Aksharathalukal

*ദേവദർശൻ...🖤* 13

*ദേവദർശൻ...🖤* 13
പാർട്ട്‌  - 13
✍ അർച്ചന
 
 
 
""ഡോക്ടർ.... ഒരു ആക്സിഡന്റ്.... പെട്ടെന്ന് op യിലേക്ക് വരണം.... ""
 
ഒരു നേഴ്സ് വന്നു പറഞ്ഞതും ജുവൽ പെട്ടെന്ന് എഴുന്നേറ്റു നേഴ്സിന്റെ കൂടെ പോയി....
 
iccu വിൽ നിന്നും പേഷ്യന്റിനെ സ്ട്രച്ചറിൽ OP യിലേക്ക് കൊണ്ട് പോകുമ്പോൾ പ്രാർത്ഥനയോടെ നിൽക്കുന്ന ഒരു കുടുംബത്തെ അവൾ കണ്ടിരുന്നു.....
 
ഒരിക്കലും അവരുടെ പ്രാർത്ഥന നിരാശയിലാകരുത് എന്ന തീരുമാനത്തോടെ അവൾ op യിലേക്ക് കടന്നു....
 
ഹെഡ് ഇഞ്ചുറി ആണ്.... രക്തം ഒരുപാട് പോയത് കൊണ്ട് തന്നെ രക്ഷപ്പെടാൻ ഉള്ള ചാൻസ് വളരെ കുറവാണ്.....
 
മനസ്സിൽ പേടി നിറഞ്ഞു പെണ്ണിന്....
ആദ്യമായാണ് ഇങ്ങനെ ഒരു സിറ്റുവേഷൻ... പഠിക്കുന്ന സമയത്തു ഒക്കെ മറ്റ് ഡോക്ടർസ് ഉണ്ടെന്ന ധൈര്യം ഉണ്ടായിരുന്നു.... എന്നാൽ ഇപ്പൊ.....
 
"""പൊടിക്കുപ്പീ.... നിന്റെ മുന്നിൽ കിടക്കുന്നവരെ വെറും ഒരു പേഷ്യന്റ് എന്ന നിലയിൽ നോക്കികാണരുത്... അവരുടെ ജീവന് വേണ്ടി പ്രാർഥിക്കുന്ന ഒരു കുടുംബം ആയിരിക്കണം മനസ്സിൽ ഉണ്ടാകേണ്ടത്...... അവരുടെ ജീവൻ നഷ്ടപ്പെട്ടാൽ അതിന്റെ കൂടെ ഇല്ലാതാകുന്നത് ഒരു കുടുംബത്തിന്റെ തന്നെ പ്രതീക്ഷ ആയിരിക്കും...അതുകൊണ്ട് തന്നെ എന്റെ കുഞ്ഞി പേടിയോടെ ഒരു കേസും അറ്റന്റ് ചെയ്യരുത്... പേടി ഉണ്ടെങ്കിൽ അതിൽ നിന്നും മാറി നിൽക്കണം.... അല്ലെങ്കിൽ ധൈര്യത്തോടെ തന്നെ കൊണ്ട് കഴിയും എന്ന ആത്മവിശ്വാസത്തോടെ നിന്റെ ജോലി ചെയ്യണം..... മനസിലായോ......""""
 
പുഞ്ചിരിയോടെ തന്നെ ചേർത്ത് പിടിച്ചു കൊണ്ട് ജോ പറഞ്ഞു തന്ന ഓരോ വാക്കുകളും അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു.....
 
അത് തന്റെ പേടിയെ ഇല്ലാതാക്കുന്നതും മനസ്സിൽ ധൈര്യത്തോടെ അയാളുടെ ജീവൻ രക്ഷിക്കാൻ കഴിയും എന്ന വിശ്വാസവും അവളിൽ നിറഞ്ഞു....
 
കണ്ണ് രണ്ടും ഇറുക്കി അടച്ചു തുറന്ന് നന്നായി ശ്വാസം വലിച്ചു വിട്ടു അവൾ ഡ്യൂട്ടി ചെയ്തു.....
 
"""ഓപ്പറേഷൻ സക്സസ് ആണ്... ആള് അപകടനില തരണം ചെയ്തു..... പേടിക്കാൻ ഒന്നുമില്ല.... """
 
op യിൽ നിന്നും രണ്ട് മണിക്കൂറിനു ശേഷം പുറത്തിറങ്ങി അവിടെ കൂടി നിൽക്കുന്ന പേഷ്യന്റിന്റെ ബന്ധുക്കളോട് പറയുമ്പോ അവൾ അവരെക്കാൾ കൂടുതൽ സന്തോഷിച്ചിരുന്നു.....
 
കണ്മുന്നിൽ മരണത്തോട് മല്ലിടുന്ന തന്റെ സഹോദരനെ രക്ഷിക്കാൻ കഴിയാത്തതിന്റെ എല്ലാ കുറ്റബോധവും അവളിൽ ഉണ്ടായിരുന്നു....
 
അത് ഓർക്കവേ അവളുടെ കണ്ണുകൾ പെയ്തുകൊണ്ടിരുന്നു....
 
  ************************************
 
"""ദേവാ.... നീ വീട്ടിൽ പോയി ഫ്രഷ് ആയി വാ.... ഞാൻ ഇവിടെ നിൽക്കാം... """
 
നിവി വന്നു വിളിച്ചതും അവൻ ഇല്ലെന്ന് തലയാട്ടി....
 
എങ്കിലും നിവി തന്നെ അവനെ നിർബന്ധിച്ചു പറഞ്ഞു വിട്ടു.... അവൻ വീട്ടിലേക്ക് പോയതും നിവി മായമ്മയുടെ അടുത്ത് ചെന്ന് ഇരുന്നു....
 
അവർ കണ്ണ് തുറന്നു അവനെ നോക്കി....
 
"""ദേവൻ.... """
 
"""അവൻ വീട്ടിൽ പോയി മായമ്മേ.... ഫ്രഷ് ആയി വരാൻ പറഞ്ഞു ഞാനാ പറഞ്ഞു വിട്ടത്... """
 
നിവി മറുപടി കൊടുത്തു.... അപ്പോഴേക്കും അഞ്ചുവും വന്നിരുന്നു..
 
അവളും നിവിയുടെ കൂടെ ഇരുന്നു....
 
"""ആരാ മോനേ എന്നെ ഇവിടെ എത്തിച്ചത്..  ""
 
ഏറെ നേരത്തെ നിശബ്ദതയ്ക്ക് ശേഷം അവർ ചോദിച്ചു....
 
"""അറിയില്ല അമ്മേ.... ആ വെപ്രാളത്തിനിടയിൽ പേര് ചോദിക്കാൻ വിട്ടു... """
 
നിവിയുടെ മറുപടി എന്തുകൊണ്ടോ അവർക്ക് തൃപ്തികരമായി തോന്നിയില്ല.....
 
മനസ് അസ്വസ്ഥമാകുന്നത് അവർ അറിഞ്ഞു...
 
കാരണമേതും കൂടാതെ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി...
 
""എന്താ മായമ്മേ..... എന്ത് പറ്റി.... ഡോക്ടറിനെ വിളിക്കണോ... ""
 
നിവി ആകുലതയോടെ ചോദിക്കുന്നത് കെട്ട് അവർ വേണ്ടെന്ന് പറഞ്ഞു.... നിവിയുടെ കൈയ്യിൽ മുറുകെ പിടിച്ചു കണ്ണടച്ചു കിടന്നു....
 
അവന്റെ കൈ വിരലുകൾ അവരുടെ മുടിയിലൂടെ തലോടിക്കൊണ്ടിരുന്നു..
 
    *****************************
 
ഡ്യൂട്ടി കഴിഞ്ഞു ഹോസ്പിറ്റലിൽ നിന്നും പോകാൻ ഒരുങ്ങുമ്പോൾ ആണ് അവൾക്ക് ദേവ്ന്റെ അമ്മയെ ഓർമ വന്നത്..... അവൾ അപ്പോൾ തന്നെ icu വിലെക്ക് നടന്നു....
 
അഞ്ചു പുറത്തേക്ക് ഇറങ്ങി വന്നതും ജുവൽ അവളുടെ അടുത്തേക്ക് പോയി...
 
"""അഞ്ചു ചേച്ചി..... അവർക്ക് എങ്ങനെ ഉണ്ട്.... """
 
"""കൊഴപ്പുല്ലടാ.... നീ കയറി കാണുന്നോ.. ""
 
അഞ്ചു ചോദിച്ചതും അവൾ ഒന്ന് ആലോചിച്ചു....പിന്നെ ഇല്ലെന്ന് തലയാട്ടി...
 
"""ശെരി ചേച്ചി.... എന്നാ ഞാൻ വീട്ടിൽ പോവുകയാ... ""
 
അവൾ ഒരിക്കൽ കൂടെ icu വിന്റെ ഗ്ലാസ് ഡോറിലൂടെ അവരെ ഒന്ന് നോക്കി.....
 
അഞ്ചുവിനോട് ഒരിക്കൽ കൂടെ യാത്ര പറഞ്ഞു തിരിയുമ്പോൾ ആണ് ദേവൻ വരുന്നത്....
 
അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു കൊടുത്തു.... ഒപ്പം അവളും....
 
ഹോസ്പിറ്റലിന് പുറത്ത് എത്തിയപ്പോൾ തന്നെ അവൾ ദർശനെ തിരഞ്ഞു..... ഇവിടെയും അവനെ കാണാത്തത് കൊണ്ട് അവൾ ഗേറ്റ് കടന്നു പുറത്തേക്ക് നടന്നതും അവന്റെ വണ്ടി വന്നു മുന്നിൽ നിർത്തി......
 
അവൾ ഒന്നും പറയാതെ അതിലേക്ക് കയറി.... അവന്റെ മുഖം ആരെയോ തിരയുന്നതായി അവൾക്ക് തോന്നിയിരുന്നു....
 
ചെറു ചിരിയോടെ സ്റ്റിയറിങ്ങിൽ താളം കൊട്ടി കൊണ്ട് ചുറ്റും നോക്കുന്നവനെ കാണെ അവൾക്ക് അത്ഭുതമായിരുന്നു...
 
അവൻ അവളുടെ നേരെ തിരിഞ്ഞതും പെണ്ണ് മുഖം കുനിച്ചു.... പിന്നീട് ഇടം കണ്ണിട്ട് അവനെ നോക്കി... അപ്പോഴും ആ ചിരി അവനിൽ ഉണ്ടായിരുന്നു....
 
അത് കണ്ടു അവൾ വീണ്ടും അവന് നേരെ തിരിഞ്ഞു....
 
അവൻ കണ്ണ് കൊണ്ട് എന്താണെന്ന് ചോദിച്ചു.. ചുമൽ കൂച്ചി ഒന്നുമില്ലെന്ന് തലയാട്ടുമ്പോഴും അവന്റെ പുഞ്ചിരിയുടെ കാരണം അറിയാൻ അവളുടെ ഉള്ളം വെമ്പുന്നുണ്ടായിരുന്നു...
 
എങ്കിലും അവൾ ഒന്നും ചോദിച്ചില്ല.... അവൻ ഒന്നും പറഞ്ഞുമില്ല...
 
വീട്ടിൽ എത്തിയതും അവൻ തന്നെ പോയി ഡോർ തുറന്നു.... അവൾ അവന്റെ കൂടെ അകത്തേക്ക് കയറി...
 
അവൾ അവനെ ഒന്ന് നോക്കിയ ശേഷം അകത്തേക്ക് കയറി പോയി... ഫ്രഷ് ആയി വന്നു അടുക്കളയിലേക്ക് കയറി... അത്യാവശ്യം വേണ്ടുന്ന സാധനങ്ങളും പാത്രങ്ങളും ഒക്കെ അവൻ വാങ്ങി വച്ചിട്ടുണ്ടന്നത് അവൾ കണ്ടു....
 
ചായ വച്ചു അവനും ഒരു ഗ്ലാസിൽ ആയി എടുത്തു ഉമ്മറത്തേക്ക് നടന്നു... ഉമ്മറത്തെ ചാരുപടിയിൽ തൂണിന് ചാരി ഇരുന്ന് സിഗരറ്റ് വലിക്കുന്നവനെ കാണെ അവളിൽ വല്ലാത്ത ദേഷ്യം നുരഞ്ഞു പൊന്തി...
 
പുകച്ചുരുളുകൾ അവളുടെ മുഖത്തേക്ക് എത്തിയതും പെണ്ണ് ചുമക്കാൻ തുടങ്ങിയിരുന്നു.... അത് കേട്ടതും അവൻ സിഗരറ്റ് കുറ്റി മുറ്റത്തേക്ക് വലിച്ചു ചാടി അവളെ നോക്കി....
 
ദേഷ്യത്തോടെ ഒന്ന് നോക്കി ചായ ഗ്ലാസ് അടുത്ത് ഉണ്ടായ സ്റ്റൂളിന്റെ മുകളിൽ വച്ചു അവൾ ചവിട്ടി തുള്ളി അകത്തേക്ക് നടന്നു...
 
അത് കണ്ട് അവന് ചിരിയാണ് വന്നത്.. അവൻ ചായ എടുത്തു കുടിക്കുമ്പോഴും മനസ്സിൽ നിറഞ്ഞു നിന്നത് ദേവന്റെ മുഖം ആയിരുന്നു....
 
    *******************************
 
"""ശ്രീദേവ്.... ഇപ്പൊ കുഴപ്പം ഒന്നും ഇല്ല...പിന്നെ അധികം സ്‌ട്രെസ്‌ ഉള്ള കാര്യങ്ങൾ ചിന്തിക്കരുത് എന്ന് പറയണം..ഒറ്റപ്പെടൽ ഒന്നും ഫീൽ ചെയ്യാതെ നോക്കണം... ആ ടൈമിൽ ആണ് അനാവശ്യ ചിന്തകൾ മനസ്സിൽ കയറി കൂടുന്നത്..... തല്ക്കാലം രണ്ടു ദിവസം കൂടെ ഇവിടെ കിടക്കട്ടെ... ""
 
ഡോക്ടർ പറഞ്ഞതും ദേവ് സമ്മതം അറിയിച്ചു..... അഞ്ചുവും നിവിയും അമ്മയുടെ കൂടെ തന്നെ ഉണ്ടെന്നുള്ള കാര്യം അവനെ സംബന്ധിച്ച് ആശ്വാസം ആയിരുന്നു.....
 
അവൻ icu വിലെക്ക് കയറി.... അഞ്ചു എന്തൊക്കെയോ പറയുന്നുണ്ട്.... അവളെ കളിയാക്കി കൊണ്ട് നിവിയും ഒപ്പമുണ്ട്.... അമ്മ അതൊക്കെ കെട്ട് ചിരിക്കുന്നത് അവൻ കണ്ടു.....
 
അവൻ ചിരിയോടെ അകത്തേക്ക് കയറി......
 
അവനെ കണ്ടതും നിവി എഴുന്നേറ്റു...
 
""ഡാ... ഇനി നിങ്ങൾ പോയിക്കോ.... നീ ഇവളെ വീട്ടിൽ ആക്കി വാ.....ഇന്ന് നമ്മളെ കൂടെ വരാം എന്ന് പറഞ്ഞു വണ്ടി എടുത്തിട്ടുണ്ടാകില്ല... """
 
ദേവ് പറയുന്നത് കെട്ട് നിവി തലയാട്ടി അഞ്ചുവിനെയും കൂട്ടി മായമ്മയോടും ദേവിനോടും യാത്ര പറഞ്ഞു ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി.....
 
   ***********************************
 
പുറത്ത് ഇരുട്ട് വ്യാപിച്ചു.....കയ്യിലെ കൊന്തമാലയിൽ അമർത്തി മുത്തി കൊണ്ട് അവൾ കർത്താവിനോട് പ്രാർഥിച്ചു കൊണ്ടിരുന്നു....
 
ഹോസ്പിറ്റലിലെ ഫയൽസ് ഒക്കെ ചെക്ക് ചെയ്യുന്നതിനിടയിൽ ആണ് പുറത്ത് ഡോറിൽ നിർത്താതെ തട്ടുന്നത് കേട്ടത്.....
 
അവൾ ചെറിയ പേടിയോടെ ഡോറിന്റെ അടുത്തേക്ക് നടന്നു...
 
"""തുറക്കെടി..... """
 
അലറിക്കൊണ്ടുള്ള ദർശന്റെ ശബ്ദം.... അല്പം ആശ്വാസം തോന്നിയെങ്കിലും ചെറിയൊരു പേടി അവളിൽ ഉണ്ടായിരുന്നു....
 
അവൾ വാതിൽ തുറന്നു...
 
വാതിൽ പടിയിൽ മുറുകെ പിടിച്ചു കൊണ്ട് വീർത്ത കൺപോളകൾ അടച്ചു തുറന്നു കൊണ്ട് അവൻ നിന്നു...
 
മദ്യത്തിന്റെ രൂക്ഷഗന്ധം അവളിൽ എത്തി..... മുഖം ചുളിച്ചു കൊണ്ട് അവൾ ചുമരിനോട് ചാരി നിന്നു....
 
അവൻ അവളെ നോക്കി... ഒന്ന് താടിയുഴിഞ്ഞു കൊണ്ട് അവൻ പൊട്ടിച്ചിരിച്ചു.....
 
അവൾ ഭയത്തോടെ അവന്റെ മുഖഭാവം വീക്ഷിച്ചു....
 
അവനെ വിശ്വസിച്ചത് ഒരു നിമിഷം തെറ്റ് ആണോന്ന് വരെ അവൾക്ക് തോന്നി.....
 
"""നിനക്ക്..... നിനക്ക് ഒരു കാര്യം അറിയോടി..... ""
 
അവളുടെ നേരെ ആടിക്കൊണ്ട് നടന്നു വന്നു കൊണ്ട് അവൻ പറഞ്ഞു.... അവൾ അവനിൽ നിന്നും ഒഴിഞ്ഞു മാറാൻ നോക്കിയതും അവൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു സോഫയിലേക്ക് വലിച്ചിട്ടു....
 
ജുവൽ പേടിയോടെ അവനെ നോക്കി.... കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു....
 
അവൾക്ക് അവളോട് തന്നെ ഒരു നിമിഷം പുച്ഛം തോന്നി..... ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അവനെയൊക്കെ വിശ്വസിച്ചു അവന്റെ കൂടെ ഇവിടെ താമസിക്കാൻ ഒരുങ്ങിയതിന്.....
 
അവൻ അപ്പോഴേക്കും അവളുടെ അടുത്ത് എത്തി.....
 
""""നീ കാരണം എനിക്ക് ലഭിക്കാൻ പോകുന്നത് എത്രയാണെന്ന് അറിയോ...... കോടികൾ ആണ് കോടികൾ..... """"
 
പൊട്ടിച്ചിരിയോടെ അവൻ പറയുന്നത് കെട്ട് അവൾ തറഞ്ഞിരുന്നു..... ഒരു തരം നിർവികാരത അവളെ വന്നു പൊതിഞ്ഞിരുന്നു...... ആരിൽ നിന്നും തനിക്ക് രക്ഷ ഇല്ലെന്ന് അവൾ മനസിലാക്കി.....
 
 
 
(തുടരും)
 
 
*ദേവദർശൻ...🖤* 14

*ദേവദർശൻ...🖤* 14

4.6
18881

*ദേവദർശൻ...🖤* 14 പാർട്ട്‌ - 14 ✍അർച്ചന     മിഴികൾ രക്തവർണമായി.... പകയോടെ അവനെ നോക്കി..... ഓടി ഒളിക്കാൻ ഇനി സമ്മതമല്ലെന്ന ഭാവം... എന്തും നേരിടാൻ തയ്യാർ ആണെന്ന് അവൾ പറയുന്നു....   ""തമ്പിയെ അറിയോ നിനക്ക്.... തമ്പി... അങ്ങേർക്കെന്തിനാടി നിന്നെ.... അതാ ഞാൻ ആലോചിക്കുന്നേ..... """   അവൾ അവനെ നോക്കി.... ജോയുടെ വാക്കുകളിൽ എവിടെയോ കേട്ടുമറന്ന ഒരു പേര്.... ആ പേരിനെ ഭയം ആയിരുന്നു..... ആ നീചൻ ആണ് തന്റെ ശരീരം ആവശ്യം എന്നുള്ളത് അവൾ അറിഞ്ഞു....   """"നിന്നെ കൊടുത്താൽ എനിക്ക് കിട്ടാൻ പോകുന്നത് കോടികൾ ആണ്.... അപ്പൊ എങ്ങനാ മോളെ.... പോകുവല്ലേ.... """   നാക്ക് കുഴഞ്ഞു കൊണ്ട് ഉള