"കുറേനാൾ മുന്പാണ്. ഞാൻ എന്റെ ഹൃദയം പൂട്ടി അതിന്റെ താക്കോൽ എവിടെയോ വലിച്ചെറിഞ്ഞു. ഇപ്പൊള്‍ ഓർകുന്നില്ല അതെവിടെയാണെന്ന്. എവിടെയെങ്കിലും കിടന്ന് നിനക്കു കിട്ടിയോ അത്? എന്റെ ഹൃദയത്തിന്റെ താക്കോലുംകൊണ്ടാണോ നീ വന്നിരിക്കുന്നത്?"
പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ- ഹൃദയത്തിൽ ദൈവത്തിൻറെ കൈയ്യൊപ്പുള്ള ഒരു എഴുത്തുകാരന്റെ കഥയാണ്.
അപസ്മാര രോഗിയെ മദ്യപാനിയും ചൂത് കളിക്കാരനും ഒക്കെയായി സ്വയം നശിക്കുന്ന ഒരു മനുഷ്യജന്മം എന്നതിലുപരി പീഡിതമായി ഹൃദയത്തിൻറെ ഉരുൾ പൊട്ടലുകളും ഭൂകമ്പങ്ങളും ഇരു മുഴക്കങ്ങളും മൗനങ്ങളും ഒക്കെയും സഹിച്ച് വിശുദ്ധിയുള്ള ഒരു കഥാകൃത്തായ ദസ്തയേവ്‌സ്‌കിയെ കൂടിയാണ് കഥാകാരൻ നമുക്ക് കാട്ടിത്തരുന്നുണ്ട്. സ്വന്തം ജീവിതത്തിന്റെ വെറും ചാരമായാണ് സ്വന്തം സൃഷ്ടികളെ ദസ്തയേവ്സ്കി വർണ്ണിക്കുന്നത്.
ദസ്തയേവ്സ്‌കിയുടെ എല്ലാ ദാരുണാവസ്ഥയും അതിന്റെ എല്ലാ അഗാധതലത്തിലും കഥാകൃത്ത് വിവരിക്കുന്നുണ്ട്, ഒരു മനുഷ്യന്റെ ഹൃദയത്തിനെ പിടിച്ചുലക്കാൻ പാകത്തിന് ആ അനുഭവങ്ങൾ ഉണ്ട് താനും.
പ്രസാധകനായ സ്റ്റെല്ലോവ്സ്കിക്ക് സ്വന്തം പുസ്തകങ്ങളുടെ അവകാശം നൽകേണ്ടിവരുമെന്ന് പ്രതിസന്ധിയിൽ സമയബന്ധിതമായി നോവൽ എഴുതി നൽകാൻ ഒരാളുടെ സഹായം അദ്ദേഹത്തിന് ആവശ്യമായിരുന്നു .അങ്ങനെ ദസ്തയേവ്സ്‌കിയുടെ 'ചൂതാട്ടക്കാരന്‍' എന്ന നോവല്‍ പകര്‍ത്തിയെഴുതാന്‍ സ്റ്റെനോയുടെ ജോലി ഏറ്റെടുത്തു കൊണ്ടാണ് അന്ന അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. തന്റെ സങ്കല്പത്തിലുള്ള ദസ്തയേവ്സ്‌കിയെ ആയിരുന്നില്ല അന്ന ശരിക്കും കണ്ടത്. അന്നയുടെ മനസ്സിൽ സൂക്ഷിച്ചിരുന്ന എഴുത്തുകാരന്റെ ബിംബം തകർന്നടിഞ്ഞെങ്കിലും പിന്നീട് അദ്ദേഹത്തെ മനസിലാക്കൻ അന്നയോളും ആർക്കും സാധിച്ചിട്ടില്ല എന്ന് ഏതൊരു വായക്കാരനും തോന്നി പോകും.സ്വയം നശിക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തിൽ പ്രതീക്ഷയുടെ ഒരു പുതു വെളിച്ചം തന്നെയായിരുന്നു അന്ന. ആശയങ്ങൾ കൊണ്ട് ഉഴുതുമറിക്കപെട്ട അദ്ദേഹത്തിന്റ മനസ്സിന് ഒരു സ്വാന്തനം ആയിമാറാൻ അന്നക്കു അധികം സമയം വേണ്ടി വന്നില്ല. പിന്നീട് അന്നയോട് ദസ്തയേവ്സ്‌കിക്ക് തീവ്രപ്രണയം തോന്നുകയും ഒടുവിൽ അവർ ജീവിത പങ്കാളികൾ ആവുകയും ചെയുന്നു.
സംമൂഹത്തിന്റ അടിത്തട്ടിൽ നിന്ന് വന്നു സ്വന്തം അനുഭവങ്ങൾ കൊണ്ട് സമൂഹത്തെ ഒരുപാട് ചിന്തിക്കാൻ പ്രേരിപിച്ച ദസ്തയേവ്സ്‌കിയുടെ ജീവിതം വളരെ ലളിതവും അതെ സമയം ശക്തവുമായ ഭാഷ യാതൊരു ഇടനില തടസവുമില്ലാതെ വായനക്കാരന്റെ ഹൃദയത്തിലേക്ക് നേരിട്ട് ഒരു അനുഭവമായി മാറ്റാൻ പെരുമ്പടവം ശ്രീധരനു സാധിച്ചിട്ടുണ്ട്.