒന്ന് നോക്കി...
 
""ഞാൻ നിന്നോട് പറഞ്ഞില്ലേ.... രണ്ടു ദിവസം മുന്നേ ചാവാൻ വേണ്ടി നടു റോഡിൽ കയറി നിന്ന ഒരുത്തിയെ കുറിച്ച്...."""
 
""ഏത്.... നീ അന്ന് രക്ഷപ്പെടുത്തുകയും കരണക്കുറ്റി നോക്കി ഒന്ന് കൊടുക്കുകയും ചെയ്ത മുതലോ...... ""
 
"""ആഹ് അത് തന്നെ.... """
 
""നിന്റെ തല്ല് കിട്ടിയിട്ടും അതിന് ഒരു കുഴപ്പവും ഇല്ലല്ലോ....ഞാൻ വിചാരിച്ചു അവൾ പണ്ടേ വടി ആയുട്ടുണ്ടാകും എന്ന്.... നിന്റെ തല്ലിന്റെ പവർ അതാണല്ലോ.....😁"""
 
നിവി ഇളിച്ചു കൊണ്ട് പറഞ്ഞതും ദേവ് അവനെ ഒന്ന് നോക്കി....
 
""എന്റെ തല്ലിന്റെ പവർ എന്താന്ന് മോൻ അറിയണ്ടെങ്കിൽ കുറച്ചു മാറി നിന്നോ.... ""
 
ദേവ് വാർണിങ് പോലെ പറഞ്ഞതും നിവി ഇളിച്ചു കൊടുത്തു....
 
""എന്നാലും അവൾ എന്താ ഇവിടെ...""
 
ദേവ് സംശയത്തോടെ ചോദിച്ചു...
 
""പല്ല് കാണിക്കാൻ വന്നതാവും.... ""
 
നിവി നിഷ്കു ഭാവത്തിൽ പറഞ്ഞതും അവൻ പല്ല് കടിച്ചു നിവിയെ നോക്കി....
 
""ഞാൻ ഉദ്ദേശിച്ചത്.... """
 
""നീ അതികം ഉദ്ദേശിക്കണ്ട...😬""
 
""വേണ്ടെങ്കിൽ വേണ്ട....😏""
 
നിവി അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങാൻ നിന്നതും ദേവ് അവനെ വിളിച്ചു....
 
""മോൻ എങ്ങോട്ടാ.... ""
 
ദേവ് പുരികം പൊന്തിച്ചു കൊണ്ട് ചോദിച്ചതും നിവി ഇളിച്ചു കൊണ്ട് അവനെ നോക്കി....
 
"""ആ പെണ്ണിനെ കാണാൻ നല്ല ലുക്ക് ഒക്കെ ഉണ്ടെടാ...🙈""
 
"""ആണോ.... ""
 
ദേവ് ഇളിച്ചു കൊണ്ട് ഫോൺ എടുത്തതും നിവി പല്ല് കടിച്ചു കൊണ്ട് അവനെ നോക്കി....
 
"""മോൻ പോയി മോന്റെ ഡ്യൂട്ടി ചെയ്യ്.... അല്ലെങ്കി നിന്റെ കോഴിത്തരം ഞാൻ ഇപ്പൊ വിളിച്ചു പറയും..... """
 
ദേവ് പറഞ്ഞതും നിവി ചവിട്ടിതുള്ളി അവന്റെ ക്യാബിനിലേക്ക് വിട്ടു.... അത് കണ്ടു ദേവ് ചെറു ചിരിയോടെ സീറ്റിലേക്ക് ചാരി.....
 
 
 
(തുടരും)
 

*ദേവദർശൻ...🖤* 10

*ദേവദർശൻ...🖤* 10

4.4
26822

*ദേവദർശൻ...🖤* 10 പാർട്ട്‌ - 10 ✍ അർച്ചന       ""എംഡിയുടെ റൂം എവിടെയാ.... """   അടുത്ത് ഉള്ള നേഴ്സിനോട് ജുവൽ ചോദിച്ചു....   ""ന്യൂ അപ്പോയ്ന്റ്മെന്റ് ആണോ.. ""   അവർ സംശയത്തോടെ അവളെ നോക്കി.....   ""അതേ.... ""   """സോറി.... എംഡി വന്നിട്ടില്ല....ഡോക്ടർ തല്ക്കാലം അവിടെ റിസപ്‌ഷനിൽ പോയി അപ്പോയ്ന്റ്മെന്റ് ലെറ്റർ കൊടുത്തു എംഡിക്ക് മെയിൽ ചെയ്യാൻ പറഞ്ഞോ.... """"   നേഴ്സ് പറഞ്ഞത് കെട്ട് അവൾ തലയാട്ടി റിസപ്‌ഷനിലേക്ക് ചെന്ന് എംഡിക്ക് മെയിൽ ചെയ്തു....   """ഇന്ന് ജോയിൻ ചെയ്യുന്നുണ്ടോ...""   ആ നേഴ്സ് വന്നു ചോദിച്ചതും അവൾ ഇല്ലെന്ന്