Aksharathalukal

❣️riyan❣️ part-14

❣️riyan❣️
    Part -14
  ✍️sinu
Badhri
 
           സൂര്യകിരണങ്ങൾ  കണ്ണിലേക്കു തുളച്ചു കയറാൻ തുടങ്ങിയപ്പോൾ ഞാൻ പതിയെ മിഴികൾ തുറന്നു. ചുറ്റും ഒന്ന് നോക്കി എഴുനേൽക്കാൻ ശ്രേമിച്ചപ്പോൾ എഴുനേൽക്കാൻ പറ്റുന്നില്ല. നോക്കുമ്പോൾ misri കാല് എന്റെ ദേഹത്തു വെച്ച് കെട്ടിപിടിച്ചു കെടക്കുവാണ്. ഞാൻ അവളുടെ കാലും കൈയും മാറ്റിവെച്ചു കൈ ഒക്കെ ഒന്നു ശെരിയാക്കി എഴുന്നേറ്റു. എഴുന്നേറ്റു നോക്കിയപ്പോൾ ഉണ്ട് നമ്മുടെ മുതലുകൾ എല്ലാം എന്തോ സ്പോർട്സ് നു പോകുന്ന പോലെ ആണ് കിടക്കുന്നത്. കാണുമ്പോൾ ചിരിവരുന്നുണ്ട്.
           "ടീ  , എടി hamna എഴുന്നേറ്റെ, നേരം  വെളുത്തു "-
 " എന്ത് ഇന്നീം തരാന്നോ വേണ്ട അൻഷിക്ക എനിക്ക് താങ്ങൂല, എനിക്ക് വേണ്ട "-ഞാൻ hamna നെ എഴുനേൽപ്പിക്കാൻ നോക്കിയപ്പോൾ അവൾ പറയുന്നതാണ് കേട്ടത്. ഇവൾ എന്താ ഇങ്ങനെ പറയണേ ഓ ഇപ്പോഴല്ലേ മനസിലായെ, കൊച്ചുകള്ളി.
        "Hamna  ഞാൻ അല്ലെ നിനക്ക് തന്നെ  ഇനി നീ  എനിക്ക് താ "-ഞാൻ പറഞ്ഞു.
    "ആണോ  എന്ന ഇങ്ങു വാ "-എന്നും പറഞ്ഞു എന്നെ വലിച്ചു ബെഡിൽ ഇട്ടു. എന്നിട്ടുണ്ട് അവൾ എന്റെ മുഖത്തിനടുത്തേക്കു വരുന്നു.
    "അയോ എന്നെ ഒരു കണ്ടാമൃഗം കൊല്ലാൻ വരുന്നേ "-ഞാൻ അവളുടെ വരവ് കണ്ടപ്പോൾ ഓളി ഇട്ടു. അപ്പൊ തന്നെ  അവളുൾപ്പടെ  ബാക്കി എല്ലാരും നെട്ടി എഴുന്നേറ്റു. അവൾ  എന്നെ നോക്കി 32 പലും  കാട്ടി ഇളിക്കുന്നുണ്ട്.
         "എന്താ badhri നിനക്ക് പറ്റിയെ "-meenu
  " ഒന്നുല്ലാടി ഞാൻ സ്വോപ്നം കണ്ട് ഓളി ഇട്ടതാ"-ഞാൻ hamnane കണ്ണുരുട്ടി നോക്കി കൊണ്ട് പറഞ്ഞു. അവൾ അപ്പഴും ഇളിച്ചു കാണിച്ചു തരുവാണ്.
 
     "എന്താ  മക്കളെ ഇവിടെ നിന്നു ഒരു ശബ്ദം  കേട്ടത് "-എന്നും ചോദിച്ചു സുമിത്രമ്മയും  കണ്ണേട്ടനും അങ്ങോട്ടു വന്നു.
          "ഒന്നുല്ലമ്മേ അത്  badhri സ്വോപ്നം കണ്ട് ഒച്ചവെച്ചതാ "-misri പറഞ്ഞു. ഞാൻ അതിനു സുമിത്രമ്മക്ക് ചിരിച്ചു കൊടുത്തു.
 
          "ശെരി , നിങ്ങൾ  വേഗം fresh ആയി  താഴോട്ട് വാ "-എന്നും പറഞ്ഞു സുമിത്രമ്മയും കണ്ണേട്ടനും താഴോട്ടു പോയി. ഞാൻ hamna നെ പിടിച്ചു വലിച്ചു കൊണ്ട് tooth ബ്രെഷ് എടുക്കാൻ bag ന്ടെ അടുത്തൊട്ടു പോയി.
       "ടീ  നീ  എന്ത് സ്വോപ്നം ആണെടി  കണ്ടേ,ഞാൻ ഒച്ച വെച്ചില്ലായിരുന്നെങ്കിൽ എന്റെ ചാരിത്രം, എന്റെ അള്ളോഹ് എനിക്ക് ചിന്തിക്കാൻ കൂടി വയ്യ "ഞാൻ തലേല്  കൈ വെച്ച് കൊണ്ട് പറഞ്ഞു.
.
     "എടി ഞാൻ അറിയാതെ, സോറി  ടീ "-അവൾ  എന്റെ കൈ  പിടിച്ചു കൊണ്ട് പറഞ്ഞു.
         "മ്മ് അത് വിട്, എന്നാലും നീ  എന്റെ അൻഷിനെ  ആയിട്ടു ഫ്രഞ്ച് കിസ്സ് അടിച്ചല്ലോടി "-ഞാൻ ഒന്ന് ആക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
             "എടി നീ  എന്തൊക്കെയാ പറയണേ, അൻഷികാനേ ആയിട്ടു ഫ്രഞ്ച് കിസ്സ് ചെയ്യെ "-അവൾ  ഓസ്കാർ കൊടുക്കേണ്ട അഭിനയം  കാഴ്ച  വെച്ച് കൊണ്ട് പറയുവാണ് മക്കളെ.
  "പിന്നെ നീ  ഞാൻ എഴുനേൽക്കാൻ പറഞ്ഞപ്പോൾ 'എനിക്കിനി വേണ്ട അൻഷിക്ക, വേണ്ട അൻഷിക്ക  എന്ന് പറഞ്ഞാദോ "-ഞാൻ അത്  ചോദിച്ചപ്പോൾ  അവൾ  ഇരുന്നു ഇളിക്കുന്നുണ്ട്.
      "മ്മ് എനിക്ക് മനസിലായി, നിനക്ക് ഞങ്ങള്ടെ  അൻഷിക്കനോട് പ്രണയം  ആണല്ലേ "-ഞാൻ അങ്ങോട്ട് ചോദിച്ചു.
  "ഏയ്‌ നീ എന്താ പറയണേ, എനിക്കങ്ങനെ ഒന്നും ഇല്ല "-അവൾ  വീണ്ടും  ഓസ്‌കാറിനുള്ള അഭിനയം  കാഴ്ച വെച്ച് കൊണ്ട് പറയുവാണ്  കൂട്ടരേ  പറയുവാണ്.
  "അപ്പൊ നിനക്ക് ഞങ്ങള്ടെ  അൻഷിനെ  ഇഷ്ടമില്ലേ, പോട്ടെ ഉമ്മ പറഞ്ഞാർന്നു അന്ഷിഇക്കാനെ കൊണ്ട് shezhane നികാഹ് കഴിപ്പിക്കാൻ. ആ  സാധനത്തിനെ  കൊണ്ട് നികാഹ് കഴിപ്പികുന്നതിനും  ബേധം  അനക്ക് ഇഷ്ടം  ആണെങ്കിൽ അനെകൊണ്ട് നികാഹ് കഴിപ്പിക്കാം എന്ന് വിചാരിച്ചതാർന്നു. ഇനി ഇപ്പൊ പോട്ടെ ആ  സാധനത്തിനെ  തന്നെ  സഹിക്കാം "-എന്നും പറഞ്ഞു dress ഉം ബ്രഷ് ഉം എടുത്ത് ഞാൻ ബാത്‌റൂമിൽ കയറി. ഞാൻ കാര്യം തള്ളിയത് ആണെങ്കിലും hamnande കൊള്ളേണ്ടോടത്തു അത് കൊണ്ടിട്ടുണ്ട്. നീ  ആരോടി കളവ് പറയുന്നേ, എനിക്ക് 100%മനസിലായിക്കാണ് അന്ടെ മനസ്സിൽ എന്താണെന്നു. ഞാൻ കുളി കഴിങ്ങു പുറത്തിറങ്ങിയപ്പോൾ, hamna എന്തോ ആലോചിച്ചു കട്ടിലിൽ ഇരിക്കുവാണ്. കാര്യം എന്താണ്  എന്നു അതികം  ആലോചിക്കണ്ടല്ലോ.
         "എടി നിനക്ക് എന്താ  കുളീം  നന്നേം ഇല്ലേ, പോയി കുളിക്കടി "-ഞാൻ ഒന്നും കണ്ടിട്ടും ഇല്ല അറിഞ്ഞിട്ടുമില്ല എന്ന രീതിയിൽ  പറഞ്ഞു.
        "Badhri നീ  അന്ഷിഇക്കാടേം shezhadem കാര്യം പറഞ്ഞത് ശെരിയാണോ "-ഞാൻ വിചാരിച്ചുള്ളൂ അവൾ ഇപ്പൊ ഇതു  ചോദിക്കും എന്ന്.
     "ആടി  ഞാൻ കാര്യം ആയിട്ടു പറഞ്ഞതാ "-ഞാൻ വീണ്ടും തള്ളുകയാണ്.
  "എടി എനിക്ക് ഇഷ്ടാണ് അൻഷിഇക്കാനെ. അന്ഷി ഇക്ക ഇല്ലാണ്ട് എനിക്ക് ജീവിക്കാൻ പറ്റില്ല "-അവൾ  കണ്ണ് നിറച്ചു കൊണ്ട് പറഞ്ഞു.
   " അതേങ്ങനെ  ശെരിയാവും അന്ഷി നികാഹ് കഴിക്കാൻ  പോകുന്നത് shezha നെ അല്ലെ "-അപ്പോഴാണ് അങ്ങനെ  ഒരു പരിചത  ശബ്ദം  കേട്ടത് നോക്കുമ്പോ misri ആണ്. അവൾ  എനിക്ക് സൈട്ട് അടിച്ചു കാണിച്ചു തന്നു അപ്പൊ എനിക്ക് മനസിലായി  ഓൾക്കും കാര്യം പിടികിട്ടി എന്ന്.
       " ഏ , അപ്പൊ നിങ്ങൾ  വിചാരിച്ചാൽ ആ  കല്യാണം  മുടക്കാൻ പറ്റില്ലേ "-അവൾ  ഭയങ്കര ആകാംഷയോടെ  ചോദിച്ചു.
    "മുടക്കാൻ പറ്റുമോ എന്ന് ചോദിച്ചാൽ  പരിശ്രെമിക്കാം, കാരണം  ആ  shezha  ഞങ്ങള്ടെ  ബാബി  ആയി  വരുന്നതിനേക്കാൻ നീ  ബാബി ആയി  വരുന്നതിലാണ് ഞങ്ങൾക്കു സന്തോഷം "-അവൾ  ബാബി  ആയി  വരുത്തും എന്നതിൽ ഞങ്ങൾക്കു 100%ഉറപ്പാണ് എങ്കിലും ഞങ്ങൾ  ഇത്തിരി വിഷമം  മുഖത്ത് വാരി വിതറി  പറഞ്ഞു. ഓൾ അങ്ങനെ  പ്രെധീക്ഷിച്ചു ഇരിക്കണ്ട ഇത്തിരി പേടി മനസ്സിൽ കിടന്നോട്ടെ.
     "എന്നാ ശെരി  കേട്ടാ, നമ്മൾ ശടെന്നു കുളിച്ചിട്ടു വരാം "-എന്നും പറഞ്ഞു misri ബാത്‌റൂമിൽ കയറി.
     "എടി ഞാൻ ആടി  2nd കയറുന്നെ "-hamna ഇവിടെ നിന്നു ഓളി  ഇട്ടു പറഞ്ഞു.
    "പിന്നെ പള്ളിൽ പോയി പറഞ്ഞാൽ  മതി . ഞാൻ കുളിച്ചിട്ടു ഇപ്പൊ വരാം  എന്നിട്ടു നിനക്ക് കുളിക്കാട്ട "-എന്നും പറഞ്ഞു  മിസ്രി അകത്ത് കയറി.മിസ്രിടെ കുളി കഴിയാൻ  ഏകദേശം  ഒരു 1½മണിക്കൂർ എടുക്കും. കാരണം  നമ്മൾക്ക് ഓരോന്നും ആലോചിക്കാനും plan ചെയാനും  ഉള്ള place ആണല്ലോ നമ്മടെ bathroom. നമ്മടെ misrik bathroomil ആ  പരുപാടി  നടപ്പിലാക്കാൻ  ഇത്തിരി നേരം  കൂടുതൽ  വേണം. അത് വരെ  wait ചെയല്ലാതെ  hamna ക്ക് രെക്ഷ ഇല്ല.
      "എന്ന hamna നീ കുളി കഴിങ്ങു  താഴോട്ട്  വായോട്ട ഞാൻ അവിടെ ഉണ്ടാവും "-എന്നും പറഞ്ഞു  ഞാൻ റൂമിൽ  നിന്നു ഇറങ്ങി. എന്നിട്ട് അടുത്ത റൂമിന്റെ അടുത്ത് ചെന്നു.
           "അനു ഇറങ്ങിയതിന്  ശേഷം  ഞാൻ ബാത്‌റൂമിൽ കയറും "-sana.
     "പിന്നെ അത് നീ  പള്ളിൽ പോയി പറഞ്ഞാൽ  മതി . ഞാൻ കയറും  അനു ഇറങ്ങിയതിന്  ശേഷം "-meenu.
  "നോക്കാം ആരാ  കയറാൻ "-sana.
 "ആ  നോക്കാം "-meenu.
    ഇവിടേം bathroom issue തന്നെ. അല്ലെങ്കിൽ കുളിക്കാൻ മടി  ഉള്ള teams ആണ്, ഇപ്പൊ നോക്കിയേ കുളിക്കാൻ വേണ്ടി തല്ല് കൂടുന്നു. എന്നും ചിന്തിച്ചോണ്ട് ഞാൻ താഴത്തൊട്ടു വന്നു. അടുക്കളയിൽ പോയി സുമിത്രമ്മയെ  സഹായിച്ചും  സംസാരിച്ചും  നിന്നു. ഇടക്ക് കണ്ണേട്ടനും കൂടി. കണ്ണേട്ടൻ വന്നപ്പോൾ ഉള്ള ദേഷ്യകാരാൻ  ഒന്നും അല്ല ഇപ്പോൾ ഭയങ്കര comic ആയിട്ടാണ് ഞങ്ങളോട് സംസാരിക്കുന്നത്. കുറച്ചു കഴിങ്ങാപ്പോൾ  നമ്മടെ teams കുളിയും തല്ലുപിടുത്തവും  കഴിങ്ങു താഴോട്ടു വന്നു. എല്ലാവരും ചേർന്നിരുന്നു food കഴിച്ചു .2 ദിവസം  പെട്ടന്നു തന്നെ  കടന്നു പോയി. കാസർകോഡ് ഒരു വിധം  ഫൈമസ്  സ്ഥലങ്ങൾ  കണ്ണേട്ടനും ആയി  ഞങ്ങൾ പോയി കണ്ടു. ഇന്നാണ് ഞങ്ങൾ വീട്ടിലോട്ടു മടങ്ങുന്നത്,2 ദിവസം  കൂടി നിക്കാം എന്നു വിചാരിച്ചതായിരുന്നു, അപ്പോഴാണ് ഉമ്മ നിർബന്ധമായും  ഇന്നു തന്നെ  വരണം  എന്ന് പറഞ്ഞു  വിളിച്ചത്. അപ്പൊ പൂവല്ലാണ്ട് രക്ഷയില്ല . അനുവും ഞങ്ങള്ടെ  കൂടെ വരുന്നുണ്ട്. തിരിച്ചു പോകുന്നതിൽ എന്തോ വിഷമം  ഉണ്ട്.
         "അപ്പൊ ശരി  സുമിത്രമ്മേ ഞങ്ങൾ പോയിട്ടു വരാം "-misri സുമിത്രമ്മയുടെ  അടുത്ത് ചെന്നു പറഞ്ഞു. സുമിത്രമ്മയുടെ  കണ്ണെല്ലാം നിറങ്ങിട്ടുണ്ട്.
     "അയേ സുമിത്രമ്മ  കരയുവാ, ഞങ്ങൾ ഈ  കണ്ണേട്ടന്റെ കല്യാണത്തിന്റെ ഒരാഴ്ച  മുമ്പ് വരില്ലേ "-meenu സുമിത്രമ്മയുടെ  അടുത്ത് ചെന്നു പറഞ്ഞു.
        "സുമിത്രമ്മ  കണ്ണൊന്നു തുടച്ചേ  എന്നിട്ടൊന്നു ചിരിച്ചേ, എന്നിട്ടു വേണം ഞങ്ങൾക്കു സന്തോഷം ആയി  പോവാൻ "-ഞാൻ സുമിത്ര അമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. സുമിത്രമ്മ  കണ്ണെല്ലാം തുടച്ചു പുഞ്ചിരിച്ചു.
      "കണ്ണേട്ടാ ഞാൻ പറഞ്ഞദ്ധെല്ലാം ഓർമ  ഉണ്ടല്ലോ, ഞാൻ കാരണം ഏട്ടൻടെയും ലിയചേച്ചിയുടെയും  ഇടയിൽ  പ്രശ്നം ഒന്നും ഉണ്ടാവാൻ  പാടില്ല. നിങ്ങൾ സ്നേഹിക്കുന്നത് കണ്ടിട്ടു വേണം  എനിക്ക് സന്തോഷിക്കാൻ, അങ്ങനെ  ആണെങ്കിൽ ഞാൻ കല്യാണത്തിന്റെ ഒരാഴ്ച  മുംബല്ലാ ഒരു മാസം  മുമ്പ് ഇങ്ങോട്ട് വരും "-misri ചിരിച്ചു കൊണ്ട് കണ്ണേട്ടനോട് പറഞ്ഞു. ആ ചിരിക്കു പിന്നിൽ വേദന ഉണ്ട് എന്ന് ഞങ്ങൾക്കു മനസിലാവുണ്ടായിരുന്നു.
            "കണ്ണേട്ടാ നിങ്ങൾ  അങ്ങോട്ട്‌ ഇറങ്ങ്, അവിടേം കുറെ കാണാൻ  ഉണ്ട് "-hamna കണ്ണേട്ടന്റെ അടുത്ത് ചെന്നു പറഞ്ഞു.
         "ആടോ  ഞാനും അമ്മയും ഒരു ദിവസം  നിങ്ങൾടെ  നാട്ടിലേക്ക് വരണ്ട്, പിന്നെ കല്യാണത്തിന്റെ തലേ  ദിവസം  അല്ലാട്ട misri പറഞ്ഞ പോലെ ഒരു മാസം മുമ്പ് എങ്കിലും വരണം "-കണ്ണേട്ടൻ നിറപുഞ്ചിരിയാൽ  പറഞ്ഞു . മിസ്രിയെ പോലെ ഒരുപ്പാട് വേദനകൾ മറച്ചു വെച്ചിട്ടുള്ള പുഞ്ചിരിയാണ് അതു  എന്ന് ഞങ്ങൾക്കു മനസിലാവുണ്ടായിരുന്നു. വിധി അവരെ  ഒന്നിപ്പിച്ചില്ല. ദൈവം  നിശ്ചയിച്ചത് വേറെ ആയിരിക്കും.
       "എന്നാ ഏട്ടാ അമ്മേ ഞാൻ ഇവരുടെ കൂടെ പൂവാ  കേട്ടോ "-അനു ചെന്നു സുമിത്രമ്മയുടെ  കൈയിൽ തൂങ്ങി കൊണ്ട് പറഞ്ഞു.
    "വേഗം  പൊക്കോ എന്നിട്ടു വേണം എനിക്ക് ഒന്ന് സമാധാനം  ആയിട്ടൊന്നു ഇരിക്കാൻ "-സുമിത്രമ്മ.
    "അമ്മേ ഇവള്ടെ അടുത്ത വരവിനു  സച്ചിയും ആയിട്ടുള്ള കല്യാണത്തിന് ഒരു തീരുമാനം  ആകണം  ട്ടാ "-അത് കേട്ടപ്പോൾ അനുവിന്റെ മുഖം 100 വോൾട്ടിന്റെ ബൾബ് കത്തിയത് പോലെ നികുന്നുണ്ട്. അപ്പോഴാണ് എനിക്ക് മീനുവിന്റെ കാര്യം ഓർമ  വന്നത്. ചിരിച്ചു സംസാരിച്ചു കൊണ്ടിരുന്ന അവൾ സംസാരം  നിർത്തി കണ്ണേട്ടനേയും അനുവിനെയും നോക്കി നില്കുവാണ്. അവളുടെ മിഴികൾ  ചെറുതായി  നിറങ്ങിട്ടുണ്ട്. ഞാൻ അവളിൽ  നിന്നു കണ്ണുകൾ  പിൻ വലിച്ചു. പിന്നീട് ഞങ്ങൾ  യാത്ര പറഞ്ഞു  വീട്ടിലേക്കു തിരിച്ചു. ഒരുപ്പാട് നേരത്തെ യാത്രക്ക് ശേഷം ഞങ്ങൾ  നാട്ടിൽ എത്തി. മീനുവിനെയും  സനയെയും  അവരുടെ വീട്ടിൽ വിട്ടു. ഹംനയോട്  അവളുടെ ഉമ്മ ഞങ്ങള്ടെ  വീട്ടിലേക്ക് വരാൻ  ആണ് പറഞ്ഞത് because ഞാനും, അനുവും, മിസ്രിയും, ഹംനയും ഞങ്ങളുടെ വീട്ടിലേക്കു തിരിച്ചു. വീടിന്ടെ മുമ്പിൽ എത്തിയപ്പോൾ ഗെയ്റ്റു തുറന്നു കിടക്കുന്നുണ്ട്. വീടിന്ടെ ഫ്രണ്ടിൽ ഒരു car ഉം കിടക്കുന്നുണ്ട്.
          "Hai എന്തു വലിയ  വീട് ആടി "-അനു ഞങ്ങളുടെ വീട് കണ്ടപ്പോൾ പറഞ്ഞു.
    "വീട് മാത്രം വലുപ്പം ഉള്ളു, അതിന്റെ ഉള്ളിലുള്ള സാധനങ്ങൾ  എല്ലാം ബോധം  ഇല്ലാത്തവർ ആണ് "-hamna എന്നെയും മിസ്രിയെയും ഇടം  കണ്ണിട്ടു നോക്കി കൊണ്ട് പറഞ്ഞു.
     "ബോധം  ഇല്ലാത്തവരെ പ്രേമിക്കുന്നവർക്ക് അതിനും  ബോധം  ഇല്ല എന്നല്ലേ "-misri ഓൾനെ ഇടം  കണ്ണിട്ടു നോക്കി കൊണ്ട് പറഞ്ഞു. ഓൾ  നിന്നു ഇളിക്കുന്നുണ്ട്. അനു വിനാണെങ്കിൽ ഇദെന്താ  സംഭവം  എന്ന് മനസിലായിട്ടില്ല.
      "നിങ്ങൾ  ഇവിടെ നിന്നു തല്ലു പിടിക്കാൻ ആണോ  plan, വായോ വീട്ടിൽ കയറാം "-ഞാൻ car പോർച്ചിൽ നികുന്ന അവരോട് പറഞ്ഞു. ഞങ്ങള്ടെ വീടിന്ടെ സൈഡിൽ  ആയി ഒരു റൂം ഉണ്ട്, ഞങ്ങള്ടെ വാച്ച് മാൻ ശമ്പുണ്ണി ചേട്ടന്റെ റൂം  ആണ് അതു. ഒരു kitchen ഒരു bathroom ഒരു ബെഡ്‌റൂം എനിങ്ങനെ  ആയിട്ടുള്ള ചെറിയ  റൂം. അതിന്ടെ സൈഡിൽ  ആണ് കാർ പോർച്. ശമ്പുണ്ണി ചേട്ടനെ ആയി ഞങ്ങൾ ഭയങ്കര കമ്പിനി ആണ്. ഇപ്പൊ എവടെ പോയോ എന്തോ ഇവിടെ എങ്ങും കാണുന്നില്ല. ഞങ്ങൾ  അതിനെ  കുറിച്ച് ആലോചിച്ചു നിക്കാതെ വേഗം  വീട്ടിലോട്ടു വിട്ടു. വീട്ടിൽ എത്തി സന്തോഷത്തിൽ അകത്തു കയറാൻ നിന്നപ്പോൾ ആണ്. അകത്ത് സോഫയിൽ  hamnande ഉമ്മാന്റെ കൂടെ ഇരിക്കുന്ന അയാളെ  കണ്ടത്. അന്ന് ഹോസ്പിറ്റലിൽ വെച്ച് കണ്ട  ആൾ. അയാളെ കണ്ടപ്പോൾ എന്നിൽ ഭയം  വന്നു നിറയാൻ  തുടങ്ങി. പെട്ടന്ന് ആരോ  എന്റെ കൈയിൽ പിടിച്ചു. നോക്കിയപ്പോൾ misri ആണ്.
    "നീ  ഇങ്ങനെ  പേടിക്കാതെ, എനിക്കു തോന്നുന്നത് അയാൾക്ക്‌ നമ്മളെ മനസിലായിട്ടില്ല  എന്നാണ്. എങ്ങാനും അയാളുടെ മനസ്സിൽ നമ്മൾ ആണോ  എന്ന സംശയം  ഉണ്ടെങ്കിൽ നീ  ഇങ്ങനെ  പേടിച്ചാൽ അയാൾക്ക്‌ മനസിലാവും. അതുകൊണ്ട് അയാളെ  നമുക്ക് അറിയത്തില്ല ആദ്യം ആയി  കാണുന്നു എന്ന രീതിയിൽ  വേണം  പെരുമാറാൻ "-misri എന്റെ ചെവിട്ടിൽ പറഞ്ഞു  എനിക്കും അത് തന്നെ ആണ് ശെരി  എന്ന് തോന്നി.
       "എന്താ മക്കളെ നിങ്ങൾ  അവിടെ തന്നെ  നിന്നെ "-ഉമ്മ.
  അപ്പോഴാണ് ഞങ്ങൾ  ശ്രേദ്ധിച്ചേ അനുവും ഹംനയും  അകത്ത് കയറിയിട്ടുണ്ട്, ഞങ്ങൾ മാത്രം ആണ് ഇവിടെ നികുന്നത്.
        "രണ്ടാളും  എന്തോ സോകാര്യം  പറയുവായിരുന്നു  അല്ലെ "-hamnande ഉമ്മ ചോദിച്ചു.
  " ഞങ്ങൾ ശബുഉണ്ണി ചേട്ടനെ  കണ്ടില്ലല്ലോ എന്ന് ചോദിച്ചിതാണ് "-misri അകത്തു കയറി കൊണ്ട് പറഞ്ഞു. ഞാനും  അകത്ത് കയറി.
     "ശമ്പുണ്ണി പുറത്ത് പോയി, ഇനി ചേട്ടനെ  കണ്ടില്ല എന്നു പറഞ്ഞു വിഷമിക്കണ്ട "-ഉമ്മ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു ഞങ്ങൾ  അതിനൊന്നു ചിരിച്ചു കൊടുത്തു.
       "ഇതാരാ ഐഷുമ്മ "-ഞാൻ അയാളെ ചൂണ്ടി കൊണ്ട് ചോദിച്ചു.
  "ഇതു നിങ്ങൾടെ ഹംന്നാടെ uppa ആണ് മക്കളെ "-ഐഷുമ്മ  ചിരിച്ചു കൊണ്ട് പറഞ്ഞു. Hamna ന്ടെ uppa എന്നത് എന്നെ നേട്ടിപ്പിച്ചിരുന്നു.
    "ഇതാണോ  hakeem അങ്കിൾ "-misri അത്  ചോദിച്ചപ്പോൾ ആണ് ഞാൻ നെട്ടലിൽ നിന്നു പുറത്ത് വന്നത്.
   "ആ മക്കളെ നിങ്ങൾ ആ bag എല്ലാം അവിടെ വെച്ച് ഇവിടെ ഇരിക്ക് നിങ്ങളോട് ഒരു കാര്യം ചോദിക്കാൻ  ഉണ്ട് "-ഉമ്മ അങ്ങനെ  പറഞ്ഞപ്പോൾ  ഞങ്ങൾ  bag എല്ലാം table ൽ  വെച്ച് അവരുടെ ഓപ്പോസിറ്റ് വന്നിരുന്നു.
  
   "മക്കളെ ശെരിക്കും ഇവർ  വന്നത്  ഒരു കല്യാണ ആലോചന ആയിട്ടാണ് "-ഉമ്മ പറഞ്ഞു.
  *"ആർക്ക് "*-ഞങ്ങൾ 2 പേരും ചോദിച്ചു. ഞങ്ങൾ  ചോദിക്കുന്നത് കേട്ടു അവർ ചിരിക്കുന്നുണ്ട്.
  "നിങ്ങൾക്ക് അല്ല. നിങ്ങൾടെ  ഇക്കാനെ കൊണ്ട് ഞങ്ങടെ  hamna നെ നികാഹ് കഴിപ്പിച്ചാലോ എന്നു ചോദിക്കാൻ വന്നതാണ്. നിങ്ങടെ ഉപ്പക്കും ഉമ്മക്കും പ്രശ്നം ഇല്ല. ഇന്നി നിങ്ങടെ അഭിപ്രായം കൂടി അറിയണം "-അയാൾ  ഭയങ്കര ആകംഷയോടെ പറഞ്ഞു. ആ നിമിഷം ഞങ്ങളുടെ tention എല്ലാം മറന്നു ഞങ്ങളിൽ സന്ദോഷം  വന്നു നിറങ്ങു.
     "ഞങ്ങൾക്കു എന്തു വിഷമം, ഞങ്ങൾക്കു സന്ദോഷം ഉള്ളു hamna നങ്ങൾടെ  ബാബി ആയി വരുന്നതിൽ "-misri പറഞ്ഞു.
 "ഞങ്ങൾ  ഫ്രഷ് ആയിട്ടു വരാം , dress മാറാണ്ട് എന്തോ പോലെ "-ഞാൻ പറഞ്ഞു.
   "എന്നാ നിങ്ങൾ  ഫ്രഷ് ആയിക്കോ "-ഉമ്മ പറഞ്ഞപ്പോൾ ഞങ്ങൾ റൂമിലോട്ടു പോന്നു. Hamna അവളുടെ ഉപ്പാന്ടേം ഉമ്മൻടേം അടുത്ത് ഇരുന്നു. അനുവും ഞങ്ങളും റൂമിലോട്ടു പോന്നു.

❣️riyan❣️part-15

❣️riyan❣️part-15

4.6
2613

❣️riyan❣️  Part:-15 ✍️sinu        Misri                 ഞങ്ങൾ റൂമിൽ വന്നതിനു ശേഷം  badhri കട്ടിലിലും ഞാൻ ചെയറിലും  വന്നിരുന്നു. എനിക്കെന്തോ ഹംനന്ടെ ഉപ്പയാണ് അയാൾ  എന്ന് അറിഞ്ഞപ്പോൾ ടെൻഷൻ.               "നിങ്ങൾ  എന്താ ഇങ്ങനെ ഇരിക്കണേ, എന്തെങ്കിലും problem ഉണ്ടോ "-anu ഞങ്ങള്ടെ ഇരുത്തം കണ്ടിട്ടു ചോദിച്ചു.  "മ്മ് "-ഞാൻ അത് കേട്ട ഹാലിൽ  പറഞ്ഞു.  "എന്ത് problem "-anu ചോദിച്ചു.  "താഴെ വന്നിരിക്കുന്ന ഹംന ന്ടെ ഉപ്പയിലെ "-badhri  "ആ , ഹംനന്ടെ uppa "-anu കേൾക്കാൻ ഉള്ള ആകംഷയിൽ  ചോദിച്ചു.   "അയാൾ ആണ് അന്ന് ഞാൻ ഹോസ്പിറ്റലിൽ കണ്ട  ആൾ, അയാളെ കുറിച്ച് sana നിന്നോട