അവന്റെ വരവ് കണ്ട് കാട്ടിലെ മൃഗങ്ങളെല്ലാം ഓടി മറഞ്ഞു.. ഉറച്ച ശരീരം.. ക്രൂരത നിറഞ്ഞ ചുവന്ന കണ്ണുകൾ..കൈ വിരലിലെ സ്വർണ്ണം കെട്ടിയ ഇന്ദ്രനീലമോതിരം.. കറുത്ത മുണ്ട്..കാലിൽ നാഗത്തള.. കഴുത്തിൽ നിറയെ രുദ്രാക്ഷം.. പോത്തിന്റെ തലയുടെ രൂപത്തിലുള്ള വെള്ളി മാല..അവൻ അന്ധകാരത്തിന്റെ അധിപൻ ധ്രുവനൻ...
☠︎︎☠︎︎☠︎︎☠︎︎☠︎︎☠︎︎☠︎︎☠︎︎☠︎︎☠︎︎☠︎︎☠︎︎☠︎︎☠︎︎☠︎︎☠︎︎
പുഴയിൽ കുളിച്ചു കഴിഞ് അവൻ പോയത് തറവാട്ടിലേക്കായിരുന്നു..ചുറ്റും മരങ്ങൾ നിറഞ്ഞ..വെളിച്ചം പോലും തൊടാൻ ഭയക്കുന്ന..പനയങ്ങോട് തറവാട്..
പഴയതെങ്കിലും രണ്ടു നിലയിൽ നിലനിൽക്കുന്ന നാലുകെട്ട്.. പണ്ട് ഒരുപാട് ആളുകൾ ഉണ്ടായിരുനെങ്കിലും ഇന്ന് ധ്രുവനനും അവന്റെ അനുയായികളും മാത്രം അവിടെയുള്ളു..അതിലെ പകുതി മുറികളും ചിതലരിച്ചും കടവാവലുകൾ വിഹരിച്ചും നശിച്ചു തുടങ്ങി.. തറവാടിന്റെ നടുത്തളത്തിൽ കരിഞ്ഞു തുടങ്ങിയ തുളസിതറ.. അവൻ തറവാടിനുള്ളിലേക്ക് കയറി വരാന്തയുടെ അറ്റത്തു മുകളിലേക്കുള്ള പടികൾക്ക് താഴെയുള്ള വാതിൽ തുറന്നു.. നിലവാരയിലേക്കുള്ള ഇരുട്ട് നിറഞ്ഞ പടിക്കെട്ടുകൾ
ഇരുട്ട് നിറഞ്ഞ ഒരു നിലവാറയായിരുന്നു മാന്ത്രികപ്പുര.. ചുറ്റും മൃഗനെയ്യ് ഒഴിച്ച് കത്തിച്ച വിളിക്കുകൾ.മന്ത്രപ്പുരയിൽ കയറി വെറ്റിലയിൽ മഷി പുരട്ടി എത്ര ഗണിച്ചിട്ടും അവന് അവളെ കുറിച്ച് ഒരു സൂചന പോലും ലഭിച്ചില്ല.അവന് ദേഷ്യം അടക്കാനായില്ല അവളെ മറ്റേതോ ശക്തികൾ തന്നിൽ നിന്ന് മറയ്ക്കുന്നു.നിലവറയിൽ നിന്നെഴുനേറ്റ് അവൻ തറവാടിന്റെ നടുത്തളത്തിൽ എത്തി.. അവിടെ ഒരു കോണിൽ ചിതറിയ മഞ്ചാടി കുരുക്കൾക്കിടയിൽ ഒരു ചുവന്ന പുടവ കിടന്നിരുന്നു.. അത് വാരിയെടുത്ത് നെഞ്ചോടു ചേർത്ത് അവൻ അലറി വിളിച്ചു... "അരുദ്രേ........"
തറവാട്ടിലെ ഓരോ മുക്കിലും മൂലയിലും ആ ശബ്ദം തട്ടി പ്രതിധ്വനിച്ചു..
ഈ സമയം കാടിനുള്ളിലെ ഗുഹയിൽ അവൾ അല്പപ്രാണനിലായിരുന്നു. വയറിലെ മുറിവിൽ നിന്ന് ഒഴുകുന്ന രക്തം കണ്ട് കറങ്ങുന്നത് പോലെ തോന്നി. ദാവണി തുമ്പിൽ ഒളിപ്പിച്ച സ്വർണ്ണചിലമ്പ് അവൾ പുറത്തെടുത്തു..
ഇനി ഇതിനുവേണ്ടി ആരും ആരെയും കൊല്ലരുത്.. നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ എങ്ങനെയോ വയറിൽ അമർത്തി പിടിച്ച് എഴുന്നേറ്റു.. പാറയുടെ ഇടയിൽ ഒരു വിടവിൽ ചിലമ്പ് ഒളിപ്പിച്ചു.. ഉൾകാടിനുള്ളിൽ ഉള്ള പഴയൊരു ഗുഹയായിരുന്നു അത്.. അവിടെ നിന്ന് പുറത്തിറങ്ങി പയ്യെ നടക്കുമ്പോഴാണ് പുറകിൽ കാൽപെരുമാറ്റം കേട്ടത്.. കരിയിലകൾ അമരുന്ന ശബ്ദം.. അവൾ വിറക്കാൻ തുടങ്ങി.. ധ്രുവനന്റെ കയ്യിൽ കിട്ടിയാൽ ഇനി മരണമാണ് ഫലം എന്നവൾക്ക് അറിയാമായിരുന്നു..കണ്ണുകൾ ഇറുക്കിയടച്ചു നിന്നപ്പോൾ തോളിൽ ഒരു കൈ പതിഞ്ഞു..
"രുദ്രേ..."
ആ വിളിയിൽ അവൾ പൊട്ടികരഞ്ഞു പോയി..
"വിഷ്ണുവേട്ട.."
അവൻ അവളെ പുറകിൽ നിന്ന് കെട്ടിപിടിച്ചു.
"എന്നോട് ക്ഷമിക്കണം ഏട്ടാ.. എനിക്ക് തെറ്റുപറ്റി.. ഏട്ടൻ പറഞ്ഞതായിരുന്നു ശരി.."
അവൾ അവന്റെ വിരലുകൾ ചേർത്ത് പിടിച്ചു പറഞ്ഞു.
"ഇതിലും വലിയൊരു പാപം ഇനി നീ ചെയ്യാനില്ല പെണ്ണെ.. നീ കാരണം നമ്മുടെ തറവാട് ഇല്ലാതായി.. അവിടെ ചോര പുഴയായി.. കല്യാണപന്തൽ ശവപറമ്പ് ആയി.."
അവന്റെ കൈയ് പതിയെ അവളിൽ മുറുക്കാൻ തുടങ്ങി.. വയറിലെ മുറിവിൽ അമർന്നു രക്തം ഒഴുകി.. വേദന കൊണ്ട് അവൾ പുളഞ്ഞു..
"ഏട്ടാ.. വേദനിക്കുന്നു വിട്.."
അവൾ പുളയാൻ തുടങ്ങി.. അവൻ അലറി ചിരിച്ചു..
"ഇല്ല രുദ്രേ.. നീ വേദന അറിയണം..നിനക്ക് വേണ്ടി മരിച്ച എല്ലാവരുടെയും വേദന.."
പെട്ടെന്ന് അവൻ അവളുടെ കഴുത്തിലെ താലി കണ്ടത്.. അവന്റെ കണ്ണ് നിറഞ്ഞു.
"എന്റെ പ്രണയത്തെ നീ വഞ്ചിച്ചു പെണ്ണെ.. എന്റെ സ്വപ്നവും സന്തോഷവും നീ ഇല്ലാതാക്കി.. എന്തിന്? എനിക്കറിയണം.."
അവളെ തള്ളി കരിയില കൂട്ടത്തിലേക്ക് ഇട്ടു.മുഖത്തു പട്ടിപിടിച്ച കരിയിലകൾ തിടച്ചു മാറ്റി അവൾ പയ്യെ നിരങ്ങി അവന്റെ കാലുപിടിച്ചു.
"ഏട്ടാ.. ചതിക്കണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല.. ഏട്ടന്റെ മാത്രമായി ജീവിക്കാമായിരുന്നു എനിക്ക്.. പക്ഷെ കാവിലെ നിലവറയിലെ ചിലമ്പ് അവൻ തട്ടിയെടുത്തു എന്നറിഞ്ഞപ്പോൾ അവനു മുന്നിൽ അടിയറവു പറയുന്നത് അല്ലാതെ മറ്റൊരു വഴിയില്ലായിരുന്നു.."
"അപ്പോ നിനക്ക് അവനോട് ഇഷ്ട്ടം ഉണ്ടായിരുന്നെന്ന് പറഞ്ഞതോ.. "
"ആര്" അവൾ ഞെട്ടലോടെ ചോദിച്ചു.
"ധ്രുവനൻ 😏"
"അതെല്ലാം കള്ളമാണ് "
"അപ്പോ അവനെനിക്ക് കാണിച്ചു തന്ന കാഴ്ചകൾ?"
"എല്ലാം അറിഞ്ഞിട്ടും ഏട്ടൻ എന്നെ കുറ്റപെടുത്തുന്നു അല്ലേ.. അവൻ ഒരു ദുർമന്ത്രവാദിയാണ്.. അവനു ചെയ്യാൻ കഴിയാത്ത മായകളില്ല"
"ആ മായയിൽ നീയും വീണു അല്ലെ രുദ്രേ.."
അവൾ തല താഴ്ത്തി നിന്നു.
" ചിലമ്പ് എവിടെയും പോയിട്ടില്ല തറവാട്ടിൽ തന്നെയുണ്ട്.. പക്ഷെ നിനക്ക് തെറ്റ് പറ്റി ഒരിക്കൽ പോലും നീ നിലവറയിൽ കയറി നോക്കിയില്ല.. ഇല്ലായിരുന്നെങ്കിൽ ഇത്രയും പേരുടെ ജീവൻ നഷ്ട്ടമാവില്ലായിരുന്നു.. തറവാട്ടിലെ രക്ഷ തകിടുകൾ നീ തന്നെ മാറ്റി.. അവനു ഉള്ളുലെക്ക് പാതയൊരുക്കി 😏 അവനു വേണ്ടത് നിന്നെയായിരുന്നു.. നിന്നെ മാത്രം.. നിന്നിലെ ദേവികടാക്ഷം കൊണ്ട് അവന് എന്തും നേടാൻ കഴിയും ആ ചിലമ്പ് പോലും.."
"പക്ഷേ ഏട്ടൻ ഒന്ന് മറന്നു..രുദ്ര വിഷ്ണുവിന്റെ മാത്രമായി തീർന്നിട്ട് ഒരുപാട് നാളായി"
"കന്യകയായ എന്നെയായിരുന്നു അവന് ആവശ്യം പക്ഷേ രുദ്ര കന്യകയല്ലെന്ന സത്യം ഏട്ടനല്ലേ അറിയൂ.."
അവൾ വിതുമ്പി.. എന്നാൽ വിഷ്ണു അവന്റെയുള്ളിൽ ഒരായിരം ചോദ്യങ്ങളായിരുന്നു..എന്തൊക്കെയോ ചോദിക്കണമെന്നുണ്ടെങ്കിലും അവൻ മിണ്ടാതെ നിന്നു അവന്റെ മൗനം മുറിവിനേക്കാൾ അവളെ വേദനിപ്പിച്ചു..പതുക്കെ അവൾ കരിയില നിറഞ്ഞ നിലത്ത് വീണു.. തനിക്ക് ഇനിയും ജീവനോടെ പിടിച്ചു നില്കാൻ കഴിയില്ലെന്ന് അവൾക്ക് മനസിലായി.കണ്ണുകൾ അടഞ്ഞു പോവുന്നതിനിടയിൽ അന്തരീക്ഷത്തോട് ചേരുന്ന വഷ്ണുവിന്റെ രൂപം അവൾ കണ്ടു.. നിസ്സഹായവസ്ഥയിൽ അവൾ മനസിലാക്കി വിഷ്ണുവും ലോകത്തോട് വിടപറഞ്ഞിരിക്കുന്നു.. അവസാന ശ്വാസത്തിൽ അവൾ കൈകൾ താലിയോട് ചേർത്തു
"ഇനിയൊരു ജന്മമുണ്ടെങ്കിൽ വിഷുവേട്ടന്റെ മാത്രമായി ജനിക്കണം.. ധ്രുവനനോട് പ്രതികാരം ചെയ്യണം..എന്നെ അതിന് അനുഗ്രഹിക്കണെ കാളിയമ്മേ.."
താലി നെഞ്ചോട് ചേർത്ത് അവൾ കരിയിലകളുടെ മുകളിലേക്ക് അമർന്നു.. ഇതേ സമയം തറവാട്ടിലെ കാവിൽ കാലിയുടെ വിഗ്രഹം ജ്വലിക്കാൻ തുടങ്ങി.. ഒരു സ്വർണ പ്രകാശം അവിടം വിട്ടു പുറത്തേക്ക് പോയി.. കാറ്റും മഴയും തുടങ്ങി പ്രകൃതിയുടെ ഭാവം മാറി.. ചുറ്റുമുള്ളയിടങ്ങളെകാൾ ഇരുട്ടുള്ളതായി മാറി കാവ്...
✨️𖦹𖦹𖦹𖦹𖦹𖦹𖦹𖦹𖦹𖦹𖦹𖦹𖦹𖦹𖦹𖦹𖦹✨️
(കഥ തീർന്നിട്ടില്ല 😂long part ആണ് 😌)
അതിഥികളുടെ തിരക്കെല്ലാം കഴിഞ്ഞ് വീടിന്റെ ഓരോ ഭാഗത്തായി ബന്ധുക്കൾ കുശലം പറഞ്ഞിരിക്കുന്നു.. മുറ്റത്ത് കുട്ടികളെല്ലാം മുറ്റത്തും പറമ്പിലുമെല്ലാം കളിച്ചു നടക്കുന്നു.
മുകളിലെ നിലയിൽ ഉള്ള ഒരു മുറിയിൽ ബാൽക്കണിയിലെ ബീൻ ബാഗിൽ ഇരുന്ന് അവൾ പുസ്തകം വായിക്കുകയാണ്.. വായിച്ചു നിർത്തിയ പേജിന്റെ അറ്റം ചെറുയതായി മടക്കി വച്ച് അവൾ ബുക്ക് മടക്കി മടിയിൽ വച്ചു.. ദീർഘമായി ശ്വാസം എടുത്ത് അവൾ കൈ വിരലുകൾ പയ്യെ പരസ്പരം ഉരസി അപ്പോഴാണ് കയ്യിലെ മോതിരം ശ്രദ്ധിക്കുന്നത്.. അത് സെലക്ട് ചെയ്ത് അവന്റെ അനിയത്തിമാരാണ് ഇന്ന് കയ്യിൽ ഇട്ടു തന്നപ്പോഴാണ് ആദ്യമായി ഈ മോതിരം കാണുന്നത് തന്നെ.. വിരലുകൾ നിവർത്തി പിടിച്ചു അതിലേക്കവൾ നോക്കി.. Personalized platinum ring.. അതിൽ അവന്റെയും അവളുടെയും പേര്
"അക്ഷയ്..ആരാധ്യ"
അവൾ അതിൽ നോക്കി പുഞ്ചിരിച്ചു..
"ഇതിനും മാത്രം ചിരിക്കാൻ എന്താടി ഉള്ളേ?"
കട്ടിലിൽ അവളെ നോക്കി കിടന്ന നാഫിയ ചോദിച്ചു.ബീൻ ബാഗിലേക്ക് ചേർന്ന് ഇരുന്നു.
"നീനുട്ടി.. ഈ സമാധാനം എന്ന് പറയുന്ന സാധനം ശെരിക്കും ഉണ്ടല്ലേ?"
"പിന്നില്ലാതെ..അതെന്നടെ അങ്ങനെ ചോയിച്ചേ?"
"കുറേ നാൾ കഴിഞ്ഞ് ഇന്നാ അതറിഞ്ഞേ"
"മ്മ്.. ന്തൊക്കെ ആയിരുന്നു പുകില്..തല്ലും വഴക്കും കരച്ചിലും.. ഇപ്പോ എല്ലാം ശെരിയായില്ലേ?ആഗ്രഹിച്ച പോലെ ഒരു life.. സ്വന്തം boutique.. ഇഷ്ട്ടപ്പെട്ട ആളെ കിട്ടി.. With ഒരു യു ട്യൂബ് ചാനൽ.. ഭാഗ്യമാണ് മോളേ..."
"യു ട്യൂബ് എന്ന് നീ മിണ്ടരുത്.. ഒരുമിച്ച് ചായ കടയിൽ പോയപോലും ക്യാമറയും കൊണ്ട് വരും എന്നിട്ട് ഒരു അലറൽ ഉണ്ട്.. ഹായ്.....ഗയ്സ്......"
അത് കേട്ട് നീനു നാഫിയ പൊട്ടി ചിരിച്ചു.
"പിന്നെ നീ എന്നെ പറ്റി അങ്ങനെ പൊക്കി പറയണ്ട..എനിക്കും ഉണ്ടായിരുന്നു ഒരു ഓഞ്ഞ ടൈം മറക്കണ്ട.."
"ഏയ് ഇല്ല.. നിന്റെ എഴുതി തീരാത്ത സപ്ലി.. ഇട്ടേച്ച് പോയ ക്യാമുകൻ.. അങ്ങനെ നീണ്ടു കിടക്കല്ലേ"
"കൊഞ്ഞ.. കൊഞ്ഞ 😒 അല്ലാ അവള്മാർ എന്തേയ്?"
"അമ്മയെ ഹെൽപ്പാൻ അടുക്കളയിൽ പോയി"
"ഉയ്യോ.. കൂടെ ആ ചുണ്ടൻവള്ളം ഉണ്ടോ.."
"അവൾ ആണ് ആദ്യം പോയേ.."
"വന്നേ വന്നേ... ഞാൻ ഇന്ന് മരിയതയ്ക്ക് പായസം കുടിച്ചില്ല ഇന്ന്.. അവൾ പോയിട്ടുണ്ടേൽ ചെമ്പ് വടിക്കും"
അവളുടെ കൈയ് പിടിച്ചു വലിച്ചു താഴെ അടുക്കളയിലേക്ക് പോയി.അവിടെ ആകെ ബഹളം പാത്രം കഴുകി വയ്ക്കലും അടുത്ത വീടുകളിലേക്ക് പായസവും കറികളും കൊടുത്തയക്കലും അതിനിടയിൽ കിച്ചൻ സ്ലാബിൽ ഒന്നും ശ്രദ്ധിക്കാതെ ഒരു ഗ്ലാസിൽ പായസം കുടിക്കുകയാണ് ട്രീസ.
"ഡി മാക്രി എനിക്ക് വല്ലതും ബാക്കി വെച്ചോ നീ.."
അമ്മ പറഞ്ഞു
"നിനക്ക് ഉള്ളത് ഇവിടെ ഉണ്ട് പാവം കൊച്ചിനെ ഒന്നും പറയണ്ട.. ഓ കല്യാണം കഴിഞ്ഞു വർഷങ്ങൾ ആയ അവൾ കൊച് അപ്പോ ഞങ്ങളോ"
"എല്ലാം പോയേ ഇവിടന്ന്.. എനിക്ക് പണി ഉണ്ടാക്കാൻ"
അമ്മ എല്ലാവരെയും അവിടന്ന് പറഞ്ഞു വിട്ടു.എല്ലാവരും അടുക്കളയുടെ പുറകിലേക്ക് ഇറങ്ങി.കുറച്ചു നടന്നാൽ വലിയ പാടമാണ് അവർ അങ്ങോട്ട് പോയി.. കണ്ണെത്താത്ത ദൂരം വരെയുള്ള പാടം.. പാടവരമ്പിൽ തേങ്ങുകൾ.. വിരിഞ്ഞു നിൽക്കുന്ന ആമ്പൽ പൂക്കൾ.. ഉപ്പുവെള്ളം കയറിയത് കൊണ്ട് ഒരുപാട് നാളായി കൃഷിയൊന്നും ഇല്ലായിരുന്നു..
കുറച്ചു നാൾ മുൻപ് മറിഞ്ഞു വീണ തെങ്ങിന് മുകളിൽ എല്ലാവരും പോയിരുന്നു..പയ്യെ ഇളം കാറ്റ് അവരെ തഴുകി പോയി..ആരും ഒന്നും സംസാരിച്ചില്ല.. ആ മൗനത്തിലും എന്തോ ഒരു പ്രത്യേകത ഉണ്ടായിരുന്നു അത് എന്തെന്ന് വിശദീകരിക്കാൻ ആർക്കും കഴിയില്ല..ജന്മം കൊണ്ട് ആരുമല്ലെങ്കിലും വിധി കൂട്ടിച്ചേർത്ത സൗഹൃദം.. കൂടപ്പിറപ്പിനെക്കാൾ തമ്മിൽ സ്നേഹിക്കുന്ന കുരിപ്പുകൾ
"ആരാധ്യ..നാഫിയ..തംസിയ..ട്രീസ.. മേഘന..സിഫ.. സാന്ദ്ര.. ആഷ്‌ലി.. മെറിൻ.."
❤❤❤❤❤❤❤❤❤❤❤❤
ഞ്യാനും പുള്ളേരും വന്നൂട്ടാ😌
Long part വേണം എന്ന് പറഞ്ഞു തന്നു😌 പിന്നെ എന്നെ Instagram ൽ follow ചെയ്യാത്തവർ ചെയ്യണം 📌 @vibe stories
കഴിഞ്ഞ part 3⭐️ ഇട്ടവർ ഇങ്ങു വന്നേ..ഒന്നു നിന്നെ..അതിനുള്ള reason കൂടി പറഞ്ഞിട്ട് പോയാ മതി.. അയ്യടാ 😏 കഥ റിവ്യൂ
ഇട്ടാലെ നെക്സ്റ്റ് പാർട്ട് നന്നാക്കാൻ
പറ്റു മിച്ചർ 😒 മേലാൽ
ഇജാതി പരിപാടി
കാണിച്ചാൽ 😡 കൊഞ്ഞനം കുത്തി കാണിക്കും ഞാൻ