ആഷികിന്റെ മൊഞ്ചത്തി (part 13)
________________________
_എന്റ കയ്യിലിരുന്ന ഡയറി എന്റെ നെഞ്ഞിലോട്ട് ചേർത്ത് വെച്ച് ഞാൻ നിദ്രയിലേക് വീണു.ഒരു ജീവിതത്തിൽ ഓർക്കാൻ പാടില്ല എന്ന് വിചാരിച്ചത് എല്ലാം എന്റ ജീവിതത്തിലേക് വീണ്ടും കടന്ന് വന്നു. ആസിയ എന്റ പ്രണയം നിരസിച്ച ആ സന്ദർഭത്തിൽ തന്നെ അവളോടുള്ള എന്റ പ്രണയം അവസാനിക്കുമെന്ന് ഞാൻ കരുതി.പക്ഷെ നാളുകൾ കടന്ന് പോയി ഞങ്ങൾ 8, ക്ലാസ്സ് കഴിഞ്ഞു 9 ക്ലാസും കഴിഞ്ഞ് 10 ക്ലാസ്സിലേക്ക് എത്തി നിൽക്കുന്ന അവസരം സ്കൂൾ തുറന്നു അവസാന വർഷം സ്കൂൾ ജീവിതത്തിന്റെ ഏറെ കുറേ ഭാഗങ്ങളും പൂർത്തി ആകാൻ പോകുന്നു അങ്ങനെ 10 ക്ലാസ്സിലേക്ക് നമ്മൾ കാൽ എടുത്ത് വച്ചു പക്ഷെ എന്റ പ്രണയം അന്നും ഞാൻ എന്റെ മനസ്സിൽ സൂക്ഷിച്ചു.2 വർഷത്തിന് ശേഷം ആസിയ വീണ്ടും എന്നോട് മിണ്ടി ഇരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി. അവൾ അറിയാതെ അവളെ ഞാൻ സ്നേഹിച്ചിരുന്നു. അവളുടെ ആ സുറുമ എഴുതിയ നയനങ്ങൾ കാണുമ്പോൾ തന്നെ അവളോടുള്ള എന്റ പ്രണയം. ഞാൻ പല തവണ വീണ്ടും അവളോട് മിണ്ടാൻ ആഗ്രഹിക്കുമ്പോഴെല്ലാം അവളിൽ നിന്നുള്ള മറു പാടി എങ്ങനെ ആകുമെന്നുള്ള ഒരു ഒറ്റ കാരണം കൊണ്ട് അവളോട് മിണ്ടിയില്ല. അങ്ങനെ 10 ക്ലാസ്സ് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞു സ്കൂളിൽ ഇലക്ഷൻ ആയി. അഥവാ സ്റുഡന്റ്സിന്റെ ഇടയിൽ നിന്നു നല്ലൊരു ചെയർ മാനും പ്രസിഡന്റിനും വേണ്ടിയുള്ള ഇലക്ഷൻ. അതിനുള്ള ഒരുക്കങ്ങൾ ക്ലാസുകളിൽ നടന്നു കൊണ്ടിരിക്കുന്നു. ആ സമയത്താണ് അപ്രതീഷിതമായി ആ സംഭവം നടനന്നത്_...
(തുടരും)
Fazil edava