Aksharathalukal

*ദേവദർശൻ...🖤* 11

*ദേവദർശൻ...🖤* 11
പാർട്ട്‌ - 11
✍ അർച്ചന
 
 
""ഞാൻ പോകുവാ.... വീടിന്റെ താക്കോൽ അവിടെ തന്നെ വയ്ക്കണേ....."""
 
വിളിച്ചു പറഞ്ഞു കൊണ്ട് അവൾ ഇറങ്ങിയതും അവൻ തലയാട്ടി....
 
"""ഡോ.... ഒരു നൂറ് രൂപ തന്നെ.... ബസിന് പോകാൻ കാശ് ഇല്ല... ""
 
തിരിച്ചു കയറി വന്നു കൊണ്ട് അവൾ പറഞ്ഞതും അവൻ മറ്റൊന്നും പറയാതെ കീശയിൽ നിന്നും ജിപ്സിയുടെ ചാവിയും എടുത്തു മുറ്റത്തേക്ക് ഇറങ്ങി.....
 
"""ഞാൻ കൊണ്ടാക്കാം... നൂറു രൂപ തന്നാൽ വാടക പതിനായിരത്തിലും കൂടും... """
 
എന്നും പറഞ്ഞു അവൻ വണ്ടിയിൽ കയറി..... ഒപ്പം അവളും.....
 
"""താൻ ആള് അത്ര ഭീകരൻ ഒന്നും അല്ലാലെ..... """
 
അവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിക്കുന്നത് കെട്ട് അവൻ ഡ്രൈവിങ്ങിന്റെ ഇടയിലും അവളെ കണ്ണ് കൂർപ്പിച്ചു നോക്കി...
 
അതിന് അവൾ ഒന്ന് ഇളിച്ചു കൊടുത്തു...
 
"""ഡോ.... """
 
അവൾ വീണ്ടും വിളിച്ചതും അവൻ വണ്ടി നിർത്തി.... അവൾ സംശയത്തോടെ അവനെ നോക്കി....
 
"""നീ കുറേ നേരം ആയല്ലോ കുരിപ്പേ ഡോ താൻ എന്നൊക്കെ എന്നെ വിളിക്കാൻ തുടങ്ങിയിട്ട്.....എനിക്ക് ഒരു പേര് ഉണ്ട്.... ദർശൻ.... അങ്ങനെ വിളിച്ചാൽ മതി.... അല്ലെങ്കിൽ ഒന്നും വിളിക്കണ്ട..... """"
 
 
അവൻ ദേഷ്യത്തിൽ പറയുന്നത് കെട്ട് അവൾ അവനെ നോക്കി...
 
"""എനിക്ക് അങ്ങനെ വിളിക്കാൻ തോന്നുന്നില്ല.... ""
 
ചുണ്ട് ചുളുക്കി അതും പറഞ്ഞു പെണ്ണ് മുഖം കോട്ടി ഇരുന്നു....
 
ഹോസ്പിറ്റലിൽ എത്തിയതും അവൾ ഇറങ്ങി....
 
""വൈകുന്നേരം കൂട്ടാൻ വരുവോ... വരില്ലെങ്കിൽ ഒരു നൂറ് രൂപ താ.... """
 
ഇളിച്ചു കാണിച്ചു അവന് നേരെ കൈ നീട്ടി അവൾ നിന്നു....
 
അവൻ അവളെ നോക്കുക പോലും ചെയ്യാതെ വണ്ടി എടുത്തു പോയി...
 
"""വൈകുന്നേരം കൂട്ടാൻ വന്നാൽ മതിയായിരുന്നു..... """
 
ഒന്ന് ആത്മഗതിച്ചു അവൾ ഹോസ്പിറ്റലിലേക്ക് കയറി....
 
അവൾ തന്റെ ക്യാബിനിലേക്ക് കയറി...
 
Dr. Juval Mariya
 
മുന്നിൽ എഴുതി വച്ചിട്ടുള്ള ബോർഡിലേക്ക് അവൾ നോക്കി....
 
"""ജോ.... ഇന്ന് ജോന്റെ പൊടിക്കുപ്പി ഡോക്ടർ ആയിട്ട് ജോയിൻ ചെയ്യുവാ.... എനിക്ക് നല്ല പേടി ഉണ്ട് ജോ.... എന്റെ കൂടെ തന്നെ ഉണ്ടാവില്ലേ... """
 
കഴുത്തിലെ കൊന്തമാലയിൽ ഒന്ന് അമർത്തി ചുംബിച്ചു കൊണ്ട് അവൾ സീറ്റിൽ ഇരുന്നു....
 
  
    ***********************************
 
"""അഞ്ചു.... ഇന്ന് നീ വീട്ടിലേക്ക് വരുന്നുണ്ടോ... """"
 
ദേവ് അവളോട് ചോദിച്ചതും അവൾ ഉണ്ടെന്ന് തലയാട്ടി....
 
""ഇന്ന് എന്ത് പറ്റി.... രാവിലെ ക്യാബിനിലേക്ക് വന്നില്ലല്ലോ... """
 
അവൻ അവൾക്ക് ഓപ്പോസിറ്റ് ഇരുന്നു....
 
""ഡ്യൂട്ടിയിൽ ആയിരുന്നെടാ... ""
 
അവൾ മറുപടി പറഞ്ഞു....
 
"""നിവി എവിടെ..... അവനെ ഇന്ന് കണ്ടില്ലല്ലോ.... """
 
"""പുതിയ ഏതോ ഡോക്ടർ ജോയിൻ ചെയ്തിട്ടുണ്ടെന്ന് കേട്ടു.... അന്വേഷിക്കാൻ എന്നും. പറഞ്ഞു പോയതാ..... """
 
ദേവ് ചിരിച്ചു കൊണ്ട് പറഞ്ഞു....
 
"""ഡാ..... അവളാടാ ഡോക്ടർ... """
 
ക്യാബിൻ ഡോർ തള്ളി തുറന്ന് കൊണ്ട് നിവി കയറി വന്നു പറഞ്ഞതും അഞ്ജുവും ദേവും അവനെ നോക്കി....
 
"""ഏത് അവള്.... ""
 
ദേവ് മുഖം ചുളിച്ചു....
 
"""ഡാ പൊട്ടാ.... നിന്റെ വണ്ടിക്ക് മുന്നിൽ ചാടിയ പെണ്ണ് ഇല്ലേ.... ഇന്നലെ നമ്മൾ കണ്ടില്ലേ..... ലോ ലവള്.... """
 
നിവി വ്യക്തമാക്കി കൊടുത്തതും ദേവ് ഞെട്ടാലോടെ ചെയറിൽ നിന്നും എഴുന്നേറ്റു.....
 
"""ഡോക്ടർ ജുവൽ മരിയ.... ന്യൂറോളജി ഡിപ്പാർട്മെന്റ്.... """
 
നിവി കോളർ പൊക്കി കൊണ്ട് പറഞ്ഞു....
 
"""അയിന്..... """
 
എന്നും പറഞ്ഞു അഞ്ചു എഴുന്നേറ്റതും നിവി ഇളിച്ചു കൊടുത്തു....
 
""ഞാൻ പോയി പരിചയപ്പെട്ടിട്ട് വരാം.... """"
 
'""എന്നാ ഞാനും.... ""
 
അഞ്ചു പറഞ്ഞതും നിവിയും ചാടികയറി പറഞ്ഞു....
 
"""നീ വരുന്നുണ്ടോടാ... """.
 
നിവി ആക്കിയ രീതിയിൽ ചോദിച്ചതും ദേവ് ഇല്ലെന്ന് തലയാട്ടി....
 
അപ്പൊ തന്നെ അഞ്ജുവും നിവിയും അവളുടെ ക്യാബിൻ ലക്ഷ്യമാക്കി പോയി...
ദേവ് ചെയറിലേക്ക് ചാരി ഇരുന്നു...
 
ഒരു ഡോക്ടർ ആയിരുന്നിട്ട് കൂടെ അവൾ എന്തിനാ ഇത്രയും ചെറു പ്രായത്തിൽ ആത്മഹത്യക്ക് ശ്രമിച്ചത്....
 
അവന്റെ മനസ്സിൽ സംശയങ്ങൾ നിറഞ്ഞു....
 
ഇന്നലെ തന്നോട് മറുപടി പറയുമ്പോൾ അവൾ നല്ല ധൈര്യത്തോടെയാണ് സംസാരിച്ചത് എന്ന് അവന് തോന്നി....
 
അവളുടെ കുഞ്ഞ് കണ്ണുകളും ഇളം റോസ് അധരങ്ങളും ഒറ്റക്കൽ മൂക്കുത്തിയും അവന്റെ മനസ്സിൽ ഒരു ചിത്രം പോലെ തെളിഞ്ഞു.....
 
അവൻ ക്യാബിനിൽ നിന്നും പുറത്തേക്ക് നടന്നു.....
 
 
******************************************
 
കയ്യിലെ ആ കുഞ്ഞ് ഫോട്ടോയിലേക്ക് നോക്കി നിൽക്കുകയാണ് ദർശൻ....
 
മനസ്സിൽ സംശയങ്ങൾ ഒരുപാട് ഉണ്ട്.... പല വിധ ചോദ്യങ്ങളും.... ഒന്നിനും ഉള്ള ഉത്തരം തനിക്ക് ഇതുവരെ ലഭിച്ചില്ലലോ എന്ന നിരാശ അവനെ പിന്തുടർന്നു....
 
ചിന്തകളെ ബേധിച്ചു കൊണ്ട് അവന്റെ ഫോൺ റിങ് ചെയ്തു....
 
തമ്പിയാണ്.....
 
""ഹെലോ.....""
 
""ഈ ഫോട്ടോയും വച്ചു ഞാൻ എങ്ങനെ കണ്ടുപിടിക്കും.... ഇത് വേണോ...."""
 
അവൻ അയാളോട് ചോദിച്ചു.... അയാൾ അവന്റെ സംസാരം ശ്രദിച്ചു.... പലതും പറഞ്ഞു അവനെ വീണ്ടും തന്റെ വരുതിയിൽ ആക്കി.... അവന് ആവശ്യമുള്ള പണം നൽകാമെന്ന് പറഞ്ഞു അവനെ സ്വാധീനിക്കാൻ ശ്രമിച്ചു....
 
കാൾ കട്ട് ആയതും അവൻ വണ്ടി എടുത്തു... 
 
ആ ഫോട്ടോയിലെ മുഖം കണ്ടുപിടിക്കാനായി അവൻ അലഞ്ഞു....
 
പെട്ടെന്ന് ആണ് ഒരു സ്ത്രീ വണ്ടിയുടെ മുന്നിലേക്ക് വന്നത്....
 
അവർ കരയുന്നുണ്ടായിരുന്നു....
 
അവൻ വണ്ടി നിർത്തി..... ആ സ്ത്രീ വേഗം തന്നെ അവന്റെ അടുത്തേക്ക് നടന്നു....
 
"""മോനേ.... അവിടെ.... ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകുവോ.... മായേച്ചി.... നെഞ്ച് വേദന...""
 
കിതപ്പും കരച്ചിലും കാരണം അവരുടെ വാക്കുകൾ പകുതിയിൽ മുറിഞ്ഞു പോകുന്നുണ്ടായിരുന്നു....
 
അവൻ പെട്ടെന്ന് തന്നെ വണ്ടി ആ വലിയ വീടിന്റെ അകത്തളത്തിലേക്ക് കയറ്റി....
 
ആ സ്ത്രീയോടൊപ്പം ആ വീടിന്റെ പടി കടക്കുമ്പോൾ അവൻ പോലും അറിയാതെ അവന്റെ ഉള്ള് വിങ്ങുന്നുണ്ടായിരുന്നു....
 
അച്ഛന്റ്റെ കൈ പിടിച്ചു നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു കൊണ്ട് ആ വലിയ വീടിന്റെ പടിയിറങ്ങുന്ന പത്തുവയസുകാരൻ അവന്റെ ഉള്ളിൽ നിറഞ്ഞു....
 
അവന്റെ കാലുകൾ നിശ്ചലമായി....
കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി....
 
"""മോനേ.... അവിടെ... """
 
അവർ അവനെ ഒരു റൂമിന് നേരെ ചൂണ്ടി കാണിച്ചു....
 
അവൻ അകത്തേക്ക് കടന്നു.... നെഞ്ചിൽ കൈ വച്ചു കിടക്കയിൽ കിടന്നു പിടയുന്ന അവരെ കണ്ടതും അവന്റെ കൈകൾ വിറച്ചു.....
 
താൻ വീണ്ടും ആ പത്തുവയസുകാരൻ ആകുന്നത് അവൻ അറിഞ്ഞു....
 
""മോനേ... ""
 
ആ സ്ത്രീ തട്ടിവിളിച്ചതും അവൻ ഞെട്ടി കൊണ്ട് അവരെ നോക്കി.... പിന്നെ ഒന്നും ചിന്തിച്ചു നിൽക്കാതെ വേഗം തന്നെ അവരെ കൈകളിൽ കോരി എടുത്തു....
 
ജിപ്സിയിലേക്ക് കയറ്റി.... ഒപ്പം ആ സ്ത്രീയും കയറി....
 
വണ്ടി മാക്സിമം സ്പീഡിൽ തന്നെ ഓടിച്ചു.... അവന് കണ്ണുനിറഞ്ഞു കാഴ്ചകൾ ഒന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല..... മനസ് എന്തിനോ വേണ്ടി തേങ്ങികൊണ്ടിരുന്നു.....
 
ഹോസ്പിറ്റലിൽ എത്തിയതും അവൻ തന്നെ അവരെ കൈകളിൽ കോരി എടുത്തു സ്ട്രക്ച്ചറിലേക്ക് കിടത്തി....
 
അവർ ഒരു കൈ കൊണ്ട് അവന്റെ കയ്യിൽ മുറുകെ പിടിച്ചത് അവൻ അറിഞ്ഞു.....
 
ICU ലേക്ക് കയറ്റുമ്പോൾ അവൻ തന്നെ കൈകൾ അടർത്തി മാറ്റി....
 
മുന്നിലെ ചെയറിൽ അവൻ ഇരുന്നു.... കാൽമുട്ടിലേക്ക് കൈകൾ വച്ചു മുഖം ചേർത്ത് വച്ചു അവൻ അവിടെ ചാരി..... കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞു....
 
   ***********************************
 
"""may i coming.... """
 
ഡോറിൽ നോക്ക് ചെയ്തു അനുവാദത്തിന് കാത്തുനിൽക്കുന്നവരെ അവൾ നോക്കി.....
 
"""അഞ്ചു ചേച്ചി.... """
 
അവളുടെ ചുണ്ടുകൾ മന്ത്രിച്ചു...
 
""ജുവലേ..... നീ ആയിരുന്നോ.... ""
 
കണ്ണുവിടർത്തി അവളെ നോക്കി കൊണ്ട് അഞ്ചു അവളുടെ അടുത്തേക്ക് ചെന്നു....ഒപ്പം നിവിയും....
 
"""അഞ്ചു ചേച്ചി ഇവിടെയാണോ വർക് ചെയ്യുന്നേ... """
 
"""അതേലോ.... ഇവൻ വന്നു പുതിയ ഒരു കൊച്ചു ജോയിൻ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞത് കൊണ്ട് പരിചയപ്പെടാൻ വന്നതാ.... """
 
അഞ്ചു അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു......
 
ജുവൽ അവളെ നോക്കിക്കാണുകയായിരുന്നു...... എംബിബിസ്ന് പഠിക്കുമ്പോൾ തന്റെ സീനിയർ ആയിരുന്നു അഞ്ജിത എന്ന അഞ്ചു... 
 
തന്നെ കോളേജിൽ കൊണ്ട് ചെന്നാക്കാൻ വരുമ്പോൾ ഒക്കെ ജോയുടെ കണ്ണുകൾ അവളെ വലയം വയ്ക്കുന്നത് പെണ്ണ് കണ്ടിട്ടുണ്ട്...
 
ഒരിക്കൽ താൻ അത് ചോദിച്ചപ്പോൾ ചെറിയ ഒരു ചിരി മാത്രം നൽകിയവൻ....
 
എന്നാൽ പെട്ടെന്ന് ഒരു ദിവസം അവളോട് തനിക്ക് ഒന്നുമില്ലെന്ന് പറഞ്ഞു..... അത് കള്ളം ആണെന്ന് അവൻ തന്റെ മുഖത്തു നോക്കാതെ പോലും പറയുന്നത് കണ്ടപ്പോൾ തന്നെ അവൾക്ക് മനസിലായിരുന്നു....
അത് എന്തുകൊണ്ട് ആണെന്ന് ചോദിചില്ല..... ചോദിക്കാതെ തന്നെ പറയും എന്ന് കരുതി..... എന്നാൽ.....
 
"""എന്താ ജുവലേ ഇങ്ങനെ നോക്കുന്നെ... ""
 
ചിരിയോടെ അഞ്ചു ചോദിക്കുന്നത് കെട്ട് അവൾ ഒന്നുമില്ലെന്ന് തലയാട്ടി....
 
"""ഇത് നിവേദ്..... ""
 
നിവിയെ അവൾക്ക് അഞ്ചു പരിചയപ്പെടുത്തി....
 
""ഇവൾ എന്റെ ജൂനിയർ ആയിരുന്നു.... ""
 
നിവിയുടെ മുഖത്തെ സംശയഭാവം കണ്ടു അഞ്ചു പറഞ്ഞു....
 
അവൻ അവൾക്ക് ചിരിച്ചു കൊടുത്തു.... ജുവലും....
 
"""എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ.... പേഷ്യന്റ്സ് ഉണ്ട്.... """
 
കുറച്ചു നേരം സംസാരിക്കുമ്പോഴേക്കും നിവി അവൾക്ക് അവളുടെ ചേട്ടായി ആയിരുന്നു....
 
അഞ്ചു പറഞ്ഞതും അവൾ തലയാട്ടി സമ്മതം അറിയിച്ചു....
 
അവർ പോയതും അവൾ ചിരിയോടെ പേഷ്യന്റിന്റെ അടുത്തേക്ക് പോയി...
 
   **************************************
 
""""ദേവാ...... മായമ്മ...... """
 
പേഷ്യന്റിനെ ചെക്ക് ചെയ്യുന്നതിനിടയിൽ നിവി വന്നു പറഞ്ഞതും അവൻ ഞെട്ടി പിടഞ്ഞു എഴുന്നേറ്റു....
 
"""അമ്മക്ക്.... എന്താടാ.... ""
 
അവൻ ടെൻഷനോടെ നിവിയെ നോക്കി....
 
നിന്റെ ഫോൺ എവിടെ....
 
അവന്റെ കൈയിൽ പിടിച്ചു വലിച്ചു പുറത്തേക്ക് നടക്കുന്നതിനിടയിൽ നിവി ചോദിച്ചു.....
 
 
"""ഫോൺ..... """
 
പോക്കറ്റിൽ തപ്പി കൊണ്ട് അവൻ പറഞ്ഞു....
 
"""അത്.... കാറിൽ ആണെന്ന് തോനുന്നു..... നീ കാര്യം പറയ് നിവി... അമ്മയ്ക്ക് എന്താ പറ്റിയെ... """
 
ദേവ് നിവിയെ പിടിച്ചുഉലച്ചു കൊണ്ട് ചോദിച്ചു.....
 
""അറ്റാക്ക് ആയിരുന്നു.... ഇപ്പൊ കുഴപ്പുല്ല....ഇവിടെ ICU വിൽ ഉണ്ട്...""
 
നിവി പറഞ്ഞതും ദേവ് icu ലഷ്യമാക്കി ഓടി......
 
 
 
(തുടരും)
 

*ദേവദർശൻ...🖤* 12

*ദേവദർശൻ...🖤* 12

4.6
26384

*ദേവദർശൻ...🖤* 12 പാർട്ട്‌ - 12 ✍ അർച്ചന       """അമ്മേ... """   ദേവന്റെ ശബ്ദം ഇടറിയിരുന്നു.... അവർ പതിയെ കണ്ണ് തുറന്നു.... മുഖം കുനിച്ചു ബെഡിന്റ ഒരു സൈഡിൽ ഇരിക്കുന്നവനെ നോക്കി....   """എനിക്ക് ഒന്നുല്ലടാ..."""   അവർ പതിയെ പറഞ്ഞു....   മിഴികൾ ഒരു സൈഡിൽ നിൽക്കുന്ന നിവിയിൽ എത്തി.... കണ്ണുകൊണ്ടു അടുത്തേക്ക് വരാൻ പറഞ്ഞു....   അവൻ അവരുടെ അടുത്ത് നിന്നു... നെറ്റിയിൽ ഒന്ന് ചുംബിച്ചു... അവന്റെ കണ്ണിൽ നിന്നും അടർന്നു വീണ മിഴി നീർ അവരുടെ മുഖത്തു പതിച്ചു.....   ജന്മം നൽകാതെയും അമ്മയാകാം എന്നതിനുള്ള തെളിവ്....   ""ഡോക്ടർ.... പേഷ്യന്റിന് അധികം സ്‌ട്