❤ ആദി രുദ്ര ❤
💫💫💫💫💫💫💫💫💫💫
©Copyright Protected
💫💫💫💫💫💫💫💫💫💫💫💫
❤ആദി എന്ന് വിളിപ്പേരുള്ള "ആദി രുദ്ര " മംഗലത്തു വീട്ടിൽ ആനന്ദിന്റെയും ജ്യോതിയുടെയും യുടെയും മകൾ.....
നമ്മുടെ നായിക ❤ആദി രുദ്ര 🔥
നായകനെ വഴിയെ പരിചയപ്പെടാം 🥰
❤❤❤❤
💫എല്ലാവർക്കും കൗതുക
വാർത്തയിലേക്ക് സ്വാഗതം 💫
ജനിച്ചയുടൻ കരയുന്ന കുട്ടികളെ നമ്മളെല്ലാരും കണ്ടിട്ടുണ്ട് എന്നാൽ ജനിച്ചയുടൻ ചിരിക്കുന്ന കുട്ടിയെയോ ഇനി ചിരിച്ചോണ്ട് കരയുന്ന കുട്ടിയെയോ... വിശ്വസിക്കാൻ പ്രയാസമായിരിക്കും അല്ലെ എങ്കിൽ അങ്ങനെയൊരു കാഴ്ചയാണ് ഇന്ന് ഞങ്ങൾ നിങ്ങള്ക്ക് മുൻപിൽ ഒരുക്കിയിരിക്കുന്നത്...
💫 ഡോക്ടരുടെ കയ്യിലിരുന്നു കരയുന്ന കുട്ടി അമ്മയെ കാണുമ്പോൾ ചിരിക്കുന്നു പിന്നെ കണ്ണിൽ നിന്നും വെള്ളം വരുന്നതിനിടയിലും അമ്മയെ നോക്കി പൊട്ടിച്ചിരിച്ചു അമ്മയ്ക്കടുത്തേക്ക് പോകാൻ വെപ്രാളം കാണിക്കുന്നു 💫
കണ്ടോ ആദ്യം കരയുന്ന കുട്ടി അമ്മയെ ഡോക്ടർ കാണിക്കുമ്പോഴേക്കും ചിരിക്കുന്നു പിന്നീട് അത് ആനന്ദ കണ്ണീരു പോലെ ചെറിയൊരു പുഞ്ചിരിയും വരുന്നു ശേഷം പൊട്ടിച്ചിരിച്ചുകൊണ്ട് അമ്മയ്ക്കടുത്തേക്ക് പോകാൻ തിടുക്കം കൂട്ടുന്നു...
കാണുമ്പോൾ എല്ലാവരുടെയും മനസ്സ് ഒരുപോലെ നിറയ്ക്കുന്ന ഒരു കാഴ്ചയാണിത്...
ആലപ്പുഴ സ്വദേശികളായ ആനന്ദിന്റെയും ജ്യോതിയുടെയും പെൺകുട്ടിയാണ് ഇത്...
ഇന്നലെ വെളുപ്പിനെയാണ് സിസ്സേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്,,,, അപ്പോ തന്നെയാണ് ഈ മനസ്സിന് കുളിർമ്മയേകുന്ന സംഭവം നടക്കുന്നതും...
ആ കുഞ്ഞിനും അമ്മയ്ക്കും അച്ഛനും നല്ലത് മാത്രം വരട്ടെയെന്നു പ്രാർത്ഥിച്ചുകൊണ്ട് നമ്മൾ ഇന്നീ പരിപാടി അവസാനിപ്പിക്കുന്നു...
എല്ലാവർക്കും നന്ദി നമസ്കാരം
💫💫💫💫💫💫
"സരസ്സേ.... എടി സരസ്സേ..."
"ആ വരുന്നു വരുന്നു..... ലില്ലിക്കുട്ടി ആരുന്നോ.. എന്താടി വന്നേ??"
"ഞാനേ അപ്പുറത്തെ ജെസ്സിടെ വീടുവരെ ഒന്ന് പോയതാന്നെ,, ആശമോൾക്ക് ഒരു ഉടുപ്പിന്റെ തുണി എടുത്തിട്ട് അത് തൈക്കാൻ കൊടുക്കാനായിട്ട്,,, അപ്പോ ഓർത്ത് കൊച്ചിനെയും തള്ളയേയും ഒന്ന് കണ്ടിട്ട് പോകാന്നു,,, എന്തെടുക്കുവാ?? ഉറക്കവാണോ കുഞ്ഞ്??"
"ഇപ്പോ ഉറങ്ങി എഴുന്നേറ്റിട്ട് പാല് കുടിക്കുവാരുന്നു,,, കഴിഞ്ഞുകാണും, ലില്ലിക്കുട്ടി കേറിവാ "
അവരു രണ്ടുപേരും ഉള്ളിലേക്കുള്ള ഒരു മുറിയിലേക്ക് കയറി,,
സരസമ്മ യുടെ ഏറ്റവും ഇളയ മകളാണ് ജ്യോതി
അവിടെ കട്ടിലിൽ ജ്യോതി ഇരുപ്പുണ്ട് കയ്യിലൊരു ചെറിയ പൊടികുഞ്ഞും...
"കുഞ്ഞ് പാല് കുടിച്ചുകഴിഞ്ഞോ മോളെ??"
"ആ കഴിഞ്ഞു അമ്മേ.."
അതും പറഞ്ഞ് ഇട്ടിരുന്ന വെള്ള ഷിർട്ടിന്റെ ബട്ടൻസ് ഇട്ടുകൊണ്ട് അവൾ അവർക്കു നേരെ തിരിഞ്ഞു...
"എന്തോന്നാ പെണ്ണെ ഇത് എഴുന്നേറ്റ് കുത്തിയിരിക്കുന്നോ?? പെറ്റ് കെടക്കുന്ന പെമ്പിള്ളേര് എണ്ണിറ്റിരിക്കാൻ പാടില്ല,,, മുണ്ട് മുറുക്കിയുടുത്തു നേരെ മലന്നു കിടക്കണം,,,, ഇതൊന്നും ഈ സരസ പറഞ്ഞ് തന്നില്ലേ കൊച്ചേ നിനക്ക് "
ലില്ലിക്കുട്ടി ഉപദേശത്തിന്റെ കെട്ടഴിച്ചു..
കട്ടിലിൽ ഇരിക്കുന്ന പെണ്ണ് കേൾക്കാൻ താല്പര്യമില്ലാത്തതുപോലെ മുഖം ചുളിച്ചെങ്കിലും അയലന്ത്രക്കാരെ (അയൽക്കാർ )പിണക്കേണ്ടല്ലോന്ന് ഓർത്ത് പെട്ടന്ന് നേരെ കിടന്നു..
"സരസ്സേ ആ കൊച്ചിനെ ഒന്നെടുത്തു തന്നെ ഞാനൊന്ന് എടുത്തില്ല ആശുപത്രിന്നു വന്നിട്ട് ഇതുവരെ,,, പിന്നെ ആശമോളെ ഇട്ടിട്ട് എനിക്കങ്ങനെ വരാനും പറ്റില്ലല്ലോ എപ്പോഴും,,, അവൾക്കേ ഒരുപാട് പഠിക്കാനുള്ളതല്ലേ ഇപ്പോ മൂന്നിലേക്ക് ജയിച്ചു,,,, അല്ലേലും ന്റെ മോളായോണ്ട് പറയുവല്ല പഠിക്കാൻ നല്ല മിടുക്കിയാ..."
അപ്പോഴേക്കും സരസ കുഞ്ഞിനെ എടുത്ത് അവർക്കടുത്തേക്ക് വന്നു..
"ആ ഡീ കള്ളി പെണ്ണെ nee ഉറങ്ങുവാണോ..മ്മ്മ് ജ്യോതിയെ പോലെ തന്നെയുണ്ട് കെട്ടോ....
കഴിഞ്ഞദിവസം ആനന്ദ് വന്നെന്നു ജെസി പറഞ്ഞല്ലോ,, ഡീ പെങ്കൊച്ചേ നീ ഇപ്പോ പ്രസവിച്ചു കിടക്കുവാണ് ഈ സമയത്തു ആണുങ്ങളെ കാണാൻ പാടില്ല കേട്ടല്ലോ...
ഒന്നാമതു ഓപ്പറേഷനും അപ്പോ പിന്നെ പറയുകേം വേണ്ട,,,, ഇനി ഒരു അഞ്ചുവർഷത്തേക്ക് ഒന്നും വേണ്ട കേട്ടാ,, എന്നുവെച്ചാൽ കൂടെ പൊറുതിക്ക് അങ്ങോട്ട് പോകുമ്പോ നീ ശ്രദ്ധിക്കണമെന്ന്,,, ഇപ്പോ ഇരുപത്തെട്ട് ആവാറായില്ലേ അന്നേ നിങ്ങള് തമ്മിൽ കാണാവു അല്ലാത്തപ്പോ കുഞ്ഞിനെ പുറത്തോട്ട് കൊണ്ടുപോയി കാണിക്കണമ് കേട്ടോ
അഹമ്മതി കാണിച്ചു എഴുന്നേറ്റ് ഇരിക്കുകയോ അവനെ കാണാൻ ശ്രമിക്കുകയോ ചെയ്യല്ല് കേട്ടോ."
"ആ ഇല്ല ലില്ലിക്കുട്ടി അവൻ വന്നിട്ട് പുറത്താണിരുന്നേ,,, കുഞ്ഞിനെ ഞാൻ കാണിച്ചു "
സരസ പറഞ്ഞപ്പോ
ജ്യോതി മിണ്ടാതെ ഇരിക്കുവാണ്
"ഈ കുഞ്ഞിന് ഒട്ടും കനമില്ലല്ലോ അതെങ്ങനാ ഇവൾക്ക് അവര് ഒന്നും തിന്നാൻ കൊടുത്തുകാനില്ലാരിക്കും അല്ലെ "
പറഞ്ഞ് തീർന്നില്ല അതിനു മുൻപേ കയ്യിലിരുന്ന കുഞ്ഞാപ്പി ഒന്നും രണ്ടും തള്ളേടെ മെത്തേക്ക് സാധിച്ചു 🤣
എന്നിട്ട് ഒറ്റ കരച്ചിൽ..
"പെണ്ണിന് തള്ളയെ പറഞ്ഞത് പിടിച്ചില്ലാന്ന് തോന്നുന്നു,,,എന്റെ നൈറ്റി ഒക്കെ നനച്ചുവാരിയല്ലോ,,, അപ്പിയും ഇട്ടോ... ഞാൻ പോണ് കേട്ടോ "
അവർ വേഗം പോയി,, അവര് പോയപ്പോഴേക്കും സ്വിച്ച് ഇട്ടപോലെ കുഞ്ഞിപ്പെണ്ണിന്റെ കരച്ചിലും നിന്നു...
💫💫💫💫💫💫💫💫💫💫💫
ഇന്നാണ് കുഞ്ഞിപ്പെണ്ണിന്റെ ഇരുപത്തെട്ട്കെട്ട്...
ഹാളിൽ വിളക്കും കത്തിച്ചുവെച്ചു ഗണപതിക്കു നേദ്യവും വെച്ച് തട്ടത്തിൽ വെച്ചിരിക്കുന്ന അരിയിലേക്ക് കുഞ്ഞിനെ നിർത്തി കുഞ്ഞിന്റെ അരയിൽ ആനന്ദ് കറുപ്പ് ചരട് കെട്ടി കൊടുത്തു....
അവളെ മടിയിൽ വെച്ച് വെറ്റില കൊണ്ടൊരു ചെവി പൊത്തിപിടിച്ച് മറുചെവിയിൽ അവളുടെ പേര് ചൊല്ലി ആ അച്ഛൻ
""ആദി രുദ്ര "" ""ആദി രുദ്ര "" ""ആദി രുദ്ര""
മൂന്നു തവണ ചെവിയിൽ പേര് വിളിച്ച് കവിളിലൊരുമ്മ കൊടുത്തു അയാൾ..
"ശേ.. എന്താ കുട്ടി ഈ ചെയ്യുന്നേ കുഞ്ഞിന്റെ കവിളിൽ മുത്താൻ പാടില്ല... അറിയില്ലെങ്കിൽ ചെയ്യാതിരുന്നൂടെ.. പെൺകുട്ടിയല്ലേ ഇത് "
കൂട്ടത്തിലെ മൂത്ത കാർന്നോത്തി പറഞ്ഞതും ആരോ അടിച്ചതുപോലെ കരയാൻതുടങ്ങി ആദി...
""ഓ കുറുമ്പിക്ക് അച്ഛനെ പറഞ്ഞപ്പോ ഇഷ്ട്ടായില്ലല്ലോ ""
അവിടുന്നപ്പോ ആരോ തമാശയ്ക്ക് പറഞ്ഞു,,, എല്ലാവരും കൂടി ചിരിച്ചു..
💫💫💫💫💫💫💫💫💫💫💫💫💫💫💫
കുഞ്ഞിന് മൂന്നുമാസം ആയപ്പോഴേക്കും തന്റെ വീട്ടിൽ നിന്നും ആനന്ദിന്റെ വീട്ടിലേക്കു ജ്യോതിയെയും കുഞ്ഞിനേയും കൊണ്ട് പോയി....
💫💫💫💫💫💫
മൂന്ന് വർഷങ്ങൾക്കു ശേഷം 💫
ആദിയെയും കൂട്ടി തിണ്ണയിൽ ഇരിക്കുകയാണ് ജ്യോതി..
കലിപ്പാട്ടങ്ങളൊക്കെ വെച്ച് കളിക്കുകയാണ്
അപ്പോഴാണ് അപ്പുറത്തെ വീട്ടിലെ രമണി ചേച്ചി വരുന്നത്..
"ആ രമണി ചേച്ചിയോ... കയറി വാ ചേച്ചി.."
ചേച്ചിയെ കണ്ടുടൻ ജ്യോതി അവരെ ക്ഷണിച്ചു..
"ആ ജ്യോതി,,, എന്തെടുക്കുവാണ് അമ്മയ്യും മോളും കൂടി??
"ഒന്നുല്ല ചേച്ചി ചുമ്മാ ഇരിക്കുവാരുന്നു,,, അകത്ത് ചൂടാണ് ഈ പെണ്ണിനിങ്ങനെ പുറത്തിരിക്കാൻ ഇഷ്ടവാ എനിക്കും ഇഷ്ട്ടമാണ് അതാ.."
"ചോറുണ്ടോ അമ്മയും മോളും "
"ആ കഴിച്ചു ചേച്ചി..ചേച്ചിയോ??"
"ആ ആനന്ദോ... ജോലി ഉണ്ടോ ഇന്ന്?"
"മം ആനന്ദിനു പോകണം ഇന്ന്... കൺസ്ട്രക്ഷൻ സൈറ്റ് ൽ എന്തോ പോകണം അത്രേ "
"മോളെ ഭർത്താവിനെ പേര് വിളിക്കുന്നത് അത്ര നല്ല കാര്യമല്ല കേട്ടോ "
"ആനന്ദ് ആദ്യം മുതൽ പറഞ്ഞിട്ടുണ്ട് ചേച്ചി പേര് വിളിച്ചാൽ മതിയെന്ന് അതുകൊണ്ടാണ് ഞാൻ..."
"ആണുങ്ങളങ്ങനെ പലതും പറയും അതൊക്കെ കേട്ടിട്ട് നമ്മൾ അങ്ങനെ ചെയ്യരുത്.... ഭർത്താവിനെ പേര് വിളിക്കുന്നതൊന്നും നല്ല പെണ്ണുങ്ങൾക്ക് ചേർന്ന പണിയല്ല.....
അയ്യോ....
രമണി ചേച്ചി പറഞ്ഞ് തീർക്കും മുൻപേ നമ്മുടെ കുഞ്ഞ് ആദി ഒരു കലിപ്പാട്ടമെടുത്തു അവരുടെ തലയ്ക്കൊന്നു കൊടുത്തതാണ്....
"ചേച്ചി എന്തെങ്കിലും പറ്റിയോ?? ഡീ കുറുമ്പി നീ തല്ലു വാങ്ങിക്കും കേട്ടോ.... നൊന്തോ ചേച്ചി "
ജ്യോതി വെപ്രാള പെട്ടു
"ഏയ് ഇല്ല ജ്യോതി കുഴപ്പമില്ല... ഡീ കുറുമ്പി നിനക്ക് അമ്മയെ പറഞ്ഞത് പിടിച്ചില്ലല്ലേ,,,ഞാൻ ഒരു പൊതുകാര്യം പറഞ്ഞതാണേ ക്ഷമിച്ചേക്കണേ "
അവര് തമാശരൂപേണ പറഞ്ഞപ്പോ ആദി പൊട്ടിച്ചിരിച്ചുകൊണ്ട് അമ്മയെ ഒന്നൂടി മുറുക്കി കെട്ടി പിടിച്ചു
❤❤❤❤❤❤❤❤❤❤❤❤❤❤
തുടരും
❤ആദി രുദ്ര ❤നമ്മുടെ നായിക അവളാണ്...
സപ്പോർട്ട് ചെയ്യണം,,, നായകനെ പതിയെ കൊണ്ട് വരാം കെട്ടോ 😜ആദി രുദ്ര എന്ന് പേരായോണ്ട് നായകനു പ്രാധാന്യം ഇല്ലാത്ത കഥയാണെന്ന് ഓർക്കല്ലേ..