Aksharathalukal

പ്രണയവർണ്ണങ്ങൾ - 20

കാർ നേരെ ഒരു പള്ളിമുറ്റത്ത് വന്ന് നിന്നു. കൃതിയുടെ ഹൃദയമിടിപ്പ് വർദ്ധിക്കാൻ തുടങ്ങി.
 
കൃതിയുടെ സാരിക്കിടയിൽ നിന്നും എബി താലി പുറത്തേക്ക് എടുത്തിട്ടു.
 
എബിയുടെ ആ പ്രവർത്തിയിൽ കൃതി ശരിക്കും അമ്പരന്നു.കൃതി ടെൻഷനടിച്ച് ആണ് ഇരിക്കുന്നത്.
 
 
"ഇറങ്ങ് "
 
എബി അത് പറഞ്ഞതും കൃതി കാറിൽ നിന്നും ഇറങ്ങി.
 
കൃതിയെ കാത്തു അമ്മ പള്ളിക്ക് പുറത്തു തന്നെ നില്ക്കുന്നുണ്ടായിരുന്നു കൃതിയെ കണ്ടതും അമ്മ വേഗം അവളുടെ അടുത്തേക്ക് വന്നു
'
 
"നിങ്ങൾ എന്താ എന്താ ഇത്ര താമസിച്ചേ മിന്നുകെട്ടിന് ഉള്ള സമയം ആവാറായി. "
 
 
അമ്മ കൃതിയേയും കൂട്ടി  പള്ളിക്ക് അകത്തേക്ക് നടന്നു. പിന്നാലെ എബിയും അകത്തേക്ക് കയറി.
 
ഇന്നേ വരെ പള്ളിക്കുള്ളിൽ കയറാത്ത കൃതി ആശ്ചര്യത്തോടെ അവിടെ എല്ലാം നോക്കി. പക്ഷേ അമ്മയോടൊപ്പം തന്നേ കണ്ടപ്പോൾ പലരുടേയും മുഖത്തുള്ള ഭാവമാറ്റം അവളും ശ്രദ്ധിച്ചിരുന്നു.
 
 
അവളും അമ്മയും ഒരു ഭാഗത്തായി നിന്നു. അപ്പോഴേക്കും സംശയങ്ങളും ചോദ്യങ്ങളും ബന്ധുക്കളും നാട്ടുക്കാരും ചുറ്റും കൂടിയിരുന്നു.
 
 
" കുട്ടിയുടെ കൈയ്യിലും കഴുത്തിലും ഉള്ളത് സ്വർണ്ണം ആണോ. വീട്ടുക്കാർ തന്നതാണോ അതോ നിങ്ങൾ എടുത്ത് കൊടുത്തതാണോ., കുട്ടിയുടെ കുടുംബത്തിന് എത്ര ആസ്ഥി ഉണ്ട്".
 
 
പല ചോദ്യങ്ങളും അവർ ചോദിക്കാൻ തുടങ്ങി. അമ്മ എന്തൊക്കെയോ മറുപടികൾ പറയുമ്പോഴും കൃതി ഒന്നും മിണ്ടാതെ മൗനമായി നിൽക്കുകയാണ് ചെയ്തത്.
 
" ദേവി .ഒന്ന് ഇങ്ങ് വന്നേ" ആരോ അമ്മയെ വിളിച്ചതും അമ്മ കൃതിയേയും കൂട്ടി ആദിയുടെ അരികിലേക്ക് നടന്നു.
 
 
"ആദി നീ കുറച്ച് നേരം മോളുടെ ഒപ്പം നിൽക്ക് .ഞാൻ ഇപ്പോ വരാം" അമ്മ കൃതിയെ ആദിയുടെ കൈയ്യിൽ ഏൽപ്പിച്ച് പുറത്തേക്ക് പോയി.
 
" എട്ടത്തി ഇന്ന് സുന്ദരിയായിട്ടുണ്ടല്ലോ " ആദി ക്യതിയെ നോക്കി പറഞ്ഞു.
 
 
"അതെന്താ ആദി നീ അങ്ങനെ പറഞ്ഞെ. അല്ലെങ്കിൽ ഞാൻ സുന്ദരിയല്ലേ ".
 
 
"അതെ ലോ. എൻ്റെ എട്ടത്തി അല്ലെങ്കിലും സുന്ദരി തന്നെയാണ് "
 
 
" ഉം മതി മതി നിൻ്റെ പുകഴ്ത്തൽ"
 
 
" നീ അല്ലേ കൊച്ചേ എബിടെ കൂടെ വന്ന ആ പെൺകൊച്ച് " ഒരു പത്ത് അൻപത് വയസ് തോന്നിക്കുന്ന ഒരു സ്ത്രീ അവർക്കരികിലേക്ക് വന്ന് കൊണ്ട് ചോദിച്ചു
 
കൃതി ഒന്നും മിണ്ടാതെ തന്നെ നിന്നു.
 
" ഇത് എന്താ കൊച്ചേ കണ്ടാൽ തന്നെ എഴുന്നേറ്റ് നിൽക്കാൻ ഉള്ള ജീവൻ പോലും ഇല്ലല്ലോ നിനക്ക്. എന്നിട്ട് എന്ത് കണ്ടിട്ടാ ആ ചെറുക്കൻ നിന്നെ കെട്ടിയത്."
 
 
അത് കേട്ടതും കൃതിക്ക് എന്തോ പോലെ തോന്നി. ചുറ്റു ഉള്ളവർ തന്നെ ശ്രദ്ധിക്കാൻ തുടങ്ങി എന്ന് അവൾക്കും മനസിലായിരുന്നു.
 
''അത് ശരിയാ മേരി ചേച്ചി. എട്ടൻ്റെ സെലക്ഷൻ ശരിയായില്ല. എന്നാ നമ്മുക്ക് ഒരു കാര്യം ചെയ്യാം
 
 
ചേച്ചിടെ മകളുടെ കല്യാണം എന്തായാലും കഴിഞ്ഞിട്ടില്ലലോ.ആ മോളേ എബി ചേട്ടനെ കൊണ്ട് കെട്ടിക്കാം .അപ്പോ ചേച്ചിയുടെ സങ്കടവും മാറും"
 
 
എബി അത് പറഞ്ഞതും ആ സ്ത്രീ മറുപടി പോലും പറയാതെ അവിടെ നിന്നും സ്ഥലം വിട്ടു.
 
 
അവരുടെ പോക്ക് കണ്ട് കൃതിയും ആദിയും ചിരിക്കാൻ തുടങ്ങി.
 
 
" ചോദ്യങ്ങൾക്കുള്ള മറുപടി അപ്പോൾ തന്നെ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല എട്ടത്തി അതാ " ആദി ചിരിച്ച് കൊണ്ട് പറഞ്ഞു.
 
 
"ആദി " ആദിയുടെ കൂട്ടുക്കാർ അവനെ വിളിക്കാൻ തുടങ്ങി.
 
 
" നീ പോയ്ക്കൊ ആദി .ഞാൻ ഇവിടെ നിന്നോളാം"ആദിയെ നോക്കി കൃതി പറഞ്ഞു.
 
 
" എയ് അത് വേണ്ടാ. ചേച്ചി ഇവിടെ ഒറ്റക്ക് നിന്നാൽ ഓരോരുത്തർ ഓരോന്ന് പറഞ്ഞ് എട്ടത്തിയെ കുറ്റപ്പെടുത്താൻ വരും  "
 
 
"സാരില്ല്യാന്നേ നീ പോയ്ക്കൊ ആദി "
 
 
" എന്നാ ഒരു കാര്യം ചെയ്യാം.എട്ടത്തി വാ "ആദി കൃതിയുടെ കൈയ്യും പിടിച്ച് മുന്നോട്ട് നടന്നു.
 
 
"ദാ ഇവിടെ നിന്നാൽ ചേച്ചിയെ ആരും ഒന്നും പറയാൻ വരില്ല " എബിയുടെ അരികിൽ കൃതിയെ നിർത്തി കൊണ്ട് ആദി പറഞ്ഞു.
'
 
''എട്ടൻ ഉള്ളപ്പോൾ അതുപോലെയുള്ള ചോദ്യങ്ങളുമായി ആരും വരില്ല. ഇനി വന്നാൽ എട്ടൻ്റെ കൈയ്യിൽ നിന്നും അവർക്ക് വേണ്ടത് കിട്ടിക്കോളും." ആദി കൃതിയോടായി പറഞ്ഞു.
 
 
" എട്ടാ... എൻ്റെ എട്ടത്തിയെ കണ്ണിലെ കൃഷ്ണമണി പോലെ നോക്കിയേക്കണേ" കൃതിയുടെ കൈ എബിയുടെ കൈയ്യിൽ വച്ചു കൊണ്ട് ആദി പറഞ്ഞു.
 
 
അത് പറഞ്ഞ് ആദി പുറത്തേക്ക് നടന്നു. ആദി പോയിട്ടും എബി കൃതിയുടെ കൈ വിട്ടിരുന്നില്ല.
 
 
പേടി കൊണ്ടോ, നാണക്കേട് കൊണ്ടോ എന്തോ കൃതിക്ക് എബിയെ ഒന്ന് നോക്കാൻ പോലും കഴിഞ്ഞില്ല.
 
എബിയോടൊപ്പം പഠിച്ചവരിൽ പലരും ആൻവിയുടെ കല്യാണത്തിന് വന്നിരുന്നു.
 
 
അവരെ എല്ലാവർക്കും കൃതിയെ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യ്തു.
 
 
പത്ത് മണിയോടെ മിന്നുക്കെട്ട് കഴിഞ്ഞു.ആൻവിയുടെ കഴുത്തിൽ മിന്ന് കെട്ടുന്ന സമയം ക്യതി അറിയാതെ എബിയെ ഒന്ന് പാളി നോക്കി.
 
 
അവൻ്റെ മുഖത്ത് പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നും ഇല്ലെങ്കിലും അവൻ്റെ ഉള്ളിൽ ഒരു കടൽ ഇരമ്പുന്നുണ്ട് എന്ന് കൃതിക്ക് അറിയായാമായിരുന്നു.
 
 
എബി അവളുടെ കൈയ്യിലെ പിടി ഒന്ന് കൂടി മുറുക്കി പിടിച്ചു.കൈയ്യിലെ പിടി മുറുകിയതും കൃതി തല തിരിച്ച് എബിയെ നോക്കി.
 
 
ആ സമയം അവൻ്റെ മുഖത്തെ ഭാവം എന്താണ് എന്ന് അവൾക്ക് പോലും മനസിലായില്ല.
 
 
ഒന്നും ചെയ്യാൻ കഴിയാത്ത ഒരു നിസഹായ അവസ്ഥ അവൻ്റെ കണ്ണുകളിൽ കാണാമായിരുന്നു.
 
 
കുറച്ച് കാലങ്ങൾക്ക് മുൻപ് താനും ഇതുപോലെ ഒരു അവസ്ഥ അനുഭവിച്ചതാണ്.അതു കൊണ്ട് ആ വേദന എന്താണ് എന്ന് എനിക്ക് മനസിലാവും (കൃതി ആത്മ)
 
 
ക്യതിയുടെ മനസിൽ എന്തോ ഒരു കുറ്റബോധം വന്ന് നിറഞ്ഞു.താൻ കാരണം ആണല്ലോ ഇങ്ങനെയെല്ലാം സംഭവിച്ചത്.
 
 
മിന്നുകെട്ട് കഴിഞ്ഞതും എബിയും കൃതിയും വീട്ടിലേക്ക് തന്നെ തിരിച്ച് വന്നു.
 
 
കൃതിയെ വീട്ടിൽ ആക്കിയ ശേഷം എബി സ്റ്റേഷനിൽ എന്തോ ആവശ്യം ഉണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് പോയി.
 
 
ഉച്ചവരെ കൃതി വീട്ടിൽ ഒറ്റക്കായിരുന്നു. ഉച്ച കഴിഞ്ഞതും അമ്മയും ആദിയും വീട്ടിലേക്ക് വന്നു.'
 
 
എബിക്കും കൃതിക്കും ഉള്ള ഭക്ഷണം ആൻവിയുടെ മമ്മി അമ്മയുടെ അടുത്ത് കൊടുത്തയച്ചിരുന്നു.
 
 
ഉച്ചക്ക് എബി ഭക്ഷണം കഴിക്കാൻ വന്നില്ല. അതു കൊണ്ട് കൃതി ഒറ്റക്ക് ആണ് ഭക്ഷണം കഴിച്ചത്
 
ഭക്ഷണം കഴിച്ച് കഴിഞ്ഞ് അമ്മ മയൂരിയുടെ വീട്ടിലേക്കുള്ള ഭക്ഷണം ഒരു കവറിൽ പാക്ക് ചെയ്യ്ത് കൃതിയുടെ കൈയ്യിൽ കൊടുത്തു വിട്ടു.
 
 
എളുപ്പം നോക്കി കൃതി എന്നത്തെയും പോലെ മതിൽ ചാടി. പക്ഷേ അതിൽ ചാടി നേരെ നിന്നത് എബിയുടെ മുന്നിലായിരുന്നു.
 
 
മതിൽ ചാടി വന്ന കൃതിയെ കണ്ട് മുറ്റത്ത് നിൽക്കുന്ന മയൂരിയും ,നിരഞ്ജനും, എബിയും വാ പൊളിച്ച് നിൽക്കുകയാണ്.
 
 
ഒന്നും പ്രതീക്ഷിക്കാതെ അവരെ കണ്ടതും കൃതി ആകെ എന്തോ പോലെയായി.
 
 
"അമ്മ ഇത് തരാൻ പറഞ്ഞതാ ഇവിടെ " കൈയ്യിലെ കവർ മയൂരിക്ക് കൊടുത്ത് കൊണ്ട് കൃതി പറഞ്ഞു.
 
 
" ഞാൻ പോവാ ട്ടോ പിന്നെ വരാം" അത് പറഞ്ഞ് കൃതി ഗേറ്റ് വഴി തിരിച്ച് പോവാൻ നടന്നു.
 
 
"കൃതി ചേച്ചി നിൽക്ക്. ഇത്ര പെട്ടെന്ന് പോവാണോ " മയൂരി പിന്നിൽ നിന്നും വിളിച്ച് പറഞ്ഞു.
 
 
" ഞാൻ പിന്നെ ഒരു ദിവസം വരാം മയൂ" അത് പറഞ്ഞ് കൃതി മുന്നോട്ട് നടന്നു.
 
 
"അമ്മു നിൽക്ക് ഒരു മിനിറ്റ് ഞാനും ഉണ്ട് " എബി പിന്നിൽ നിന്നും വിളിച്ച് പറഞ്ഞതും ക്യതി ബ്രക്ക് ഇട്ട പോലെ നിന്നു.
 
 
" നിരഞ്ജൻ ഞാൻ പറഞ്ഞ ഡീറ്റെയിൽസ് കളക്ട് ചെയ്യ്തിട്ട് എനിക്ക് മെയിൽ ചെയ്യ്താ മതി. ഇനി കുറച്ച് ദിവസം ഞാൻ ഇവിടെ കാണില്ല "
 
 
" ഓക്കെ എബി.ഞാൻ റെഡിയായാൽ അയക്കാം"
 
 
നിരഞ്ജൻ സൈബർ സെല്ലിൽ ആണ് വർക്ക് ചെയ്യുന്നത്. അതു കൊണ്ട് അശോക് ഗ്രൂപ്പ് ഓഫ് കമ്പനിയുമായി ബന്ധപ്പെട്ട ചില ഡീറ്റെയിൽസ് എടുക്കാനായി ആണ് എബി അവിടേക്ക് വന്നത്.
 
 
" എബി ചേട്ടായി ചേച്ചിയെ അമ്മു എന്നാ ലേ വിളിക്കാ" മയൂരി ചോദിച്ചത് കേട്ട് എബി ഒന്ന് പുഞ്ചിരിച്ചു.
 
 
അവരോട് യാത്ര പറഞ്ഞത് എബിയും കൃതിയും ഗേറ്റ് വിട്ട് പുറത്തേക്ക് ഇറങ്ങി.
 
 
"എന്താ നിൻ്റെ ഉദ്ദേശം .മനുഷ്യനെ നാണം കെടുത്താൻ വേണ്ടി അവളുടെ ഒരു മതില് ചാട്ടം" എബി അവളുടെ കൈയ്യിൽ മുറുകെ പിടിച്ച് കൊണ്ട് പറഞ്ഞു.
 
 
" ആ ... വിടടോ കാലമാ.. '' കൃതി പറയാൻ വന്നത് പകുതി വച്ച് നിർത്തി.
 
 
"എന്താ ... എന്താ നീ വിളിച്ചേ " എബി ഒന്നുകൂടി അവളുടെ കൈയ്യിലെ പിടിമുറുക്കി.
 
 
"സോറി സോറി സോറി. ഇനി വിളിക്കില്ല. വിട് പ്ലീസ്"
'
 
" ഉം .ഇനി ബഹുമാനമില്ലാതെ ഇങ്ങനെയുള്ള വാക്കുകൾ എങ്ങാനും പറഞ്ഞാ..." കൃതിയെ എബി ഭീഷണിപ്പെടുത്തി.
 
 
അപ്പോഴേക്കും അവർ വിട്ടിൽ എത്തിയിരുന്നു.
 
വന്നതും ഭക്ഷണം കഴിച്ച് എബി വീണ്ടും പുറത്തേക്ക് പോയി.പിന്നീട് അവൻ രാത്രിയാണ് വന്നത്.
 
 
കൂട്ടത്തിൽ കൈയ്യിൽ കുറേ കവറുകളും ഉണ്ടായിരുന്നു. അതിൽ നിറയെ കൃതിക്കുള്ള ഡ്രസ്സുകൾ ആയിരുന്നു.
 
 
ആ കവറുകൾ എബി ക്യതിയുടെ കൈയ്യിൽ കൊടുത്തതും അവളുടെ കണ്ണുകൾ നിറഞ്ഞു.
 
ജീവിതത്തിൽ ആദ്യം ആയിട്ടായിരുന്നു അവൾക്ക് അത്രയും ഡ്രസ്സുകൾ കിട്ടിയിരുന്നത്.
 
 
***
 
 
"നാളെ ഞാനും അമ്മുവും പാലക്കാട്ടേക്ക് പോവും. നാഗമഠം തറവാട്ടിലേക്ക് " ഭക്ഷണം കഴിക്കുന്നതിനിടയിൽ എബി പറയുന്നത് കേട്ട് എല്ലാവരും ഞെട്ടി.
 
 
"നാളെ രാവിലെ തന്നെ ഇവിടെ നിന്നും ഇറങ്ങും "
 
 
" എബി അത് വേണോ. നമ്മൾ ആ ബന്ധം അന്നേ ഉപേക്ഷിച്ചത് അല്ലേ " പപ്പ അവനോടായി പറഞ്ഞു.
 
 
"വേണം പപ്പേ.ഞങ്ങൾ നേരത്തെ ഇറങ്ങും' ''അത് പറഞ്ഞ് എബി ഭക്ഷണം കഴിച്ച് എഴുന്നേറ്റു.
 
 
രാത്രി കിടക്കാനായി റൂമിലേക്ക് എത്തിയപ്പോൾ എബി ഡ്രസ്സുകൾ പാക്ക് ചെയ്യുകയായിരുന്നു.
 
 
കൃതി അവൻ പാക്ക് ചെയ്യുന്നത് നോക്കി വാതിലിനരികിൽ തന്നെ നിന്നു.
 
 
" നിൻ്റെ ഡ്രസ്സുകളും വേഗം പാക്ക് ചെയ്യ്.എന്നിട്ട് വേണം എനിക്ക് ലൈറ്റ് ഓഫ് ചെയ്യാൻ "
 
 
ക്യതി വേഗം എബി വാങ്ങിയ ഡ്രസ്സുകൾ ബാഗിൽ എടുത്ത് വച്ചു .
 
പാക്കിങ്ങ് കഴിഞ്ഞതും എബി ലൈറ്റ് ഓഫ് ചെയ്യ്ത് കിടന്നു.മറുഭാഗത്ത് കൃതിയും.
 
 
" ഈ വീട്ടിലെ നിൻ്റെ അവസാന ദിവസം അല്ലേ. സുഖമായി കിടന്നുറങ്ങ് " എബിയുടെ ആ വാക്കുകൾ കൃതിയുടെ മനസിൽ ആകെ അസ്വസ്ഥത ഉണ്ടാക്കി.
 
 
"നാളെ നിൻ്റെ വീട്ടിലേക്ക് തിരിച്ച് പോവുമ്പോൾ ഞാൻ കെട്ടിയ താലി തിരിച്ച് എന്നേ ഏൽപ്പിക്കണം"
 
അത് കേട്ടതും കൃതിയുടെ കൈ അറിയാതെ തൻ്റെ താലിയിൽ പിടിമുറുക്കി .ആകെ മരവിച്ച ഒരു അവസ്ഥ
 
 
മറുഭാഗത്ത് എബി  മനസിൽ പല കാര്യങ്ങളും കണക്ക് കൂട്ടുകയായിരുന്നു.
 
 
(തുടരും)
 
★APARNA ARAVIND★
 

പ്രണയ വർണ്ണങ്ങൾ - 21

പ്രണയ വർണ്ണങ്ങൾ - 21

4.5
10043

"നാളെ നിൻ്റെ വീട്ടിലേക്ക് തിരിച്ച് പോവുമ്പോൾ ഞാൻ കെട്ടിയ താലി തിരിച്ച് എന്നേ ഏൽപ്പിക്കണം"   അത് കേട്ടതും കൃതിയുടെ കൈ അറിയാതെ തൻ്റെ താലിയിൽ പിടിമുറുക്കി .ആകെ മരവിച്ച ഒരു അവസ്ഥ     മറുഭാഗത്ത് എബി  മനസിൽ പല കാര്യങ്ങളും കണക്ക് കൂട്ടുകയായിരുന്നു.   ***   രാവിലെ ആദ്യം എഴുന്നേറ്റത് കൃതി ആയിരുന്നു. അവൾ കുറച്ച് നേരം തൻ്റെ അപ്പുറത്ത് കിടക്കുന്ന എബിയെ നോക്കി.   എപ്പോഴോ എവിടെയോ വച്ച് ഞാനും ഇയാളെ സ്നേഹിച്ചിരുന്നു. ആദ്യം ഒക്കെ ഇച്ചായ എന്ന് കളിയാക്കാനായി വിളിച്ചിരുന്നതാണ്.     പക്ഷേ ഇപ്പോൾ ആത്മാർത്ഥമായിട്ട് ആണ് അങ്ങനെ വിളിക്കുന്നത്.ഈ കു