Aksharathalukal

CHAMAK OF LOVE - 37

CHAMAK OF LOVE✨

 (പ്രണയത്തിന്റെ തിളക്കം )

Part:37
_______________________

Written by :✍🏻️salwaah... ✨️
              :salwa__sallu
_______________________
ഹായ് guys
    ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ്.

        എന്ന് salwa Fathima 🌻
______________🌻______________

   അയാൾ അവളെ തട്ടി കൊണ്ട് വന്ന ദിവസത്തെ സംഭവം ഓർത്തു...
•°•°•°•°•°•°••°•

    റെയിൽവേ സ്റ്റേഷനിൽ അതിയായ തിരക്കിൽ പെട്ട് അയാൾക് എങ്ങോട്ടും ഒന്ന് തിരിയാൻ പറ്റിയില്ലാ..

   എന്നാലും ആരായിരിക്കും lia... എന്റെ മുന്നിൽ വന്നു ഞാൻ അറിയാതെ എന്റെ കീശയിൽ ഇത് വെച്ച് പോവാൻ മാത്രം ധൈര്യമുള്ളവൾ...

    അയാൾ തന്റെ കൈയിലെ കടലാസ് തുണ്ടിലേക് നോക്കി...

  """ നീ ആരെ പിടിച്ചു വെച്ചിട്ടും കാര്യമില്ലാ... Dr ഇഖ്ലാസ് നാസിമിന് നിന്റെ സത്യം എല്ലാം അറിയാം എന്ന നിന്റെ തെറ്റ് ധാരണയിൽ നീ അവനെ പിടിച്ചു വെച്ചെങ്കിലും നിന്റെ ഡ്രഗ് ഡിയലിന്റെ ഡീറ്റെയിൽസ് അത് എന്റെ കൈയിൽ ആണ്...

          From Lia.. ""

  അത് വായിച്ചു അയാളെ മുഖം വലിഞ്ഞു മുറുകി...

    എന്നേ വെല്ലു വിളിക്കാൻ മാത്രം ആരാടി താൻ....

   അയാൾ അതും പറഞ്ഞു ചുറ്റും നോക്കി...

   ആ ആൾ തിരക്കിനിടയിലും അയാൾ അത് കണ്ടു...

    തന്നെ നോക്കി കൈ കൊണ്ട് പിന്നേ കാണാം എന്ന് ആംഗ്യം കാണിക്കുന്ന ആ പെൺകുട്ടിയെ...

   അയാൾ അപ്പോൾ തന്നെ ആളെ വിട്ടു.. അവളെ വണ്ടിയെ ഫോളോ ചെയ്തു അവളെ പിടി കൂടി...

   Chamak imarat ൽ ഇഖ്ലാസ്നോട് ഒപ്പം അടച്ചു..
•°•°•°•°•°•°•°•°•..

   ഇനി അതല്ലേ lia... അത് lia ആണെങ്കിൽ അവൾ എങ്ങനെ മെസ്സേജ് അയാക്കും... ഇനി അവളുടെ കൈയിൽ mobile ഉണ്ടായിരുന്നോ... അല്ലെങ്കിൽ എനിക്ക് അന്ന് ആൾ മാറിയതോ... അങ്ങനെ എങ്കിൽ chamak imarat ൽ ഉള്ളവൾ തെറ്റൊന്നും ചെയ്തില്ലേ... അത് കൊണ്ട് ആണോ അവൾ എപ്പോഴും... എനിക്ക് ഒന്നും അറിയില്ല എന്ന് പറയാറുള്ളത്...

    അയാൾക് മുഴുവനായിട്ട് പ്രാന്ത് പിടിക്കുന്ന പോലെ തോന്നി...

    അയാൾ തന്റെ ഗുണ്ടകളിൽ ഒരാളെ വിളിച്ചു.

   ഹലോ ബോസ്സ് എന്ത്‌ പറ്റി...

   അത്...ചമക് ഇമറാട്ടിൽ ഉള്ളത് lia തന്നെ ആണോ..

   അതേ എനിക്കുറപ്പാണ് അന്ന് ബോസ്സ് കാണിച്ചു തന്ന ആൾ തന്നെയാ അത്....

   ആഹ്... അതും പറഞ്ഞു അയാൾ കാൾ ഡിസ്‌കണക്ട് ചെയ്തെങ്കിലും അയാളെ മനസ്സിൽ അതൊരു പ്രശ്നമായിട്ട് ഉണ്ടായിരുന്നു...

________________🌻________________

    അഹ്‌നയുടെ വീട്ടിലെ ഒരു മുറിയിൽ...

     അവൾ ദേഷ്യം കൊണ്ട് ആ മുറിയിലെ എല്ലാ സാധനങ്ങളും എറിഞ്ഞു പൊട്ടിച്ചു...

    കൊല്ലനമായിരുന്നു... അവനെ... ആ അലി അഹമ്മദിനെ... എനിക്ക് കൊല്ലാൻ പറ്റുമായിരുന്നെങ്കിൽ എന്നേ തീർത്തേനെനെ....

    അവൾ അലറി... അവളെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകളിൽ ഒരു പ്രത്യേക ഭാവമായിരുന്നു...

   നീ എന്താണ് ചെയ്യുന്നത്... അത് അലി അഹമ്മദ്‌ തന്നെ ആണെന്ന് നിനക്കെന്താ ഇത്രയും ഉറപ്പ്...

   ജമാൽ അവളെ തടഞ്ഞു കൊണ്ട് പറഞ്ഞു...

   ആണ്... അത് അവനാണ്... ഞാൻ നല്ലവണം കണ്ടതാ അവന്റെ ആ കണ്ണുകൾ..

     അവൾ ഉറപ്പോടെ പറഞ്ഞു...

   നീ എന്തെങ്കിലും ചെയ്യ്...

     അതും പറഞ്ഞു ജമാൽ അവിടെ നിന്ന് പോയി...

   അവൾ അവിടെയുള്ള സീക്രെട് മുറിയിൽ കയറി...

    ഒരു ഹാങ്ങെരിൽ തൂക്കിയിട്ട ജീനിലും ജാക്കിട്ടിലും അവളുടെ കണ്ണുകൾ ഉടക്കി... അന്ന് അലി അഹമ്മദ്‌ ഭാസിമിനെ കൊല്ലാൻ ശ്രമിക്കുന്നിടത് നിന്ന് അയാളെ രക്ഷിക്കാൻ വേണ്ടി പോയപ്പോൾ അവൾ അണിഞ്ഞ വസ്ത്രമായിരുന്നു... 45 ഓളം വയസ്സായെങ്കിലും അവൾക് ഭയങ്കര ചുറുചുറുക്ക് ആയിരുന്നു.. She is a പാർക്ഔർ..

   പാവമായ എന്നേ മാത്രമേ എല്ലാവരും കണ്ടിട്ടുള്ളു... എനിക്കുള്ളിലെ ചെകുത്താൻ പുറത്ത് വന്നെന്ന് വരും...

   എനിക്ക് ഒരു പക്ഷത്തു നിന്റെ മരണത്തിന് കാരണമായവരോടുള്ള അടങ്ങാത്ത പകയാണ്... പറ്റുമെങ്കിൽ കൊല്ലാനുള്ള പക...

. അവൾ ചുവരിൽ തൂക്കിയിട്ട ഹസീനയും റസീനയും ചേർന്നുള്ള ചിത്രത്തിലേക് നോക്കി പറഞ്ഞു...

     ആ ചിത്രത്തിൽ നോക്കും തോറും അവളെ കണ്ണുകൾ നിറഞ്ഞൊഴുകി....

   ""എന്റെ മക്കളെ പൊന്നു പോലെ നോക്കണേ... ""

    അവസാനമായി തന്റെ ഇരട്ട സഹോദരി പറഞ്ഞ വാക്കുകൾ അവളോർത്തു...

   ഞാൻ നോക്കുന്നുണ്ട്... ഇന്നേ വരേ ഒരു വേർതിരിവ് പോലുമില്ലാതെ...

   എന്റെ മക്കളോടൊപ്പം എന്റെ മക്കളെ പോലെ....

   അവൾ ചിത്രത്തിലേക് തന്നെ നോക്കി പറഞ്ഞു...

   അവളുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം ഉടലെടുത്തു..
_________________🌻_________________

  ""മുംബൈ കിടുക്കിയ നാല് തുടർ കൊലപാതങ്ങളുടെ പ്രതിയെ അറസ്റ്റ് ചെയ്തത് LIA യുടെ അറിയിപ്പ് കൊണ്ട്.... നിർണായക വെളിപ്പെടുത്തലുമായി മുംബൈ എ സി പി ദിൽഖിസ് അക്തർ..""

    ആശുപത്രിയിലെ ടീവിയിൽ reporter പറയുന്ന കാര്യം കേട്ടു അഹ്‌നയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു..

   "" നീ ചിന്തിക്കുന്നത് അവളെ നീ തട്ടി കൊണ്ട് പോയി എന്നാ... പക്ഷേ അവൾ നിന്നോടൊപ്പം വന്നതാണ്... അലി അഹമ്മദ്‌ ഇനി കളി കാണാൻ പോവുന്നതേ ഉള്ളു... ഒപ്പം ദിൽ റൗഡിയും... ""

  അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു...

   അവർ മുന്നോട്ട് നടന്നു....

  ഞാൻ ഇട്ട് തന്ന റിങ് നിന്റെ കൈയിൽ തന്നെ ഇല്ലേ...

    ദിൽഖിസ് അത് ചോദിച്ചോണ്ട് തിരിഞ്ഞതും അവളെ നെറ്റിയിലെ സ്റ്റിച്ചിന് അവന്റെ കൈ കൊണ്ട്...

  ഊഹ്... അവൾക് ആ വേദന അസഹനീയം പോലെ തോന്നി...

   അള്ളോ... അഞ്ഞൂസ്.. എന്തോ പറ്റിയോ...

   അവൻ അവളുടെ നെറ്റിയിൽ ഊതി കൊണ്ട് ചോദിച്ചു..

   ""അഞ്ഞൂസ് "" ആദ്യമായിട്ട് ആയിരുന്നു അവളെ അങ്ങനെ ഒരാള് വിളിച്ചത്..

   അവന്റെ മുഖത്ത് വിരിയുന്ന വെപ്രാളവും കേറിങ്ങും അവൾ നോക്കി കണ്ടു...

   ഇഖ്ലാസും ആഹ്ക്കിലും അല്ലാതെ ആദ്യമായിട്ടായിരുന്നു ഒരാള് അവളെ ഇങ്ങനെ കെയർ ചെയ്യുന്നത്...

   ഇവനെന്നെ ശെരിക്കും ഇഷ്ടായിരിക്കുമോ..

   അവളെ മനസ്സിൽ വന്ന സംശയത്തെ പാടെ ഇല്ലാതാകുന്ന വിധം വലത്തേ കാൽ ഇല്ലാത്ത അഫ്രയുടെ മുഖം അവളെ മനസ്സിൽ ഓടിയെത്തി.. 

  "'ഇല്ലാ ഇവൻ ആണെന്റെ ദീദിയുടെ സ്വപ്നങ്ങളും ജീവിതവും ഇല്ലാതാക്കിയത്... ഇവന്റെ പ്രണയം ഒരിക്കലും ആത്മാർത്ഥമായിരിക്കില്ല.. അങ്ങനെ എങ്കിൽ എന്റെ ദീദി ഇന്ന് ഇങ്ങനെ ഒരു അവസ്ഥയിൽ എത്തുമായിരുന്നില്ല..""

    അവളെ കണ്ണിൽ പക ആളി കത്തി... അവൾ ബലത്തിൽ അവന്റെ കൈ തട്ടി മാറ്റി..

   ""ഞാൻ നിന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്.. Don't touch me... "" 
    അവൾ അവനെ ദേഷ്യത്തോടെ നോക്കി പറഞ്ഞു കൊണ്ട് അവൾ അവിടെ നിന്ന് ചവിട്ടി തുള്ളി പോയി...

   ഇത് എന്താ പടച്ചോനെ ഇങ്ങനെ ആയി പോയത്....

   അവൻ ആത്മാഗതം പറഞ്ഞു കൊണ്ട് അവളെ പിന്നാലെ പോയി..

   അവിടെ ചെന്നപ്പോൾ എല്ലാവരുടെയും മുഖത്ത് ഇന്ന് രാവിലെ കണ്ട സങ്കടവും തളർച്ചയും ഒന്നുമില്ലായിരുന്നു...എല്ലാവരുടെയും മുഖത്ത് തെളിച്ചവും സന്തോഷവുമായിരുന്നു..

    ആഹ്ക്കിൽ എല്ലാവർക്കും സ്വീറ്റ്സ് ഒക്കെ കൊടുക്കുന്നുണ്ടായിരുന്നു... 

   എന്താ... എന്താ ഇവിടെ എല്ലാവർക്കും ഇത്രയും സന്തോഷം...??

   അഹ്‌നയുടെ ചോദ്യം കേട്ടു ഹാജറ അവളെ കെട്ടിപിടിച്ചു...

   ""ദിൽരുബക്ക് ബോധം വന്നു മോളേ...""

    അതും പറഞ്ഞു അവർ പൊട്ടി കരഞ്ഞു...

   അതിനെന്തിനാ കരയുന്നെ.. സന്തോഷിക്കുക അല്ലെ വേണ്ടേ...

   അവൾ പറഞ്ഞത് കേട്ടു ഹാജറ കണ്ണുനീർ തുടച്ചു കളഞ്ഞു... പുഞ്ചിരിച്ചു..

  അല്ലെങ്കിലും ഞാൻ എന്തിനാ കരയുന്നെ..എന്റെ മോൾ ധീരയല്ലേ...

   അവർ പറഞ്ഞത് കേട്ടു എല്ലാവരും ഒന്ന് പുഞ്ചിരിച്ചു...

    എന്താണ് സേട്ടാ... ഓൾക് ഒന്ന് ബോധ വന്നതിന് ഇത്രയും ആവേശം...

   അവൾ ആഹ്ഖിലിനെ പരിഹസിച്ചു ചോദിച്ചു..

  പിന്നല്ലാണ്ട് ഞാൻ ടെൻഷൻ അടിച്ചു ഇരിക്കുക ആയിരുന്നു... ഈ സ്റ്റോറിയിൽ ഒക്കെ ഉണ്ടാവുന്ന പോലെ അവളുടെ ബോധം പോയാൽ ഞാൻ എങ്ങനെ അവളെ പറഞ്ഞു മനസ്സിലാകും എന്ന്... ഇപ്പോളാ സമാധാനം ആയത്.. അവൾക്കെന്നെ ഓർമയുണ്ട്...

   അവൻ പറയുന്നത് കേട്ടു അഹ്‌ന അവനെ എന്തോന്നെടെ ഇത് എന്നാ ഭാവത്തിൽ നോക്കി...

   അവൻ അതിനെ mind ആകാതെ അവളെ വായയിൽ ഒരു ലഡ്ഡു വെച്ച് കൊടുത്തു...

    എന്നിട്ട് അവനും ഒന്നെടുത്തു വായയിൽ ഇട്ടു..

   മ്മ്... നല്ല ടേസ്റ്റ്...

   അവൻ ചവച്ചറച്ചോണ്ട് പറയുന്നത് കേട്ടു... അഹ്‌ന തലക്ക് കൈ വെച്ചു..

   രാവിലെ കിടന്ന് നില വിളിച്ച ആൾ തന്നെ ആണോ ഇത്...

    ദിൽഖിസ് ആയിരുന്നു അത് ചോദിച്ചു...

   അതിന് അവൻ ഇളിച്ചു കൊടുത്തു...

   ഞാൻ കയറി കാണട്ടെ..

  ദിൽഖിസ് അതും പറഞ്ഞു റൂമിൽ കയറി...

   അകത്ത് കിടക്കുന്ന ദിൽറുബയെ കണ്ട് അവന്റെ ഹൃദയം ഒരു നിമിഷം പിടച്ചു...

    അപ്പോഴാണ് എന്തോ കാര്യമായിട്ട് പറഞ്ഞു തല്ലുണ്ടാക്കുന്ന ഭാസിമിനെയും ജൈസലിനെയും കണ്ടത്...

   നിങ്ങൾ എന്ത്‌ പറഞ്ഞാലും ഞാൻ case കൊടുക്കും... ഇത് ചെയ്തത് ഏത് %&₹*# ആയാലും... ഇവിടെ മരണ കിടക്കയിൽ കിടന്നത് എന്റെ പെങ്ങൾ ആണ്..

    അവൻ ഭാസിമിനോട് ദേഷ്യത്തിൽ പറഞ്ഞു..

  നീ ഈ case കൊടുത്താൽ പിന്നേ നിനക്ക് എന്നേ കാണാൻ കിട്ടി എന്ന് വരില്ല... ആർക്കും ഞാൻ പോവും... എന്റെ ഹസീന ഉള്ള സ്ഥലത്തേക്...

    അതും പറഞ്ഞു ഭാസിമും...

    നിർത്തുന്നുണ്ടോ രണ്ടും... ഉപ്പാ case കൊടുക്കേണ്ട എന്ന് പറയുന്നുണ്ടെങ്കിൽ അതിന് വ്യക്തമായ ഒരു കാരണം ഉണ്ടാവും... ഇവിടെ ഒരു രോഗി ഉണ്ട്... അതോർക്കണം...

   ദിൽഖിസ് അവരെ രണ്ട് പേരെയും പിടിച്ചു മാറ്റി കൊണ്ട് പറഞ്ഞു...

   അങ്ങനെ പറഞ്ഞെങ്കിലും അവനുമുണ്ടായിരുന്നു ഭാസിം എന്തിനാണ് ഇങ്ങനെ പറയുന്നത് എന്നുള്ളത്..

   ഭാസിം അവിടെ നിന്ന് പുറത്തിറങ്ങി പോയി...

    അയാൾ അപ്പോൾ വ്യക്തമായി അലി അഹമ്മദിനെ കണ്ടിരുന്നു... ഇങ്ങനെ ഒരു ചെറിയ കുറ്റത്തിന് അവനെ അറസ്റ്റ് ചെയ്യപ്പെട്ടാൽ... അവൻ ചെയ്ത വലിയ കുറ്റങ്ങൾ ഒന്നുമല്ലാതായി പോവും... എന്നൊരു ധാരണ ആയിരുന്നു അയാൾക് ....

   ദിൽഖിസ് ദിൽരുബയുടെ അടുത്ത് പോയി അവളുടെ തലയിൽ തലോടി...

   അവന്റെ സ്നേഹം തലോടലിലും സ്നേഹത്തോടെ ഉള്ള നോട്ടത്തിലും മനസ്സിലാക്കാമായിരുന്നു..

   അവന്റെ കരസ്പർശം അറിഞ്ഞ പോലെ അവൾ കണ്ണുകൾ തുറന്നു...

   കാക്കു.... ഭാബി... എവിടെ...

    അവൾ ഓരോ വാക്കും എണ്ണി പറഞ്ഞു..

    അവനാദ്യം ഭാബി എന്നുദ്ദേശിച്ചത് ആരെ ആണെന്ന് അവന് മനസ്സിലായില്ലാ.. പിന്നീടാണ് അഹ്‌ന ആയിരിക്കും എന്ന് ഉദ്ദേശിച്ചത്..

  അഞ്ഞൂസ്.... അവൻ നീട്ടി വിളിച്ചതും അഹ്‌ന അങ്ങോട്ട് കയറി വന്നു...

   അവളെ കണ്ടതും ദിൽരുബയുടെ കണ്ണുകൾ തിളങ്ങി...

    അവൾ അഹ്‌നയുടെ കൈയിൽ പിടിച്ചു...

   ""എന്റെ കാകുവിനെ ഒറ്റക്ക് ആകരുത്.. അപേക്ഷ ആണ്... ഡിപ്രഷൻ ന്റെ ഹൈ സ്റ്റേജിൽ നിന്ന് ഉയർത്ത് എണീറ്റത് ആണെന്റെ കാക്കു... നിങ്ങൾ കൂടി വിട്ടു പോയാൽ..... """

   അവൾ ബാക്കി പറഞ്ഞില്ലാ...

   ഒന്ന് ശ്വാസം വലിച്ചു വിട്ടു തുടർന്നു...

   പ്ലീസ്... കാക്കൂനെ തനിച്ചാകരുതേ....

     അതിന് അഹ്‌നക്ക് ഒരു മറുപടിയും ഇല്ലായിരുന്നു... അവൾ എന്തായാലും ഒരിക്കൽ ദിൽഖിസിനെ ഒഴിവാക്കും... കാരണം അവൾക് അവനോടുള്ള സ്നേഹത്തിന്റെ അത്ര തന്നെ അവനോടുള്ള വെറുപ്പുമുണ്ട്...

    നീ എന്താ ഒരുമാതിരി മരിക്കാൻ കിടക്കുന്ന ആൾക്കാരെ പോലെ...

   അവൾ വിഷയം മാറ്റാൻ അത്രയും പറഞ്ഞു പുറത്തിറങ്ങിയതും ആഹ്ക്കിൽ അവളെ തടഞ്ഞു വെച്ചു..

   എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ടബ്...

    എന്താ....

   അന്ന് നിന്നെ തട്ടിക്കൊണ്ടു പോയ ഷിബിലും ഗാങ്ങും എവിടെ.. കോഴിക്കോട് സിറ്റി മുഴുവൻ ഞാൻ അവരെ അന്വേഷിച്ചു...ഒരുത്തന്റെയുണ് പൊടി പോലും കാണുന്നില്ലാ... സത്യം പറ.. നീ അവരെ കൊന്നോ.. അല്ലെങ്കിൽ നാട് കടത്തിയോ..

   ആഹ്ഖിലിന്റെ ചോദ്യത്തിന് അവളുടെ ഭാഗത്ത് നിന്ന് പുഞ്ചിരി മാത്രമായിരുന്നു..

   എന്തെങ്കിലും ഒന്ന് പറയ്...

   അവൻ വീണ്ടും പറഞ്ഞതും അവൾ വീണ്ടും പുഞ്ചിരിച്ചു..

   ""എന്തായാലും ഈ ഇടെ ഒന്നും അവരെ കാണാൻ കിട്ടി എന്ന് വരില്ലാ.... ""

    അവൾ എന്തൊക്കെയോ... ഒന്നും മനസ്സിലാവാത്ത രീതിയിൽ പറയുന്നത് കേട്ടു അവൻ മേലോട്ട് നോക്കി..

   പടച്ചോനെ ആ ഗുണ്ടകൾ ജീവിച്ചിരിപ്പുണ്ടായിരുന്നാൽ മതിയായിരുന്നു...

  അവന്റെ ആത്മാഗതം കേട്ടു.... അഹ്‌ന ഒന്ന് പുഞ്ചിരിച്ചു പുറത്തേക്കിറങ്ങി...

    നാച്ചു... എന്റെ കൂടെ urgent അയിട്ട് ഒരു സ്ഥലം വരേ വരുമോ...

     അവൾ നാച്ചുവിനെ വിളിച്ചു..

   ആഹ് ok baby...

   അവൾ എത്ര വെയ്റ്റ ചെയ്തിട്ടും നാച്ചു വന്നില്ലാ...

   അവൾക്കും പേടി തോന്നി തുടങ്ങി... ഒരുപാട് ശത്രുക്കൾ ഉണ്ട് നാച്ചുവിന് അവർ ആരെങ്കിലും എന്തെങ്കിലും ചെയ്തു കാണുമോ..

   അവൾ അവളെ വീണ്ടും വിളിച്ചു....

   അവൾ കാൾ അറ്റൻഡ് ചെയ്തില്ലാ..

   അവൾ അകത്തേക്ക് തന്നെ തിരിച്ചു കയറാൻ നേരമായിരുന്നു അവളെ തണ്ടർ ബർഡ് ന്റെ ശബ്ദം കേട്ടത്...

   അതിൽ നിന്ന് ഇറങ്ങി വരുന്ന നാച്ചുവിനെ കണ്ട് അവൾക് സമാധാനം ആയി...

    നീ എന്തെടി ലേറ്റ് ആയത്...

    അതില്ലേ... മോളോ ഒരു മൊഞ്ചൻ.. ഓന്റെ മുന്നോട്ട് തൂങ്ങി നിൽക്കുന്ന ആ മുടി... ആ ചിരി... ആ കണ്ണ്... ഉഫ്ഫ് എന്ത്‌ മൊഞ്ച് ആയിഞു എന്നാ.. മുഖം മുഴുവൻ ഒരു കൊട്ട കലിപ്പ് ആയിരുന്നെങ്കിലും ഓന്റെ മൊഞ്ച് വേറെ ലെവൽ ആയിരുന്നു... ഓനെ കണ്ടപ്പോൾ തന്നെ ഞാൻ ഓനെ ഫോളോ ചെയ്തു... 

  ന്നിട്ടോ....

    എന്നിട്ട് എന്താവാൻ... ഓൻ കണ്ണാടിയിലൂടെ എങ്ങാനും ഞാൻ ഫോളോ ചെയ്യുന്നത് കണ്ട് എന്നേ തിരിച്ചു ഫോളോ ചെയ്യാൻ ശ്രമിച്ചു.... പിന്നേ ഒന്നും നോക്കിയില്ല ഹൈ സ്പീഡിൽ ഇങ്ങോട്ട് പൊന്ന്...

   അവൾ അതും പറഞ്ഞു പേടിയോടെ പിന്നോട്ട് നോക്കുന്നുണ്ട്...

   ശേ... വായിനോക്കാൻ പോലും ധൈര്യമില്ലേ... ഷെയിം...

   ആർക് എനിക്കോ... പഠിപ്പിക്കുന്ന സർ നെ വരേ ഒരു ഉളുപ്പും ഇല്ലാതെ വായി നോക്കുന്ന എനിക്കാണോ ധൈര്യമില്ലാത്തത്....

   അതും ഒരു സത്യം... നീ വായിനോക്കിയ ആൾക്കാരെ ലിസ്റ്റ് കുറേ ഉണ്ടല്ലോ... വീടിന്റെ തറ കെട്ടാൻ വന്ന ബംഗാളി മുതൽ തെങ്മ്മൽ കയറുന്ന മലയാളി വരേ.. ആ ലിസ്റ്റിൽ പെട്ടിട്ടുണ്ടല്ലോ.

   അവൾ പരിഹാസത്തോടെ പറഞ്ഞത് കേട്ടു നാച്ചു പുച്ഛിച്ചു...

   എങ്ങോട്ടാ പോവേണ്ടത്...

    എന്റെ വീട്ടിലേക്....

   അതെന്തിനാ...

     അതില്ലേ... എനിക്കില്ലേ... ഞാൻ മോഡലിങ് ന് പോയ ടൈമിൽ ഉണ്ടായിരുന്നു കുറച്ച് സാധങ്ങൾ എടുക്കാനുണ്ട്..

   അങ്ങനെ അവർ രണ്ട് പേരും കൂടി അഹ്‌നയുടെ വീട്ടിലേക് പോയി...

   അവൾ തന്റെ മുറിയിൽ കയറി...
  
    ആ പൊടി പിടിച്ച പെട്ടി അവൾ റാക്കിന്റെ മുകളിൽ നിന്ന് തായോട് എടുതു...

    അതിലെ പൊടി മുഴുവൻ തട്ടി കളഞ്ഞു അത് തുറന്നു.... കുറേ നേരം അതിൽ പരതിയ ശേഷം എന്തോ ഒന്ന് കിട്ടിയ പോലെ ആ കണ്ണുകൾ തിളങ്ങി...

_________________🌻_________________
 {} മുംബൈ...{}
 
   മോനേ എന്തെങ്കിലും ഒന്ന് കഴിക്ക്...

   ദേവദാസും അയാളെ മകനും ചേർന്ന് ഹേമന്തിനോട് പറഞ്ഞു..

    വേണ്ടാ... എന്നേ അവർ കൊല്ലും... ഞാൻ കണ്ട സ്വപ്നം പോലെ... അവരെന്നെ കൊല്ലും....

    അവൻ ഭീതിയോടെ പറഞ്ഞു...

   എന്താണ് ഹേമന്ത് ഇത് ഒരുമാതിരി കൊച്ചു കുട്ടികളെ പോലെ... നീ ഒരു ias ഓഫീസർ ആണ്... പോരാത്തതിന് ഇപ്പോൾ ഡിസ്ട്രിക്ട് കളക്ടർ ലീവും.. നമുക്ക് ഓസിക്ക് എല്ലാ പേപ്പർസും സൈൻ ചെയ്തു കിട്ടാനുള്ള മാർഗം...

   നിങ്ങൾക് ഞാൻ ആണോ വലുത്... അല്ലെങ്കിൽ സൈൻ ആണോ...

   അത് മോനേ.. നീ ഇങ്ങനെ പേടിക്കല്ലേ... ഒരു പെണ്ണായ ആ അഹ്‌ന യുടെ ഒക്കെ ധൈര്യം നീ കണ്ടില്ലേ...

    "" അവൾ തെറ്റൊന്നും ചെയ്തിട്ടില്ലാ പേടിക്കാൻ... ""

    അവന് കുറ്റബോധം തോന്നിയെങ്കിലും അതിന് പ്രസക്തി ഇല്ലായിരുന്നു... നിഹാല എന്ന പെണ്ണിനെ പിച്ചി ചീന്തിയ അവനെ പോലെ ഉള്ള മനുഷ്യ മൃഗങ്ങൾ ഒക്കെ ജീവിച്ചിരിപ്പുണ്ടാവാൻ പോലുമുള്ള അർഹത ഇല്ലാ...
_________________🌻_________________

   സജ മാമിന് ഒരു ചേഞ്ചും വന്നിട്ടില്ലാ ഇപ്പോഴും കോമയിൽ തന്നെ ആണ്...

   മുംബൈയിലെ ആശുപത്രിയിൽ ഉള്ള തന്റെ ആൾ പറയുന്നത് കേട്ടു സജയുടെ അനിയൻ നിരാശയോടെ ഫോൺ വെച്ചു...

  :: ഇത്തു ചെയ്ത കോളകളുടെ കണക്ക് നോക്കുമ്പോൾ ജീവിതകാലം മുഴുവൻ തടവിന് ഉള്ള വകയുണ്ട് എങ്കിലും.. കൊലപ്പെട്ടവർ എല്ലാം നല്ലവരുടെ മുഖം മൂടി ധരിച്ച ക്രിമിനലുകൾ ആണ്... തന്റെ സ്ഥാനം ദുരുഭായോഗം ചെയ്തവർ... അതാണ് ഏറ്റവും വലിയ ആശ്വാസം... ""   

    അപ്പോയായിരുന്നു അവന്റെ മനസ്സിൽ ഇഖ്ലിയയുടെ കാര്യം ഓർമ വന്നത്...

   അവളെ വീട്ടുകാരെ കിട്ടയ ശേഷം ഒരിക്കൽ പോലും അവളെന്നെ വിളിച്ചു നോക്കിയില്ലല്ലോ.. അല്ലെങ്കിലും അവളൊരു police ഓഫീസർ അല്ലെ അതിന്റെ തിരക്കിൽ ആയിരിക്കും... എങ്കിലും... അവൾക്കൊന്ന് വിളിച്ചു നോക്കിക്കൂടെ...

    അവൻ സ്വയം പറഞ്ഞു... പെട്ടന്ന് അവന്റെ മനസ്സിൽ അൽഫയും സിയാമും കടന്ന് വന്നു...

   '"ഇല്ലാ ഞാൻ ഒരിക്കലും ഇങ്ങനെ ഒന്നും ചിന്തിക്കരുത്... ഉമ്മാ ഉപ്പാ ഇത്തു..അവർ മാത്രം മതി എനിക്ക്... ""

    അത് പറയുമ്പോൾ അവന്റെ മുഖം മാറിയിരുന്നു...
_______________🌻_______________

   സൂര്യൻ പോയി മറഞ്ഞു... ആകാശത്ത് ചന്ദ്രനും നക്ഷത്രങ്ങലും തെളിഞ്ഞു വന്നു..
_________________🌻_________________

   {} മുംബൈ സെൻട്രൽ ജയിലിൽ...{}

   വരുൺ ചുറ്റും നോക്കി...

   എല്ലാ പോലീസ് കാരും ഉറക്കത്തിൽ ആണെന്ന് കണ്ടതും അവൻ ആ തുരങ്കത്തിലൂടെ നുഴഞ് പോയി... നീണ്ട നേരത്തിനു ശേഷം അവൻ ആ തുരങ്കത്തിന്റെ അവസാനത്തിൽ എത്തി...

   അത് എത്തി നിൽക്കുന്ന ആ ഗ്രൗണ്ട് അവൻ വീക്ഷിച്ചു....

   അതിന്റെ ഉള്ളിൽ നിന്ന് പുറത്തിറങ്ങി ...

   ആരും അങ്ങോട്ട് വരാർ ഇല്ലാത്തത് കൊണ്ട് തന്നെ ആ ഗ്രൗണ്ട് മുഴുവൻ കാട് പിടിച്ചിരുന്നു...

    അവൻ അതിന്റെ ഒരു മൂലയിൽ ഹേമന്തും അവനും ചേർന്ന് വെള്ളമടിക്കാർ ഉണ്ടായിരുന്ന മുറിയിലേക് ചുവടുകൾ വെച്ചു...ആ മുറിയിൽ ഒരു വെളിചാമുണ്ടായിരുന്നു..

   തുടരും..........

 Written by salwa fathima 🌻


CHAMAK OF LOVE - 38

CHAMAK OF LOVE - 38

4.9
2192

CHAMAK OF LOVE✨  (പ്രണയത്തിന്റെ തിളക്കം ) Part:38 _______________________ Written by :✍🏻️salwaah... ✨️               :salwa__sallu _______________________ ഹായ് guys     ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി. (NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )   പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.         എന്ന