✍️ ✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ
Part 8
(ഫൈസി)
"ടാ സംഭവം എന്താ.ആരാ കൊന്നതെന്ന് മനസ്സിലായൊ"
"ആർക്കറിയാം ആരാ ചെയ്തതെന്ന്.വല്ലാത്ത തലവേദന ആണ് ഈ കേസ്"റൈനു(റൈഹാൻ ആണ് റൈനു).
"തെളിവ് ഒന്നും ഇല്ല്യേ"അക്കു.
"ഇല്ല്യടാ.ഒരു തെളിവ് പോലും ഇല്ല്യാതയാ കൊന്നത്"റൈനു.
"ഇവർ രണ്ടാളും തമ്മിൽ എന്താ ബന്ധം"കാർത്തി.
"അറീല അന്വേഷിക്കണം"റൈനു.
"ഈ തലവേദന ഒക്കെ കഴിഞ്ഞ് ഇജ്ജ് എന്ന ഫ്രീ ആവ"ഷാലു.
"ഇത് ഇനീം ഇണ്ടാവോന്ന് പടച്ചോൻക്കറിയാം.എന്തൊക്കൊ ദുരൂഹത ഉണ്ട്🤔. ഇപ്പൊ അടുത്തൊന്നും ഫ്രീ ആവൂല.ടാ ഫൈസി അന്റെ പെണ്ണ് എവടെ"റൈനു.
"ഓൾ ഇപ്പൊ കാന്റീനിൽ പോയിക്ക്ണ്.വാ നമ്മക്ക് അങ്ങട്ട് പോവാം"
"ഓളെ ആങ്ങള ആയ ഇവൻക്ക് ഇല്ല്യാത്ത അറിവാണല്ലൊ അൻക്ക് ഓളെ കാര്യത്തിൽ"മിച്ചു.
"എപ്പോഴും ഓളെ നോക്കി നിൽക്കല്ലെ.ഹാ അപ്പൊ ഇന്നെക്കാളും അറിവ് ഇവൻക്കാവും"അക്കു.
ഞങ്ങൾ പിന്നെ കാന്റീനിൽ പോയി.മ്മൾ പറഞ്ഞ പോലെ അവടെ ഓൾ ഇണ്ടേർന്ന്. റൈനു പോയി പരിചയപ്പെട്ട്.പിന്നെ കൊറച്ച് നേരം രണ്ടാളും ഭയങ്കര കത്തി ആയിരുന്നു.ഓളെ ഫ്രണ്ട്സും വേഗം കമ്പനി ആയി.
✨✨✨✨
(നിച്ചു)
റൈനുമായി പെട്ടെന്ന് കൂട്ടായി.പിന്നെ റൈനുന്ന് വിളിക്കാൻ ഓൻ പറഞ്ഞത് ആണ്.
കൊറച്ച് നേരം കഴിഞ്ഞപ്പോൾ റൗഡിയും ബാക്കി ഉള്ളോരും വന്ന്.പെട്ടന്നാണ് റൈനൂന്റെ പുറത്ത് ആരോ അടിച്ചത്.ഞങ്ങൾ എല്ലാരും ഒരേ പോലെ ഞെട്ടി നോക്കി.
"കേസ് അന്വേഷിക്കാൻ വന്നിട്ട് ഓൻ ഇവടെ ഇരുന്ന് കത്തി അടിക്കാന്"
"ടാ ഹംക്കെ അതിന് ഇമ്മാതിരി അടി അടിക്കണൊ"ന്നും ചോദിച്ച് റൈനു ചാടി കളിക്ക.
"ഇജ്ജ് അന്വേഷിച്ചൊ"
"ആടാ രണ്ടിന്റെയും ഫോറന്സിക് റിപ്പോർട്ട് നോക്കിയപ്പോൾ രണ്ട് പേരെയും ഒരേ പോലെ ആണ് കൊന്നത്"റൈനു.
"എന്തേലും തെളിവ് കിട്ടിയൊ"
"എവടെ, എല്ലാം പെർഫെക്റ്റ് ആണ്"റൈനു.
"ഇത്...."ന്നും പറഞ്ഞ് വന്ന ആൾ മ്മളെ നോക്കി.പെട്ടന്ന് എന്തോ ആലോചിച്ച് കണ്ണിൽ നോക്കി.പിന്നെ കണ്ണ് ഇറുക്കി അടച്ച് തുറന്നിട്ട് മ്മക്ക് ഒന്ന് ചിരിച്ച് തന്ന്.അതിന് ബദിലായി മ്മളും ഒന്ന് ചിരിച്ച് കൊടുത്തു.
"ടാ എമി, ഇതാണ് മ്മളെ ഫൈസിന്റെ"റൈനു പറഞ്ഞ് പോവ്ണ പോക്ക് എങ്ങട്ടാണ്ന്ന് മനസ്സിലായപ്പൊ മ്മൾ ഓനെ കണ്ണുരുട്ടി നോക്കിയപ്പൊ.
"ഫൈസിന്റെ ഫ്രണ്ട് അക്കൂന്റെ പെങ്ങൾ"ന്ന് ഓൻ ട്രാക്ക് മാറ്റി പറഞ്ഞ് മ്മക്ക് ഒന്ന് ഇളിച്ച് തന്ന്.
"ഹായ്,എമിൻ മുബാറക്"ഓൻ മ്മക്ക് കൈ തന്നപ്പൊ മ്മൾ തിരിച്ച് കൈ കൊടുത്ത്.
"ഹായ്,Nihna Zayan"
"പെണ്ണ്ങ്ങളേറ്റ് അടുക്കാത്ത അനക്കെന്തെ ഇന്ന് പറ്റി🤨"റൈനു.
"ഏയ് ഒന്നുല്ല്യ"എമി.
"എന്താ മോനെ"
"ഇവളെ കണ്ടപ്പോ എന്തെക്കൊ ഒർമ വന്ന്."റൈനൂനെ പറഞ്ഞ് മുഴുവൻ ആക്കാൻ സമ്മതിക്കാതെ എമി പറഞ്ഞ്.
ഇത് പറഞ്ഞ് കഴിഞ്ഞതും എമിന്റെ കണ്ണിൽ എവടെയൊ ഒരു നനവ് പടർന്നിരുന്നു.
ഓൻ പിന്നെ ഞങ്ങൾടെ അടുത്ത് നിന്നീല.റൈനൂനോട് പുറത്ത് വൈറ്റ് ആക്കാം പറഞ്ഞിട്ട് വേഗം പോയി.
റൈനു പിന്നെ എമി കുറച്ച് നേരം ഒറ്റയ്ക്ക് നിക്കട്ടെ ന്നും പറഞ്ഞ് ഞങ്ങളെ കൂടെ നിന്ന്.
"ഓൻക്കെന്തെങ്കിലും ടെൻഷൻ ഇണ്ടൊ.എന്നും ഓന്റെ കണ്ണ് നിറയ്ണത് കാണാലൊ"കാക്കു.
"ടാ.. അത്...ഓന്റെ പെങ്ങൾ ഒരു ആക്സിഡന്റിൽ....."ബാക്കി പറയാതെ റൈനു തല താഴ്ത്തി.
ഒക്കെ കൂടെ ആയപ്പൊ ഉള്ളിൽ എവടെയൊ ഒരു കുത്തൽ.റൈനൂന്റെ കണ്ണൊക്കെ നിറഞ്ഞ്ക്ക്ണ്.
"ആ ആക്സിഡന്റിനെ കുറിച്ച് കുറെ അന്വേഷിച്ചു.പക്ഷെ ആരാ ചെയ്തതെന്ന് മനസ്സിലായീല"റൈനു.
"മ്മ്"
"ഓൻക്ക് പെങ്ങളെന്ന് വെച്ചാൽ ജീവനേർന്ന്.അന്ന് ഓൻ കരഞ്ഞ കരച്ചിൽ കണ്ട് നിക്ക്ണ മ്മൾ പോലും കരയും"റൈനു.
"ടാ റൈനു ഇജ്ജ് ഓന്റെ അടുത്ത്ക്ക് ചെല്ല്"ഫൈസി.
"മ്മ്"റൈനു.
ഓൻ മ്മളോട് പോവാണ് പറഞ്ഞ് പോയി.കൂടെ മ്മളെ ഉള്ള മൂടും പോയി.എന്താ പടച്ചോനെ എല്ലാർക്കും ഇങ്ങനത്തെ ഒരോ വിധി🥺.
അന്നത്തെ ദിവസം അങ്ങനെ പോയി.വേഗം വീട്ടിൽ എത്തിയാൽ മതി എന്നായിരുന്നു മ്മക്ക്.
✨✨✨✨
(എമി)
എന്തൊ നിച്ചൂനെ കണ്ടപ്പോ പഴയത് ഒക്കെ ഓർത്ത് പോയി.ഇപ്പൊ മ്മൾ ആകെ ടെൻസ്ഡ് ആണ്.ഇങ്ങനത്തെ അവസ്ഥേൽ റൈനു ആണ് കൂടെ നിക്കാർ.
ഓൻക്ക് മാത്രേ മ്മളെ അവസ്ഥ മനസ്സിലാക്കാൻ കഴിയൂ.ആമി റൈനുവിനും പെങ്ങൾ ആയിരുന്നു.
ഓളില്ലാത്ത ഓരോ ദിവസവും കടന്ന് പോയത് എങ്ങനെ ആണെന്ന് പറഞ്ഞറിയിക്കാൻ കഴിയൂല.അത്രെക്ക് ഇഷ്ടേർന്ന് ആ മൊതലിനെ.
പക്ഷേ വിധി ഓളെ മ്മളെ അടുത്ത് നിന്ന് തട്ടി പറിച്ച്.ഇന്നേവരെ ഓൾ മ്മളെ സങ്കടം എന്താണെന്ന് അറിയിച്ചിട്ടില്ല.എന്നാൽ,ഈ 2 കൊല്ലം സന്തോഷം എന്താണെന്ന് മ്മൾ അറിഞ്ഞിട്ടില്ല.
ഓരോന്ന് ആലോചിച്ച് മൈന്റ് ഡിസ്റ്റർബ് ആയി അവടെ തന്നെ നിന്ന്.
"എമി"റൈനൂന്റെ വിളി ആണ് മ്മളെ ചിന്തയിൽ നിന്ന് ഉണർത്തിയത്.
മ്മൾ നിറഞ്ഞ് വന്ന കണ്ണ് തുടച്ച് ഉള്ളിലെ സങ്കടം മുഴുവൻ മറച്ച് വെച്ച് ഓൻക്ക് ഒന്ന് ചിരിച്ച് കൊടുത്ത്.
"എന്തിനാട ഉള്ളിലെ സങ്കടം മുഴുവൻ മറച്ച് വെച്ച് ഇന്നെ നോക്കി ചിരിക്കണെ".
ഈ കുരിപ്പിന്റെ മുമ്പിൽ മ്മൾ എത്രൊക്കെ സങ്കടം മറച്ച് വെച്ചാലും ഓൻക്ക് അത് മനസ്സിലാവും.
"എന്തിനാ വെറുതെ മ്മളെ സങ്കടം മറ്റുള്ളോരെ അറിയിച്ചിട്ട്.ആർക്കും തീർക്കാൻ പറ്റാത്ത നഷ്ടം ആണ് ഇൻക്ക് ഇന്ന് ഇത്രക്ക് സങ്കടം തന്നത്"
"അന്റെ കണ്ണ് നിറയ്ണത് ഓൾക്ക് ഇഷ്ടല്ലാന്ന് അനക്ക് അറീലെ.എന്നിട്ടും ഇജ്ജ് കരയാണൊ"റൈനു.
"പിടിച്ച് നിൽക്കാൻ പറ്റണില്ലടാ😖"
"നഷ്ടപ്പെട്ടത് ഇനി തിരിച്ച് കിട്ടൂലല്ലൊ.ജീവിതത്തിൽ നഷ്ടങ്ങൾ ഇല്ല്യാത്ത ആരും ഇല്ല്യെട"റൈനു.
"ഓളെ ഓരോ കളിയും ചിരിയും ഒക്കെ ആലോചിക്കുമ്പൊ ഉള്ള് ഇപ്പഴും നീറാണ്"
"ഇജ്ജ് ആദ്യം മൈന്റ് ഒന്ന് റിലാക്സ് ആക്ക്"റൈനു.
"മ്മ്"
പിന്നെ കൊറച്ച് നേരം ഓനോട് ഓരോന്ന് സംസാരിച്ച് മൈന്റ് ഒന്ന് റിലാക്സ് ആക്കി.വീട്ടിൽ നിന്ന് ഉമ്മ വിളിച്ചപ്പൊ ഓനോട് നാളെ കാണാം ന്നും പറഞ്ഞ് വീട്ടിലേക്ക് പോയി.
(തുടരും)