Aksharathalukal

പ്രണയവർണ്ണങ്ങൾ - 19

"ഡീ " എബി അത് കേട്ടതും അലറി.
 
''നീ ഈ ഡ്രസ്സ് ഇടുന്നോ അതോ ഞാൻ " എബി ദേഷ്യത്തോടെ പറഞ്ഞതും കൃതി പേടിച്ച് കൊണ്ട് ഡ്രസ്സ് വാങ്ങി.
 
 കൃതി ഡ്രസ്സ് വാങ്ങിയതും എബി ബാത്ത് റൂമിൽ നിന്നും പുറത്തിറങ്ങി.
 
 
നേരം കുറേ കഴിഞ്ഞിട്ടും ക്യതിയെ പുറത്ത് കാണാതെ ആയപ്പോൾ എബി പതിയെ ഡോർ തുറന്ന് നോക്കി.
 
 
കൃതി അപ്പോഴും ഡ്രസ്സ് മാറ്റാതെ ചുമരിൽ തന്നെ ചാരി നിൽക്കുകയാണ്.
 
 
" നീ എന്താ ഈ ഡ്രസ്സ് മാറാതെ നിൽക്കുന്നേ. എബി ബാത്ത് റൂമിനുള്ളിലേക്ക് കയറി വന്നു.
 
 
'' ഇച്ചായ... "
 
 
"ഹാവു പകുതി ബോധം വന്നു സമാധാനം" എബി അവളെ തട്ടി വിളിച്ചു.
 
 
"കൃതി ... എണീറ്റ് ഈ ഡ്രസ്സ് മാറ്റ്''
 
 
" വേണ്ട ഇച്ചായ .ഇത് എനിക്ക് ഇടാൻ പറ്റുന്നില്ല ." അവൾ എബിയുടെ നെഞ്ചിലേക്ക് ചാരി കൊണ്ട് പറഞ്ഞു.
 
 
"ഇവൾ ഇപ്പോ എന്നേ കൂടി നനക്കുമല്ലോ " എബി അവളെ ചുമരിലേക്ക് തന്നെ ചാരി നിർത്തി കൊണ്ട് റൂമിൽ പോയി അവൻ്റെ ഒരു ഷർട്ടും, അവളുടെ ഒരു മിഡിയും കൊണ്ടുവന്നു .
 
 
"ദാ ഇത് ഇട്. ഇനിയും ഇങ്ങനെ തന്നെ നിൽക്കാൻ ആണ് നിൻ്റെ ഭാവം എങ്കിൽ എൻ്റെ കയ്യിൽ നിന്നും നീ വാങ്ങിക്കും"അത്രയും പറഞ്ഞ് എബി ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങി .
 
 
കുറച്ച് കഴിഞ്ഞതും കൃതി ഡ്രസ്സ് മാറി പുറത്തേക്ക് വന്നു .
 
 
" ഇത് വലുതാ ഇച്ചായ. എനിക്ക് ചെറിയ ഷർട്ട് മതി.ഇത് വേണ്ട" അവൾ ഇട്ടിരിക്കുന്ന ഷർട്ടിലേക്ക് നോക്കി കൊണ്ട് പറഞ്ഞു
 .
 
"മര്യാദക്ക് കിട്ടിയ ഷർട്ട് ഇട്ടോ.ഇത് ഡ്രസ്സ് കട ഒന്നും അല്ല നിൻ്റെ ഇഷ്ടത്തിനുള്ളത് കിട്ടാൻ " കൃതിയുടെ വേഷം കണ്ട് എബിക്ക് ചിരി വന്നെങ്കിലും അവൻ ചിരി അടക്കി പിടിച്ച് കൊണ്ട് പറഞ്ഞു.
 
 
" നീ വല്ലതും കഴിച്ചോ " എബി കൃതിയോട് ചോദിച്ചു.
 
 
" ഇല്ല" അവൾ നിഷ്കളങ്കതയോടെ തലയാട്ടി.
 
 
" എന്നാ വാ കഴിക്കാം"
 
 
"എനിക്ക് ആ ജ്യൂസ് മതി" അവൾ അവനെ നോക്കി പറഞ്ഞു.
 
 
" ഇല്ല" എബി ദേഷ്യത്തോടെ പറഞ്ഞു .
 
 
"എനിക്ക് ഒന്നും വേണ്ട." അവൾ ബെഡിലേക്ക് കമിഴ്ന്നു കിടന്നു കൊണ്ട് പറഞ്ഞു.
 
 
" നീ വരുന്നുണ്ടോ അതോ ഞാൻ " എബി ദേഷ്യം അടക്കി കൊണ്ട് ചോദിച്ചു.
 
 
"എനിക്ക് വേണ്ട. വേണ്ട .വേണ്ട കൃതിയും വാശി കാണിച്ചു.
 
 
"ഡീ " എബി തല്ലാനായി കൈ ഉയർത്തിയതും കൃതി കരയാൻ തുടങ്ങി.
 
 
" നോക്കിക്കോ ഞാൻ അമ്മ വന്നാൽ പറഞ്ഞു കൊടുക്കും എന്നേ തല്ലി എന്ന് " കൃതി കരഞ്ഞു കൊണ്ട് പറഞ്ഞു.
 
 
"കൃതി നീ എന്നേ വെറുതെ ദേഷ്യം പിടിപ്പിക്കാതെ കഴിക്കാൻ വരാൻ നോക്ക് "
 
 
" എന്നാ എന്നെ എടുക്കുവോ " കൃതി ഇരു കൈകളും നീട്ടി അവനെ പ്രതീക്ഷയോടെ നോക്കി കൊണ്ട് ചോദിച്ചു.
 
 
" ഉം. വാ'' അവളുടെ നിഷ്കളങ്കത കണ്ടപ്പോൾ അവനും എതിർക്കാൻ തോന്നിയില്ല
 
 
അവൻ ഇരു കൈകൾ കൊണ്ടും അവളെ താങ്ങി എടുത്ത് താഴേക്ക് നടന്നു. ശേഷം അടുക്കളയിലെ ചെയറിൽ അവളെ ഇരുത്തി.
 
 
ഫ്രിഡ്ജിൽ നിന്നും ഭക്ഷണം എടുത്ത് ചൂടാക്കി കൃതിക്ക് നൽകി. കൃതി അധികം വാശി ഒന്നും കാണിക്കാതെ അത് വേഗം കഴിച്ചു.
 
 
ഭക്ഷണം എല്ലാം കഴിച്ച് കഴിഞ്ഞ് അവൾ റൂമിലേക്ക് പോയി.
 
 
ബാൽക്കണിയിൽ ഒരു ചെയറിൽ ഇരുന്ന് എബി ഫയലുകളും മറ്റും നോക്കുകയാണ്. മറ്റൊരു കസേരയിൽ ഇരുന്ന് കൃതി ഫോണിൽ കളിക്കുന്നുണ്ട്.
 
 
"ഇച്ചായ ഒരു സൂത്രം കാണിച്ച് തരട്ടെ" കൃതി എബിയുടെ അരികിലേക്ക് വന്നു കൊണ്ട് പറഞ്ഞു.
 
 
" എന്താ " എബി അവളെ നോക്കി കൊണ്ട് ചോദിച്ചു.
 
 
"നോക്കിയേ "അവൾ ഫോൺ എബിക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു .അത് കണ്ട് അവൻ ഞെട്ടി.
 
 
അവൻ്റെ കുറേ ഫോട്ടോകൾ .അവൻ പോലും അറിയാതെ എടുത്ത പിക്ക്കൾ ആണ്. ഉറങ്ങുമ്പോഴും, വർക്ക് ചെയ്യും മ്പോഴും മറ്റും ഉള്ള കുറേ ഫോട്ടോസ്
 
 
" ഇത് എന്താ ഫുൾ എൻ്റെ പിക്ക് ആണല്ലോ .എന്തിനാ ഇതൊക്കെ "
 
 
''ഞാൻ ഇവിടെന്നു പോയാലും എനിക്ക് കാണാൻ, ഓർത്ത് വക്കാൻ വേണ്ടിയാ"
 
 
"അതെന്തിനാ ഓർത്തു വക്കുന്നേ." എബി സംശയത്തോടെ ചോദിച്ചു
 
 
" ഇഷ്ടം കൊണ്ട് " കൃതി പറഞ്ഞു.
 
 
"അതിന് നിനക്ക് എന്നോട് ഇഷ്ടം ഉണ്ടോ "
 
 
" ഇല്ല.പക്ഷേ അന്ന് എന്നേ അമ്മു എന്ന് വിളിച്ചില്ലേ .അന്ന് എനിക്ക് കുഞ്ഞിയ ഒരു ഇഷ്ടം തോന്നി. "
 
 
"അതെന്താ ആ വിളിക്ക് ഇത്ര പ്രത്യേകത "
 
 
" എന്നേ കണ്ണേട്ടൻ അമ്മു എന്നാ വിളിച്ചിരുന്നേ"ക്യതി ഒരു ചിരിയോടെ പറഞ്ഞു. പക്ഷേ അപ്പോഴേക്കും എബിയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞിരുന്നു.
 
"ആരാ ഈ കണ്ണൻ"
 
 
"ഇച്ചായന് കണ്ണേട്ടനെ അറിയില്ലെ. ഞങ്ങളുടെ കലാക്ഷേത്രയിലെ കണ്ണേട്ടൻ.നന്നായി കൊട്ടും. കേൾക്കാൻ എന്ത് രസാ എന്ന് അറിയോ "
 
 
" നിൻ്റെ ആരാ അത് "
 
 
"എൻ്റെ ... എൻ്റെ അത്  പിന്നെ.... എനിക്ക് ഇപ്പോ ഉറക്കം വരാ. ബാക്കി ഞാൻ നാളെ പറയാം"
 
 
അത് പറഞ്ഞ് ക്യതി ചെയറിൽ നിന്നും എഴുന്നേറ്റ് റൂമിലേക്ക് പോയി.
 
 
"പിന്നെ... നാളെ പറയും പോലും, ബോധം ഇല്ലാത്തതു കൊണ്ടാണ് ഇത്രയെങ്കിലും പറഞ്ഞത് " എബിയും അവൾക്ക് പിന്നാലെ ഫയലുകളുമായി റൂമിലേക്ക് നടന്നു.
 
 
റൂമിൽ എത്തുമ്പോഴേക്കും കൃതി കിടന്നിരുന്നു. എബി ഫയലുകൾ എല്ലാം കബോഡിൽ വച്ച ശേഷം ലൈറ്റ് ഓഫ് ചെയ്യ്ത് വന്ന് കിടന്നു.
 
ബെഡ് ലാമ്പിൻ്റെ വെളിച്ചം ആ മുറിയിൽ പരന്നു
 
 
''ഇച്ചായാ "ക്യതി എബിക്ക് നേരെ തിരിഞ്ഞ് കടന്നു കൊണ്ട് വിളിച്ചു "
< .
 
 
"ഇച്ചായന് എന്നോട് ദേഷ്യം ഉണ്ടോ " '
 
 
" എന്തിന്''
 
 
" ഞാൻ കാരണം അല്ലേ ആ കുട്ടിയും ആയുള്ള ഇച്ചായൻ്റ കല്യാണം മുടങ്ങിയേ.ഒരു പക്ഷേ ഞാൻ ഇവിടെക്ക് വന്നില്ലായിരുന്നെങ്കിൽ നാളെ ഇച്ചായൻ്റ കല്യാണം ആയിരുന്നേനേ."
 
 
" എയ് എല്ലാം കർത്താവിൻ്റെ നിയോഗം ആയിരിക്കും. ഞാൻ പറയുന്നത് ഒന്ന് കേൾക്കാൻ പോലും അനു തയ്യാറായില്ലല്ലോ "
 
 
അത് പറയുമ്പോൾ എബിയുടെ സ്വരം ഇടറിയിരുന്നു.
 
 
"ഇച്ചായന് ഒരു പാട് ഇഷ്ടം ആയിരുന്നു ലേ"
 
 
" അനു .അവൾ എൻ്റെ ജീവൻ ആയിരുന്നു. അവൾ അല്ലാതെ മറ്റൊരു പെണ്ണ് എൻ്റെ ജീവിതത്തിൽ ഉണ്ടാവില്ല എന്ന് തിരുമാനിച്ചതായിരുന്നു ഞാൻ.
 
 
ഇന്നിതാ അവൾ വേറെ ഒരാളുടെ സ്വന്തം ആവാൻ പോവാ.ഞാൻ ഇനി അവളുടെ ആരും അല്ല. വെറും ഒരു പരിചയക്കാരൻ എന്നതിലുപരി ഇനി..."
 
 
എബിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അത് കണ്ട് എന്തോ കൃതിയുടെ മനസും നീറി.
 
 
" ഇച്ചായാ " അവൾ എബിയെ നെഞ്ചോട് ചേർത്തു
 
 
"സോറി. ഞാൻ കാരണം ആണ് ഇങ്ങനെയെല്ലാം സംഭവിച്ചത്." അവൾ അവൻ്റെ തലയിൽ പതിയെ തലോടി.
 
 
എബി അവളെ ഇരു കൈകൾ കൊണ്ടും അവളുടെ ഇടുപ്പിലൂടെ ചേർത്തു പിടിച്ചു.
 
 
ഒപ്പം അവൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴികിയിരുന്നു.
 
 
''മറക്കണം എല്ലാം മറക്കണം. നാളെ മുതൽ അനു എൻ്റെ അല്ല. റോയിയുടെ മാത്രം ആണ് അവൾ " അവൻ സ്വന്തം മനസിനെ പറഞ്ഞു പഠിപ്പിച്ചു.
 
 
കൃതിയുടെ നെഞ്ചിലേ ചൂടേറ്റ് എബി പതിയെ ഉറങ്ങി.ഒപ്പം അവനെ വിടാതെ ചേർത്ത് പിടിച്ച് ക്യതിതിയും.
 
 
***
 
രാത്രി ഒരു പാട് നേരം വൈകിയാണ് അമ്മയും, പപ്പയും, ആദിയും വീട്ടിൽ എത്തിയത്. രാത്രി ആയതിനാൽ അവർ എബിയേയും കൃതിയേയും ഉണർത്താൻ നിന്നില്ല.
 
 
അതിരാവിലെ തന്നെ അവർ കുളിച്ച് റെഡിയായി അനുവിൻ്റെ വീട്ടിലേക്ക് പോകുകയും ചെയ്തു.
 
 
അമ്മയും പപ്പയും ആദിയും രാത്രി വന്നതും അതിരാവിലെ തന്നെ തിരികെ പോയ തൊന്നും എബിയും കൃതിയും അറിഞ്ഞില്ല.
 
 
***
 
രാവിലെ 8 മണി ആയപ്പോൾ ആണ് ക്യതി എഴുന്നേറ്റത്. കണ്ണു തുറന്ന് നോക്കിയത് ക്ലോക്കിലേക്കാണ്.
 
 
സമയം കണ്ട് അവൾ വേഗം എണീക്കാൻ നിന്നു പക്ഷേ കഴിയുന്നില്ല. അപ്പോൾ ആണ് അവൾ അടുത്ത് കിടക്കുന്ന എബിയെ കണ്ടത്.
 
 
തൻ്റെ കഴുത്തിൽ മുഖം ചേർത്ത് ഇടുപ്പിലൂടെ ഇരു കൈകളും കൊണ്ട് ഇറുക്കി കെട്ടി പിടിച്ച് കൊണ്ടാണ് എബി കിടക്കുന്നത്‌.
 
 
എബിയുടെ നിശ്വാസം തൻ്റെ കഴുത്തിൽ തട്ടുന്നതായി കൃതിക്ക് തോന്നി. തൻ്റെ ഇടുപ്പിൽ നിന്നും കൈ വിടുവിക്കാൻ നോക്കി എങ്കിലും കഴിയുന്നില്ല.
 
 
പെട്ടെന്ന് ഫോൺ റിങ്ങ് ചെയ്തതും എബി കണ്ണു തുറന്നു .അവൻ എഴുന്നേറ്റ് ടേബിളിനു മുകളിൽ നിന്നും ഫോൺ എടുത്തു.
 
 
അമ്മയാണ് വിളിക്കുന്നത്. അവൻ കോൾ അറ്റൻ്റ് ചെയ്യ്ത് സംസാരിച്ചു. അവർ അവിടെ എത്തിയ കാര്യം പറയാൻ അമ്മ വിളിച്ചതാണ്.
 
 
ഫോൺ കട്ട് ചെയ്യ്ത് തിരിഞ്ഞ എബി എന്തോ ആലോചിച്ചിരിക്കുന്ന കൃതിയെ ആണ് കണ്ടത്. ഒരേ സമയം ഒരു പാട് ഭാവങ്ങൾ അവളുടെ മുഖത്ത് മിന്നിമറയുന്നത് കൗതുകത്തോടെ എബി നോക്കി നിന്നു.
 
 
" എൻ്റ കൃഷ്ണാ... ഇന്നലെ എന്താ ഉണ്ടായത്.തലക്ക് വല്ലാത്ത കനം. ഇന്നലെ അന്ന തന്ന ജ്യൂസ് കുടിച്ചത് മാത്രമേ ഓർമയുള്ളു.
 
 
പിന്നെ എന്താ സംഭവിച്ചേ. ഇതെങ്ങനെ ഈ ഡ്രസ്സ് എനിക്ക് കിട്ടിയത്. ഇത് അയാളുടെ ഷർട്ട് അല്ലേ.ഇനി ഇന്നലെ എങ്ങാനും ..'' അവളുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു.
 
 
അവൾ എന്താണ് ആലോചിക്കുന്നത് എന്ന് മനസിലാക്കിയതും എബിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു.
 
 
"എനിക്കിട്ട് കുറേ പണിഞ്ഞതല്ലേ. കുറച്ച് ടെൻഷൻ അടിക്കട്ടെ. മിക്കവാറും ഇന്നലത്തെ കാര്യങ്ങൾ ഒന്നും ഓർമ ഉണ്ടാവില്ല."
 
 
എബി ഒരു പുഞ്ചിരിയോടെ മുന്നോട്ട് വന്ന് ഇന്നലെ താഴേ ഇട്ടിരുന്ന കൃതിയുടെ ഡ്രസ്സ് എടുത്ത് ബെഡിനു മുകളിൽ ഇട്ടു.
 
 
ശേഷം അവളെ ഒന്ന് അർത്ഥം വച്ച് നോക്കിയ ശേഷം എബി ബാത്ത് റൂമിലേക്ക് കയറി.
 
 
ആ ഡ്രസ്സ് താഴേ നിന്നും എബി ബെഡിലേക്കിട്ടതും ക്യതി ആകെ വിയർക്കാൻ തുടങ്ങി.
 
 
"ഇന്നലെ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. ഇന്നലെ ഞാൻ ഇനി വല്ലതും. അയ്യോ അലോചിക്കാൻ കൂടി വയ്യ.
 
 
ഇനി ഞാൻ എങ്ങനെ അയാളുടെ മുഖത്ത് നോക്കും." ക്യതിക്ക് ആകെ ടെൻഷൻ ആയി .
 
 
കുളി കഴിഞ്ഞ് പുറത്ത് ഇറങ്ങിയ എബിയെ കൃതി കണ്ണെടുക്കാതെ നോക്കിയിരിക്കുകയാണ്.
 
 
"എന്താ "കൃതിയുടെ നോട്ടം കണ്ട് എബി ചോദിച്ചു.
 
" എയ് ഒന്നൂല്ല "കൃതി തോളനക്കി കൊണ്ട് പറഞ്ഞു.
 
 
" എന്നാ പോയി കുളിക്ക് " എബി അവളെ നോക്കി പറഞ്ഞു .
 
 
" ഉം " അവൾ മൂളി കൊണ്ട് ഡ്രസ്സും എടുത്ത് ബാത്ത് റൂമിലേക്ക് നടന്നു.
 
 
അപ്പോഴേക്കും എബി മിന്നുക്കെട്ടിന് പോവാൻ റെഡിയായിരുന്നു .
 
 
"കബോഡിൽ നിന്നും ഒരു നല്ല ഡ്രസ്സ് എടുത്ത് ഇട്ട് റെഡിയായി താഴേക്ക് വാ'' അത് പറഞ്ഞ് എബി പുറത്തേക്ക് നടന്നു.
 
 
അവൾക്ക് ഇന്നലെ നടന്നത് ഒന്നും ഓർമയില്ല. ഒന്നും കളിപ്പിച്ചാലോ എബി മനസിൽ ഓർത്തു.
 
 
ഡോറിനടുത്ത് എത്തിയ എബി തിരിഞ്ഞ് കൃതിയുടെ അടുത്തേക്ക് വന്നു.
 
 
"വേദന ഉണ്ടോ " എബി ക്യതിയെ നോക്കി ചോദിച്ചു. കൃതി ഒന്നും മനസിലാവാതെ അവനെ നോക്കി.
 
 
"അല്ല ഇന്നലത്തെ അതിൻ്റെ വേദന ...." എബി മുഖത്ത് ഒരു ചിരിയും നാണവും വരുത്തി കൊണ്ട് ചോദിച്ചു.
 
 
"എന്തിൻ്റെ വേദന " കൃതി ടെൻഷനോടെ ചോദിച്ചു.
 
 
" അല്ലെങ്കിൽ പറയണ്ട. എനിക്കും വയ്യാ .അതോണ്ട് വെറുതെ ചോദിച്ചതാ" അത് പറഞ്ഞ് എബി പുറത്തേക്ക് പോയി.
 
 
എബി ചിരിയടക്കി പിടിച്ചു കൊണ്ട് താഴേക്ക് നടന്നു.
 
 
ക്യതി കണ്ണും തള്ളി നിൽക്കുകയാണ്.
 
 
"എൻ്റെ കൃഷ്ണാ .. ഇന്നലെ ഇവിടെ എന്തൊക്കെയോ നടന്നിട്ടുണ്ട്. അല്ലാതെ അയാൾ ഇങ്ങനെ ഒക്കെ ചോദിക്കുമോ"ക്യതി ആകെ വല്ലാതെയായി.
 
 
"അമ്മു... വേഗം റെഡിയായി വാ " എബി താഴേ നിന്നും വിളിച്ച് പറഞ്ഞു.
 
 
കൃതി വേഗം കബോഡിൽ നിന്നും ഒരു റെഡ് ആൻ്റ് ഗോൾഡൻ കോബിനേഷൻ സിംപിൾ വർക്ക് ഉള്ള സാരി ഉടുത്തു.
 
 
വേഗം മുടി കെട്ടി വച്ച് .ഒരു പൊട്ടും വച്ചു. കാതിൽ ചെറിയ ഒരു കമ്മൽ ആണ് ഉള്ളൂ.അത് പത്ത് പാസായപ്പോൾ കലാക്ഷേത്രയിലെ അന്തേവാസിയായ അമ്മൂമ്മ എടുത്ത് തന്നതാണ്.
 
 
അല്ലെങ്കിൽ എല്ലാതും അങ്ങനെ കിട്ടിയത് അല്ലെ. അവൾ സ്വയം ഓർത്തു.
 
 
അവൾ വേഗം താഴേക്ക് ഇറങ്ങി ചെന്നു. താഴേ എബി അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു.
 
 
അവൾ അരികിൽ വന്നതും എബി ഒരു ബോക്സ് അവൾക്ക് നേരെ നീട്ടി. കൃതി എന്താ എന്ത് മനസിലാവാതെ അത് വാങ്ങിച്ചു.
 
 
" ഇത് അമ്മ തരാൻ പറഞ്ഞതാ. ഇതൊക്കെ വേഗം ഇട്."
 
 
കൃതി ആ ബോക്സ് ഓപ്പൺ ചെയ്യ്തു. ഗോൾഡ് ആണ്. അത് കണ്ടപ്പോൾ അവൾക്ക് മനസിലായി ആൻവിയുടെ കല്യാണത്തിന് ആണ് പോവുന്നത് എന്ന്.
 
 
ഒരു ജോഡി ജിമ്മിക്കിയും, അത്യവശ്യം സ്റ്റോൺ വർക്ക് ഉള്ള ഒരു നെക്ലസ്, 4 വളകൾ.
 
 
''അതിലേക്ക് തന്നെ നോക്കി നിൽക്കാതെ വേഗം റെഡിയാവാൻ നോക്ക്. സമയം വൈകി ഇപ്പോ തന്നെ "
 
 
എബി പോവാനായി തിരക്ക് കൂട്ടി. അവൾ വേഗം അതെല്ലാം അണിഞ്ഞു. കാറിൽ ആണ് അവർ പോയത്.
 
 
കാർ നേരെ ഒരു പള്ളിമുറ്റത്ത് വന്ന് നിന്നു. കൃതിയുടെ ഹൃദയമിടിപ്പ് വർദ്ധിക്കാൻ തുടങ്ങി.
 
 
(തുടരും)
 
★APARNA ARAVIND★

പ്രണയവർണ്ണങ്ങൾ - 20

പ്രണയവർണ്ണങ്ങൾ - 20

4.5
10337

കാർ നേരെ ഒരു പള്ളിമുറ്റത്ത് വന്ന് നിന്നു. കൃതിയുടെ ഹൃദയമിടിപ്പ് വർദ്ധിക്കാൻ തുടങ്ങി.   കൃതിയുടെ സാരിക്കിടയിൽ നിന്നും എബി താലി പുറത്തേക്ക് എടുത്തിട്ടു.   എബിയുടെ ആ പ്രവർത്തിയിൽ കൃതി ശരിക്കും അമ്പരന്നു.കൃതി ടെൻഷനടിച്ച് ആണ് ഇരിക്കുന്നത്.     "ഇറങ്ങ് "   എബി അത് പറഞ്ഞതും കൃതി കാറിൽ നിന്നും ഇറങ്ങി.   കൃതിയെ കാത്തു അമ്മ പള്ളിക്ക് പുറത്തു തന്നെ നില്ക്കുന്നുണ്ടായിരുന്നു കൃതിയെ കണ്ടതും അമ്മ വേഗം അവളുടെ അടുത്തേക്ക് വന്നു '   "നിങ്ങൾ എന്താ എന്താ ഇത്ര താമസിച്ചേ മിന്നുകെട്ടിന് ഉള്ള സമയം ആവാറായി. "     അമ്മ കൃതിയേയും കൂട്ടി  പള്ള