Aksharathalukal

പ്രണയ വർണ്ണങ്ങൾ - 21

"നാളെ നിൻ്റെ വീട്ടിലേക്ക് തിരിച്ച് പോവുമ്പോൾ ഞാൻ കെട്ടിയ താലി തിരിച്ച് എന്നേ ഏൽപ്പിക്കണം"
 
അത് കേട്ടതും കൃതിയുടെ കൈ അറിയാതെ തൻ്റെ താലിയിൽ പിടിമുറുക്കി .ആകെ മരവിച്ച ഒരു അവസ്ഥ
 
 
മറുഭാഗത്ത് എബി  മനസിൽ പല കാര്യങ്ങളും കണക്ക് കൂട്ടുകയായിരുന്നു.
 
***
 
രാവിലെ ആദ്യം എഴുന്നേറ്റത് കൃതി ആയിരുന്നു.
അവൾ കുറച്ച് നേരം തൻ്റെ അപ്പുറത്ത് കിടക്കുന്ന എബിയെ നോക്കി.
 
എപ്പോഴോ എവിടെയോ വച്ച് ഞാനും ഇയാളെ സ്നേഹിച്ചിരുന്നു. ആദ്യം ഒക്കെ ഇച്ചായ എന്ന് കളിയാക്കാനായി വിളിച്ചിരുന്നതാണ്.
 
 
പക്ഷേ ഇപ്പോൾ ആത്മാർത്ഥമായിട്ട് ആണ് അങ്ങനെ വിളിക്കുന്നത്.ഈ കുറച്ച് നാളുകളിൽ എനിക്ക് സ്വന്തമായി ഒരു വീടും കുടുംബക്കാരെയും കിട്ടിയല്ലോ.
 
 
ഈ ഓർമകൾ മതി ഇനിയുള്ള ഈയൊരു ജന്മം ജീവിച്ച് തീർക്കാൻ .
 
കൃതി പതിയെ തൻ്റെ കൈ എബിയുടെ കൈകളിൽ കോർത്തു.ശേഷം അവൻ്റെ കയ്യിൽ ഉമ്മവച്ചു.
 
 
നിങ്ങൾ അംഗീകരിച്ചാലും ഇല്ലെങ്കിലും ഈ ജന്മത്തിൽ എനിക്ക് ഒരു ഭർത്താവുണ്ടെങ്കിൽ അത് നിങ്ങൾ മാത്രമായിരിക്കും.
 
 
കൃതി പതിയെ ബെഡിൽ നിന്നും എഴുന്നേറ്റു. സമയം നോക്കിയപ്പോൾ നാല് മണി കഴിഞ്ഞിരിക്കുന്നു.
 
അവൾ നേരെ ബാൽക്കണിയുടെ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി.
 
 
ചുറ്റും നല്ല ഇരുട്ടാണെങ്കിലും പാതി തെളിഞ്ഞ ചന്ദ്രൻ്റെ വെളിച്ചം ചെറുതായി പരന്നിട്ടുണ്ട്. നല്ല മഞ്ഞും പെയ്യുന്നുണ്ട്.
 
 
ക്യതി ബാൽക്കണിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് എബി ഉറക്കം ഉണർന്നത്.
 
 
അവർ വേഗം എഴുന്നേറ്റ് ബാത്ത് റൂമിൽ കുളിക്കാനായി കയറി. കുളി കഴിഞ്ഞ് ഇറങ്ങിയിട്ടും ക്യതി ബാൽക്കണിയിൽ തന്നെ നിൽക്കുകയായിരുന്നു.
 
 
"അമ്മു. വേഗം റെഡിയാവ് അഞ്ച് മണിക്ക് ഇറങ്ങണം" എബി തല തോർത്തി കൊണ്ട് പറഞ്ഞു.
 
 
അത് കേട്ടതും കൃതി ഡ്രസ്സുമായി കുളിക്കാൻ കയറിയിരുന്നു. കുളിച്ചിറങ്ങിയപ്പോഴേക്കും എബി പോവാൻ റെഡിയായിരുന്നു.
 
 
കൃതി റെഡിയായി മിററിനു മുന്നിൽ മുടി ഉണക്കുകയായിരുന്നു.എബി ഇരു കൈകളും കെട്ടി അവളുടെ പിന്നിൽ വന്ന് നിന്നു.
 
 
"എന്താ " അവൾ കണ്ണാടിയിലെ എബിയുടെ പ്രതിബിംബത്തിലേക്ക് നോക്കി കൊണ്ട് ചോദിച്ചു..
 
 
" ഞാൻ ഇന്നലെ പറഞ്ഞ കാര്യം മറന്നോ"
 
 
'' എന്ത് കാര്യം" ക്യതി ഒന്നും മനസിലാവാതെ എബിക്ക് നേരെ തിരിഞ്ഞ് കൊണ്ട് ചോദിച്ചു.
 
 
എബി മറുപടി ഒന്നും പറയാതെ കൃതിയുടെ കഴുത്തിൽ കിടക്കുന്ന മഞ്ഞ ചരടിൽ കോർത്ത ആലിലത്താലി ഉയർത്തി പിടിച്ചു.
 
 
"ഇതെങ്കിലും ഞാൻ സ്വന്തമായി എടുത്തോട്ടേ .വേറെ ഒന്നും വേണ്ട എനിക്ക് " അത് പറയുമ്പോൾ അവളുടെ മിഴികളും നിറഞ്ഞിരുന്നു.
 
 
" ഇത് നീ ആയിട്ട്  അഴിച്ചു തരുന്നോ അതോ ഞാൻ തന്നെ അഴിച്ച് എടുക്കണോ"
 
 
എബിയുടെ ചോദ്യത്തിന് മറുപടി പറയാതെ കൃതി തല കുനിച്ച് നിന്നു.
 
 
അടുത്ത നിമിഷം എബി അവളുടെ കഴുത്തിലെ ആ മഞ്ഞ ചരട് അഴിച്ചെടുത്തു.
'
കരയാതിരിക്കാൻ കൃതി ശ്രമിച്ചെങ്കിലും കണ്ണ് അറിയാതെ നിറഞ്ഞൊഴുകി.
 
 
''നീ വേഗം റെഡിയായി തഴേക്ക് വാ'' അത് പറഞ്ഞത് എബി മുന്നോട്ട് നടന്നു.
 
 
" ഇനി ഇതിൻ്റെ ആവശ്യവും നിനക്ക് ഇല്ല " സിന്ദൂര ചെപ്പിലേക്ക് നോക്കി എബി പറഞ്ഞ ശേഷം ഡോർ തുറന്ന് അവൻ പുറത്തേക്ക് പോയി.
 
കൃതി ഒരു നിമിഷം എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു.
 
***
 
 പുലർച്ച അഞ്ച് മണി കഴിഞ്ഞതും അവർ വീട്ടിൽ നിന്നും ഇറങ്ങി. നിറഞ്ഞ സന്തോഷത്തോടെയാണ് അവരെ അമ്മ യാത്ര അയച്ചത്.
 
 
ഇറങ്ങാൻ നേരം കൃതി അമ്മയെ കെട്ടി പിടിച്ചു കരഞ്ഞു.അമ്മ അവളെ സമാധാനിപ്പിച്ചു കൊണ്ട് കാറിൽ കയറ്റി.
 
 
ഒരു പതിനഞ്ച് മിനിറ്റ് യാത്രക്ക് ശേഷം കാർ ചെന്ന് നിന്നത് ഒരു ജ്വലറിക്ക് മുന്നിൽ ആയിരുന്നു.
 
 
" നീ കാറിൽ ഇരിക്ക് .ഞാൻ ഇപ്പോ വരാം.ഒരു പത്ത് മിനിറ്റ് "അത് പറഞ്ഞ് എ ബി കാറിൽ നിന്നും ഇറങ്ങി ഷോപ്പിനുള്ളിലേക്ക് കയറി.
 
 
" ഇത്ര നേരത്തെ ഒക്കെ ജുവലറി ഷോപ്പ് തുറക്കുമോ.ഇയാൾക്ക് ഇപ്പോ എന്തിനാ ഗോൾഡ്'' ഒന്നും മനസിലാവാതെ കൃതി കാറിൽ തന്നെ ഇരുന്നു.'
 
 
പത്ത് മിനിറ്റ് എന്ന് പറഞ്ഞ് പോയ എബി പിന്നീട് അര മണിക്കൂർ കഴിഞ്ഞാണ് വന്നത്. അപ്പോഴേക്കും കൃതി കാറിൽ കടന്ന് ഉറങ്ങിയിരുന്നു.
 
 
"അയ്യോ ഇച്ചായ രക്ഷിക്ക് " കാർ പെട്ടെന്ന് മുന്നോട്ട് എടുത്തതും കൃതി ഉറക്കത്തിൽ അലറി.
 
 
"ഒന്ന് മിണ്ടാതെ ഇരിയെടി .അവളുടെ നടുറോട്ടിൽ കിടന്നു ഒരു അലറൽ " അത് പറഞ്ഞ് എബി കാർ മുന്നോട്ട് എടുത്തു.
 
 
പിന്നീട് കൃതി ഒന്നും മിണ്ടാതെ തന്നെ കാറിൽ ഇരുന്നു. കാർ കുറച്ച് ദൂരം മുന്നോട്ട് പോയതും കൃതി വീണ്ടും ഉറങ്ങി.
 
 
മുഖത്ത് തണുത്ത കാറ്റ് അടിച്ചപ്പോൾ ആണ് കൃതി ഉറക്കത്തിൽ നിന്നും ഉണർന്നത്. കാർ ഒരു സൈഡിൽ നിർത്തിയിട്ട് എബി പുറത്തിറങ്ങി നിൽക്കുന്നുണ്ട്.
 
 
ഫോണിൽ സമയം നോക്കിയപ്പോൾ എഴുമണി കഴിഞ്ഞിരുന്നു. കാറിൽ ചാരി നിന്ന് എബി ദൂരേക്ക് നോക്കി കാര്യമായി എന്തോ ആലോചിക്കുകയാണ്.
 
 
കൃതി പതിയെ കാറിൽ നിന്നും ഇറങ്ങി. നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന പാടം.
 
 
അതിനു അരികിലായി റോഡിനോട് ചേർന്ന് ഒരു കാവ്.കാവിനരികിൽ ആയി ആകാശത്തോളം പടർന്നു നിൽക്കുന്ന വലിയ ഒരു ആൽമരം
 
ഗ്രാമ പ്രദേശത്തിൻ്റെ ശാലിന ഭംഗി അവിടെ തെളിഞ്ഞ് നിൽക്കുന്നുണ്ട്.
 
 
തൻ്റെ അരികിൽ വന്ന് നിന്ന കൃതിയെ ഒന്ന് നോക്കിയ ശേഷം അവൻ വീണ്ടും ദൂരേക്ക് നോക്കി നിന്നു.
 
 
ഒരു തണുത്ത കാറ്റ് അവൾ ഇരുവരേയും തഴുകി പോയി.
 
 
"അമ്മു '' കുറച്ച് നേരത്തെ നിശബ്ദധക്ക് ശേഷം എബി അവളെ വിളിച്ചു.
 
 
" ഉം." കൃതി ഒന്ന് മൂളി.
 
 
" ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ "
 
 
" എന്തേ "കൃതി എബിയെ നോക്കി.
 
 
"ആരാ ഈ കണ്ണൻ" എബിയുടെ ഭാഗത്ത് നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ചോദ്യമായതിനാൽ ക്യതി പെട്ടെന്ന് ഞെട്ടി.
 
 
''അത് ... അത് പിന്നെ... കണ്ണേട്ടനെ എങ്ങനെ ഇച്ചായന് അല്ല സാറിന് അറിയാ"
 
 
" അത് എങ്ങനെയും ആവട്ടെ.കണ്ണൻ നിൻ്റെ ആരാ "
കുറച്ച് നേരത്തെ മൗനത്തിനു ശേഷം കൃതി പറയാൻ തുടങ്ങി.
 
" ഞാൻ എൻ്റെ എട്ടാമത്തെ വയസ്സിൽ ആണ് കണ്ണേട്ടനെ ആദ്യമായി കണ്ടത്. കലാക്ഷേത്രയിൽ വച്ച്.
 
 
കണ്ണേട്ടൻ കൊട്ട് പഠിക്കാനായി ആണ് കലാക്ഷേത്രയിലേക്ക് വന്നത്. എട്ടൻ അവിടത്തെ വലിയ തറവാട്ടിലെ കുട്ടിയായിരുന്നു.
 
 
ഞങ്ങൾ രണ്ടു പേരും നല്ല കൂട്ടായിരുന്നു.കലാക്ഷേത്രയോട് ചേർന്നുള്ള വീടായിരുന്നു കണ്ണേട്ടൻ്റെ അതു കൊണ്ട്  ഞങ്ങൾ ഒരുമിച്ച് ആണ് സ്കൂളിൽ പോയിരുന്നത്.
 
 
പിന്നീട് പത്ത് കഴിഞ്ഞപ്പോൾ ഞങ്ങൾക്കിടയിലെ സൗഹൃദം ഒന്ന് ചുരുങ്ങി. പിന്നീട് ശനി, ഞായർ ദിവസങ്ങളിൽ കലാക്ഷേത്രയിൽ വച്ച് ഞങ്ങൾ കണ്ടിരുന്നു.
 
 
അങ്ങനെയിരിക്കെ കലാക്ഷേത്രയിൽ പുതിയ ഒരു സ്റ്റേജ് പ്രോഗ്രാം കിട്ടി. കൊട്ടിനൊപ്പം നൃത്തം വക്കുന്നതായിരുന്നു പ്രോഗ്രം.
 
 
അതിനായി രാപകൽ ഇല്ലാതെ ഞങ്ങൾ കഷ്ടപ്പെട്ടു.പ്രോഗം നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു.
 
 
അന്ന് രാത്രി ഞങ്ങൾ തിരിച്ചു വരുന്ന സമയത്ത് ആരും കാണാതെ എന്നേ മാറ്റി നിർത്തി കണ്ണേട്ടൻ ഒരു കാര്യം പറയാൻ ഉണ്ട് എന്ന് പറഞ്ഞു.
 
 
എന്നേ ഒരു പാട് ഇഷ്ടമാണ് എന്നും മറുപടി എന്താണെങ്കിലും ആലോചിച്ച് പറഞ്ഞാൽ മതി എന്നും പറഞ്ഞു.
 
 
ആദ്യം ഒക്കെ ഞാൻ എതിർത്തു എങ്കിലും പിന്നീട് ഞാൻ തിരിച്ചറിഞ്ഞു. ഞാനും കണ്ണേട്ടനെ സ്നേഹിക്കുന്നുണ്ട് എന്ന്.
 
 
പീന്നീടുള്ള കാലം ഞങ്ങളുടെ പ്രണയ വസന്തമായിരുന്നു. എന്നേ ജീവനെക്കാൾ ഏറെ കണ്ണട്ടൻ സ്നേഹിച്ചിരുന്നു.
 
 
അങ്ങനെ ഇരിക്കുമ്പോഴാണ് കണ്ണേട്ടന് ഹൈദ്രാബാദിൽ ജോലി കിട്ടുന്നത്. അവിടെക്ക് പോവുന്നതിനു മുൻപ് ഞങ്ങളുടെ കാര്യം വീട്ടിൽ അവതരിപ്പിക്കാം എന്ന് തിരുമാനിച്ചു.
 
 
പക്ഷേ വിട്ടുക്കാർ മുന്നോട്ട് വച്ച ജാതി, മതം, സ്വത്ത് അതിനെക്കാൾ ഉപരി പറയാൻ ഒരു വീട്ടുക്കാർ ഒന്നും ഇല്ലാത്ത അനാഥ പെണ്ണിനെ സ്വീകരിക്കാൻ അവരും തയ്യാറായില്ല.
 
 
അതോടെ വീട്ടുകാരുമായി പിണങ്ങി കണ്ണേട്ടൻ ജോലി സ്ഥലത്തേക്ക് പോയി.പിന്നീട് എനിക്ക് കണ്ണേട്ടൻ്റെ കത്തുകൾ ആയിരുന്നു കാത്തിരിക്കാൻ ഉള്ള ഏക വിശ്വാസം.
 
 
അങ്ങനെ പതിയെ ആ കത്തിൻ്റെ വരവും ഇല്ലാതെ ആയി.പിന്നീട് ഞാൻ അറിഞ്ഞത് കണ്ണേട്ടൻ്റെ വിവാഹം ഉറപ്പിച്ചു എന്നതാണ്.
 
 
മരണ കിടക്കയിൽ കിടക്കുന്ന അച്ഛൻ്റെ അവസാന ആഗ്രഹം നടത്താനായി കണ്ണേട്ടൻ വിവാഹത്തിന് സമ്മതിച്ചു.
 
 
ഞാനും പോയിരുന്നു വിവാഹത്തിന്. സ്വന്തം എന്ന് കരുതി സ്നേഹിച്ച പുരുഷൻ മറ്റൊരു പെണ്ണിൻ്റെ കഴുത്തിൽ താലി ചാർത്തുന്നത് ഞാൻ കണ്ടു.
 
 
പക്ഷേ എൻ്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ വന്നില്ല. കാരണം എനിക്ക് അറിയാം ആരാരും ഇല്ലാത്ത ഒരു  അനാഥ പെണ്ണിന് ഒന്നും മോഹിച്ചു കൂടാ"
 
 
നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് കൊണ്ട് ക്യതി എബിയെ നോക്കി. അവനും ഒരു വിധം മരവിച്ച അവസ്ഥയിൽ ആയിരുന്നു.
 
 
"ഒരു കാര്യം നോക്കിയാൽ നമ്മൾ തുല്യ ദു:ഖിതർ ആണ്. ജീവന് തുല്യം സ്നേഹിച്ചവരുടെ കല്യാണം നേരിട്ട് കാണാൻ കഴിഞ്ഞുല്ലോ ''എബി ചിരിച്ച് കൊണ്ട് പറഞ്ഞു.
 
 
പക്ഷേ അവൻ്റെ ഉള്ളിൽ എരിയുന്ന കനൽ അവൾക്ക് അറിയാമായിരുന്നു .
'
 
"അല്ല ഇച്ചായന് അല്ല സാറിന് എങ്ങനെ കണ്ണേട്ടനെ അറിയാം" കൃതി സംശയത്തോടെ ചോദിച്ചു.
 
 
" അത് നീ തന്നെയാണ് പറഞ്ഞത് "
 
 
" ഞാനോ... എപ്പോ "... ക്യതി അത്ഭുതത്തോടെ ചോദിച്ചതും എബി അന്നു രാത്രി നടന്ന എല്ലാ കാര്യങ്ങൾ എല്ലാം അവളോടു പറഞ്ഞു
 
 
എബി പറയുന്നത് കേട്ട് കൃതി ആകെ വല്ലാതെ ആയി.അവൾക്ക് അവനെ നോക്കാൻ തന്നെ നാണക്കേട് തോന്നി.
 
 
"വാ" എബി അവളുടെ കൈയ്യും പിടിച്ച് കാവിനരികിലേക്ക് നടന്നു.
 
 
ആ കോവിലിൻ്റെ മുന്നിൽ വച്ച് എബി തൻ്റെ പോക്കറ്റിൽ നിന്നും ഒരു ചെയിൻ എടുത്തു.
 
 
അതൊരു സ്വർണ്ണമാലയിൽ കോർത്ത ആലിലത്താലി ആയിരുന്നു. അതിൽ അമർ എന്ന് കൊത്തി വച്ചിട്ടുണ്ട്.
 
 
അവൻ ആ കോവിലിൻ്റെ നടയിൽ വച്ച് അവളുടെ കഴുത്തിൽ ആ താലി ചാർത്തി.
 
 
നടന്നത് സ്വപ്നമാണോ സത്യം ആണോ എന്ന് അറിയാതെ കൃതി മിഴിച്ച് നിൽക്കുകയാണ്. ക്ഷേത്ര നടയിലെ ഇല ചീന്തിൽ നിന്നും ഒരു നുള്ള് കുങ്കുമം അവൻ അവളുടെ നെറുകയിൽ തൊട്ടു..
 
 
" നിന്നോടുള്ള സ്നേഹം കൊണ്ട് അല്ല .അനുവിനെ അല്ലാതെ മറ്റൊരു പെണ്ണിനെ എനിക്ക് ഭാര്യാ സ്ഥാനത്ത് സങ്കൽപ്പിക്കാനും കഴിയില്ല .
 
 
അമ്മ പറഞ്ഞത് കൊണ്ടാണ് ഞാൻ ഇത് നിൻ്റെ കഴുത്തിൽ ചാർത്തിയത്. എനിക്ക് നിൻ്റെ ഒരു സഹായം ആവശ്യമാണ്.'
 
 
ആ സഹായത്തിന് പകരം ആയി നിനക്ക് ഞാൻ നിൻ്റെ കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചു തരും.
 
 
അത് കഴിഞ്ഞ് നിനക്ക് പഠിക്കണമെങ്കിൽ നിന്നെ പഠിപ്പിക്കാം. അല്ലെങ്കിൽ ജോലി വേണമെങ്കിൽ അതിനും സഹായിക്കാം.
 
 
അതിനായി കുറച്ച് കാലം നമ്മൾ ഭാര്യ ഭർത്താവായി തന്നെ അഭിനയിക്കണം. നമ്മുക്ക് നല്ല ഫ്രണ്ട്സ് ആയി മുന്നോട്ട് പോവാം.
 
 
തനിക്ക് സമ്മതമാണോ അതിന്" എബി ക്യതിക്ക് നേരെ കൈ നീട്ടി കൊണ്ട് ചോദിച്ചു.
 
" ഉം " സമ്മതം." അവൾ എ ബിക്ക് കൈ കൊടുത്തു.
 
 
"ഓക്കെ എന്നാ വാ പോകാം" അത് പറഞ്ഞ് എബി കാറിനരികിലേക്ക് നടന്നു.
 
കൃതിയും അവന് പിന്നാലെ കാറിനടുത്തേക്ക് നടന്നു.
 
*** 
 
ഉച്ച കഴിഞ്ഞതും അവർ നാഗമഠം തറവാട്ടിൽ എത്തി.കാർ നാഗമഠം തറവാടിൻ്റെ ഗേറ്റ് കടന്ന് അകത്തേക്ക് വന്നു.
 
എ ബി യും കൃതിയും കാറിൽ നിന്നും പുറത്തിറങ്ങി. അവരുടെ കാൽപാദം ആ മണ്ണിൽ പതിഞ്ഞതും നാഗ കാവിലെ പാലമരത്തിൻ്റെ കൊമ്പോടിഞ്ഞു വീണു.
 
ഒരു കാറ്റ് അവരെ തഴുകി പോയി. ആ കാറ്റിൽ നാഗപൂവിൻ്റ ഗന്ധവും നിറഞ്ഞു നിന്നു. നാഗ കാവ് കാലങ്ങളായി കാത്തിരുന്നവർ എത്തിയതിൻ്റെ സൂചനയായി.
 
 
 
(തുടരും)
 
★APARNA ARAVIND★
 
ഇന്നത്തെ പാർട്ട് കുറച്ച് ബോർ ആയോ എന്നൊരു സംശയം🤔
ഞാൻ ഇനി കുറച്ച് ഫാൻ്റസി കൂടി ആഡ് ചെയ്യുന്നുണ്ട് .കുഴപ്പം ഒന്നും ഇല്ലാലോലോ ലേ😁
 

പ്രണയവർണ്ണങ്ങൾ - 22

പ്രണയവർണ്ണങ്ങൾ - 22

4.6
9861

  ''നമ്മൾ ഭാര്യാ ഭർത്താവ് ആണ് എന്ന് ഇവിടെ ആരും അറിയണ്ട "   "അതെന്താ അറിഞ്ഞാ" ക്യതി സംശയത്തോടെ ചോദിച്ചു   "ഇവരുടെ ഉദേശം എന്താ എന്ന് ഒന്നറിയണം" എബി അത് പറഞ്ഞതും കാറിൻ്റെ ശബ്ദ കേട്ട് അകത്ത് ഉള്ള ആളുകൾ പുറത്തേക്ക് വന്നതും ഒരുമിച്ച് ആയിരുന്നു.     ''എൻ്റെ പൊന്നുമോൾ വന്നോ " അത് പറഞ്ഞ് വല്ല്യാമാവൻ കൃതിയുടെ അരികിലേക്ക് വന്ന് അവളുടെ നെറുകയിൽ തലോടി.     "സാർ രാവിലെ വരും എന്ന് വിളിച്ച് പറഞ്ഞപ്പോ എനിക്ക് വലിയ വിശ്വാസം ഉണ്ടായിരുന്നില്ല സാർ വരും എന്ന് "     " ഇപ്പോ വിശ്വാസം ആയല്ലോ '' അത് പറഞ്ഞത് എബി ഒന്ന് പുഞ്ചിരിച്ചു.